മത തമ്പ്രാക്കന്മാരേ…. പെൺകുട്ടികൾ ശബ്ദിക്കട്ടെ (ലേഖനം) : കാരൂർ സോമൻ

കേരള ചരിത്രം കടന്നുവന്നിട്ടുള്ളത് ധാരാളം അവിസ്മരണീയങ്ങളായ നാൾ വഴികളിലൂടെയാണ്. ഏതൊരു വ്യക്തിയുടേയും സാംസ്‌ക്കാരിക സാക്ഷാത്ക്കാരമാണ് പുരോഗതി നേടുക. പുരോഗമനാശയങ്ങൾ മാറ്റത്തിന്റെ മാതൃകയാണ്. അങ്ങനെ പുരോഗതി നേടുന്ന ദേശങ്ങൾ, രാജ്യങ്ങൾ പുത്തൻ പറുദീസയായി പുനർനിർമ്മിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. അവിടെ പുതിയ തൊഴിലുകൾ, പുതിയ റോഡുകൾ, പുതിയ ബ്രിഡ്ജുകൾ, പുതിയ തീവണ്ടികൾ, വാഹനങ്ങൾ, കെട്ടിടങ്ങൾ, ഹോട്ടലുകൾ, പാർക്കുകൾ, വ്യവസായം തുടങ്ങി ആധുനിക ടെക്‌നോളജിയുടെ കണ്ണഞ്ചിപ്പിക്കുന്ന വിസ്മയ വാതായനങ്ങൾ മിഴി തുറക്കുമ്പോൾ കേരളത്തിലെ പെൺകുട്ടികൾ എങ്ങനെ വസ്ത്രം ധരിക്കണം, ക്ലാസ് മുറികളിൽ ആൺകുട്ടികൾക്കൊപ്പമിരിക്കാൻ പാടില്ല എന്നൊക്കെ കേട്ടാൽ സമൂഹത്തിൽ വഷളന് വളരാൻ വളം വേണ്ട എന്ന് തോന്നും. ഞാൻ പഠിച്ച കാലങ്ങളിൽ ഒന്നിച്ചിരുന്നാണ് പഠിച്ചത്. തീവണ്ടി, വിമാനം, കപ്പൽ, ബസ്സ് ഇതിലെല്ലാം ഒരേ സീറ്റിലിരുന്നാണ് സ്ത്രീ പുരുഷന്മാർ സഞ്ചരിക്കുന്നത്. ചില മത മൗലികവാദികൾ പച്ചപ്പുല്ലു കണ്ട പശുവിനെപോലെയാണ് ഇതിൽ പുല്ലു തിന്നാൻ വരുന്നത്. നമ്മുടെ…

ഇന്ത്യയുടെ നഷ്ടപ്പെട്ട ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിച്ച് രാജ്യത്തെ രക്ഷിക്കുവാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് അധികാരത്തിൽ വരണം: എൽദോസ് കുന്നപ്പിള്ളി MLA

ഫിലാഡൽഫിയ: ഇന്ത്യയുടെ നഷ്ടപ്പെട്ട ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിച്ച് രാജ്യത്തെ രക്ഷിക്കുവാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് അധികാരത്തിൽ വന്നാൽ മാത്രമേ സാധ്യമാവുകയുള്ളൂ എന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി അംഗവും, പെരുമ്പാവൂരിന്റെ ജനപ്രിയ എംഎൽഎ യും, കേരളനിയമസഭയിലെ മിന്നും താരവുമായ ശ്രീ എൽദോസ് കുന്നപ്പിള്ളി പ്രസ്ഥാപിച്ചു. ഇന്ത്യയുടെ എഴുപത്തി അഞ്ചാം സ്വാതന്ത്ര്യദിനവും ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ്സ് പെൻസിൽവാനിയാ ചാപ്റ്ററിന്റെ ഉത്‌ഘാടനവും നിർവ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം . ഗാന്ധിജിയും സുബാഷ് ചന്ദ്രബോസും ജവഹർലാൽ നെഹ്റുവും, വല്ലഭായി പട്ടേലും ആസാദും ഒക്കെ കൊളുത്തി തന്ന ദീപശിഖയുമായിട്ടാണ് ഈ രാജ്യത്തെ സ്നേഹിക്കുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ അണികളായ നാം ഓരോരുത്തരും മുന്നോട്ടു പോകുന്നത്. ആ ഐക്യവും ഒത്തൊരുമയും സമാധാനവും ഇല്ലാതാക്കുവാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. അധികാരത്തിൽ കടിച്ചുതൂങ്ങി അസമാധാനവും, അരാജകത്വവും, വർഗ്ഗീയ വിദ്വേഷങ്ങളും വളർത്തി രാജ്യത്തെ രണ്ടാക്കാൻവേണ്ടിയുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത് എന്ന…

അജു എസ്. വര്‍ഗീസ് (54) ബര്‍ഗന്‍ഫീല്‍ഡില്‍ അന്തരിച്ചു

ന്യൂജേഴ്‌സി: ചെങ്ങന്നൂര്‍ കല്ലിശേരി മണലേത്ത് പവ്വത്തില്‍പടിക്കല്‍ സജി ഏബ്രഹാം വര്‍ഗീസിന്റെ ഭാര്യ അജു എസ്. വര്‍ഗീസ് (54) ബര്‍ഗന്‍ഫീല്‍ഡില്‍ അന്തരിച്ചു. കരവാളൂര്‍ മലയാറ്റുമണ്ണില്‍ പരേതരായ കെ. ജോണ്‍ (റിട്ട. ടീച്ചര്‍), വി.സി. സാറാമ്മ (റിട്ട. ഹെഡ്മിസ്ട്രസ്) എന്നിവരുടെ മകളായ അജു ന്യൂയോര്‍ക്കിലെ ഹോസ്പിറ്റല്‍ ഫോര്‍ സ്‌പെഷല്‍ സര്‍ജറി, ഇലബെല്ല ജീറിയാട്രിക് സെന്റര്‍ എന്നിവടങ്ങളില്‍ ദീര്‍ഘകാലം സേവനം അനുഷ്ഠിച്ചിരുന്നു. ന്യൂജേഴ്‌സി, റിഡ്ജ്ഫീല്‍ഡ് പാര്‍ക്ക് സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തിലെ സണ്‍ഡേ സ്‌കൂള്‍ പ്രിന്‍സിപ്പലായിരുന്ന പരേതയുടെ സംസ്‌കാരം പിന്നീട് ഈ ദേവാലയത്തില്‍ വച്ചു നടത്തും. മക്കള്‍: ഡോ. അഖില്‍ ഏബ്രഹാം സജി എംഡി (ന്യൂയോര്‍ക്ക് വെസ്റ്റ് ചെസ്റ്റര്‍ മെഡിക്കല്‍ സെന്റര്‍), സ്റ്റെഫനി സാറാ സജി (ടീച്ചര്‍), റ്റിഫനി മറിയം സജി. വിവരങ്ങള്‍ക്ക്: മാത്യു ഏബ്രഹാം (സണ്ണി) 201 983 7148, സജി ഏബ്രഹാം വര്‍ഗീസ് (201 364 8945),…

സംഘർഷം രൂക്ഷമായതോടെ തായ്‌വാനു ചുറ്റും ചൈന പുതിയ സൈനികാഭ്യാസം നടത്തുന്നു

അമേരിക്കയിലെ ഉന്നത ഉദ്യോഗസ്ഥരുടെ തായ്‌പേയി സന്ദർശനം ഉൾപ്പെടെയുള്ള യുഎസ് പ്രകോപനങ്ങളെച്ചൊല്ലി സംഘർഷം വർദ്ധിക്കുന്ന സാഹചര്യത്തില്‍ ചൈന തായ്‌വാന് ചുറ്റും സൈനികാഭ്യാസം നടത്തുന്നതായി റിപ്പോർട്ട്. തായ്‌വാൻ കടലിടുക്കിലെ പുതിയ സാഹചര്യത്തിന് മറുപടിയായി നടത്തുന്ന പതിവ് സൈനിക പ്രവർത്തനങ്ങളുടെ ഭാഗമാണ് അഭ്യാസമെന്ന് ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി ഈസ്റ്റേൺ തിയറ്റർ കമാൻഡിന്റെ വക്താവിനെ ഉദ്ധരിച്ച് ചൈനീസ് സ്റ്റേറ്റ് മാധ്യമം വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തു. തായ്‌വാനിലേക്കുള്ള യുഎസ് ഉദ്യോഗസ്ഥരുടെ സമീപകാല സന്ദർശനങ്ങൾ ചൈനയുടെ രോഷത്തെ പ്രകോപിപ്പിച്ചിരിക്കുകയാണ്. ചൈനയുടെ ആഭ്യന്തര കാര്യങ്ങളിൽ വാഷിംഗ്ടണിന്റെ നേരിട്ടുള്ള ഇടപെടലാണെന്ന് ബീജിംഗ് വിശേഷിപ്പിച്ചു. തങ്ങളുടെ പ്രാദേശിക അഖണ്ഡതയ്‌ക്കെതിരായ ഏത് ഭീഷണിയും തീകൊണ്ട് കളിക്കുകയാണെന്നും, ബീജിംഗ് സർക്കാരിന്റെ ഉറച്ച പ്രതികരണം നേരിടേണ്ടിവരുമെന്നും ചൈന ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അടുത്ത വർഷത്തേക്കുള്ള സൈനിക ബജറ്റ് ഗണ്യമായി വർദ്ധിപ്പിക്കാനുള്ള പദ്ധതിയുമായി തായ്‌വാൻ മുന്നോട്ട് പോകുന്നതിനിടെയാണ് സൈനിക അഭ്യാസങ്ങൾ നടത്തിയത്. തായ്‌വാൻ പ്രസിഡന്റ്…

ഇസ്രായേലിൽ നിന്ന് അമേരിക്ക പിന്മാറണമെന്ന് ആവശ്യപ്പെട്ട് ഫലസ്തീൻ അനുകൂല പ്രവർത്തകർ മിനസോട്ടയിൽ റാലി നടത്തി

മിനസോട്ട: ഇസ്രയേലിനുള്ള ഭരണകൂടത്തിന്റെ പിന്തുണയിൽ പ്രതിഷേധിച്ച് ഫലസ്തീൻ അനുകൂല പ്രവർത്തകർ യുഎസിലെ മിനസോട്ട സംസ്ഥാന തലസ്ഥാനമായ സെന്റ് പോളിൽ റാലി നടത്തി. ഗവർണറുടെ ഓഫീസിനു പുറത്ത് തടിച്ചുകൂടിയ പ്രതിഷേധക്കാർ ഇസ്രായേലി കോർപ്പറേഷനുകളിലെ ഓഹരികൾ വിൽക്കാൻ മിനസോട്ടയിലെ സ്റ്റേറ്റ് ബോർഡ് ഓഫ് ഇൻവെസ്റ്റ്‌മെന്റിനോട് (എസ്ബിഐ) ആവശ്യപ്പെട്ടു. വിവിധ ഇസ്രായേലി കമ്പനികളിൽ, പ്രത്യേകിച്ച് എൽബിറ്റ് സിസ്റ്റങ്ങളിൽ, മിനസോട്ടയുടെ വൻകിട ഹോൾഡിംഗുകളെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി മിനസോട്ട എസ്ബിഐയുടെ ഓഗസ്റ്റ് യോഗത്തിന് ഒരു ദിവസം മുമ്പാണ് യുദ്ധവിരുദ്ധ സമിതി (എഡബ്ല്യുസി) ആരംഭിച്ച പ്രതിഷേധ നടപടി. എല്‍ബിറ്റ് ഒരു ആയുധ നിർമ്മാണ, സൈബർ സുരക്ഷാ സ്ഥാപനമാണ്. മിനസോട്ടയുടെ എസ്‌ബിഐക്ക് നിലവിൽ എൽബിറ്റ് സിസ്റ്റത്തിൽ 10,396 ഓഹരികൾ ഉണ്ട്. ഇത് നിലവിലെ വിപണി മൂല്യത്തിൽ 1,170,705 ഡോളർ വിലമതിക്കുന്നു. 1000-ലധികം മിനസോട്ടക്കാരുടെ ഒപ്പുകൾ ശേഖരിച്ച സമരക്കാര്‍ തങ്ങളുടെ നികുതിദായകരുടെ ഡോളർ ഇനി മുതൽ ഇസ്രായേലി…

‘ഭാരത് ജോഡോ’ പദയാത്ര: ഒഐസിസി യുഎസ്എ യെ പ്രതിനിധീകരിച്ച്‌ ചെയർമാൻ ജെയിംസ് കൂടൽ പങ്കെടുക്കും

ഹൂസ്റ്റൺ: കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ‘ഭാരത് ജോഡോ’ പദയാത്ര അടുത്ത മാസം ഏഴിന് ആരംഭിക്കും. കന്യാകുമാരി മുതൽ കശ്മീർ വരെ നീണ്ടു നിൽക്കുന്ന പദയാത്ര 2023 ജനുവരി 30 ന് സമാപിക്കും.ഒഐസിസി യുഎസ്എയെ പ്രതിനിധികരിച്ച് നാഷണൽ ചെയർമാൻ ജെയിംസ് കൂടൽ പങ്കെടുക്കും. കന്യാകുമാരിയിൽ നിന്നും കേരളത്തിലേക്കുള്ള പദയാത്രയിലാണ് അണിചേരുക. രാജ്യത്തെ കോൺഗ്രസ് പ്രവർത്തകരും നേതാക്കളും ആവേശത്തോടെയാണ് ഈ പദയാത്രയെ കാത്തിരിക്കുന്നത്. ‘ഭാരത് ജോഡോ യാത്ര’ എന്ന ഹാഷ്ടാഗും പദയാത്രയുടെ ലോഗോയും കഴിഞ്ഞ ദിവസം പ്രകാശനം ചെയ്തു. 150 ദിവസം നീളുന്ന പദയാത്ര 12 സംസ്ഥാനങ്ങളിലൂടെയാണു കടന്നുപോവുക. 3500 കിലോമീറ്റർ പിന്നിട്ട് 2023 ജനുവരി 30 ന് സമാപിക്കും. 22 നഗരങ്ങളിൽ റാലികൾ സംഘടിപ്പിക്കും. ഗുജറാത്തിൽ കടക്കുന്നില്ല. രാവിലെ 7 മുതൽ 10 വരെയും വൈകിട്ട് 4 മുതൽ രാത്രി 7 വരെയും…

റവ.ഡോ. മോനി മാത്യു ആഗസ്റ്റ് 30 നു ഐ പി എല്ലില്‍ പ്രസംഗിക്കുന്നു

ഹൂസ്റ്റണ്‍: ആഗസ്റ്റ് 30 ചൊവ്വാഴ്ച ഇന്റര്‍നാഷണല്‍ പ്രയര്‍ലൈനില്‍ (ഐപിഎൽ) മാർത്തോമാ സഭയിലെ സീനിയർ വൈദികനും മാർത്തോമാ സൺ‌ഡേസ്കൂൾ മുൻ ജനറൽ സെക്രട്ടറിയുമായ റവ ഡോ മോനി മാത്യു മുഖ്യ പ്രഭാഷണം നല്‍കുന്നു. വിവിധ രാജ്യങ്ങളിലുള്ളവര്‍ പ്രാര്‍ഥനയ്ക്കും ദൈവവചന കേള്‍വിക്കുമായി ഒത്തുചേരുന്ന പൊതുവേദിയാണ് ഇന്റര്‍നാഷണല്‍ പ്രയര്‍ ലയ്ന്‍. ആഴ്ചയിലെ എല്ലാ ചൊവ്വാഴ്ചയും രാത്രി 9 മണിക്കാണ് (ന്യൂയോര്‍ക്ക് ടൈം) പ്രയര്‍ലൈന്‍ സജീവമാകുന്നത്. വിവിധ സഭാ മേലധ്യക്ഷന്മാരും, പ്രഗത്ഭരും പ്രശസ്തരും, ദൈവവചന പണ്ഡിതന്മാരും നല്‍കുന്ന സന്ദേശം ഐപിഎല്ലിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നു. ആഗസ്റ്റ് 30 നു ചൊവ്വാഴ്ചയിലെ പ്രയര്‍ ലൈന്‍ സന്ദേശം നല്‍കുന്ന മോനി മാത്യു അച്ചന്റെ പ്രഭാഷണം ശ്രവിക്കുന്നതിനും, അനുഗ്രഹം പ്രാപിക്കുന്നതിനും 712 770 4821 എന്ന ഫോണ്‍ നമ്പർ ഡയല്‍ചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു. ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐപിഎല്ലിനെ കുറിച്ച്…

ഹൂസ്റ്റൺ റാന്നി അസ്സോസിയേഷൻ ഓണാഘോഷം സെപ്റ്റംബര്‍ 4 ഞായറാഴ്ച

ഹൂസ്റ്റൺ: അമേരിക്കയിലെ പ്രമുഖ പ്രവാസി സംഘടനകളിലൊന്നായ ഹൂസ്റ്റൺ റാന്നി അസോസിയേഷന്റെ (എച്ച്‌ആർഎ) ആഭിമുഖ്യത്തിൽ ഓണാഘോഷവും കുടുംബസംഗമവും വിപുലമായ പരിപാടികളോടെ നടത്തുന്നു. ആഘോഷപരിപാടികൾ സെപ്തംബർ 4 ന് ഞായറാഴ്ച വൈകുന്നേരം 5.30 മുതൽ മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റന്റെ ആസ്ഥാന കേന്ദ്രമായ കേരളാ ഹൗസിൽ വച്ച് നടത്തപ്പെടും (1415, Packer Ln, Stafford, TX 77477) മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട് ഉത്‌ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ സ്റ്റാഫ്‌ഫോർഡ് സിറ്റി കൗൺസിൽമാൻ കെൻ മാത്യു ഓണ സന്ദേശം നൽകും. ഹൂസ്റ്റണിൽ സാമൂഹ്യ സാംസ്‌കാരിക സാമുദായിക രംഗത്തെ പ്രമുഖർ ആശംസകൾ അറിയിക്കും. എച്ച്ആർഎ പ്രസിഡണ്ട് ബാബു കൂടത്തിനാലിൽ അദ്ധ്യക്ഷത വഹിയ്ക്കും. ചെണ്ടമേളം,വള്ളംകളി, ഓണപ്പാട്ടുകൾ, മാവേലിയുടെ എഴുന്നള്ളത്ത്, അത്ത പൂക്കളം തുടങ്ങി വൈവിദ്ധ്യമാർന്ന പരിപാടികളാണ് ഒരുക്കിയിരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. ഈ വർഷത്തെ “റാന്നി മന്നനെയും” “റാന്നി മങ്ക” യെയും ആഘോഷ…

ഓ കുഴപ്പമില്ല !

കുഴപ്പം (kuzhappam) എന്ന വാക്കിൻറെ അർത്ഥം നോക്കിയപ്പോൾ ഇവയെല്ലാം ആണ് എനിക്ക് ലഭിച്ചത്: trouble, difficulty, imbroglio, defect, confusion, disorderliness. അപ്പോൾ കുഴപ്പമില്ല എന്ന് പറഞ്ഞാൽ ഈ മേൽപ്പറഞ്ഞ സംഭവങ്ങൾ ഇല്ലാതിരിക്കാം എന്ന് നമുക്ക് കരുതാം. ഇനി കാര്യത്തിലേക്ക് കടക്കാം. അമേരിക്കൻ മണ്ണിൽ ഇന്ത്യൻ പാചകരീതി മാറ്റുരച്ചവരാണ് മുഗൾ പാലസ് ബി.കെ. ജോൺ, ബംഗാൾ ടൈഗർ സിംസൺ, മഹാറാണി ജോൺ, സിത്താര്‍ പാലസ് ഷാജു കെ പോൾ. സൺഡേ ലഞ്ചും ഔട്ട്ഡോർ കേറ്ററിംഗ് കൂടുതലായി മലയാളികളുമായി ഇടപെടേണ്ടി വരുന്നത്. കാശ്മീരി ഷെഫ്, ലാസിം ഭായി ഉണ്ടാക്കിയ റോഹൻ ജോഷ്, ഗഡുവാളി ഷെഫിൻറെ തന്തൂരി ഐറ്റംസ്, ബാലസുബ്രഹ്മണ്യ പോറ്റിയെ കൊണ്ട് മസാല ദോശയും സാമ്പാറും, ജിൻസൺ മേനാച്ചേരിയെ കൊണ്ട് മീൻ മാങ്ങ പാൽ കറി ഉണ്ടാക്കി കൊടുത്താലും ഫുഡ് എങ്ങനെ ഉണ്ട് എന്ന് ചോദിച്ചാൽ കുഴപ്പമില്ല എന്നായിരുന്നു…

ആവേശ കടലായി 12 മത് കനേഡിയന്‍ നെഹ്റു ട്രോഫി വള്ളം കളി (വീഡിയോ)

ബ്രാംപ്റ്റൺ: ഒരേ മനസ്സോടെ വിദേശികളും മലയാളികളും ഓളപരപ്പിൽ തുഴയെറിഞ്ഞു. കാണികളെ ആവേശത്തിൻ്റെ കൊടുമുടിയിലെത്തിച്ച് 12-ാംമത് കനേഡിയൻ നെഹ്റു ട്രോഫി മത്സരത്തിന്റെ ആദ്യപാദം സമാപിച്ചു. ഫൈനല്‍ മത്സരങ്ങള്‍ മഴ മൂലം മാറ്റിവെയ്ക്കേണ്ടി വന്നതായും നടക്കാതെ പോയ മത്സരങ്ങള്‍ ഉടനടി നടത്താന്‍ ശ്രമിക്കുമെന്നും റേസ് കോര്‍ഡിനേറ്റര്‍ ഗോപകുമാര്‍ നായരും രെജിസ്ട്രേഷന്‍ കണ്‍വീവര്‍ ബിനു ജോഷ്വായും അറിയിച്ചു. . ആർപ്പുവിളികളും ആരവങ്ങളുമായി ഒരു ജലോത്സവ കാലം കടന്നു പോകുമ്പോൾ കനേഡിയൻ നെഹ്റു ട്രോഫി മത്സരം ലോകത്തുള്ള എല്ലാ ജലോത്സവ പ്രേമികള്‍ക്കും ഒന്നുപോലെ ആവേശം പകർന്നതായി സമാജം ജെനറല്‍ സെക്രട്ടറി ലത മേനോന്‍ പറഞ്ഞു. പുരുഷന്മാരുടെയും വനിതകളുടെയുമായി ഇരുപത്തി അഞ്ചിലധികം ടീമുകൾ മത്സരത്തില്‍ പങ്കെടുത്തതായി ഓര്‍ഗനൈസിങ് സെക്രട്ടറിമാരായ യോഗേഷ് ഗോപകുമാര്‍ സാജു തോമസ് തുടങ്ങിയവര്‍ അറിയിയിച്ചു. ഈ വര്ഷം മുഖ്യാതിഥിയായി പങ്കെടുക്കേണ്ടായിരുന്ന പ്രമുഖ വ്യവസായി പത്മശ്രീ എം എ യൂസഫലി അദ്ദേഹം ദുബായില്‍…