ന്യൂയോർക്ക്: 2026 ജൂലൈ 30 മുതൽ ആഗസ്റ്റ് 2 വരെ ഹ്യൂസ്റ്റനിൽ അരങ്ങേറുന്ന ഫോമയുടെ ഒമ്പതാമത് അന്താരാഷ്ട്ര കൺവെൻഷനോടനുബന്ധിച്ചു നടക്കുന്ന പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിന്റെ സുഗമമായ നടത്തിപ്പിനു വേണ്ടി, ഫോമ നാഷണൽ കമ്മിറ്റി തിരഞ്ഞെടുപ്പ് കമ്മീഷനെ നിയമിച്ചു. മുതിർന്ന നേതാവ് മാത്യു ചെരുവിലിനെ (ഡിട്രോയിറ്റ്) മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി തിരഞ്ഞെടുത്തു. ജോർജ് മാത്യു സി.പി.എ (ഫിലാഡൽഫിയ), മാത്യു ജോഷ്വാ (ബോബി – ന്യൂയോർക്ക്) എന്നിവരെ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായും തെരെഞ്ഞെടുത്തു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി തെരഞ്ഞെടുക്കപ്പെട്ട മാത്യു ചെരുവിൽ ഫോമയുടെ പ്രഥമ അഡ്വൈസറി ബോർഡ് ചെയർമാനായിരുന്നു. 1984 മുതൽ ഡിട്രോയിറ്റ് മലയാളി അസ്സോസിയേറ്റിന്റെ ഭാഗമായി പ്രവർത്തിക്കുന്ന മാത്യു, ആ സംഘടനയുടെ സെക്രട്ടറിയായും, പ്രസിഡന്റായും നിരവധി തവണ സേവനം ചെയ്തിട്ടുണ്ട്. ഫോമയുടെ മുൻ ജുഡീഷ്യൽ കൗൺസിൽ ചെയർമാൻ കൂടിയായ മാത്യു ചെരുവിൽ, നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നു. തിരഞ്ഞെടുപ്പ്…
Author: ഷോളി കുമ്പിളുവേലി
അബ്ദുൾ പുന്നയൂർക്കുളത്തിന്റെ ‘പറക്കും പക്ഷിയെ പ്രണയിക്കുന്നവർ’ പ്രകാശനം ചെയ്തു
പുന്നയൂര്‍ക്കുളം: അമേരിക്കൻ മലയാളി എഴുത്തുകാരൻ അബ്ദുൾ പുന്നയൂർക്കുളത്തിന്റെ പ്രഥമ നോവൽ ‘പറക്കും പക്ഷിയെ പ്രണയിക്കുന്നവർ’ ഡോ. എം.എൻ. കാരശ്ശേരി പ്രകാശനം ചെയ്തു. കമലാ സുരയ്യ സാംസ്‌കാരിക സമുച്ചയത്തിൽ നടന്ന പരിപാടിയിൽ ഡോ. ഖദീജാ മുംതാസ് പുസ്തകം ഏറ്റുവാങ്ങി. ടി. മോഹൻ ബാബു പുസ്തകം പരിചയപ്പെടുത്തി. ഉമ്മർ അറക്കൽ അദ്ധ്യക്ഷത വഹിച്ചു. എഴുത്തുകാരനും ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്പിയുമായ സുരേന്ദ്രൻ മങ്ങാട്ട് മുഖ്യാതിഥിയായിരുന്നു. എച്ച് ആൻഡ് സി ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. ഇംഗ്ളീഷിലും മലയാളത്തിലും എഴുതുന്ന അബ്ദുളിന്റെ ഏഴാമത്തെ പുസ്തകമാണ് ‘പറക്കും പക്ഷിയെ പ്രണയിക്കുന്നവർ’. പഞ്ചായത്ത് പ്രസിഡന്റ് ഹസ്സൻ തളികശ്ശേരി, സഹകരണ ബാങ്ക് പ്രസിഡന്റ് പി. ഗോപാലൻ, അമേരിക്കൻ മലയാളി എഴുത്തുകാരൻ മനോഹർ തോമസ്, അഷ്‌റഫ് മന്തിയിൽ, വി.ആർ. പ്രസാദ്, എ.കെ. സതീഷ് കുമാർ, അസ്മ അറക്കൽ, ചൊ മുഹമ്മദുണ്ണി തുടങ്ങിയവർ ആശംസകൾ നേർന്നു. ജോസ് അവതാരകനായിരുന്നു. അബ്ദുൾ പുന്നയൂർക്കുളം…
യുഎസ്-ഇറാന്‍ സംഘര്‍ഷം: ആണവ ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ ഇറാന്‍ പ്രസിഡന്റ് ഉത്തരവിട്ടു
ഇറാനും അമേരിക്കയും തമ്മിലുള്ള ദീർഘകാല ബന്ധത്തിൽ മഞ്ഞുരുകുന്നതിന്റെ ലക്ഷണങ്ങൾ കാണുന്നു. അമേരിക്കയുമായുള്ള ആണവ ചർച്ചകൾ പുനരാരംഭിക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ഉത്തരവിട്ടു. വർദ്ധിച്ചു വരുന്ന സൈനിക സംഘർഷങ്ങൾ, യുഎസ് വ്യവസ്ഥകൾ, ഉപരോധങ്ങൾ എന്നിവയ്ക്കിടയിൽ, ചർച്ചകൾക്കുള്ള സാധ്യത വീണ്ടും ഉയർന്നു വരികയാണ്. ഇരു രാജ്യങ്ങൾക്കുമിടയിൽ സൈനിക, രാഷ്ട്രീയ സംഘർഷങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. യുഎസ് നാവിക വിന്യാസങ്ങൾ, കഠിനമായ വാചാടോപങ്ങൾ, ഉപരോധങ്ങൾ എന്നിവ സ്ഥിതി കൂടുതൽ വഷളാക്കിയിരുന്നു. ആണവ ചർച്ചകൾ പുനരാരംഭിക്കാൻ പ്രസിഡന്റ് പെസെഷ്കിയാൻ ഉത്തരവിട്ടതായി ഇറാൻ സ്റ്റേറ്റ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ചർച്ചകളിൽ ആഭ്യന്തര സമവായം ഉയർന്നുവരുന്നുണ്ടെന്ന് ഒരു മുതിർന്ന സർക്കാർ വൃത്തം പറഞ്ഞു. ദീർഘകാലമായി സ്തംഭിച്ചിരിക്കുന്ന ചർച്ചകളെക്കുറിച്ചുള്ള ഏറ്റവും വ്യക്തമായ രാഷ്ട്രീയ സൂചനയായിട്ടാണ് ഇതിനെ കാണുന്നത്. കഴിഞ്ഞ ആഴ്ചകളിൽ ഇറാന് സമീപം യുഎസ് നാവിക വിന്യാസം വർദ്ധിപ്പിച്ചിട്ടുണ്ട്. ഇറാനെതിരെ സൈനിക നടപടി…
സിസ്റ്റർ ഡെയ്സി മാത്യു അന്തരിച്ചു
ഡാളസ്/ഓതറ: താന്നിക്കൽ പരേതനായ ടി.ഡി. ജോണിന്റെ മകളും, കണ്ടത്തിൽ ബ്രദർ കെ.വി. മാത്യുവിന്റെ (മോനി) ഭാര്യയുമായ സിസ്റ്റർ ഡെയ്സി മാത്യു (64) അന്തരിച്ചു. ഫെബ്രുവരി 2-ന് രാവിലെ 8:30-നായിരുന്നു അന്ത്യം. മാതാവ്: സാറാമ്മ ജോൺ. മക്കൾ: റിൻസി, റോബിൻ. സഹോദരങ്ങൾ: പാസ്റ്റർ വർഗീസ് ജോൺ, ന്യൂയോർക്ക് (ബാബു താന്നിക്കൽ), രാജു താന്നിക്കൽ. സംസ്കാര ശുശ്രൂഷയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.
പരിസ്ഥിതി സന്ദേശ ജലയാനം മാരാമണ്ണിൽ സമാപിച്ചു
ഹൂസ്റ്റൺ/മാരാമൺ: ചരിത്രപ്രസിദ്ധമായ 131-ാമത് മാരാമൺ കൺവെൻഷന് മുന്നോടിയായി കല്ലിശ്ശേരി കടവിൽ മാളികയ്ക്ക് അടുത്തുള്ള കടവിൽ നിന്നും ആരംഭിച്ച ജലയാനം മാർത്തോമ്മാ സഭാ സെക്രട്ടറി റവ. എബി റ്റി മാമ്മൻ ഫ്ലാഗ് ഓഫ് ചെയ്തു. ഉമയാറ്റുകര മാർത്തോമ്മാ ഇടവക വികാരി റവ. ജാക്സൺ ജോസഫ്, റവ. ജിജി വർഗീസ്, സുവി.തോമസ് മാത്യു, വിശ്വാസ സമൂഹം എന്നിവരുടെ സാന്നിധ്യത്തിൽ ആയിരുന്നു ചടങ്ങ്. കല്ലിശ്ശേരിയിലെയും, സമീപ ഇടവകകളിൽ നിന്നുമുള്ള സ്ത്രീകൾ ചട്ടയും, മുണ്ടും, കസവ് നേര്യതും ധരിച്ച് കൈയ്യിൽ ബൈബിളും, കുടയും, റാന്തൽ വിളക്കുമായും; പുരുഷന്മാർ മുണ്ടും, ഷർട്ടും, തലയിൽ തൊപ്പി പാളയും വെച്ച് പരമ്പരാഗത വേഷവിധാനത്തിലാണ് ഈ സന്ദേശ യാത്രയിൽ പങ്കെടുത്തത്. “പ്രകൃതിയെ സംരക്ഷിക്കൂ ഭൂമിക്ക് കരുത്തേകൂ”, “നാം ശ്വസിച്ച വായുവും നാം കുടിച്ച വെള്ളവും സൃഷ്ടിജാല വൃന്ദവും ദൈവദാനം അല്ലയോ”, “മാനവൻറെ ജീവശക്തി വെള്ളവും ധരണിയും”, “ദൈവ സൃഷ്ടിയാം…
എപ്സ്റ്റീൻ ഫയല്‍സ്: ഇവാങ്ക ട്രംപും ഇലോൺ മസ്കും പുതിയ പട്ടികയിൽ!
വാഷിംഗ്ടൺ: ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ദശലക്ഷക്കണക്കിന് രേഖകളുടെ പുതിയതും അന്തിമവുമായ പട്ടിക യുഎസ് നീതിന്യായ വകുപ്പ് പുറത്തിറക്കി. ഈ ബാച്ചിൽ 3 ദശലക്ഷത്തിലധികം പേജുകൾ, 180,000 ഫോട്ടോഗ്രാഫുകൾ, 2,000 വീഡിയോ ക്ലിപ്പുകൾ എന്നിവ ഉൾപ്പെടുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിനും കടത്തുന്നതിനുമുള്ള ഒരു ശൃംഖലയുമായി ബന്ധപ്പെട്ട അന്വേഷണ രേഖകളാണ് എപ്സ്റ്റീൻ ഫയലുകൾ. അമേരിക്കൻ സാമ്പത്തിക വ്യവസായിയും ശിക്ഷിക്കപ്പെട്ട് ജയിലില്‍ ആത്മഹത്യ ചെയ്ത ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീനെതിരായ അന്വേഷണവുമായി ബന്ധപ്പെട്ട രേഖകളാണ് എപ്സ്റ്റീൻ ഫയലുകൾ. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിനും കടത്തുന്നതിനുമുള്ള ഒരു ശൃംഖലയിലെ പ്രധാനിയായിരുന്നു ജെഫ്രി എപ്സ്റ്റീന്‍. പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ അടുത്ത സുഹൃത്തുമായിരുന്നു അദ്ദേഹം. 2019-ൽ എപ്സ്റ്റീന്റെ മരണശേഷം, ഈ ഫയലുകൾ എഫ്ബിഐയും നീതിന്യായ വകുപ്പും കൈവശം വെച്ചിരുന്നു. 2015-ൽ പാസാക്കിയ എപ്സ്റ്റീൻ ഫയൽസ് ട്രാൻസ്പരൻസി ആക്ട് പ്രകാരം യുഎസ് നീതിന്യായ…
ഇസ്ലാമിന്റെ ഏറ്റവും പവിത്രമായ പരിശുദ്ധ കഅബയുടെ ‘കിസ്‌വ’ ജെഫ്രി എപ്സ്റ്റീന്റെ വീട്ടിലെത്തിച്ചതായ വിവരങ്ങള്‍ എപ്സ്റ്റീന്‍ ഫയല്‍സില്‍
കഅബയിലെ പവിത്രമായ കിസ്‌വ അമേരിക്കയിലേക്ക് അയച്ചതായും 2017 ൽ ജെഫ്രി എപ്‌സ്റ്റീന്റെ വീട്ടിൽ എത്തിച്ചതായും പുതിയ എപ്‌സ്റ്റീൻ ഫയലുകൾ അവകാശപ്പെടുന്നു. ഈ ഇമെയിലുകൾ ഗുരുതരമായ മതപരവും നയതന്ത്രപരവും സുരക്ഷാപരവുമായ ചോദ്യങ്ങൾ ഉയർത്തുന്നു. അമേരിക്കയിൽ പുതുതായി പുറത്തിറങ്ങിയ “എപ്സ്റ്റീൻ ഫയൽസ്” വളരെ സെൻസിറ്റീവും ഞെട്ടിപ്പിക്കുന്നതുമായ ഒരു കേസ് വെളിപ്പെടുത്തിയിരിക്കുന്നു. ഇസ്ലാമിന്റെ ഏറ്റവും പുണ്യസ്ഥലമായ കഅബയിൽ നിന്നുള്ള ഒരു കിസ്‌വ (കഅബയെ മൂടുന്ന കറുത്ത, സ്വർണ്ണ എംബ്രോയ്ഡറി ചെയ്ത വിശുദ്ധ തുണി) 2017 ൽ അമേരിക്കയിലേക്ക് അയച്ചതായും അത് കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീന്റെ ഫ്ലോറിഡയിലെ വസതിയിൽ എത്തിച്ചതായും രേഖകൾ പറയുന്നു. യുണൈറ്റഡ് അറബ് എമിറേറ്റുകളുമായി ബന്ധപ്പെട്ട കോൺടാക്റ്റുകൾ വഴിയാണ് ജെഫ്രി എപ്സ്റ്റീന് കൈമാറിയത്. ശ്രദ്ധേയമായി, എപ്‌സ്റ്റീൻ കേസുമായി ബന്ധപ്പെട്ട പഴയ രഹസ്യങ്ങൾ വീണ്ടും വാർത്തകളിൽ ഇടം നേടുകയും അന്താരാഷ്ട്ര ചോദ്യങ്ങൾ ഉയർത്തുകയും ചെയ്തുകൊണ്ടിരിക്കുന്ന സമയത്താണ് ഈ വെളിപ്പെടുത്തലുകള്‍.…
ഹ്യൂസ്റ്റനെ പ്രകമ്പനം കൊള്ളിച്ച ഇന്ത്യൻ റിപ്പബ്ലിക്കൻ മീറ്റ് & ഗ്രീറ്റ്
സ്റ്റാഫ്‌ഫോർഡ്: ഡെമോക്രറ്റുകളുടെ ഈറ്റില്ലം എന്ന് പലരും പറഞ്ഞു പുകഴ്ത്തിയ ഫോട്ബെൻഡ് കൗണ്ടിയിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് തേരോട്ടം കുറിച്ച ഇന്ത്യൻ റിപ്പബ്ലിക്കൻ പാർട്ടി അനുഭാവികളുടെ മീറ്റ് ആൻഡ് ഗ്രീറ്റ് വർണോജ്വലമായി. മലയാളികൾ മുൻകൈ എടുത്തുനടത്തിയ പരിപാടിയിൽ ഒഴുകിയെത്തിയത് മുന്നൂറിലധികം പേർ. ജനുവരി 23ന് വെള്ളിയാഴ്ച സ്റ്റാഫ്‌ഫോർഡ് ബാങ്ക്‌റ്റ് ഹാളിൽ അരങ്ങേറിയ ഫോട്ബെൻഡ്, ഹാരിസ് കൗണ്ടികളിലെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികളെ പരിചയപ്പെടുത്തുന്ന ചടങ്ങിൽ കോൺഗ്രെസ്സ്മാൻ ട്രോയ് നെയ്ൽസ് മുഖ്യാതിഥിയായി. അദ്ദേഹത്തിന്റെ സഹോദരനും യൂ എസ് കോൺഗ്രസ് സ്ഥാനാർത്ഥിയുമായ ട്രെവർ നെയ്ൽസ്, ഫോട്ബെൻഡ് കൗണ്ടി ജി ഓ പി ചെയർ ആയി സ്ഥാനമേൽക്കുന്ന ഗ്രെഗ് ബാൺസ് ഫോട്ബെൻഡ് കൗണ്ടി ജഡ്ജ് കെ പി ജോർജ്, സ്റ്റാഫ്‌ഫോർഡ് സിറ്റി മേയർ കെൻ മാത്യു, ഡിസ്ട്രിക്ട് ജഡ്ജ് ആയി മത്സരിക്കുന്ന ആശാ റെഡ്‌ഡി, ജസ്റ്റിസ് ഓഫ് പീസ് ആയി മത്സരിക്കുന്ന ഡോ. മാത്യു വൈരമൺ തുടങ്ങി…
സാഹിത്യവേദി ഫെബ്രുവരി 6-ന്, കവി പദ്മദാസ് അക്കിത്തം കവിതകൾ ചർച്ച ചെയ്യുന്നു
ഷിക്കാഗോ: സാഹിത്യവേദിയുടെ അടുത്ത സമ്മേളനം ഫെബ്രുവരി 6 വെള്ളിയാഴ്ച ഷിക്കാഗോ സമയം വൈകുന്നേരം 7:30 നു സൂം വെബ് കോൺഫറൻസ് വഴിയായി കൂടുന്നതാണ്. (Zoom Meeting Link https://us02web.zoom.us/j/81475259178 Passcode: 2990 Meeting ID: 814 7525 9178) അശ്രു, ധർമ്മപരിചര്യകൾ അക്കിത്തം കവിതയിൽ എന്ന വിഷയത്തിൽ കവി പദ്മദാസ് പ്രബന്ധം അവതരിപ്പിക്കുന്നതാണ്. ലോകമെങ്ങുമുള്ള മനുഷ്യരുടെ കണ്ണുനീർ വിശ്ലേഷണ വിധേയമാക്കുന്ന ഒരു ദാർശനികവീക്ഷണം അക്കിത്തം കവിതകളിലുണ്ട്. സുധയായും, വെണ്ണക്കല്ലായും, ഭൂമി എന്ന വലിയ ഒറ്റത്തുള്ളി കണ്ണുനീർ തന്നെയായും അത് അദ്ദേഹത്തിൻ്റെ കവിതകളിൽ പ്രത്യക്ഷപ്പെടുന്നു. ഭരണകൂടമോ, പ്രത്യയശാസ്ത്രങ്ങളോ, ന്യായശാസനങ്ങൾ തന്നെയോ ന്യായപുസ്തകങ്ങളിൽ എഴുതി വെച്ച നീതിയോ, ഭൂരിപക്ഷജനത സൗകര്യാർത്ഥം പിന്തുടരുന്ന സാമാന്യനീതിയോ അല്ല അക്കിത്തത്തിൻ്റെ ധർമ്മസങ്കല്പത്തിൻ്റെ ആധാരശില. അത് ഒരു പരിധി വരെ വൈദികധർമ്മാധിഷ്ഠിതവും അതിലുമേറെ മാനുഷികവുമാണ്. അക്കിത്തം കവിതകളിലെ ഈ രണ്ടു ഘടകങ്ങൾ, എങ്ങനെ ആ കവിതയ്ക്കെന്നതു…
ഇന്ത്യയുടെ എഴുപത്തിയേഴാം റിപ്പബ്ലിക്ക് ദിനാഘോഷം ‘MAGH’ ആഘോഷ പൂർവ്വം കൊണ്ടാടി
ഹൂസ്റ്റൺ: മാതൃ രാജ്യത്തിൻ്റെ സ്നേഹവും ബഹുമാനവും പ്രതിഫലിപ്പിച്ച് കൊണ്ട് നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനായ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (MAGH) ആസ്ഥാന മന്ദിരമായ കേരള ഹൗസിൽ ഭാരതത്തിൻ്റെ എഴുപത്തിയേഴാം റിപ്പബ്ബിക്ക് ദിനം ആഘോഷപൂർവം കൊണ്ടാടി. അതിശൈത്യ കാലാവസ്ഥായിട്ടും ശനിയാഴ്ച രാവിലെ കേരള ഹൗസിൽ എത്തിച്ചേർന്ന നൂറു കണക്കിന് മാഗ് അംഗങ്ങളുടെ സാന്നിദ്ധ്യത്തിൽ ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജ് കെ.പി ജോർജ്, സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു, ജഡ്ജ് ജൂലി മാത്യു, അസ്സോസിയേറ്റ് ജഡ്ജ് ജെറ്റി ഏബ്രഹാം എന്നിവർ ചേർന്ന് അമേരിക്കൻ പതാക ഉയർത്തി. അംഗങ്ങളുടെ “ബോലോ ഭാരത് മാതാ കി ജയ് ” മുദ്രാവാക്യത്തോടെ മാഗ് പ്രസിഡൻ്റ് റോയി മാത്യു ഭാരതത്തിൻ്റെ ദേശീയ പതാക ഉയർത്തി. തുടർന്ന് മാഗ് ഹാളിൽ ചേർന്ന പൊതുസമ്മേളനത്തിൽ മുഖ്യാതിഥികളും അർജ്ജുന അവാർഡ് ജേതാവും പ്രശസ്ത…
