മഹാരാഷ്ട്ര മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ക്കര്‍ പേന ഉപയോഗിച്ചത് വിവാദമായി; മൈസൂര്‍ പെയിന്റ്സിന്റെ ദശലക്ഷക്കണക്കിന് മഷി കുപ്പികൾക്ക് ഭരണകൂടം ഓർഡർ നൽകി

മഹാരാഷ്ട്ര മുനിസിപ്പൽ തിരഞ്ഞെടുപ്പിനിടെ മാർക്കർ പേന മഷി ഉപയോഗിച്ചതു സംബന്ധിച്ച വിവാദത്തെത്തുടർന്ന്, വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പുകളിൽ പരമ്പരാഗത കുപ്പി മഷി ഉപയോഗിക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചു. പ്രതിപക്ഷ പാർട്ടികൾ കൃത്രിമത്വത്തെക്കുറിച്ച് ആശങ്ക ഉന്നയിക്കുകയും അന്വേഷണം ആവശ്യപ്പെടുകയും ചെയ്തതിനെത്തുടർന്ന്, മൈസൂർ പെയിന്റ്സ് ഉപയോഗിച്ച് ദശലക്ഷക്കണക്കിന് മഷി കുപ്പികൾക്ക് ഭരണകൂടം ഓർഡർ നൽകി. മുംബൈ: മഹാരാഷ്ട്ര മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ വോട്ടർമാരുടെ വിരലുകളിൽ മാർക്കർ പേനകൾ കൊണ്ട് അടയാളപ്പെടുത്തിയതിനെച്ചൊല്ലിയുണ്ടായ വിമർശനങ്ങളെത്തുടർന്ന് , വരാനിരിക്കുന്ന ജില്ലാ പരിഷത്ത്, പഞ്ചായത്ത് സമിതി തെരഞ്ഞെടുപ്പുകൾക്കായി കുപ്പികളിൽ മായ്ക്കാൻ കഴിയാത്ത മഷി വാങ്ങാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടു . മഷി പ്രയോഗം സുഗമമാക്കുന്നതിനും പൊട്ടിയ ഗ്ലാസ് കുപ്പികൾ അല്ലെങ്കിൽ തെറിച്ച മഷി പോലുള്ള പ്രശ്നങ്ങൾ തടയുന്നതിനും 2011 മുതൽ ഈ മാർക്കർ പേനകൾ ഉപയോഗത്തിലുണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ ദിനേശ് വാഗ്മാരെ വിശദീകരിച്ചതായി…

കുട്ടികളുടെ വാര്‍ത്താവതരണവുമായി കൊല്ലം പ്രവാസി അസ്സോസിയേഷന്‍ ചില്‍ഡ്രൻസ് പാര്‍ലമെന്‍റ്

ബഹ്റൈന്‍: കുട്ടികളില്‍ മാധ്യമ പ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി കുട്ടികള്‍ അവതാരകരായി കൊല്ലം പ്രവാസി അസ്സോസിയേഷന്‍റെ ചില്‍ഡ്രൻസ് വിംഗായ ചില്‍ഡ്രൻസ് പാര്‍ലമെന്‍റ് ന്യുസ് റൂമിന്‍റെ പ്രവര്‍ത്തനം തുടങ്ങി. ബസ്സി ബീ ന്യുസ് എന്ന പേരില്‍ ജനുവരി 26നു സംപ്രേഷണം ആരംഭിക്കുന്ന ന്യുസ് റൂമിന്‍റെ ലോഗോ പ്രകാശനം കഴിഞ്ഞ ദിവസം ക്രിസ്റ്റല്‍ പാലസ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ പ്രവാസി ഭാരതീയ സമ്മാൻ ജേതാവ് കെ.ജി. ബാബുരാജ് നിര്‍വഹിച്ചു. കെപിഎ പ്രസിഡന്‍റ് അനോജ് മാസ്റ്റര്‍, ജനറല്‍ സെക്രട്ടറി പ്രശാന്ത്‌ പ്രബുദ്ധന്‍, കെ.പി.എ ട്രെഷറർ മനോജ് ജമാൽ ചില്‍ഡ്രൻസ് വിംഗ് കണ്‍വീനര്‍ നിസാ൪ കൊല്ലം, കോ-ഓര്‍ഡിനേറ്റര്‍മാരായ അനൂപ്‌ തങ്കച്ചന്‍, ജോസ് മങ്ങാട്, ഇന്ത്യൻ സ്കൂൾ ബഹ്‌റൈൻ പ്രിൻസിപ്പൽ പളനിസ്വാമി, ന്യൂ ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പാൾ ഡോ: ഗോപിനാഥ് മേനോൻ, ചില്‍ഡ്രൻസ് പാര്‍ലമെന്‍റ് അംഗങ്ങളായ ജെസ്സിക പ്രിന്‍സ്, നിവേദ്യ വിനോദ്, കെ.പി.എ വൈ.പ്രസിഡന്റ് കോയിവിള…

കാൻസറിനെതിരായ പ്രധാന വിജയം: അബുദാബി പ്രത്യേക രക്തപരിശോധന ആരംഭിച്ചു; 70 തരം കാൻസറുകൾ മുൻകൂട്ടി കണ്ടെത്താനാകും

അബുദാബി: മാരകമായ കാൻസറിനെ ചെറുക്കുന്നതിൽ അബുദാബി ഒരു ചരിത്രപരമായ ചുവടുവയ്പ്പ് നടത്തി. ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതിന് മുമ്പ് തന്നെ കാൻസറിനെ കണ്ടെത്താൻ കഴിയുന്ന ഒരു നൂതന രക്തപരിശോധന ഇവിടെ ആരംഭിച്ചു. വൈദ്യശാസ്ത്ര ലോകത്തിലെ ഒരു വലിയ വിപ്ലവമായി ഇതിനെ കണക്കാക്കുന്നു. അബുദാബിയിലെ ബുർജീൽ ഹോസ്പിറ്റൽസ് അവതരിപ്പിച്ച ഈ പരിശോധനയുടെ പേര് ട്രൂചെക്ക്™ ഇന്റലി എന്നാണ് . പാൻക്രിയാറ്റിക്, ഗ്യാസ്ട്രിക്, ബ്രെയിൻ ക്യാൻസർ തുടങ്ങിയ സങ്കീർണ്ണമായ ക്യാൻസറുകൾ ഉൾപ്പെടെ 70-ലധികം തരം ക്യാൻസറുകൾ ഒറ്റ രക്തപരിശോധനയിലൂടെ കണ്ടെത്താൻ കഴിയും, ഇവയ്ക്ക് പതിവ് സ്ക്രീനിംഗ് സാധാരണയായി ലഭ്യമല്ല. പരമ്പരാഗത രീതികളേക്കാൾ വളരെ സമഗ്രമാണ് ഈ സാങ്കേതികവിദ്യ. മെഡിക്കൽ പരിശോധനകൾക്ക് സാധാരണയായി രോഗികൾ മണിക്കൂറുകളോളം ഉപവസിക്കേണ്ടതുണ്ട് അല്ലെങ്കിൽ വിപുലമായ തയ്യാറെടുപ്പുകൾക്ക് വിധേയരാകേണ്ടതുണ്ട്. എന്നാല്‍, ഈ പുതിയ പരിശോധനയുടെ പ്രത്യേകത, ഇത് ആക്രമണാത്മകമല്ല എന്നതും ഉപവാസമോ പ്രത്യേക തയ്യാറെടുപ്പോ ആവശ്യമില്ലാത്തതുമാണ്. രക്തത്തിലെ രക്തചംക്രമണത്തിലുള്ള ട്യൂമർ…

ദുബായിലും ഷാർജയിലും മഴയ്ക്ക് സാധ്യത; മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് എൻ‌സി‌എം മുന്നറിയിപ്പ്

ദുബായ്: യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ (യുഎഇ) കാലാവസ്ഥ ദിനം‌പ്രതി മാറിക്കൊണ്ടിരിക്കുകയാണ്. നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻ‌സി‌എം) പ്രകാരം ഇന്ന് ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. പ്രത്യേകിച്ച് തീരദേശ, വടക്കൻ പ്രദേശങ്ങളിൽ നേരിയ മഴ പ്രതീക്ഷിക്കാം, മേഘങ്ങളുടെ ചലനവും ഉണ്ടാകും. ദുബായിലും പരിസര പ്രദേശങ്ങളിലും കാലാവസ്ഥ സുഖകരമായി തുടരും, പക്ഷേ ഇടയ്ക്കിടെ മേഘാവൃതം സൂര്യപ്രകാശത്തിന്റെയും തണലിന്റെയും ഒരു കളി സൃഷ്ടിക്കും. ഇന്ന് താപനിലയിൽ നേരിയ വർധനവ് പ്രതീക്ഷിക്കുന്നു. ദുബായിൽ പരമാവധി 24°C ഉം കുറഞ്ഞത് 16°C ഉം ആയിരിക്കും താപനില. അതേസമയം, അബുദാബിയിൽ പരമാവധി 25°C ഉം കുറഞ്ഞത് 15°C ഉം ആയി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. ഷാർജയിൽ പകൽസമയത്ത് 24°C ഉം രാത്രിയിൽ ഏകദേശം 13°C ഉം താപനില അനുഭവപ്പെടും. രാത്രിയിൽ നേരിയ തണുപ്പ് ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബുധനാഴ്ചയോടെ കാലാവസ്ഥ കൂടുതൽ അസ്ഥിരമാകുമെന്ന് കാലാവസ്ഥാ…

കലോത്സവത്തിൽ തിളങ്ങി മർകസ് കശ്മീർ വിദ്യാർഥികൾ; അഭിനന്ദനവുമായി മന്ത്രി ശിവൻകുട്ടി

കോഴിക്കോട്: 64-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഉർദു മത്സരങ്ങളിൽ തിളക്കമുള്ള വിജയം നേടി മർകസിലെ കശ്മീരി വിദ്യാർഥികൾ. എ ഗ്രെയ്ഡ് നേടിയ കശ്മീർ വിദ്യാർഥികളെ കലോത്സവ നഗരിയിൽ മന്ത്രി ശിവൻകുട്ടി നേരിൽ കാണുകയും അഭിനന്ദിക്കുകയും ചെയ്തു. കാരന്തൂർ മർകസ്‌ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥികളായ ഫർഹാൻ റാസ ഉറുദു പ്രസംഗത്തിലും ഇർഫാൻ അഞ്ചൂം കവിതാ രചനയിലും മുഹമ്മദ് കാസിം കഥാ രചനയിലും സുഹൈൽ പ്രബന്ധ രചനയിലുമാണ് എ ഗ്രേഡ് നേടിയത്. ഹൈസ്കൂൾ തലം മുതൽ കേരളത്തിൽ പഠിക്കുന്ന ഈ വിദ്യാർഥികളെ മർകസ്‌ സന്ദർശന വേളയിൽ മന്ത്രി പരിചയപ്പെട്ടിരുന്നു. കേരളത്തിലെ പൊതുവിദ്യാഭ്യാസ രീതിയുടെ കരുത്തറിഞ്ഞ് കൂടെ നിൽക്കുന്നതിലുള്ള സന്തോഷം മന്ത്രി പങ്കിട്ടു. സ്കൂൾ കലോത്സവങ്ങൾ സമ്മാനിക്കുന്ന അനുഭവവും അന്തരീക്ഷവും ഏറെ പ്രചോദനാത്മകമാണെന്ന് വിദ്യാർഥികൾ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ഏതാനും വർഷമായി സംസ്ഥാന കലോത്സവത്തിൽ സ്ഥിര സാന്നിധ്യമായ മർകസ്…

ക്രൈസ്തവ ജീവിതത്തിന്റെ അടിസ്ഥാനം സ്നേഹം: ഡോ. ജോഷ്വ മാർ ഇഗ്നാത്തിയോസ്

തിരുവല്ല: ക്രൈസ്തവ ജീവിതത്തിന്റെ അടിസ്ഥാനം സ്നേഹമാണെന്ന് ഡോ. ജോഷ്വ മാർ ഇഗ്നാത്തിയോസ് പറഞ്ഞു. ഇന്ത്യ കാമ്പസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റ് സംഗീത വിഭാഗമായ ‘ഹാർട്ട്ബീറ്റ്സിൻ്റെ’ സുവർണ്ണ ജൂബിലി ആഘോഷം തിരുവല്ല മഞ്ഞാടി സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ കൺവൻഷൻ സെൻ്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദൈവം നമ്മെ സ്നേഹിച്ചത് പോലെ നാം മറ്റുള്ളവരെ യും സ്നേഹിക്കണം.നാം ജീവിക്കേണ്ടത് മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടിയാണെന്നും നാം പ്രകാശ ഗോപുരമായി മാറണമെന്നും മാർ ഇഗ്നാത്തിയോസ് പറഞ്ഞു. ജീവിതത്തെ സ്പർശിക്കുന്ന ഏറ്റവും വലിയ ശക്തിയാണ് സംഗീതം. അതിരുകൾ, സംസ്കാരങ്ങൾ, തലമുറകൾ എന്നിവയെ മറികടക്കുന്ന ഒരു സാർവത്രിക ഭാഷയാണ്. നമ്മുടെ വികാരങ്ങളെ ഉൾപ്പെടുത്താനും, നമ്മുടെ ബുദ്ധിയെ ഉത്തേജിപ്പിക്കാനും, സർഗ്ഗാത്മകത വളർത്താനും അതിന് സവിശേഷമായ കഴിവുണ്ടെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. ബിഷപ്പ് ഡോ. തോമസ് ഏബ്രഹാം, ബിഷപ്പ് തോമസ് സാമുവൽ, ബിഷപ്പ് സണ്ണി ഏബ്രഹാം, പാസ്റ്റർ രാജു പൂവക്കാല,…

തലവടി കാഞ്ഞിരപ്പള്ളിൽ കുടുംബയോഗം വർക്കിംഗ് പ്രസിഡൻ്റ് പുനലൂർ വാളക്കോട് തോട്ടുകടവിൽ ടി.ഇ ചെറിയാൻ അന്തരിച്ചു

പുനലൂർ: തലവടി കാഞ്ഞിരപ്പള്ളിൽ കുടുംബയോഗം വർക്കിംഗ് പ്രസിഡൻ്റ് പുനലൂർ വാളക്കോട് തോട്ടുകടവിൽ ടി.ഇ ചെറിയാൻ (ജോയി – 85) അന്തരിച്ചു. മൃതദേഹം നാളെ (ചൊവ്വാഴ്ച) 5 മണിക്ക് വസതിയിൽ എത്തിക്കും. സംസ്ക്കാര ശുശ്രൂഷ ജനുവരി 21 ബുധനാഴ്ച രാവിലെ 10 മണിക്ക് ഭവനത്തിലും 11ന് പുനലൂർ ടി.ബി ജംഗ്ഷനിലുള്ള സിഎസ്ഐ ചർച്ച് സെമിത്തേരിയിൽ നടക്കും. ഏലിയാമ്മയാണ് ഭാര്യ. ബോബി ഇ ചെറിയാന്‍ (ഹെൽത്ത് ഇൻസ്പെക്ടർ, സിഎച്ച്സി, കുളത്തൂപ്പുഴ), റവ. തോമസ് ചെറിയാൻ (സിഎസ്ഐ ചർച്ച്, കണക്റ്റിക്കട്ട്, യുഎസ്എ), എബി കെ ചെറിയാൻ (ഷാർജ) എന്നിവർ മക്കളും, ടീന, സിബി, നിമ്മി എന്നിവർ മരുമക്കളുമാണ്. ബിഷപ്പ് ഉമ്മൻ ജോർജ്ജ്, തലവടി കാഞ്ഞിരപ്പള്ളിൽ കുടുംബയോഗം രക്ഷാധികാരി ബിഷപ്പ് തോമസ് സാമുവേൽ വാലയിൽ, പ്രസിഡന്റ് റവ പ്രെയ്സ് തൈപറമ്പിൽ, സെക്രട്ടറി അലക്സ് പി തോമസ്, ട്രഷറർ അരുൺ ഈപ്പൻ, എക്സിക്യുട്ടീവ് അംഗവും…

ജലച്ചായം സിനിമയെകുറിച്ചു പഠിക്കാനെത്തി; സ്‌കൂൾ കലോത്സവവും കണ്ടു മടങ്ങി

തൃശൂർ: മൊബൈൽ ഫോണിൽ ചിത്രീകരിച്ച ആദ്യത്തെ ഇന്ത്യൻ സിനിമ, ജലച്ചായത്തെ കുറിച്ചു പഠിക്കാൻ തൃശൂരിലെത്തിയ തമിഴ് നാട് സെൻട്രൽ യൂണിവേഴ്‌സിറ്റിയിലെ മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ ഡിപ്പാർട്ടുമെന്റിലെ പി. എച്ച്. ഡി. റിസേർച്ചറും ഹൈദരാബാദ് സ്വദേശിയുമായ ധനുഞ്ജയ് തൃശൂരിൽ നടന്നു വരുന്ന 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ മികവിലും വർണ്ണപ്പകിട്ടിലും ജനപങ്കാളിത്തത്തിലും ആശ്ചര്യം രേഖപ്പെടുത്തി. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും ഇങ്ങനെയൊരു വമ്പിച്ച മേള അസാധ്യമാണെന്നും ഇതിന്റെ സംഘാടകരെ എത്ര പ്രശംസിച്ചാലും മതിയാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം വിപുലമായ ഒരു സ്കൂൾ കലോത്സവ മേള ആദ്യമായാണ് കാണുന്നതെന്നും കുട്ടികളുടെ കലാപരമായ കാര്യങ്ങൾക്കു വേണ്ടി കേരളം കാണിക്കുന്ന ശുഷ്ക്കാന്തി ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളും പിന്തുടരേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ടു ദിവസത്തെ സിനിമാ പഠനത്തിനാണ് ധനുഞ്ജയ് എത്തിയത്. അതിനിടയിൽ, തേക്കിൻകാട്ടിലും സമീപങ്ങളിലും ഉള്ള ഒട്ടുമിക്ക സ്റ്റേജുകൾ സന്ദർശിക്കുകയും കുട്ടികളുടെ കലാപരിപാടികൾ കാണുകയും ആസ്വദിക്കുകയും…

ബംഗ്ലാദേശി പൗരന്മാർക്ക് 2026 ജനുവരി 21 മുതൽ B1/B2 വിസകൾക്കുള്ള പുതിയ വ്യവസ്ഥ നടപ്പിലാക്കി യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ്

ദുബൈ: 2026 ജനുവരി 21 മുതൽ, ലോകമെമ്പാടുമുള്ള ബംഗ്ലാദേശി പൗരന്മാരെ ബാധിക്കുന്ന B1/B2 വിസ അപേക്ഷകർക്കായി യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഒരു പുതിയ ബോണ്ട് നിയമം നടപ്പിലാക്കുന്നു. യുഎഇ പോലുള്ള ഒരു പ്രത്യേക രാജ്യത്ത് താമസിക്കുന്ന ബംഗ്ലാദേശികൾക്ക് മാത്രമല്ല ഈ നിയമം ബാധകമാകുന്നത്. അവരുടെ ദേശീയത പരിഗണിക്കാതെ തന്നെ ഇത് ബാധകമാകും. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ ഈ പൈലറ്റ് പ്രോഗ്രാമിന് കീഴിൽ, കോൺസുലാർ ഉദ്യോഗസ്ഥർക്ക് $5,000, $10,000 അല്ലെങ്കിൽ $15,000 വരെ ബോണ്ട് ആവശ്യപ്പെടാം. ഉയർന്ന വിസ ഓവർസ്റ്റേ നിരക്കുകളുള്ള രാജ്യങ്ങളിലെ പൗരന്മാരെയാണ് ഈ നിയമം ലക്ഷ്യമിടുന്നത്. 2026 ജനുവരി 21 മുതൽ ആരംഭിക്കുന്ന പുതിയ B1/B2 (ടൂറിസ്റ്റ്, ബിസിനസ്) വിസ അംഗീകാരങ്ങൾക്ക് ഈ യുഎസ് വിസ ബോണ്ട് നിയമം ബാധകമാകും. യുഎഇയിൽ താമസിക്കുന്ന ബംഗ്ലാദേശികൾക്ക് മാത്രമല്ല, ലോകത്തെവിടെ നിന്നും യുഎസ് വിസയ്ക്ക് അപേക്ഷിക്കുന്ന ബംഗ്ലാദേശി…

ബേബി പൗലോസ് (95) വൈറ്റ് പ്ലെയിൻസിൽ നിര്യാതയായി

ന്യൂയോർക്ക് :എറണാകുളം തിരുവാണിയൂർ പാലാൽ കളപാട്ടിൽ MRS .ബേബി പൗലോസ് (95) വൈറ്റ് പ്ലെ ൻസിൽ നിര്യാതയായി ഭർത്താവ് – പരേതനായ കെ എ പൗലോസ് മാഷ് മക്കൾ- എബി പോൾ വൈറ്റ് പ്ലെയിൻസ് (റിട്ടയേർഡ് M T A ഉദ്യോഗസ്ഥൻ ) സെബി പോൾ (കേരളം) ഷിബി ബാബു (കേരളം) മരുമക്കൾ ഡെയ്സി പോൾ(വെസ്റ്റ്ചെസ്റ്റർ കൗണ്ടി എംപ്ലോയീ ) ,പോൾ നടുവത്തു ,ബാബുമേച്ചങ്കര – കൊച്ചുമക്കൾ ഗ്രിഗറി ,സൂസൻ ,റിയ ,റിച്ചു ,മരിയ ,സൂസൻ , ജോൺ -പരേത ബേബി പൗലോസ് പോർട്ചെസ്റ്റർസെന്റ് ജോർജ് ഓർത്തഡോൿസ് പള്ളി അംഗമാണ്. വെയ്ക് സര്‍വീസ് -ജനു 23 വെള്ളിയാഴ്ച 4പിഎം മുതൽ 8പിഎം വരെ പോർട്ട് ചെസ്റ്റർ ഓർത്തഡോൿസ് പള്ളിയിൽ(360-Irving AVE PORT CHESTER NY 10573) – സംസ്‌കാര ശുശ്രൂഷ ജനുവരി 24 ശനിയാഴ്ച രാവിലെ 8…