കൊപ്പേൽ (ടെക്സാസ്): ഡാലസിന്റെ നാനാഭാഗങ്ങളിൽ നിന്നെത്തിയവിശ്വാസികളെ സാക്ഷിയാക്കി ഭാരതത്തിന്റെ പ്രഥമ വിശുദ്ധയുടെ തിരുനാളിനു ടെക്‌സാസിലെ കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാർ ദേവാലയത്തിൽ കൊടിയേറി. കൊടിയേറ്റിനും തുടർന്ന് നടന്ന ദിവ്യബലിക്കും ഇടവക വികാരി ഫാ. മാത്യൂസ് കുര്യൻ മുഞ്ഞനാട്ട്, അസി. വികാരി ഫാ. ജിമ്മി എടക്കുളത്തൂർ എന്നിവർ കാർമ്മികത്വം വഹിച്ചു. അൽഫോൻസാമ്മയുടെ ജീവിതം മാതൃയാക്കുവാനും തിരുനാളുകളിൽ പങ്കെടുത്തു ആത്മീയ കൃപാവരങ്ങൾ നേടുവാനും ഏവരേയും സ്വാഗതം ചെയ്യുന്നതായി ഇടവക വികാരിമാർ അറിയിച്ചു. പത്തു ദിവസം നീണ്ടു നിൽക്കുന്ന തിരുനാൾ ജൂലൈ 28 നു സമാപിക്കും. ദിവസേന ആരാധനയും വിശുദ്ധ കുർബാനയും നൊവേനയും ലദീഞ്ഞും ഉണ്ടായിരിക്കും. അൽഫോൻസാമ്മയുടെ മാദ്ധ്യസ്ഥം തേടിയുള്ള നിയോഗത്തിനും നന്ദിസമർപ്പണത്തിനുമായി ദാസൻ ദാസി സമർപ്പണത്തിനുള്ള അവസരവും വിശ്വാസികൾക്കുണ്ടായിരിക്കുന്നതാണ്. ജൂലൈ 27 ഞായറാഴ്ച വൈകുന്നേരം 5:00 ന് നടക്കുന്ന ആഘോഷമായ തിരുനാൾ കുർബാനയിൽ ചിക്കാഗോ രൂപതാ മെത്രാൻ മാർ.…
Author: മാർട്ടിൻ വിലങ്ങോലിൽ
കുറിയന്നൂർ തോമസ് ഏബ്രഹാം കോർ എപ്പിസ്കോപ്പാ (കപ്പലാംമൂട്ടിൽ അച്ചൻ – 78) അമേരിക്കയിൽ അന്തരിച്ചു
ഫിലഡൽഫിയ: കോട്ടയം ഭദ്രാസനത്തിലെ സീനിയർ വൈദീകനും, പഴയ സെമിനാരി മുൻ മാനേജരും, മീനടം സെൻറ് ജോർജ് ഓർത്തഡോക്സ് ഇടവക അംഗവും ആയിരുന്ന കുറിയന്നൂർ തോമസ് ഏബ്രഹാം കോർഎപ്പിസ്കോപ്പാ (78) (കപ്പലാംമൂട്ടിൽ അച്ചൻ) അമേരിക്കയിൽ ആശുപത്രിയിൽ വച്ച് കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാരം പിന്നീട് കേരളത്തിൽ. ഹൃസ്വ സന്ദർശനത്തിനായി അടുത്തിടെ അമേരിക്കയിൽ എത്തിയ കോർ എപ്പീസ്‌കോപ്പാ അമേരിക്കയിലുള്ള തന്റെ ബന്ധുവിന്റെ വീട്ടിൽ സന്ദർശനത്തിന് പോയതായിരുന്നു. അവിടെവച്ച് ദേഹാസ്യം അനുഭവപ്പെടുകയും, ഉടൻതന്നെ സെന്റ് മേരീസ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആക്കുകയും ചെയ്തു. വെന്റിലേറ്ററിന്റെ സഹായത്തോടെ ഏകദേശം 3 ആഴ്ചക്കാലം ഹോസ്പിറ്റലിൽ കഴിയുകയായിരുന്നു. തിങ്കളാഴ്ച, ഇന്ത്യൻ സമയം രാവിലെ 7:30 ന് ആയിരുന്നു അന്ത്യം. കോട്ടയത്തെ വിവിധ പ്രമുഖ പള്ളികളിൽ വികാരിയായി സേവനമനുഷ്ഠിച്ചിട്ടുള്ള വന്ദ്യ കോർ എപ്പീസ്‌ക്കോപ്പാ, മീനടം, തോട്ടക്കാട്ട് സമീപമുള്ള ടി എം യു പി സ്കൂളിൽ പ്രധാന അധ്യാപകനായും വളരെയേറെക്കാലം…
ലയൺസ് ക്ലബ്സ് ഇന്റർനാഷണൽ പ്രസിഡന്റായി എ.പി. സിംഗിനെ തിരഞ്ഞെടുത്തു
ഒർലാൻഡോ(ഫ്ലോറിഡ):ഒർലാൻഡോ ലയൺസ് ക്ലബ്സ് ഇന്റർനാഷണൽ അന്താരാഷ്ട്ര കൺവെൻഷനിൽ ഇന്ത്യൻ പ്രതിനിധിക്ക് അഭിമാനനേട്ടം ലോകത്തിലെ ഏറ്റവും വലിയ സേവന സംഘടനകളിലൊന്നായ ലയൺസ് ക്ലബ്സ് ഇന്റർനാഷണലിന്റെ പുതിയ പ്രസിഡന്റായി ഇന്ത്യയിലെ കൊൽക്കത്തയിൽ നിന്നുള്ള എ.പി. സിംഗ് തിരഞ്ഞെടുക്കപ്പെട്ടു. ജൂലൈ 13 മുതൽ 17 വരെ ഒർലാൻഡോയിൽ നടന്ന അസോസിയേഷന്റെ 107-ാമത് അന്താരാഷ്ട്ര കൺവെൻഷനിലാണ് ഔദ്യോഗിക പ്രഖ്യാപനം നടന്നത്. ഇതോടെ, 200-ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലായി 1.4 ദശലക്ഷത്തിലധികം അംഗങ്ങളുള്ള ഒരു ആഗോള സംഘടനയുടെ നേതൃത്വം സിംഗിന്റെ കൈകളിലായി. ഒരു പ്രാക്ടീസ് ചെയ്യുന്ന ചാർട്ടേഡ് അക്കൗണ്ടന്റും ഓട്ടോമൊബൈൽ ഡീലർഷിപ്പുകളിൽ കുടുംബ ബിസിനസ്സ് താൽപ്പര്യങ്ങളുമുള്ള സിംഗ്, നാല് പതിറ്റാണ്ടിലേറെയായി ലയൺസ് ക്ലബ്ബുകളുമായി സഹകരിച്ച് പ്രവർത്തിക്കുന്നു. 1984 മുതൽ കൊൽക്കത്ത വികാസ് ലയൺസ് ക്ലബ്ബിലെ അംഗമായ അദ്ദേഹം, ജില്ലാ ഗവർണർ, കൗൺസിൽ ചെയർപേഴ്സൺ, അന്താരാഷ്ട്ര കോർഡിനേറ്റർ തുടങ്ങി ആഗോള സംഘടനയിലെ മിക്കവാറും എല്ലാ പ്രധാന നേതൃസ്ഥാനങ്ങളും…
നക്ഷത്ര ഫലം (19-07-2025 ശനി)
ചിങ്ങം: അഹന്ത കാരണം യഥാർത്ഥ മനോവികാരം പുറത്തുകാണിക്കാതിരിക്കരുത്. ഈ നല്ല ദിവസം പ്രേമപൂർവ്വം കാര്യങ്ങളിൽ മുഴുകണം. പക്ഷേ അഹന്ത മാറ്റിയിട്ടു വേണമെന്ന് മാത്രം. കന്നി: പലകാര്യങ്ങള്‍ക്കും ഇന്നായിരിക്കും പ്രതിഫലം ലഭിക്കുക. കാര്യങ്ങൾ സ്വന്തം രീതിയിൽ നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നുണ്ടാകാം. ഇല്ലേ? എങ്കിലും അതിനോടനുബന്ധിച്ച ഏല്ലാ ഭാരവും പൂർണ്ണമായി വഹിക്കാൻ സാധിക്കുന്നില്ല. അല്ലേ? എപ്പോഴും ശാന്തത നിലനിര്‍ത്താൻ ശ്രമിക്കണം. തുലാം: ഈ ലോകത്തിൽ യോഗ്യതയും കഴിവും പ്രദർശിപ്പിക്കാനുള്ള ഏറ്റവും നല്ല സമയമാണിത്. പുതിയ വസ്ത്രങ്ങൾ വാങ്ങുകയും ചെയ്യും.പ്രധാനമായും അടുപ്പമുള്ളവരുടെ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തണം. ഈ ദിവസം സ്വപ്‌ന ലോകത്ത് ചെലവഴിക്കും. വൃശ്ചികം: എല്ലാ സാദ്ധ്യതകളിലും മാനസികാവസ്ഥ അങ്ങേയറ്റം ഭയങ്കരമായിരിക്കും. ഈ സമയം കലാപകാരിയായ മനസ്സിനെ താത്കാലികമായി മാറ്റുക. എല്ലാത്തരം അപകടങ്ങളിൽ നിന്നും സംഘട്ടനങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കാൻ ഉപദേശിക്കുന്നു. വൈകുന്നേരം വിശ്രമിക്കും. ധനു: പരാജയങ്ങള്‍കൊണ്ട് നിരാശനാകരുത്. ക്ഷോഭം നിയന്ത്രിക്കുക. കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അസ്വസ്ഥനാക്കിയേക്കാം. കഴിയുമെങ്കിൽ യാത്ര…
ഡോളറിന്റെ ആധിപത്യം നിലനിർത്താൻ ട്രംപിന്റെ ‘ജീനിയസ് ആക്ട്’
വാഷിംഗ്ടണ്‍: ഡോളറിന്റെ ആഗോള മേധാവിത്വത്തെ വെല്ലുവിളിക്കരുതെന്ന് ബ്രിക്സ് രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകിക്കൊണ്ട് ഡോണാള്‍ഡ് ട്രംപ് ‘ജീനിയസ് ആക്ട്’ നിയമത്തില്‍ ഒപ്പു വെച്ചു. യുഎസ് സാമ്പത്തിക ആധിപത്യം നിലനിർത്തുന്നതിനുള്ള ചരിത്രപരമായ ചുവടുവെപ്പുമായി വെള്ളിയാഴ്ചയാണ് അദ്ദേഹം ഈ പുതിയ നിയമത്തിൽ ഒപ്പുവച്ചത്. ഡോളർ അടിസ്ഥാനമാക്കിയുള്ള സ്ഥിരതയുള്ള ഡിജിറ്റൽ കറൻസികളെ നിയന്ത്രിക്കാനും ആഗോള സാമ്പത്തിക വ്യവസ്ഥയിൽ യുഎസ് ഡോളറിന്റെ പിടി കൂടുതൽ ശക്തിപ്പെടുത്താനും ഈ നിയമം ലക്ഷ്യമിടുന്നു. വൈറ്റ് ഹൗസിൽ നടന്ന ഒരു ചടങ്ങിൽ, ബ്രിക്സ് എന്ന ഒരു ചെറിയ സംഘടനയുണ്ടെന്നും അത് ഇപ്പോൾ ദുർബലമായിക്കൊണ്ടിരിക്കുകയാണ് എന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ബ്രിക്സ് രാജ്യങ്ങൾ യുഎസ് ഡോളറിന്റെ ആധിപത്യത്തെ വെല്ലുവിളിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഈ സഖ്യത്തിലെ ഏതൊരു അംഗത്തിനും 10% താരിഫ് ചുമത്തുമെന്ന് താൻ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും പറഞ്ഞു. ട്രംപിന്റെ അഭിപ്രായത്തിൽ, അടുത്ത ദിവസം തന്നെ വളരെ കുറച്ച് പ്രതിനിധികൾ മാത്രമേ…
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സിഡിസി സിവിഐ ക്ലിനിക്കിന് 7 ലക്ഷം രൂപയിലധികം വിലമതിക്കുന്ന ഉപകരണങ്ങൾ സംഭാവന ചെയ്ത് യുഎസ് ടി
ലോകോത്തരമെന്നു പേരുകേട്ട ഇൻഡയറക്ട് ഒഫ്താൽമോസ്കോപ്പ് ഉൾപ്പെടെ 25 ഉപകരണങ്ങൾ കൈമാറി. തിരുവനന്തപുരം: നേത്ര രോഗമായ സെറിബ്രൽ വിഷ്വൽ ഇംപെയർമെന്റ് (സി വി ഐ) ബാധിച്ച കുട്ടികളുടെ നൂതന ചികിത്സാരീതികൾക്ക് സഹായമേകാൻ ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യുഎസ് ടി തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആസ്ഥാനമായുള്ള ശിശു വികസന കേന്ദ്രത്തിന്റെ സി വി ഐ ക്ലിനിക്കിലേക്ക് (ദിയ) 7,00,828.80 രൂപ വിലമതിക്കുന്ന ഉപകരണങ്ങൾ കൈമാറി. കമ്പനിയുടെ സിഎസ്ആർ സംരംഭങ്ങളുടെ ഭാഗമായാണ് ദിയയിലെ വിവിധ വിഭാഗങ്ങൾക്കായി 25 ഉപകരണങ്ങൾ കൈമാറിയത്. കാഴ്ചശക്തി വിലയിരുത്തുന്നതിനും, കാഴ്ചശക്തി നിജപ്പെടുത്തുന്നതിനും കണ്ണ്-കൈ ഏകോപനം പരിശോധിക്കുന്നതിനും, മെച്ചപ്പെടുത്തുന്നതിനും, കാഴ്ച വൈകല്യമുള്ള കുട്ടികളിലെ മറ്റ് ചികിത്സാ നടപടിക്രമങ്ങൾക്കും ഉപയോഗിക്കുന്ന ഇൻഡയറക്ട് ഒഫ്താൽമോസ്കോപ്പ്, ലിയ സിംബൽ 15 ലൈൻ ഡിസ്റ്റന്റ് വിഷൻ ചാർട്ട്, മാർസ്ഡെൻ ബോൾ, ബെർണൽ യുഎസ്എയിൽ നിന്നുള്ള റൊട്ടേഷൻ ട്രെയിനർ, പാർക്ക്വെട്രി ബ്ലോക്കുകൾ, റെറ്റിനോസ്കോപ്പി…
ഗോൾപാറയിലെ പോലീസ് വെടിവെപ്പ്; ആസാം മുഖ്യമന്ത്രി ഹിമന്ത് ബിശ്വശർമയെ പുറത്താക്കുക: വെൽഫെയർ പാർട്ടി
മലപ്പുറം: സംഘ്പരിവാറിന്റെ വംശീയ ഉന്മൂലന പദ്ധതിയുടെ ഭാഗമായി ആസാമിൽ നടക്കുന്ന ദളിത് – മുസ്ലിം – ആദിവാസി സമൂഹത്തെ അവരുടെ കിടപ്പാടങ്ങളിൽ നിന്ന് കുടിയൊഴിപ്പിക്കൽ പദ്ധതിക്കെതിരായ ജനകീയ പ്രക്ഷോഭത്തെ കൊന്നുതീർക്കാൻ മുതിരുന്ന രക്തദാഹിയായ മുഖ്യമന്ത്രി ഹിമന്ത് ബിശ്വശർമയെ പുറത്താക്കണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് കെവി സഫീർഷ ആവശ്യപ്പെട്ടു. ആസാമിലെ അന്യായമായ കുടിയൊഴിപ്പിക്കലിനെതിരെ ഗോൾപാറായിൽ ജനങ്ങൾ നടത്തിയ പ്രതിഷേധത്തിന് നേരെ പോലീസ് നടത്തിയ വെടിവെപ്പിലും കൊലപാതകത്തിലും പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം നാസർ കീഴ്പറമ്പ്, ജില്ലാ ജനറൽ സെക്രട്ടറി മുനീബ് കാരക്കുന്ന്, വൈസ് പ്രസിഡണ്ടുമാരായ ആരിഫ് ചുണ്ടയിൽ, രജിത മഞ്ചേരി, സെക്രട്ടറിമാരായ അഷ്‌റഫലി കട്ടുപ്പാറ, ബിന്ദു പരമേശ്വരൻ, ജംഷീൽ അബൂബക്കർ, വിമൻ ജസ്റ്റിസ് ജില്ലാ പ്രസിഡണ്ട് റജീന വളാഞ്ചേരി,…
നഴ്‌സിംഗ് സ്റ്റാഫിന്റെ ദുരൂഹ മരണം: കുറ്റിപ്പുറം അമാന ഹോസ്പിറ്റിലേക്ക് വിമൻ ജസ്റ്റിസ് മൂവ്മെൻറ് പ്രതിഷേധ മാർച്ച്
കുറ്റിപ്പുറം: സ്വകാര്യ ആശുപത്രിയിലെ നഴ്സിംഗ് സ്റ്റാഫിന്റെ ദുരൂഹ മരണത്തിന് കാരണക്കാരായ പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതിൽ കാലതാമസം സംഭവിക്കുന്നതിൽ വിമൻ ജസ്റ്റിസ് മൂവ്മെൻറ് മലപ്പുറം ജില്ലാ സമിതി കുറ്റിപ്പുറം അമാന ഹോസ്പിറ്റലിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ഹോസ്പിറ്റൽ അധികൃതരുടെ മാനസിക പീഡനമാണ് മരണത്തിന് കാരണമെന്ന് ബോധ്യമായിട്ടും പ്രതികളായ ഹോസ്പിറ്റൽ അധികൃതർക്കെതിരിൽ ഇതുവരെയും നിയമ നടപടികൾ സ്വീകരിക്കാത്തതിൻ്റെ പിന്നിലും ദുരൂഹതയുണ്ടെന്നും ജസ്റ്റിസ് മൂവ്മെൻറ് ഭാരവാഹികൾ അഭിപ്രായപ്പെട്ടു. വിമൻ ജസ്റ്റിസ് മൂവ്മെൻറ് ജില്ലാ പ്രസിഡണ്ട് റജീന വളാഞ്ചേരി മാർച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ബിന്ദു പരമേശ്വരൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ മൈമൂന ടീച്ചർ, ഷഹനാസ് ടീച്ചർ, മണ്ഡലം അസി: കൺവീനർ ഫൗസിയ തുടങ്ങിയവർ സംസാരിച്ചു.
ഉമ്മന്‍ ചാണ്ടി കാരുണ്യ പുരസ്‌കാരം ഡിഫറന്റ് ആര്‍ട് സെന്ററിന് സമ്മാനിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നല്‍കുന്ന രണ്ടാമത് ഉമ്മന്‍ ചാണ്ടി കാരുണ്യ പുരസ്‌കാരം ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനില്‍ നിന്നും ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് ഏറ്റുവാങ്ങി. കുട്ടികളിലെ നൈസര്‍ഗികമായ ശേഷികളെ പ്രത്യേക പരിശീലനം നല്‍കി പരിപോഷിപ്പിക്കുന്ന സെന്ററിന്റെ കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായാണ് പുരസ്‌കാരം നല്‍കിയത്. കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തില്‍ സജീവമായി ഇടപെടുകയും മാജിക് എന്ന കലാരൂപത്തെ ജനകീയമാക്കുകയും ചെയ്ത ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ 2019 മുതലാണ് ഡിഫറന്റ് ആര്‍ട് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. സമൂഹത്തിലെ ഭിന്നശേഷിക്കാരായ നിരവധി കുട്ടികളുടെ സര്‍ഗാത്മകമായ കഴിവുകള്‍ വളര്‍ത്തിയെടുക്കുന്നതിന് സെന്ററിലൂടെ സാധിച്ചിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയുടെ രണ്ടാമത് ചരമവാര്‍ഷികാചരണങ്ങളുടെ ഭാഗമായി തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് പുരസ്‌കാരം വിതരണം ചെയ്തത്. ഇതിനോടനുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല…
ബ്രിട്ടനിൽ 16 വയസ്സുള്ള കൗമാരക്കാര്‍ക്ക് വോട്ടവകാശം ലഭിക്കും
ചരിത്രപരമായ ഒരു തീരുമാനമെടുത്ത്, 16 ഉം 17 ഉം വയസ്സുള്ള കൗമാരക്കാർക്ക് വോട്ടവകാശം നൽകുമെന്ന് യുകെ സർക്കാർ പ്രഖ്യാപിച്ചു. ബ്രിട്ടന്റെ ജനാധിപത്യ ചരിത്രത്തിലെ ഒരു വഴിത്തിരിവായി ഈ തീരുമാനം കണക്കാക്കപ്പെടുന്നു. ഇത് രാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയയിലേക്ക് ഏകദേശം 16 ലക്ഷം പുതിയ വോട്ടർമാരെ ചേർക്കും. 1970-ന്റെ തുടക്കത്തിൽ, വോട്ടവകാശത്തിനുള്ള ഏറ്റവും കുറഞ്ഞ പ്രായം 21-ൽ നിന്ന് 18 ആയി കുറച്ചിരുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. കഴിഞ്ഞ 50 വർഷത്തിനിടയിലെ വോട്ടർമാരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുള്ള ഏറ്റവും വലിയ ചുവടുവയ്പ്പായിട്ടാണ് ഈ പുതിയ തീരുമാനത്തെ വിശേഷിപ്പിക്കുന്നത്. ഇതുവരെ, സ്കോട്ട്ലൻഡിലും വെയിൽസിലും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളിൽ 16 വയസ്സ് പ്രായമുള്ളവർക്ക് വോട്ടു ചെയ്യാൻ അനുവാദമുണ്ടായിരുന്നു. എന്നാൽ, ഇനി മുതൽ ഈ നിയമം മുഴുവൻ യുണൈറ്റഡ് കിംഗ്ഡത്തിലും ബാധകമാകും. ഈ തീരുമാനം ലോകമെമ്പാടും വോട്ടുചെയ്യൽ പ്രായത്തെക്കുറിച്ച് ഒരു പുതിയ ചർച്ചയ്ക്ക് കാരണമായി. 16 വയസ്സിൽ…
