ഇന്ത്യ പ്രസ് ക്ലബ് മാധ്യമശ്രീ പുരസ്‌കാരം-2023; സാജ് എർത്ത് റിസോർട്ട് മുഖ്യ സ്പോൺസർ

സാജ് എർത്ത് റിസോർട്ട് & കൺവെൻഷൻ സെന്റർ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ അഭിമാനപദ്ധതിയായ മാധ്യമശ്രീ പുരസ്‌കാരത്തിന്റെ മുഖ്യ സ്പോൺസർ . 2023 ജനുവരി 6 വെള്ളിയാഴ്ച്ച വൈകീട്ട് 6 മണിക്ക് കൊച്ചി ബോൾഗാട്ടി പാലസ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന വർണാഭമായ ചടങ്ങിലാണ് മാധ്യമശ്രീ,മാധ്യമരത്ന ഉൾപ്പെടെയുള്ള പുരസ്‌കാരങ്ങൾ വിതരണം ചെയ്യുന്നത്. രാഷ്ട്രീയ-സാമൂഹിക-മാധ്യമ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. കൊച്ചി നെടുമ്പാശ്ശേരി എയർപോർട്ടിന് സമീപം പ്രകൃതി രമണീയമായ വിശാല ഭൂമിയിൽ പരന്ന് കിടക്കുന്ന സാജ് എർത്ത് റിസോർട്ട് & കൺവെൻഷൻ സെന്റർ . പ്രവർത്തന മികവിനും, ഗുണനിലവാരത്തിനും മൂല്യത്തിനും ഒട്ടേറെ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട് . ബിസിനസ് സംബദ്ധമായ യാത്രക്കാരും, വിനോദ യാത്രക്കാരും ഒരു പോലെ ഇഷ്ടപെടുന്ന അത്യാധുനിക സൗകര്യങ്ങളും സമാനതകളില്ലാത്ത സേവന നിലവാരവും സാജ് റിസോർട്ടിന്റെ സവിശേഷതയാണ് . ഗ്രൂപ്പ് ചെയർമാൻ സാജൻ വർഗീസും ഭാര്യ…

ഷിക്കാഗോ കെ.സി.എസ് ക്നാനായ ലീഗൽ ഫണ്ട് സമാഹരണം ഉദ്‌ഘാടനം ചെയ്തു

ഷിക്കാഗൊ: ഡിസംബർ 10 ശനിയാഴ്ച വൈകുന്നേരം ഷിക്കാഗോ ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ ക്നാനായ സമുദായത്തിന്റെ അടിസ്ഥാന മൂല്യങ്ങളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ക്നാനായ ലീഗൽ ഫണ്ട് സമാഹരണം ഉദ്‌ഘാടനം ചെയ്തു. മുൻ കെ.സി. എസ് പ്രസിഡന്റ് ഷാജി എടാട്ടിന്റെ കൈയ്യിൽ നിന്നും ചെക്ക് കെ.സി.സി.എൻ.എ പ്രസിഡന്റ് സിറിയക് കൂവക്കാടൻ സ്വീകരിച്ചുകൊണ്ടാണ് ഫണ്ട് സമാഹരണത്തിന് തുടക്കം കുറിച്ചത്. കെ.സി.എസ് പ്രസിഡന്റ് ജെയിൻ മാക്കിൽ, ജിനോ കക്കാട്ടിൽ (വൈസ് പ്രസിഡന്റ്), സിബു കുളങ്ങര (സെക്രട്ടറി), തോമസ്കുട്ടി തേക്കുംകാട്ടിൽ (ജോയിന്റ് സെക്രട്ടറി), ബിനോയ് കിഴക്കനടിയിൽ (ട്രഷറർ) എന്നിവർ സന്നിഹിതരായിരുന്നു. കെ.സി.എസ് പ്രസിഡന്റായി അധികാരം ഏറ്റെടുത്ത ജെയിൻ മാക്കീലിന്റെ നേത്രുത്വത്തിലാണ് ക്നാനായ ലീഗൽ ഫണ്ട് സമാഹരണം നടത്തുന്നത്. ചിക്കാഗോ കെസിഎസ് സമാഹരിച്ച് ലീഗൽ ഫണ്ടിന്റെ ആദ്യ തുക, നവീകരണ സമിതിയുമായുള്ള കേസിൽ കക്ഷി ചേർന്ന് കെസിസിഎന്‍‌എയുടെ ഫണ്ടിലേക്ക് നൽകി. ഷിക്കാഗോ കെ.സി.എസ്സിന്റെ പ്രവർത്തനങ്ങളെ സിറിയക്…

ഫിലഡല്‍ഫിയയിലെ നാല് കത്തോലിക്കാ ദേവാലയങ്ങള്‍ അടച്ചു പൂട്ടുന്നു

ഫിലഡല്‍ഫിയ: ഫിലഡല്‍ഫിയ സിറ്റിയിലെ രണ്ടു ദേവാലയങ്ങള്‍ ഉള്‍പ്പെടെ നാല് ദേവാലയങ്ങള്‍ അടുത്തവര്‍ഷം ആരംഭത്തില്‍ അടച്ചുപൂട്ടുമെന്ന് ഫിലഡല്‍ഫിയ ആര്‍ച്ച് ഡയോസിസ് അറിയിച്ചു. ഹോളി ട്രിനിറ്റി ചര്‍ച്ച് (സൊസൈറ്റി ഹില്‍), സെന്റ് പീറ്റര്‍ ക്ലാവര്‍ ചര്‍ച്ച്(സൗത്ത് ഫിലി), സേക്രട്ട് ഹാര്‍ട്ട് ചര്‍ച്ച്(ഫോണിക്‌സ് വില്ല), സെന്റ് ഫിലിഫ് നെറി ചര്‍ച്ച്(ഈസ്റ്റ് ഗ്രീന്‍വില്ലി) എന്നീ ദേവാലയങ്ങളാണ് ജനുവരി 23 മുതല്‍ അടച്ചു പൂട്ടുന്നത്. ആര്‍ച്ച് ബിഷപ്പ് നെല്‍സണ്‍ ജെ പെര്‍സ് അടച്ചു പൂട്ടലിന് അധികാരം നല്‍കിയിട്ടുണ്ട്. ഫിലഡല്‍ഫിയയില്‍ മൂന്നാമത് പണിതുയര്‍ത്തിയതും, രാജ്യത്തെ ആദ്യ നാഷ്ണല്‍ പാരിഷുമാണ് ഹോളി ട്രിനിറ്റി ചര്‍ച്ച് 2009 ജൂലായ് മാസം ഈ പാരിഷ് ഓള്‍ഡെയ്ന്റ് മാരി പാരിഷുമായി ലയിക്കുകയും ചില പ്രത്യേക സന്ദര്‍ഭങ്ങളിലെ കുര്‍ബാനക്കുവേണ്ടി ഉപയോഗിച്ചു വരികയുമായിരുന്നു. ഈ ദേവാലയങ്ങള്‍ക്കുള്ളിലും പുറത്തും മനോഹരമായി കൊത്തു പണികള്‍ ചെയ്തിരിക്കുന്നതിനാല്‍ കെട്ടിടം പൊളിച്ചുകളയുന്നതിന് ഫിലഡല്‍ഫിയാ ഹിസ്റ്ററിക്കല്‍ കമ്മീഷന്റെ അനുമതി ആവശ്യമാണ്. ദേവാലയങ്ങള്‍…

മാർത്തോമ്മാ ഭദ്രാസന കൺവെൻഷൻ ഡിസംബർ 29, 30 തീയതികളിൽ അറ്റ്ലാന്റാ കർമ്മേൽ മാർത്തോമ്മാ സെന്ററിൽ

ന്യൂയോർക്ക്: മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഭദ്രാസന വാർഷിക കൺവെൻഷൻ ഡിസംബർ 29,30 (വ്യാഴം,വെള്ളി) തീയതികളിൽ ഭദ്രാസന മിഷൻ പ്രവർത്തനങ്ങളുടെ ആസ്ഥാനമായ അറ്റ്ലാന്റയിലെ കർമ്മേൽ മാർത്തോമ്മാ സെന്ററിൽ (6015 Old Stone Mountain Road, Stone Mountain, GA 30087) വെച്ച് നടത്തപ്പെടും. ഭദ്രാസന അധിപൻ ബിഷപ് ഡോ.ഐസക്ക് മാർ ഫിലക്സിനോസ് കൺവെൻഷൻ ഉത്ഘാടനം ചെയ്യും. കൊളംബിയ തിയോളജിക്കൽ സെമിനാരി അദ്ധ്യാപിക റവ.ഡോ.അന്നാ കാർട്ടർ ഫ്ലോറെൻസ് മുഖ്യ സന്ദേശം നൽകും. വൈകിട്ട് 7മണി മുതൽ 8.30 വരെ നടത്തപ്പെടുന്ന കൺവെൻഷൻ www.marthomanae.org എന്ന വെബ്സൈറ്റിലും, മാർത്തോമ്മ മീഡിയായിലും ദർശിക്കാവുന്നതാണ്. അറ്റ്ലാന്റാ കർമ്മേൽ മാർത്തോമ്മ സെന്ററിൽ വെച്ച് നടത്തപ്പെടുന്ന കൺവെൻഷനിലേക്ക് എല്ലാ വിശ്വാസ സമൂഹത്തെയും ക്ഷണിക്കുന്നതായി ഭദ്രാസന സെക്രട്ടറി റവ. ജോർജ് എബ്രഹാം കല്ലൂപ്പാറ, ഭദ്രാസന ട്രഷറാർ ജോർജ് പി.ബാബു എന്നിവർ അറിയിച്ചു.

സൗജന്യ ഹോം കോവിഡ് 19 ടെസ്റ്റ് കിറ്റുകള്‍ ഡിസംബര്‍ 19 മുതല്‍ വീണ്ടും വിതരണം ആരംഭിക്കും

വാഷിംഗ്ടണ്‍: അമേരിക്കയില്‍ ശൈത്യകാലം ആരംഭിച്ചതോടെ കോവിഡ് വ്യാപനം വര്‍ദ്ധിച്ച സാഹചര്യത്തില്‍ വീടുകളില്‍ കോവിഡ് 19 ടെസ്റ്റ് നടത്തുന്നതിനുള്ള കിറ്റുകള്‍ ഡിസംബര്‍ 19 മുതല്‍ വീണ്ടും യു.എസ്. പോസ്റ്റല്‍ സര്‍വീസ് വഴി വിതരണം ആരംഭിക്കുന്നതിനുള്ള അടിയന്തിര നടപടികള്‍ സ്വീകരിച്ചതായി വൈറ്റ് ഹൗസില്‍ നിന്നുള്ള അറിയിപ്പില്‍ പറയുന്നു. ഇതിനു മുമ്പു എത്ര കോവിഡ് 19 ടെസ്റ്റുകള്‍ ലഭിച്ചിട്ടുണ്ട് എന്നത് ഇപ്പോള്‍ നടത്തുന്ന വിതരണത്തിന് ബാധകമല്ലെന്നും അറിയിപ്പില്‍ പറയുന്നു. നാലു ടെസ്റ്റുകള്‍ വീതമാണ് ഓരോ അഡ്രസ്സിനും ലഭിക്കുക. ഈ വര്‍ഷാരംഭത്തില്‍ അയച്ചു തുടങ്ങിയ സൗജന്യ കോവിഡ് ടെസ്റ്റുകള്‍ സെപ്റ്റംബര്‍ മാസത്തോടെ നിര്‍ത്തിവെച്ചിരുന്നു. കോണ്‍ഗ്രസ് ഇതിനാവശ്യമായ ഫണ്ട് പൂര്‍ണ്ണമായും അനുവദിക്കാതിരുന്നതാണ് കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്. ഏകദേശം 600 മില്യണ്‍ ഹോം കോവിഡ് ടെസ്റ്റുകള്‍ ഇതിനകം തന്നെ വിതരണം ചെയ്തിരുന്നു. കഴിഞ്ഞ ചില ആഴ്ചകളായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡ് കേസ്സുകള്‍ വര്‍ദ്ധിച്ചുവരുന്നതും, മറ്റൊരു…

കസ്റ്റഡി തര്‍ക്കം;രണ്ടു കുട്ടികളെ കൊലപ്പെടുത്തിയ പിതാവിന് പരോളില്ലാതെ ജീവപര്യന്തം

വിസ്‌കോണ്‍സിന്‍ : തകര്‍ന്ന വിവാഹബന്ധവും, അതിനെ തുടര്‍ന്ന് കുട്ടികളുടെ കസ്റ്റഡി സംബന്ധിച്ചു തര്‍ക്കവും നിരപരാധികളായ രണ്ടു പിഞ്ചുകുട്ടികളുടെ ദാരുണ അന്ത്യത്തിലേക്ക് നയിച്ചു. ഇതിന്റെ ഉത്തരവാദിയായ പിതാവിനെ വിസകോണ്‍സില്‍ കോടതി പരോളില്ലാതെ രണ്ടു ജീവപര്യന്തതടവിന് ശിക്ഷിച്ചു. ഡിസംബര്‍ 13നായിരുന്നു കോടതി ഉത്തരവ്. 2020 ഫെബ്രുവരി 17നായിരുന്നു രണ്ടു കുരുന്നുകളുടെ ജീവന്‍ കവര്‍ന്ന സംഭവം ഉണ്ടായത്. നീണ്ടു നിന്ന തര്‍ക്കങ്ങള്‍ക്കൊടുവില്‍ മാത്യു ബെയര്‍, ഭാര്യ മെലീസായുമായി വിവാഹബന്ധം വേര്‍പ്പെടുത്തി. തുടര്‍ന്ന് മെലിസാ മറ്റൊരു വിവാഹം കഴിച്ചു. തന്റെ കസ്റ്റഡിയില്‍ രണ്ടു കുട്ടികളേയും വിട്ടുതരണമെന്ന് മെലീസാ കോടതിയില്‍ ആവശ്യപ്പെട്ടു. ഈ സംഭവത്തില്‍ കോപാകുലനായ മാത്യു ബെയര്‍ മുന്‍ ഭാര്യയുടെ വീട്ടില്‍ അതിക്രമിച്ചു കയറി കിടക്കയില്‍ ഉറങ്ങി കിടക്കുകയായിരുന്ന രണ്ടു മക്കളെ(വില്യം 5, ഡാനിയേലിനെ3) എന്നിവരെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. മാത്യൂവിനെതിരെ രണ്ടു ഫസ്റ്റ് ഡിഗ്രി മര്‍ഡറിനാണ് കേസ്സെടുത്തത്. നീണ്ടുനിന്ന വിചാരണക്കൊടുവില്‍ ഡിസംബര്‍ 13ന്…

വിവാഹങ്ങൾ നിരീക്ഷിക്കുന്നത് സര്‍ക്കാരിന്റെ ജോലിയല്ല (എഡിറ്റോറിയൽ)

 മിശ്ര വിവാഹങ്ങള്‍  നിരീക്ഷിക്കാൻ 13 അംഗ കമ്മിറ്റി രൂപീകരിക്കാനുള്ള മഹാരാഷ്ട്ര സർക്കാരിന്റെ തീരുമാനത്തെ അമിതമായ കടന്നുകയറ്റം എന്ന് മാത്രമേ വിശേഷിപ്പിക്കാനാവൂ. 2022 മെയ് മാസത്തിൽ ഡൽഹിയിൽ വെച്ച് മുംബൈയിൽ നിന്നുള്ള ശ്രദ്ധ വാക്കർ എന്ന 27 കാരിയെ കൊലപ്പെടുത്തി അവളുടെ ലൈവ്-ഇൻ പങ്കാളിയായ 28 കാരനായ അഫ്താബ് അമിൻ പൂനാവാല അവളുടെ ശരീരം ഛിന്നഭിന്നമാക്കിയതാണ് ഇങ്ങനെയൊരു തീരുമാനമെടുക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്ന് തോന്നുന്നു. അവരുടേത് ഒരു പ്രണയബന്ധമായിരുന്നതുകൊണ്ടും അവർ വ്യത്യസ്ത വിശ്വാസങ്ങളിൽ പെട്ടവരായതുകൊണ്ടും മാത്രം അതിനെ മതത്തിന്റെ പ്രിസത്തിലൂടെ കാണുന്നത് തെറ്റാണ്. കൊലപാതകം നടന്ന് ആറ് മാസത്തിന് ശേഷമാണ് യുവതിയുടെ കുടുംബം എന്താണ് സംഭവിച്ചതെന്ന് മനസിലാക്കിയതെന്നും, മഹാരാഷ്ട്രയിലെ മറ്റൊരു യുവതിക്കും ഇത്തരമൊരു ഗതി വരരുതെന്ന് പ്രതിജ്ഞയെടുത്തുവെന്നും മഹാരാഷ്ട്ര നൈപുണ്യ വികസന, സംരംഭകത്വ മന്ത്രി മംഗൾ പ്രഭാത് ലോധ വിലപിക്കുന്നു. ഇതര സമുദായത്തിൽപ്പെട്ട പുരുഷനോടൊപ്പം ജീവിച്ച ഒരു സ്ത്രീയുടെ കൊലപാതകത്തില്‍…

വർണാഭമായ ചടങ്ങിൽ എക്കോ അവാർഡ് ജോര്‍ജ് ജോണ്‍ കല്ലൂരിന് സമ്മാനിച്ചു

ന്യൂയോര്‍ക്ക്: ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജീവകാരുണ്യ സംഘടന ‘എക്കോ’യുടെ ECHO (Enhance Community through Harmonious Outreach) ഹ്യൂമാനിറ്റേറിയന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് ജെറിക്കോയിലെ കൊട്ടിലിയൻ റെസ്റ്റാറെന്റിൽ നടന്ന വർണാഭമായ ചടങ്ങിൽ വെസ്റ്ചെസ്റ്ററിൽ നിന്നുള്ള പ്രമുഖ സംരംഭകൻ ജോര്‍ജ് ജോണ്‍ കല്ലൂരിന് സമ്മാനിച്ചു. ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത നടനും നിര്‍മാതാവും ജീവകാരുണ്യ പ്രവര്‍ത്തകനുമായ സ്റ്റീഫന്‍ ബാള്‍ഡ് വിന്‍ എക്കോയുടെ പ്രവര്‍ത്തനങ്ങളെ മുക്തകണ്ഠം പ്രശംസിച്ചു. അവാര്‍ഡ് ജേതാവിനേയും അദ്ദേഹം നിര്‍ലോപം പ്രശംസിച്ചു. എക്കോ എന്നത് ഊര്‍ജത്തിന്റെ സ്രോതസാണ്. ശബ്ദം പുറത്തേക്ക് പോകുന്നു. അത് പ്രതിധ്വനിയായി തിരിച്ചുവരുന്നു. ഇതു തന്നെയാണ് മറ്റുള്ളവരെ സഹായിക്കുമ്പോഴും സംഭവിക്കുന്നത്- കൊല്ലപ്പെട്ട മിഷനറി ഗ്രഹാം സ്റ്റെയിൻസ് ആയി സിനിമയിൽ വേഷമിട്ടിട്ടുള്ള ബാൾഡ്വിൻ പറഞ്ഞു.  ലോംഗ് ഐലന്റില്‍ ഈ ചടങ്ങ് നടക്കുന്നതില്‍ സന്തോഷമുണ്ട്. ലോംഗ് ഐലൻഡിലെ മസപേക്വയില്‍ തന്റെ പിതാവ് 35 വര്‍ഷം സ്‌കൂള്‍ ടീച്ചറായിരുന്നു.…

ലളിതവും കളങ്കരഹിതവുമായ ജീവിതം കൊണ്ട്‌ തലമുറയെ സ്വാധീനിച്ച യോഗിവര്യനായിരുന്നു മാര്‍ ബര്‍ണബാസ്‌: വെരി. റവ ചെറിയാന്‍ നീലാങ്കല്‍ കോര്‍ എപ്പിസ്കോപ്പ

ന്യൂയോര്‍ക്ക്: ലളിതമായ ജീവിത ശൈലിയും സ്ഫടിക തുല്യവും കളങ്കരഹിതവുമായ ജീവിതം കൊണ്ട്‌ ഒരു തലമുറയെ, പ്രത്യേകിച്ച്‌ യുവജനതയെ സ്വാധീനിക്കാന്‍ കഴിഞ്ഞ യോഗിവര്യനായിരുന്നു ഭാഗ്യസ്മരനാര്‍ഹനായ മാത്യൂസ്‌ മാര്‍ ബര്‍ണബാസ്‌ മെത്രാപോലീത്തായെന്ന്‌ വെരി. റവ ചെറിയാന്‍ നീലാങ്കല്‍ കോര്‍ എപ്പിസ്‌കോപ്പ തന്റെ പ്രസംഗത്തില്‍ സാക്ഷ്യപ്പെടുത്തി. അമേരിക്കന്‍ ഭദ്രാസന മെത്രാപോലീത്തായും നോര്‍ത്ത്‌ ഈസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപോലീത്തായുമായിരുന്ന മാത്യൂസ്‌ മാര്‍ ബര്‍ണബാസ്‌ മ്രെതാപ്പോലീത്തായുടെ പത്താമത്‌ ഓര്‍മ്മ പെരുന്നാളിനോടനുബന്ധിച്ച്‌ ന്യൂയോര്‍ക്ക്‌ ചെറി ലെയിന്‍ സെന്റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തില്‍ നടന്ന അനുസ്മരണ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ബഹുമാനപ്പെട്ട നീലാങ്കല്‍ കോര്‍ എപ്പിസ്‌കോപ്പ. അഭിവന്ദ്യ മെത്രാപോലീത്തായുടെ ജീവിത നൈര്‍മല്യവും നിസ്വാര്‍ത്ഥ സേവനവും തിരുമേനിയെ വ്യത്യസ്ഥനാക്കിയെന്ന്‌ ബഹു. കോര്‍ എപ്പിസ്‌കോപ്പ പ്രസ്താവിച്ചു. മാര്‍ ബര്‍ണബാസ്‌ മെത്രാപ്പോലിത്തായുടെ ഓര്‍മ്മപെരുന്നാള്‍ ഡിസംബര്‍ 9, 10 തീയതികളില്‍ ചെറി ലെയിന്‍ സെന്റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തില്‍ ആഘോഷിച്ചു.…

രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ വെടിവച്ചു കൊന്ന 43കാരി സ്വയം വെടി വെച്ച് ആത്മഹത്യ ചെയ്തു

സെന്റ് ലൂയിസ്(മിസിസിപ്പി): രണ്ടു യുവ മിസ്സിസിപ്പി പൊലീസ് ഉദ്യോഗസ്ഥരെ വെടിവച്ചു കൊലപ്പെടുത്തിയശേഷം 43കാരി സ്വയം വെടിവച്ച് ആത്മഹത്യ ചെയ്തു. ബുധനാഴ്ച രാവിലെ 5 മണിയോടെയായിരുന്നു സംഭവം. പുറത്തു ബഹളം നടക്കുന്നുവെന്ന് സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലിസ് ഉദ്യോഗസ്ഥരായ ബ്രാണ്ടന്‍ എസ്റ്റോര്‍ഫി (23), സ്റ്റീവന്‍ റോബിന്‍ (34) എന്നിവര്‍ മോട്ടല്‍ കാര്‍ പാര്‍ക്കിങ്ങില്‍ എത്തിയത്. 43 വയസ്സുള്ള ഏമി ആന്‍ഡേഴ്‌സണ്‍ പാര്‍ക്കിംഗ് ലോട്ടില്‍ പാര്‍ക്ക് ചെയ്ത കാറിനകത്തു ഒരു കുട്ടിയുമായി ഇരിക്കുകയായിരുന്നു. ഇരു പൊലിസ് ഉദ്യോഗസ്ഥരും അര മണിക്കൂര്‍ നേരം ഇവരുമായി സംസാരിച്ചു. തുടര്‍ന്നു ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സര്‍വീസിനെ വിവരം അറിയിച്ചു. ഇതേ സമയം കാറിനകത്തു സൂക്ഷിച്ചിരുന്ന തോക്ക് ഇരുവര്‍ക്കും നേരെ പ്രയോഗിക്കുകയായിരുന്നു. അപ്രതീക്ഷിതമായി ഉണ്ടായ വെടിവയ്പിനെ ചെറുക്കാന്‍ ഇരുവര്‍ക്കും ആയില്ല. വെടിയേറ്റ രണ്ടുപേരില്‍ റോബിന്‍ സംഭവ സ്ഥലത്തുവച്ചും എസ്റ്റോര്‍ഫി ആശുപത്രിയിലും വച്ചു മരണത്തിനു കീഴടങ്ങുകയായിരുന്നു. ഇരുവരേയും വെടിവെച്ചശേഷം…