സി.പി.എം സമ്മേളനത്തിനായി നടപ്പാത കൈയേറി കൊടിതോരണങ്ങള്‍: വിമര്‍ശിച്ച് ഹൈക്കോടതി

കൊച്ചി: സിപിഎം സംസ്ഥാന സമ്മേളനത്തില്‍ നടപ്പാത കയ്യേറി കൊടി തോരണങ്ങള്‍ കെട്ടുന്നതിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.
ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് എന്തും ആകാമെന്നാണോ? പാവപ്പെട്ടവര്‍ ഹെല്‍മെറ്റ് വച്ചില്ലെങ്കില്‍ പേലും പിഴ ഈടാക്കുകയാണ്. പാര്‍ട്ടി നിയമം ലംഘിക്കുമ്പോള്‍ സര്‍ക്കാര്‍ കണ്ണടയ്ക്കുകയാണ്. അതാണോ കേരളത്തിന്റെ നിയമവ്യവസ്ഥ എന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു.

താരണങ്ങള്‍ കെട്ടുന്നതിന് കോര്‍പറേഷന്‍ അനുമതി നല്‍കിയിട്ടുണ്ടോയെന്നും ഉണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ അറിയിക്കാനും കോടതി ആവശ്യപ്പെട്ടു. ഈ ഘട്ടത്തില്‍ എ ജി നേരിട്ട് ഹാജരായി. അഞ്ചാം തീയതി വരെ കൊടിത്തോരണങ്ങള്‍ കെട്ടാനായി കോര്‍പറേഷന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും അന്ന് തന്നെ മുഴുവന്‍ കൊടിതോരണങ്ങളും നീ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

അങ്ങനെയെങ്കില്‍ കോര്‍പറേഷന്റെ അനുമതിപ്പത്രം കോടതിയില്‍ ഹാജരാക്കണമെന്നും അഞ്ചാം തീയിതി അവ നീക്കം ചെയ്ത ശേഷമുള്ള റിപ്പോര്‍ട്ടുകള്‍ കോടതിയില്‍ ഹാജരാക്കണമെന്നും കോടതി ഉത്തരവിട്ടു. ഇത്തരത്തില്‍ വിമര്‍ശനമുന്നയിക്കുമ്പോള്‍ മറ്റൊരു പാര്‍ട്ടിയുടെ വക്താവായി തന്നെ ആക്ഷേപിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Print Friendly, PDF & Email

Leave a Comment

More News