സാഹിത്യ വേദി ഉദ്ഘാടനം

ദോഹ: വക്റ ശാന്തിനികേതൻ അൽ മദ്റസ അൽ ഇസ്ലാമിയ സാഹിത്യ വേദി 2025 , കേരള മാപ്പിള കല അക്കാദമി ഖത്തർ ചാപ്റ്റർ സെക്രട്ടറി ഷഫീർ വാടാനപ്പള്ളി ഉദ്ഘാടനം ചെയ്തു.. മദ്രസ ഹെഡ് ബോയ് നസാൻ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ എം.ടി. ആദം സംസാരിച്ചു. സാഹിത്യ വേദി സെക്രട്ടറി അമാൻ സ്വാഗതവും ഹെഡ് ഗേൾ ഇൻശാ ഫാത്തിമ നന്ദിയും പറഞ്ഞു. അംന & പാർട്ടി ഗാനമാലപിച്ചു. റിമ ഖിറാഅത്ത് നടത്തി. കലാവിഭാഗം കൺവീനർ ഡോ.സൽമാൻ , ജാസിഫ് കെ , ഹംസ , ഫജറുദ്ധീൻ തുടങ്ങിയവർ നേതൃത്വം നൽകി.

കാസർകോട് സ്‌കൂളിൽ അവതരിപ്പിച്ച ഫലസ്തീന്‍ ഐക്യദാർഢ്യ മൈം തടഞ്ഞ അദ്ധ്യാപകനെതിരെ നടപടി സ്വീകരിക്കണം; വിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടൽ സ്വാഗതാർഹം : നാഷണൽ യൂത്ത് ലീഗ് കേരള

കോഴിക്കോട് : കാസർകോട് കുമ്പള ഗവണ്മെന്റ് ഹയർ സെക്കന്ററി സ്‌കൂളിൽ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫലസ്തീന്‍ പ്രമേയത്തിലുള്ള ഐക്യദാർഢ്യ മൈം തടഞ്ഞ അദ്ധ്യാപകരുടെ നടപടി കേരളത്തിന്റെ ഫലസ്തീൻ ഐക്യദാർഢ്യ മനസ്സിനേറ്റ മുറിവാണെന്നും, ആയിരക്കണക്കിന് പിഞ്ചുകുഞ്ഞുങ്ങളെ കൊന്നൊടുക്കിയ ഇസ്രായേലിന് പാദസേവ ചെയ്യുന്ന ഇത്തരം അദ്ധ്യാപകർ നമ്മുടെ നാടിന് അപമാനമാണെന്നും, പ്രസ്തുത അദ്ധ്യാപകർക്കെതിരെ നടപടി സ്വീകരിക്കണമെന്നും നാഷണൽ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു . വിഷയം അറിഞ്ഞ ഉടനെ തന്നെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ ഇടപെടൽ സ്വാഗതാർഹമാണെന്നും, വിദ്യാർത്ഥികൾക്ക് പ്രസ്തുത വേദിയിൽ തന്നെ തടയപ്പെട്ട ഫലസ്തീന്‍ പ്രമേയത്തിലുള്ള ഐക്യദാർഢ്യ മൈം അവതരിപ്പിക്കാൻ അവസരം നൽകുമെന്നും മന്ത്രി പറഞ്ഞിരുന്നു . ഇടതുപക്ഷ സർക്കാർ മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങൾക്കും, ഫലസ്തീൻ ഉൾപ്പെടെയുള്ള മർദ്ദിത സമൂഹങ്ങൾക്കും ഒപ്പമാണെന്നും നാഷണൽ യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ഫാദിൽ അമീൻ, ജനറൽ സെക്രട്ടറി…

ഷെഞ്ചൻ അതിർത്തികളിൽ ഒക്ടോബർ 12 മുതൽ എൻട്രി-എക്സിറ്റ് സംവിധാനം നടപ്പിലാക്കുമെന്ന് യുഎഇ എയർലൈൻസ്

ദുബായ്: 2025 ഒക്ടോബർ 12 മുതൽ ഷെഞ്ചൻ ഏരിയയിൽ യാത്ര ചെയ്യുന്നവര്‍ക്ക് വലിയ മാറ്റങ്ങൾ വരുന്നു. പുതിയ മാറ്റങ്ങൾ പ്രകാരം, പാസ്‌പോർട്ട് സ്റ്റാമ്പിംഗ് പ്രക്രിയ നിർത്തലാക്കുകയും പകരം പുതിയ എൻട്രി/എക്സിറ്റ് സിസ്റ്റം (EES) സ്ഥാപിക്കുകയും ചെയ്യും. യൂറോപ്യൻ യൂണിയൻ (EU) അനുസരിച്ച്, ഈ സംവിധാനം യാത്രക്കാരുടെ പേരുകൾ, പാസ്‌പോർട്ട് വിശദാംശങ്ങൾ, ബയോമെട്രിക് ഡാറ്റ (വിരലടയാളങ്ങൾ, മുഖ സ്കാനുകൾ), പ്രവേശനത്തിന്റെയും പുറത്തുകടക്കലിന്റെയും തീയതിയും സ്ഥലവും രേഖപ്പെടുത്തും. ഈ വിവരങ്ങളെല്ലാം സുരക്ഷിതമായി സൂക്ഷിക്കുകയും ഡാറ്റാ സംരക്ഷണ ചട്ടങ്ങൾ പാലിക്കുകയും ചെയ്യും. 90 ദിവസം വരെയുള്ള ഹ്രസ്വകാലത്തേക്ക് ഷെഞ്ചൻ പ്രദേശത്തേക്ക് വരുന്ന യൂറോപ്യൻ യൂണിയൻ ഇതര യാത്രക്കാർക്ക് ഈ നിയമം ബാധകമാകും. യൂറോപ്യൻ യൂണിയൻ പൗരന്മാർ, ഷെഞ്ചൻ നിവാസികൾ, ദീർഘകാല വിസകളോ താമസ പെർമിറ്റുകളോ ഉള്ളവർ എന്നിവരെ ഇത് ബാധിക്കില്ല. ആദ്യ യാത്ര (ഒക്ടോബർ 12 ന് ശേഷം): അതിർത്തി ഉദ്യോഗസ്ഥർ…

നോര്‍ക്ക ക്യാമ്പ് സംഘടിപ്പിച്ചു

പ്രവാസി വെല്‍ഫെയര്‍ കുറ്റ്യാടി മണ്ഢലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നോര്‍ക്ക റൂട്സിന്റെ സഹകരണത്തോടെ സര്‍വീസ് ക്യാമ്പ് സംഘടിപ്പിച്ചു. കേരള സര്‍ക്കാര്‍ പ്രവാസികള്‍ക്കായി പുതുതായി ആരംഭിച്ച നേര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സ് ഉള്‍പ്പടെയുള്ള വിവിധ പ്രവാസി ക്ഷേമ പദ്ധതികള്‍ പരിചയപ്പെടുത്താനും അംഗത്വമെടുക്കാനും നോര്‍ക്ക ഐ.ഡി കാര്‍ഡ് രജിസ്ട്രേഷനുമായി ഉംഗുവൈലിനയിലെ തണല്‍ റെസിഡന്‍സിയില്‍ സംഘടിപ്പിച്ച ക്യാമ്പ് നൂറുകണക്കിനാളുകള്‍ വിവിധ സേവനങ്ങള്‍ ഉപയോഗപ്പെടുത്തി. പ്രവാസി വെല്‍ഫെയര്‍ കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് റാസിഖ് നാരങ്ങോളി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നോര്‍ക്ക സെല്‍ കണ്‍വീനര്‍ ഷസുദ്ദീന്‍ വാഴേരി വികിധ ക്ഷേമ പദ്ധതികള്‍ പരിചയപ്പെടുത്തി. ഷാനവാസ് ആയഞ്ചേരി പ്രവാസികളുടെ സാമ്പത്തിക ഭദ്രത എന്ന വിഷയത്തില്‍ ബോധവത്കരന ക്ലാസ് നടത്തി. ജില്ലാ സെക്രട്ടറി യാസര്‍ ടി.എച്, ഷരീഫ് മാമ്പയില്‍, റിയാസ് കോട്ടപ്പള്ളി എന്നിവര്‍ സംസാരിച്ചു. മണ്ഢലം ഭാരവാഹികളായ നാസര്‍ വേളം, ഹബീബ് റഹ്മാന്‍, കെ.സി. ഷാക്കിര്‍ , ബഷീര്‍…

കരിയർ മാപ്പിംഗ് 2.0: നൂതന കരിയർ നിർണ്ണയ പദ്ധതി പ്രഖ്യാപിച്ച് സിജി

കോഴിക്കോട്: വിദ്യാർത്ഥികളുടെ കരിയർ മാർഗ്ഗ നിർദ്ദേശ മേഖലയിൽ സിജിയുടെ നൂതന പദ്ധതി കരിയർ മാപ്പിംഗ് 2.0 പ്രഖ്യാപനം പാരിസൺസ് ഗ്രൂപ്പ് ചെയർമാൻ എൻ. കെ മുഹമ്മദലി നിർവഹിച്ചു. പദ്ധതിയുടെ ഭാഗമായി ചേവായൂർ സിജി ക്യാമ്പസിൽ വെച്ച് നടന്ന കരിയർ ഗൈഡൻസിൽ നിർമ്മിത ബുദ്ധിയുടെ പങ്ക് വിശദീകരിക്കുന്ന ദ്വിദിന റെസിഡൻഷ്യൽ ശിൽപശാലയിലാണ് പദ്ധതി പ്രഖ്യാപനം നിർവഹിച്ചത്. വിദ്യാർത്ഥികളുടെ അഭിരുചി, താല്പര്യം, വ്യക്തിത്വം തുടങ്ങിയ വിവിധ ഘടകങ്ങൾ ശാസ്ത്രീയമായി വിലയിരുത്തി ഏറ്റവും അനുയോജ്യമായ കരിയർ മേഖല കണ്ടെത്താൻ സഹായിക്കുന്ന സമഗ്രമായ പദ്ധതിയാണിത്. പരിപാടിയിൽ  ഡോ. എ.ബി. മൊയ്‌ദീൻ കുട്ടി, ഡോ. ഇസഡ്. എ. അഷ്‌റഫ്‌, കബീർ പി, അനസ് ബിച്ചു, പ്രോഗ്രാം കോർഡിനേറ്റർമായ രമ്യ, ജെൻഷിദ എന്നിവർ സംസാരിച്ചു.

ജില്ലാ ആശുപത്രിയിലെ ചികിത്സ പിഴവ് മൂലം കൈ മുറിച്ച് മാറ്റേണ്ടിവന്ന സംഭവം; വെൽഫെയർ പാർട്ടി പ്രതിഷേധം മാർച്ച് നടത്തി

പാലക്കാട് : ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്ന് ഒമ്പത് വയസ്സുകാരിയുടെ കൈ മുറിച്ചു മാറ്റിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ ജില്ലാ ആശുപത്രിയിലേക്ക് സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് നടത്തി. നഗരസഭയുടെ സമീപത്തു നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് ജില്ലാ ആശുപത്രിക്ക് മുന്നിൽ പോലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധയോഗം ജില്ലാ വൈസ് പ്രസിഡണ്ട് റിയാസ് ഖാലിദ് ഉദ്ഘാടനം ചെയ്തു. കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ അടിസ്ഥാന ജനവിഭാഗങ്ങൾ ആശ്രയിക്കുന്ന ജില്ലാ ആശുപത്രിയാണ് പാലക്കാട്ടെത്. എന്നാൽ ചികിത്സാരംഗത്തും അടിസ്ഥാന സൗകര്യ മേഖലകളിലും വേണ്ടത്ര ശ്രദ്ധയും പരിഗണനയും പാലക്കാട് ജില്ലാ ആശുപത്രിക്ക് ലഭിക്കുന്നില്ല. സംസ്ഥാനത്തെ ആരോഗ്യവകുപ്പിലെ കുത്തഴിഞ്ഞ അവസ്ഥയാണ് ജില്ലാശുപത്രിയിലെതുപോലെയുള്ള സംഭവങ്ങൾ ആവർത്തിക്കാൻ കാരണമെന്നും റിയാസ് ഖാലിദ് പറഞ്ഞു. നഗരസഭാ കൗൺസിലറും ജില്ലാ എക്സിക്യൂട്ടീവ് അംഗവുമായ എം.സുലൈമാൻ, ജില്ലാ സെക്രട്ടറി ബാബു തരൂർ, മണ്ഡലം പ്രസിഡൻറ്…

യുഎഇ പൗരന്മാർക്ക് പുതിയ ജോലി ഒഴിവുകൾ പ്രഖ്യാപിച്ച് അബുദാബി പോലീസ്

അബുദാബി: അബുദാബി പോലീസ് യുഎഇ പൗരന്മാർക്ക് പുതിയ ജോലി ഒഴിവുകൾ പ്രഖ്യാപിച്ചു. അതോടൊപ്പം, ജോലി ലഭിക്കാനുള്ള യോഗ്യതകളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുകയും ചെയ്തു. അവശ്യ യോഗ്യതകൾ നാഷണൽ സർവീസ് പ്രോഗ്രാമിന്റെ അടിസ്ഥാന, പ്രത്യേക കോഴ്സുകൾ പാസായിരിക്കണം. പ്രായം 18 നും 35 നും ഇടയിൽ ആയിരിക്കണം. ഉയരം കുറഞ്ഞത് 160 സെന്റീമീറ്റർ ആയിരിക്കണം. യുഎഇ പൗരന്മാർക്ക് മാത്രമേ അപേക്ഷിക്കാൻ കഴിയൂ. കുറഞ്ഞത് ഒരു ഹൈസ്കൂൾ ഡിപ്ലോമയോ ഉന്നത വിദ്യാഭ്യാസമോ ഉണ്ടായിരിക്കണം. മെഡിക്കൽ പരിശോധനയിലും അഭിമുഖത്തിലും വിജയിക്കേണ്ടത് നിർബന്ധമാണ്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് QR കോഡ് സ്കാൻ ചെയ്ത് സ്മാർട്ട് റിക്രൂട്ട്മെന്റ് പ്ലാറ്റ്‌ഫോം സന്ദർശിച്ച് അപേക്ഷാ പ്രക്രിയ പൂർത്തിയാക്കാം. https://www.adpolice.gov.ae/en

ശക്തി ചുഴലിക്കാറ്റ്: ഗുജറാത്തിലും മഹാരാഷ്ട്രയിലും ജാഗ്രതാ നിര്‍ദ്ദേശം; മണിക്കൂറിൽ 100 ​​കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുമെന്ന് മുന്നറിയിപ്പ്

അറബിക്കടലിൽ രൂപം കൊണ്ട ശക്തി ചുഴലിക്കാറ്റിനെക്കുറിച്ച് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് മഹാരാഷ്ട്ര, ഗുജറാത്ത് തീരങ്ങളിൽ മുന്നറിയിപ്പ് നൽകി. മണിക്കൂറിൽ 100 ​​കിലോമീറ്റർ വേഗതയിലാണ് ഈ തീവ്ര ചുഴലിക്കാറ്റ് നീങ്ങുന്നത്. മത്സ്യത്തൊഴിലാളികൾ കടലിൽ നിന്ന് വിട്ടുനിൽക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. അടുത്ത 48 മണിക്കൂർ തീരദേശ പ്രദേശങ്ങൾക്ക് നിർണായകമായിരിക്കും. അറബിക്കടലിൽ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന “ശക്തി” ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ, മഹാരാഷ്ട്രയിലും പരിസര പ്രദേശങ്ങളിലും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. വരും ദിവസങ്ങളിൽ കനത്ത മഴ, ശക്തമായ കാറ്റ്, കടൽക്ഷോഭം എന്നിവ ഉണ്ടാകുമെന്ന് വകുപ്പ് പ്രവചിക്കുന്നു. തൽഫലമായി, സംസ്ഥാന സർക്കാർ ദുരന്ത നിവാരണ സംഘങ്ങളെ സജീവമാക്കുകയും ഒഴിപ്പിക്കൽ പദ്ധതികൾ തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. അന്താരാഷ്ട്ര കാലാവസ്ഥാ വകുപ്പിന്റെ (IMD) കണക്കനുസരിച്ച്, ശക്തി ചുഴലിക്കാറ്റ് ഇപ്പോൾ തീവ്രമായ ചുഴലിക്കാറ്റായി മാറിയിരിക്കുന്നു. വടക്കുപടിഞ്ഞാറൻ അറബിക്കടലിലും അതിനോട് ചേർന്നുള്ള വടക്കുകിഴക്കൻ അറബിക്കടലിലുമാണ് ഇത് കേന്ദ്രീകരിച്ചിരിക്കുന്നത്. ശനിയാഴ്ച…

സുബീൻ ഗാർഗിന്റെ മരണത്തിന് ഉത്തരവാദികള്‍ക്ക് ഏറ്റവും കഠിനമായ ശിക്ഷ നൽകണം: ഭാര്യ ഗരിമ സൈകിയ ഗാര്‍ഗ്

“എനിക്ക് നീതിന്യായ വ്യവസ്ഥയിൽ പൂർണ വിശ്വാസമുണ്ട്. എന്നാല്‍, ഈ കേസിൽ കുറ്റക്കാരൻ ആരായാലും അന്തിമ ശിക്ഷ ലഭിക്കണമെന്ന് ഞാൻ പറയാൻ ആഗ്രഹിക്കുന്നു,” പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു. പ്രതിക്ക് ഏറ്റവും കഠിനമായ ശിക്ഷ ലഭിക്കണമെന്നും, സുബീൻ ഗാർഗിന് നീതി ലഭിക്കണമെന്നും അവര്‍ പറഞ്ഞു. പ്രശസ്ത അസമീസ് ഗായകന്‍ സുബീൻ ഗാർഗിന്റെ ഭാര്യ ഗരിമ സൈകിയ ഗാർഗ് തന്റെ ഭർത്താവിന് നീതി ലഭിക്കണമെന്ന് ശക്തമായി ആവശ്യപ്പെട്ടു. ആരെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അവർക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്ന് അവർ പറഞ്ഞു. നീതിന്യായ വ്യവസ്ഥയിൽ ഗരിമ പൂർണ്ണ വിശ്വാസം പ്രകടിപ്പിക്കുകയും ഈ കേസിൽ സർക്കാർ ശരിയായ തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിക്കുകയും ചെയ്തു. സുബീൻ ഗാർഗ് ഒരു സാധാരണ വ്യക്തിയല്ലെന്നും അതിനാൽ അദ്ദേഹത്തിന്റെ കേസിൽ ഉചിതമായ നടപടി സ്വീകരിക്കണമെന്നും അവർ വ്യക്തമാക്കി. ഗരിമയുടെ ആശങ്കകൾക്കിടയിൽ, സുബീന്റെ ബാൻഡ് അംഗം…

രാശിഫലം (04-10-2025 ശനി)

ചിങ്ങം: എല്ലാ വെല്ലുവിളികളെയും പ്രതിബന്ധങ്ങളെയും വിജയകരമായി തരണം ചെയ്യാൻ കഴിയും. ഏതുസാഹചര്യത്തിൽ നിന്നും വിജയിച്ചുവരികയെന്നുള്ളതാണ് ആത്യന്തികമായ ലക്ഷ്യം. വ്യാപാര-വ്യവസായരംഗത്ത്‌ കടുത്ത മത്സരത്തെ അഭിമുഖീകരിക്കേണ്ടി വരുന്നതായി കാണുന്നു. വ്യക്തിപരമായ ജീവിതം ചെറിയ തെറ്റുകൾ ഇല്ലാതെ കടന്നുപോകും. കന്നി: വഴിത്തിരിവുണ്ടാകുന്ന ദിവസമാണ്. മുന്നിലുള്ള തക്കതായ അവസരം ചൂഷണം ചെയ്‌ത് ഭാവി സുന്ദരമാക്കുന്നതിനുള്ള സാമ്പത്തികം നേടിയെടുക്കാൻ ശ്രമിക്കും. മുൻ ഗണനാ പട്ടികയിൽ ബന്ധങ്ങൾക്കുള്ള സ്ഥാനം ഏറ്റവും മുന്നിലായിരിക്കും. ആത്മീയതയിലേക്ക്‌ ചായുന്നതായി തോന്നുകയും യോഗയും ധ്യാനവും ചെയ്യാൻ ശ്രമിക്കുകയും ചെയ്യും. തുലാം: ഊർജ്ജസ്വലനും സന്തോഷവാനുമായ മറ്റൊരു വ്യക്തിയായി കാണപ്പെടും. വ്യക്തിജീവിതത്തിൽ സർഗ്ഗാത്മക കഴിവുകൾ പ്രദർശിപ്പിക്കാൻ കഴിയുന്നതോടൊപ്പം തിരഞ്ഞെടുക്കുന്ന വഴിയിൽ അത്യധികം ആദരിക്കപ്പെട്ട നിലയിൽ മുന്നേറാൻ കഴിയുകയും ചെയ്യും. വിദേശത്ത്‌ ഉപരിപഠനം നടത്തുന്നതിനെപ്പറ്റി തീരുമാനമെടുക്കേണ്ടി വരും. വൃശ്ചികം: സ്നേഹത്തിലേക്ക്‌ എല്ലാശ്രദ്ധയും ഊർജ്ജവും ചെലുത്തേണ്ട സമയമാണ്. ഗവേഷണ സംബന്ധിയായ ജോലിയേപ്പറ്റി ചിന്തിക്കും. ഇഷ്‌ടങ്ങളെപ്പറ്റി സംസാരിക്കാൻ പറ്റുന്ന പ്രത്യേകതയുള്ള ഒരാളെ കണ്ടെത്തുകയും അയാളുമൊത്ത്‌…