ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ, ഫിലിം റിലീസും ഭാഷാ സംരംഭവും ചേർത്ത് ഇന്ത്യൻ റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു

ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ (ജിഐസി) ഗ്ലോബൽ പ്രസിഡന്റ് പി.സി. മാത്യു (ഡാളസ്), ജനറൽ സെക്രട്ടറി സുധീർ നമ്പ്യാർ (ന്യൂജേഴ്‌സി), ട്രഷറർ താര സാജൻ എന്നിവർക്കൊപ്പം, ആഗോള കാബിനറ്റ് അംഗങ്ങളായ ടോം കോലത്ത്, ഗുഡ്‌വിൽ അംബാസഡറും കർണാടക പോലീസ് ഡയറക്ടറുമായ ജിജ മാധവൻ ഹരി സിംഗ്, പ്രൊഫ. ജോയ് പല്ലാട്ടുമടം, അഡ്വ. സൂസൻ മാത്യു, അഡ്വ. യാമിനി സുരേഷ്, ഡോ. മാത്യു ജോയ്‌സ്, ഗ്ലോബൽ പി ആർ ഓ സാന്റി മാത്യു എന്നിവരുടെ സാന്നിധ്യത്തിൽ, ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ 2026 ജനുവരി 24 ന് നൂതനമായ സാംസ്കാരിക, വിദ്യാഭ്യാസ പരിപാടികളോടെ ഇന്ത്യൻ റിപ്പബ്ലിക് ദിനം ആഘോഷിക്കുമെന്ന് ഒരു പ്രത്യേക വാർത്താക്കുറിപ്പിൽ പ്രഖ്യാപിച്ചു. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി, മഹാത്മാഗാന്ധിയുടെ ജീവിതവും പൈതൃകവും ആസ്പദമാക്കിയുള്ള അവാർഡ് നേടിയ ഹ്രസ്വചിത്രം “ദി ഫുട്‌പ്രിന്റ്സ്” (പൈരോം കെ നിഷാൻ) ജിഐസി യൂട്യൂബ് ചാനലിൽ ഗ്ലോബൽ ഇന്ത്യൻ…

“ഇന്ത്യയിലെ ക്രൈസ്തവർ: ഇന്നലെ, ഇന്ന്, നാളെ” എന്ന വിഷയത്തിൽ ഡാലസിൽ സെമിനാർ സംഘടിപ്പിച്ചു

ഡാലസ്: ക്രിസ്ത്യൻ അപ്പോളജറ്റിക്സ് ഡാലസിന്റെ ആഭിമുഖ്യത്തിൽ “ഇന്ത്യയിലെ ക്രൈസ്തവർ: ഇന്നലെ, ഇന്ന്, നാളെ” എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ഡിസംബർ 18 വ്യാഴാഴ്ച വൈകിട്ട് 7 മണിക്ക് ഡാലസ് സെന്റ് പോൾസ് മാർത്തോമ്മ ദേവാലയത്തിൽ വെച്ച് നടന്ന പരിപാടിയിൽ പ്രമുഖ പ്രഭാഷകനും എഴുത്തുകാരനുമായ റവ. ഡോ. ജോൺസൺ തേക്കടയിൽ മുഖ്യ പ്രഭാഷണം നടത്തി. ഇന്ത്യയിലെ ക്രൈസ്തവ സമൂഹത്തിന്റെ ചരിത്രപരമായ പശ്ചാത്തലവും വർത്തമാനകാല വെല്ലുവിളികളും സെമിനാറിൽ ചർച്ചയായി.ഒക്ലഹോമയിൽ നിന്നും എത്തിയ മണിപ്പൂർ സ്വദേശിയും ലവ് മിനിസ്ട്രി പാസ്റ്ററുമായ ഡോ സായി ടൗത്ഹങ് തന്റെ കുടുംബാംഗങ്ങൾ അനുഭവിച്ച പീഡനങ്ങളെ കുറിച്ച് വിശദീകരിച്ചത് കേൾവിക്കാരുടെ കണ്ണുകളെ ഈറനണിയിച്ചു. പി.പി. ചെറിയാൻ സ്വാഗതം ആശംസിച്ച യോഗത്തിൽ റവ. റെജിൻ രാജു അധ്യക്ഷത വഹിച്ചു. ബ്രദർ പ്രശാന്ത് ഡേവിഡ് പ്രഭാഷകനെ പരിചയപ്പെടുത്തി. കെ.സി.ഇ.എഫ് സെക്രട്ടറി അലക്സ് അലക്സാണ്ടർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ചടങ്ങിൽ വെച്ച്…

സീറോ മലബാർ ജൂബിലി കൺവെൻഷൻ: ഓസ്റ്റിനിൽ ആവേശകരമായ ‘കിക്കോഫ്’; മാർ ജോയ് ആലപ്പാട്ട് ഉദ്ഘാടനം ചെയ്തു

ചിക്കാഗോ: രജതജൂബിലി ആഘോഷിക്കുന്ന ചിക്കാഗോ സീറോ മലബാർ രൂപതയുടെ ജൂബിലി കൺവെൻഷന് ആവേശം പകർന്ന് ഓസ്റ്റിനിലെ സെന്റ് അൽഫോൻസ ദേവാലയത്തിൽ ഇടവകതല ‘കിക്കോഫ്’ സംഘടിപ്പിച്ചു. ഡിസംബർ 14-ന് നടന്ന ചടങ്ങുകൾക്ക് രൂപതാധ്യക്ഷൻ മാർ ജോയ് ആലപ്പാട്ട് മുഖ്യകാർമ്മികത്വം വഹിച്ചു. കൺവെൻഷന്റെ പ്രചരണാർത്ഥം എത്തിയ പ്രതിനിധി സംഘത്തെ ഇടവക വികാരി ഫാദർ ആന്റോ ജോർജ് ആലപ്പാട്ടിന്റെയും ഇടവകാംഗങ്ങളുടെയും നേതൃത്വത്തിൽ ഹൃദ്യമായി സ്വീകരിച്ചു. ബോബി ചാക്കോ, ജിബി പാറക്കൽ, ബിനു മാത്യു, സിജോ വടക്കൻ, മനീഷ് ആന്റണി, റോഷൻ ചാക്കോ, ജെയ്സൺ മാത്യു, ഐഷാ ലോറൻസ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. കൺവെൻഷൻ ഫിനാൻസ് കമ്മിറ്റി ചെയർമാൻ ആൻഡ്രൂസ് തോമസ് രജിസ്ട്രേഷൻ, സ്പോൺസർഷിപ്പ്, വിവിധ പരിപാടികൾ എന്നിവയെക്കുറിച്ച് വിശദീകരിച്ചു. കൺവൻഷൻ വൈസ് ചെയർമാൻ ജോമോൻ ചിറയിൽ ഏവരെയും കൺവെൻഷനിലേക്ക് സ്വാഗതം ചെയ്തു. ജിബി പാറക്കലിന് ആദരം: പി.എസ്.ജി ഗ്രൂപ്പ് ഓഫ്…

ജൂതവിരുദ്ധ പരാമർശം: സോഹ്‌റാൻ മാംദാനിയുടെ ഉദ്യോഗസ്ഥ നിയമനം കഴിഞ്ഞ് ഒരു ദിവസത്തിനുള്ളിൽ രാജിവെച്ചു

ന്യൂയോർക്ക്: നിയുക്ത ന്യൂയോർക്ക് മേയർ സോഹ്‌റാൻ മാംദാനിയുടെ അപ്പോയിന്റ്‌മെന്റ് ഡയറക്ടറായി ചുമതലയേറ്റ കാതറിൻ അൽമോണ്ടെ ഡാ കോസ്റ്റ (Catherine Almonte Da Costa) സ്ഥാനമേറ്റ് ഒരു ദിവസത്തിനുള്ളിൽ രാജിവെച്ചു. വർഷങ്ങൾക്ക് മുമ്പ് സോഷ്യൽ മീഡിയയിൽ നടത്തിയ ജൂതവിരുദ്ധ പരാമർശങ്ങൾ വിവാദമായതിനെത്തുടർന്നാണ് നടപടി. പത്ത് വർഷങ്ങൾക്ക് മുമ്പ് ഡാ കോസ്റ്റ തന്റെ എക്സ് (X) അക്കൗണ്ടിൽ “പണക്കൊതിയന്മാരായ ജൂതന്മാർ” (Money hungry Jews) എന്നും മറ്റും നടത്തിയ പരാമർശങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. ‘ജഡ്ജ് സ്ട്രീറ്റ് ജേർണൽ’ ആണ് ഈ പഴയ പോസ്റ്റുകൾ പുറത്തുവിട്ടത്. ജൂതമതസ്ഥരായ കുട്ടികളുടെ അമ്മ കൂടിയായ താൻ ആ വാക്കുകൾ വരുത്തിയ മുറിവിൽ ഖേദിക്കുന്നുവെന്നും, പുതിയ ഭരണകൂടത്തിന്റെ പ്രവർത്തനങ്ങൾക്ക് ഇതൊരു തടസ്സമാകാൻ ആഗ്രഹിക്കാത്തതിനാലാണ് രാജി സമർപ്പിക്കുന്നതെന്നും ഡാ കോസ്റ്റ പ്രസ്താവനയിൽ പറഞ്ഞു. തന്റെ 19-20 വയസ്സ് പ്രായത്തിൽ നടത്തിയ പരാമർശങ്ങളായിരുന്നു അവയെന്നും അവർ വിശദീകരിച്ചു. ഡാ…

മരുന്ന് വില കുറയ്ക്കാനൊരുങ്ങി ട്രംപ്; ആശങ്കയിലായി ഇന്ത്യൻ ഫാർമ കമ്പനികൾ

വാഷിംഗ്ടൺ ഡി.സി: അമേരിക്കയിലെ മരുന്ന് വില കുത്തനെ കുറയ്ക്കുന്നതിനായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച ‘മോസ്റ്റ് ഫേവേർഡ് നേഷൻ’  നയം ഇന്ത്യൻ മരുന്ന് നിർമ്മാണ മേഖലയ്ക്ക് തിരിച്ചടിയായേക്കും. അമേരിക്കയിലെ മരുന്ന് വില മറ്റ് വികസിത രാജ്യങ്ങളിലെ കുറഞ്ഞ നിരക്കിന് തുല്യമാക്കുക എന്നതാണ് ഈ നയത്തിന്റെ ലക്ഷ്യം. മരുന്ന് കമ്പനികളുമായും വിദേശ രാജ്യങ്ങളുമായും ചർച്ച നടത്തി മരുന്ന് വിലയിൽ 400 മുതൽ 600 ശതമാനം വരെ കുറവ് വരുത്തുമെന്ന് ട്രംപ് അവകാശപ്പെട്ടു. മരുന്നുകൾ കുറഞ്ഞ നിരക്കിൽ നേരിട്ട് വാങ്ങുന്നതിനായി ‘TrumpRx.gov’ എന്ന വെബ്‌സൈറ്റ് ജനുവരി മുതൽ പ്രവർത്തനമാരംഭിക്കും. ഇൻഷുറൻസ് ഇല്ലാത്തവർക്കും ഇത് പ്രയോജനപ്പെടും. അമേരിക്കയിലേക്ക് ഏറ്റവും കൂടുതൽ ഗുളികകളും ജനറിക് മരുന്നുകളും കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. പുതിയ നയം മരുന്ന് കമ്പനികളുടെ ലാഭവിഹിതത്തെ സാരമായി ബാധിച്ചേക്കാം. മരുന്ന് വില കുറയ്ക്കാൻ തയ്യാറാകാത്ത വിദേശ രാജ്യങ്ങൾക്കെതിരെ ഇറക്കുമതി ചുങ്കം…

വിസ്കോൺസിനിൽ ശ്വാസകോശ രോഗ ബാധ: രണ്ട് കുട്ടികൾ മരിച്ചു

മാഡിസൺ: അമേരിക്കയിലെ വിസ്കോൺസിൻ സംസ്ഥാനത്ത് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ബാധിച്ച് രണ്ട് കുട്ടികൾ മരിച്ചതായി ആരോഗ്യ വകുപ്പ് (DHS) സ്ഥിരീകരിച്ചു. ഈ സീസണിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യത്തെ കുട്ടികളുടെ മരണമാണിത്. ഒരു കുട്ടി കോവിഡ്-19 (COVID-19) ബാധിച്ചും മറ്റേ കുട്ടി ഇൻഫ്ലുവൻസ (Influenza) ബാധിച്ചുമാണ് മരിച്ചത്. വൈറസ് രോഗങ്ങൾ ഗൗരവകരമാകാൻ സാധ്യതയുള്ളതിനാൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് എപ്പിഡെമിയോളജിസ്റ്റ് ടോം ഹോപ്റ്റ് അറിയിച്ചു. രോഗം തടയാൻ വാക്സിനേഷൻ എടുക്കുക, കൈകൾ ഇടയ്ക്കിടെ കഴുകുക, അസുഖമുള്ളപ്പോൾ വീട്ടിൽ തന്നെ കഴിയുക, മാസ്ക് ധരിക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ അധികൃതർ നൽകിയിട്ടുണ്ട്. ഇൻഷുറൻസ് ഇല്ലാത്തവർക്കായി പ്രത്യേക വാക്സിനേഷൻ പ്രോഗ്രാമുകളും സർക്കാർ ഒരുക്കിയിട്ടുണ്ട്. ക്രിസ്മസ്, പുതുവത്സര അവധിക്കാലം അടുത്തിരിക്കെ രോഗവ്യാപനം കൂടാൻ സാധ്യതയുള്ളതിനാൽ മാതാപിതാക്കൾ കുട്ടികളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് അഭ്യർത്ഥിച്ചു.

പുതുവത്സരം ആഘോഷമാക്കാൻ ഷാർജ: മൂന്നിടത്ത് കരിമരുന്ന് പ്രയോ​ഗങ്ങൾ; നിരവധി കലാപരിപാടികൾ

അൽമജാസ് വാട്ടർഫ്രണ്ട്, അൽ ഹീറ ബീച്ച്, ഖോർഫക്കാൻ ബീച്ച് എന്നിവിടങ്ങളിൽ 10 മിനുറ്റ് നീണ്ടുനിൽക്കുന്ന കരിമരുന്ന് പ്രയോ​ഗങ്ങൾ മെലീഹ നാഷനൽ പാർക്ക്, അൽ നൂർ ഐലൻഡ് എന്നിവിടങ്ങളിൽ പ്രത്യേക പുതുവത്സര ആഘോഷങ്ങൾ ഖാലിദ് തടാകത്തിലൂടെ ബോട്ട് സവാരി നടത്തിയും കരിമരുന്ന് പ്രയോ​ഗം ആസ്വദിക്കാനുള്ള അവസരം ഷാര്‍ജ: പുതുവർഷത്തെ സ്വാ​ഗതം ചെയ്യാൻ ​ഗംഭീര ആഘോഷങ്ങളൊരുക്കി ഷാർജ. ഷാർജ നിക്ഷേപവികസന അതോറിറ്റിയും (ഷുറൂഖ്) ഷാർജ കൊമേഴ്സ് ആൻഡ് ടൂറിസം ഡെവലപ്മെന്റ് അതോറിറ്റിയും ചേർന്ന് വിവിധ വിനോദകേന്ദ്രങ്ങളിലായി പ്രത്യേക കലാപരിപാടികളും ആഘോഷങ്ങളും സംഘടിപ്പിക്കും. സന്ദർശകർക്കും താമസക്കാർക്കും കാഴ്ചയുടെ ഉത്സവമൊരുക്കുന്ന പ്രത്യേക കരിമരുന്ന് പ്രയോ​ഗമാണ് ആഘോഷങ്ങളിലെ ഹൈലൈറ്റ്. അൽ മജാസ് വാട്ടർഫ്രണ്ട്, അൽ ഹീറ ബീച്ച്, ഖോർഫക്കാൻ ബീച്ച് എന്നിങ്ങനെ മൂന്നിടങ്ങളിലായി പത്തു മിനിറ്റ് വീതം നീണ്ടു നിൽക്കുന്ന കരിമരുന്ന് പ്രയോഗങ്ങളാണ് ഇത്തവണ ഒരുക്കുന്നത്. സൗജന്യ പ്രവേശനമുള്ള ഇവിടങ്ങളിൽ രാത്രി എട്ടു മണി…

പലസ്തീൻ ഒരു സ്വതന്ത്ര രാജ്യമാണ്; അധിനിവേശം ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കില്ല: ഇസ്രായേലിന് യു എ ഇയുടെ മുന്നറിയിപ്പ്

ദുബായ്: വെസ്റ്റ് ബാങ്കിൽ 19 പുതിയ കുടിയേറ്റ കേന്ദ്രങ്ങൾ നിർമ്മിക്കാനും നിയമപരമായി അംഗീകരിക്കാനുമുള്ള ഇസ്രായേൽ സർക്കാരിന്റെ സമീപകാല തീരുമാനത്തെ യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) ശക്തമായി അപലപിച്ചു , ഈ തീരുമാനത്തിൽ യുഎഇ കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. ഈ നടപടി മുഴുവൻ മിഡിൽ ഈസ്റ്റിനും അപകടകരമാണെന്ന് യുഎഇ സർക്കാർ പറഞ്ഞു. സമാധാനത്തിന് ഒരു വലിയ ഭീഷണി അത്തരമൊരു തീരുമാനം മേഖലയിൽ സമാധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങളെ ദുർബലപ്പെടുത്തുമെന്ന് യുഎഇ വ്യക്തമായി പ്രസ്താവിച്ചു. അത് പിരിമുറുക്കങ്ങളും സംഘർഷങ്ങളും വർദ്ധിപ്പിക്കുമെന്നും അവര്‍ പറഞ്ഞു. തർക്കഭൂമിയിൽ പുതിയ കുടിയേറ്റ കേന്ദ്രങ്ങൾ നിർമ്മിക്കുന്നത് അന്താരാഷ്ട്ര നിയമത്തിന്റെ നഗ്നമായ ലംഘനമാണെന്ന് യുഎഇ വിശ്വസിക്കുന്നു. ലോക നിയമങ്ങൾ ഇത് അനുവദിക്കുന്നില്ലെന്നും അധികൃതര്‍ പറഞ്ഞു. സുരക്ഷാ പ്രതിസന്ധി ഈ തീരുമാനം ഇസ്രായേലും പലസ്തീനും തമ്മിലുള്ള ബന്ധത്തെ മാത്രമല്ല, മുഴുവൻ മിഡിൽ ഈസ്റ്റിന്റെയും സുരക്ഷയെയും സ്ഥിരതയെയും അപകടത്തിലാക്കും. തർക്കം പരിഹരിക്കുന്നതിന്…

അബുദാബിയിൽ കൂടുതൽ തൊഴിലവസരങ്ങൾ; ബയോവെഞ്ചേഴ്സ് മരുന്നുകള്‍ ഉല്പാദിപ്പിക്കുന്ന കമ്പനി ആരംഭിക്കുന്നു

അബുദാബി: അബുദാബി ആസ്ഥാനമായുള്ള മുബദല ബയോ മൂന്ന് പ്രധാന കാൻസർ മരുന്നുകളുടെ ഉത്പാദനം ആരംഭിക്കാൻ പോകുന്നു. ഈ മരുന്നുകൾ രാജ്യത്ത് ഔഷധ സുരക്ഷ ശക്തിപ്പെടുത്തുകയും രോഗികൾക്ക് താങ്ങാനാവുന്ന ചികിത്സാ ഓപ്ഷനുകൾ നൽകുകയും ചെയ്യും. വിദേശത്ത് നിന്നാണ് മരുന്നുകൾ വരുന്നതെന്ന് ജനങ്ങള്‍ പലപ്പോഴും കരുതാറുണ്ട്. എന്നാല്‍, അതിപ്പോള്‍ അബുദാബിയില്‍ ലഭ്യമാകും. മൈലോമ, മറ്റ് നൂതന കാൻസറുകൾ എന്നിവ ചികിത്സിക്കാൻ പ്രത്യേകം ഉപയോഗിക്കുന്ന ലെനലിഡോമൈഡ്, പോമാലിഡോമൈഡ്, സുനിറ്റിനിബ് തുടങ്ങിയ മരുന്നുകൾ മുബദാല ബയോയുടെ പുതിയ പ്ലാന്റിൽ നിർമ്മിക്കും. യുഎഇയിലെ ഇത്തരത്തിലുള്ള ആദ്യത്തെ പ്ലാന്റാണിത്. ബയോവെഞ്ചേഴ്‌സ് ഹെൽത്ത്‌കെയറിന്റെ അനുബന്ധ സ്ഥാപനത്തിൽ സ്ഥിതി ചെയ്യുന്ന ഈ പ്ലാന്റ് കൂടുതൽ ഫലപ്രദമായ മരുന്നുകൾ ഉത്പാദിപ്പിക്കുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്നു. സുരക്ഷയിലും ഗുണനിലവാരത്തിലും വിട്ടുവീഴ്ചകളൊന്നുമില്ലെന്ന് ഉറപ്പാക്കിക്കൊണ്ട് അന്താരാഷ്ട്ര സുരക്ഷയും നിയന്ത്രണ മാനദണ്ഡങ്ങളും അനുസരിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഈ സംരംഭം പ്രാദേശിക മെഡിക്കൽ വ്യവസായത്തെ ശക്തിപ്പെടുത്തുക മാത്രമല്ല,…

ശ്മശാന ഭൂമിയുടെ ഓർമ്മപ്പെടുത്തലുകൾ: പി.പി. ചെറിയാന്‍

വിശാലമായ ആ ശ്മശാനത്തിന് എപ്പോഴും ഒരു മരവിച്ച ഗന്ധമാണ്. അവിടെ ചിതറിക്കിടക്കുന്ന വെളുത്ത മാർബിൾ കല്ലറകൾ വെറും കല്ലുകളല്ല; അവ ഓരോന്നും ഓരോ മനുഷ്യരുടെ അപൂർണ്ണമായ കഥകളാണ്. ജീവിതത്തിന്റെ തിരക്കുപിടിച്ച ഓട്ടത്തിനിടയിൽ ഹൈവേയ്ക്ക് അരികിലെ ആ ശ്മശാനഭൂമി എനിക്കെപ്പോഴും ഒരു ഓർമ്മപ്പെടുത്തലാണ്. അവിടത്തെ നിശബ്ദതയിൽ അല്പസമയം ചിലവഴിക്കുന്നത് എൻ്റെ ജീവിതത്തെ തന്നെ പുനർവിചിന്തനം ചെയ്യാൻ സഹായിക്കാറുണ്ട്. ഒരു വൈകുന്നേരം അവിടുത്തെ ഇടവഴിയിലൂടെ കാർ ഓടിച്ചുപോകുമ്പോൾ, എൻ്റെ കണ്ണുകൾ അറിയാതെ ഒരു കല്ലറയിൽ തറഞ്ഞുനിന്നു.സാവകാശം ആക്സിലറേറ്റിൽ നിന്നും കാൽ മാറ്റിയതോടെ കാറിന്റെ മുന്നോട്ടുള്ള നീക്കം നിലച്ചു .കല്ലറയുടെ മുകളിൽ ഉയർന്നു നിൽക്കുന്ന ആ ശിലാഫലകത്തിലെ വരികൾ എന്നെ വല്ലാതെ ആകർഷിച്ചു: . അതിൽ ഇങ്ങനെ കൊത്തിവെച്ചിരുന്നു: “ഇവിടെ ഞാൻ സമാധാനത്തിൽ ഉറങ്ങുന്നു.” ആ വരികളേക്കാൾ എന്നെ അത്ഭുതപ്പെടുത്തിയത് അതിലെ തീയതികളാണ്. നാൽപ്പത് വയസ്സ് പോലും തികയാത്ത ഒരു മനുഷ്യൻ.…