ജമ്മു കശ്മീരിലെ ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ലഷ്‌കർ ഇ ടി ഭീകരർ കൊല്ലപ്പെട്ടു

ശ്രീനഗർ: ദക്ഷിണ കശ്മീരിലെ ഷോപ്പിയാനിലെ ബുദ്ഗാമിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ ഇതുവരെ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. പ്രദേശത്ത് ഒളിച്ചിരിക്കുന്ന തീവ്രവാദികളെക്കുറിച്ചുള്ള പ്രത്യേക വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജമ്മു കശ്മീർ പോലീസിന്റെയും സൈന്യത്തിന്റെയും സിആർപിഎഫിന്റെയും സംയുക്ത സംഘം വളഞ്ഞിരുന്നു. സംശയാസ്പദമായ പ്രദേശത്ത് സുരക്ഷാസേന തിരച്ചിൽ ശക്തമാക്കിയതോടെ തീവ്രവാദികളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. ശ്രീനഗറിൽ, ചൊവ്വാഴ്ച രാത്രി വൈകി സുരക്ഷാ സേന വൻ മുന്നേറ്റം നടത്തി. ഇന്നലെ രാത്രി ശ്രീനഗറിലെ റെയ്‌നാവാരി മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ ലഷ്‌കർ-ഇ-തൊയ്ബയുടെ രണ്ട് തീവ്രവാദികളെ സുരക്ഷാ സേന വധിച്ചു. കൊല്ലപ്പെട്ട ഭീകരരിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും മറ്റ് വസ്തുക്കളും പോലീസ് കണ്ടെടുത്തു. ശ്രീനഗർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവര്‍ ലഷ്‌കർ-ഇ-തൊയ്ബ തീവ്രവാദികളാണെന്ന് കശ്മീരിലെ ഐജിപി വിജയ് കുമാർ പറഞ്ഞു. കൊല്ലപ്പെട്ട രണ്ട് തീവ്രവാദികളും താഴ്‌വരയിൽ താമസിക്കുന്നവരാണെന്നും താഴ്‌വരയിൽ നിരവധി സാധാരണക്കാരെ കൊലപ്പെടുത്തിയതിൽ ഇവർക്ക്…

അംബേദ്കർ ജയന്തി: വിദ്യാർത്ഥി സംഗമങ്ങൾ നടത്തി ഫ്രറ്റേണിറ്റി

പാലക്കാട്: ഏപ്രിൽ 14 അംബേദ്ക്കർ ജന്മദിനത്തോടനുബന്ധിച്ച് ഫ്രറ്റേണിറ്റി ജില്ലാ കമ്മിറ്റി അട്ടപ്പാടി കുലുക്കൂർ, മലമ്പുഴ എസ്.പി ലൈൻ എന്നിവിടങ്ങളിൽ വിദ്യാർത്ഥി – യുവജന സംഗമങ്ങൾ സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി അമീൻ റിയാസ് ഉദ്ഘാടനം നിർവഹിച്ചു. ഡോ. ബി.ആർ അംബേദ്കറുടെ ഓർമ്മകൾ വംശീയ രാഷ്ട്രീയത്തിനെതിരെയുള്ള പോരാട്ടത്തിന്റെ ഊർജമാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ഫിറോസ് എഫ് റഹ്മാൻ, ജനറൽ സെക്രട്ടറി കെ.എം സാബിർ അഹ്സൻ, പുഷ്പ കുലുക്കൂർ, മുസ്തഫ മലമ്പുഴ എന്നിവർ സംസാരിച്ചു. ഷഹ്ബാസ് മണ്ണൂർ, ആഷിഖ് ടി. എം, ഷിബിൻ പട്ടാമ്പി എന്നിവർ നേതൃത്വം നൽകി.  

ഡോ. ബി.ആർ അംബേദ്കർ വംശീയ രാഷ്ട്രീയത്തിനെതിരായ പോരാട്ടത്തിന്റെ ഊർജ്ജം: ഫ്രറ്റേണിറ്റി മൂവ്മെന്റ്

കോഴിക്കോട്: ഡോ ബി ആർ അംബേദ്കറുടെ ഓർമ്മകൾ വംശീയ രാഷ്ട്രീയത്തിനെതിരെയുള്ള പോരാട്ടത്തിന്റെ ഊർജമാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ നഈം ഗഫൂർ. ഫ്രറ്റേണിറ്റി മൂവ്മെന്റ് അംബേദ്കർ ജന്മദിനത്തോട് അനുബന്ധിച്ച സംഘടിപ്പിച്ച വിദ്യാർഥി-യുവജന സംഗമം ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുക ആയിരുന്നു അദ്ദേഹം. ഇന്ത്യയിലെ ബ്രാഹ്മണ അധികാര ശക്തികളുടെ വംശീയതെക്കെതിരെ അംബേദ്കറുടെ സാമൂഹിക ജനാധിപത്യം എന്ന ആശയം ഉയർത്തി പിടിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വാതന്ത്ര്യത്തെയും സമത്വത്തേയും സാഹോദര്യത്തേയും അടയാളപ്പെടുത്തിയ ജീവിത രീതിയും മൂല്യ വ്യവസ്ഥയുമായി ജനാധിപത്യത്തെ ഉൾക്കൊള്ളുകയും, അതിനെ ഇല്ലാതാക്കുന്ന ശക്തികൾക്കെതിരെയുള്ള പോരാട്ടമായി ഹിന്ദുത്വ വിരുദ്ധ പോരാട്ടത്തെ പരിവർത്തിപ്പിക്കണമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ജില്ലാ ജനറൽ സെക്രട്ടറി ലബീബ് കായക്കൊടി ആവശ്യപ്പെട്ടു. ഒരു രാജ്യമെന്ന രീതിയിൽ വ്യത്യസ്ത ജനവിഭാഗങ്ങൾ തമ്മിലുള്ള സാഹോദര്യത്തിലൂന്നിയ സഹവർത്തിത്വം വഴി മാത്രമേ നീതി പുലരൂ എന്ന അംബേദ്കർ ചിന്തയുടെ തെളിവുകളാണ് ഹിന്ദുത്വ ശക്തികൾ അധികാരത്തിൽ…

സമകാലീന ഇന്ത്യ അംബേദ്ക്കറെ ഉറ്റുനോക്കുന്നു: ഹമീദ് വാണിയമ്പലം

പാലക്കാട്: ഫാസിസം അതിന്റെ രൗദ്രഭാവം പ്രകടിപ്പിക്കുന്ന സമകാലീന ഇന്ത്യയിൽ രാജ്യം അംബേദ്ക്കറുടെ ആശയങ്ങളെ ഉറ്റുനോക്കുന്നുവെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. ഭരണമില്ലെങ്കിലും സംഘ്പരിവാർ സവർണാധിപത്യം തുടരും എന്ന സ്ഥിതിവിശേഷം നിലനിൽക്കുന്ന രാജ്യത്ത് സാമൂഹിക നീതി,സമത്വം,സ്വാതന്ത്ര്യം എന്നീ ആശയങ്ങൾ മുന്നോട്ടു വെക്കുന്ന അംബേദ്‌ക്കറിസ്റ്റ് ചിന്തകൾ രാജ്യത്തിന്റെ അതിജീവന പോരാട്ടത്തിന് വഴിതെളിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏപ്രിൽ 14 ഡോ.ബി.ആർ അംബേദ്ക്കർ ജന്മദിനത്തോടനുബന്ധിച്ച് “വംശീയതയല്ല,വൈവിധ്യമാണ് ഇന്ത്യ ” എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി ടോപിൻ ടൗൺ ഹാളിൽ സംഘടിപ്പിച്ച സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വംശീയോന്മൂലനത്തിന് രാമനമവിയെ വരെ മറയാക്കുന്ന സംഘ്പരിവാർ നടപടികൾ അവരുടെ അജണ്ട എത്രത്തോളം അപായമാണെന്നതിലേക്ക് വിരൽചൂണ്ടുന്നുണ്ട്.ആർ.എസ്.എസ് മുന്നോട്ട് വെക്കുന്ന ‘കൾച്ചറൽ നാഷണലിസം’ രാജ്യത്തെ ന്യൂനപക്ഷങ്ങളെ അപരവത്ക്കരിതരും അടിമകളുമാക്കുന്നതുമാണ്.അതിനെ ചെറുത്തു തോൽപ്പിക്കാൻ രാജ്യത്ത് ഒറ്റക്കെട്ടായ പോരാട്ടങ്ങൾ ഉയർന്നു വരേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം…

സുരേഷ് ഗോപി വിഷുക്കൈനീട്ടം നല്‍കിയത് വിവാദമാക്കിയവര്‍ക്ക് മറുപടിയുമായി ശങ്കു ടി ദാസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

ബി.ജെ.പി നേതാക്കൾക്കു പുറമെ ക്ഷേത്രങ്ങളിലെ മേല്‍ശാന്തിമാര്‍ക്കും ജനങ്ങള്‍ക്കും കൈനീട്ടം നല്‍കിയതുമായി ബന്ധപ്പെട്ട് നടന്‍ സുരേഷ് ഗോപിക്കെതിരെ ഉയര്‍ന്നു വരുന്ന വിവാദങ്ങള്‍ക്ക് പ്രതികരണവുമായി അഭിഭാഷകനായ ശങ്കു ടി ദാസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ശങ്കു ടി ദാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം: ഒരു രൂപയുടെ നോട്ട് ആണ് സുരേഷ് ഗോപി കൈനീട്ടമായി കൊടുക്കുന്നത്. അതിനായി റിസർവ് ബാങ്കിൽ പ്രത്യേക അപേക്ഷ സമർപ്പിച്ച് ഒരു ലക്ഷം രൂപ പണമടച്ച് പകരമായി ഒരു ലക്ഷം ഒറ്റ രൂപാ നോട്ടുകൾ അദ്ദേഹം കൈപ്പറ്റിയിട്ടുമുണ്ട്. ഈ ഒരു ലക്ഷം ഒറ്റ രൂപാ നോട്ടുകളും വിഷുവിന് മുൻപായി തൃശ്ശൂരിൽ ഒരു ലക്ഷം പേർക്കായി വിതരണം ചെയ്യുക എന്നതാണ് അദ്ദേഹത്തിന്റെ പദ്ധതി. ഫലത്തിൽ തൃശ്ശൂർ നഗരത്തെ ഇളക്കി മറിച്ച് നടക്കുന്ന ഒരു വൻ ജനസമ്പർക്ക പരിപാടി ആയി മാറുക ആണ് സുരേഷ് ഗോപിയുടെ വിഷു കൈനീട്ടം നൽകൽ.…

മെട്രോ സ്റ്റേഷന്റെ മുകളില്‍ നിന്ന് ചാടി യുവതിയുടെ ആത്മഹത്യാശ്രമം (വീഡിയോ)

ന്യൂഡൽഹി: അക്ഷർധാം മെട്രോ സ്റ്റേഷന്റെ മുകളില്‍ കയറി താഴേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ സിഐഎസ്എഫ് ജവാന്മാര്‍ രക്ഷപ്പെടുത്തി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സിഐഎസ്എഫ് തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ഇന്ന് രാവിലെയാണ് സംഭവം. CISF ഉദ്യോഗസ്ഥർ ഒരു യുവതിയെ മെട്രോ സ്റ്റേഷന്റെ മുകളിൽ നില്‍ക്കുന്നത് കണ്ടിരുന്നു. എന്തിനാണ് ഇവിടെ നിൽക്കുന്നതെന്ന് ഉദ്യോഗസ്ഥരുടെ ചോദ്യത്തിന് ആത്മഹത്യ ചെയ്യാൻ പോകുകയാണെന്നായിരുന്നു യുവതിയുടെ മറുപടി. സിഐഎസ്‌എഫ് ഉദ്യോഗസ്ഥര്‍ പലതവണ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും യുവതി വഴങ്ങിയില്ല. മുകളില്‍ നിന്ന് നേരെ താഴോട്ട് ചാടുകയായിരുന്നു. യുവതി താഴേക്ക് ചാടുമെന്ന് മനസിലാക്കിയ നാല് സിഐഎസ്‌എഫ് ഉദ്യോഗസ്ഥര്‍ ഒരു ബ്ലാങ്കറ്റ് പിടിക്കുകയായിരുന്നു. യുവതിയുടെ കൈക്കും കാലിനും പരിക്കേറ്റിട്ടുണ്ട്. ലാല്‍ ബഹദൂര്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന യുവതിയുടെ പരിക്ക് ഗുരുതരമല്ലെന്ന് സിഐഎസ്‌എഫ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. #Salute to #CISF personal whose timely intervention saved a…

യുപിയിലെ ഗുട്ഖ വ്യാപാരി 6.31 കോടി രൂപ കട്ടിലിൽ ഒളിപ്പിച്ച നിലയില്‍ സിജി‌എസ്‌ടി കണ്ടെത്തി

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഹമീർപൂർ ജില്ലയിൽ ഗുഡ്‌ഖ വ്യാപാരിയുടെ സ്ഥാപനത്തില്‍ കേന്ദ്ര ചരക്ക് സേവന നികുതി (സിജിഎസ്ടി) സംഘം റെയ്ഡ് നടത്തി 6.31 കോടി രൂപ കണ്ടുകെട്ടി. അത്രയും പണം ബെഡ് ബോക്‌സിനുള്ളിലായിരുന്നു സൂക്ഷിച്ചിരുന്നത്. സ്റ്റേറ്റ് ബാങ്ക് ജീവനക്കാർ നോട്ടുകൾ എണ്ണാൻ മൂന്ന് മെഷീനുകളും വലിയ പെട്ടികളും കൊണ്ടുവന്നിരുന്നു. 18 മണിക്കൂര്‍ കൊണ്ടാണ് പണം എണ്ണിത്തിട്ടപ്പെടുത്തിയത്. സംഘത്തോടൊപ്പമുണ്ടായിരുന്ന ഡെപ്യൂട്ടി കമ്മീഷണർ മാധ്യമങ്ങളുടെ ചോദ്യത്തിന് പ്രതികരിച്ചില്ല. ജോയിന്റ് കമ്മീഷണർ സെർച്ച് വാറണ്ട് നൽകിയിട്ടുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും അദ്ദേഹം പറഞ്ഞു. സുമേർപൂർ ടൗണിലെ പൊലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന ഗുട്ഖ വ്യാപാരി ജഗത് ഗുപ്തയുടെ സ്ഥലത്താണ് സിജിഎസ്ടി സംഘം റെയ്ഡ് നടത്തിയത്. ഏപ്രിൽ 12 ന് രാവിലെ 6 മണിക്ക് ആരംഭിച്ച 15 അംഗ സംഘത്തിന്റെ റെയ്ഡ് ഏപ്രിൽ 13 വൈകുന്നേരം വരെ തുടർന്നു.

കനീഷ്-സിനി ദമ്പതികള്‍ക്ക് ന്യൂയോർക്ക് മലയാളി അസ്സോസിയേഷന്റെ (നൈമ) കൈത്താങ്ങ്

ന്യൂയോർക്ക്: ആലപ്പുഴ കരിയിലക്കുളങ്ങരയിലെ കനീഷ്-സിനി ദമ്പതികള്‍ക്ക് ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ന്യൂയോര്‍ക്ക് മലയാളി അസ്സോസിയേഷന്റെ കൈത്താങ്ങ്. സ്വന്തമായി ഒരു വീടു വെയ്ക്കണമെന്ന ഇവരുടെ ആഗ്രഹം നിറവേറ്റാന്‍ ന്യൂയോർക്ക് മലയാളി അസോസിയേഷനിൽ നിന്നും സഹായധനം ലഭിച്ചതാണ് ആശ്വാസവാർത്ത. ന്യൂയോർക്ക് മലയാളി അസോസിയേഷന്റെ പ്രവർത്തനോൽഘാടനം ഈമാസം 23 ന് നടക്കാനിരിക്കെയാണ് അസോസിയേഷന് എന്നും അഭിമാനിക്കാവുന്ന ഒരു ജീവകാരുണ്യ പ്രവർത്തനം. അസോസിയേഷന്റെ പ്രവർത്തനം ആരംഭിക്കുന്നതിന് മുൻപുതന്നെ ഒരു ചാരിറ്റി പ്രവർത്തനത്തിലൂടെയാവണം തുടക്കമെന്ന് അസോസിയേഷൻ ഭാരവാഹികളുടെ ആഗ്രഹമായിരുന്നു. ഇതിനിടയിലാണ് ആലപ്പുഴയിലെ സിനിയുടെ വീട്ടിലേക്ക് ആശ്വാസമായി അസോസിയേഷന്റെ സഹായം എത്തിയത്. കനീഷ്-സിനി ദമ്പതികളുടെ ഏറ്റവും വലിയ സ്വപ്‌നമായിരുന്നു സ്വന്തമായൊരു കിടപ്പാടം എന്നത്. ഈ ലക്ഷ്യം പൂർത്തീകരിക്കുന്നതിനായുള്ള ആദ്യ ഇടപടെലാണ് പ്രസിഡന്റ് ലാജി തോമസിൻറെ നേതൃത്വത്തിൽ ന്യൂയോർക്ക് മലയാളി അസോസിയേഷൻ നടത്തിയത്. അസോസിയേഷൻ നൽകിയ ഒരു ലക്ഷം രൂപയുടെ ആദ്യ ഘട്ടസഹായധനം കഴിഞ്ഞ ദിവസം പഞ്ചായത്ത്…

യുഎസ് – കനേഡിയൻ നിയമനിർമ്മാതാക്കൾക്കെതിരെ റഷ്യ ഉപരോധം ഏർപ്പെടുത്തുന്നു

ഒട്ടാവ (കാനഡ): കഴിഞ്ഞ മാസം 300 ലധികം റഷ്യൻ നിയമസഭാംഗങ്ങൾക്കെതിരെ വാഷിംഗ്ടണും ഒട്ടാവയും സമാനമായ നടപടികൾ സ്വീകരിച്ചതിന് പ്രതികാരമായി നൂറുകണക്കിന് യുഎസ് നിയമനിർമ്മാതാക്കൾക്കും ഡസൻ കണക്കിന് കനേഡിയൻ സെനറ്റർമാർക്കും ഉപരോധം ഏർപ്പെടുത്തുകയാണെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം പറയുന്നു. യുഎസ് കോൺഗ്രസിന്റെ പ്രതിനിധി സഭയിലെ 398 അംഗങ്ങൾക്കും കനേഡിയൻ പാർലമെന്റിലെ 87 സെനറ്റർമാർക്കുമെതിരെ മോസ്കോ ഉപരോധം ഏർപ്പെടുത്തുകയാണെന്ന് ബുധനാഴ്ച രണ്ട് പ്രസ്താവനകളിൽ റഷ്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഉക്രെയ്‌നിലെ റഷ്യയുടെ സൈനിക നടപടിയെച്ചൊല്ലി മാർച്ച് 24 ന് വാഷിംഗ്ടണും ഒട്ടാവയും നടത്തിയ ശിക്ഷാ നടപടികളെ പ്രതിഫലിപ്പിക്കുന്നതിനാണ് ഉപരോധം കൊണ്ടുവന്നതെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു. ഉപരോധത്തെ തുടര്‍ന്ന് പട്ടികയിലുള്ള എല്ലാവരെയും റഷ്യ സന്ദർശിക്കുന്നതിൽ നിന്ന് വിലക്കും. റഷ്യൻ സ്റ്റേറ്റ് ഡുമയിലെ മൊത്തം 450 നിയമസഭാംഗങ്ങളിൽ 328 അംഗങ്ങൾക്ക് യുഎസ് ഉപരോധം ഏര്‍പ്പെടുത്തി. ഡുമയിലെ 351 അംഗങ്ങൾക്ക് കാനഡയും ഉപരോധം ഏർപ്പെടുത്തി. ‘സ്റ്റോപ്പ്…

മാസ്‌ക്ക് മാന്‍ഡേറ്റ് 15 ദിവസത്തേക്കു നീട്ടിയതായി സി.ഡി.സി

വാഷിംഗ്ടണ്‍  :  കഴിഞ്ഞ ഏഴു ദിവസമായി അമേരിക്കയില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ മാസ്‌ക്ക് മാന്‍ഡേറ്റ് മേയ് 3 വരെ നീട്ടിയതായി സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷ്യല്‍ ഔദ്യോഗികമായി അറിയിച്ചു. വിമാനത്തിലും ട്രെയ്‌നിലും ബസുകളിലുംസഞ്ചരിക്കുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നു നിര്‍ദേശിച്ചിട്ടുണ്ട്. ഈ ആഴ്ച ആദ്യം തിങ്കളാഴ്ച യുഎസില്‍ 30,500 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരാഴ്ച മുമ്പുള്ളതിനേക്കാള്‍ 21% വര്‍ദ്ധനവാണിത് . ഒമിക്രോണ്‍ കോറോണ വൈറസ് വേരിയന്റ് പ്രത്യേകിച്ച് ബിഎ2 സബ് വേരിയന്റായാണ് 85 ശതമാനവും  സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. ഒമിക്രോണ്‍ വ്യാപനം സിഡിസി സസൂക്ഷ്മം നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. ഇനിയും മാസ്‌ക്ക് മാന്‍ഡേറ്റ്  നീട്ടണമോ എന്നു പിന്നീട് തീരുമാനിക്കും. ഇന്നത്തെ മാസ്‌ക്ക് മാന്‍ഡേറ്റ് തീരുമാനത്തോടെ അഞ്ചാം തവണയാണു ഫെഡറല്‍ മാസ്‌ക്ക് മാന്‍ഡേറ്റ് നീട്ടി കൊണ്ടു ഉത്തരവുണ്ടാകുന്നത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഭരിക്കുന്ന ഇരുപതോളം സംസ്ഥാനങ്ങളിലെ അറ്റോര്‍ണി ജനറല്‍മാര്‍ ഫെഡറല്‍…