കുളിമുറിയില്‍ വീണ് കൃഷിമന്ത്രി പി. പ്രസാദിന് പരിക്ക്

തിരുവനന്തപുരം: കൃഷിമന്ത്രി പി.പ്രസാദിന് കുളിമുറിയില്‍ തെന്നി വീണു പരിക്കേറ്റു. നട്ടെല്ലിന് പരുക്കേറ്റ അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍വച്ചായിരുന്നു സംഭവം. ഒരുമാസത്തെ പൂര്‍ണ വിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.        

വിഷു: രണ്ടുമാസത്തെ ക്ഷേമപെന്‍ഷനുകള്‍ ഒന്നിച്ച് നല്‍കും

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടു മാസത്തെ സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെന്‍ഷനുകള്‍ ഒരുമിച്ചു വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാര്‍ച്ചിലെ പെന്‍ഷനൊപ്പം ഏപ്രിലിലെ പെന്‍ഷനും നല്‍കും. വിഷു പ്രമാണിച്ചാണ് ഒരുമാസത്തെ പെന്‍ഷന്‍ മുന്‍കൂട്ടി നല്‍കുന്നതെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ക്ഷേമ പെന്‍ഷന്‍ നല്‍കുന്നതിനായി 1,746 കോടിരൂപ വകയിരുത്തിയിട്ടുണ്ട്. ഏപ്രില്‍ പതിനാലിനുള്ളില്‍ പെന്‍ഷന്‍ വിതരണം പൂര്‍ത്തിയാക്കും. വിപണി കൂടുതല്‍ സജീവമാകാനും സാധാരണ ജനങ്ങള്‍ക്ക് ആഹ്ലാദപൂര്‍വം വിഷു ആഘോഷിക്കാനും ഈ തീരുമാനം സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.        

കെ.എം. ഷാജിയുടെ ഭാര്യയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി

കോഴിക്കോട്: മുസ്ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെ.എം. ഷാജിയുടെ ഭാര്യ ആശാ ഷാജിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി. കോഴിക്കോട് മാലൂര്‍കുന്നിലെ വീടും പറമ്പുമാണ് കണ്ടുകെട്ടിയത്. അനധികൃത സ്വത്തുസമ്പാദനക്കേസിലാണ് ഇഡിയുടെ നടപടി. അഴീക്കോട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് പ്ലസ് ടു അനുവദിക്കുന്നതിന് കോഴപ്പണം കൈപ്പറ്റിയെന്നാണ് ആരോപണം. 25 ലക്ഷം രൂപയുടെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. ഇക്കാര്യം ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഇഡി അറിയിച്ചിട്ടുണ്ട്.  

ഇന്നലെ നിരത്തിലിറങ്ങിയ കെ സ്വിഫ്റ്റ് വീണ്ടും അപകടത്തില്‍പെട്ടു

മലപ്പുറം: കെഎസ്ആര്‍ടിസി കെ സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തില്‍പെട്ടു. മലപ്പുറം കോട്ടയ്ക്കല്‍ ചങ്കുവെട്ടിയില്‍ വച്ചാണ് സംഭവം. ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ മറ്റൊരു ബസില്‍ ഉരഞ്ഞാണ് അപകടമുണ്ടായത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. കോഴിക്കോട്ടേയ്ക്ക് പോയ ബസാണ് അപകടത്തില്‍പെട്ടത്. ചെറിയ അപകടമായതിനാല്‍ ബസ് അല്പ സമയത്തിന് ശേഷം യാത്ര തുടര്‍ന്നു. തിങ്കളാഴ്ച വൈകിട്ട് കെ സ്വിഫ്റ്റ് ബസുകള്‍ സര്‍വീസ് തുടങ്ങിയ ശേഷമുണ്ടാകുന്ന രണ്ടാമത്തെ അപകടമാണിത്. തിങ്കളാഴ്ച തിരുവനന്തപുരത്ത് നിന്നും കോഴിക്കോട്ടേക്ക് പോയ ബസ് കല്ലമ്പലത്തിന് സമീപത്ത് വച്ച് എതിര്‍ദിശയില്‍ നിന്നുവന്ന ലോറിയില്‍ ഇടിച്ചിരുന്നു. അപകടത്തില്‍ 35,000 രൂപ വിലവരുന്ന ബസിന്റെ മിറര്‍ തകര്‍ന്നു. തുടര്‍ന്ന് സമീപത്തെ വര്‍ക്ക്ഷോപ്പില്‍ കയറ്റി കെഎസ്ആര്‍ടിസിയുടെ പഴയ മിറര്‍ ഘടിപ്പിച്ച ശേഷമാണ് സര്‍വീസ് പൂര്‍ത്തിയാക്കിയത്. ബസിന്റെ മുന്‍ഭാഗത്തും നേരിയ കേടുപാടുകളുണ്ട്. അതേസമയം, അപകടത്തില്‍ ദുരൂഹതയുണ്ടെന്ന് കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകര്‍ ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഡിജിപിക്ക് പരാതി…

കെ.വി.തോമസിനെ പോലെയുള്ളവര്‍ക്ക് പ്രവര്‍ത്തിക്കാനുള്ള പാര്‍ട്ടി; സ്വാഗതം ചെയ്ത് എന്‍സിപി

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി.തോമസിന് എന്‍സിപിയിലേക്ക് ക്ഷണം. തോമസിന് എന്‍സിപിയിലേക്ക് വരാമെന്ന് സംസ്ഥാന അധ്യക്ഷന്‍ പി.സി.ചാക്കോ വ്യക്തമാക്കി. അദ്ദേഹത്തെ സ്വീകരിക്കാന്‍ തയാറാണ്. സിപിഎം സെമിനാറില്‍ പങ്കെടുത്തതിന്റെ പേരില്‍ തോമസിനെതിരേ നടപടിക്ക് നടക്കുന്ന നീക്കം അപമാനകരമാണെന്നും പി.സി.ചാക്കോ വ്യക്തമാക്കി. കണ്ണൂരില്‍ നടന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസുമായി ബന്ധപ്പെട്ട സെമിനാറില്‍ പങ്കെടുത്തതിന്റെ പേരില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം തോമസിനോട് വിശദീകരണം തേടിയിരുന്നു. ഒരാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാണ് പാര്‍ട്ടിയുടെ നിര്‍ദ്ദേശം. സിപിഎം സെമിനാറില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പോകുന്നതിനെ പാര്‍ട്ടി നേരത്തെ തന്നെ വിലക്കിയിരുന്നു.        

നായയെ തല്ലിക്കൊന്ന് കെട്ടിവലിച്ചു; സിപിഎം പഞ്ചായത്ത് അംഗത്തിനെതിരേ പരാതി

പാലക്കാട്: നായയെ തല്ലിക്കൊന്ന് കെട്ടിവലിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചയാള്‍ക്കെതിരെ പരാതി. പാലക്കാട് പുതുശേരി പഞ്ചായത്തിലെ സിപിഎം അംഗം ആല്‍ബര്‍ട്ട് കുമാറിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പരാതി നല്‍കിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

സമരം കാരണം പരീക്ഷ മുടങ്ങി; അധ്യാപകരെ വിദ്യാര്‍ഥികള്‍ പൂട്ടിയിട്ടു

കോഴിക്കോട്: അധ്യാപകരുടെ സമരം കാരണം പരീക്ഷയെഴുതാന്‍ സാധിക്കാതെ തോറ്റ വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിനെയും അധ്യാപകരെയും ഓഫീസുകളില്‍ പൂട്ടിയിട്ടു. മുക്കം കെഎംസിടി പോളിടെക്‌നിക്ക് കോളജിലാണ് സംഭവം. 500 വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് അധ്യാപകരെ ഓഫീസ് മുറിയില്‍ പൂട്ടിയത്. ശമ്പളം നല്‍കാത്തതിനാല്‍ കഴിഞ്ഞ ജനുവരിയിലാണ് അധ്യാപകര്‍ സമരം നടത്തിയത്. ഇതേതുടര്‍ന്ന് ഒന്നാം വര്‍ഷ വിദ്യാര്‍ഥികളുടെ രണ്ടാം സെമസ്റ്റര്‍ ഇംഗ്ലീഷ് പരീക്ഷ മുടങ്ങി. അധ്യാപകസമരം ഒത്തുതീര്‍പ്പായതോടെ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ അവസരം നല്‍കുമെന്നും ആരും തോല്‍ക്കില്ലെന്നും കോളജ് അധികൃതര്‍ ഇറപ്പ് നല്‍കിയിരുന്നു. എന്നാല്‍ പരീക്ഷാഫലം വന്നപ്പോള്‍ 500 കുട്ടികള്‍ തോറ്റു. ഇതേതുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ അനിശ്ചിത കാല സമരവുമായി രംഗത്തെത്തിയത്. സപ്ലിമെന്ററി പരീക്ഷ എഴുതില്ലെന്നും റീ ടെസ്റ്റ് നടത്തണമെന്നുമാണ് വിദ്യാര്‍ഥികളുടെ ആവശ്യം. സപ്ലിമെന്ററി പരീക്ഷ എഴുതുന്നത് തുടര്‍ വിദ്യാഭ്യാസത്തേയും ജോലിയേയും ബാധിക്കുമെന്ന് വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടി.        

ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ക്രൈംബ്രാഞ്ച്; കോടതി രേഖ ചോര്‍ത്തിയെന്ന കേസില്‍ ബൈജു പൗലോസ് ഹാജരായി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതി; ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ്രൈകംബ്രാഞ്ച് വിചാരണ കോടതിയെ സമീപിക്കും. ദിലീപ് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചുവെന്ന് കാണിച്ചുള്ള റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് തയ്യാറാക്കി. ദിലീപ് സാക്ഷികളെ സ്വാധീനിച്ചു, തെളിവുകള്‍ നശിപ്പിക്കാന്‍ മുന്നിട്ടിറങ്ങി തുടങ്ങിയ കാരണങ്ങളാണ് ജാമ്യം റദ്ദാക്കണമെന്ന ആവശ്യത്തിന് കാരണങ്ങളായി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്. കേസിലെ തുടരന്വേഷണത്തിന് ആധാരമായ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം ഈ ആവശ്യം ഉന്നയിക്കുന്നത്. അതേസമയം, കോടതി രേഖ ചോര്‍ത്തിയെന്ന പരാതിയില്‍ ഡി.വൈ.എസ്.പി ബൈജു പൗലോസ് ഇന്ന് വിചാരണ കോടതിയില്‍ ഹാജരായി. തുടരന്വേഷണത്തിലെ വിവരങ്ങള്‍ കോടതി വിലക്ക് ലംഘിച്ചും മാധ്യമങ്ങള്‍ക്ക് നല്‍കിയെന്ന് പ്രതിഭാഗം നല്‍കിയ പരാതിയിലാണ് കോടതി ബൈജു പൗലോസിനോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടത്. കോടതി ജീവനക്കാരെ ചോദ്യം ചെയ്യാനുള്ള നോട്ടീസിന്റെ പകര്‍പ്പ് അന്വേഷണ ഉദ്യോഗസ്ഥന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയെന്നാണ് പരാതി. അന്വേഷണ ഉദ്യോഗസ്ഥന്റെ ഒപ്പോടുകൂടിയ…

നിമിഷപ്രിയയുടെ മോചനം: തയതന്ത്ര ഇടപെടല്‍ നടത്താനാവില്ലെന്ന് കേന്ദ്രം; ഹര്‍ജി തള്ളി

ന്യുഡല്‍ഹി: യെമനിലെ തടവറയില്‍ കഴിയുന്ന മലയാളി യുവതി നിമിഷ ്രപിയയുടെ മോചനത്തിന് കേന്ദ്രസര്‍ക്കാര്‍ നയതന്ത്ര തലത്തില്‍ ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. മോചനത്തിന് നേരിട്ട് ഇടപെടാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. എന്നാല്‍ കുടുംബവും സംഘടനകളും നടത്തുന്ന ചര്‍ച്ചകള്‍ക്ക് എല്ലാ സഹായവും നല്‍കാമെന്ന് കേന്ദ്രം വ്യക്തമാക്കി. ഇത് പരിഗണിച്ചാണ് കോടതി ഹര്‍ജി തള്ളിയത്. യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയ യെമന്‍ ജയിലിലാണ്. മെയന്‍ പൗരന്റെ കുടുംബത്തിന് ദയാധനം നല്‍കി ശിക്ഷയില്‍ ഇളവ് നേടാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ വിട്ടുവീഴ്ചയ്ക്ക് ഇല്ലെന്ന നിലപാടിലാണ് യെമന്‍ പൗരന്റെ നിലപാട്.  

കൃഷിനാശം: യു.ഡി.എഫ് സംഘം കുട്ടനാട് സന്ദര്‍ശിച്ചു; മരിച്ച കര്‍ഷകന്റെ കുടുംബത്തെ കാണും

ആലപ്പുഴ: വേനല്‍മഴയില്‍ വന്‍ കൃഷിനാശമുണ്ടായ കുട്ടനാട്ടിലെ പാടശേഖരം യു.ഡി.എഫ് പ്രതിനിധി സംഘം സന്ദര്‍ശിക്കുന്നു. ചമ്പക്കുളം കൃഷിഭവനു കീഴിലുള്ള പാടശേഖരത്താണ് യു.ഡി.എഫ് നേതാക്കള്‍ ആദ്യമെത്തിയത്. ഇവിടെ 900 ഏക്കറോളം വിസ്തൃതിയുള്ള പാടശേഖരമാണ്. ഏറ്റവും കൂടുതല്‍ കുഷിനാശം ഉണ്ടായതും ഇവിടെയാണ്. കണ്ണീര്‍ പാടങ്ങളായ ഈ പാടശേഖരങ്ങളിലെ കര്‍ഷകര്‍ വട്ടിപ്പലിശയ്ക്കും പണയം വച്ചുമാണ് പണം കണ്ടെത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. പലര്‍ക്കും വിള ഇന്‍ഷുറന്‍സ് പരിരക്ഷയില്ല. മില്ലുകള്‍ക്ക് ഒരു കാരണവശാലും സ്വീകരിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ഇന്നലെ കൊയ്ത്ത് തുടങ്ങേണ്ട പാടങ്ങളാണ് വെള്ളത്തിനടിയിലായത്. കുട്ടനാട്ടിലെ പ്രശ്‌നങ്ങള്‍ നിയമസഭയില്‍ അവതരിപ്പിച്ചപ്പോള്‍ കൃഷിമന്ത്രിയും ജലവിഭവമന്ത്രിയും കുട്ടനാട്ടിലെ ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പ് പാലിച്ചിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍, യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസ്സന്‍, മോന്‍സ് ജോസഫ് തുടങ്ങിയവര്‍ സംഘത്തിലുണ്ട്. കൃഷിനാശത്തെ തുടര്‍ന്ന് തിരുവല്ല നിരത്ത് ഇന്നലെ കര്‍ഷകര്‍ ആത്മഹത്യ…