ന്യൂയോർക്ക്: കോവിഡ് എന്ന മഹാവ്യാധി വരുത്തിവച്ച വലിയ ഒരു ഇടവേളക്കു ശേഷം ന്യൂയോർക്കിലെ നായർ ബനവലന്റ് അസോസിയേഷൻ തിരുവോണം ആഘോഷിക്കാൻ ഒത്തുചേരുന്നു. സെപ്തംബര്‍ 10 ശനിയാഴ്ച രാവിലെ11 മണിമുതൽ ന്യൂ ഹൈഡ് പാർക്കിലുള്ള വൈഷ്ണവ ടെമ്പിൾ ഓഡിറ്റോറിയത്തിൽ വച്ച് വിവിധ പരിപാടികളോടെ ആഘോഷിക്കാനാണ് തീരുമാനമെന്ന് പ്രസിഡന്റ് അപ്പുക്കുട്ടൻ നായർ പറഞ്ഞു. പൂക്കളമിടൽ, മഹാബലിയെ വരവേല്പ്, ചെണ്ടമേളം, ഓണസദ്യ, വിവിധ നൃത്തനൃത്യങ്ങൾ എന്നിവ പരിപാടികളിൽ ചിലതു മാത്രമാണെന്ന് സെക്രട്ടറി സേതുമാധവൻ, ട്രഷറർ ഗോപിനാഥക്കുറുപ്പ്, ട്രസ്റ്റീ ബോർഡ് ചെയർമാൻ രഘുവരൻ നായർ എന്നിവര്‍ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് ഫ്ലയര്‍ കാണുക.
Category: AMERICA
ബര്‍ഗന്‍ഫീല്‍ഡ് സെന്‍റ് മേരീസ് ദൈവാലയത്തില്‍ വിശുദ്ധ ദൈവമാതാവിന്‍റെ ജനനപ്പെരുന്നാളും ശ്രേഷ്ഠ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ ഓര്‍മ്മതിരുന്നാളും സെപ്റ്റംബര്‍ 4 മുതല്‍ സെപ്റ്റംബര്‍11 വരെ
ബര്‍ഗന്‍ഫീല്‍ഡ്, ന്യൂജേഴ്സി: ബര്‍ഗന്‍ഫീല്‍ഡ് സെന്‍റ് മേരീസ് ദൈവാലയത്തില്‍ ആണ്ടുതോറും നടത്തിവരുന്ന വിശുദ്ധ ദൈവമാതാവിന്‍റെ ജനനപ്പെരുന്നാളും, കാലം ചെയ്ത ശ്രേഷ്ഠ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ ഓര്‍മ്മതിരുന്നാളും ഈ വര്‍ഷം സെപ്റ്റംബര്‍ 4 ഞായര്‍ മുതല്‍ സെപ്റ്റംബര്‍ 11ഞായര്‍ വരെ ഭക്തിയാദരപൂര്‍വ്വം നടത്തുന്നു അനുഗ്രഹീത വചന സുവിഷേഷകനായ വന്ദ്യ പൗലോസ് പാറേക്കര കോര്‍ എപ്പിസ്ക്കോപ്പയുടെ വചന ശുശ്രൂഷയും ധ്യനവും എട്ടുനോമ്പിലെ എല്ലാ ദിവസങ്ങളിലും ക്രമീകരിച്ചിട്ടുണ്ട്. എല്ലാ ദിവസവും പ്രാര്‍ത്ഥനയ്ക്കും ധ്യാനത്തിനുമായി ദൈവാലയത്തില്‍ കഴിയുവാനുള്ള സൗകര്യമുണ്ടായിരിക്കുന്നതാണ്. അതുപോലെതന്നെ എട്ടുനോമ്പിന്‍റെ എല്ലാ ദിവസങ്ങളിലും വിശുദ്ധ കുര്‍ബ്ബാനയെത്തുടര്‍ന്ന് വന്ദ്യ പൗലോസ് പാറേക്കര കോര്‍ എപ്പിസ്ക്കോപ്പയുടെ ധ്യാനം ക്രമീകരിച്ചിട്ടുണ്ട്. ആത്മ ശരീര മനസ്സുകളുടെ നവീകരണത്തിനും വിശുദ്ധീകരണത്തിനുമായി വിശുദ്ധ ദൈവമാതാവിനോടൊപ്പം ആയിരിക്കുവാന്‍ ഏവരേയും കര്‍ത്തൃനാമത്തില്‍ ക്ഷണിക്കുന്നുവെന്ന് ഇടവക വികാരി റവ. ഫാ. റവ. ഫാ. ഗീവര്‍ഗീസ് ജേക്കബ് ചാലിശ്ശേരി അറിയിച്ചു. കാര്യപരിപാടി സെപ്റ്റംബര്‍ 4 ഞായര്‍…
ബഡ്ഡി ബോയ്സ് ഫിലാഡൽഫിയ 16 ലക്ഷത്തോളം രൂപ ഗോപിനാഥ് മുതുകാടിന് കൈമാറും
ഫിലഡൽഫിയാ: ഏകദേശം നാലു വർഷക്കാലംകൊണ്ട് ഒരു ലക്ഷത്തോളം ഡോളറിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്ത ബഡി ബോയ്സ് ഫിലാഡൽഫിയ എന്ന വാട്സ്ആപ്പ് കൂട്ടായ്മ തങ്ങളുടെ ഈ വർഷത്തെ ഓണാഘോഷ വരുമാനത്തിൽ നിന്നും ലഭിച്ച ലാഭത്തുകയായ 16 ലക്ഷത്തോളം രൂപ ഡോക്ടർ ഗോപിനാഥ് മുതുകാട് നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകാൻ തീരുമാനിച്ചു. അധികം താമസിക്കാതുതന്നെ ഈ തുക നാട്ടിൽ എത്തിക്കുവാനുള്ള പ്രവർത്തനങ്ങൾ ആരാഭിച്ചുകഴിഞ്ഞു.. കേവലം ഒരു വാട്ട്സാപ്പ് കൂട്ടായ്മയായ ബഡി ബോയ്സിന്റെ ഈ നന്മ നിറഞ്ഞ തീരുമാനത്തെ അമേരിക്കൻ മലയാളി ജനത ഒറ്റക്കെട്ടായി നെഞ്ചിലേറ്റുകയും, തങ്ങളാൽ പറ്റുന്ന സഹായങ്ങൾ എത്തിച്ചുനൽകുകയും ചെയ്തു. ആഘോഷങ്ങളുടെ പേരിൽ ലക്ഷക്കണക്കിന് രൂപ ജനങ്ങളിൽ നിന്ന് പിരിച്ചെടുത്ത് ആർക്കും പ്രയോജനമില്ലാത് അനാവശ്യമായി ധൂർത്തടിച്ച് കളയുന്നതിലല്ല, മറിച്ച് തങ്ങളാൽ കഴിയുന്ന സഹായങ്ങൾ ഒരുനേരത്തെ ആഹാരത്തിന് വകയില്ലാതെ ദാരിദ്ര്യവും പട്ടിണിയും അനുഭവിക്കുന്നവർക്കും, രോഗ ദുരിതങ്ങൾ മൂലം കഷ്ടതയനുഭവിക്കുന്നവർക്കും, ഭവനരഹിതർക്കും…
പെലോസിയുടെ സന്ദർശനത്തിന് ശേഷം ആദ്യമായി യുഎസ് യുദ്ധക്കപ്പലുകൾ തായ്‌വാൻ കടലിടുക്കിലേക്ക് കടക്കുന്നു
വാഷിംഗ്ടൺ: യു.എസ്. ഹൗസ് സ്പീക്കർ നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശനത്തിന് ശേഷം ദ്വീപിനെ തങ്ങളുടെ പ്രദേശമായി കണക്കാക്കുന്ന ചൈനയെ രോഷാകുലരാക്കിയതിനു ശേഷം ആദ്യത്തെ നീക്കം യു എസ് നാവിക സേന ആരംഭിച്ചു. ഞായറാഴ്ച തായ്‌വാൻ കടലിടുക്കിലെ അന്താരാഷ്ട്ര സമുദ്രത്തിലൂടെ യുഎസ് നാവികസേനയുടെ രണ്ട് യുദ്ധക്കപ്പലുകൾ സഞ്ചരിച്ചത് അതിന്റെ തെളിവാണ്. യുഎസ് നാവികസേനയുടെ ക്രൂയിസറുകളായ ചാൻസലർസ്‌വില്ലെയും ആന്റിറ്റവും ഓപ്പറേഷൻ തുടരുകയാണെന്ന് പറഞ്ഞു. ഇത്തരം പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ സാധാരണയായി എട്ട് മുതൽ 12 മണിക്കൂർ വരെ എടുക്കും. ചൈനീസ് നേവി ഈ നീക്കം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സമീപ വർഷങ്ങളിൽ, യുഎസ് യുദ്ധക്കപ്പലുകളും, ബ്രിട്ടൻ, കാനഡ തുടങ്ങിയ സഖ്യരാജ്യങ്ങളിൽ നിന്നുള്ളവരും പതിവായി കടലിടുക്കിലൂടെ സഞ്ചരിക്കുന്നത്, ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഗവൺമെന്റിന്റെ എതിർപ്പുകൾക്കെതിരെ തായ്‌വാൻ അവകാശപ്പെടുന്ന ചൈനയുടെ രോഷത്തിന് കാരണമായി. ആഗസ്ത് ആദ്യം പെലോസിയുടെ തായ്‌വാൻ യാത്ര ചൈനയെ പ്രകോപിപ്പിച്ചിരുന്നു. ചൈനയുടെ…
മനുഷ്യൻ ജീവിതയാത്രയിൽ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ എങ്ങനെ നേരിടണമെന്ന് രാമായണം നമ്മെ പഠിപ്പിക്കുന്നു: സ്വാമി ചിദാനന്ദപുരി
ന്യൂയോര്‍ക്ക്: കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക ജൂലൈ 17 മുതൽ ഓഗസ്റ്റ് 16 വരെയുള്ള ദിവസങ്ങളിൽ രാമായണ മാസം ആചരിച്ചു. അമേരിക്കയിലും കാനഡയിലുമുള്ള വളരെയധികം ഹൈന്ദവ കുടുംബങ്ങൾ വളരെ സജീവമായി രാമായണ പാരായണത്തിലും തുടർന്നു നടന്ന പ്രഭാഷണ പരമ്പരയിലും പങ്കെടുത്തു. കേരളത്തിലൊട്ടാകെ കർക്കിടക മാസത്തിൽ ദിവസവും സ്വഭവനങ്ങളിൽ ഉയർന്നു കേട്ട രാമായണ ശീലുകൾ സൂം മീറ്റിംഗുകളിലൂടെ പ്രവാസ ഹൈന്ദവ ഭവനങ്ങളിലും മുഴങ്ങി. മിക്കവാറും എല്ലാ ദിവസങ്ങളിലും പാരായണം കഴിയുമ്പോൾ പ്രസിദ്ധരും വാഗ്മികളുമായ പണ്ഡിതന്മാർ അതാത് ദിവസത്തെ വായിച്ച ഭാഗം വിശദമാക്കി സാധാരണക്കാർക്ക് മനസ്സിലാക്കിക്കൊടുത്തിരുന്നു. കാനഡയിൽ നിന്നുമുള്ള ഡോ. എ.പി. സുകുമാർ ഇംഗ്ലീഷിൽ വിവരിച്ചിരുന്നതിനാൽ പ്രവാസികളായ പുതിയ തലമുറയ്ക്ക് താല്പര്യം വർദ്ധിച്ചു. അടുത്ത വർഷം കൂടുതൽ കുട്ടികളെ പങ്കെടുപ്പിക്കണമെന്ന ഉദ്ദേശത്തോടെ ഇംഗ്ലീഷിൽ ഗദ്യരൂപത്തിലുള്ള രാമായണം കൂടി വായിക്കുവാൻ നിർദ്ദേശം വരികയുണ്ടായി. സംസ്കൃത പണ്ഡിതനും അറിയപ്പെടുന്ന പ്രഭാഷകനുമായ ഡോ…
മത തമ്പ്രാക്കന്മാരേ…. പെൺകുട്ടികൾ ശബ്ദിക്കട്ടെ (ലേഖനം) : കാരൂർ സോമൻ
കേരള ചരിത്രം കടന്നുവന്നിട്ടുള്ളത് ധാരാളം അവിസ്മരണീയങ്ങളായ നാൾ വഴികളിലൂടെയാണ്. ഏതൊരു വ്യക്തിയുടേയും സാംസ്‌ക്കാരിക സാക്ഷാത്ക്കാരമാണ് പുരോഗതി നേടുക. പുരോഗമനാശയങ്ങൾ മാറ്റത്തിന്റെ മാതൃകയാണ്. അങ്ങനെ പുരോഗതി നേടുന്ന ദേശങ്ങൾ, രാജ്യങ്ങൾ പുത്തൻ പറുദീസയായി പുനർനിർമ്മിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. അവിടെ പുതിയ തൊഴിലുകൾ, പുതിയ റോഡുകൾ, പുതിയ ബ്രിഡ്ജുകൾ, പുതിയ തീവണ്ടികൾ, വാഹനങ്ങൾ, കെട്ടിടങ്ങൾ, ഹോട്ടലുകൾ, പാർക്കുകൾ, വ്യവസായം തുടങ്ങി ആധുനിക ടെക്‌നോളജിയുടെ കണ്ണഞ്ചിപ്പിക്കുന്ന വിസ്മയ വാതായനങ്ങൾ മിഴി തുറക്കുമ്പോൾ കേരളത്തിലെ പെൺകുട്ടികൾ എങ്ങനെ വസ്ത്രം ധരിക്കണം, ക്ലാസ് മുറികളിൽ ആൺകുട്ടികൾക്കൊപ്പമിരിക്കാൻ പാടില്ല എന്നൊക്കെ കേട്ടാൽ സമൂഹത്തിൽ വഷളന് വളരാൻ വളം വേണ്ട എന്ന് തോന്നും. ഞാൻ പഠിച്ച കാലങ്ങളിൽ ഒന്നിച്ചിരുന്നാണ് പഠിച്ചത്. തീവണ്ടി, വിമാനം, കപ്പൽ, ബസ്സ് ഇതിലെല്ലാം ഒരേ സീറ്റിലിരുന്നാണ് സ്ത്രീ പുരുഷന്മാർ സഞ്ചരിക്കുന്നത്. ചില മത മൗലികവാദികൾ പച്ചപ്പുല്ലു കണ്ട പശുവിനെപോലെയാണ് ഇതിൽ പുല്ലു തിന്നാൻ വരുന്നത്. നമ്മുടെ…
ഇന്ത്യയുടെ നഷ്ടപ്പെട്ട ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിച്ച് രാജ്യത്തെ രക്ഷിക്കുവാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് അധികാരത്തിൽ വരണം: എൽദോസ് കുന്നപ്പിള്ളി MLA
ഫിലാഡൽഫിയ: ഇന്ത്യയുടെ നഷ്ടപ്പെട്ട ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിച്ച് രാജ്യത്തെ രക്ഷിക്കുവാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് അധികാരത്തിൽ വന്നാൽ മാത്രമേ സാധ്യമാവുകയുള്ളൂ എന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി അംഗവും, പെരുമ്പാവൂരിന്റെ ജനപ്രിയ എംഎൽഎ യും, കേരളനിയമസഭയിലെ മിന്നും താരവുമായ ശ്രീ എൽദോസ് കുന്നപ്പിള്ളി പ്രസ്ഥാപിച്ചു. ഇന്ത്യയുടെ എഴുപത്തി അഞ്ചാം സ്വാതന്ത്ര്യദിനവും ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ്സ് പെൻസിൽവാനിയാ ചാപ്റ്ററിന്റെ ഉത്‌ഘാടനവും നിർവ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം . ഗാന്ധിജിയും സുബാഷ് ചന്ദ്രബോസും ജവഹർലാൽ നെഹ്റുവും, വല്ലഭായി പട്ടേലും ആസാദും ഒക്കെ കൊളുത്തി തന്ന ദീപശിഖയുമായിട്ടാണ് ഈ രാജ്യത്തെ സ്നേഹിക്കുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ അണികളായ നാം ഓരോരുത്തരും മുന്നോട്ടു പോകുന്നത്. ആ ഐക്യവും ഒത്തൊരുമയും സമാധാനവും ഇല്ലാതാക്കുവാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. അധികാരത്തിൽ കടിച്ചുതൂങ്ങി അസമാധാനവും, അരാജകത്വവും, വർഗ്ഗീയ വിദ്വേഷങ്ങളും വളർത്തി രാജ്യത്തെ രണ്ടാക്കാൻവേണ്ടിയുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത് എന്ന…
അജു എസ്. വര്‍ഗീസ് (54) ബര്‍ഗന്‍ഫീല്‍ഡില്‍ അന്തരിച്ചു
ന്യൂജേഴ്‌സി: ചെങ്ങന്നൂര്‍ കല്ലിശേരി മണലേത്ത് പവ്വത്തില്‍പടിക്കല്‍ സജി ഏബ്രഹാം വര്‍ഗീസിന്റെ ഭാര്യ അജു എസ്. വര്‍ഗീസ് (54) ബര്‍ഗന്‍ഫീല്‍ഡില്‍ അന്തരിച്ചു. കരവാളൂര്‍ മലയാറ്റുമണ്ണില്‍ പരേതരായ കെ. ജോണ്‍ (റിട്ട. ടീച്ചര്‍), വി.സി. സാറാമ്മ (റിട്ട. ഹെഡ്മിസ്ട്രസ്) എന്നിവരുടെ മകളായ അജു ന്യൂയോര്‍ക്കിലെ ഹോസ്പിറ്റല്‍ ഫോര്‍ സ്‌പെഷല്‍ സര്‍ജറി, ഇലബെല്ല ജീറിയാട്രിക് സെന്റര്‍ എന്നിവടങ്ങളില്‍ ദീര്‍ഘകാലം സേവനം അനുഷ്ഠിച്ചിരുന്നു. ന്യൂജേഴ്‌സി, റിഡ്ജ്ഫീല്‍ഡ് പാര്‍ക്ക് സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തിലെ സണ്‍ഡേ സ്‌കൂള്‍ പ്രിന്‍സിപ്പലായിരുന്ന പരേതയുടെ സംസ്‌കാരം പിന്നീട് ഈ ദേവാലയത്തില്‍ വച്ചു നടത്തും. മക്കള്‍: ഡോ. അഖില്‍ ഏബ്രഹാം സജി എംഡി (ന്യൂയോര്‍ക്ക് വെസ്റ്റ് ചെസ്റ്റര്‍ മെഡിക്കല്‍ സെന്റര്‍), സ്റ്റെഫനി സാറാ സജി (ടീച്ചര്‍), റ്റിഫനി മറിയം സജി. വിവരങ്ങള്‍ക്ക്: മാത്യു ഏബ്രഹാം (സണ്ണി) 201 983 7148, സജി ഏബ്രഹാം വര്‍ഗീസ് (201 364 8945),…
സംഘർഷം രൂക്ഷമായതോടെ തായ്‌വാനു ചുറ്റും ചൈന പുതിയ സൈനികാഭ്യാസം നടത്തുന്നു
അമേരിക്കയിലെ ഉന്നത ഉദ്യോഗസ്ഥരുടെ തായ്‌പേയി സന്ദർശനം ഉൾപ്പെടെയുള്ള യുഎസ് പ്രകോപനങ്ങളെച്ചൊല്ലി സംഘർഷം വർദ്ധിക്കുന്ന സാഹചര്യത്തില്‍ ചൈന തായ്‌വാന് ചുറ്റും സൈനികാഭ്യാസം നടത്തുന്നതായി റിപ്പോർട്ട്. തായ്‌വാൻ കടലിടുക്കിലെ പുതിയ സാഹചര്യത്തിന് മറുപടിയായി നടത്തുന്ന പതിവ് സൈനിക പ്രവർത്തനങ്ങളുടെ ഭാഗമാണ് അഭ്യാസമെന്ന് ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി ഈസ്റ്റേൺ തിയറ്റർ കമാൻഡിന്റെ വക്താവിനെ ഉദ്ധരിച്ച് ചൈനീസ് സ്റ്റേറ്റ് മാധ്യമം വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തു. തായ്‌വാനിലേക്കുള്ള യുഎസ് ഉദ്യോഗസ്ഥരുടെ സമീപകാല സന്ദർശനങ്ങൾ ചൈനയുടെ രോഷത്തെ പ്രകോപിപ്പിച്ചിരിക്കുകയാണ്. ചൈനയുടെ ആഭ്യന്തര കാര്യങ്ങളിൽ വാഷിംഗ്ടണിന്റെ നേരിട്ടുള്ള ഇടപെടലാണെന്ന് ബീജിംഗ് വിശേഷിപ്പിച്ചു. തങ്ങളുടെ പ്രാദേശിക അഖണ്ഡതയ്‌ക്കെതിരായ ഏത് ഭീഷണിയും തീകൊണ്ട് കളിക്കുകയാണെന്നും, ബീജിംഗ് സർക്കാരിന്റെ ഉറച്ച പ്രതികരണം നേരിടേണ്ടിവരുമെന്നും ചൈന ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അടുത്ത വർഷത്തേക്കുള്ള സൈനിക ബജറ്റ് ഗണ്യമായി വർദ്ധിപ്പിക്കാനുള്ള പദ്ധതിയുമായി തായ്‌വാൻ മുന്നോട്ട് പോകുന്നതിനിടെയാണ് സൈനിക അഭ്യാസങ്ങൾ നടത്തിയത്. തായ്‌വാൻ പ്രസിഡന്റ്…
ഇസ്രായേലിൽ നിന്ന് അമേരിക്ക പിന്മാറണമെന്ന് ആവശ്യപ്പെട്ട് ഫലസ്തീൻ അനുകൂല പ്രവർത്തകർ മിനസോട്ടയിൽ റാലി നടത്തി
മിനസോട്ട: ഇസ്രയേലിനുള്ള ഭരണകൂടത്തിന്റെ പിന്തുണയിൽ പ്രതിഷേധിച്ച് ഫലസ്തീൻ അനുകൂല പ്രവർത്തകർ യുഎസിലെ മിനസോട്ട സംസ്ഥാന തലസ്ഥാനമായ സെന്റ് പോളിൽ റാലി നടത്തി. ഗവർണറുടെ ഓഫീസിനു പുറത്ത് തടിച്ചുകൂടിയ പ്രതിഷേധക്കാർ ഇസ്രായേലി കോർപ്പറേഷനുകളിലെ ഓഹരികൾ വിൽക്കാൻ മിനസോട്ടയിലെ സ്റ്റേറ്റ് ബോർഡ് ഓഫ് ഇൻവെസ്റ്റ്‌മെന്റിനോട് (എസ്ബിഐ) ആവശ്യപ്പെട്ടു. വിവിധ ഇസ്രായേലി കമ്പനികളിൽ, പ്രത്യേകിച്ച് എൽബിറ്റ് സിസ്റ്റങ്ങളിൽ, മിനസോട്ടയുടെ വൻകിട ഹോൾഡിംഗുകളെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി മിനസോട്ട എസ്ബിഐയുടെ ഓഗസ്റ്റ് യോഗത്തിന് ഒരു ദിവസം മുമ്പാണ് യുദ്ധവിരുദ്ധ സമിതി (എഡബ്ല്യുസി) ആരംഭിച്ച പ്രതിഷേധ നടപടി. എല്‍ബിറ്റ് ഒരു ആയുധ നിർമ്മാണ, സൈബർ സുരക്ഷാ സ്ഥാപനമാണ്. മിനസോട്ടയുടെ എസ്‌ബിഐക്ക് നിലവിൽ എൽബിറ്റ് സിസ്റ്റത്തിൽ 10,396 ഓഹരികൾ ഉണ്ട്. ഇത് നിലവിലെ വിപണി മൂല്യത്തിൽ 1,170,705 ഡോളർ വിലമതിക്കുന്നു. 1000-ലധികം മിനസോട്ടക്കാരുടെ ഒപ്പുകൾ ശേഖരിച്ച സമരക്കാര്‍ തങ്ങളുടെ നികുതിദായകരുടെ ഡോളർ ഇനി മുതൽ ഇസ്രായേലി…
