തിരുനാവായയിലെ നാവാ മുകുന്ദ ക്ഷേത്രത്തിന് മുന്നിലുള്ള ഭാരതപ്പുഴയുടെ തീരത്ത് വെച്ച് 2026 ജനുവരി 18 മുതൽ ഫെബ്രുവരി 3 വരെ നടക്കുന്ന കുംഭമേളക്ക് പിന്തുണയുമായി മന്ത്ര (മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദൂസ്) മേളയുടെ സംഘാടകരായ ജുന അഖാഡയിലെ മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതിയെ സന്ദർശിച്ചാണ് മന്ത്രയുടെ പിന്തുണ അറിയിച്ചത്. അമേരിക്കയിലെ മലയാളി ഹിന്ദു സമൂഹത്തിന്റെ പിന്തുണ മന്ത്രയിലൂടെ ലഭിച്ചത് ഗുരു പര മ്പരകളുടെ അനുഗ്രഹം ആയി കരുതുന്നുവെന്നു സ്വാമിജി അറിയിച്ചു. കേരളീയ ഹൈന്ദവ സമൂഹത്തെ ഒരു കുട ക്കീഴിൽ അണി നിരത്തി നടത്തുന്ന കുംഭമേള കാലഘട്ടത്തിൻ്റെ അനിവാര്യതയാണെന്നും, ഈ മഹാ മഹത്തിൽ മന്ത്രയുടെ ശക്തമായ സാന്നിധ്യം ഉണ്ടാകുമെന്നും പ്രസിഡന്റ് ശ്രീ കൃഷ്ണ രാജ് മോഹനൻ അറിയിച്ചു. മന്ത്രയുടെ വിവിധ കർമ പരിപാടികളിൽ സജീവ സാന്നിധ്യം ആയ ഭാരതീയ ധർമ്മ പ്രചാര സഭയുടെ ആചാര്യൻ ഡോ…
Author: രഞ്ജിത് ചന്ദ്രശേഖർ
ക്രെഡിറ്റ് കാർഡ് പലിശ 10 ശതമാനമായി കുറയ്ക്കണം: കടുത്ത നിർദ്ദേശവുമായി ട്രംപ്
വാഷിംഗ്‌ടൺ ഡി സി :ക്രെഡിറ്റ് കാർഡ് കമ്പനികൾ ഈടാക്കുന്ന അമിത പലിശയ്ക്ക് കടിഞ്ഞാണിടാൻ ഒരു വർഷത്തേക്ക് പലിശ നിരക്ക് 10 ശതമാനമായി നിജപ്പെടുത്തണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടു. നിലവിൽ 20 മുതൽ 30 ശതമാനം വരെ പലിശ ഈടാക്കുന്ന കമ്പനികൾ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. 2026 ജനുവരി 20 മുതൽ ഒരു വർഷത്തേക്ക് ഈ നിയന്ത്രണം ഏർപ്പെടുത്താനാണ് ട്രംപ് ലക്ഷ്യമിടുന്നത്. ഈ നീക്കത്തിന് ഡെമോക്രാറ്റിക്, റിപ്പബ്ലിക്കൻ പാർട്ടികളിലെ പ്രമുഖ നേതാക്കളുടെ പിന്തുണയുണ്ട്. സാൻഡേഴ്സ്, അലക്സാണ്ട്രിയ ഒക്കേഷ്യോ-കോർട്ടസ് തുടങ്ങിയവരും സമാനമായ ആവശ്യം മുൻപ് ഉന്നയിച്ചിരുന്നു. അമേരിക്കയിലെ ആകെ ക്രെഡിറ്റ് കാർഡ് കടം 1.23 ട്രില്യൺ ഡോളറിലെത്തി നിൽക്കുന്ന സാഹചര്യത്തിലാണ് ഈ ഇടപെടൽ. ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും ഈ നിർദ്ദേശത്തെ ശക്തമായി എതിർക്കുന്നു. പലിശ നിരക്ക് 10 ശതമാനമായി കുറയ്ക്കുന്നത് ദശലക്ഷക്കണക്കിന് സാധാരണക്കാർക്ക് ക്രെഡിറ്റ്…
കാഞ്ഞിരത്തിങ്കൽ ത്രേസ്യാമ്മ ജോസഫ് നിര്യാതയായി
ഡാളസ്: കോട്ടയം വില്ലൂന്നി കാഞ്ഞിരത്തിങ്കൽ കെ. ടി. ജോസഫിന്റെ സഹധർമ്മിണി ത്രേസ്യാമ്മ ജോസഫ് (ചേച്ചമ്മ 75) നിര്യാതയായി. മാന്നാനം പൊൻമല കുടുംബാംഗമാണ്. സംസ്കാര ശുശ്രൂഷകൾ ഇന്ന് (തിങ്കളാഴ്ച) വൈകിട്ട് 4 മണിക്ക് കോട്ടയം വില്ലൂന്നി സെന്റ് സേവിയേഴ്സ് കത്തോലിക്ക ദേവാലയത്തിൽ. മക്കൾ: ജയ മത്തായി (ഡാലസ്), ജോമോൻ ജോസഫ് (ദുബായ് ), ജെസ്റ്റിൻ ജോസഫ് (ന്യൂസിലാൻഡ്), ജോയ്സ് ജോസഫ് (കോട്ടയം). മരുമക്കൾ: റജി മത്തായി പള്ളിക്കൽ (ഡാലസ്), അനിത ജോമോൻ, ട്രീസ ജെസ്റ്റിൻ (ന്യൂസിലാൻഡ്). കൊച്ചുമക്കൾ: അലീന ജോമോൻ, റിയ റെജി, അലൻ ജോമോൻ, ജോയൽ മത്തായി, റെയ്ന മത്തായി, അലീസ ജെസ്റ്റിൻ, അമയ ആൻ ജെസ്റ്റിൻ.
കർമ്മപഥത്തിൽ അറുപതിന്റെ നിറവ്; ഷാജി രാമപുരത്തിന് ഡാളസിൽ ഉജ്ജ്വല സ്നേഹാദരം
കാരോൾട്ടൻ (ഡാളസ്): പ്രമുഖ മാധ്യമപ്രവർത്തകനും സഭാ-സാമൂഹിക പ്രവർത്തകനുമായ ശ്രീ ഷാജി രാമപുരത്തിന്റെ അറുപതാം ജന്മദിനം (ഷഷ്ഠിപൂർത്തി) വിവിധ മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യത്തിൽ ആഘോഷിച്ചു. ജനുവരി 11-ന് വൈകീട്ട് കാരോൾട്ടൻ ചർച്ച് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ആത്മീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തെ നിരവധി പേർ പങ്കെടുത്ത് അദ്ദേഹത്തിന് ആശംസകൾ നേർന്നു. ഷാജി രാമപുരത്തിന്റെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളെ അഭിനന്ദിച്ചുകൊണ്ട് റവ റോയ് തോമസ്,റവ ഷിബി ഏബ്രഹാം,റവ. റോബിൻ വർഗീസ്,റവ. ബേസിൽ (KECF പ്രസിഡന്റ്),റവ. ഏബ്രഹാം കുരുവിള, പി റ്റി മാത്യു , പി പി ചെറിയാൻ നിരവധി വിശിഷ്ടാതിഥികൾ സംസാരിച്ചു:ഹൂസ്റ്റണിൽ നിന്നും തോമസ് മാത്യു (ജീമോൻ റാന്നി ,ഡെട്രോയിറ്റിൽ നിന്നും ഐ പി എൽ കോർഡിനേറ്റർ സി വി സാമുവേൽ എന്നിവർ ജന്മദിനാശംകൾ നേർന്നു അയച്ച സന്ദേശങ്ങൾ ചടങ്ങിൽ വായിച്ചു മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ ദീർഘകാലമായി സമൂഹത്തിന്റെ സ്പന്ദനങ്ങൾ ഒപ്പിയെടുത്ത…
WPL 2026 ലെ ആദ്യ ആവേശകരമായ മത്സരത്തിൽ RCB മുംബൈയെ 3 വിക്കറ്റിന് പരാജയപ്പെടുത്തി
മുംബൈ: വനിതാ പ്രീമിയർ ലീഗിന്റെ (WPL 2026) നാലാം പതിപ്പിന് വെള്ളിയാഴ്ച തുടക്കമായി. ആദ്യ മത്സരത്തിൽ ഹർമൻപ്രീത് കൗറിന്റെ നേതൃത്വത്തിലുള്ള മുംബൈ ഇന്ത്യൻസ് മുംബൈയിലെ ഡോ. ഡി.വൈ. പാട്ടീൽ സ്റ്റേഡിയത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ (RCB) നേരിട്ടു. ടോസ് നേടിയ RCB ആദ്യം ബൗൾ ചെയ്യാൻ തീരുമാനിച്ചു. ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 154 റൺസ് നേടി, ആർസിബിക്ക് 155 റൺസിന്റെ വിജയലക്ഷ്യം വെച്ചു. ലക്ഷ്യം പിന്തുടർന്ന ആർസിബി 65 റൺസിന് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ മികച്ച തിരിച്ചുവരവ് നടത്തി, അവസാന പന്തിൽ ഒരു ബൗണ്ടറി നേടി മത്സരം വിജയിച്ചു. https://twitter.com/i/status/2009683264441823525 ആർസിബിയുടെ ഇന്നിംഗ്‌സ് തുറന്നു. അവസാന ഓവറിൽ ആർസിബിക്ക് 18 റൺസ് വേണ്ടിയിരുന്നെങ്കിലും ഡി ക്ലർക്ക് അവസാന നാല് പന്തിൽ 6, 4, 6, 4 റൺസ് നേടി…
‘എല്ലാ ദിവസവും ആട്ടിറച്ചി കഴിച്ച് ബിജെപി ബട്ടൺ അമർത്തുക’: വോട്ടർമാരോട് മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി
നന്ദേഡ്-വാഘല മുനിസിപ്പൽ കോർപ്പറേഷന്റെ തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ അശോക് ചവാന്റെ പ്രസ്താവന പുതിയ വിവാദവും ആവേശവും സൃഷ്ടിച്ചു. നന്ദേഡ് (മഹാരാഷ്ട്ര): 2026-ലെ നന്ദേഡ് മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ ചൂട് അതിന്റെ ഉച്ചസ്ഥായിയിലാണ്. “മട്ടൺ വിരുന്നാണ്” ഇപ്പോൾ മുഖ്യ വിഷയം. ഒരു തിരഞ്ഞെടുപ്പ് റാലിയിൽ വോട്ടർമാരെ അഭിസംബോധന ചെയ്തുകൊണ്ട് മുതിർന്ന ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ അശോക് ചവാൻ അത്ഭുതകരവും കൗതുകകരവുമായ ഒരു പ്രസ്താവന നടത്തി. അദ്ദേഹത്തിന്റെ ഈ അസാധാരണ പ്രസ്താവന രാഷ്ട്രീയ വൃത്തങ്ങളിൽ വ്യാപകമായി ചർച്ച ചെയ്യപ്പെടുകയാണിപ്പോള്‍. 2026 ലെ മുനിസിപ്പൽ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ രസകരമായ പ്രസ്താവനകൾ നടത്തി രാഷ്ട്രീയ പ്രമുഖർ വാർത്തകളിൽ ഇടം നേടുന്നുണ്ട്. അശോക് ചവാൻ മറ്റൊരു പ്രസ്താവന കൂടി ചേർത്തു. നന്ദേഡ്-വാഘല മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ടറോഡയിൽ നടന്ന ഒരു റാലിയെ അഭിസംബോധന ചെയ്യവെ അദ്ദേഹം വോട്ടർമാരോട് പറഞ്ഞു,…
ഇഡി റെയ്ഡിനെച്ചൊല്ലി ബംഗാളിൽ കലാപം പൊട്ടിപ്പുറപ്പെടുന്നു!; കൊൽക്കത്തയിൽ മമത ബാനർജിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച്; ഡൽഹിയിൽ ടിഎംസി മുന്നണി തുറന്നു
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഐപിഎസി ഓഫീസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ റെയ്ഡിന് പിന്നാലെ, മുഖ്യമന്ത്രി മമത ബാനർജി കൊൽക്കത്തയിൽ പ്രതിഷേധ മാർച്ച് നടത്തി. ഇഡി റെയ്ഡിനെതിരെയായിരുന്നു ഈ പ്രതിഷേധം. ആയിരക്കണക്കിന് ടിഎംസി അനുയായികൾക്കൊപ്പം മുഖ്യമന്ത്രി മമത ബാനർജിയും പ്രതിഷേധത്തിന് നേതൃത്വം നൽകി. മുതിർന്ന പാർട്ടി നേതാക്കൾ, മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, നിരവധി അനുയായികൾ എന്നിവരുടെ അകമ്പടിയോടെ 8 ബി ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാണ് ബാനർജി മാർച്ച് ആരംഭിച്ചത്. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ പകപോക്കലിനായി കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനെതിരെ മുദ്രാവാക്യങ്ങൾ ഉയർന്നു. വ്യാഴാഴ്ച ഇഡിയുടെ റെയ്ഡ് ഓപ്പറേഷനിടയിൽ ജെയിനിന്റെ ലൗഡൻ സ്ട്രീറ്റ് വസതിയിൽ ബാനർജി നടത്തിയ നാടകീയ സന്ദർശനത്തിന് പിന്നാലെയാണ് ഹസ്ര ക്രോസിംഗിലേക്ക് റാലി നടന്നത്. തൃണമൂൽ കോൺഗ്രസിന്റെ ആഭ്യന്തര രേഖകൾ, ഹാർഡ്…
“ഡോക്ടറേ… എനിക്ക് ഫുട്ബാള്‍ കളിക്കാൻ പറ്റുമോ?, എന്തുകൊണ്ട് പറ്റുകയില്ല…”: ഡോക്ടറുടെ മറുപടിയില്‍ ആത്മവിശ്വാസം കൈവിടാതെ ദൈവത്തിന് നന്ദി പറഞ്ഞ് യുവാവ്
തിരുവല്ല: കഴിഞ്ഞ ദിവസം വീണ് പരിക്കേറ്റ് കാല്‍മുട്ടിന്റെ ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിയില്‍ കഴിയുന്ന തലവടി വാലയിൽ ബെറാഖാ ഭവനിൽ ബെൻ ഇടിക്കുള ജോൺസന്റെ ചോദ്യവും അതിനുള്ള ഡോക്ടറുടെ മറുപടിയുമാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്. “ഡോക്ടറേ.. എനിക്ക് ഫുട്ബാള്‍ കളിക്കാൻ പറ്റുമോ?” എന്ന് ആകാംക്ഷയോടെയുള്ള ബെൻ ജോൺസന്റെ ചോദ്യത്തിന് മറുപടിയായിട്ടാണ് “എന്തുകൊണ്ട് പറ്റുകയില്ല…. വെറും 9 മാസം കാത്തിരിക്കൂ… മോന് എല്ലാം പറ്റും…” എന്ന് ഡോക്ടര്‍ മറുപടി പറഞ്ഞത്. ജോലിക്ക് പോകുന്നതിന് മുകളിലത്തെ നിലയില്‍ നിന്നും താഴേക്ക് ഇറങ്ങിയപ്പോള്‍ ഗോവണിപ്പടികളില്‍ കാലിടറി വീണാണ് ബെൻ ജോൺസന്റെ വലത് കാല്‍മുട്ടിന് പരിക്കു പറ്റിയത്. വിദഗ്ദ്ധ ചികിത്സ തേടി ഡോ. ജെഫഴ്സൺ പി ജോർജിനെ സമീപിക്കുമ്പോള്‍ ആശങ്കകളും സംശയങ്ങളും ധാരാളമായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം ഐസിയുവിൽ നിന്നും മുറിയിലെത്തിയ ബെൻ ഇടിക്കുളയ്ക്ക് ഡോക്ടർ പരമാവധി ധൈര്യം പകർന്നു. “നഷ്ടപ്പെട്ടതിനെക്കുറിച്ച് വിലപിക്കുന്നതിനേക്കാൾ, നമ്മുടെ കഴിവുകളോ…
ശബരിമല സ്വര്‍ണ്ണ മോഷണ കേസ്: മുഖ്യ തന്ത്രി കണ്ഠരര് രാജീവരരെ എസ്ഐടി അറസ്റ്റ് ചെയ്തു
തിരുവനന്തപുരം: ശബരിമല അയ്യപ്പ ക്ഷേത്രത്തിന്റെ വാതിൽപ്പടിയിലെ സ്വർണ്ണം പൂശിയ ചെമ്പ് ആവരണങ്ങൾ, ശിലാ ഫലകങ്ങൾ, ശില്പങ്ങൾ എന്നിവയുടെ ദുരുപയോഗവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി കേരള ഹൈക്കോടതി നിയമിച്ച പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ശബരിമല മുതിർന്ന തന്ത്രി (മുഖ്യ പൂജാരി) കണ്ഠരര് രാജീവരരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ നവംബറിൽ തന്ത്രി രാജീവരരുടെ മൊഴി രേഖപ്പെടുത്തിയ എസ്.ഐ.ടി, വെള്ളിയാഴ്ച പുലർച്ചെ തിരുവനന്തപുരത്തുള്ള തങ്ങളുടെ “സുരക്ഷിത കേന്ദ്രങ്ങളിൽ” ഒന്നിലേക്ക് അദ്ദേഹത്തെ വിളിപ്പിച്ചു. നീണ്ട ചോദ്യം ചെയ്യലിനുശേഷം, എസ്.ഐ.ടി രാജീവരരെ തിരുവനന്തപുരത്തെ ഇഞ്ചയ്ക്കലിലുള്ള കേരള സ്റ്റേറ്റ് പോലീസ് ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് കൊണ്ടുപോയി, അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തി. രാജീവരര്‍ കസ്റ്റഡിയിലുള്ള വിവരം എസ്.ഐ.ടി അദ്ദേഹത്തിന്റെ കുടുംബത്തെയും അറിയിച്ചു. തുടർന്ന്, എസ്.ഐ.ടി രാജീവരരെ മെഡിക്കൽ പരിശോധനയ്ക്കായി ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കൊല്ലം ജില്ലയിലെ വിജിലൻസിലെ അന്വേഷണ കമ്മീഷണറുടെയും പ്രത്യേക ജഡ്ജിയുടെയും മുമ്പാകെ എസ്.ഐ.ടി അദ്ദേഹത്തെ…
മാറാട് കലാപ പരാമർശത്തിലൂടെ വിദ്വേഷ പ്രചരണം നടത്തിയ എ.കെ.ബാലനെതിരെ കേസെടുക്കണം: ഫ്രറ്റേണിറ്റി മൂവ്മെൻ്റ്
ഫ്രറ്റേണിറ്റി റാലിയും പൊതുസമ്മേളനവും ഞായറാഴ്ച കോഴിക്കോട്: മാറാട് കലാപ പരാമർശത്തിലൂടെ വിദ്വേഷ പ്രചരണം നടത്തിയ എ.കെ.ബാലനെതിരെ കേസെടുക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് നേതാക്കൾ ആവശ്യപ്പെട്ടു. സംഘ്പരിവാർ ഉയർത്തുന്ന ഹിന്ദുത്വ ആശയങ്ങളുടെ പ്രചാരകരായി കേരളത്തിലെ സി.പി.എം നേതാക്കൾ മാറിയിരിക്കുകയാണ്. യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ജമാഅത്തെ ഇസ് ലാമിയാകും ആഭ്യന്തരം കൈകാര്യം ചെയ്യുകയെന്നും അങ്ങനെ മാറാട് ആവർത്തിക്കുമെന്നുമുള്ള എ.കെ.ബാലൻ്റെ പ്രസ്താവന അതിൻ്റെ ഒടുവിലത്തെ ഉദാഹരണമാണ്. അധികാരത്തുടർച്ചക്ക് വേണ്ടി വർഗീയ-ഇസ് ലാമോഫോബിയ രാഷ്ട്രീയം പയറ്റുന്ന സി.പി.എം ബി.ജെ.പിക്ക് വഴിതുറന്ന് കൊടുക്കുകയാണെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. ‘വിദ്വേഷ നാവുകളോട് No, സാഹോദര്യ മുന്നേറ്റത്തോട് Yes’ എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന കമ്മിറ്റി ജനു. 11 ഞായറാഴ്ച 4 മണിക്ക് കോഴിക്കോട്ട് സംഘടിപ്പിക്കുന്ന റാലിയും പൊതുസമ്മേളനവും വിശദീകരിച്ച് പ്രസ് ക്ലബ്ബിലെ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. നവോത്ഥാനത്തിൻ്റെ പൈതൃകമുയർത്തുന്ന ശ്രീനാരായണീയ പ്രസ്ഥാനത്തിൻ്റെ നേതൃത്വത്തിലിരുന്ന് നിരന്തരം വർഗീയ വിഷം…
