ന്യൂയോർക്ക് ഗവൺമെന്റ് തോക്ക് ഒളിപ്പിച്ചു കൈവശം വയ്ക്കുന്നത് നിരോധിച്ചു

ന്യൂയോർക്ക്: നൂറ്റാണ്ടുകൾ പഴക്കമുള്ള, തോക്കുകൾ കൈവശം വയ്ക്കാനുള്ള സംസ്ഥാനത്തിന്റെ നിയമം അസാധുവാക്കിയ യുഎസ് സുപ്രീം കോടതിയുടെ ജൂണിലെ വിധിക്ക് മറുപടിയായി, ന്യൂയോർക്ക് നിർദ്ദിഷ്‌ട സെൻസിറ്റീവ് സ്ഥലങ്ങളിൽ ആയുധങ്ങള്‍ ഒളിപ്പിച്ച് കൈവശം വയ്ക്കുന്നത് നിയമവിരുദ്ധമാക്കി.

വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വന്ന പുതിയ നിയമം, ടൈംസ് സ്‌ക്വയർ, ബാറുകൾ, ലൈബ്രറികൾ, സ്‌കൂളുകൾ, പൊതു കെട്ടിടങ്ങൾ, ആശുപത്രികൾ എന്നിവയുൾപ്പെടെയുള്ള സെൻസിറ്റീവ് ഏരിയകളിലേക്ക് തോക്കുകൾ ഒളിപ്പിച്ചു കൊണ്ടുവരുന്നതിനുള്ള പെര്‍മിറ്റ് ഉള്ളവരെ വിലക്കുന്നു.

ന്യൂയോർക്ക് സംസ്ഥാന ഗവൺമെന്റിന്റെ ഒരു പ്രസ്താവന പ്രകാരം, ഈ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കപ്പെടാത്തവരെ, സെൻസിറ്റീവ് സൈറ്റുകളിൽ അതിന്റെ വ്യവസ്ഥ ലംഘിച്ച കുറ്റകൃത്യത്തിന് ശിക്ഷിക്കപ്പെടാം. ഒരു പൊതു ബോധവൽക്കരണ കാമ്പെയ്‌ൻ ആരംഭിക്കുന്നതിനോടനുബന്ധിച്ച്, പ്രാദേശിക നിയമ നിർവ്വഹണ ഏജൻസികൾ നിർണായക സ്ഥലങ്ങളിൽ സൂചനകൾ (signage) സ്ഥാപിച്ചിട്ടുണ്ട്.

ന്യൂയോർക്ക് സിറ്റി മേയർ എറിക് ആഡംസ് പറയുന്നതനുസരിച്ച്, “ടൈംസ് സ്‌ക്വയറിലേക്കുള്ള ഓരോ പ്രവേശനത്തിലും ഞങ്ങൾ സൈനേജ് സ്ഥാപിക്കും. അതിലൂടെ യാത്ര ചെയ്യുന്ന സന്ദർശകരോട് ഈ പ്രദേശം തോക്ക് രഹിത മേഖലയാണെന്നും ലൈസൻസുള്ള തോക്ക് വാഹകര്‍ക്കും മറ്റുള്ളവര്‍ക്കും നിയമപ്രകാരം വ്യക്തമായി അനുവദിക്കുന്നില്ലെങ്കിൽ തോക്കുമായി പ്രവേശിക്കാൻ പാടുള്ളതല്ല.”

ഒരു നൂറ്റാണ്ടിലേറെയായി, ന്യൂയോർക്കിൽ മറച്ചു വെച്ച തോക്ക് ലൈസന്‍സുകള്‍ക്ക് (concealed carry gun licence) “മതിയായ കാരണം” തെളിയിക്കാൻ അപേക്ഷകരോട് ആവശ്യപ്പെടുന്നു. എന്നാൽ, ഈ വ്യവസ്ഥ രണ്ടാം ഭേദഗതിയുടെ ലംഘനമാണെന്നായിരുന്നു സുപ്രീം കോടതിയുടെ വിലയിരുത്തല്‍.

ന്യൂയോർക്കിൽ കൺസീൽഡ് കാരി പെർമിറ്റിന് അപേക്ഷിക്കുന്നവർക്ക്, പശ്ചാത്തല പരിശോധനകൾ, തോക്കുകളുടെ സുരക്ഷയെക്കുറിച്ചുള്ള പരിശീലനം, ലൈവ്-ഫയർ ഡ്രില്ലുകൾ എന്നിവയെല്ലാം ശക്തിപ്പെടുത്തുന്നു. പെർമിറ്റുകൾ ഓരോ അഞ്ച് വർഷത്തിലും എന്നതിലുപരി മൂന്ന് വർഷത്തിലൊരിക്കൽ പുതുക്കുകയോ അല്ലെങ്കിൽ വീണ്ടും സാക്ഷ്യപ്പെടുത്തുകയോ ചെയ്യണം. മെയ് മാസത്തിൽ ബഫലോയിൽ നടന്ന കൂട്ട വെടിവയ്പിന്റെ പ്രതികരണമായി സെപ്തംബർ 4 മുതൽ പ്രാബല്യത്തിൽ വരുന്ന സെമി ഓട്ടോമാറ്റിക് റൈഫിൾ ഉടമസ്ഥതയ്ക്കുള്ള പുതിയ ലൈസൻസിംഗും കുറഞ്ഞ പ്രായ നിയന്ത്രണങ്ങളും ഗവർണർ കാത്തി ഹോചുൾ പുറത്തിറക്കി.

ഒരു വ്യക്തിക്ക് കുറഞ്ഞത് 21 വയസ്സ് പ്രായമുണ്ടായിരിക്കണം. കൂടാതെ, പുതിയ നിയമം അനുസരിച്ച് ഒരു സെമി ഓട്ടോമാറ്റിക് റൈഫിൾ വാങ്ങുന്നതിനോ കൈവശം വയ്ക്കുന്നതിനോ മുമ്പായി ഒരു പെർമിറ്റ് ഉണ്ടായിരിക്കുകയും വേണം.

Print Friendly, PDF & Email

Leave a Comment

More News