കൊച്ചി: സി.പി.എം സംസ്ഥാന സമിതിയില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് ജെയിംസ് മാത്യുവിനെ ഒഴിവാക്കിയതെന്ന് കോടിയേരി ബാലകൃഷ്ണന്‍. സമിതിയില്‍ നിന്ന് ഒഴിവാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന നേതൃത്വത്തില്‍ പ്രവര്‍ത്തനത്തിനില്ല. ജില്ല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനാണ് ആഗ്രഹമെന്ന് പറഞ്ഞിരുന്നു. ഒഴിവ് ആവശ്യപ്പെട്ട് കത്ത് നല്‍കിയ ജി.സുധാകരനേയും ഒഴിവാക്കി. 75 വയസ്സെന്ന മാനദണ്ഡവും അദ്ദേഹത്തിന് ബാധകമായിരുന്നു. സെക്രട്ടേറിയറ്റില്‍ ഒരു വനിതയെ ഉള്‍പ്പെടുത്തി. പൊതുവില്‍ വനിതകളുടെ എണ്ണം കൂടി. സമിതിയില്‍ മൂന്ന് വനിതപുതുമുഖങ്ങളുണ്ട്. കെ.എസ് സലീഖ, കെ.കെ ലതിക, ചിന്താ ജറോം എന്നിവര്‍ സമിതിയിലുണ്ട്. തെറ്റുകള്‍ തിരുത്തുന്നവരെ പാര്‍ട്ടി പ്രോത്സാഹിപ്പിക്കുമെന്നും കോടിയേരി പറഞ്ഞു. പി.ശശിയെ സംസ്ഥാന സമിതിയില്‍ എടുത്തത് തെറ്റായ സന്ദേശമല്ല. ശരിയായത് തന്നെയാണ്. അദ്ദേഹം കണ്ണുര്‍ ജില്ലാ കമ്മിറ്റിയിലും ലോയോഴ്‌സ് സംഘടനയിലും പ്രവര്‍ത്തിച്ചുവരികയാണെന്നും കോടിയേരി പറഞ്ഞു. സംസ്ഥാന സമിതിയില്‍ നിന്ന് മുന്‍പ് തരംതാഴ്ത്തിയ പി.ശശിയെ ഇത്തവണ തിരിച്ചെടുക്കുകയായിരുന്നു. ഇതേകുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തോട്…
Author: .
മൂന്ന് മന്ത്രിമാരടക്കം സി.പി.എം സെക്രട്ടേിയറ്റില്‍ 8 പുതുമുഖങ്ങള്‍; 88 അംഗ സംസ്ഥാന സമിതിയും
കൊച്ചി: സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി 17 അംഗ സംസ്ഥാന സെക്രട്ടേറിയറ്റിനേയും 88 അംഗ സംസ്ഥാന സമിതിയേയും തിരഞ്ഞെടുത്തു. 89 അംഗ സംസ്ഥാന സമിതിയില്‍ ഒരാളുടെ ഒഴിവുണ്ട്. അത് പിന്നീട് നികത്തും. സമിതിയില്‍ രണ്ട് പേര്‍ ക്ഷണിക്കളാകും. ജോണ്‍ ബ്രിട്ടാസും ബിജു കണ്ടക്കൈയും. പ്രത്യേക ക്ഷണിതാക്കളായി വി.എസ് അച്യുതാനന്ദന്‍, വൈക്കം വിശ്വന്‍, എം.എം മണി, ആനത്തലവട്ടം ആനന്ദന്‍, പി.കരുണാകരന്‍, കെ.ജെ തോമസ് എന്നിവരെ ഉള്‍പ്പെടുത്തി മൂന്നു മന്ത്രിമാര്‍ സംസ്ഥാന സെക്രട്ടേറിയറ്റില്‍ പുതുതായി എത്തി. പി.എം മുഹമ്മദ് റിയാസ്, വി.എന്‍ വാസവന്‍, സജി ചെറിയാന്‍ എന്നിവരാണ് മന്ത്രിമാര്‍. പി.കെ ബിജു, എം. സ്വരാജ്, ആനാവൂര്‍ നാഗപ്പന്‍, പുത്തലത്ത് ദിനേശന്‍, കെ.കെ ജയചന്ദ്രന്‍ എന്നിവരും പുതുതായി സെക്രട്ടേറിയറ്റിലെത്തി. കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാനായി എം. ചന്ദ്രനെ തിരഞ്ഞെടുത്തു. അബ്ദുള്‍ ഖാദര്‍, അജിത് കുമാര്‍, കെ.എന്‍ ബാബു, ജയമോഹന്‍, അഡ്വ.പുഷ്പദാസ് എന്നിവരാണ് അഞ്ചംഗ…
സി.പി.എം സംസ്ഥാന സെക്രട്ടറിയായി കോടിയേരി തുടരും
കൊച്ചി: സി.പി.എം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന്‍ തുടരും. ഇത് മൂന്നാം വട്ടമാണ് കോടിയേരി െസക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്നത്. 2015ലെ ആലപ്പുഴ സമ്മേളനത്തിലാണ് ആദ്യം സെക്രട്ടറി പദവിയില്‍ എത്തുന്നത്. തുടര്‍ന്ന് 2018ലെ തൃശൂര്‍ സമ്മേളനത്തിലും പദവിയില്‍ തുടര്‍ന്നു. അഞ്ച് തവണ തലശേരില മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കോടിയേരി വി.എസ് സര്‍ക്കാരില്‍ ആഭ്യന്തരമന്ത്രിയായിരുന്നു. 2008ല്‍ കോയമ്പത്തൂര്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പൊളിറ്റ് ബ്യുേറായിലെത്തി. അതിനിടെ, ആരോഗ്യ പ്രശ്‌നങ്ങളും കുടുംബങ്ങളെ പ്രശ്‌നങ്ങളും പാര്‍ട്ടിയിലെ സജീവ ചുമതലയില്‍ നിന്നും കുറച്ചുകാലം വിട്ടുനില്‍ക്കാന്‍ കോടിയേരിയെ പ്രേരിപ്പിച്ചു. എന്നാല്‍ കൂടുതല്‍ ശക്തനായാണ് പിന്നീടുള്ള തിരിച്ചുവരവ്.
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ സ്വാധീനത്തില്‍ വെള്ളിയാഴ്ച മുതല്‍ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത. ചൊവ്വാഴ്ച വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലുമാകും കൂടുതല്‍ മഴ ലഭിക്കുക. ശ്രീലങ്കന്‍ തീരത്തുനിന്ന് 360 കിലോമീറ്റര്‍ തെക്കു പടിഞ്ഞാറായാണ് ഇപ്പോള്‍ ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നത്. ഇത് അതിതീവ്ര ന്യൂനമര്‍ദമായി രൂപം പ്രാപിച്ച് തമിഴ്‌നാടിന്റെ വടക്കു ഭാഗത്തേക്കു നീങ്ങാനാണ് സാധ്യത. കന്യാകുമാരി, തമിഴ്‌നാട് തീരങ്ങളിലും പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും മത്സ്യബന്ധനത്തിനു പോകുന്നത് സുരക്ഷിതമല്ലെന്നു കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സി.പി.എം സംസ്ഥാന സമിതി: ജി.സുധാകരനെ ഒഴിവാക്കി; എ.എ റഹീമിനെ ഉള്‍പ്പെടുത്തിയേക്കും
കൊച്ചി: സി.പി.എം സംസ്ഥാന സമിതിയില്‍ നിന്ന ജി.സുധാകരന്‍ പുറത്തേക്ക്. പ്രായപരിധി കര്‍ശനമായി നടപ്പാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതോടെ 75 വയസ് കഴിഞ്ഞ എല്ലാവരേയും സമിതിയില്‍ നിന്ന് ഒഴിവാക്കുകയാണ്. മുഖ്യമ്രന്തി പിണറായി വിജയന് മാത്രമാണ് പ്രായപരിധിയില്‍ ഇളവ് നല്‍കിയിരിക്കുന്നത്. ഒഴിവാക്കപ്പെടുന്നവര്‍ക്ക് പകരം സംസ്ഥാന സമിതിയില്‍ ചെറുപ്പക്കാര്‍ എത്തും. മൂന്ന് ജില്ലാ സെക്രട്ടറിമാര്‍ സംസ്ഥാന സമിതിയില്‍ എത്തും. എ.വി റസ്സല്‍ (കോട്ടയം), സുരേഷ് ബാബു (പാലക്കാട് ), ഇ.വി വര്‍ഗീസ് (ഇടുക്കി) ഡി.വൈ.എഫ്.ഐ ദേശീയ അധ്യക്ഷന്‍ എ.എ റഹീം എന്നിവര്‍ സമിതിയില്‍ എത്തുമെന്ന് സൂചനയുണ്ട്. ആലപ്പുഴയിലെ മുതിര്‍ന്ന നേതാവ് ജി.സുധാകരനാണ് ഒഴിവാക്കപ്പെടുന്നവരില്‍ പ്രധാനി. തന്നെ ഒഴിവാക്കണമെന്ന് സുധാകരന്‍ നേതൃത്വത്തിന് കത്ത് നല്‍കിയിരുന്നു. സുധാകരന് ഔദ്യോഗിക രേഖ പ്രകാരമാണ് 75 വയസ് തികഞ്ഞതെന്നും യഥാര്‍ത്ഥ പ്രായം രണ്ട് വയസ് കുറവാണെന്നും അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പറയുന്നു. സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്ന് നാല് പേര്‍ ഒഴിവാക്കപ്പെടും.…
ഇരട്ട കുട്ടികളെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ അമ്മ ജീവനൊടുക്കി
നരിപ്പറ്റ: കോഴിക്കോട് ഇരട്ട കുട്ടികളെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ അമ്മ തൂങ്ങി മരിച്ച നിലയില്‍. കോഴിക്കോട് നരിപ്പറ്റ പഞ്ചായത്തിലെ പാണ്ടി തറമ്മല്‍ സുബീന മുംതാസിനെ (29) ആണ് വ്യാഴാഴ്ച സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സെപ്റ്റംബര്‍ 26-ന് രാത്രിയാണ് സുബീന നാലുവയസ്സുള്ള ഇരട്ടക്കുട്ടികളുമായി കിണറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചത്. മക്കളായ ഫാത്തിമ റൗഹ, മുഹമ്മദ് റിസ്വിന്‍ എന്നിവര്‍ മരിച്ചുവെങ്കിലും സുബീനയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. പേരോട് സിസിയുപി സ്‌കൂള്‍ പരിസരത്തെ മാഞ്ചാപുറത്ത് റഫീഖിന്റെ ഭാര്യയാണ് സുബീന. കേസില്‍ ജയിലിലായിരുന്ന സുബീനയ്ക്ക് മൂന്നുമാസം ജാമ്യം ലഭിച്ചശേഷമാണ് സ്വന്തം വീട്ടിലെത്തിയത്. തുടര്‍ന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു.
ഒടുവില്‍ അധികൃതര്‍ കനിഞ്ഞു; ആര്യയ്‌ക്കൊപ്പം സേറ ഇന്ന് പുതിയ വീട്ടിലെത്തും
ന്യൂഡല്‍ഹി: ഉക്രെയ്നിലെ യുദ്ധഭൂമിയില്‍ നിന്നുള്ള പലായനത്തിനിടെ ഇടുക്ക വണ്ടിപ്പെരിയാര്‍ സ്വദേശിനി ആര്യ ആല്‍ഡ്രിന്‍ ഒപ്പംകരുതിയ വളര്‍ത്തുനായ സേറ ഇനി പുതിയ വീട്ടിലേക്ക്. ഓപ്പറേഷന്‍ ഗംഗ വഴി ഡല്‍ഹിയിലെത്തിയ സേറയെ കേരളത്തിലേക്കുള്ള വിമാനത്തില്‍ കയറ്റാന്‍ അധികൃതര്‍ തയ്യാറാകാതെ വന്നതോടെയാണ് ആര്യയും സേറയും ഡല്‍ഹിയില്‍ കുടുങ്ങിയത്. എയര്‍ഇന്ത്യയുടെയോ എയര്‍ഏഷ്യയുടെയോ വിമാനത്തിലാണ് ആര്യ വളര്‍ത്തുനായയായ സേറോടൊപ്പം നാട്ടിലെത്തുക. വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയുടെ ഇടപെടലിലാണ് ആര്യയ്ക്കും സേറയ്ക്കും കേരളത്തിലേക്കുള്ള യാത്ര സാധ്യമായത്. ഇവര്‍ക്കുള്ള യാത്രാസൗകര്യമൊരുക്കാന്‍ മന്ത്രി റെസിഡന്റ് കമ്മീഷണറെയും നോര്‍ക്ക സിഇഒയെയും ചുമതലപ്പെടുത്തി.
സില്‍വര്‍ലൈന്‍ കല്ലിടലിശനതിരെ ആലുവയില്‍ നാട്ടുകാരുടെ പ്രതിഷേധം; അറസ്റ്റു ചെയ്തു നീക്കി
കൊച്ചി: ആലുവയില്‍ സില്‍വര്‍ലൈന്‍ കല്ലിടലിനെതിരെ പ്രതിഷേധം. കുട്ടമശേരിയില്‍ നാട്ടുകാരാണ് പ്രതിഷേധിച്ചത്. കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കല്ലിടാന്‍ അനുവദിക്കില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. എറണാകുളം ജില്ലയില്‍ സില്‍വര്‍ ലൈന്‍ കല്ലിടലിനെതിരെ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. ജനവാസ കേന്ദ്രങ്ങളിലും വീടുകള്‍ക്കുള്ളിലും പോലും സര്‍വേ നടത്തുന്നതാണ് നാട്ടുകാരെ പ്രകോപിപ്പിക്കുന്നത്.
മകളെ ശല്യംചെയ്തയാളെ താക്കീത് ചെയ്തതിന് മാതാപിതാക്കള്‍ക്ക് മര്‍ദ്ദനം, വീട് അടിച്ചുതകര്‍ത്തു; പ്രതി അറസ്റ്റില്‍
കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത മകളെ ശല്യം ചെയ്യുന്നത് തടഞ്ഞ മാതാപിതാക്കളെ മര്‍ദിക്കുകയും വീട് അടിച്ചു തകര്‍ക്കുകയും ചെയ്ത കേസിലെ പ്രതി പിടിയില്‍. കൊല്ലം വടക്കേവിള പട്ടത്താനം മൈലാടുംകുന്ന് സ്വദേശി സുബിന്‍(19)ആണ് അറസ്റ്റിലായത്.കിളിക്കൊല്ലൂര്‍ പോലീസ് ആണ് സുബിനെ പിടികൂടിയത്. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് ഇയാള്‍ പെണ്‍കുട്ടിയെ നിരന്തരം ശല്യപ്പെടുത്തിയിരുന്നു. ഇക്കാര്യം പെണ്‍കുട്ടി മാതാപിതാക്കളോട് പറഞ്ഞു. ഇതേതുടര്‍ന്ന് മാതാപിതാക്കള്‍ ഇയാളെ താക്കീത് ചെയ്തു. ഇതില്‍ പ്രകോപിതനായാണ് പ്രതി ഇവരെ ആക്രമിക്കുകയും വീട് അടിച്ച് തകര്‍ക്കുകയും ചെയ്തത്. സംഭവത്തിന് ശേഷം തമിഴ്നാട്ടില്‍ ഒളിവില്‍ കഴിഞ്ഞ പ്രതിയെ നാട്ടിലെത്തിച്ചാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
അബുദാബിയില്‍ കണ്ണൂര്‍ ഫെസ്റ്റ് മാര്‍ച്ച് 5, 6 തീയതികളില്‍; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
അബുദാബി: കെഎംസിസി കണ്ണൂര്‍ ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന ‘കണ്ണൂര്‍ ഫെസ്റ്റ്’ മാര്‍ച്ചു 5 ,6 തീയതികളില്‍ വര്‍ണ്ണാഭമായ പരിപാടികളോടെ അരങ്ങേറും. അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ ആണ് ഫെസ്റ്റ് നടക്കുക. ‘കണ്ണൂര്‍ പെരുമയുടെ തക്കാരം’ എന്ന പേരില്‍ ജില്ലയുടെ സാമൂഹികവും സാംസ്‌കാരികവുമായ പ്രത്യേകതകള്‍ വിശദീകരിക്കുന്ന നിരവധി പ്രദര്‍ശനങ്ങളും കലാപരിപാടികളും ഫെസ്റ്റിവെലിന്റെ പ്രത്യേകതയായിരിക്കും. ശനിയാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് നടക്കുന്ന പതാകയുയര്‍ത്തലോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമാകുക. ജില്ലയിലെ എട്ട് മണ്ഡലങ്ങളില്‍ നിന്നുള്ളവര്‍ ഭാഗമാകുന്ന കലാ കായിക മത്സരങ്ങള്‍, കണ്ണൂരിന്റെ തനത് ഭക്ഷണ പാനീയങ്ങള്‍ പരിചയപ്പെടുത്തുന്ന സ്റ്റാളുകള്‍, ആരോഗ്യ, വിദ്യാഭ്യാസ സേവനങ്ങള്‍ ലഭ്യമാക്കുന്ന സ്റ്റാളുകള്‍, യുഎഇയിലെയും നാട്ടിലെയും കലാകാര·ാര്‍ അണിനിരക്കുന്ന പ്രദര്‍ശനങ്ങള്‍ എന്നിവയെല്ലാം ഫെസ്റ്റിലുണ്ടാകും. ശനിയാഴ്ച ഉച്ചക്ക് സൗജന്യ കോവിഡ് പരിശോധനയും സെന്ററില്‍ നടക്കും. ശനി ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 11 വരെയും ഞായര്‍ രാവിലെ 9 മുതല്‍ രാത്രി…
