ചെങ്ങന്നൂര്‍: കെ.റെയില്‍ ഉദ്യോഗസ്ഥരെ തടഞ്ഞ കൊടിക്കുന്നില്‍ സുരേഷ് എംപിക്കെതിരെ കേസ്. കെ റെയില്‍ സര്‍വേയ്ക്കെത്തിയ ഉദ്യോഗസ്ഥരെയും പോലീസിനെയും അസഭ്യം പറഞ്ഞതിനാണ് നടപടി. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. ചെങ്ങന്നൂരില്‍ കെ റെയില്‍ സര്‍വേയ്ക്കെത്തിയ സ്ത്രീകള്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരെ കൊടിക്കുന്നില്‍ സുരേഷിന്റെ നേതൃത്വത്തില്‍ തടഞ്ഞിരുന്നു. തുടര്‍ന്നാണ് സംഭവത്തില്‍ പോലീസ് ഇടപെട്ടത്. തമ്മാടിത്തരം കാണിക്കരുതെന്നും തന്നെക്കാളും വലിയ ആളാണ് താനെന്നും സുരേഷ് പോലീസ് ഉദ്യോഗസ്ഥനോട് പറഞ്ഞു. മടങ്ങിപ്പോകണമെന്ന ആവശ്യം പോലീസുകാര്‍ നിരസിച്ചു. ഇതോടെ അദ്ദേഹം പോലീസുകാരെയും ഉദ്യോഗസ്ഥരെയും അസഭ്യം പറയുകയായിരുന്നു. ‘തന്റെ തന്തയുടെ വകയാണോ കെ റെയില്‍’ എന്ന് കൊടിക്കുന്നില്‍ പോലീസുകാരനോട് ചോദിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ചെങ്ങന്നൂര്‍ പോലീസ് ആണ് കേസെടുത്തത്.
Author: .
സംസ്ഥാനത്ത് ഒന്ന് മുതല്‍ ഒന്‍പത് വരെ ക്ലാസുകളില്‍ വാര്‍ഷിക പരീക്ഷ മാര്‍ച്ച് 23 മുതല്‍
തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ വാര്‍ഷിക പരീക്ഷ ഈ മാസം 23 മുതല്‍ ഏപ്രില്‍ രണ്ട് വരെ നടക്കുമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകളിലെ പരീക്ഷയാണ് നടക്കുക. ഏപ്രില്‍, മെയ് മാസങ്ങള്‍ മധ്യ വേനല്‍ അവധിയായിരിക്കും. അടുത്ത അധ്യായന വര്‍ഷം ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കും. ഇതിനു മുന്നോടിയായി മേയ് 15 മുതല്‍ സ്‌കൂള്‍ പരിസരം ജനപങ്കാളിത്തത്തോടെ ശുചീകരിക്കും. അടുത്ത അക്കാദമിക് കലണ്ടര്‍ മെയ് മാസത്തില്‍ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
പീഡനം നടന്ന ടാറ്റു സ്റ്റുഡിയോ നടിമാരുടെയും ഇഷ്ടകേന്ദ്രം; ഒളിവിലുള്ള പ്രതി ഉടന്‍ അറസ്റ്റിലാകുമെന്ന് കമ്മീഷണര്‍
കൊച്ചി: ടാറ്റു ചെയ്യാനെത്തിയ സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ചതിലൂടെ വിവാദത്തിലായ ടാറ്റു കേന്ദ്രം സിനിമ, മോഡല്‍ താരങ്ങളുടെയും ഇഷ്ടസങ്കേതം. പ്രമുഖ നടിമാരും ഇവിടെ ടാറ്റു ചെയ്യാന്‍ എത്തിയിരുന്നുവെന്ന് സ്ഥാപനം അവകാശപ്പെടുന്നു. നടിമാര്‍ക്കൊപ്പം പ്രതി നില്‍ക്കുന്ന ചിത്രങ്ങളും നടിമാരുടെ ശരീരത്തില്‍ ടാറ്റു പതിപ്പിച്ച ചിത്രങ്ങളും ഉള്‍പ്പെടെ പ്രതി സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. പ്രതി ബംഗലൂരുവിലേക്ക് കടന്നുവെന്നാണ് സൂചന. ആരോപണം ഉയര്‍ന്നതു മുതല്‍ സ്ഥാപനം പൂട്ടിയിരിക്കുകയാണ്. ജീവനക്കാരെ പോലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ടാറ്റു ആര്‍ട്ടിസ്റ്റ് പി.എസ് സുജീഷിനെ ഉടന്‍ തന്നെ അറസ്റ്റു ചെയ്യാനാവുവെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച് നാഗരാജു പറഞ്ഞു. സുജീഷ് ഒളിവില്‍ കഴിയുന്ന കേന്ദ്രത്തെ കുറിച്ച് സൂചനയുണ്ട്. കൊച്ചിയിലെ ടാറ്റു കേന്ദ്രങ്ങളില്‍ പരിശോധന നടക്കുകയാണ്. മറ്റേതെങ്കിലും കേന്ദ്രങ്ങളില്‍ സ്ത്രീകള്‍ക്ക് സമാന അനുഭവമുണ്ടായോ എന്ന് പരിശോധിക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു. കൊച്ചിയിലെ ടാറ്റു കേന്ദ്രങ്ങളിലെല്ലാം വ്യാപകമായി റെയ്ഡ് നടക്കുകയാണ്…
പാര്‍ട്ടിയില്‍ പദവിയല്ല നിലപാടാണ് പ്രശ്‌നം; മാധ്യമങ്ങള്‍ക്ക് ഒളിഞ്ഞുനോട്ട മനോഭാവം:പി. ജയരാജന്‍
കണ്ണൂര്‍: ഉള്‍പാര്‍ട്ടി ജനാധിപത്യമുള്ള പാര്‍ട്ടിയാണ് സിപിഎമ്മെന്ന് സിപിഎം സംസ്ഥാന സമിതിയംഗം പി. ജയരാജന്‍. . പദവിയല്ല നിലപാടാണ് പ്രധാനം. എന്ത് കിട്ടുമെന്നതിനെ കുറിച്ച് അല്ല ചിന്തിക്കേണ്ടത്. സിപിഎമ്മില്‍ മാത്രമേ വിമര്‍ശനവും സ്വയം വിമര്‍ശനവും ഉള്ളതെന്നും ജയരാജന്‍ വ്യക്തമാക്കി. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ജയരാജനെ ഉള്‍പ്പെടുത്താത്തില്‍ സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം ഉയരുന്നതിനോട് പ്രതികരിക്കുകകയായിരുന്നു അദ്ദേഹം. മാധ്യമങ്ങള്‍ക്ക് ഒളിഞ്ഞുനോട്ട മനോഭാവമാണ്. സംസ്ഥാന സമ്മേളനത്തില്‍ തന്നെ തഴഞ്ഞോയെന്നാണ് മാധ്യമങ്ങള്‍ക്ക് അറിയേണ്ടിയിരുന്നതെന്നും തനിക്ക് വേണ്ടിയുള്ള ഫേസ്ബുക്ക് പോസ്റ്റ് കണ്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ണൂരില്‍ പാമ്പന്‍ മാധവന്‍ അനുസ്മരണ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷത്തെ എതിര്‍ക്കുന്നവര്‍ ഇടതുപക്ഷത്തിന്റെ വികസനത്തെ പുകഴ്ത്തുന്നു. കെ റെയില്‍ പദ്ധതിയെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തണമെന്ന് ഒരു കോണ്‍ഗ്രസ് നേതാവ് പരാമര്‍ശിച്ചത് ശ്രദ്ധിച്ചു. മുഖ്യമന്ത്രി തിരുവനന്തപുരത്തും എറണാകുളത്തും നേരിട്ട് വന്ന കെ റെയില്‍ പദ്ധതിയെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തി. കണ്ണൂരില്‍ ഇക്കാര്യത്തെക്കുറിച്ച് ജനങ്ങളോട്…
പാലായില്‍ വ്യാപാരിയെ കടയ്ക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
കട ബാധ്യത: പാലാ: വ്യാപാരിയെ കടയ്ക്കുള്ളല്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാലാ ജനറര്‍ ആശുപത്രിക്കു സമീപമുള്ള പഴം, പച്ചക്കറി വില്‍ക്കുന്ന ന്യൂ ബസാര്‍ ഷോപ്പിംഗ് കോംപ്ലക്‌സിലെ കടയിലാണ് വ്യാപാരി സുമേഷ് (40)നെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കട തുടങ്ങിയതില്‍ കട ബാധ്യതയുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. വെള്ളിയാഴ്ച രാത്രി വീട്ടിലെത്തേണ്ട സമയമായിട്ടും കാണാത്തതിനാല്‍ വീട്ടുകാര്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭ്യമായില്ല. തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് തൂങ്ങി മരിച്ച നിലയില്‍ സുമേഷിനെ കണ്ടെത്തിയത്. ബൈക്ക് കടയുടെ മുന്നില്‍ തന്നെയുണ്ടായിരുന്നു. ബൈക്കില്‍ വീട്ടിലേക്കുള്ള പച്ചക്കറി പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലുണ്ടായിരുന്നു. പാലാ പോലീസ് സ്ഥലത്തെത്തി നടപടികളാരംഭിച്ചു.
വീടിന്റെ കുറ്റിയടിക്കല്‍ കര്‍മ്മത്തിന് അവധി നല്‍കിയില്ല: കണ്ണൂര്‍ സ്വദേശിയായ ജവാന്‍ യു.പിയില്‍ സ്വയം വെടിവച്ച് മരിച്ചു
കണ്ണൂര്‍: അവധി നല്‍കാത്തതിന്റെ മനോവിഷമത്തില്‍ ഉത്തര്‍പ്രദേശില്‍ കണ്ണൂര്‍ സ്വദേശിയായ സിആര്‍പിഎഫ് ജവാന്‍ സ്വയം നിറയൊഴിച്ചു ജീവനൊടുക്കി. കണ്ണൂര്‍ സൗത്ത് ബസാര്‍ ഗോകുലം സ്ട്രീറ്റിലെ (എരുമത്തെരു) എം.എന്‍. ഹൗസില്‍ ദാസന്‍-രുക്മണി ദമ്പതികളുടെ മകന്‍ എം.എന്‍. വിപിന്‍ദാസ് (37) ആണ് ഡ്യൂട്ടിക്കുപയോഗിക്കുന്ന തോക്കുപയോഗിച്ചു സ്വയം വെടിവച്ചു മരിച്ചത്. വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. കൈത്തോക്ക് ഉപയോഗിച്ചു തലയിലേക്ക് സ്വയം വെടിവയ്ക്കുകയായിരുന്നു. മേലധികാരികളുടെ പീഡനമാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നും ആരോപണമുണ്ട്. പുതുതായി നിര്‍മിക്കുന്ന വീടിന്റെ കുറ്റിയടിക്കല്‍ കര്‍മം അടുത്താഴ്ച നടക്കാനിരിക്കെയാണ് മരണം. വീടിന്റെ കുറ്റിയടിക്കല്‍ കര്‍മത്തിനു പങ്കെടുക്കാന്‍ അവധിക്ക് അപേക്ഷ നല്‍കിയപ്പോള്‍ മേലധികാരികള്‍ ഇതു പരിഗണിക്കാതിരുന്ന മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. അവധി ലഭിക്കാത്തതിനെത്തുടര്‍ന്നുള്ള വിഷമം വിപിന്‍ ഇവരുമായി പങ്കുവച്ചിരുന്നു. ഇതിനു പിന്നാലെയാണ് മരണവിവരം നാട്ടിലെത്തുന്നത്. 2005-ലാണ് വിപിന്‍ സിആര്‍പിഎഫില്‍ ചേര്‍ന്നത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കീര്‍ത്തനയാണ് ഭാര്യ. ഒരു കുട്ടിയുണ്ട്.
മണിപ്പൂരില്‍ രണ്ടാംഘട്ട പോളിംഗ്: 11 മണിവരെ 28.19% ; ആക്രമണങ്ങളില്‍ രണ്ട് മരണം
ന്യുഡല്‍ഹി: മണിപ്പൂരില്‍ രണ്ടാത്തേതും അവസാനത്തേയുമായ ഘട്ട പോളിംഗ് പുരോഗമിക്കുന്നു. രാവിലെ 9 മണി വരെ 11.40% പേര്‍ വോട്ട് രേഖപ്പെടുത്തി. 11 മണിയോടെ 28.19% വോട്ടിംഗ് നില ഉയര്‍ന്നു. ആറ് ജില്ലകളിലെ 22 മണ്ഡലങ്ങളിലേക്കാണ് ഈ ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. രണ്ട് വനിതകള്‍ ഉള്‍പ്പെടെ 92 പേര്‍ മത്സര രംഗത്തുണ്ട്. പോളിംഗിനിടെ ചില അനിഷ്ട സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇംഫാലില്‍ പുറത്താക്കപ്പെട്ട ബി.ജെ.പി നേതാവ് ബിജോയിയുടെ ലാംഫെലിലെ വീടിനു നേര്‍ക്ക് അജ്ഞാതര്‍ പെട്രോള്‍ ബോംബെറിഞ്ഞു. ഇന്നലെ രാത്രിയായിരുന്നു സംഭവം. തൗബല്‍ സേനാപതി ജില്ലകളിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. 1,247 പോളിംഗ് സ്‌റ്റേഷനുകളിലായി 8.38 ലക്ഷം വോട്ടര്‍മാര്‍ അവകാശം വിനിയോഗിക്കും. വൈകിട്ട് നാല് വരെയാണ് പോളിംഗ്. ഒന്നാം ഘട്ടത്തില്‍ പോളിംഗ് തടസ്സപ്പെട്ട ബൂത്തുകളിലും ഇന്ന പോളിംഗ് നടക്കുന്നുണ്ട്. 60 അംഗ നിയമസഭയില്‍ 38 സീറ്റുകളില്‍ കഴിഞ്ഞ മാസം…
വനിത ഡോക്ടറെ പരസ്യമായി ശാസിച്ചു; ഗണേഷ്‌കുമാറിനെതിരെ ആയുര്‍വേദ ഡോക്ടര്‍മാരുടെ സംഘടന
കൊല്ലം: പത്തനാപുരം ംഎല്‍എ കെ.ബി. ഗണേഷ് കുമാറിനെതിരെ ആയുര്‍വേദ ഡോക്ടര്‍മാരുടെ സംഘടനകള്‍. കൊല്ലം തലവൂര്‍ ഗവണ്‍മെന്റ ആയുര്‍വേദ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസറെ എം.എല്‍.എ പരസ്യമായി ശാസിച്ചതാണ് പ്രതിഷേധത്തിന് കാരണം. ആശുപത്രി വൃത്തിഹീനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഡോക്ടര്‍മാര്‍ക്ക് നേരെ എം.എല്‍.എയുടെ ശകാരം. ഇതില്‍ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് ആയുര്‍വേദ മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷനും കേരള ഗവണ്‍മെന്റ് ആയുര്‍വേദ മെഡിക്കല്‍ ഓഫീസേഴ്സ് ഫെഡറഷനും രംഗത്തെത്തി. 40 കിടക്കകളുള്ള ആശുപത്രിയില്‍ ഒരു സ്വീപ്പര്‍ തസ്തിക മാത്രമാണുള്ളത്. എഴുപത് വയസുള്ളയാള്‍ ജോലിയില്‍ നിന്നും വിരമിച്ചു. എന്നാല്‍ ഈ ഒഴിവ് നികത്തിയിട്ടില്ലെന്ന് സംഘടന ആരോപിക്കുന്നു. ജീവനക്കാരില്ലാതെ ഫിസിയോ തെറാപ്പി ഉപകരണം പ്രവര്‍ത്തിക്കാനാകില്ലെന്നും ശുചിമുറിയിലെ ടൈല്‍ ഇളകിയതിന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. അമ്പിളി കുമാരിയാണോ കുറ്റക്കാരിയെന്നും ഇവര്‍ ചോദിക്കുന്നു. കെട്ടിടം നിര്‍മിച്ച് സാധനങ്ങള്‍ വാങ്ങിയിട്ടാല്‍ മാത്രം പോര. അവ പരിപാലിക്കാന്‍ ജീവനക്കാരില്ലെന്ന യാഥാര്‍ഥ്യം…
ഇന്ത്യയില്‍ ശനിയാഴ്ച 5,921 കോവിഡ കേസുകള്‍; ഡിപിആര്‍ 0.63%
ന്യുഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് രോഗബാധിതരുടെ പ്രതിദിന കണക്ക് ഗണ്യമായി കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5921 പേര്‍ രോഗബാധിതരായപ്പോള്‍ 289 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണം 5,14,878 ആയി. സജീവ രോഗികളുടെ എണ്ണം 63,878 ആയി കുറഞ്ഞു. ആകെ മരാഗികളില്‍ 0.15%. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.63% ആയി കുറഞ്ഞു. പ്രതിവാര നിരക്ക് 0.84% ആയി. ഇന്നലെ 11,651 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തര്‍ 4,23,78,721 ആയി. രോഗമുക്തി നിരക്ക് 98.65% ആയി. ഇ്‌നനലെ 9,40,905 സാംപിളുകള്‍ പരിശോധിച്ചു. ഇതുവരെ 77,19,14,261 സാംപിളുകള്‍ പരിശോധിച്ചതായി ഐസിഎംആര്‍ അറിയിച്ചു. 24.65 ലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്തു. 1,78,55,66,940 ഡോസ് ഇതുവശര വിതരണം ചെയ്തിട്ടുണ്ട്. അതേസമയം, 12-17 പ്രായപരിധിയിലുള്ള കുട്ടികളില്‍ കോവോവാക്‌സ് വാക്‌സിന്‍ അടിയന്തരമായി നല്‍കുന്നതിനുള്ള അനുമതി സിറം ഇന്‍സ്റ്റിറ്റ്യൂട്ടിസ് ഡ്രഗ്‌സ് കണ്‍ട്രോളര്‍…
വിദേശ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ ഇന്റേണ്‍ഷിപ്പിന് മെഡിക്കല്‍ കമ്മീഷണ്‍ അനുമതി
ന്യുഡല്‍ഹി: വിദേശത്ത് മെഡിക്കല്‍ വിദ്യാഭ്യാസം നടത്തിയ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കുന്നതിന് നാഷണല്‍ മെഡിക്കല്‍ കമ്മീഷണ്‍ (എന്‍എംസി) അനുമതി നല്‍കി. കോവിഡ് 19, ഉക്രൈന്‍ യുദ്ധം എന്നിവയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ഉക്രൈനില്‍ നിന്നും മടങ്ങിയെത്തുന്ന മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നതാണ് കേന്ദ്രസര്‍ക്കാര്‍ നടപടി. ഇതുവരെ ഫോറിന്‍ മെഡിക്കല്‍ ഗ്രാജ്വേറ്റ് ലൈസന്‍ഷ്യേറ്റ്, റെഗുലേഷന്‍ 2021 പ്രകാരം വിദേശത്തു പഠിക്കുന്നവര്‍ രണ്ട് ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കണമായിരുന്നു. എംബിബിഎസ് പൂര്‍ത്തിയാക്കിയ രാജ്യത്തും ഇന്ത്യയിലും. അതേസമയം, ഉക്രൈനില്‍ നിന്ന് 229 ഇന്ത്യക്കാര്‍ കൂടി ഡല്‍ഹിയിലെത്തി. റൊമാനിയ അതിര്‍ത്തിയില്‍ എത്തിയ സംഘം ഓപറേഷന്‍ ഗംഗ രക്കാദൗത്യത്തിന്റെ ഭാഗമായി ഇന്‍ഡിഗോ വിമാനത്തിലാണ് നാട്ടിലെത്തിയത്. ഇതിനകം 17,000 ഇന്ത്യക്കാര്‍ നാട്ടിലെത്തിയതായി കേന്ദ്രസര്‍ക്കാര്‍ ഇന്നലെ സുപ്രീം കോടതിയില്‍ അറിയിച്ചിരുന്നു. ഇന്നലെ വ്യോമസേന വിമാനത്തില്‍ 629 പേര്‍ തിരിച്ചെത്തിയിരുന്നു. കര്‍കീവിലും സൂമിയിലുമായി 600 മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കൂടി കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്.…
