സുമനസ്സുകളെ തേടുന്നു! …. അഞ്ച് ആലംബഹീനരും അഞ്ഞൂറു വൈദീകരുടെ കൊയ്‌നോനിയയും: ജോർജ് നെടുവേലിൽ, ഫ്ലോറിഡ

ബ്രയിൻ ട്യൂമർ, ഷൈനി സജി സുമനസ്സുകളുടെ സഹായം തേടുന്നു, മജ്ജയിലെ കോശങ്ങൾ നശിക്കുന്ന അപൂർവ്വരോഗം-ചികിത്സക്കുവേണ്ടത് 30 ലക്ഷം രൂപ. പിഞ്ചുകുഞ്ഞു ആൻ മരിയാക്കു കരൾ പകുത്തു നൽകാൻ അമ്മ തയ്യാറാണ്! പക്ഷെ?… ശ്വാസകോശാർബുദം, മദ്ധ്യവയസ്‌ക്കൻ ചികിത്സാസഹായം തേടുന്നു- വേണ്ടത് 25 ലക്ഷം രൂപ. നട്ടെല്ലിൽ പരുക്ക്, കാലിൽ ഉണങ്ങാത്ത മുറിവ് – കിടപ്പിലായ യുവാവ് സഹായം തേടുന്നു. 2025 ഒക്‌ടോബർ ആറാം തീയതിയിലെ മലയാള മനോരമ ദിനപ്പത്രത്തില്‍ സുമനസുകളുടെ സഹായം തേടുന്നുവെന്ന ശീർഷകത്തിൽ കണ്ട അഞ്ചു കദന കഥകളാണ് നിങ്ങൾ ഇപ്പോൾ വായിച്ചത്. സുമനസുകളുടെ കാരുണ്യത്തിനായി കേഴുന്നവരുടെ ഫോട്ടോകളും പത്രത്തിൽ കൊടുത്തിട്ടുണ്ട്. ഷൈനി സജിയും, മജ്ജയിലെ കോശങ്ങൾ നശിച്ചുകൊണ്ടിരിക്കുന്ന രോഗിണിയും മദ്ധ്യവയസ്ക്കരായ സ്ത്രീകളാണ്. ശ്വാസകോശാർബുദം പിടിപെട്ടു വലയുന്ന ഗൃഹനാഥൻ മദ്ധ്യവയസ്ക്കനാണ്. നട്ടെല്ലിനു പരിക്കു പറ്റി കിടപ്പിലായിരിക്കുന്നത് യുവാവാണ്. അമ്മയുടെ കരളിൻറെ പകുതിക്കായി കാത്തിരിക്കുന്ന ആൻ മരിയക്ക് രണ്ടു…

റഷ്യയിലെ ഏറ്റവും വലിയ രണ്ട് എണ്ണക്കമ്പനികൾക്ക് മേൽ അമേരിക്ക കടുത്ത ഉപരോധം ഏര്‍പ്പെടുത്തി

ഉക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമത്തിൽ റഷ്യയ്ക്ക് കനത്ത പ്രഹരമാണ് അമേരിക്ക നൽകിയത്. ഏറ്റവും വലിയ രണ്ട് എണ്ണക്കമ്പനികളായ റോസ്നെഫ്റ്റിനും ലുക്കോയിലിനും എതിരെ കർശന ഉപരോധം ഏർപ്പെടുത്തി. ഇത് റഷ്യയുടെ സാമ്പത്തിക നട്ടെല്ല് തകർക്കുകയും സമാധാന കരാറിലെത്താൻ ക്രെംലിനിൽ സമ്മർദ്ദം വർദ്ധിപ്പിക്കുകയും ചെയ്യും. വാഷിംഗ്ടണ്‍: ഉക്രെയ്നുമായി വെടിനിർത്തൽ കരാറിലെത്താൻ ക്രെംലിനിൽ സമ്മർദ്ദം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, രണ്ട് പ്രധാന റഷ്യൻ എണ്ണ കമ്പനികളായ റോസ്നെഫ്റ്റിനും ലുക്കോയിലിനും നേരെ ബുധനാഴ്ച യുഎസ് കടുത്ത ഉപരോധം പ്രഖ്യാപിച്ചു. അതിന്റെ സമ്പദ്‌വ്യവസ്ഥയുടെ സുപ്രധാന മേഖലയായ ഊർജ്ജത്തെ ലക്ഷ്യം വച്ചുകൊണ്ട് റഷ്യയുടെ യുദ്ധ ശ്രമങ്ങളെ ദുർബലപ്പെടുത്തുന്നതിനാണ് നടപടി സ്വീകരിച്ചതെന്ന് യുഎസ് ട്രഷറി വകുപ്പ് പറഞ്ഞു. ഇന്നത്തെ നടപടി റഷ്യയുടെ ഊർജ്ജ മേഖലയ്ക്ക് മേലുള്ള സമ്മർദ്ദം വർദ്ധിപ്പിക്കുമെന്നും ക്രെംലിന്റെ യുദ്ധ യന്ത്രത്തിന് വരുമാനം ഉണ്ടാക്കാനുള്ള കഴിവിനെ ദുർബലപ്പെടുത്തുമെന്നും യുഎസ് ട്രഷറി വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.…

റഷ്യയെ പിടിച്ചുകുലുക്കിയ ഡ്രോൺ ആക്രമണം: ലോകത്തിലെ ഏറ്റവും വലിയ ഗ്യാസ് സംസ്കരണ പ്ലാന്റില്‍ ഉക്രെയ്ന്‍ ഡ്രോണ്‍ ആക്രമണം നടത്തി

റഷ്യയിലെ ഒറെൻബർഗ് മേഖലയിലെ ലോകത്തിലെ ഏറ്റവും വലിയ ഗ്യാസ് സംസ്കരണ പ്ലാന്റിനെ ഡ്രോൺ ഉപയോഗിച്ച് ഉക്രെയ്ൻ ആക്രമിച്ചു. ആക്രമണത്തിൽ പ്ലാന്റിൽ തീപിടുത്തമുണ്ടായി, പ്രവർത്തനം നിർത്തിവച്ചു. റഷ്യൻ സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനിയായ ഗാസ്പ്രോമിന്റെ ഉടമസ്ഥതയിലുള്ള പ്ലാന്റ്, പ്രതിവർഷം ഏകദേശം 45 ബില്യൺ ക്യുബിക് മീറ്റർ വാതകം സംസ്കരിക്കുന്നു. കസാക്കിസ്ഥാനിൽ നിന്നുള്ള ഗ്യാസ് വിതരണത്തിലും ആക്രമണം വലിയ തടസ്സമുണ്ടാക്കി. ആക്രമണം മൂലം കസാക്കിസ്ഥാനിലെ വാതക വിതരണത്തെ ബാധിച്ചതായി ഊർജ്ജ മന്ത്രാലയം സ്ഥിരീകരിച്ചു. എത്രയും വേഗം സാധാരണ നില പുനഃസ്ഥാപിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. വാതക വിതരണത്തിലെ തടസ്സം മേഖലയിലെ ഊർജ്ജ പ്രവാഹത്തെ തടസ്സപ്പെടുത്തി, ഇത് പല മേഖലകളിലും വാതക ക്ഷാമത്തിന് കാരണമായി. യുദ്ധത്തിന്റെ ആഘാതം അയൽ രാജ്യങ്ങളിലും വർദ്ധിച്ചുവരുന്നുവെന്ന് ഇത് വ്യക്തമായി സൂചിപ്പിക്കുന്നു. ഈ ആക്രമണം ആസൂത്രിതമായ ഒരു തന്ത്രത്തിന്റെ ഭാഗമാണ്. റഷ്യയുടെ ഊർജ്ജ സൗകര്യങ്ങളാണ് അവരുടെ യുദ്ധത്തിന് ഇന്ധനം…

യുവ തലമുറക്ക് പ്രാധാന്യം നൽകി ഫോമാ ‘ടീം പ്രോമിസ്’ മത്സരരംഗത്ത്

ഇതാദ്യമായി യുവതലമുറക്ക് വലിയ പ്രാധാന്യം നൽകി ഫോമായിൽ മാറ്റത്തിന്റെ കാഹളമായി ‘ടീം പ്രോമിസ്.’ അവിഭക്ത ഫൊക്കാനയിലും ഫോമയിലും മറ്റു സംഘടനകളിലും ദേശീയ നേതൃത്വത്തിൽ വിജയകരമായി പ്രവർത്തിച്ചിട്ടുള്ള മാത്യു വർഗീസ് (ജോസ്-ഫ്ലോറിഡ) നേതൃത്വം നൽകുന്ന ടീം പ്രോമിസ് പാനലിൽ ജനറൽ സെക്രട്ടറിയായി ഫിലഡൽഫിയയിൽ നിന്ന് അനു സ്ക്കറിയയും ട്രഷററായി ന്യു യോർക്കിൽ നിന്ന് ബിനോയി തോമസും വൈസ് പ്രസിഡന്റായി കാലിഫോർണിയയിൽ നിന്ന് ജോൺസൺ ജോസഫും ജോ. സെക്രട്ടറിയായി ഡാളസില്‍ നിന്ന് രേഷ്മാ രഞ്ജനും ജോ. ട്രഷററായി ഫ്ലോറിഡയിൽ നിന്ന് ടിറ്റോ ജോണും മത്സരിക്കുന്നു. സംഘടനാ രംഗത്തും സാമൂഹിക രംഗത്തും കാരുണ്യ പ്രവർത്തനങ്ങളിലും വ്യക്തിമുദ്ര പതിച്ചിട്ടുള്ളവരാണ് യുവത്വം തുടിച്ചു നിൽക്കുന്ന സ്ഥാനാർത്ഥികൾ. രാജ്യത്തിന്റെ വിവിധ മേഖലകൾക്ക് പ്രാതിനിധ്യം നൽകി ഇത്തരമൊരു പാനൽ വലിയ പ്രതീക്ഷ ഉണർത്തുന്നതാണ്. താൻപോരിമയില്ലാത്ത പ്രവർത്തനവും സംഘടനക്ക് കൂടുതൽ കരുത്തും സേവനരംഗത്ത് പുതിയ കാൽവയ്പുകളും എന്നതാണ് പാനൽ…

സെന്റ് തോമസ് സീറോ മലബാർ ദേവാലയത്തിൽ ദൈവശാസ്ത്ര ഡിപ്ലോമ : പ്രഥമ ബാച്ചിലെ 22 പേർക്ക് ബിരുദം

ഡാലസ്/ടെക്‌സാസ്: കോട്ടയം വടവാതൂർ പൗരസ്ത്യ വിദ്യാപീഠത്തിന്റെ കീഴിൽ ചിക്കാഗോ സെന്റ് തോമസ് സീറോ മലബാർ രൂപതയുടെ മതബോധന ഡിപ്പാർട്ട്‌മെന്റായ മാർത്തോമാ തിയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്  നടത്തുന്ന ദൈവശാസ്ത്ര പഠനത്തിൽ, ഡാലസ് സെന്റ് തോമസ് സീറോ മലബാർ  ഫൊറോനാ ദേവാലയത്തിലെ 22 അൽമായർ ഡിപ്ലോമ ബിരുദം നേടി. വിശ്വാസ പരിശീലന ചരിത്രത്തിലെ ഈ സുപ്രധാന നാഴികക്കല്ലിന് സാക്ഷ്യം വഹിച്ചുകൊണ്ട് മിഷൻ സൺഡേ ദിനത്തിൽ ബിരുദദാന ചടങ്ങ് നടന്നു. ഫൊറോനാ വികാരി റവ. ഫാ സിബി സെബാസ്റ്റ്യൻ  കൊച്ചീറ്റത്തോട്ടത്ത്‌ ചടങ്ങിൽ ഡിപ്ലോമ കരസ്ഥമാക്കിയ 22 ബിരുദധാരികൾക്ക് സർട്ടിഫിക്കറ്റും ഡിപ്ലോമായും വിതരണം ചെയ്തു. ഫാ. സിബി സെബാസ്റ്റ്യൻ ബിരുദധാരികളെ  അഭിനന്ദിച്ചു.  ദേവാലയത്തിലെ  ആദ്യത്തെ തിയോളജി ബിരുദധാരികളുടെ ബാച്ചാണിത്. റോമിലെ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടുമായി അഫിലിയേറ്റ് ചെയ്ത  ദൈവശാസ്ത്ര ബിരുദമാണിത്. ദൈവത്തെയും സഭയെയും കുറിച്ച് ആഴത്തിൽ അറിയുന്നതിനും വിശ്വാസം ശക്തിപ്പെടുത്തുന്നതിനുമായി മുതിർന്നവർക്കായി രൂപീകരിച്ച ഈ…

അൽവാരാഡോ ഹൈസ്കൂൾ അധ്യാപികയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ

അൽവാരാഡോ( ടെക്സാസ്): അൽവാരാഡോ ഹൈസ്കൂളിലെ ബയോളജി, കെമിസ്ട്രി അധ്യാപിക ചെൽസി സ്പില്ലേഴ്സ് (33)യെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് ബ്രാൻഡൻ ആഷ്ലിയെ പോലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബർ 18-ന് സ്പില്ലേഴ്സ് അവരുടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയതിനെത്തുടർന്ന്, അന്വേഷണത്തിൽ ഭർത്താവിന്റെ  മർദ്ദനമൂലാമാണ്‌ ഇവർ  കൊല്ലപ്പെട്ടതെന്ന് കണ്ടെത്തി. ആഷ്ലിയെ ഒക്ടോബർ 20-ന് ഗ്രൈംസ് കൗണ്ടിയിലെ ബെഡിയാസിൽ പോലീസ് പിടികൂടി. ഇയാളുടെ കയ്യിൽ ഒരു തോക്കും കണ്ടെത്തിയിട്ടുണ്ട്. ചെൽസി സ്പില്ലേഴ്സ് പ്രിയപ്പെട്ട അധ്യാപികയായിരുന്നു. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും കൗൺസലിംഗ് സൗകര്യം സ്കൂൾ അധികൃതർ ഏർപ്പെടുത്തിയിട്ടുണ്ട്. പോലീസ് അന്വേഷണത്തിൽ തുടരുകയാണെന്നും, ആഷ്ലിയെ ജോൺസൺ കൗണ്ടിയിലേക്ക് മാറ്റുമെന്ന് അധികൃതർ അറിയിച്ചു.

ഡാളസ് കേരള അസോസിയേഷൻ കേരളപ്പിറവി ആഘോഷം നവംബർ 1ന്

ഡാളസ് : ഡാളസ് കേരള അസോസിയേഷൻ സംഘടിപ്പിക്കുന്ന 2025 കെരളപ്പിറവി ആഘോഷം നവംബർ 1ന് വൈകിട്ട് 6 മണിക്ക് സെന്റ് തോമസ് സീറോ മലബാർ ജൂബിലി ഹാളിൽ വച്ച് നടത്തുമെന്ന് കേരള അസോസിയേഷൻ ഭാരവാഹികൾ  അറിയിച്ചു ഈ വർഷത്തെ കെരളപ്പിറവി ആഘോഷം വ്യത്യസ്തതയും പുതുമയും നിറഞ്ഞതായിരിക്കുമെന്നും കേരളത്തിന്റെ പാരമ്പര്യവും കലാസൗന്ദര്യവും നിറഞ്ഞ ഒരു വലിയ സാംസ്കാരിക വിരുന്നായിരിക്കുമെന്നും   ആർട്സ് ഡയറക്ടർ സുബി ഫിലിപ്പ് പറഞ്ഞു ഡാലസ്–ഫോർത്ത്‌വോർത്ത് (DFW) മെട്രോപ്ലെക്സിലെ നിരവധി കലാപ്രതിഭകൾക്ക് വേദിയിൽ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം ഒരുക്കിയിട്ടുണ്ടെന്നും പല പുതിയ പ്രതിഭകളും  ആദ്യമായി വേദിയിൽ എത്തുന്ന ഈ പരിപാടി കൂടുതൽ ആവേശകരമായിരിക്കും സുബി കൂട്ടിച്ചേർത്തു കേരളത്തിന്റെ സമ്പന്നമായ കലാരൂപങ്ങൾ,ഭരതനാട്യം, മോഹിനിയാട്ടം, നാട്ടൻ നൃത്തം, ഒപ്പന, മാർഗംകളി തുടങ്ങിയവ വേദിയെ മനോഹരമാക്കും.താലന്തുള്ള ഗായകർ അവതരിപ്പിക്കുന്ന ഗ്രൂപ്പ് ഗാനങ്ങൾ, മാപ്പിളപ്പാട്ട്, മറ്റു നിരവധി സംഗീത നിമിഷങ്ങളും…

ഡാലസിൽ ലാന കൺവെൻഷനിൽ ശനിയാഴ്ച കേരളപ്പിറവി ആഘോഷം; സുനിൽ പി. ഇളയിടം മുഖ്യാതിഥി

ഡാലസ്: നോർത്ത് അമേരിക്കയിലെ സാഹിത്യപ്രേമികൾ കാത്തിരിക്കുന്ന ലാന (ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക) യുടെ 14-ാമത് ദ്വൈവാർഷിക കൺവെൻഷനോടനുബന്ധിച്ച് കേരളപ്പിറവി ആഘോഷിക്കുന്നു. ഡാലസിലെ കേരള ലിറ്റററി സൊസൈറ്റിയുടെ ആതിഥേയത്വത്തിൽ ഒക്ടോബർ 31 മുതൽ നവംബർ 2 വരെ ഇർവിങ്ങിലെ ആട്രിയം ഹോട്ടൽ ഓഡിറ്റോറിയത്തിലാണ് (എംഎസ്ടി – തെക്കേമുറി നഗർ) കൺവെൻഷൻ നടക്കുന്നത്. ഇതിന്റെ ഭാഗമായി നവംബർ 1 ശനിയാഴ്ച വൈകുന്നേരം 6:00 മണി മുതൽ കേരളപ്പിറവി ദിനം സമുചിതമായി ആഘോഷിക്കും. പ്രശസ്ത പ്രഭാഷകനും നിരൂപകനുമായ എഴുത്തുകാരനുമായ സുനിൽ പി. ഇളയിടമാണ് കൺവെൻഷനിലെ മുഖ്യാതിഥി. അതോടൊപ്പം പ്രശസ്ത ഡോക്ടറും സാമൂഹികപ്രവർത്തകനും വാഗ്മിയുമായ ഡോ. എം. വി. പിള്ള (ഡാലസ്), നിരൂപകനും പ്രഭാഷകനുമായ സജി എബ്രഹാം (പൂനെ) എന്നിവരും പ്രധാന അതിഥികളായി പങ്കെടുക്കും. സാംസ്കാരിക സമ്മേളനം, വിഭവസമൃദ്ധമായ അത്താഴവിരുന്ന്, വൈവിധ്യമാർന്ന കലാപരിപാടികൾ എന്നിവ ഒരുക്കിയിട്ടുണ്ട്. നോർത്ത് അമേരിക്കയിലെ എല്ലാ…

നിരവ് ഷാ, മുൻ മെയിൻ സി.ഡി.സി ഡയറക്ടർ ഗവർണർ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു

ബ്രൺസ്‌വിക്(മെയിൻ):മുൻ മെയിൻ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ (CDC) ഡയറക്ടറും യു.എസ്. CDC-യിലെ മുൻ പ്രിൻസിപ്പൽ ഡിപ്യൂട്ടി ഡയറക്ടറും ആയ ഡെമോക്രാറ്റ് നിരവ് ഷാ, ഒക്ടോബർ 20-ന് മെയിൻ ഗവർണർ സ്ഥാനാർത്ഥിയായി സ്ഥാനാർഥിത്വം പ്രഖ്യാപിച്ചു. 1977 ൽ വിസ്കോൺസിനിൽ  ഇന്ത്യൻ മുസ്ലിം കുടിയേറ്റക്കാരുടെ കുടുംബത്തിൽ ജനിച്ച ഷാ വിസ്കോൺസിനിൽ വളർന്നു.ലൂയിസ്‌വില്ലെ സർവകലാശാലയിൽ നിന്നും  മനഃശാസ്ത്രത്തിലും ജീവശാസ്ത്രത്തിലും ബിരുദം നേടി, 1999 ൽ സയൻസ് ബിരുദം നേടി കോളേജ് പഠനത്തിനുശേഷം, ഷാ ഓക്സ്ഫോർഡിൽ സാമ്പത്തിക ശാസ്ത്രവും തുടർന്ന്  2000 ൽ ചിക്കാഗോ സർവകലാശാലയിൽ മെഡിക്കൽ സ്കൂളിൽ ജെ.ഡി. ബിരുദവും 2008 ൽ ഡോക്ടർ ഓഫ് മെഡിസിനും ഷാ പൂർത്തിയാക്കി, രണ്ടും ചിക്കാഗോ സർവകലാശാലയിൽ നിന്ന്, കൂടാതെ ന്യൂ അമേരിക്കക്കാർക്കുള്ള പോൾ & ഡെയ്‌സി സോറോസ് ഫെലോഷിപ്പുകൾ നേടി. കോവിഡിന്റെ പാന്ഡെമിക് സമയത്ത് മെയിൻ CDC ഡയറക്ടറായി…

“രാജമ്മേ… പശു!” (ലേഖനം): ഉമ്മന്‍ കാപ്പില്‍

പ്രശസ്ത ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ,നാലു പതിറ്റാണ്ടുമുമ്പ് പുറത്തിറങ്ങിയ തന്റെ ‘എലിപ്പത്തായം’ എന്ന സിനിമയിൽ, മധ്യവയസ്‌കനായ ഉണ്ണിയുടെയും (കരമന ജനാർദ്ദനൻ നായർ) അദ്ദേഹത്തിന്റെ രണ്ട് സഹോദരിമാരുടെയും (ശാരദ, ജലജ) കഥയിലൂടെ കേരളത്തിന്റെ ഫ്യൂഡൽ വ്യവസ്ഥയുടെ ശിഥിലീകരണത്തെ അതിമനോഹരമായി പകർത്തുന്നു. ഇനി മേലിൽ ഒരു അവാർഡ് സിനിമ കാണില്ല എന്ന് ചിലരെങ്കിലും പറയാൻ ഈ സിനിമ കാരണമായി എന്ന സത്യവും ഇവിടെ വിസ്മരിക്കുന്നില്ല. എങ്കിലും സാമൂഹിക പരിവർത്തനത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഈ ചിത്രം, മാറിക്കൊണ്ടിരിക്കുന്ന ലോകവുമായി പൊരുത്തപ്പെടാൻ കഴിയാത്ത ഒരു കുടുംബത്തെ പച്ചയായി ചിത്രീകരിച്ചിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്. തുടക്കത്തിലെ ഒരു രംഗത്തിൽ, ഉണ്ണി പട്ടണത്തിലേക്ക് പുറപ്പെടുന്നു, പക്ഷേ കുറച്ച് ചുവടുകൾ കഴിഞ്ഞ് താൻ എന്തോ മറന്നുപോയെന്ന് മനസ്സിലാക്കി നടപ്പു നിർത്തി. നിർവികാരനായി അയാൾ “രാജമ്മേ” എന്ന് നീട്ടി വിളിക്കുന്നു. രാജമ്മ ഒരു ജോഡി ചെരിപ്പുമായി ഉടനെ പ്രത്യക്ഷപ്പെടുന്നു, അവൾ അവന്റെ…