എഡ്മന്റണ്‍: ‘നമ്മളുടെ പള്ളിക്കൂട’ത്തിലെ അദ്ധ്യാപകനും, എഡ്മന്റണ്‍ എന്‍.എസ്എസ് യോഗം സെക്രട്ടറിയുമായ രാജീവ് ഗോപിനാഥന്‍ നായരുടെ പിതാവ് പന്തളം ആറ്റുവാപ്രശാന്ത് വീട്ടില്‍ സി.കെ. ഗോപിനാഥന്‍ നായര്‍ (74) വാര്‍ദ്ധക്യസഹജമായ അസുഖം മൂലം അന്തരിച്ചു. പന്തളം ഉള്ളന്നൂര്‍ തിരുമംഗലത്തു കുടുംബാംഗമായ ശാരദമണിയാണ് ഭാര്യ. മക്കള്‍: ഗീത സാബു, രാജേഷ് നായര്‍ (സൗദി), രാജീവ് നായര്‍ (കാനഡ). മരുമക്കള്‍: സാബു പി. കെ.( ജോര്‍ദ്ദാന്‍), ഡോ..ചിത്ര രാജേഷ്, വിദ്യാ രാജീവ് (കാനഡ). ശവസംസ്‌കാരം ആറ്റുവയിലെ വീട്ടുവളപ്പില്‍.
Author: ജോസഫ് ജോണ്‍ കാല്‍ഗറി
കേരള ക്രിക്കറ്റ് ലീഗ് 2022 ഭാരവാഹികളെ തിരഞ്ഞെടുത്തു
ന്യൂയോർക്ക്: കേരള ക്രിക്കറ്റ് ലീഗ് 2022 പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ശ്രദ്ധേയമായ നേട്ടങ്ങളുടെ അകമ്പടിയോടെ കഴിഞ്ഞ ആറു വർഷമായി അമേരിക്കൻ മലയാളി കായികപ്രേമികളുടെ മനസ്സിൽ ഇടം നേടിയ കേരള ക്രിക്കറ്റ് ലീഗ് ഈ വർഷം ഒട്ടേറെ പുതുമകൾ നിറഞ്ഞ പദ്ധതികളോടെയാണ് മുന്നോട്ടുവരുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു . കായിക വിനോദം എന്നതിനുപരിയായി മലയാളികൾ തമ്മിലുള്ള സാഹോദര്യത്തിനും, സഹകരണത്തിനും തന്നെയാണ് ഈ പ്രാവശ്യവും മുൻഗണന എന്ന് പ്രസിഡന്റ് ജിൻസ് ജോസഫ് അറിയിച്ചു. പത്തു ടീമുകളിലായി മുന്നൂറിൽ പരം യുവാക്കൾ മാറ്റുരക്കുന്ന കേരള ക്രിക്കറ്റ് ലീഗിയിൽ മുൻകാലത്തെ പോലെ തന്നെ വാശിയേറിയ മത്സരങ്ങൾ ആണ് പ്രതീഷിക്കുന്നതെന്നു വൈസ് പ്രസിഡന്റ് ജിതിൻ തോമസ്, ബാലഗോപാൽ നായർ എന്നിവർ അഭിപ്രായപ്പെട്ടു . മുൻവർഷങ്ങളിൽ കാണികളുടെ വലിയ ഹർഷാരവമേറ്റുവാങ്ങിയ തകർപ്പൻ പ്രകടനങ്ങൾ കാഴ്ച്ചവെച്ച എല്ലാ ടീമുകളും ഇപ്പോൾ തീവ്രമായ പരിശീലനം ആരംഭിച്ചു കഴിഞ്ഞതായി സെക്രട്ടറി സബിൻ…
ദിയോഘർ രക്ഷാപ്രവർത്തനത്തിനിടെ വൻ അപകടം; ഹെലികോപ്റ്ററിൽ നിന്ന് കൈ വിട്ട് താഴെ വീണ് യുവാവിന് ദാരുണാന്ത്യം (വീഡിയോ)
ദിയോഘർ: ജാർഖണ്ഡിലെ ദിയോഘറിൽ റോപ്‌വേ അപകടത്തിൽപ്പെട്ട് 40 മണിക്കൂർ പിന്നിട്ടിട്ടും രക്ഷാപ്രവർത്തനം പൂർത്തിയാക്കാനായില്ല. ലഭ്യമായ വിവരം അനുസരിച്ച് 15 പേരാണ് നിലവിൽ റോപ്പ് വേയുടെ ട്രോളികളിൽ ഉള്ളത്. അതേ സമയം, രക്ഷാപ്രവർത്തനത്തിനിടെ വ്യോമസേനയുടെ ഹെലികോപ്റ്ററില്‍ കയറാന്‍ ശ്രമിക്കവേ പിടിവിട്ട് താഴേക്കു വീണ യുവാവ് മരിച്ചു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. റോപ്പ് വേ അപകടത്തിൽ എട്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റതായി റോപ്പ് വേ നടത്തുന്ന ദാമോദർ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ജനറൽ മാനേജർ മഹേഷ് മഹാതോ പറഞ്ഞു. 48 പേരാണ് റോപ്‌വേയിൽ കുടുങ്ങിയത്. അതില്‍ 34 പേരെ രക്ഷപ്പെടുത്തി, ഒരാള്‍ രക്ഷാപ്രവർത്തനത്തിനിടെ താഴെ വീണ് മരിച്ചു. ഇവിടെ നിന്ന് ഇതുവരെ 33 പേരെ ഒഴിപ്പിച്ചുവെന്നും 15 പേർ ഇപ്പോഴും അവിടെ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. ഇവരിൽ 14 പേർ വിനോദസഞ്ചാരികളും ഒരാൾ പാരാ മിലിട്ടറി ജവാനുമാണ്.…
കോവിഡ്-19: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 796 പുതിയ കേസുകളും 19 മരണങ്ങളും രേഖപ്പെടുത്തി
ന്യൂഡൽഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം ഇന്ത്യയിൽ 796 പുതിയ കൊറോണ വൈറസ് അണുബാധകൾ രേഖപ്പെടുത്തി (10,889 സജീവ കേസുകള്‍). രാവിലെ 8 മണിക്ക് അപ്‌ഡേറ്റ് ചെയ്ത ഡാറ്റ അനുസരിച്ച്, 19 മരണങ്ങള്‍ രേഖപ്പെടുത്തിയതോടെ ആകെ മരണസംഖ്യ 5,21,710 ആയി ഉയർന്നു. കണക്കുകൾ പ്രകാരം, മൊത്തം അണുബാധകളുടെ 0.03 ശതമാനം സജീവ കേസുകൾ കാണിക്കുന്നു. അതേസമയം, ദേശീയ കോവിഡ്-19 രോഗമുക്തി നിരക്ക് 98.76 ശതമാനമായി തുടരുന്നു. അതേസമയം പ്രതിദിന പോസിറ്റീവ് നിരക്ക് 0.20 ശതമാനമാണ്. രോഗം മാറിയവരുടെ എണ്ണം 4,25,04,329 ആയി ഉയർന്നു. രാജ്യവ്യാപകമായി കൊവിഡ്-19 വാക്സിനേഷൻ കാമ്പെയ്‌നിന്റെ ഭാഗമായി രാജ്യത്ത് നൽകിയ മൊത്തം ഡോസുകളുടെ എണ്ണം ഇപ്പോൾ 1,85,90,68,616 കവിഞ്ഞു. മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, മരണങ്ങളിൽ 70% ലും രോഗബാധ മൂലമാണ് സംഭവിച്ചത്. “ഞങ്ങളുടെ ഡാറ്റ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചുമായി…
കോവിഡ് വ്യാപനം രൂക്ഷം; മാസ്ക് ധരിക്കല്‍ പുനഃസ്ഥാപിച്ച് ഫിലഡല്‍ഫിയ
ഫിലഡല്‍ഫിയ: പത്തു ദിവസത്തിനുള്ളില്‍ കോവിഡ് വ്യാപനം രൂക്ഷമായതോടെ അടിയന്തിരമായി ഇന്‍ഡോര്‍ മാസ്‌ക് ധരിക്കണമെന്ന തീരുമാനവുമായി ഫിലഡല്‍ഫിയ സിറ്റി. ഇതു സംബന്ധിച്ച ഉത്തരവ് സിറ്റി ആരോഗ്യ വകുപ്പു അധികൃതര്‍ പുറത്തിറക്കി. രാജ്യവ്യാപകമായി മാസ്‌ക്ക് മാന്‍ഡേറ്റ നീക്കു ചെയ്തു നിന്നൊരു ഇടവേളക്കു ശേഷമാണ് മാസ്‌ക്ക് മാന്‍ഡേറ്റ് പുനഃസ്ഥാപിച്ച അമേരിക്കയിലെ ആദ്യ സിറ്റിയാണ് ഫിലഡല്‍ഫിയ. രാജ്യവ്യാപകമായി മാസ്‌ക്ക് മാന്‍ഡേറ്റ് നീക്കം ചെയ്ത് നീണ്ടൊരു ഇടവേളക്ക് ശേഷം മാസ്‌ക് മാന്‍ഡേറ്റ്് പുനഃസ്ഥാപിച്ച അമേരിക്കയിലെ ആദ്യസിറ്റിയാണ് ഫിലഡല്‍ഫിയ. പുതിയതായി കണ്ടെത്തിയ മാരകശേഷിയുള്ള ഒമിക്രോണിന്റെ വകഭേദമായ ബി.എ.2 വേരിയന്റിന്റെ വ്യാപനമാണ് ഇങ്ങനെയൊരു തീരുമാനമെടുക്കാന്‍ കാരണമെന്ന് ഹെല്‍ത്ത് കമ്മീഷ്ണര്‍ ഡോ.ചെറില്‍ ബെറ്റിഗോള്‍ അറിയിച്ചു. മാസ്‌ക് ധരിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ കോവിഡ് തരംഗം വീണ്ടും ആഞ്ഞടിക്കാന്‍ സാധ്യതയുണ്ടെന്നും, അതോടൊപ്പം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണവും വര്‍ദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒമിക്രോണ്‍ വ്യാപനം ആരംഭിച്ചതോടെ ഫിലഡല്‍ഫിയായില്‍ താമസിക്കുന്ന 750 പേരാണ് വിന്റര്‍…
GOPIO-EDISON LAUNCHES INDIA COLLECTION OF BOOKS AT THE EDISON PUBLIC LIBRARY WITH GOI HELP
The Edison Library in partnership with the Indian Consulate and Global Organization of People of Indian origin Edison NJ Chapter (GOPIO-Edison) hosted the “India Collection Launch” event to donate a large collection of Indian books to be made available thru the Public Libraries in the Middlesex County. There were more than 200 books donated during the initiative to the Library by the organizers and many supporting Organizations like Gujarati Literary Academy of North America, Gandhian Society, Indo American Cultural Society of USA, Assam Sahitya Sabha and Zakir Husain Circle. The grand sponsor…
മനുഷ്യർക്കും മൃഗങ്ങൾക്കും സസ്യങ്ങൾക്കും അപകടകരമായ 5,000-ത്തിലധികം പുതിയ വൈറസുകൾ കടലില്‍ കണ്ടെത്തി
കൊറോണ വൈറസ് ബാധ ലോകം മുഴുവാന്‍ വ്യാപിക്കുന്നതിനിടയില്‍, ശാസ്ത്രജ്ഞർ കടലിൽ നടത്തിയ ഗവേഷണങ്ങള്‍ ഒരു പുതിയ കണ്ടെത്തല്‍ നടത്തിയതായി റിപ്പോര്‍ട്ട്. ലോകമെമ്പാടുമുള്ള സമുദ്രങ്ങളിൽ നിന്ന് 5,500 പുതിയ ഇനം വൈറസുകളെയാണ് ഈ ഗവേഷണങ്ങളില്‍ കണ്ടെത്തിയത്. അവയെ അവയുടെ വൈവിധ്യമനുസരിച്ച് വിവിധ വിഭാഗങ്ങളായി തരംതിരിക്കാൻ ഗവേഷകർ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അന്താരാഷ്ട്ര ഗവേഷകരുടെ നേതൃത്വത്തിൽ ലോകമെമ്പാടുമുള്ള സമുദ്രങ്ങളിലാണ് ഈ കണ്ടെത്തൽ. കടലിൽ നിന്ന് എടുത്ത 35,000ത്തോളം സാമ്പിളുകളുടെ ഗവേഷണത്തിന് ശേഷമാണ് ഈ പുതിയ വൈറസുകൾ കണ്ടെത്തിയത്. കണ്ടെത്തിയ ഈ വൈറസുകളിൽ 100 ഓളം വൈറസുകൾ മനുഷ്യർക്കും മൃഗങ്ങൾക്കും സസ്യങ്ങൾക്കും ദോഷം വരുത്താൻ കഴിവുള്ളവയാണെന്ന് ഗവേഷകർ പറഞ്ഞു. സയൻസ് ജേണലിൽ ഏപ്രിൽ 7 ന് പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. നൂറുകണക്കിനു പുതിയ ആർഎൻഎ വൈറസ് സ്പീഷീസുകൾ നിലവിലുള്ള ഡിവിഷനുകളിലേക്ക് ചേരുമ്പോൾ, ആയിരക്കണക്കിന് മറ്റ് സ്പീഷീസുകളെ ഇപ്പോൾ പുതുതായി നിർദ്ദേശിച്ച അഞ്ച് ഫൈലകളായി തരംതിരിക്കാൻ കഴിയുമെന്ന്…
കവര്‍ച്ചാശ്രമത്തിനിടെ വെടിയേറ്റ് ഒരു വീട്ടിലെ രണ്ടു പേര്‍ മരിച്ചു
ആര്‍ലിംഗ്ടണ്‍ (ഡാളസ്): തിങ്കളാഴ്ച ആര്‍ലിംഗ്ടണിലെ ഒരു വീട്ടില്‍ അതിക്രമിച്ചു കയറി കവര്‍ച്ച നടത്തുന്നതിനിടയില്‍ മൂന്ന് കുടുംബാംഗങ്ങള്‍ക്ക് വെടിയേറ്റു- വെടിയേറ്റവരില്‍ രണ്ടു പേര്‍ മരിച്ചതായും, മൂന്നാമതൊരാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്നതായും ആര്‍ലിംഗ്ടണ്‍ പോലീസ് അറിയിച്ചു. തിങ്കളാഴ്ച രാവിലെ നിരവധി 911 കോളുകളാണ് സമീപവാസികളില്‍ നിന്നും ലഭിച്ചത്. സംഭവസ്ഥലത്തെത്തിയെ പോലീസ് വീട് പരിശോധിച്ചപ്പോള്‍ 84 വയസ്സുള്ള ഒരാള്‍ വീടിനകത്തു കൊല്ലപ്പെട്ട നിലയിലും, രണ്ടുപേര്‍ ഗുരുതരമായി പരിക്കേറ്റു നിലത്തും കിടക്കുന്നതായി കണ്ടെത്തി. പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും 41 വയസ്സുള്ള മാത്യു തോമസ് സ്റ്റുവര്‍ട്ട് അധികം താമസമില്ലാതെ മരിച്ചു. 67 വയസ്സുള്ള സ്ത്രീ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നു. ഇവരെ പിന്നീട് പ്രാഥമിക ചികിത്സ നല്‍കി വീട്ടിലേക്ക് തിരിച്ചയച്ചു. വെടിവെച്ചതിന്റെ കാരണം വ്യക്തമല്ലെന്നും, വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതി തുടരെ തുടരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. പ്രതിയെ കുറിച്ചോ, മരിച്ചവരെ കുറിച്ചോ കൂടുതല്‍…
മിതമായ അളവിലുള്ള കൊറോണ പോലും പുരുഷന്മാരുടെ പ്രത്യുത്പാദനക്ഷമതയെ ബാധിക്കുമെന്ന് ശാസ്ത്രജ്ഞർ
നേരിയതോ മിതമായതോ ആയ കൊറോണ അണുബാധ പോലും പുരുഷ പ്രത്യുത്പാദന വ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രോട്ടീനുകളുടെ അളവിൽ മാറ്റങ്ങൾ വരുത്തും. ഇത് അവരുടെ പ്രത്യുൽപാദനക്ഷമതയെ ബാധിച്ചേക്കാം. മുംബൈയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി)യിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ‘എസിഎസ് ഒമേഗ’ ജേണലിൽ കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച ഗവേഷണത്തിൽ, കൊറോണയിൽ നിന്ന് സുഖം പ്രാപിച്ച പുരുഷന്മാരുടെ ബീജത്തിലെ പ്രോട്ടീന്റെ അളവ് വിശകലനം ചെയ്തു. ഗവേഷകർ പറയുന്നതനുസരിച്ച്, കൊറോണയ്ക്ക് ഉത്തരവാദിയായ SARS-CoV-2 വൈറസ് പ്രാഥമികമായി ശ്വസനവ്യവസ്ഥയെ ബാധിക്കുന്നു. എന്നാൽ, ഈ വൈറസും അതിനോടുള്ള ശരീരത്തിന്റെ പ്രതികരണവും മറ്റ് ടിഷ്യൂകളെയും നശിപ്പിക്കുന്നു. കൊവിഡ്-19 പുരുഷന്മാരുടെ പ്രത്യുൽപാദന ശേഷി കുറയ്ക്കുമെന്ന് സമീപകാല പഠനങ്ങൾ സൂചിപ്പിക്കുന്നുവെന്ന് പഠനത്തില്‍ വ്യക്തമായതായി ഗവേഷകര്‍ പറഞ്ഞു. പുരുഷന്മാരുടെ പ്രത്യുത്പാദന അവയവങ്ങളിലാണ് ഈ വൈറസ് കണ്ടെത്തിയത്. മുംബൈയിലെ ജസ്ലോക് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിലെ ഗവേഷകരും ഈ…
കൊറോണ വൈറസ് നാലാം തരംഗം: നോയിഡയിലെ സ്‌കൂളിൽ 13 വിദ്യാർത്ഥികൾക്കും 3 അദ്ധ്യാപകർക്കും പോസിറ്റീവ്
നോയിഡ: തിങ്കളാഴ്ച നോയിഡ സെക്ടർ-40ൽ സ്ഥിതി ചെയ്യുന്ന ഒരു സ്വകാര്യ സ്‌കൂളിലെ 13 വിദ്യാർത്ഥികൾക്കും മൂന്ന് അദ്ധ്യാപകർക്കും കൊറോണ ബാധ സ്ഥിരീകരിച്ചു. സ്‌കൂൾ മാനേജ്‌മെന്റ് ഏപ്രിൽ 18 വരെ സ്‌കൂൾ അടച്ചിട്ടിരിക്കുകയാണ്. ചൊവ്വാഴ്ച 12-ാം ക്ലാസ് വിദ്യാർത്ഥികളുടെ പ്രീ-ബോർഡ് പരീക്ഷകളും ഓൺലൈനിൽ നടത്തുമെന്ന് സ്‌കൂൾ സർക്കുലർ പുറത്തിറക്കി. ഇതോടെ ആരോഗ്യവകുപ്പും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ ഒമ്പതാം ക്ലാസ് (സെക്ഷൻ-ഇ), 12 (സെക്ഷൻ-ബി), 12ാം ക്ലാസ് (വിഭാഗം-ഡി) എന്നിവിടങ്ങളിൽ 13 കുട്ടികൾക്ക് കൊറോണ ബാധിച്ചതായി സ്‌കൂൾ മാനേജ്‌മെന്റ് അറിയിച്ചു. അതേസമയം, മൂന്ന് അദ്ധ്യാപകരുടെ റിപ്പോർട്ട് പോസിറ്റീവാണ്. അണുബാധയുടെ പശ്ചാത്തലത്തിൽ സ്‌കൂൾ മാനേജ്‌മെന്റ് എല്ലാ ക്ലാസുകളും മാറ്റിവച്ചു. ഏപ്രിൽ 12, 13 തീയതികളിൽ സ്‌കൂളിൽ ക്ലാസ് നടത്തും, ബാക്കിയുള്ള നാല് ദിവസം സ്‌കൂൾ പൂർണമായും അടച്ചിടും. ഇതിനിടയിൽ മാനേജ്‌മെന്റ് സ്‌കൂൾ അണുവിമുക്തമാക്കും. ഏതെങ്കിലും വിദ്യാർത്ഥി കൊറോണയുടെ…
