കെപിസിസി പുനഃസംഘടന നിര്‍ത്താന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശം; പരാതി ആസൂത്രിതമെന്ന് സുധാകരന്‍

തിരുവനന്തപുരം: ഡിസിസി ഭാരവാഹികളുടെ പട്ടികയ്ക്ക് അന്തിമ രൂപമാക്കാനുള്ള നീക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെ കെപിസിസി പുനഃസംഘടന നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ഹൈക്കമാന്‍ഡിന്റെ നിര്‍ദേശം. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരനോടാണ് നിര്‍ദേശം നല്‍കിയത്. നാല് എംപിമാരുടെ പരാതികളെത്തുടര്‍ന്നാണ് ഹൈക്കമാന്‍ഡിന്റെ നടപടി. എംപിമാരായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ടി.എന്‍. പ്രതാപന്‍, ബെന്നി ബഹനാന്‍, എം.കെ. രാഘവന്‍ എന്നിവരാണ് പരാതി നല്‍കിയത്. പുനഃസംഘടന ചര്‍ച്ചകളില്‍ തങ്ങളെ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും കെപിസിസി, ഡിസിസി ഭാരവാഹിത്വം അനര്‍ഹര്‍ക്കു ലഭിക്കുകയാണെന്നുമാണ് എംപിമാര്‍ ഉന്നയിച്ചത്. സമവായ നീക്കങ്ങള്‍ ഒന്നും പരിഗണിക്കാതെ കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പാര്‍ട്ടി പുനഃസംഘടനയുമായി മുന്നോട്ടു പോകുന്നതിനെതിരേ നേരത്തെ ഗ്രൂപ്പ് നേതാക്കളും രംഗത്തെത്തിയിരുന്നു. എന്നാല്‍, പാര്‍ട്ടി പുനഃസംഘടനയ്ക്കുള്ള എല്ലാ അനുമതിയും ഹൈക്കമാന്‍ഡ് നല്‍കിയിട്ടുണ്ടെന്നാണ് സുധാകരന്‍ വ്യക്തമാക്കിയിരുന്നത്. ഇത് വലിയ വാക് പോരിനും ഇടയാക്കിയിരുന്നു. ഇതിനിടെയിലാണ്…

സ്‌കൂള്‍ ഓഫ് ഡ്രാമയിലെ വിദ്യാര്‍ഥിനിയുടെ പീഡന പരാതി; അധ്യാപകന്‍ അറസ്റ്റില്‍

തൃശൂര്‍: തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ വിദ്യാര്‍ഥിനിയുടെ പീഡന പരാതിയില്‍ അധ്യാപകനെ അറസ്റ്റ് ചെയ്തു. ഡോ. സുനില്‍ കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. കണ്ണൂരില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്. വിദ്യാര്‍ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് തിങ്കളാഴ്ച അധ്യാപകനെ സസ്പെന്‍ഡ് ചെയ്തിരുന്നു.ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ് സുനില്‍ കുമാറിനെതിരെ പീഡന പരാതി ഉന്നയിച്ചത്. ഓറിയന്റേഷന്‍ ക്ലാസിനിടെ പരാതിക്കാരിയായ വിദ്യാര്‍ഥിനിയെ താത്കാലിക അധ്യാപകനായ രാജ വാര്യര്‍ ശാരീരികമായി ഉപദ്രവിച്ചിരുന്നതായാണ് ആക്ഷേപം. തുടര്‍ന്ന് ഗ്രീവന്‍സ് സെല്ലില്‍ പെണ്‍കുട്ടി പരാതിയും നല്‍കിയിരുന്നു. ഇതിനു പിന്നാലെ പെണ്‍കുട്ടിക്കു പിന്തുണയുമായി സുനില്‍ കുമാര്‍ എത്തി. ആദ്യം സൗമ്യമായി സംസാരിച്ചിരുന്ന ഇയാള്‍ രാത്രികാലങ്ങളില്‍ മദ്യപിച്ചു ലൈംഗിക ചുവയോടെ വിളിച്ചു സംസാരിച്ചുവെന്നു വിദ്യാര്‍ഥിനി ആരോപിക്കുന്നു. പെണ്‍കുട്ടിയോടു കടുത്ത പ്രണയമാണെന്ന് ഇയാള്‍ പറയുകയും ചെയ്തു. തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. മാനസിക സമ്മര്‍ദം സഹിക്കാനാവാതെ ഫെബ്രുവരി 13ന്…

മഹാശിവരാത്രി: പിതൃമോക്ഷ പ്രാപ്തിക്കായി ബലി തര്‍പ്പണ ചടങ്ങുകള്‍ പുരോഗമിക്കുന്നു

ആലുവ: പഞ്ചാക്ഷരീ മന്ത്രം ഉരുവിട്ടു മഹാശിവരാത്രിയുടെ പുണ്യം നുകരാനെത്തുന്ന ഭക്തര്‍ക്കായി ഒരുങ്ങി ശിവക്ഷേത്രങ്ങള്‍. പ്രധാന ക്ഷേത്രങ്ങളിലെല്ലാം ബലി തര്‍പ്പണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പുലര്‍ച്ചെ മുതല്‍ ഭക്തര്‍ ബലിതര്‍പ്പണ ചടങ്ങുകളില്‍ പങ്കെടുക്കുകയാണ്. നാളെ രാവിലെ വരെ ബലിതര്‍പ്പണ ചടങ്ങുകള്‍ നടക്കും. കോവിഡ് മൂലം കഴിഞ്ഞ വര്‍ഷം നിയന്ത്രിത തോതിലേ ബലിതര്‍പ്പണം ഉണ്ടായിരുന്നുള്ളൂ. ഇത്തവണ കോവിഡ് മാനദണ്ഡങ്ങള്‍ ബാധകമാണെങ്കിലും ഭക്തജനങ്ങളുടെ എണ്ണത്തില്‍ നിയന്ത്രണമില്ല. മഹാദേവ ക്ഷേത്രത്തില്‍ ഇന്നു രാവിലെ രാവിലെ 7ന് ആരംഭിച്ച ലക്ഷാര്‍ച്ചന തുടരുകയാണ്. രാത്രി 10 വരെ ഇതു നീളും. 12നു ശിവരാത്രി വിളക്ക് എഴുന്നള്ളിപ്പോടെ പിതൃകര്‍മങ്ങള്‍ക്ക് ഔപചാരിക തുടക്കമാകും കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ആലുവ മണപ്പുറത്തും ആയിരങ്ങള്‍ ബലിതര്‍പ്പണം നടത്തും. സംസ്ഥാനത്ത് ഏറ്റവും അധികം ഭക്തര്‍ ബലിതര്‍പ്പണത്തിനെത്തുന്നത് ആലുവയിലാണ്. പെരിയാറില്‍ മുങ്ങിക്കുളിച്ച് മണപ്പുറത്തും മറുകരയില്‍ അദ്വൈതാശ്രമത്തിലുമാണ് പിതൃമോക്ഷത്തിനായി ബലിതര്‍പ്പണം നടത്തുന്നത്. സാമൂഹിക അകലം…

ഹരിദാസന്‍ വധം: െകാലയാളി സംഘത്തില്‍ ആറു പേര്‍; നാലു പേര്‍ അറസ്റ്റില്‍

കണ്ണൂര്‍: ന്യൂമാഹി പുന്നോലില്‍ സി.പി.എം പ്രവര്‍ത്തകനായ ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തി കേസില്‍ കൊലയാളി സംഘത്തിലുള്ള മൂന്നു പേര്‍ അറസ്റ്റില്‍. പ്രതീഷ്, പ്രജിത്, ദിനേഷ് എന്നിവരാണ് അറസ്റ്റിലായത്. എല്ലാവരും ബി.ജെ.പി പ്രവര്‍ത്തകരാണ്. ബി.ജെ.പി കൗണ്‍സിലര്‍ ലിജേഷും കൊലയാളി സംഘത്തിലുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. ആറു പേരുടെ സംഘമാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു. ലിജേഷ് നേരത്തെ പിടിയിലായിരുന്നു. കൃത്യം നടക്കുമ്പോള്‍ ലിജേഷും സ്ഥലത്തുണ്ടായിരുന്നു. കൊലയാളി സംഘത്തിലെ രണ്ടു പേര്‍ കൂടി പിടിയിലാകാനുണ്ട്. കൊലപാതകത്തിനായി പല സ്ഥലത്ത് ഇവര്‍ ഗൂഢാലോചന നടത്തിയിരുന്നുവെന്നും പോലീസ് പറയുന്നു. നേരത്തെ അറസ്റ്റിലായ നാലു പേരെ കോടതി അഞ്ചു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. ഈ മാസം 21ന് പുലര്‍ച്ചെ മത്സ്യബന്ധം കഴിഞ്ഞുവന്ന ഹരിദാസനെ പ്രതികള്‍ വീട്ടുമുറ്റത്തിട്ട് വെട്ടിക്കൊല്ലുകയായിരുന്നു. പ്രദേശത്തെ ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

സി.പി.എം സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കണമെന്ന് ജി.സുധാകരന്‍; കത്തയച്ച കാര്യം ആരോടും പറഞ്ഞിരുന്നില്ലെന്ന്

കൊച്ചി: സി.പി.എം സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കണമെന്ന് മുന്‍മന്ത്രി ജി.സുധാകരന്‍. ഇക്കാര്യമാവശ്യപ്പെട്ട് സംസ്ഥാന സമിതിക്ക് കത്ത് നല്‍കി. എന്നാല്‍ കത്ത് നല്‍കിയതായി താന്‍ ആരോടും പറഞ്ഞിട്ടില്ല. തന്നെ നിലനിര്‍ത്തണമോ എന്ന് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 75 വയസ് കഴിഞ്ഞവരെ ഒഴിവാക്കാന്‍ സാധ്യതയുള്ളതിനാല്‍ ജി.സുധാകരന്‍ അക്കാര്യം മുന്‍കൂട്ടി കത്ത് നല്‍കുകയായിരുന്നു. സി.പി.എം സംസ്ഥാന സമ്മേളനത്തിന് ഇന്ന് പതാക ഉയര്‍ന്നു. കൊച്ചി മറൈന്‍ ഡ്രൈവറിലെ സമ്മേളന നഗരിയില്‍ സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റും സംസ്ഥാന സെക്രട്ടേറിയറ്റിലെ അംഗവുമായ ആനത്തലവട്ടം ആനന്ദനാണ് 9.30 ഓടെ പതാക ഉയര്‍ത്തിയത്. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, വൃന്ദാ കാരാട്ട്, എസ്.രാമചന്ദ്രന്‍ പിള്ള, പിണറായി വിജയന്‍, േകാടി്യേയരി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.  

അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം

അട്ടപ്പാടി: അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. ഷോളയൂര്‍ വട്ടലക്കി ലക്ഷം വീട്ടിലെ അയ്യപ്പന്‍-നഞ്ചമ്മാള്‍ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ മരിച്ചത് ഫെബ്രുവരി 26ന് ജനിച്ച ആണ്‍ കുഞ്ഞാണ്. കുഞ്ഞിന് രണ്ട് കിലോ ഭാരമുണ്ടായിരുന്നു. ഫെബ്രുവരി പത്തോടെയാണ് നഞ്ചമ്മാളിനെ കോട്ടത്തറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉയര്‍ന്ന രക്ത സമ്മര്‍ദത്തേയും രക്ത കുറവിനേയും തുടര്‍ന്ന് ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഈ വര്‍ഷം അട്ടപ്പാടിയില്‍ ഇത് രണ്ടാമത്തെ തവണയാണ് നവജാത ശിശു മരിക്കുന്നത്. 2021ല്‍ 9 നവജാത ശിശുക്കള്‍ മരിച്ചതായാണ് കണക്ക്.

സി.പി.എം സംസ്ഥാന സമ്മേളനത്തിന് പതാക ഉയര്‍ന്നു

കൊച്ചി: സി.പി.എം സംസ്ഥാന സമ്മേളനത്തിന് പതാക ഉയര്‍ന്നു. കൊച്ചി മറൈന്‍ ഡ്രൈവറിലെ സമ്മേളന നഗരിയില്‍ സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റും സംസ്ഥാന സെക്രട്ടേറിയറ്റിലെ അംഗവുമായ ആനത്തലവട്ടം ആനന്ദനാണ് 9.30 ഓടെ പതാക ഉയര്‍ത്തിയത്. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, വൃന്ദാ കാരാട്ട്, എസ്.രാമചന്ദ്രന്‍ പിള്ള, പിണറായി വിജയന്‍, േകാടി്യേയരി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. രാവിലെ 10 മണിക്ക് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതിനിധി സമ്മേളനം ഉദ്ഘടനം ചെയ്യും. 12.30ന് സംഘടനാ റിപ്പോര്‍ട്ട് സംസ്ഥാന സെക്രട്ടറി കൂടിയായ കോടിയേരി ബാലകൃഷ്ണന്‍ അവതരിപ്പിക്കും. വൈകിട്ട് നാലിന് വികസന രേഖ അവതരിപ്പിക്കും. പൊളിറ്റ് ബ്യുറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയനാണ് വികസന രേഖ അവതരിപ്പിക്കുന്നത്. കേരളം ഭാവിയില്‍ എങ്ങോട്ട് എന്ന് വിരല്‍ ചൂണ്ടുന്നതായിരിക്കും നവകേരളമെന്ന ആശയത്തിലൂന്നിയുള്ള അടുത്ത കാല്‍ നൂറ്റാണ്ടിന്റെ വികസന…

വേറിട്ടൊരു തായിഫ് യാത്രയുടെ അനുഭവങ്ങളുമായി അംബാസഡര്‍ ടാലെന്റ് അക്കാഡമി

ജിദ്ദ : പ്രവാസ ജീവിതത്തിലെ ഒഴിവു ദിവസങ്ങള്‍ മാനസിക ഉല്ലാസത്തിനും സന്തോഷ നിമിഷങ്ങള്‍ തീര്‍ക്കാനും എങ്ങിനെ ഉപയോഗപ്പെടുത്താം എന്ന് തെളിയിക്കുന്നതായിരുന്നു അംബാസഡര്‍ ടാലെന്റ് അക്കാദമി നടത്തിയ തായിഫ് വിനോദ യാത്ര. ജിദ്ദയില്‍ നിന്നും 170 കിലോമീറ്റര്‍ അകലെയുള്ള സൗദിയുടെ ഗാര്‍ഡര്‍ സിറ്റി എന്നറിയപ്പെടുന്ന തായിഫിലേക്കുള്ള യാത്ര പഠന, വിനോദ യാത്രയായി. വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ യാത്രയില്‍ അണി നിരന്നപ്പോള്‍ യാത്ര കൂടുതല്‍ ആനന്ദകരമാക്കാന്‍ സാധിച്ചു. തായിഫിലെ ‘വാദി മിത്‌ന’ യിലുള്ള ചരിത്ര സ്ഥലങ്ങളും കൃഷിയിടങ്ങളും സന്ദര്‍ശിച്ചു. പ്രമുഖ ഖുര്‍ആന്‍ പണ്ഡിതനായിരുന്നു അബ്ദുല്ല ഇബ്‌നു അബ്ബാസ് (റ) തങ്ങളുടെ പേരിലറിയപ്പെടുന്ന പള്ളിയില്‍ ജുമുഅ നിസ്‌കാരം കഴിഞ്ഞു തൊട്ടടുത്തുള്ള ന്ധമസ്ജിദ് ഹുനൂദ്ന്ധ, തായിഫിലെ മൃഗശാല, റുദഫ് പാര്‍ക്ക് എന്നിവ സന്ദര്‍ശിച്ചു. യാത്രയിലുടനീളം കുട്ടികളടക്കം വിവിധ പരിപാടികള്‍ അവതരിപ്പിച്ചു. അക്ബര്‍ അല്ലിക്കല്‍, മാനു ടി.പി , ജോമോന്‍, അഷ്‌റഫ് പട്ടാരി,…

കിഴക്കമ്പലത്തെ ദീപുവിന്റെ മരണകാരണം തലയ്‌ക്കേറ്റ ഗുരുതര പരിക്കെന്ന്; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കൊച്ചി: കിഴക്കമ്പലത്തെ വിളക്കണയ്ക്കല്‍ സമരവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. തലയ്ക്കേറ്റ മര്‍ദനമാണ് മരണകാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തലയ്ക്ക് പിറകിലും ചെവിയ്ക്ക് പിന്നിലുമായി ആഴത്തിലുള്ള രണ്ട് മുറിവുകലാണ് ദീപുവിന്റെ തലയില്‍ ഉണ്ടായിരുന്നത്. ഈ രണ്ട് മുറിവുകളാണ് മരണത്തിലേക്ക് നയിച്ചത്. ഫെബ്രുവരി 12-നാണ് ദീപു ആക്രമിക്കപ്പെട്ടത്. തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. തലയോട്ടിയിലേറ്റ ഗുരുതരമായ ക്ഷതമാണ് മരണകാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. ദീപുവിന്റെ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഡാലോചനയില്ലെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞിരുന്നു. ദീപുവുമായി വാക് തര്‍ക്കം മാത്രമാണുണ്ടായതെന്നും പ്രതികള്‍ ചോദ്യം ചെയ്യലില്‍ മൊഴി നല്‍കി. ദീപുവിന്റെ കൊലപാതക കേസിലെ മുഖ്യ പ്രതിയും സിപിഎം പ്രവര്‍ത്തകനുമായ സൈനുദ്ദീന്‍ അടക്കം 4 പ്രതികളാണ് അറസ്റ്റിലായിരുന്നത്. കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഡാലോചനയില്ലെന്നാണ് പ്രതികള്‍ മൊഴി നല്‍കിയതെന്നാണ് വിവരം. ദീപുവുമായ വാക് തര്‍ക്കം ഉണ്ടായിരുന്നതായും ഇതിനിടെ ഉന്തുംതള്ളുമുണ്ടായതായും…

ഉക്രെയ്‌ന് സഹായങ്ങളും മരുന്നും നല്‍കുമെന്ന് ഇന്ത്യ

  ന്യൂഡല്‍ഹി: യുക്രെയ്‌ന് സഹായങ്ങളും മരുന്നും എത്തിച്ചു നല്‍കുമെന്ന് ഇന്ത്യ അറിയിച്ചു. യുക്രെയ്‌ന്റെ അഭ്യര്‍ഥന പ്രകാരമാണ് ഇന്ത്യ സഹായം നല്‍കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലെടുത്ത തീരുമാന പ്രകാരമാണ് നടപടി. ഉക്രെയ്‌നിലെ എല്ലാ ഇന്ത്യക്കാരും സുരക്ഷിതരാണെന്ന് ഉറപ്പാക്കാൻ സർക്കാർ രാപ്പകലില്ലാതെ പ്രവർത്തിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഉക്രെയിനിലെ യുദ്ധ ബാധിത രാജ്യത്തിലെ രാഷ്ട്രീയ അനിശ്ചിതത്വത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി കൂടിയ മറ്റൊരു ഉന്നതതല യോഗത്തിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന. “ഉക്രെയ്നിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാൻ ‘ഓപ്പറേഷൻ ഗംഗയ്ക്ക്’ കീഴിൽ നടന്നുകൊണ്ടിരിക്കുന്ന ശ്രമങ്ങൾ അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഒരു ഉന്നതതല യോഗം ചേർന്നു. അവിടെയുള്ള എല്ലാ ഇന്ത്യക്കാരും സുരക്ഷിതരാണെന്ന് ഉറപ്പാക്കാൻ മുഴുവൻ സർക്കാർ സംവിധാനങ്ങളും 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. യുദ്ധത്തിൽ തകർന്ന രാജ്യത്തിന്റെ അതിർത്തികളിലെ മാനുഷിക സാഹചര്യം കൈകാര്യം ചെയ്യുന്നതിനായി…