ചിക്കാഗോ: വടക്കേ അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ ചിക്കാഗോ മലയാളി അസ്സോസിയേഷന്റെ 2025-27 കാലയളവിലേക്കുള്ള ഭരണസമിതി അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ജെസ്സി റിൻസി അംഗംങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ജോസ് മണക്കാട്ട് (പ്രസിഡന്റ് ), ലൂക്ക് ചിറയിൽ (വൈസ് പ്രസിഡന്റ് ), ബിജു മുണ്ടക്കൽ (ജനറൽ സെക്രട്ടറി), സാറ അനിൽ (ജോയിന്റ് സെക്രട്ടറി ), അച്ചൻകുഞ്ഞ് മാത്യു (ട്രഷറർ ), പ്രിൻസ് ഈപ്പൻ (ജോയിന്റ് ട്രഷറർ) എന്നിവരെ കൂടാതെ ഇരുപത് പേരടങ്ങുന്ന ബോർഡ് അംഗങ്ങളും ചുമതലയേറ്റു. അസോസിയേഷനെ നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ സംഘടനയാക്കി മാറ്റുമെന്ന് പ്രസിഡന്റ് ജോസ് മണക്കാട്ടും, 53 വർഷത്തെ മഹത്തായ പാരമ്പര്യമുള്ള ചിക്കാഗോ മലയാളി അസോസിയേഷന്റെ പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിപ്പിക്കുമെന്ന് സെക്രട്ടറി ബിജു മുണ്ടക്കലും ചടങ്ങില്‍ പ്രഖ്യാപിച്ചു. അസോസിയേഷന്റെ 2025-27 വർഷത്തെ പ്രവർത്തനോദ്ഘാടനവും കേരളപ്പിറവി ആഘോഷവും ഒക്ടോബർ 31 വെള്ളിയാഴ്ച…
Author: ബിജു മുണ്ടക്കൽ
മഞ്ഞിനിക്കര ബാവായുടെ പെരുന്നാള്‍ ചിക്കാഗോയില്‍ ആഘോഷിക്കുന്നു
ചിക്കാഗോ: മഞ്ഞിനിക്കരയില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധനായ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ 94-ാമത് ഓര്‍മ്മപ്പെരുന്നാള്‍ ചിക്കാഗോയിലുള്ള സെന്‍റ് പീറ്റേഴ്സ്, സെന്‍റ് ജോര്‍ജ്, സെന്‍റ് മാര്‍ക്ക് ക്നാനായ എന്നീ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് ഇടവകകളുടെ സംയുക്താഭിമുഖ്യത്തില്‍ 2026 ഫെബ്രുവരി 7, 8 (ശനി, ഞായര്‍) തീയതികളില്‍ നോര്‍ത്ത് ലെയ്ക്ക് സെന്‍റ് പീറ്റേഴ്സ് പള്ളിയില്‍ വെച്ച് (150 E. Belle Drive, North Lake, IL 60164) വിപുലമായ രീതിയില്‍ കൊണ്ടാടുവാന്‍ 10.15.25-ല്‍ സെന്‍റ് പീറ്റേഴ്സ് പള്ളിയില്‍ വെച്ച് കൂടിയ സംയുക്ത പെരുന്നാള്‍ കമ്മിറ്റി തീരുമാനിച്ചു. ഈ പെരുന്നാളിന്‍റെ പ്രധാന കാര്‍മ്മികന്‍ ക്നാനായ അതിഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോക്ടര്‍ അയൂബ് മോര്‍ സില്‍വാനിയോസ് ആണ്.മലങ്കരയില്‍ കബറടങ്ങിയിരിക്കുന്ന ഏക പാത്രിയര്‍ക്കീസാണ് പരിശുദ്ധനായ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയന്‍ ബാവ. ഈ പെരുന്നാളില്‍ നേര്‍ച്ച കാഴ്ചകളോടെ വന്ന് സംബന്ധിച്ച്…
ടെക്സസിലെ സ്റ്റേറ്റ് പാർക്കുകളിൽ നവംബർ 2-ന് സൗജന്യ പ്രവേശനം
ഓസ്റ്റിൻ: ടെക്സസിലെ എല്ലാ 89 സ്റ്റേറ്റ് പാർക്കുകളും നവംബർ 2, 2025-ന് പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനം നൽകുമെന്ന് ടെക്സസ് പാർക്സ് ആൻഡ് വൈൽഡ്‌ലൈഫ് വിഭാഗം അറിയിച്ചു. ഈ ദിവസം ടെക്സസ് സ്റ്റേറ്റ് പാർക്സ് ഡേ എന്ന പ്രത്യേക ദിനാഘോഷത്തിന്റെ ഭാഗമായി ആചരിക്കുകയാണ്. പാർക്കുകളിലെ ദിവസം-ഉപയോഗ പ്രവർത്തനങ്ങൾ വന്യജീവി നിരീക്ഷണം, നടപ്പ്, സൈക്കിൾ യാത്ര, നീന്തൽ, പാഡിൽ ബോർഡിംഗ്, ഫോട്ടോഗ്രാഫി തുടങ്ങിയവ സൗജന്യമായി ആസ്വദിക്കാം. എന്നാൽ ക്യാമ്പിംഗ്, പ്രത്യേക പരിപാടികൾ എന്നിവയ്‌ക്ക് സാധാരണ ഫീസ് ബാധകമായിരിക്കും. “ടെക്സസ് സ്റ്റേറ്റ് പാർക്സ് ഡേ എല്ലാ ടെക്സസുകാരെയും പ്രകൃതിയിലേക്കും കുടുംബസമേതം വിനോദത്തിലേക്കും ക്ഷണിക്കുന്ന ദിനമാണ്. നമ്മുടെ സംസ്ഥാനത്തിന്റെ പ്രകൃതിസൗന്ദര്യം അന്വേഷിക്കാൻ എല്ലാവരെയും ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു.”പാർക്ക് ഡയറക്ടർ റോഡ്നി ഫ്രാങ്ക്ലിൻ പറഞ്ഞു വെറ്ററൻസ് ഡേ (നവംബർ 11) മുന്നോടിയായി, വെറ്ററൻമാർക്കും ആക്ടീവ് ഡ്യൂട്ടി അംഗങ്ങൾക്കും ഗോൾഡ് സ്റ്റാർ കുടുംബങ്ങൾക്കും സൗജന്യ പാർക്ലാൻഡ് പാസ്‌പോർട്ട്ല…
ഐപിസി ഫാമിലി കോൺഫറൻസ് ഫ്‌ളോറിഡയിലെ ഒർലാന്റോയിൽ; പാസ്റ്റർ റോയി വാകത്താനം നാഷണൽ ചെയർമാൻ; രാജൻ ആര്യപ്പള്ളിൽ നാഷണൽ സെക്രട്ടറി
ഫ്ളോറിഡ: ലോക വിനോദ സഞ്ചാരികൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന “അമേരിക്കയിലെ കൊച്ചു കേരളം എന്നറിയപ്പെടുന്ന ഫ്ലോറിഡയിലെ ഒർലാന്റോ പട്ടണത്തിൽ ഡിസ്നി വേൾഡിന്റെയും യൂണിവേഴ്സൽ തീം പാർക്കിന്റെയും സമീപം ലേക്ക് ബ്യൂണ വിസ്റ്റ ഹിൽട്ടൺ ഹോട്ടൽ സമുച്ചയത്തിൽ 2027 ജൂലൈ 1 മുതൽ 4 വരെ 21 – മത് നോർത്ത് അമേരിക്കൻ ഐ.പി.സി ഫാമിലി കോൺഫ്രൻസ് നടത്തപ്പെടും. പാസ്റ്റർ റോയി വാകത്താനം ഫ്ളോറിഡ (നാഷണൽ ചെയർമാൻ), രാജൻ ആര്യപ്പള്ളിൽ അറ്റ്ലാന്റ (നാഷണൽ സെക്രട്ടറി), സാക് ചെറിയാൻ ഒക്കലഹോമ (നാഷണൽ ട്രഷറാർ), ജോമി ജോർജ് ന്യൂയോർക്ക് (നാഷണൽ യൂത്ത് കോർഡിനേറ്റർ), സിസ്റ്റർ കൊച്ചുമോൾ ജെയിംസ് ഓസ്റ്റിൻ (നാഷണൽ ലേഡീസ് കോർഡിനേറ്റർ) നാഷണൽ നിബു വെള്ളവന്താനം (നാഷണൽ മീഡിയ കോർഡിനേറ്റർ), പാസ്റ്റർ ഏബ്രഹാം മാത്യു (നാഷണൽ പ്രയർ കോർഡിനേറ്റർ) എന്നിവരെയും വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള നാഷണൽ പ്രതിനിധികളെയും തിരഞ്ഞെടുത്തു.…
“ചരിത്രം സൃഷ്ടിച്ച് സോണിയ രാമൻ” വനിതാ ദേശീയ ബാസ്കറ്റ്ബോൾ അസോസിയേഷൻ ഹെഡ് കോച്ചായി നിയമിതയായി
സിയാറ്റിൽ: സിയാറ്റിൽ: ഇന്ത്യൻ വംശജയായ സോണിയ രാമൻ വനിതാ ദേശീയ ബാസ്കറ്റ്ബോൾ അസോസിയേഷൻ ഹെഡ് കോച്ച് പദവിയിൽ എത്തുന്ന ആദ്യ ഇന്ത്യൻ-അമേരിക്കൻ വനിതയായി ചരിത്രം കുറിച്ചു. ന്യൂയോർക്ക് ലിബർട്ടിയുടെ അസിസ്റ്റന്റ് കോച്ചായിരുന്ന റാമൻ, സിയാറ്റിൽ സ്റ്റോം ടീമിനെ നയിക്കാൻ ബഹുവർഷ കരാറിൽ ഒപ്പുവെച്ചതായി ESPN റിപ്പോർട്ട് ചെയ്തു. വനിതാ ദേശീയ ബാസ്കറ്റ്ബോൾ അസോസിയേഷൻ( WNBA)യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഒരു വനിതാ പ്രൊഫഷണൽ ബാസ്കറ്റ്ബോൾ ലീഗാണ്.ലീഗിൽ 13 ടീമുകൾ ഉൾപ്പെടുന്നു. WNBA യുടെ ആസ്ഥാനം മിഡ്‌ടൗൺ മാൻഹട്ടനിലാണ്. വനിതാ ദേശീയ ബാസ്കറ്റ്ബോൾ അസോസിയേഷൻ( WNBA)യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഒരു വനിതാ പ്രൊഫഷണൽ ബാസ്കറ്റ്ബോൾ ലീഗാണ്.ലീഗിൽ 13 ടീമുകൾ ഉൾപ്പെടുന്നു. WNBA യുടെ ആസ്ഥാനം മിഡ്‌ടൗൺ മാൻഹട്ടനിലാണ്. 49 വയസ്സുകാരിയായ റാമൻ, മുമ്പ് എൻബിഎയിലെ മെംഫിസ് ഗ്രിസ്ലീസിനൊപ്പം നാല് സീസണുകൾ അസിസ്റ്റന്റ് കോച്ചായും സേവനമനുഷ്ഠിച്ചിരുന്നു. ടഫ്റ്റ്‌സ് യൂണിവേഴ്‌സിറ്റിയിലെ വനിതാ ബാസ്കറ്റ്ബോൾ ടീമിനെ 12…
ഹൈദരാബാദ്-ബെംഗളൂരു ഹൈവേയിൽ ബസിന് തീപിടിച്ച് 25 ഓളം പേർ മരിച്ചു
ആന്ധ്രാപ്രദേശിലെ കർണൂൽ ജില്ലയിലെ ഹൈദരാബാദ്-ബെംഗളൂരു ഹൈവേയിൽ വെള്ളിയാഴ്ച രാവിലെ ഒരു ബസിന് തീപിടിച്ച് 25 പേർ മരിച്ചു. 42 യാത്രക്കാരുമായി പോയ സ്വകാര്യ സ്ലീപ്പർ ബസ് ചിന്നട്ടെക്കൂർ ഗ്രാമത്തിന് സമീപം കടന്നുപോകുമ്പോൾ ഒരു മോട്ടോർ സൈക്കിളിൽ ഇടിച്ചാണ് തീപിടുത്തമുണ്ടായത്. മിനിറ്റുകൾക്കുള്ളിൽ, തീ ബസിലുടനീളം പടർന്നു, നിരവധി യാത്രക്കാർ അതിനുള്ളിൽ കുടുങ്ങി. അപകടം നടന്നയുടനെ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കി. തീ വീണ്ടും ആളിപ്പടരാതിരിക്കാൻ തണുപ്പിക്കൽ പ്രവർത്തനങ്ങൾ ഇപ്പോൾ നടക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പരിക്കേറ്റ ഏകദേശം 15 യാത്രക്കാരെ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. അപകടസ്ഥലത്ത് നിന്ന് കണ്ടെടുത്തത് 25 ഓളം മൃതദേഹങ്ങളാണെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. എന്നാല്‍, രക്ഷാപ്രവർത്തനം പൂർത്തിയായാൽ മാത്രമേ മരണസംഖ്യ കൃത്യമായി അറിയാൻ കഴിയൂ. കാലേശ്വരം ട്രാവൽസ് എന്ന സ്വകാര്യ കമ്പനിയുടെ ബസായിരുന്നു അത്. അപകടസമയത്ത് ഡ്രൈവറും…
പി. വി. വർഗീസ് അന്തരിച്ചു
തിരുവല്ല/ഡാളസ് : കവിയൂർ ആഞ്ഞിലിത്താനം പുതുപ്പറമ്പിൽ പി.വി. വർഗീസ് (ബേബി – 95) അന്തരിച്ചു. സംസ്കാരം ഒക്ടോബർ 27ാം തീയതി തിങ്കളാഴ്ച ഇന്ത്യൻ സമയം 1 മണിക്കു കവിയൂർ ശാലേം മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. ഭാര്യ: കിഴക്കൻ മുത്തൂർ പാട്ടപ്പറമ്പിൽ കുടുംബാംഗം പരേതയായ അന്നമ്മ വർഗീസ്. മക്കൾ: സാറാമ്മ വർഗീസ് (ലിസി), തമ്പി വർഗീസ് (ഡാലസ്), മാത്യു വർഗീസ്, എബി വർഗീസ് (ഡാലസ് , കുന്നന്താനം ഗ്രാമ പഞ്ചായത്ത് മുൻ അംഗം), ബിന്ദു സൂസൻ (മസ്ക്കറ്റ്). മരുമക്കൾ: മാവേലിക്കര ചെറുകോൽ തുലുക്കാശേരിൽ എം. രാജൻ (റിട്ട. സുബേദാർ ഇന്ത്യൻ ആർമി), മല്ലപ്പള്ളി മേലേക്കുറ്റ് ഏലിയാമ്മ (മോളി), ഡാലസ്), കൊട്ടാരക്കര ചെങ്ങമനാട് തൊണ്ടുവിള പുത്തൻവീട്ടിൽ ഓമന മാത്യൂ, കവിയൂർ പച്ചംകുളത്ത് സൂസൻ വർഗീസ് (ഡാലസ്), ആഞ്ഞിലിത്താനം പാലപ്പള്ളിൽ തോമസ് വർഗീസ് (രാജു) മസ്ക്കറ്റ്. സഹോദരങ്ങൾ: പരേതയായ ചിന്നമ്മ വർഗീസ്…
വനിതാ സംവിധായകരെയും വളർന്നുവരുന്ന പ്രതിഭകളെയും പ്രോത്സാഹിപ്പിച്ച് ഇരുപതാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് തൃശ്ശൂരില്‍ തുടക്കം
തൃശ്ശൂര്‍: ‘വൈവിധ്യവും പ്രതിരോധവും’ എന്ന പ്രമേയം ആഘോഷിക്കുന്ന തൃശ്ശൂർ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (IFFT) ഇരുപതാം പതിപ്പ് വെള്ളിയാഴ്ച (ഒക്ടോബർ 24, 2025) ആരംഭിക്കും. ഒരാഴ്ച നീണ്ടുനിൽക്കുന്ന മേളയിൽ 52-ലധികം ചിത്രങ്ങൾ പ്രദർശിപ്പിക്കും, അതിൽ 11 എണ്ണം സ്ത്രീകൾ സംവിധാനം ചെയ്തതും 26 എണ്ണം നവാഗത സംവിധായകരുടെതുമാണ്. ഉൾക്കൊള്ളലിനും സൃഷ്ടിപരമായ സ്വാതന്ത്ര്യത്തിനുമുള്ള പ്രതിബദ്ധത ഇത് വീണ്ടും ഉറപ്പിക്കുന്നു. തൃശ്ശൂരിലെ ശ്രീ തിയേറ്ററിൽ നടക്കുന്ന മേള പ്രശസ്ത പത്രപ്രവർത്തകൻ ശശികുമാർ ഉദ്ഘാടനം ചെയ്യും. പ്രശസ്ത ചലച്ചിത്ര സംവിധായകരായ ബിജു ദാമോദരൻ, പ്രിയനന്ദൻ എന്നിവർ വിശിഷ്ടാതിഥികളായിരിക്കും. കൈരളി കോംപ്ലക്സിലെ ഐഎഫ്എഫ്ടി ഓഫീസിൽ ഡെലിഗേറ്റ് പാസുകൾ ലഭ്യമാണെന്ന് സംഘാടകർ അറിയിച്ചു. തൃശ്ശൂരിലെ കൈരളി/ശ്രീ, രവികൃഷ്ണ തിയേറ്ററുകളിലാണ് പ്രദർശനങ്ങൾ നടക്കുക. ചിത്രാംഗന ഫിലിം സൊസൈറ്റി, നന്മ ആർട്ടിസ്റ്റ് അസോസിയേഷൻ, വടക്കാഞ്ചേരി ഫിലിം സൊസൈറ്റി, ദർശന ഫിലിം സൊസൈറ്റി, പെരിഞ്ഞനം ഫിലിം സൊസൈറ്റി എന്നിവയുൾപ്പെടെ നിരവധി…
രാശിഫലം (24-10-2025 വെള്ളി)
ചിങ്ങം: ഇന്ന് നിങ്ങൾ അൽപം കരുതലോടെ ഇരിക്കണം. നിങ്ങളുടെ അമ്മയുമായുള്ള ബന്ധത്തില്‍ ഇന്ന് അസ്വാരസ്യമുണ്ടാകാം. നിങ്ങളുടെ മനസിലെ പ്രതികൂലചിന്തയാകാം ഇതിനുകാരണം. അതുകൊണ്ട് എത്രയും വേഗത്തില്‍ ഈ പ്രശ്‌നം പരിഹരിക്കണം. വെള്ളവുമായി ഇടപെടുമ്പോഴും ശ്രദ്ധിക്കുക. കന്നി: ഇന്ന് നിങ്ങൾ പങ്കാളിത്ത പദ്ധതികളിൽ നിന്ന് വിട്ടുനിൽക്കേണ്ടതുണ്ട്. ഒറ്റയ്ക്കിരിക്കുന്നതാണ് നല്ലത്. മത്സരങ്ങളെ നിങ്ങൾക്ക് മറികടക്കാനാകും. നിങ്ങളുടെ തൊഴിലിടത്തില്‍ പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാൽ ആത്മാഭിമാനത്തെ മുറിവേല്‍പ്പിക്കുന്ന ഒന്നും തന്നെ നിങ്ങൾ അനുവദിക്കരുത്. തുലാം: ഇന്ന് നിങ്ങള്‍ക്ക് ഒരുകാര്യത്തിലും വ്യക്തമായ തീരുമാനമെടുക്കാന്‍ കഴിയാതെ വരും. പ്രധാനപ്പെട്ട ജോലികള്‍ നിര്‍വഹിക്കാന്‍ പറ്റിയ ദിവസമല്ല. നിങ്ങളുടെ കടുംപിടുത്തം നിങ്ങള്‍ക്കെന്നപോലെ മറ്റുള്ളവര്‍ക്കും അസൗകര്യമുണ്ടാക്കും. അല്‍പമെങ്കിലും കാര്യങ്ങള്‍ മനസിസിലാക്കി പ്രവര്‍ത്തിച്ചാല്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കാം. ഏതായാലും ഇന്നത്തെ ദിവസം സാമ്പത്തികമായി മെച്ചമായിരിക്കും. പക്ഷേ നിങ്ങള്‍ ആരോഗ്യത്തില്‍ ശദ്ധിക്കണം. വൃശ്ചികം: ഇന്ന് ശാരീരികമായും മാനസികമായും നിങ്ങള്‍ക്ക് നല്ല ദിവസമാണ്. കുടുംബാന്തരീക്ഷം ശാന്തമായിരിക്കും. ചില പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടുന്നത് നിങ്ങൾക്ക്…
റഷ്യൻ എണ്ണക്കമ്പനികൾക്കെതിരായ യുഎസ് ഉപരോധങ്ങള്‍ക്കെതിരെ പുടിന്റെ തുറന്ന പ്രതികരണം; സമ്മർദ്ദത്തിന് ഒരു കാരണവശാലും വഴങ്ങില്ലെന്ന്
വാഷിംഗ്ടണ്‍: റഷ്യയ്ക്കെതിരെ ട്രംപ് പ്രഖ്യാപിച്ച ഉപരോധങ്ങളോട് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ രൂക്ഷമായി പ്രതികരിച്ചു. വാഷിംഗ്ടണിൽ നിന്നുള്ള ഒരു സമ്മർദ്ദത്തിനും റഷ്യ വഴങ്ങില്ലെന്ന് അദ്ദേഹം വ്യക്തമായി പറഞ്ഞു. റഷ്യയ്ക്കു നേരെയുള്ള ഏതൊരു ആക്രമണത്തിനും കഠിനവും ശക്തവുമായ പ്രതികരണം നേരിടേണ്ടിവരുമെന്ന് പുടിൻ മുന്നറിയിപ്പ് നൽകി. റഷ്യ-യുഎസ് ബന്ധങ്ങളെ ശക്തിപ്പെടുത്തുന്നതിനു പകരം ദുർബലപ്പെടുത്തുന്ന ശത്രുതാപരവും സൗഹൃദപരമല്ലാത്തതുമായ നടപടികളാണ് ട്രംപ് സ്വീകരിക്കുന്നതെന്ന് പുടിൻ പറഞ്ഞു. ട്രംപ് എത്ര ശ്രമിച്ചാലും എത്ര ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയാലും റഷ്യയുടെ സമ്പദ്‌വ്യവസ്ഥയിൽ വലിയ സ്വാധീനം ചെലുത്തില്ലെന്ന് അദ്ദേഹം പറഞ്ഞു. റഷ്യയിൽ സമ്മർദ്ദം ചെലുത്താനുള്ള ട്രംപിന്റെ തന്ത്രമാണിതെന്നും, എന്നാൽ ആത്മാഭിമാനമുള്ള ഒരു രാജ്യവും ഏതൊരു ഭരണാധികാരിയും സമ്മർദ്ദത്തിന് വഴങ്ങി തീരുമാനങ്ങള്‍ മാറ്റുകയില്ലെന്നും പുടിന്‍ പറഞ്ഞു. ഞങ്ങളുടെ ഊർജ്ജ മേഖല ശക്തമാണ്, ആത്മവിശ്വാസത്തോടെ അതിന്റെ ദിശയിലേക്ക് നീങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. ആഗോള ഊർജ്ജ സന്തുലിതാവസ്ഥ തകരാറിലായാൽ അത് എണ്ണവിലയിൽ നേരിട്ട്…
