സി.പി.എം സംസ്ഥാന സമ്മേളനത്തിന് പതാക ഉയര്‍ന്നു

കൊച്ചി: സി.പി.എം സംസ്ഥാന സമ്മേളനത്തിന് പതാക ഉയര്‍ന്നു. കൊച്ചി മറൈന്‍ ഡ്രൈവറിലെ സമ്മേളന നഗരിയില്‍ സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റും സംസ്ഥാന സെക്രട്ടേറിയറ്റിലെ അംഗവുമായ ആനത്തലവട്ടം ആനന്ദനാണ് 9.30 ഓടെ പതാക ഉയര്‍ത്തിയത്. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, വൃന്ദാ കാരാട്ട്, എസ്.രാമചന്ദ്രന്‍ പിള്ള, പിണറായി വിജയന്‍, േകാടി്യേയരി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

രാവിലെ 10 മണിക്ക് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതിനിധി സമ്മേളനം ഉദ്ഘടനം ചെയ്യും. 12.30ന് സംഘടനാ റിപ്പോര്‍ട്ട് സംസ്ഥാന സെക്രട്ടറി കൂടിയായ കോടിയേരി ബാലകൃഷ്ണന്‍ അവതരിപ്പിക്കും.

വൈകിട്ട് നാലിന് വികസന രേഖ അവതരിപ്പിക്കും. പൊളിറ്റ് ബ്യുറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയനാണ് വികസന രേഖ അവതരിപ്പിക്കുന്നത്. കേരളം ഭാവിയില്‍ എങ്ങോട്ട് എന്ന് വിരല്‍ ചൂണ്ടുന്നതായിരിക്കും നവകേരളമെന്ന ആശയത്തിലൂന്നിയുള്ള അടുത്ത കാല്‍ നൂറ്റാണ്ടിന്റെ വികസന രേഖ.

കേരളത്തെ നിക്ഷേപ സൗഹൃദമാക്കാനുള്ള നിര്‍ദേശങ്ങളായിരിക്കും പ്രധാനമായും നയരേഖയിലുള്ളത്. തുടര്‍ച്ച് പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ച നടക്കും. പുതിയ സംസ്ഥാന സമിതി, സംസ്ഥാന സെക്രട്ടറി തിരഞ്ഞെടുപ്പ് വെള്ളിയാഴ്ച നടക്കും.

വൈകിട്ട് ഗ്രൂപ്പ് ചർച്ച നടക്കും. സിപിഎം പിബി അംഗങ്ങളായ പ്രകാശ് കാരാട്ട്, ബൃന്ദകാരാട്ട്, എം.എ.ബേബി,. എസ്.രാമചന്ദ്രൻപിള്ള തുടങ്ങിയവർ സമ്മേനത്തിൽ പങ്കെടുക്കും.

400 പ്രതിനിധികളാണ് വിവിധ ജില്ലകളിൽനിന്ന് സമ്മേളനത്തിന് എത്തുന്നത്. ബുധനാഴ്ച പൊതു ചർച്ചയും വ്യാഴാഴ്ച വികസനരേഖയെക്കുറിച്ചുള്ള ചർച്ചയും നടക്കും. വെള്ളിയാഴ്ച സമ്മേളനം സമാപിക്കും. സമാപന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. കാര്യമായ സംഘടനാ പ്രശ്നങ്ങളില്ലാതെ തുടർ ഭരണമെന്ന ചരിത്രനേട്ടത്തിന്റെ പശ്ചാത്തലത്തിലാണ് സമ്മേളനം.

ആത്മവിശ്വാസമുള്ളപ്പോൾതന്നെ ഭരണത്തുടർച്ച ഉറപ്പാക്കാനുള്ള വലിയ ഉത്തരവാദിത്വം ഏറ്റെടുത്താണ് സിപിഎം സംസ്ഥാന സമ്മേളനത്തിലേക്കു കടക്കുന്നത്. പഴയരീതിയിൽ വിഭാഗീയത ഇല്ലെങ്കിലും പ്രാദേശികതലത്തിൽ വ്യത്യസ്ത രീതികളിൽ വിഭാഗീയത തലപൊക്കുന്നത് പാർട്ടി ഗൗരവത്തോടെ കാണുന്നു. പ്രാദേശിക പ്രശ്നങ്ങൾ ഒഴിവാക്കാനുള്ള സംഘടനാ ഇടപെടലുകൾ സമ്മേളനം ചർച്ച ചെയ്യും.

കോടിയേരി ബാലകൃഷ്ണൻ മൂന്നാം തവണയും സംസ്ഥാന സെക്രട്ടറിയാകാനാണ് സാധ്യത. 75 വയസെന്ന പ്രായപരിധി നിബന്ധന കർശനമാക്കുന്നതിനാൽ പല മുതിർന്ന നേതാക്കൾക്കും ചെറുപ്പക്കാര്‍ക്ക് വഴിമാറി കൊടുക്കേണ്ടി വരും. സംസ്ഥാന സെക്രട്ടേറിയറ്റിലും സംസ്ഥാന കമ്മിറ്റിയിലും കൂടുതൽ യുവാക്കളെത്തും.

തുടർ ഭരണത്തിലൂടെ ചരിത്രം സൃഷ്ടിച്ച പിണറായി വിജയനാകും സമ്മേളനത്തിലെ പ്രധാന ആകർഷണം.
സി.പി.എം സ്ഥാപക നേതാക്കളില്‍ അവശേഷിക്കുന്നയാളും മുതിര്‍ന്ന അംഗവുമായ വി.എസ് അച്യുതാനന്ദന്‍ ഇല്ലാത്ത ആദ്യ സമ്മേളനമാണിത്. അനാരോഗ്യത്തെ തുടർന്ന് അദ്ദേഹം വിശ്രമത്തിലാണ്.

 

Print Friendly, PDF & Email

Leave a Comment

More News