കുറിച്ചിത്താനം – പടിഞ്ഞാറേകുറ്റ് എടി ഉലഹന്നാന്റെ ഭാര്യ മേരി ജോൺ പാലമറ്റം (88) നിര്യാതയായി. മക്കൾ: ജൂലിയറ്റ് ജോൺ, അനിൽ ജോൺ മരുമക്കൾ: ബിജു കുരികാട്ടുപാറ, റിയ അനിൽ ( എല്ലാവരും യുഎസ്എ ). സംസ്കാര ശുശ്രൂഷകൾ ജനുവരി 2 വെള്ളിയാഴ്ച 12 മണിക്ക് ഭവനത്തിൽ ആരംഭിക്കുന്നതും തുടർന്ന് രണ്ടു മണിക്ക് കുറിച്ചിത്താനം സെന്റ് തോമസ് കത്തോലിക്ക പള്ളിയിൽ വച്ച് നടക്കുന്നതാണ്. മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ (മാപ്) ന്റെ സജീവ പ്രവർത്തകനും വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു മാപ്പിന്റെ വളർച്ചയിൽ മുഖ്യപങ്കുവഹിച്ച ബിജു കുരികാട്ടുപാറയുടെ ഭാര്യ മാതാവാണ് പരേത. മാപ്പ് പ്രസിഡണ്ട് ബെൻസൺ പണിക്കർ സെക്രട്ടറി ലിജോ ജോർജ് മറ്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ അനുശോചനമറിയിച്ചു.
Author: സന്തോഷ് എബ്രഹാം
മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (MAGH) ക്രിസ്തുമസ്- പുതുവത്സരം ആഘോഷിച്ചു
ഹൂസ്റ്റൺ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (MAGH) ക്രിസ്തുമസും പുതുവത്സരവും വർണ്ണാഭമായി ആഘോഷിച്ചു. ടെക്സ്സ്സിലെ സ്റ്റാഫോർഡിലുള്ള സെന്റ് തോമസ് കത്തീഡ്രൽ ഹാളിൽ ഡിസംബർ 27 ശനിയാഴ്ച 5.30ന് ആഘോഷങ്ങൾ അരങ്ങേറി. തദവസരത്തിൽ 2026 ലേക്കുള്ള ഭാരവാഹികളുടെ സത്യപ്രതിജ്ഞ ചടങ്ങും നടന്നു. ഫോർട്ട് ബൻഡ് കൗണ്ടി ജഡ്ജ് കെ പി ജോർജ്, സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു, മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്, ജഡ്ജ് സുരേന്ദ്രൻ കെ പട്ടേൽ,ഫോർട്ട് ബൻഡ് കൗണ്ടി ക്യാപ്റ്റൻ മനോജ് പൂപ്പാറയിൽ വിവിധ സഭാ വിഭാഗങ്ങളിലെ വൈദികർ തുടങ്ങി പ്രധാന ക്ഷണിതാക്കൾ ആയിരുന്നു. ജഡ്ജ് സുരേന്ദ്രൻ കെ പട്ടേൽ ക്രിസ്മസ് സന്ദേശം നൽകി. സെക്രട്ടറി രാജേഷ് വർഗീസ് സ്വാഗതം ആശംസിച്ചു. തുടർന്ന്പ്രസിഡന്റ് ജോസ് കെ ജോൺ അധ്യക്ഷ പ്രസംഗം നടത്തി. ആയിരത്തോളം ആളുകൾ ആഘോഷങ്ങളിൽ പങ്കെടുത്തു. ക്രിസ്മസ് ന്യൂ ഇയർ…
വാഷിംഗ്ടൻ ഡിസി ശ്രീനാരായണ മിഷൻ സെന്ററിന് പുതു നേതൃത്വം
വാഷിംഗ്ടൻ ഡിസി: അമേരിക്കയുടെ തലസ്ഥാനമായ വാഷിംഗ്ടൻ ഡിസി ആസ്ഥാനമായി കഴിഞ്ഞ ഇരുപത്തിയഞ്ചു വർഷത്തിൽ ഏറെയായി പ്രവർത്തിക്കുന്ന പ്രമുഖ ശ്രീനാരായണ സംഘടനയായ ശ്രീനാരായണ മിഷൻ സെന്ററിന്റെ 2026 വർഷത്തിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ഡിസംബർ ഏഴാം തീയതി വാഷിംഗ്ടൻ ഡിസിക്ക് സമീപമുള്ള എൽക്റിഡ്ജ് പബ്ലിക് ലൈബ്രറിയിൽ വച്ച് നടന്ന വാർഷിക പൊതുയോഗത്തിൽ വച്ചാണ് പുതിയ ഭാരവാഹികളെ എതിരില്ലാതെ തിരഞ്ഞെടുത്തത്. പ്രസിഡന്റ് – സന്ദീപ് പണിക്കർ, വൈസ് പ്രസിഡന്റ് – പ്രേജിത്ത് ശിവപ്രസാദ്, സെക്രട്ടറി- സജീവ് സദാനന്ദൻ, ജോ. സെക്രട്ടറി – നീതു ഫൽഗുനൻ, ട്രഷറർ -എ. വേണുഗോപാൽ , ജോ. ട്രഷറർ – വിദ്യാ അരുൺ, ബോർഡ് ഓഫ് ഡയറക്ടർസ് – ജയരാജ് ജയദേവൻ, മധുരം ശിവരാജൻ, നന്മ ജയൻ വക്കം, സതി സന്തോഷ് , സജി വേലായുധൻ, ഷീബ സുമേഷ്, അനൂപ് ഗോപി, കിച്ചു ശശിധരൻ, നീവേദിത കാട്ടുപറമ്പിൽ…
പുതുവര്‍ഷത്തില്‍ വീണ്ടുവിചാരമുണ്ടായിരിക്കണം (എബി മക്കപ്പുഴ)
നാമെല്ലാം എല്ലായിപ്പോഴും ഭൗതികമായ നേട്ടങ്ങളെക്കുറി്ച്ച് മാത്രമാണ് നാം ചിന്തിക്കുന്നത്. എങ്ങനെ പണം കൂടുതല്‍ വെട്ടിപ്പിടിക്കാം എന്നതിനെക്കുറിച്ചാണ് ഒരോരുത്തരും ആലോചിക്കുന്നത്. മരണത്തെക്കുറിച്ചും പരലോകത്തെക്കുറിച്ചും നിരന്തരം കേട്ടിട്ടും പറഞ്ഞിട്ടുമൊന്നും ആ യാഥാര്‍ഥ്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ നമുക്ക് സാധിക്കുന്നില്ല. ഒരുപക്ഷെ, ഉള്‍ക്കൊള്ളുക എന്ന് പറയുന്നതിനപ്പുറം പാഥേയമൊരുക്കാന്‍ സാധിക്കുന്നില്ല എന്ന് പറയുന്നതായിരിക്കും കൂടുതല്‍ ശരി. ലോകം മുഴുവന്‍ വെട്ടിപ്പിടിക്കാനിറങ്ങിയ സമ്പന്നമാരുടെ അവസാനം ആറടി മണ്ണിന്റെ അവകാശികളായാണ് ഈ ലോകത്തോട് വിടപറഞ്ഞതെന്ന് നാം ഉറക്കെപ്പറയുന്നുണ്ട്. കുന്നോളം സ്വര്‍ണ്ണം സമ്പാദിച്ചവര്‍ പോലും അതില്‍നിന്ന് ഒരു തരിയും കൂടെക്കൊണ്ടുപോകുന്നില്ലെന്നതിന് നാം സാക്ഷികളാണ്. എന്നി്ട്ടും വെട്ടിപ്പിടിക്കുവാനുള്ള നമ്മുടെ ആര്‍ത്തി നമ്മെ വിട്ട് പോകുന്നില്ല. കിട്ടിയത് കൊണ്ട് തൃപ്തിപ്പെടാനുള്ള മനസ്സാണ് വലിയ മനസ്സ്. ആയിരം കിട്ടണം എന്ന ചിന്ത തന്നെ ഉള്ളില്‍ കിടന്ന് പിടയുകയാണെങ്കില്‍ കിട്ടിയ നൂറിന്റെ സന്തോഷം നമുക്ക് അനുഭവിക്കാന്‍ സാധിക്കുകയില്ല. വലിയ മാളികകള്‍ സ്വപ്‌നം കണ്ടിരിക്കുകയാണെങ്കില്‍ കുടിലില്‍ കിടക്കുന്നവന്…
മിഡ് ലാൻഡ് പാർക്ക് സെന്റ് സ്റ്റീഫൻസ് ഓർത്തഡോൿസ് ദേവാലയത്തിൽ തിരുന്നാൾ ആഘോഷം
ന്യൂജേഴ്‌സി: മിഡ് ലാൻഡ് പാർക്ക് സെന്റ് സ്റ്റീഫൻസ് ഓർത്തഡോൿസ് ദേവാലയത്തിൽ വിശുദ്ധ സ്തെപ്പാനോസ് സഹദായുടെ തിരുനാൾ ആഘോഷ ചടങ്ങുകൾ ജനുവരി 9,10 (വെള്ളി /ശനി ) തീയതികളിൽ ക്രമീകരിച്ചിരിക്കുന്നു . ദേവാലയത്തിന്റെ നാല്പത്തിരണ്ടാം വാർഷികാഘോഷവും തിരുനാൾ ചടങ്ങുകളുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട് റവ:ഫാ.മോഹൻ ജോസഫ് (വികാരി, എബനേസർ ഓർത്തഡോൿസ് ദേവാലയം, മാങ്ങാനം), റവ:ഫാ.ഡോ. ബാബു കെ മാത്യു (വികാരി, സെന്റ് സ്റ്റീഫൻസ് ഓർത്തഡോൿസ് ദേവാലയം, മിഡ് ലാൻഡ് പാർക്ക്, ന്യൂജേഴ്‌സി), റവ:ഫാ. ഷിബു ഡാനിയൽ (വികാരി,സെന്റ് തോമസ് ഓർത്തഡോൿസ് ദേവാലയം, മൗണ്ട് ഒലീവ്, ന്യൂജേഴ്‌സി), റവ:ഫാ. എബി പൗലോസ് (വികാരി,സെന്റ് ജോൺസ് ഓർത്തഡോൿസ് ദേവാലയം, റോക്‌ലാൻഡ് ,ഓറഞ്ച്ബെർഗ്, ന്യൂയോർക് ) എന്നീ വൈദീക സ്രേഷ്ടരുടെ മുഖ്യ കാർമീകത്വത്തിൽ നടക്കുന്ന തിരുന്നാൾ ആഘോഷ ചടങ്ങുകളിൽ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് ക്ലിഫ്ടൺ ദേവാലയ വികാരി വെരി .റവ:ഫാ. യേശുദാസൻ പാപ്പൻ, സെന്റ്…
പുതുവര്‍ഷ ചിന്തകള്‍ (ജോസ് മാളേയ്ക്കല്‍)
പ്രതീക്ഷയും പ്രത്യാശയുമായി നാം 2026 ലേക്ക് പ്രവേശിക്കുമ്പോള്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സംഭവബഹുലമായ 25 സംവല്‍സരങ്ങള്‍ പിന്നിട്ടു കഴിഞ്ഞു. ഒരു പുതുവര്‍ഷം കൂടി കാണാനുള്ള ഭാഗ്യം ലഭിച്ച നമ്മള്‍ എത്രയോ അനുഗ്രഹിക്കപ്പെട്ടവരാണ്. 2026 ലേക്ക് സ്രഷ്ടാവായ ദൈവം നമ്മെ കൈപിടിച്ചു നടത്തിയിരിക്കുന്നതെന്തിനെന്നല്ലേ? ദാനമായി ലഭിച്ചിരിക്കുന്ന കഴിവുകളും, സമയവും, സമ്പത്തും, ആരോഗ്യവും മറ്റുള്ളവര്‍ക്കുകൂടി പ്രയോജനപ്പെടുന്ന രീതിയില്‍ ദൈവമഹത്വത്തിനായി ഉപയോഗിക്കാന്‍. നമ്മുടെ ഹൃസ്വജീവിതത്തിലൂടെ ആല്‍മീയാന്ധകാരത്തില്‍ തപ്പിത്തടയുന്നവര്‍ക്ക് ഒരു ചെറുതിരി വെളിച്ചമാകാന്‍ സാധിച്ചാല്‍ നമ്മുടെ ജീവിതം ധന്യമായി. കടന്നുപോകുന്നവര്‍ഷം നമ്മില്‍ പലര്‍ക്കും വിവിധ തരത്തിലുള്ള പ്രയാസങ്ങളും, സങ്കടങ്ങളും, ജീവിതനൊമ്പരങ്ങളും, വേണ്ടപ്പെട്ടവരുടെയും, സ്നേഹിതരുടെയും വിയോഗം നല്‍കിയ വ്യഥകളും, പ്രകൃതിക്ഷോഭങ്ങള്‍ വരുത്തിവച്ച വിനകളും നല്‍കിയിട്ടുണ്ടാവാം. അതെല്ലാം ദൈവസന്നിധിയില്‍ സമര്‍പ്പിച്ച് പുതിയ ജീവിതത്തിലേക്ക് പ്രത്യാശയോടെ കാലെടുത്തു വക്കുക. ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളിലും പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ പലതരത്തിലുള്ള ആഘോഷ പരിപാടികള്‍ നടന്നുവരികയാണല്ലോ. കേരളത്തില്‍ പുതുവല്‍സരാഘോഷങ്ങളോടനുബന്ധിച്ച് വര്‍ഷാവസാനമായ ഡിസംബര്‍ 31…
ഡാളസ് സൗഹൃദവേദിയുടെ ക്രിസ്തുമസ് പുതുവത്സരാഘോഷം ജനുവരി 3 ശനിയാഴ്ച
ഡാളസ് : ഡാളസിലെ സാമൂഹിക സാംസ്‌കാരിക സംഘടനയായ സൗഹൃദവേദിയുടെ നേതൃത്വത്തിൽ 2025 – 2026 വർഷത്തെ ക്രിസ്തുമസ് പുതുവത്സര ദിനാഘോഷം 2026 ജനുവരി 3 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് ഡാളസിലെ കരോൾട്ടണിലുള്ള സെന്റ് മേരീസ് മലങ്കര യാക്കോബായ സിറിയൻ ഓര്‍ത്തഡോക്‌സ് ആഡിറ്റോറിയത്തിൽ വെച്ച് (2112, Old Denton Rd, Carrollton, TX 75006) വിവിധ പരിപാടികളോടെ നടത്തപ്പെടുന്നു. മലങ്കര യാക്കോബായ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസന സെക്രട്ടറിയും, ഡാളസ് സെന്റ.മേരിസ് മലങ്കര യാക്കോബായ സിറിയൻ ഓർത്തഡോക്സ് ഇടവക വികാരിയുമായ റവ. ഫാ. പോള്‍ തോട്ടക്കാട്ട് മുഖ്യ സന്ദേശം നൽകും. 2025 – 2026 വർഷത്തെ ക്രിസ്തുമസ് പുതുവത്സര ദിനാഘോഷ ചടങ്ങിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി തോമസ് ജോബോയ് ഫിലിപ്പ് (പ്രസിഡന്റ്), ബാബു വർഗീസ് അമ്പനാട്ട് (സെക്രട്ടറി), ബിനോജ് എബ്രഹാം (ട്രഷറാർ) എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: …
ടാറ്റിയാന ഷ്ലോസ്ബെർഗ് അന്തരിച്ചു: കെന്നഡി കുടുംബത്തിന് വീണ്ടും കണ്ണീർ
ന്യൂയോർക്ക്: മുൻ അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ്. കെന്നഡിയുടെ കൊച്ചുമകളും പ്രശസ്ത കാലാവസ്ഥാ പത്ര പ്രവർത്തകയുമായ ടാറ്റിയാന ഷ്ലോസ്ബെർഗ് (35) അന്തരിച്ചു. അർബുദ ബാധയെത്തുടർന്ന് ചികിത്സയിലായിരുന്നു. കെന്നഡി ലൈബ്രറി ഫൗണ്ടേഷനാണ് ഇന്ന് ടാറ്റിയാനയുടെ വിയോഗവാർത്ത പുറത്തുവിട്ടത്. ഡിസൈനറായ എഡ്വിൻ ഷ്ലോസ്ബെർഗിന്റെയും നയതന്ത്രജ്ഞയായ കരോലിൻ കെന്നഡിയുടെയും മകളാണ്. കഴിഞ്ഞ മാർച്ചിൽ രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയതിന് പിന്നാലെയാണ് ടാറ്റിയാനയ്ക്ക് ‘അക്യൂട്ട് മൈലോയിഡ് ലുക്കീമിയ’ (രക്തത്തെ ബാധിക്കുന്ന ക്യാൻസർ) സ്ഥിരീകരിച്ചത്. രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് ഒരു വർഷത്തിൽ താഴെ മാത്രമേ ആയുസ്സുണ്ടാകൂ എന്ന് ഡോക്ടർമാർ നേരത്തെ വിധിയെഴുതിയിരുന്നു. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ആഴത്തിലുള്ള പഠനങ്ങളും റിപ്പോർട്ടുകളും തയ്യാറാക്കിയിരുന്ന ടാറ്റിയാന, ന്യൂയോർക്ക് ടൈംസ് ഉൾപ്പെടെയുള്ള പ്രമുഖ മാധ്യമങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. ‘Inconspicuous Consumption’ എന്ന പ്രശസ്തമായ പുസ്തകത്തിന്റെ രചയിതാവുമാണ്. ജോൺ എഫ്. കെന്നഡി ജൂനിയർ (അമ്മാവൻ), ജോൺ എഫ്. കെന്നഡി (മുത്തച്ഛൻ) എന്നിവരുടെ അപ്രതീക്ഷിത വിയോഗങ്ങൾ…
വിശ്വാസത്തിന്റെ കരുത്തിൽ ഒരു പുതിയ വർഷം കൂടി
2026 എന്ന പുതുവർഷത്തിന്റെ പടിവാതിൽക്കൽ നാം നിൽക്കുമ്പോൾ, തലമുറകളായി വിശ്വാസികൾക്ക് ആശ്വാസവും കരുത്തും പകരുന്ന ഒരു ദിവ്യവാഗ്ദാനം നമ്മുടെ ഓർമ്മയിലേക്ക് വരുന്നു: “നിന്റെ ദൈവമായ യഹോവ കരുതുന്ന ദേശം; ആണ്ടിന്റെ ആരംഭംമുതൽ ആണ്ടിന്റെ അവസാനംവരെ നിന്റെ ദൈവമായ യഹോവയുടെ കണ്ണു എപ്പോഴും അതിന്മേൽ ഇരിക്കുന്നു” (ആവർത്തനപുസ്തകം 11:12). കഴിഞ്ഞ അൻപതിലധികം വർഷങ്ങളായി എന്റെ വ്യക്തിജീവിതത്തിൽ ഏറെ സ്വാധീനം ചെലുത്തുകയും പ്രാർത്ഥനാപൂർവ്വം ഞാൻ ധ്യാനിക്കുകയും ചെയ്യുന്ന ഒരു വചനമാണിത്. നാം ഈ പുതിയ വർഷത്തിലേക്ക് പ്രവേശിക്കുന്നത് ഒറ്റയ്ക്കല്ല. കഴിഞ്ഞകാലങ്ങളിൽ നമ്മെ വിശ്വസ്തതയോടെ നടത്തിയ ദൈവം, വരാനിരിക്കുന്ന വർഷത്തിലും തന്റെ സ്നേഹനിർഭരമായ കരുതലോടും കാവലോടും കൂടെ നമുക്ക് മുൻപേയുണ്ട്. കടന്നുപോയ 2025-ലേക്ക് തിരിഞ്ഞുനോക്കുമ്പോൾ നമ്മുടെ ഹൃദയം നന്ദിയാൽ നിറയുന്നു. സന്തോഷത്തിന്റെ നിമിഷങ്ങളിലും പ്രതിസന്ധികളുടെ ഘട്ടങ്ങളിലും ദൈവകൃപ നമ്മെ താങ്ങിനിർത്തി. നാം ഇന്ന് ഇവിടെ എത്തിനിൽക്കുന്നത് നമ്മുടെ സ്വന്തം കഴിവുകൊണ്ടല്ല, മറിച്ച്…
തലവടി ഗ്രാമ പഞ്ചായത്ത് പുതിയ ഭരണ സമിതിക്ക് ആദ്യ നിവേദനം നല്‍കി
എടത്വ: തലവടി ഗ്രാമ പഞ്ചായത്ത് പുതിയ ഭരണ സമിതിക്ക് ആദ്യ നിവേദനം നല്‍കി. പൊതു പ്രവർത്തകൻ ഡോ. ജോൺസൺ വി ഇടിക്കുളയുടെ നേതൃത്വത്തിൽ ജിബി ഈപ്പൻ, സുധീർ കൈതവന എന്നിവർ ചേർന്നാണ് പ്രസിഡന്റ് ബാബു വലിയവീടൻ നേതൃത്വം നല്‍കുന്ന പുതിയ ഭരണ സമിതിക്ക് ആദ്യ നിവേദനം നല്‍കിയത്. തലവടി ഗ്രാമപഞ്ചായത്തിലെ 16 വാർഡുകളിലെയും പ്രധാന റോഡുകളും ഉൾപ്രദേശങ്ങളിലേക്കുള്ള റോഡുകളും തകർന്ന് കിടക്കുകയാണ്. അറ്റപ്പുറ്റപ്പണികൾ കൃത്യമായി നടക്കാത്തതിനെ തുടർന്നും പൈപ്പിനായി റോഡുകൾ കുഴിച്ചതിനെ തുടർന്നും പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന ഗ്രാമീണ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണം. പ്രതിമാസം പതിനായിരക്കണക്കിന് രൂപ വാടക നൽകി പഞ്ചായത്ത് കെട്ടിടം ഉൾപ്പെടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ സ്വന്തമായ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കാന്‍ സത്വര നടപടി സ്വീകരിക്കണം. പതിറ്റാണ്ടുകളായുള്ള കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുകയും പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നത് വരെ സമാന്തരമായി ശുദ്ധജലം…
