കെ.വി തോമസിന്റെ ഇടതുചായ്‌വ് തൃക്കാക്കര മണ്ഡലം ലക്ഷ്യമിട്ട്; തടുക്കാന്‍ സുധാകരന്‍

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് കെ.വി.തോമസ് ഇടതുപക്ഷത്തെത്തുമെന്ന സൂചന. രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ഈ തലത്തിലാണ് ചര്‍ച്ചകളും ഊഹാപോഹങ്ങളും മുറുകുന്നത്. ഹൈക്കമാന്‍ഡിന്റെയും കെപിസിസിയുടെയും വിലക്കു ലംഘിച്ചു മുന്‍ മന്ത്രി കെ.വി. തോമസ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുമോയെന്ന് ഉറ്റുനോക്കുകയാണ് ം. ഒമ്പതാം തീയതിവരെ സമയമുണ്ടല്ലോയെന്നും കാത്തിരുന്നു കാണാമെന്നാണ് കെ.വി. തോമസിന്റെ വാക്കുകള്‍. സെമിനാറില്‍ പങ്കെടുക്കുന്നതു സംബന്ധിച്ച തീരുമാനം നാളെ അറിയിക്കുമെന്നാണ് അദ്ദേഹം ഇന്ന് അറിയിച്ചിരിക്കുന്നത്. നാളെ 11ന് മാധ്യമങ്ങളെ കാണുമെന്നും കെ.വി തോമസ് പറഞ്ഞു. സെമിനാറില്‍ പങ്കെടുക്കാന്‍ സോണിയാ ഗാന്ധിയോട് അനുമതി ചോദിച്ചു കത്തെഴുതിയിട്ടുണ്ടെന്നും ദേശീയ നേതൃത്വമാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടതെന്നും കഴിഞ്ഞ ദിവസം അദേഹം മാധ്യമങ്ങളോടു പറഞ്ഞതിനു തൊട്ടുപിന്നാലെയാണ് കെപിസിസി പറയുന്നതനുസരിക്കാന്‍ രണ്ടാമതും എഐസിസി നിര്‍ദേശം വന്നത്. അതേത്തുടര്‍ന്ന് വീണ്ടും പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോടു തീരുമാനം പിന്നീടെന്നു മാത്രമായിരുന്നു മറുപടി. സിപിഎം…

സില്‍വര്‍ലൈന്‍; കേന്ദ്രത്തിന്റെ അനുമതിക്കായി ശ്രമം തുടരുന്നുവെന്ന് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ മുഖ്യമന്ത്രി

കണ്ണൂര്‍: സില്‍വര്‍ലൈന്‍ പദ്ധതിയില്‍ പ്രതിപക്ഷവാദങ്ങള്‍ യുക്തിരഹിതമാണെന്നും ജനങ്ങള്‍ക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. 23-ാം സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സ്വാഗത പ്രസംഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രകടനപത്രികയിലെ പ്രഖ്യാപനങ്ങളില്‍ പ്രധാനപ്പെട്ടതായിരുന്നു സില്‍വര്‍ലൈന്‍ പദ്ധതി. പ്രകടനപത്രികയില്‍ ജനം അര്‍പ്പിച്ച വിശ്വാസമാണ് തുടര്‍ഭരണം സമ്മാനിച്ചത്. ആ വിശ്വസം കാക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സില്‍വര്‍ലൈന്‍ പദ്ധതിയില്‍ കേന്ദ്രത്തിന്റെ അനുമതിക്കായി എല്ലാ ശ്രമവും നടത്തുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ പദ്ധതി തടയാന്‍ ശ്രമിക്കുന്നു. അടിസ്ഥാന സൗകര്യവികസനത്തിനും സാമൂഹികക്ഷേമത്തിലും കേരളസര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നു. രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനം വലിയ വെല്ലുവിളി നേരിടുന്നു. സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം പരിമിതപ്പെടുത്തുന്നു. ബിജെപിയുടെ ഉള്‍പ്പെടെ വോട്ട് വിഹിതം കുറക്കാനായത് നേട്ടമാണ്. എന്നാല്‍ സിപിഎം പ്രവര്‍ത്തകരേയും ഇടതുപക്ഷ പ്രവര്‍ത്തകരേയും ആര്‍എസ്എസ് ഉള്‍പ്പെടെയുള്ള തീവ്രവിഭാഗങ്ങള്‍ നിരന്തരം ആക്രമിക്കുകയാണ്. ഇത്തരം ആക്രമണങ്ങളില്‍ കോണ്‍ഗ്രസും ഉള്‍പ്പെടുകയാണ്. വലിയ പ്രതിസന്ധികളെ അതിജീവിച്ചാണ്…

‘പ്രണയം നടിച്ചു രക്തം ഊറ്റി കുടിച്ച ശേഷം വലിച്ചെറിയുന്ന രക്തരക്ഷസാണ് സിപിഎം’; കെ.വി തോമസിനു മുന്നറിയിപ്പുമായി ചെറിയാന്‍ ഫിലിപ്പ്

തിരുവല്ല: സിപിഎമ്മിന്റെ പ്രണയത്തട്ടിപ്പില്‍ കെ.വി. തോമസ് കുടുങ്ങരുതെന്നു ചെറിയാന്‍ ഫിലിപ്പ്. പ്രണയം നടിച്ച് അടുത്തു കൂടി രക്തം ഊറ്റി കുടിച്ച ശേഷം വലിച്ചെറിയുന്ന രക്തരക്ഷസാണ് സിപിഎം എന്നു ചെറിയാന്‍ ഫിലിപ്പ് വിമര്‍ശിച്ചു. ചെറുപ്പം മുതല്‍ ഇംഎസ്എസ് ഉള്‍പ്പടെയുള്ളവര്‍ തന്നെ സിപിഎമ്മിലേക്ക് ആനയിച്ചിരുന്നു. അന്നത്തെ സ്നേഹം വ്യാജമാണെന്നു സഹയാത്രികനായതിനു ശേഷമാണ് ബോധ്യമായത്.ആ മരണക്കെണിയില്‍ ഇരുപതു വര്‍ഷത്തെ രാഷ്ട്രീയ ജീവിതം ഹോമിക്കേണ്ടി വന്നു. ജനാധിപത്യ സംസ്‌കാരത്തില്‍ ജനിച്ചു വളര്‍ന്ന കെ.വി. തോമസിന് സിപിഎമ്മിന്റെ വിധ്വംസക രാഷ്ട്രീയവുമായി ഒരിക്കലും പൊരുത്തപ്പെടാനാകില്ലെന്നും ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു. അതേസമയം, സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ നാളെ തീരുമാനം അറിയിക്കുമെന്നാണ് കെ.വി. തോമസ് പറഞ്ഞിരിക്കുന്നത്. രാവിലെ 11ന് അദ്ദേഹം പത്രസമ്മേളനം വിളിച്ചിട്ടുണ്ട്.

കെ റെയില്‍ ആശങ്ക പരിഹരിക്കണമെന്ന് കണ്ണൂര്‍ ബിഷപ്; പരാമര്‍ശം സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍

കണ്ണൂര്‍: കെ റെയില്‍ ആശങ്ക പരിഹരിക്കണമെന്നു കണ്ണൂര്‍ ബിഷപ് ഡോ. അലക്സ് വടക്കുംതല. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കെ റെയില്‍ സംബന്ധിച്ച കെസിബിസി നിലപാടില്‍ എല്ലാം വ്യക്തമാണെന്നും ബിഷപ് ചൂണ്ടിക്കാട്ടി. കണ്ണൂരില്‍ നടക്കുന്ന സിപിഎം 23-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രത്യേകം ക്ഷണിതാവായാണ് ബിഷപ് എത്തിയത്. സിനിമാ താരങ്ങളായ ഹരിശ്രീ അശോകന്‍, മധുപാല്‍, ഗായിക സയനോര തുടങ്ങിയവരും ചടങ്ങില്‍ പ്രത്യേക ക്ഷണിതാക്കളായി സംബന്ധിക്കുന്നുണ്ട്.

കെഎസ്ആര്‍ടിസിയില്‍ ശമ്പളവിതരണം മുടങ്ങി

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ശമ്പള വിതരണം മുടങ്ങി. വരുമാനത്തില്‍ ഭൂരിഭാഗവും ഇന്ധനത്തിനായി ചെലവഴിക്കേണ്ടി വരുന്നതിനാലാണ് കെഎസ്ആര്‍ടിസി വലിയ പ്രതിസന്ധിയിലേക്കു കൂപ്പുകുത്തിയത്. മാസം 30 കോടി രൂപയില്‍ കൂടുതല്‍ കെഎസ്ആര്‍ടിസിക്കു നല്‍കാനാവില്ലെന്നാണ് ധനവകുപ്പിന്റെ നിലപാട്. എന്നാല്‍, കെഎസ്ആര്‍ടിസിക്കു ശന്പളത്തിനു തന്നെ 70 കോടിയിലേറെ രൂപ മാസം വേണം. ദിനംപ്രതിയുള്ള വരുമാനം ശരാശരി അഞ്ചു കോടിയാണ്. എന്നാല്‍, ഇന്ധനവില കുതിച്ചുകയറിയതോടെ വരുമാനത്തിന്റെ ഗണ്യമായ ഭാഗം ഡീസല്‍ വാങ്ങാന്‍ ചെലവഴിക്കേണ്ടി വരുന്നുണ്ട്. അതിനൊപ്പം വായ്പകളുടെ തിരിച്ചടവു കൂടിയാകുന്‌പോള്‍ ശന്പളം കൊടുക്കാന്‍ പണം മാറ്റിവയ്ക്കാനില്ലാത്ത അവസ്ഥയിലാണ്. ആയിരം കോടിയാണ് ബജറ്റില്‍ കെഎസ്ആര്‍ടിസിക്കായി ഒരു വര്‍ഷത്തേക്ക് അനുവദിച്ചിരിക്കുന്നത്. ഇതിന്റെ വലിയൊരു ഭാഗം പെന്‍ഷന്‍ നല്‍കാനാണ് മാറ്റിവയ്ക്കുന്നത്. ബാക്കിയുള്ളതില്‍നിന്നാണ് 30 കോടി വീതം മാസം നല്‍കുന്നത്. അതേസമയം, പ്രതിസന്ധി തുടര്‍ന്നാല്‍ ലേ ഓഫ് വേണ്ടിവരുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു കഴിഞ്ഞ ദിവസം സൂചന നല്‍കിയിരുന്നു. എന്നാല്‍…

ട്വന്റി ട്വന്റി പ്രവര്‍ത്തകന്റെ മരണം; പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റെ കൊലപാതകത്തില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. സംഭവം നടന്ന് ഒന്നരമാസത്തിനുള്ളില്‍ എറണാകുളം സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പടെ നാല് പേരാണ് കേസിലെ പ്രതികള്‍. സിപിഎം കാവുങ്ങപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി പാറാട്ട് അബ്ദുല്‍ റഹ്മാന്‍, സിപിഎം പ്രവര്‍ത്തകരും ചേലക്കുളം സ്വദേശികളുമായ പാറാട്ട് സൈനുദീന്‍, നെടുങ്ങാടന്‍ ബഷീര്‍, വല്യപറമ്പില്‍ അസീസ് എന്നിവരാണ് പ്രതികള്‍. കൊലക്കുറ്റത്തിന് പുറമേ എസ്സി , എസ്ടി വകുപ്പ് പ്രകാരമുളള കുറ്റങ്ങളും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. ട്വന്റി ട്വന്റിക്കൊപ്പം ചേര്‍ന്ന് സിപിഎമ്മിനെതിരെ സമരം നടത്തിയതിന്റെ വൈരാഗ്യത്തിലാണ് പ്രതികള്‍ സംഘം ചേര്‍ന്ന് ദീപുവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഫെബ്രുവരി12 നാണ് സംഭവം നടന്നത്. പി.വി. ശ്രീനിജന്‍ എംഎല്‍എയും സിപിഎം പ്രവര്‍ത്തകരും ചേര്‍ന്ന് തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതി അട്ടിമറിക്കുന്നതിനെതിരെ ട്വന്റി ട്വന്റി സമരം നടത്തിയരുന്നു. രാത്രി ഏഴിന്…

യുഎഇ യില്‍ പാസ്‌പോര്‍ട്ടില്‍ റസിഡന്‍സി വീസ സ്റ്റിക്കര്‍ ഒഴിവാക്കി

  അബുദാബി : യുഎഇ യില്‍ റസിഡന്‍സി വീസ പാസ്‌പോര്‍ട്ടില്‍ സ്റ്റിക്കര്‍ ആയി പതിപ്പിക്കുന്ന നടപടി അവസാനിപ്പിക്കുന്നു. ഫെഡറല്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്, കസ്റ്റംസ്, പോര്‍ട്ട് സെക്യൂരിറ്റി അതോറിറ്റി എന്നിവയാണ് ഇതു സംബന്ധിച്ച തീരുമാനം പുറത്തു വിട്ടത്. താമസ വീസയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇനി മുതല്‍ എമിരേറ്റ്‌സ് ഐഡിയില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനം. സര്‍ക്കാര്‍ സേവനങ്ങള്‍ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായാണ് നടപടി. ഏപ്രില്‍ 11 മുതല്‍ പുതിയ പരിഷ്‌കാരങ്ങള്‍ പ്രാബല്യത്തില്‍ വരും. എമിരേറ്റ്‌സ് ഐഡി നമ്പറും പാസ്‌പോര്‍ട്ട് നമ്പറും ഉപയോഗിച്ച് വീസ വിവരങ്ങള്‍ കണ്ടെത്തുന്നതിനും വിമാന കമ്പനികള്‍ക്കും സൗകര്യം ഏര്‍പ്പെടുത്തുന്നതോടെ യാത്രയ്ക്കായി എമിരേറ്റ്‌സ് ഐഡി കൈവശം കരുതേണ്ടി വരും. അനില്‍ സി. ഇടിക്കുള  

രാജ്യത്ത് പെട്രോളിന് 87 പൈസയും, ഡീസലിന് 84 പൈസയും ബുധനാഴ്ചയും വര്‍ധിപ്പിക്കും

ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ബുധനാഴ്ചയും വര്‍ധിപ്പിക്കും. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് വര്‍ധിപ്പിക്കുക. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 115.02 രൂപയും ഡീസല്‍ ലിറ്ററിന് 101.72 രൂപയുമാകുംഇന്നും രാജ്യത്ത് ഇന്ധന വില വര്‍ധിച്ചിരുന്നു. പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് വര്‍ധിപ്പിച്ചത്.  

കണ്ണൂരിനെ ചെങ്കടലാക്കി സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന് പതാക ഉയര്‍ന്നു

കണ്ണൂര്‍: സിപിഎം 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന് കണ്ണൂരില്‍ തുടക്കമായി. പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കം കുറിച്ച് പൊതുസമ്മേളനവേദിയായ എകെജി നഗറില്‍ സ്വാഗതസംഘം ചെയര്‍മാന്‍കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ പതാക ഉയര്‍ത്തി. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പോളിറ്റ്ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, എസ്. രാമചന്ദ്രന്‍ പിള്ള, എം.എ. ബേബി, മണിക് സര്‍ക്കാര്‍, ബിമന്‍ ബസു, ബൃന്ദ കാരാട്ട് തുടങ്ങിയവര്‍ സംബന്ധിച്ചു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. പൊതുസമ്മേളന നഗറില്‍ ഉയര്‍ത്താനുള്ള പതാക പുന്നപ്ര-വയലാറിന്റെ മണ്ണില്‍നിന്നും കൊടിമരം കയ്യൂരില്‍നിന്നുമാണ് എത്തിച്ചത്. പതാക-കൊടിമര ജാഥകള്‍ നഗരത്തില്‍ സംഗമിച്ച് പ്രകടനമായി പൊതുസമ്മേളന നഗറിലെത്തിക്കുകയായിരുന്നു. പ്രതിനിധി സമ്മേളനം ബുധനാഴ്ച രാവിലെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ സമ്മേളനത്തില്‍ പ്രസംഗിക്കും. പ്രതിനിധികളും നിരീക്ഷകരും കേന്ദ്ര കമ്മിറ്റി അംഗങ്ങളും ഉള്‍പ്പെടെ 815 പേരാണ്…

വില വര്‍ധനയ്‌ക്കെതിരെ ഏപ്രില്‍ ഏഴിന് രാജ്ഭവനിലേക്ക് കോണ്‍ഗ്രസ് പ്രതിഷേധം; സ്‌കൂട്ടര്‍ ഉരുട്ടിയും മുച്ചക്രവാഹനങ്ങള്‍ കെട്ടിവലിച്ചും കുതിരവണ്ടി, കാളവണ്ടി യാത്ര നടത്തിയും പ്രതിഷേധം

തിരുവനന്തപുരം: പാചകവാതക-ഇന്ധന വില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം. കെപിസിസിയുടെ നേതൃത്വത്തില്‍ ഏപ്രില്‍ ഏഴിന് രാജ്ഭവന്‍ മാര്‍ച്ചും ധര്‍ണയും നടത്തും. രാജ്ഭവനിലേക്ക് സ്‌കൂട്ടര്‍ ഉരുട്ടിയും മുച്ചക്രവാഹനങ്ങള്‍ കെട്ടിവലിച്ചും കുതിരവണ്ടി, കാളവണ്ടി എന്നിവയില്‍ യാത്ര നടത്തിയും പ്രതിഷേധം സംഘടിപ്പിക്കും. കെപിസിസി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ് എന്നിവര്‍ രാജ്ഭവന്‍ മാര്‍ച്ചിന് നേതൃത്വം നല്‍കുമെന്നും കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു. രാധാകൃഷ്ണന്‍ അറിയിച്ചു. ഇന്ധന-പാചകവാതക വിലവര്‍ധനവിനെതിരെ എഐസിസിയുടെ രണ്ടാംഘട്ട സമരപരിപാടികളുടെ ഭാഗമായാണ് പ്രതിഷേധ പരിപാടികള്‍.