2020 ൽ ഇന്ത്യയിൽ കാലാവസ്ഥയുമായി ബന്ധപ്പെട്ട ദുരന്തങ്ങൾ കാരണം 3.8 ദശലക്ഷം ആളുകൾ ആഭ്യന്തരമായി പലായനം ചെയ്തു

ലോകമെമ്പാടുമുള്ള പല രാജ്യങ്ങളും വരൾച്ച മുതൽ വെള്ളപ്പൊക്കം വരെയുള്ള കടുത്ത കാലാവസ്ഥയെ അഭിമുഖീകരിക്കുന്നതിനാൽ, 2020 ൽ 3.8 ദശലക്ഷത്തിലധികം ആളുകൾ ആഭ്യന്തരമായി പലായനം ചെയ്യപ്പെട്ടതായി യുഎൻ ജനറൽ അസംബ്ലിയുടെ പ്രത്യേക റിപ്പോർട്ടിൽ പരാമർശിക്കുന്നു. കൂടുതലും കാലാവസ്ഥാ സംബന്ധമായ ദുരന്തങ്ങൾ കാരണമാണ്. ഇന്ത്യ, ചൈന (5 ദശലക്ഷത്തിലധികം), യുണൈറ്റഡ് സ്റ്റേറ്റ്സ് (1.7 ദശലക്ഷത്തിലധികം) എന്നിങ്ങനെയാണ് കണക്കുകളില്‍ കാണിക്കുന്നത്. ഈ മാസം ന്യൂയോർക്കിൽ നടക്കുന്ന യുഎൻ ജനറൽ അസംബ്ലി സമ്മേളനത്തിന് മുന്നോടിയായി, മനുഷ്യാവകാശങ്ങളെയും കാലാവസ്ഥാ വ്യതിയാനത്തെയും കുറിച്ചുള്ള യുഎൻ പ്രത്യേക റിപ്പോർട്ടർ ഇയാൻ ഫ്രൈയുടെ റിപ്പോർട്ട് പ്രകാരം, കാലാവസ്ഥയുടെ അനന്തരഫലമായി ലോകമെമ്പാടും ജനങ്ങളുടെ അവകാശങ്ങൾ പ്രതികൂലമായി ബാധിക്കപ്പെടുകയോ ലംഘിക്കപ്പെടുകയോ ചെയ്യുന്നു എന്ന് പറയുന്നു. വാർഷിക ജനറൽ അസംബ്ലി സെഷനിൽ പങ്കെടുക്കാനും അഭിസംബോധന ചെയ്യാനും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ന്യൂയോർക്കിലേക്ക് പോകും. ​​കാലാവസ്ഥാ വ്യതിയാനമാണ് ഈ വർഷത്തെ ഇന്ത്യയുടെ ഇടപെടലിന്റെ…

ഇന്ന് ‘ലോക നാളികേര ദിനം’

ഇന്ന് (സെപ്തംബർ 2 ന്) ലോക നാളികേര ദിനമായി ആചരിക്കുന്നു. തേങ്ങയുടെ മൂല്യത്തെയും ഗുണങ്ങളെയും കുറിച്ചുള്ള അറിവ് ഊന്നിപ്പറയുന്നതിനും പ്രചരിപ്പിക്കുന്നതിനുമാണ് ഈ ദിനം ആചരിക്കുന്നത്. ലോകമെമ്പാടും ഏറ്റവുമധികം ഉപയോഗിക്കുന്ന പഴങ്ങളുടെ പട്ടികയിലും ഇത് സ്ഥാനം പിടിക്കുന്നു. കൂടാതെ, തേങ്ങയുടെ വിവിധോദ്ദേശ്യ സ്വഭാവം അതിനെ വ്യത്യസ്തമാക്കുന്നു. തെങ്ങ് (അതിന്റെ വിവിധ ഭാഗങ്ങൾ) പ്രകൃതിയുടെ ഏറ്റവും വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളിൽ ഒന്നാണ്, ഭക്ഷണവും പാനീയവും മുതൽ സൗന്ദര്യവർദ്ധക തയ്യാറെടുപ്പുകളും അലങ്കാരങ്ങളും വരെ. ഡ്രൂപ്പ് കുടുംബത്തിലെ അംഗമായ തെങ്ങ്, ഉഷ്ണമേഖലാ രാജ്യങ്ങളിൽ കൂടുതലായി കാണപ്പെടുന്നു. ഏഷ്യൻ-പസഫിക് മേഖലയിലാണ് തെങ്ങ് കൂടുതൽ പ്രചാരത്തിലുള്ളത്. ഈ ദിനം ആഘോഷിക്കുന്നതിന്റെ ഉദ്ദേശ്യം തെങ്ങ് കൃഷിയും ഉൽപ്പാദനക്ഷമതയും പ്രോത്സാഹിപ്പിക്കുക എന്നതാണ്. മംഗള കർമ്മങ്ങളിലും തേങ്ങ ഉപയോഗിക്കാറുണ്ട്. ഇതോടൊപ്പം, മറ്റ് പലതിലും ഇത് ഉപയോഗിക്കുന്നു. ലോക നാളികേര ദിനത്തിന്റെ ചരിത്രം: 2009-ലാണ് ആദ്യമായി ലോക നാളികേര ദിനം ആചരിച്ചത്. ഏഷ്യൻ,…

മലർക്കൂടയുടെ ഏങ്ങൽ (കവിത): സതീഷ് കളത്തിൽ

കാലം ‘കണ്ണാരംപൊത്തി’ കളിക്കവേ കളംമാറി പോകുന്നു ജീവിതങ്ങൾ. ആവണി കാറ്റിൻറെ ചീറലിൽ ആവണി പക്ഷിയും നിശബ്ദമാകുന്നു. രാക്കൊതിച്ചി തുമ്പികളെ കാണാതെ രാവും തിങ്കളിൽ മിഴി നട്ടിരിക്കുന്നു. തേഞ്ഞുത്തീരാറായൊരു പെരുമ്പറ തേട്ടിയതുപോലൊരു നാദമുയർത്തുന്നു. മച്ചിൻപുറത്തെ മാറാലക്കെട്ടിലൊരു മലർക്കൂടയുടെ ഏങ്ങലുയരുന്നു. തമ്പാനിഷ്ട സൂനങ്ങളാം മുക്കുത്തിയും തുമ്പയും കാശിത്തുമ്പയും; പിന്നെ, തുളസി, ചെമ്പരത്തി, കുടമുല്ല, റോസ, തെച്ചി, പിച്ചകം, മുല്ല, മന്ദാരം, അരളി, തോനെ പൂക്കും കനകാംബരം, മണിപ്പൂ തഴച്ചുനിൽക്കും പവിഴമല്ലി, രാജമല്ലി, തടിയൻ ഗന്ധരാജൻ, വേണുപത്രി, തുടുത്ത ജണ്ടുമല്ലി, ജമന്തി, വാടാർമല്ലി, തൂവെള്ള നന്ത്യാർവട്ടം, ശംഖുപുഷ്പം, തൂങ്ങിയാടും കോഴിവാലൻ, മഷിപ്പൂ, തൊട്ടാർവാടി, കൊങ്ങിണി, കണ്ണാന്തളി, താമര, ആമ്പൽ, നെല്ലിപ്പൂ, കായാമ്പൂ, തീമുള്ള്, കാക്കപ്പൂയിത്യാദികളുമിറുത്തു മാബലി മന്നനു കൃഷ്ണകിരീടം തേടുന്ന മലരുകളുടെ ശിഞ്ജിതം കേൾക്കാതെ ഒയ്യാരമിട്ട്; പുന്നാരം കേട്ട്; പയ്യാരമില്ലാതെ ഓലപ്പന്തുക്കളിയും ഓലപ്പീപ്പി വിളിയും ഓണംതുള്ളലും പാവക്കൂത്തും കഴിഞ്ഞു ‘ഓണം’ ആലസ്യം…

ആഗോള കോവിഡ് -19 കേസുകൾ 600 മില്യൺ കവിഞ്ഞതായി ലോകാരോഗ്യ സംഘടന

ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) ഏറ്റവും പുതിയ ഡാറ്റ അനുസരിച്ച്, ലോകമെമ്പാടുമുള്ള കോവിഡ് -19 കേസുകളുടെ എണ്ണം 600 ദശലക്ഷത്തിലധികം ഉയർന്നു. 2020 ന്റെ തുടക്കത്തിൽ ആരംഭിച്ച ഈ മഹാമാരി ഇപ്പോഴും ശക്തമായി തുടരുന്ന പകർച്ചവ്യാധിയുടെ ഒരു നാഴികക്കല്ലാണ്. വെള്ളിയാഴ്ച രാവിലെ വരെ 600,555,262 കേസുകളും, ആകെ 6,472,914 മരണങ്ങളും ഡാറ്റയില്‍ കാണിക്കുന്നു. യഥാക്രമം 93,216,822 കേസുകളും 1,034,719 മരണങ്ങളുമുള്ള അമേരിക്കയാണ് ഏറ്റവും കൂടുതൽ കോവിഡ് ബാധിച്ച രാജ്യം. 44,436,339 കേസുകളുമായി ഇന്ത്യ രണ്ടാം സ്ഥാനത്തും, 34,414,011 കേസുകളുമായി ബ്രസീൽ മൂന്നാം സ്താനത്തുമാണ്. 683,851 മരണങ്ങളുമായി ബ്രസീൽ രണ്ടാം സ്ഥാനത്തും 527,911 മരണങ്ങളുമായി ഇന്ത്യ മൂന്നാം സ്ഥാനത്തുമാണ്. ലോകാരോഗ്യ സംഘടനയുടെ പ്രാദേശിക ഓഫീസുകൾ പ്രകാരം യൂറോപ്പിലും അമേരിക്കയിലും ഇതുവരെ 248 ദശലക്ഷത്തിലധികം സ്ഥിരീകരിച്ച കേസുകളും (യഥാക്രമം 2,077,355, 2,817,530) 175 ദശലക്ഷത്തിലധികം മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. ആഗോളതലത്തിൽ സ്ഥിരീകരിച്ച എല്ലാ…

ന്യൂയോർക്ക് ഗവൺമെന്റ് തോക്ക് ഒളിപ്പിച്ചു കൈവശം വയ്ക്കുന്നത് നിരോധിച്ചു

ന്യൂയോർക്ക്: നൂറ്റാണ്ടുകൾ പഴക്കമുള്ള, തോക്കുകൾ കൈവശം വയ്ക്കാനുള്ള സംസ്ഥാനത്തിന്റെ നിയമം അസാധുവാക്കിയ യുഎസ് സുപ്രീം കോടതിയുടെ ജൂണിലെ വിധിക്ക് മറുപടിയായി, ന്യൂയോർക്ക് നിർദ്ദിഷ്‌ട സെൻസിറ്റീവ് സ്ഥലങ്ങളിൽ ആയുധങ്ങള്‍ ഒളിപ്പിച്ച് കൈവശം വയ്ക്കുന്നത് നിയമവിരുദ്ധമാക്കി. വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വന്ന പുതിയ നിയമം, ടൈംസ് സ്‌ക്വയർ, ബാറുകൾ, ലൈബ്രറികൾ, സ്‌കൂളുകൾ, പൊതു കെട്ടിടങ്ങൾ, ആശുപത്രികൾ എന്നിവയുൾപ്പെടെയുള്ള സെൻസിറ്റീവ് ഏരിയകളിലേക്ക് തോക്കുകൾ ഒളിപ്പിച്ചു കൊണ്ടുവരുന്നതിനുള്ള പെര്‍മിറ്റ് ഉള്ളവരെ വിലക്കുന്നു. ന്യൂയോർക്ക് സംസ്ഥാന ഗവൺമെന്റിന്റെ ഒരു പ്രസ്താവന പ്രകാരം, ഈ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കപ്പെടാത്തവരെ, സെൻസിറ്റീവ് സൈറ്റുകളിൽ അതിന്റെ വ്യവസ്ഥ ലംഘിച്ച കുറ്റകൃത്യത്തിന് ശിക്ഷിക്കപ്പെടാം. ഒരു പൊതു ബോധവൽക്കരണ കാമ്പെയ്‌ൻ ആരംഭിക്കുന്നതിനോടനുബന്ധിച്ച്, പ്രാദേശിക നിയമ നിർവ്വഹണ ഏജൻസികൾ നിർണായക സ്ഥലങ്ങളിൽ സൂചനകൾ (signage) സ്ഥാപിച്ചിട്ടുണ്ട്. ന്യൂയോർക്ക് സിറ്റി മേയർ എറിക് ആഡംസ് പറയുന്നതനുസരിച്ച്, “ടൈംസ് സ്‌ക്വയറിലേക്കുള്ള ഓരോ പ്രവേശനത്തിലും ഞങ്ങൾ സൈനേജ്…

പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ സംഗമം ശനിയാഴ്ച – ഒരുക്കങ്ങൾ പൂർത്തിയായി

ഹൂസ്റ്റൺ: പി എം എഫ് ഗ്ലോബൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റെംബർ 3 ശനിയാഴ്ച എറണാകുളം, പാലാരിവട്ടം വൈഎംസിഎ ഹാൾ ജോസ് പനച്ചിക്കൽ നഗറിൽ വെച്ച് പി എം എഫ് ഗ്ലോബൽ സംഗമം വിപുലമായ രീതിയിൽ നടത്തുന്നതിനുള്ള ഒരുക്കങ്ങൾപൂർത്തിയായതയായി സംഘാടകർ അറിയിച്ചു. ശനിയഴ്ച ഉച്ച കഴിഞ്ഞു 2.30 മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ പി എം എഫ് ഭവന താക്കോൽ ദാനം, പൊതു സമ്മേളനം, കലാ സാംസ്‌കാരിക പരിപാടികൾ, ആദരിയ്കൽ ചടങ്ങു എന്നിവ ഉണ്ടായിരിക്കുന്നതാണ്. പി എം എഫ് ഗ്ലോബൽ നേതാക്കളും പ്രതിനിധികളും, കുടുംബങ്ങളും, മറ്റു വിശിഷ്ട വ്യക്തിത്വങ്ങളും പങ്കെടുക്കുന്ന സമ്മേളനത്തിലേക്ക് എല്ലാ പ്രവാസി മലയാളികളെയും ഹാർദ്ദവമായി സ്വാഗതം ചെയുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു. 2.30 മണിക്ക് പ്രതിനിധി സമ്മേളനത്തോടെ ആരംഭിക്കുന്ന പരിപാടി രാത്രി 8 മണിക്ക് അവസാനിക്കുന്നതാണ്. സമ്മേളനം വൻ വിജയമാക്കുന്നതിന് എം പീ സലീം (ഗ്ലോബൽ പ്രസിഡണ്ട് –…

ഓണം പൊന്നോണം (ഓണ കവിത) ജോണ്‍ ഇളമത

വര്‍ണ്ണതുമ്പികള്‍ പാറി പറന്ന് ഓണമഹോത്സവ- വരവറിയിച്ചു തുമ്പയില്ല തുളസിയില്ല തൂശനിലയിലെ ഓണസദ്യക്ക് പോണമെനിക്ക് ചങ്ങാതിമരൊക്കെ ഒത്തുകുടും ചന്തത്തില്‍ കുമ്മിയടിച്ച് തിരുവാതിരയാടാന്‍ സുന്ദരിമാരെത്തും പ്രവാസികള്‍ക്കൊക്കെ ഓണമുണ്ട് ചുറ്റിലും സമാജമുണ്ട് അത്തപ്പൂമത്സരമുണ്ട് വടംവലിയുമുണ്ട് ഓണകോടിയുടത്ത് വാലിട്ട് കണ്ണെഴുതി കോമളാങ്കികള്‍ എത്തുന്നുണ്ട് പൂവാലക്കൂട്ടങ്ങള്‍ പുറകെ അവര്‍ക്ക് കാവല്‍ നടക്കും പതിവുമുണ്ട് അച്ചായന്മാരൊക്കെ കരമുണ്ടുടുത്ത് കുപ്പായ ജൂബയുമിട്ട് കുംഭതിരുമ്മി എത്താറുണ്ട് അവരോ ജരാനരകള്‍ മാറ്റി മീശപിരിച്ച് പൂടകൊഴിഞ്ഞ സിംഹങ്ങള്‍ കണക്കെ നടക്കാറുണ്ട്. അമ്മച്ചിമാരെക്കെ എത്തും, തരുണിമാരായ് പച്ചക്കറിയരിഞ്ഞു കൂട്ടിയപോല്‍ പുത്തനാം കസവു കോടി വാരിച്ചുറ്റി സ്വര്‍ണ്ണതിളക്കത്തില്‍ ഉത്സവപറമ്പിലെ പലഹാര വണ്ടിപോലെ പോണമെനിക്ക് ഓണത്തിന് അറുപതുകൂട്ടം കറി ഒരുക്കും സമാജത്തിന്‍ ഓണത്തിന് തൂശനിലയില്‍ തുമ്പപ്പൂചോറും ഇലനിറയെ കറികളും വിളമ്പിതരും അങ്കനമാരും അച്ചായന്‍മാരും എരിശേരി, പുളിശേരി കാളന്‍, ഓലന്‍ കിച്ചടി, പച്ചടി കടുമാങ്ങാ ചമ്മന്തി പലതരമുപ്പിലിട്ടതും പിന്നെ ഉപ്പേരി, പപ്പടം പായസമങ്ങനെ! കൊതിയൂറും ഓണസദ്യയുണ്ണാന്‍ ഞാന്‍…

‘ഭക്തി മഞ്ജുഷ’ – ഭക്തിയുടെ സുഗന്ധ കുസുമങ്ങൾ നിറച്ച ഒരു പൂക്കൂട (പുസ്തകാവലോകനം): തൊടുപുഴ കെ ശങ്കർ, മുംബൈ

ആമുഖം: എഴുത്തിന്റെ ലോകത്തിൽ ബഹുമാന്യനായ ശ്രീമാൻ ഡോക്ടർ. സി എൻ എൻ നായർ നമുക്ക് പുതുമുഖനല്ലല്ലോ!മലയാളത്തിലും ഇംഗ്ലീഷിലും തുല്യ സാന്ദ്രതയോടെ വിവിധ കൃതികൾ സാഹിത്യലോകത്തിനു സംഭാവന ചെയ്ത വ്യക്തിയെന്ന നിലയിൽ അദ്ദേഹം മുംബൈക്കകത്തും പുറത്തും സുപരിചിതനാണ്. മുംബൈയിൽ മട്ടുംഗയിലും ഇതര ഭാഗങ്ങളിലുമുള്ള സമാജങ്ങളിലും സമയാ സമയങ്ങളിൽ നടന്നുവരുന്ന സാഹിത്യ സമ്മേളനങ്ങളിൽ വാഗ്മികളായ പ്രാസംഗികരിൽ ഒരാളെന്ന നിലയിൽ ശ്രീമാൻ നായർ സർ എല്ലായ്‌പ്പോഴും ഒരു നിറസാന്നിദ്ധ്യമാണ്. വി എസ് എൻ എൽ എന്ന ബൃഹത് സ്ഥാപനത്തിൽ പല ഉത്തരവാദിത്വ പൂർണ്ണമായ തസ്തികകളിലും പ്രവർത്തിച്ചു ജനറൽ മാനേജർ എന്ന ഉന്നത പദവിയിൽ നിന്നും വിരമിച്ച ശേഷം ഇപ്പോൾ സ്വച്ഛമായ കുടുംബ ജീവിതവും അതോടൊപ്പം സാഹിത്യ സേവനവും സമഭാവനയോടെ നടത്തി വരുന്നു. സംസ്കൃതം പ്രതേക വിഷയമാക്കി ഇംഗ്ലീഷ്ൽ ബിരുദവും പിന്നീട് ഇംഗ്ലീഷ് ഭാഷയിൽ എം എ യും തുടർന്നു ഡോക്ടറേറ്റും മുംബൈ…

കഥ പറയുന്ന കല്ലുകള്‍ (നോവല്‍ – 10): ജോണ്‍ ഇളമത

കാലച്രക്രം വീണ്ടും കറങ്ങി. ഋതുക്കള്‍ മാറിമാറിവന്നു. ഫെറോറയിലെ ഡ്യൂക്ക്‌ അല്‍ഫോന്‍സിന്റെ ഒരു പൂര്‍ണ്ണകായ പ്രതിമ കൊത്തിത്തീര്‍ന്ന്‌ അവസാന മിനുക്കു പണികളിലായിരുന്നു മൈക്കെലാഞ്ജലോ. പെട്ടെന്ന്‌ ഒരു വില്ലുവണ്ടി മൈക്കെലാഞ്ജലോയുടെ ശില്‍പ്പശാലയ്ക്കു മുമ്പില്‍ കൊട്ടാരക്കെട്ടുകള്‍ക്കുള്ളില്‍ വന്നുനിന്നു. അതില്‍ നിന്ന്‌ പട്ടാള വേഷധാരിയായ ഒരു ആജാനുബാഹു ഇറങ്ങിവന്നു. ഡ്യൂക്കിന്റെ കാവല്‍പ്പടയാളികള്‍ അദ്ദേഹത്തെ സ്വീകരിച്ചു. ഞാന്‍ മൈക്കെലാഞ്ജലോയെ കാണാനെത്തിയതാണ്‌. ഒരു പടയാളി ഭവ്യതയോടെ അദ്ദേഹത്തെ മൈക്കെലാഞ്ജലോയുടെ മുമ്പില്‍ എത്തിച്ചു. ആഗതന്‍ ശാന്തഗംഭീരമായി മൊഴിഞ്ഞു: എന്റെ പേര്‍ ജനറല്‍ ലൂയിചി! ഞാന്‍ ഫ്ളോറന്‍സില്‍നിന്നു വരുന്നു. കര്‍ദിനാള്‍ ജിയോവാനി മെഡിസിയാണ്‌ എന്നെ ഇങ്ങോട്ടേക്കയച്ചത്‌. താങ്കളെ ഫ്ളോറന്‍സിലേക്ക്‌ തിരികെ കൂട്ടിക്കൊണ്ട്‌ ചെല്ലാനുള്ള തിരുമനസ്സിന്റെ ഉത്തരവനുസരിച്ച്‌. ഞാന്‍ ഫ്ളോറന്‍സില്‍ കര്‍ദിനാള്‍ തിരുമനസ്സിന്റെ സര്‍‌വ്വസൈന്യാധിപനാണ്‌. മൈക്കെലാഞ്ജലോ സ്വപ്നത്തിലെന്നവിധം, കൈകളിലെ പൊടി കഴുകിത്തുടച്ച്‌ ലുയിചിക്ക്‌ ഹസ്തദാനം നല്‍കി ചോദിച്ചു: കര്‍ദിനാള്‍ ജിയോവാനിയോ, ഫ്ലോറന്‍സിലെയോ! അതേ, തിരുമനസ്സുകൊണ്ടാണ്‌ ഇപ്പോള്‍ ഫ്ളോറന്‍സിലെ ഭരണാധി കാരി!…

സാമൂഹിക പ്രതിബദ്ധതയിൽ അടിയുറച്ച പ്രവർത്തനവുമായി ബബ്‌ളൂ ചാക്കോ ഫോമാ ജോ. ട്രഷറർ സ്ഥാനത്തേക്ക്

നാഷ്‌വിൽ (ടെന്നസി): സാമൂഹിക പ്രവർത്തനത്തിനും സംഘടനാ കാര്യങ്ങൾക്കും മുന്നിട്ടിറങ്ങുന്നവർ തികഞ്ഞ പ്രതിബദ്ധതയോടെ പ്രവർത്തിച്ചില്ലെങ്കിൽ അവരുടെ പ്രവർത്തനം സമൂഹത്തിൽ ഒരു ചലനവും സൃഷ്ടിക്കുകയില്ല. വെറും സ്ഥാനമാനങ്ങൾക്കോ ആലങ്കാരിക പദവികൾക്കോ വേണ്ടി മാത്രം നേതൃനിരയിലേക്ക് വരുന്നവർ യോഗ്യരായ മറ്റു പലരുടെയും അവസരങ്ങളാണ് നഷ്ടപ്പെടുത്തുന്നത്. എടുക്കുന്ന സ്ഥാനങ്ങൾക്കു മാന്യത കല്പിക്കണമെന്നും ഉത്തരവാദിത്വത്തോടെയും പ്രതിബദ്ധതയുടെയും മാത്രമേ ഒരു ചുമതലയിൽ ഇരിക്കാവൂ എന്നും നിർബന്ധമുള്ള വ്യക്തിയാണ് ഫോമാ ജോയിന്റ് ട്രഷറർ സ്ഥാനാർഥി ബബ്ലൂ ചാക്കോ. കഷ്ടത അനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും സാമൂഹിക പ്രതിബദ്ധതകൾ ഏറ്റെടുക്കുന്നതിനായി സംഘടനാ നേതൃത്വത്തിനും കൂടുതൽ സമയം കണ്ടെത്തി മുമ്പിട്ടിറങ്ങിയ വ്യക്തികൂടിയാണ് അദ്ദേഹം . സ്‌കൂൾ കുട്ടി ആയിരുന്നപ്പോഴേ പ്രസംഗകലയിൽ മുൻപന്തിയിലായിരുന്ന ബബ്‌ളൂ പ്രസംഗ മത്സര വേദികളിലെ നിറസാന്നിധ്യവും സ്ഥിരം വിജയിയുമായിരുന്നു. 1996 മുതൽ 2007 വരെ മിഷിഗണിലെ ജീവിതത്തിൽ ഫിസിയോ തെറാപ്പിസ്റ്റ് ആയി ജോലി നോക്കുമ്പോഴും മിഷിഗൺ മലയാളീ…