തൃശ്ശൂർ: പ്രമുഖ കഥകളി പ്രവർത്തകനും വിദ്യാദ്യാസ പ്രവർത്തകനും കേരള കലാമണ്ഡലം മുകുന്ദ രാജ സ്മൃതി പുരസ്കാര ജേതാവുമായ അഡ്വ. സി.കെ. നാരായണൻ നമ്പൂതിരിപ്പാടിന്റെ നിര്യാണത്തിൽ ഡോക്യുമെന്റേറിയനും കവിയുമായ സതീഷ് കളത്തിൽ അനുശോചിച്ചു. തൃശ്ശൂർ നഗരത്തിൽ, കോട്ടപ്പുറത്തു സ്ഥിതി ചെയ്യുന്ന കേരളത്തിലെ ആദ്യത്തെ കമ്മ്യൂണൽ സ്കൂളായ നമ്പൂതിരി വിദ്യാലയത്തിന്റെ മാനേജരായിരുന്നു മൂന്നര പതിറ്റാണ്ടിലേറെ സി.കെ. നാരായണൻ നമ്പൂതിരിപ്പാട്. കേരളത്തിലെ നമ്പൂതിരി സമുദായത്തിന് പാശ്ചാത്യരീതിയിലുള്ള പൊതുവിദ്യാഭ്യാസം ലഭിക്കുന്നതിനു വേണ്ടി നമ്പൂതിരി 1919 ജൂണിൽ, സി.കെ. നാരായണൻ നമ്പൂതിരിപ്പാടിന്റെ അച്ഛൻ ചിറ്റൂർ നാരായണൻ നമ്പൂതിരിപ്പാട് ഉൾപ്പെടെയുള്ള യോഗക്ഷേമ സഭയുടെ നേതാക്കൾ തുടങ്ങിവെച്ച നമ്പൂതിരി വിദ്യാലയം സാമ്പത്തിക പരാധീനത മൂലം ഒരു ഘട്ടത്തിൽ നിർത്തിപോകേണ്ട അവസ്ഥയുണ്ടായി. ഈ അവസരത്തിൽ, സ്‌കൂളിന്റെ സംരക്ഷണാർത്ഥം, സി.കെ. നാരായണൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ ‘നമ്പൂതിരി വിദ്യാഭ്യാസ ട്രസ്റ്റ്’ രൂപീകരിക്കുകയും നാരായണൻ നമ്പൂതിരിപ്പാട് അതിന്റെ സെക്രട്ടറിയും സ്‌കൂളിന്റെ മാനേജരും ആകുകയും…
Author: .
വെടിനിർത്തൽ ലംഘിച്ച് ഇസ്രായേല്‍ ഗാസയിൽ നാശം വിതച്ചു; വ്യോമാക്രമണത്തില്‍ 35 നിരപരാധികളായ കുട്ടികൾ ഉൾപ്പെടെ 100 ലധികം പേര്‍ കൊല്ലപ്പെട്ടു
വെടിനിർത്തൽ കരാറിനു ശേഷവും ഗാസയിൽ നാശം വിതയ്ക്കുക എന്ന ലക്ഷ്യത്തോടെ ഇസ്രായേൽ അവരുടെ ആക്രമണം തുടരുകയാണ്. ബുധനാഴ്ചത്തെ വ്യോമാക്രമണത്തിൽ 35 നിരപരാധികളായ കുട്ടികൾ ഉൾപ്പെടെ 100-ലധികം പേരാണ് കൊല്ലപ്പെട്ടത്. ഗാസയിലെ സ്ഥിതിഗതികളെ “ദുരന്തകരവും ഭയാനകവുമായ ഒരു സാഹചര്യം” എന്നാണ് ഗാസയിലെ സിവിൽ ഡിഫൻസ് ഏജൻസിയുടെ തലവൻ മഹ്മൂദ് ബസാൽ വിശേഷിപ്പിച്ചത്. ഇസ്രായേലിന്റെ ഈ നടപടി വെടിനിർത്തൽ കരാറിന്റെ വ്യക്തമായ ലംഘനമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഇസ്രായേലി ആക്രമണങ്ങളിൽ 35 കുട്ടികളും സ്ത്രീകളും ഉൾപ്പെടെ 101 പേർ കൊല്ലപ്പെട്ടതായി മഹ്മൂദ് ബസാൽ പറഞ്ഞു. എന്നാൽ, ഗാസയിലെ തീവ്രവാദ കേന്ദ്രങ്ങൾക്കും തീവ്രവാദികൾക്കും നേരെയുണ്ടായ ആക്രമണങ്ങൾക്ക് ശേഷം വെടിനിർത്തൽ വീണ്ടും പ്രാബല്യത്തിൽ വന്നതായി ഇസ്രായേൽ അറിയിച്ചു. ഗാസ വെടിനിർത്തൽ കരാറിനെ ആർക്കും ഭീഷണിപ്പെടുത്താൻ കഴിയില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ബുധനാഴ്ച പറഞ്ഞതിനെത്തുടർന്നാണ് ഇസ്രായേലും ഗാസയും തമ്മിലുള്ള സംഘർഷം രൂക്ഷമായത്. ഹമാസ് കരാർ…
കാനഡയിൽ ലോറൻസ് ബിഷ്‌ണോയി സംഘത്തിന്റെ ഭീകരത വീണ്ടും; വ്യവസായി ദർശൻ സിംഗ് വെടിയേറ്റ് മരിച്ചു
കാനഡയിൽ വീണ്ടും ഭീകരത സ്ര്&ഷ്ടിച്ച് ലോറൻസ് ബിഷ്‌ണോയി സംഘം. വ്യവസായി ദർശൻ സിംഗിനെ കൊലപ്പെടുത്തിയ അവർ, തൊട്ടുപിന്നാലെ പഞ്ചാബി ഗായകൻ ചന്നി നാട്ടന്റെ വീടിന് പുറത്ത് വെടിയുതിർത്തു. ഒന്റാരിയോ: കാനഡയിലെ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ വീണ്ടും മുന്നറിയിപ്പ് നല്‍കി. ഇത്തവണ ലോറൻസ് ബിഷ്‌ണോയി സംഘം ഒരു ദിവസം രണ്ട് ഗുരുതരമായ കുറ്റകൃത്യങ്ങളാണ് ചെയ്തത്. ആദ്യം, കനേഡിയൻ വ്യവസായി ദർശൻ സിംഗ് സഹാസിയെ സംഘം കൊലപ്പെടുത്തി, തൊട്ടുപിന്നാലെ പഞ്ചാബി ഗായകൻ ചന്നി നാട്ടന്റെ വീടിന് പുറത്ത് വെടിയുതിർത്തു. വീഡിയോകളിലൂടെയും സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെയും രണ്ട് സംഭവങ്ങളുടെയും ഉത്തരവാദിത്തം സംഘം ഏറ്റെടുത്തു. ഈ സംഭവങ്ങൾ പ്രാദേശിക ഇന്ത്യൻ സമൂഹത്തിൽ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ട്. കനേഡിയൻ സർക്കാർ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിട്ടുള്ള ലോറൻസ് ബിഷ്‌ണോയി സംഘത്തിന്റെ പ്രവർത്തനങ്ങൾ വർദ്ധിച്ചുവരികയാണ്. ബിഷ്‌ണോയി സംഘത്തിലെ അംഗമായ ഗോൾഡി ധില്ലന്‍ സോഷ്യൽ മീഡിയയിൽ രണ്ട് സംഭവങ്ങളുടെയും…
‘മത്സരിച്ചാല്‍ താന്‍ മൂന്നാം തവണയും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടും, പക്ഷെ എനിക്കതിന് സാധിക്കില്ല’; 2028 ലെ തിരഞ്ഞെടുപ്പിനെക്കുറിച്ച് ട്രംപ്
വാഷിംഗ്ടണ്‍: മൂന്നാം തവണയും തനിക്ക് മത്സരിക്കാൻ കഴിയില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒടുവിൽ സമ്മതിച്ചു. നിയമം “വളരെ മോശം” ആണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തന്റെ ജനപ്രീതിയും നേട്ടങ്ങളും തുടർന്നും കൊട്ടിഘോഷിക്കുന്ന സമയത്താണ് ഈ പ്രസ്താവന. “നിങ്ങൾ നിയമം വായിച്ചാൽ, എനിക്ക് മത്സരിക്കാൻ അനുവാദമില്ലെന്ന് വ്യക്തമാണ്. അത് വളരെ മോശമാണ്,” ഏഷ്യാ പസഫിക് സാമ്പത്തിക സഹകരണ (APEC) ഉച്ചകോടിക്കായി ദക്ഷിണ കൊറിയയിലേക്കുള്ള യാത്രാമധ്യേ ട്രംപ് ബുധനാഴ്ച മാധ്യമ പ്രവർത്തകരോട് പറഞ്ഞു. 2028-ൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ, നിയമം അതിന് അനുവദിക്കുന്നില്ലെങ്കിലും, താൻ അതിന് ശ്രമിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹം അതിനെ “വളരെ ബുദ്ധിപൂർവ്വമായ തീരുമാനം” എന്ന് വിളിക്കുകയും “ജനങ്ങള്‍ക്ക് അത് ഇഷ്ടപ്പെടില്ല” എന്ന് പറയുകയും ചെയ്തു. ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും മികച്ച പോൾ നമ്പറുകൾ തന്റെ കൈവശമുണ്ടെന്ന് ട്രംപ് തുടർന്നു. രണ്ടാമതും പ്രസിഡന്റായതിനുശേഷം അദ്ദേഹം തന്റെ…
ബെൻസേലം സെന്റ് ഗ്രീഗോറിയോസ് പള്ളി പെരുന്നാൾ സെപ്റ്റംബർ 31, നവംബർ 1, 2, (വെള്ളി, ശനി, ഞായർ) തീയ്യതികളിൽ
ബെൻസേലം: മലങ്കര ഓർത്തോഡോക്സ് സഭയുടെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനായ പരുമല മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ നാമധേയത്തിൽ സ്ഥാപിതമായതും, ആ പുണ്യവാന്റെ തിരുശേഷിപ്പ് സ്ഥാപനത്താൽ അനുഗ്രഹീതവുമായ ബെൻസേലം സെന്റ് ഗ്രിഗോറിയോസ് ഓർത്തോഡോക്സ് ദേവാലയത്തിലെ പരിശുദ്ധ പരുമല തിരുമേനിയുടെ 123–ാം ഓർമപ്പെരുന്നാൾ, 2025 ഒക്ടോബർ 31, നവംബർ 1, 2, (വെള്ളി, ശനി, ഞായർ) തീയ്യതികളിൽ ഭക്ത്യാദരപൂർവ്വം കൊണ്ടാടുന്നു. ഓർമ്മ പെരുന്നാളിന് തുടക്കം കുറിച്ചുകൊണ്ട്, ഒക്ടോബർ 26 ന് ഞായറാഴ്ച വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം ഇടവക വികാരി റവ. ഫാ. ഷിബു വേണാട് മത്തായി, റവ. ഫാ. കെ.പി. വർഗീസ് എന്നിവർ ചേർന്ന് പെരുന്നാൾ കൊടിയേറ്റ് നടത്തി. ഒക്ടോബർ മുപ്പത്തി ഒന്നിന് വെള്ളിയാഴ്ച വൈകിട്ട് 6:45 ന് സന്ധ്യാ നമസ്ക്കാരവും, 7:00 മണിക്ക് വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയും, അതിനെത്തുടർന്ന് പള്ളിയിൽ നിന്നും കുരിശടിയിലേക്ക് പ്രദിക്ഷണവും, പരിശുദ്ധന്റെ മദ്ധ്യസ്ഥതയിൾ അഭയം തേടിയുള്ള…
എക്കോ സംഘടിപ്പിക്കുന്ന മെഡികെയർ സെമിനാർ 31 വെള്ളി 5:30-ന് ന്യൂഹൈഡ് പാർക്കിൽ
ന്യൂയോർക്ക്: ന്യൂഹൈഡ് പാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ECHO (Enhance Community through Harmonious Outreach) എന്ന ചാരിറ്റി സംഘടന മുതിർന്ന പൗരന്മാർക്കായി നടത്തുന്ന “സീനിയർ വെൽനെസ്സ്” പ്രോഗ്രാമിൽ മെഡികെയറിനെ സംബന്ധിച്ച് അറിഞ്ഞിരിക്കേണ്ടതായ വിശദ വിവരങ്ങൾ അടങ്ങുന്ന സെമിനാർ നടത്തുന്നു. ഒക്ടോബർ 31 വെള്ളിയാഴ്ച വൈകിട്ട് 5:30-ന് ന്യൂഹൈഡ് പാർക്കിലുള്ള ക്ലിന്റൺ ജി. മാർട്ടിൻ കമ്മ്യൂണിറ്റി ഹാളിലാണ് (Clinton G. Martin Community Hall, 1601 Marcus Avenue, New Hyde Park , NY 11042) സെമിനാർ സംഘടിപ്പിക്കുന്നത്. സീനിയർ മെഡികെയർ അഡ്വൈസർ ഫ്രാങ്ക് അമോദിയോയാണ് സെമിനാർ ക്ലാസ്സ് നൽകുന്നത്. 65 വയസ്സ് പൂർത്തിയാകുന്ന എല്ലാ പൗരന്മാർക്കും നിർബന്ധമായും എടുത്തിരിക്കേണ്ട മെഡിക്കൽ പരിരക്ഷാ ഇൻഷുറൻസ് പദ്ധതിയാണ് മെഡികെയർ. മെഡികെയർ സംബന്ധിച്ച എല്ലാ കാര്യങ്ങൾക്കും ഉള്ള സംശയനിവാരണം സെമിനാറിൽ ലഭിക്കുന്നതാണ്. മെഡികെയറിൽ അറിഞ്ഞിരിക്കേണ്ടതായ എല്ലാ വിവരങ്ങളും മനസ്സിലാക്കുന്നതിനായി എല്ലാ…
ട്രിനിറ്റി മാർത്തോമാ ഇടവക കൺവെൻഷൻ ഒക്ടോബർ 31 മുതൽ; സുവിശേഷകൻ ജോയ് പുല്ലാട് തിരുവചന സന്ദേശം നൽകും
ഹൂസ്റ്റൺ : ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവകയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ കൺവെൻഷൻ ഒക്ടോബർ 31,നവംബർ 1,2 (വെള്ളി, ശനി,ഞായർ) തീയതികളിൽ നടത്തപ്പെടും. ഞായറാഴ്ച രാവിലെയുള്ള ആരാധന മദ്ധ്യേ കൺവെൻഷന്റെ സമാപന പ്രസംഗം നടത്തും. ട്രിനിറ്റി ദേവാലയത്തിൽ ( 5810, Almeda Genoa Rd, Houston , TX 77048) വച്ച് നടത്തപെടുന്ന കൺവെൻഷൻ യോഗങ്ങൾ ഇടവക ഗായകസംഘത്തിന്റെ ഗാനശുശ്രൂഷ്രയോടുകൂടി വൈകുന്നേരം 7 മണിയ്ക്ക് ആരംഭിയ്ക്കും. അനുഗ്രഹീത കൺവെൻഷൻ പ്രസംഗകനും, മാർത്തോമാ സഭയുടെ കൺവെൻഷൻ പ്രസംഗകരുടെ കൂട്ടായ്മയുടെ വൈസ് പ്രസിഡന്റുമായ ഇവാഞ്ചലിസ്റ് ജോയ് പുല്ലാട് ദൈവവചന പ്രഘോഷണത്തിനു നേതൃത്വം നൽകും. നാല് ദശാബ്ദത്തിലധികമായി സുവിശേഷ വയൽ പ്രദേശത്ത് ക്രിസ്തുവിന്റെ ഭടനായി പ്രവർത്തിക്കുന്ന ജോയ് പുല്ലാട് ദൈവത്തെ അറിയാതെ പോകുന്ന അനേക ജീവിതങ്ങളെ രക്ഷയുടെ അനുഭവത്തിലേക്കു കൊണ്ടുവരുന്നതിന് ശ്രമിച്ചുകൊണ്ടിരിക്കുന്നു. കൺവെൻഷൻ യോഗങ്ങളിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാൻ ദൈവവചന നത്തിന്റെ…
പമ്പാ അസോസിയേഷന്റെ പിക്‌നിക്ക് ആവേശഭരിതമായി
ഫിലഡൽഫിയ: പെൻസിൽവാനിയ അസോസിയേഷൻ ഫോർ മലയാളീ പോസ്പിരിറ്റി ആൻഡ് അഡ്വാൻസ്‌മെന്റ്റ് അസോസിയേഷന്റെ (പമ്പ) വാർഷിക പിക്‌നിക്ക് സന്തോഷത്തിന്റെയും സൗഹൃദത്തിന്റെയും നിറവിൽ ഭംഗിയായി നടന്നു. വിവിധ പ്രായത്തിലുള്ള അംഗങ്ങളും കുടുംബങ്ങളും സജീവമായി പങ്കെടുത്ത ഈ പരിപാടി സമൂഹത്തിന്റെ ഐക്യവും കൂട്ടായ്മയും പ്രതിഫലിപ്പിക്കുന്നതായിരുന്നു. പിക്‌നിക്കിനോടനുബന്ധിച്ചു കലാ പരിപാടിയിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ ഗെയിംസും വിനോദമത്സരങ്ങളും സംഘടിപ്പിച്ചു. കലാപരിപാടികൾ, സംഗീതം, കായികമത്സരങ്ങൾ എന്നിവ പങ്കെടുത്തവർക്കെല്ലാം ആനന്ദത്തിന്റെ നിമിഷങ്ങൾ സമ്മാനിച്ചു. ഭക്ഷണവിരുന്നിലൂടെ കേരളത്തിന്റെ പരമ്പരാഗത രുചികൾ പങ്കുവെച്ചതോടെ പരിപാടി കൂടുതൽ മനോഹരമായി. പങ്കെടുത്ത എല്ലാവരുടെയും കൂട്ടായ്മയും ഉത്സാഹവും പാമ്പാ അസോസിയേഷന്റെ പ്രവർത്തനങ്ങൾക്ക് പുതിയ ഊർജം പകർന്നു. അഭിലാഷ് ജോൺ ഹോസ്റ്റ് ചെയ്ത പിക്നിക് പരിപാടിയിൽ പമ്പ പ്രെസിഡൻറ്റ് ജോൺ പണിക്കർ ഉൽഘാടനം നിർവഹിച്ചു, അസോസിയേഷൻ ഭാരവാഹികൾ പിക്‌നിക്കിൽ പങ്കെടുത്ത എല്ലാ അംഗങ്ങൾക്കും സഹകരണത്തിന് സെക്രട്ടറി ജോർജ് ഓലിക്കൽ നന്ദി അറിയിച്ചു, ട്രെഷറർ സുമോദ്…
ഇന്ത്യക്കാരനായ യാത്രക്കാരൻ രണ്ട് കൗമാരക്കാരെ ഫോർക്ക് ഉപയോഗിച്ച് കുത്തിയതിനെ തുടർന്ന് വിമാനം ബോസ്റ്റണിലേക്ക് തിരിച്ചുവിട്ടു
ബോസ്റ്റൺ :ലൂഫ്‌താൻസാ വിമാനംചികാഗോ നിന്ന് ജർമ്മനിയിലേക് പറക്കുമ്പോൾ ഇന്ത്യക്കാരനായ പ്രണീത് കുമാർ ഉസിരിപ്പള്ളി (28) രണ്ട് കൗമാരക്കാരെ ഫോർക്ക് ഉപയോഗിച്ച് കുത്തിപരിക്കേൽപ്പിച്ചു, സംഭവത്തിൽ ഇയാൾക്കെതിരെ അപകടകരമായ ആയുധം ഉപയോഗിച്ചുള്ള ആക്രമണം നടത്തിയതിന് കേസെടുത്തു. ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിലെ വിമാനത്താവളത്തിൽ ലുഫ്താൻസ വിമാനങ്ങൾ പാർക്ക് ചെയ്തിട്ടുണ്ട്. ശനിയാഴ്ച ഷിക്കാഗോയിൽ നിന്ന് ജർമ്മനിയിലേക്ക് പോകുകയായിരുന്ന ലുഫ്താൻസ വിമാനം ഒരാൾ രണ്ട് കൗമാരക്കാരെ ലോഹ ഫോർക്ക് ഉപയോഗിച്ച് കുത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് ബോസ്റ്റണിൽ ലാൻഡ് ചെയ്യാൻ വഴിതിരിച്ചു വിട്ടു. ഇന്ത്യക്കാരനായ പ്രണീത് കുമാർ ഉസിരിപ്പള്ളി (28) 17 വയസ്സുള്ള ഒരു യാത്രക്കാരനെ തോളിൽ കുത്തിയതിനു ശേഷം അതേ ഫോർക്ക് ഉപയോഗിച്ച് 17 വയസ്സുള്ള രണ്ടാമത്തെ യാത്രക്കാരനെ തലയുടെ പിന്നിൽ കുത്തിയതായി ആരോപിക്കപ്പെടുന്നു. മസാച്യുസെറ്റ്സ് യുഎസ് അറ്റോർണി ഓഫീസ് പ്രകാരം ഇന്ത്യക്കാരനായ പ്രണീത് കുമാർ ഉസിരിപ്പള്ളി (28)ക്കെതിരെ വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ ശാരീരികമായി ഉപദ്രവിക്കുക…
വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് ജില്ലാ ഭാരവാഹികൾ
മലപ്പുറം: വിമൻ ജസ്റ്റിസ് മൂവ്‌മെൻറ് ജില്ലാ പ്രസിഡണ്ടായി റജീന വളാഞ്ചേരിയെയും ജനറൽ സെക്രട്ടറിയായി ഹസീന വഹാബിനെയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: ബിന്ദു പരമേശ്വരൻ, ജസീല കെപി (വൈസ് പ്രസിഡണ്ടുമാർ) ഷിഫ ഖാജ, സലീന അന്നാര, ഷഹനാസ് തവനൂർ, ബുഷ്‌റ എ (സെക്രട്ടറിമാർ). സംസ്ഥാന ജനറൽ സെക്രട്ടറി ചന്ദ്രിക കൊയിലാണ്ടി, സംസ്ഥാന കമ്മിറ്റിയംഗം സുബൈദ കക്കോടി എന്നിവർ ഭാരവാഹി തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
