തൃക്കാക്കരയില്‍ ട്വന്റി ട്വന്റി- ആം ആദ്മി സഖ്യം; പൊതുസമ്മതനെ സ്ഥാനാര്‍ഥിയാക്കും

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ട്വന്റിയും ട്വന്റിയും ആം ആദ്മി പാര്‍ട്ടിയും ഒരുമിച്ച് മത്സരിക്കുമെന്ന് ട്വന്റി ട്വന്റി ചീഫ് കോഡിനേറ്റര്‍ സാബു എം ജേക്കബ്. ആം ആദ്മി പാര്‍ട്ടി നാഷണല്‍ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളുമായി സംസാരിച്ചെന്നും 15-ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ സുപ്രധാന പ്രഖ്യാപനങ്ങള്‍ ഉണ്ടാവുമെന്നും സാബു എം. ജേക്കബ് പറഞ്ഞു. ‘പൊതുസമ്മതനായ സ്ഥാനാര്‍ഥിയെ ആവും മത്സരിപ്പിക്കുക. ശക്തി തെളിയിച്ച രണ്ട് രാഷ്ട്രീയ പാര്‍ട്ടികളാണ് ട്വന്റി ട്വന്റിയും ആം ആദ്മി പാര്‍ട്ടിയും. വാഗ്ദാനങ്ങളല്ല, നടപ്പിലാക്കി കാണിച്ച പദ്ധതികള്‍ ഉയര്‍ത്തിക്കാണിച്ചാവും തിരഞ്ഞെടുപ്പിനെ നേരിടുക. വികസനത്തിന് ട്വന്റി ട്വന്റി എതിരല്ല. എന്നാല്‍ ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിച്ചാവണം കെ-റെയില്‍ പോലുള്ള വന്‍കിട പദ്ധതികളിലേക്ക് നീങ്ങുന്നത്. കോടികള്‍ കടമെടുത്ത് പോകുന്ന സര്‍ക്കാര്‍ ഇത്തരം പദ്ധതികള്‍ ആരംഭിച്ച് വീണ്ടും വലിയ ബാധ്യതയിലേക്ക് പോകുന്നത് ശരിയായ കാര്യമല്ലെന്നും സാബു എം ജേക്കബ് കൂട്ടിച്ചേര്‍ത്തു.

തനിമ കുവൈത്ത് സൗഹൃദത്തനിമ ഇഫ്താറും രക്തദാനവും സംഘടിപ്പിച്ചു

  കുവൈറ്റ് : കുവൈറ്റിലെ വിവിധ സംഘടനാ കലാ സാംസ്‌കാരിക പ്രവര്‍ത്തകരെ ചേര്‍ത്തു നിര്‍ത്തിക്കൊണ്ട് തനിമ കുവൈറ്റ് സംഘടിപ്പിച്ച സൗഹൃദത്തനിമ ഇഫ്താറും രക്തദാനവും ഇന്ത്യന്‍ അംബാസ്ഡര്‍ സിബി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. മതേതര സാഹോദര്യവും സേവനതത്പരതയും കൈമുതലാക്കി തനിമ നടത്തുന്നതരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും പരസ്പരം കൈത്താങ്ങായ് നിന്നാല്‍ നമുക്ക് വിജയിക്കാനും സാധിക്കുമെന്ന് സിബി ജോര്‍ജ്ജ് ഓര്‍മ്മപ്പെടുത്തി.. പ്രോഗ്രാം കണ്‍വീനര്‍ ദിലീപ് ഡി.കെ. അധ്യക്ഷത വഹിച്ച സാംസ്‌കാരിക സമ്മേളനത്തില്‍ ഷൈജു പള്ളിപ്പുറം സ്വാഗതവും ബാബുജി ബത്തേരി ആമുഖപ്രസംഗവും നടത്തി. സക്കീര്‍ ഹുസ്സൈന്‍ തൂവൂര്‍, ബാലമുരളി കെ.പി, ഫാ. മാത്യു എം. മാത്യു എന്നിവര്‍ മതസൗഹാര്‍ദ്ധവും സഹവര്‍ത്തിത്തവും നിലനില്‍ക്കേണ്ട സാഹചര്യത്തിന്റെ പ്രാധാന്യം വ്യക്തമാക്കിക്കൊണ്ട് റമദാന്‍ സന്ദേശം കൈമാറി. ഇന്ത്യന്‍ അംബാസ്ഡര്‍ ശ്രീ. സിബി ജോര്‍ജ്ജിനോടൊപ്പം കുവൈത്ത് ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍പെര്‍സ്സണ്‍ ശ്രീമതി ഹിന്ദ് ഇബ്രാഹിം അല്‍ഖുത്തൈമി, പ്രിന്‍സിപ്പള്‍ ശ്രീമതി. സബാഹത്ത്…

സന്തോഷ് ട്രോഫി: ബംഗാളിനെ വീഴ്ത്തി കേരളത്തിന് കിരീടം; അഭിനന്ദിച്ച് മുഖ്യമന്ത്രി

മഞ്ചേരി: സന്തോഷ് ട്രോഫി കിരീടത്തില്‍ മുത്തമിട്ട് കേരളം. ഫൈനലില്‍ പശ്ചിമ ബംഗാളിനെ കീഴടക്കിയാണ് കേരളത്തിന്റെ നേട്ടം. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ബംഗളാനിനെ 5-4ന് കീഴടക്കിയാണ് കേരളത്തിന്റെ മിന്നും ജയം.  കേരളത്തിന്റെ ഏഴാം കിരീടമാണിത്. ആതിഥേയരെന്ന നിലയില്‍ കേരളത്തിന്റെ മൂന്നാം കിരീടവും 2018നുശേഷം ആദ്യ കിരീടനേട്ടവുമാണിത്. ഇതിന് മുമ്പ് കൊച്ചിയില്‍ 1973ലും 1993ലുമായിരുന്നു ആതിഥേയരെന്ന നിലയിലുള്ള കേരളത്തിന്റെ കിരീടനേട്ടം. നിശ്ചിത സമയത്ത് ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ച മത്സരം എക്‌സ്ട്രാ ടൈം പൂര്‍ത്തിയായപ്പോള്‍ 1-1 സമനിലയിലായിരുന്നു. ഇതോടെ മത്സരം ഷൗട്ടൗട്ടിലേക്ക് നീങ്ങി. ഷൂട്ടൗട്ടില്‍ ബംഗാളിന്റെ ഒരു കിക്ക് പുറത്തേക്കു പോയി. ഇതോടെ മലയാളികളുടെ മനസില്‍ സന്തോഷം നിറഞ്ഞു. എക്സ്ട്രാ ടൈമിലെ 97-ാം മിനിറ്റില്‍ ദിലീപ് ഒറാവ്‌നാണ് ബംഗാളിന്റെ ഗോള്‍ നേടിയത്. ഇതോടെ കടന്നാക്രമിച്ച കേരളം 116-ാം മിനിറ്റില്‍ സമനില കണ്ടെത്തി. മുഹമ്മദ് സഫ്നാദാണ് കേരളത്തിനായി ഗോള്‍ മടക്കിയത്. ഗോള്‍ നേട്ടത്തിന്…

കാസര്‍ഗോട്ട് പുഴയില്‍ കാണാതായ ഒരുകുടുംബത്തിലെ മൂന്ന് പേരും മരിച്ചു

കാസര്‍ഗോഡ്: പയസ്വിനി പുഴയില്‍ കാണാതായ മൂന്നംഗ കുടുംബത്തിലെ എല്ലാവരും മരിച്ചു. ദീക്ഷ , നിധിന്‍ ഇവരുടെ മകനായ മനീഷ് (15) എന്നിവരാണ് മരിച്ചത്. കര്‍ണാടക സ്വദേശികളും തോണിക്കടവില്‍ താമസക്കാരുമാണ് ഇവരെന്നാണ് വിവരം. ഫയര്‍ഫോഴ്‌സും നാട്ടുകാരും സ്ഥലത്ത് തെരച്ചില്‍ നടത്തിയെങ്കിലും ദീര്‍ഘനേരം പരിശ്രമിച്ച ശേഷമാണ് മൂവരെയും കണ്ടെത്തിയത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റി.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; വോട്ടെടുപ്പ് മേയ് 31ന് ; ജൂണ്‍ മൂന്നിന് ഫലപ്രഖ്യാപനം

ന്യൂഡല്‍ഹി: പി.ടി. തോമസിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന തൃക്കാക്കര നിയോജക മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷനാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. മേയ് നാലിന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. മേയ് 11 വരെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം. 12-നാണ് പത്രികകളുടെ സൂക്ഷമപരിശോധന. 16 വരെ പത്രിക പിന്‍വലിക്കാനും സമയം അനുവദിച്ചു. മേയ് 31-നാണ് വോട്ടെടുപ്പ്. ജൂണ് മൂന്നിന് ഫലപ്രഖ്യാപനം നടക്കും. തൃക്കാക്കരയ്ക്കു പുറമേ ഒഡീഷയിലേയും ഉത്തരാഖണ്ഡിലേയും ഓരോ സീറ്റുകളിലും ഇതേ ദിവസം തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ജൂണ് അഞ്ചോടെ എല്ലാ തെരഞ്ഞെടുപ്പ് നടപടികളും പൂര്‍ത്തിയാക്കണം എന്നാണ് നിര്‍ദേശം. യുഡിഎഫിന്റെ ഉറച്ച മണ്ഡലമായിട്ടാണ് തൃക്കാക്കരയെ വിലയിരുതുന്നതെങ്കിലും ഇത്തവണ കടുത്ത മത്സരത്തിനാണ് സാധ്യത.      

ജഡ്ജിക്ക് സിപിഎം ബന്ധമെന്ന ഹൈക്കോടതി പരാമര്‍ശത്തിന് സുപ്രീം കോടതിയുടെസ്‌റ്റേ

ന്യുഡല്‍ഹി: കിഴക്കമ്പലം ദീപു കൊലക്കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഒഴിവാക്കിക്കൊണ്ട് ഹൈക്കോടതി നടത്തിയ പരാമര്‍ശത്തിന് സുപ്രീം കോടതിയുടെ സ്‌റ്റേ. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് ഹണി എം.വര്‍ഗീസിനെതിരായ ഹൈക്കോടതിയുടെ പരാമര്‍ശത്തിനാണ് സ്‌റ്റേ. പ്രതികളുടെ പാര്‍ട്ടിയുമായി ജഡ്ജി ഹണി എം.വര്‍ഗീസിന് ബന്ധമുണ്ടെന്നായിരുന്നു പരാമര്‍ശം. ജഡ്ജി ഹണി എം.വര്‍ഗീസ് നല്‍കിയ ഹര്‍ജി പരിഗണിച്ച ജസ്റ്റീസുമാരായ വിനീത് ശരണ്‍, കെ.ജെ മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ചാണ് വിധിയിലെ പരാമര്‍ശങ്ങള്‍ സ്‌റ്റേ ചെയ്തത്. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍, ദീപുവിന്റെ പിതാവ് കുഞ്ഞാരു, സിപിഎം പ്രവര്‍ത്തകരായ നാല് പ്രതികള്‍ക്ക് എന്നിവര്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. ആറാഴ്ചയ്ക്കു ശേഷം ഹര്‍ജി വീണ്ടും പരിഗണിക്കും. പ്രതികളുടെ ജാമ്യാപേക്ഷ ജഡ്ജി ഹണി എം.വര്‍ഗീസ് പരിഗണിക്കുന്നതിനെതിരെയാണ് ദീപുവിന്റെ പിതാവ് ഹൈക്കോടതിയെ സമീപിച്ചത്. ജഡ്ജിക്ക് സിപിഎമ്മുമായി ബന്ധമുണ്ടെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റുകളില്‍ നിന്ന് വ്യക്തമാണെന്നും അതിനാല്‍ ജാമ്യാപേക്ഷയില്‍ നീതിപൂര്‍ണ്ണമായ നിലപാട് ജഡ്ജിയില്‍ നിന്ന്…

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണം: നിയമമന്ത്രിക്ക് നല്‍കിയ കത്ത് പുറത്തുവിട്ട് ഡബ്ല്യൂസിസി

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് രഹസ്യമായി വയ്ക്കുന്നത് വിമണ്‍ ഇന്‍ സിനിമ കളക്ടീവ് (ഡബ്ല്യൂസിസി) ആവശ്യപ്പെട്ടിട്ടാണെന്ന നിയമമന്ത്രി പി.രാജീവിന്റെ പ്രസ്താവന തള്ളി സംഘടന. ജനുവരി 21ന് മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ നല്‍കിയ കത്ത് പുറത്തുവിട്ടുകൊണ്ടാണ് ഡബ്ല്യൂസിസിയുടെ പ്രതികരണം. നാലാം തീയതി സര്‍ക്കാര്‍ ക്ഷണിച്ച യോഗത്തില്‍ ഏറെ പ്രതീക്ഷയോടെ തന്നെ പങ്കെടുക്കുമെന്നും ഡബ്ല്യൂഡിസി വ്യക്തമാക്കി. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ ഞങ്ങള്‍ ഏറെ ഗൗരവത്തോടെയാണ് കാണുന്നത്. ഏറെ പണവും സമയവും ചിലവഴിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാതെ നീണ്ടു പോയപ്പോള്‍ ഞങ്ങള്‍ സാധ്യമായ എല്ലാ സര്‍ക്കാര്‍ ഇടങ്ങളിലും അതിനായി ആവശ്യപ്പെട്ടിരുന്നു. അവസാനം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഗവണ്‍മെന്റ് നിശ്ശബ്ദമായിരുന്നപ്പോള്‍ ഞങ്ങള്‍ അതിനെതിരെ തുടരെ ശബ്ദമുയര്‍ത്തിയിരുന്നു. കമ്മിറ്റി റിപ്പോര്‍ട്ടു മുന്നോട്ടു വെക്കുന്ന ഗൗരവപ്പെട്ട വിഷയങ്ങള്‍ മൂടിവെച്ച് നിര്‍ദേശങ്ങള്‍ മാത്രം പുറത്തു വിട്ടാല്‍ പോര. അതില്‍ രേഖപ്പെടുത്തിയ കേസ് സ്റ്റഡികളും, (അതിജീവതകളുടെ പേരും മറ്റു സൂചനകളും…

ഈദുള്‍ ഫിത്തര്‍: സംസ്ഥാനത്ത് ഇന്നും നാളെയും അവധി

തിരുവനന്തപുരം: ഈദുള്‍ ഫിത്തര്‍ പ്രമാണിച്ച് സംസ്ഥാനത്ത് ഇന്നും നാളെയും അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബാങ്ക്, ധനകാര്യ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കും. ഇന്നലെ ശവ്വാല്‍ മാസപിറവി കാണാത്തതിനെ തുടര്‍ന്നാണ് റമദാന്‍ 30 ആയ നാളെ സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് നാടുകളില്‍ ഇന്നാണ് ചെറിയ പെരുന്നാള്‍.

യൂസ്ഡ് കാര്‍ വില്‍പ്പനയുടെ മറവില്‍ അധ്യാപികയെ കബളിപ്പിച്ച് നാലരലക്ഷം രൂപ തട്ടിയത്തയാള്‍ പിടിയില്‍

ഏറ്റുമാനൂര്‍ : കാര്‍ വില്‍പ്പന നടത്താന്‍ സഹായിക്കാമെന്ന് പറഞ്ഞ് അധ്യാപികയില്‍നിന്നും യൂസഡ് കാര്‍ ഷോറൂം ഉടമയില്‍ നിന്നും നാലരലക്ഷത്തോളം രൂപ തട്ടിയെടുത്തയാളെ ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റുചെയ്തു. ചങ്ങനാശ്ശേരി വാഴപ്പള്ളി പാറക്കുളത്തില്‍ ജീമോന്‍ കുര്യനെയാണ് ഏറ്റുമാനൂര്‍ എസ്.എച്ച്.ഒ.സി. അര്‍. രാജേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. 2021 – സെപ്റ്റംബറില്‍ ഏറ്റുമാനൂര്‍ സ്വദേശിയായ അധ്യാപികയുടെ കാര്‍, യൂസഡ് കാര്‍ ഷോമില്‍ വില്‍പ്പന നടത്താമെന്ന് പറഞ്ഞാണ് ജീമോന്‍ വാങ്ങിയത്. എഴ് ലക്ഷം രൂപയോളം സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍നിന്നും വായ്പയെടുത്താണ് അധ്യാപിക കാര്‍ വാങ്ങിയിരുന്നത്. ലോണ്‍ തീര്‍ത്ത് ബാക്കി തുക നല്‍കാമെന്നായിരുന്നു വ്യവസ്ഥ. ഈ കാര്‍ ജീമോന്‍ കോഴിക്കോടുള്ള മെട്രോ യൂസഡ് കാര്‍ ഉടമ ബിബീഷിന് 8, 25,000 രൂപയ്ക്ക് വിറ്റു. ഇതില്‍ നിന്ന് ഒരു ലക്ഷം രൂപ അധ്യാപികയ്ക്ക് നല്‍കി. ബാക്കി ഏഴ് ലക്ഷം രൂപ ലോണ്‍ തിരിച്ചടയ്ക്കാനെന്നു…

യുവതിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതികള്‍ വീട്ടമ്മയുടെ മാല പൊട്ടിച്ചു; വീണ്ടും പിടിയില്‍

കുന്നിക്കോട്: യുവതിയെ ഓട്ടോറിക്ഷയില്‍ പിന്തുടര്‍ന്ന് ആക്രമിച്ച സംഭവത്തില്‍ റിമാന്‍ഡിലായിരുന്ന പ്രതികള്‍ ജാമ്യത്തിലിറങ്ങി ഒരു വീട്ടില്‍ക്കയറി വീട്ടമ്മയുടെ സ്വര്‍ണമാല പൊട്ടിച്ചതിനു പിടിയിലായി. കുന്നിക്കോട് മേലില മനേഷ്ഭവനില്‍ മനോജ് (28), മേലില വയലിറക്കത്ത് പുത്തന്‍വീട്ടില്‍ ഹരികൃഷ്ണന്‍ (ഗണേഷ് -23) എന്നിവരാണ് കുന്നിക്കോട് പോലീസിന്റെ പിടിയിലായത്. ശനിയാഴ്ച വൈകീട്ട് 6.15-ന് തലവൂര്‍ ആറ്റൂര്‍ക്കാവിനു സമീപമാണ് സംഭവം. ചരുവിള പുത്തന്‍വീട്ടില്‍ ശ്യാമളയുടെ മൂന്നുപവന്റെ സ്വര്‍ണമാലയാണ് പൊട്ടിച്ചുകടന്നത്. സംഭവത്തെക്കുറിച്ച് പോലീസ് പറഞ്ഞത്: ശ്യാമളയുടെ വീട്ടില്‍ ചുറ്റുമതില്‍ നിര്‍മാണത്തിനെത്തിയ യുവാക്കള്‍ വസ്തുവില്‍ക്കാന്‍ സഹായിക്കാനെന്ന വ്യാജേന വീട്ടില്‍ കടക്കുകയും തനിച്ചായിരുന്ന വീട്ടമ്മയെ ആക്രമിച്ച് മൂന്നുപവന്റെ മാല പൊട്ടിച്ചെടുത്തു കടക്കുകയുമായിരുന്നു. രക്ഷപ്പെട്ട യുവാക്കളെ പിന്നീട് പുനലൂരിലെ ബാറില്‍നിന്ന് പിടികൂടുകയും ഒളിപ്പിച്ച സ്വര്‍ണമാല കണ്ടെടുക്കുകയും ചെയ്തു. പുനലൂരിലെ ധനകാര്യസ്ഥാപനത്തില്‍നിന്ന് ജോലികഴിഞ്ഞ് മേലിലയിലെ വീട്ടിലേക്ക് മടങ്ങിയ യുവതിയെ ഓട്ടോറിക്ഷയില്‍ പിന്തുടര്‍ന്ന് ആക്രമിച്ച സംഭവത്തിലെ പ്രതികളാണ് ഇരുവരും. മാര്‍ച്ച് 16-നായിരുന്നു സംഭവം. പ്രതികള്‍…