പെയർലാൻഡ് മലയാളി കമ്മ്യൂണിറ്റി ഓണാഘോഷം ഓഗസ്റ്റ് 27 ന്

ഹൂസ്റ്റൺ: അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ ഫ്രണ്ട്സ് ഓഫ് പെയർലാൻഡ് മലയാളി കമ്മ്യൂണിറ്റിയുടെ (എഫ്‌പിഎംസി) ഈ വർഷത്തെ ഓണാഘോഷം മാവേലി തമ്പുരാനെ വരവേറ്റുകൊണ്ടു വൈവിധ്യമാർന്ന പരിപാടികളോടെ നടത്തപ്പെടും ഓഗസ്റ്റ് 27 ന് ശനിയാഴ്ച രാവിലെ 9.30 ന് ട്രിനിറ്റി മാർത്തോമാ ദേവാലയ ഹാളിൽ വച്ച് (5810, Alemda Genoa road, Houston, TX 77048) ആരംഭിക്കുന്ന പരിപാടികളിൽ ആദരണീയനായ മിസ്സോറി സിറ്റി മേയറും പ്രവാസി മലയാളികളുടെ അഭിമാനവുമായ റോബിൻ ഇലക്കാട്ട് മുഖ്യാഥിതിയായിരിയ്ക്കും. കേരളത്തിന്റെ തനതു കലാരൂപങ്ങളായ ചെണ്ടമേളം, തിരുവാതിര, ഭരതനാട്യം, കുച്ചിപ്പുടി, നാടോടിനൃത്തം, മാവേലിത്തമ്പുരാന്റെ എഴുന്നള്ളത്ത് തുടങ്ങിയവ ആഘോഷപരിപാടികൾക്ക് കൊഴുപ്പു കൂട്ടും. 26 ഇനങ്ങളടങ്ങിയ വിഭവസമൃദ്ധമായ സദ്യയാണ്‌ ഒരുക്കിയിക്കുന്നത്. തദവസരത്തിൽ 25 ആം വിവാഹ വാർഷികം ആഘോഷിക്കുന്ന ദമ്പതികൾ, ഈ വർഷം ഗ്രാഡ്യൂവേഷൻ പൂർത്തീകരിച്ച കുട്ടികൾ, ബസ്റ്റ് പെർഫോർമർ ഓഫ് ദി ഇയർ, ദി മോസ്റ്റ് സീനിയർ…

ഇന്ത്യൻ അമേരിക്കൻ ജേണലിസ്റ്റ്, ഉമയുടെ നിര്യാണത്തിൽ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് അനുശോചിച്ചു

ഡാളസ്: പ്രശസ്ത ഇന്ത്യൻ അമേരിക്കൻ ജേണലിസ്റ്റ് ഉമ പെമ്മരാജു ആഗസ്റ്റ് എട്ടിന് നിര്യാതയായി. 64 വയസ്സായിരുന്നു. വളരെ വർഷക്കാലം ഫോക്സ് ന്യൂസിലെ ആംഗർ ആയി പ്രവർത്തിച്ചിരുന്നു. ആന്ധ്രപ്രദേശിലെ രാജമുണ്ട്രി എന്ന സ്ഥലത്താണ് ഉമ ജനിച്ചത്. ഉമയുടെ ആറാമത്തെ വയസിൽ തന്റെ കുടുംബമായി അമേരിക്കയിലേക്ക് കുടിയേറി. ഉമയുടെ അമേരിക്കൻ ജീവിതം തുടങ്ങിയത് ടെക്സസ്സിലെ സാൻ അന്റോണിയായിൽ ആയിരുന്നു. ടെക്സാസിലെ ട്രിനിറ്റി യൂണിവേഴ്സിറ്റിയിൽ നിന്നും പൊളിറ്റിക്കൽ സയൻസ് ബിരുദം നേടിയിട്ടുണ്ട്. ജേർണലിസത്തിൽ ധാരാളം അവാർഡുകൾ ലഭിച്ചിട്ടുണ്ട്. 1996 മുതൽ ഫോക്സ് ന്യൂസിന്റെ ഒറിജിനൽ ഹോസ്റ്റുകളിൽ ഒരാൾ ആയിരുന്നു. ബ്ലുംബേർഗ് ന്യൂസ് വേണ്ടി റിപ്പോർട്ടർ ആയും പ്രവർത്തിച്ചിട്ടുണ്ട്. അമേരിക്കയിലെ മാത്രമല്ല ലോകത്തിൻറെ വിവിധ രാജ്യങ്ങളിലെ പ്രശസ്ത വ്യക്തികളെ അവർ ഇൻറർവ്യൂ ചെയ്തിട്ടുണ്ട്. ഉമ പെമ്മരാജുവിൻറെ മരണം വലിയ നഷ്ടം ആണെന്ന് ഫോക്സ് ന്യൂസ് സി. ഇ. ഒ. സൂസൻ സ്കോട്ട് അനുസ്മരണ…

കുടുംബ മഹിമയുടെ മറ്റു കൂട്ടുന്നത് സ്വന്തമായി ഒരു പെറ്റ്: സണ്ണി മാളിയേക്കൽ

ന്യൂജേഴ്സിയിലെ  വാൾഡ്വിക്ക് ഇൽ “ഫസ്റ്റ് വാക്ക് “എന്ന ചൈനീസ് റസ്റ്റോറൻറ് നടത്തുന്ന കാലം. മൂത്ത മകൾ സൂസിക്ക് ഒരു പെറ്റ് ഡോഗിനെ കിട്ടണമെന്ന് ശാഠ്യം. പലതരം നായ കുട്ടികളെ അലങ്കരിച്ചുകൊണ്ട് നടക്കുന്നത് കണ്ടിട്ടുണ്ട്. റസ്റ്റോറൻറ്ൽ സ്ഥിരമായി വരുന്ന ഒരു ആനിമൽ ഡോക്ടർ ഉണ്ടായിരുന്നു. അദ്ദേഹത്തോട് ഞാൻ കാര്യങ്ങൾ സംസാരിച്ചു. സത്യത്തിൽ ഞെട്ടിപ്പോയി, നമ്മൾ പറയുന്നപോലെ “പുരാതന കുടുംബം”, അതിലും വലുതാണ് അമേരിക്കൻ പെഡിഗ്രി. അദ്ദേഹത്തിൻറെ ആനിമൽ ഹോസ്പിറ്റൽ സന്ദർശിച്ചപ്പോൾ, മോളി ചേച്ചി പറഞ്ഞത് ഓർത്തു. എല്ലാം “ഹായ് എൻഡ്”. നമ്മുടെ ആവശ്യം അനുസരിച്ച് വേണം ഒരു നായയുടെ ബ്രീഡ്നേ തിരഞ്ഞെടുക്കുവാൻ. നല്ല പെഡിഗ്രി ഉള്ള ഗോൾഡൻ റിട്രീവർ, ഫീമെയിൽ ആയിരിക്കും ഞങ്ങൾക്ക് നല്ലത് എന്ന് അദ്ദേഹം ഉപദേശിച്ചു. കുറച്ചു നാളുകൾക്കു ശേഷം , ഡോക്ടർ തന്നെ എന്നെ വിളിച്ച് ഞങ്ങൾ ഉദ്ദേശിച്ച പോലെ ഒരു ഗോൾഡൻ റിട്രീവർ…

സൽമാൻ റുഷ്ദിക്ക് ശസ്ത്രക്രിയ; ഒരു കണ്ണ് നഷ്ടപ്പെടാൻ സാധ്യതയുണ്ട്; അക്രമി കസ്റ്റഡിയിൽ

ന്യൂയോർക്ക്: ന്യൂയോര്‍ക്കിലെ ചൗതൗക്വായില്‍ ഒരു പ്രഭാഷണത്തിനിടെ കുത്തേറ്റ പ്രശസ്ത എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിക്ക് അടിയന്തിര ശസ്ത്രക്രിയ നടത്തി. കഴുത്തിൽ കുത്തേറ്റ റുഷ്ദിയെ ഹെലികോപ്റ്ററിൽ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് പറഞ്ഞു. അദ്ദേഹം വെന്റിലേറ്ററിലാണെന്നും, ഒരു കണ്ണ് നഷ്‌ടപ്പെടാൻ സാധ്യതയുണ്ടെന്നും, സംസാരിക്കാന്‍ കഴിയുന്നില്ലെന്നും റുഷ്ദിയുടെ ഏജന്റ് ആന്‍ഡ്രൂ വൈലി പറഞ്ഞു. ആക്രമണത്തെ തുടർന്ന് അദ്ദേഹത്തിന്റെ കരളിന് കേടുപാടുകളും സംഭവിച്ചു, വാർത്ത നല്ലതല്ലെന്ന് ആന്‍ഡ്രൂ വൈലി പറഞ്ഞു. “ദ സാത്താനിക് വേഴ്‌സ്” എഴുതിയതിന് ശേഷം വർഷങ്ങളോളം ഇസ്ലാമിസ്റ്റ് വധഭീഷണി നേരിട്ട റുഷ്ദിയെ പടിഞ്ഞാറൻ ന്യൂയോർക്ക് സ്റ്റേറ്റിലെ ഒരു പരിപാടിയിൽ 24 കാരനായ ന്യൂജേഴ്‌സി നിവാസിയാണ് കുത്തിയത്. ന്യൂജേഴ്‌സിയിലെ ഫെയർവ്യൂവിൽ നിന്നുള്ള ഹാദി മതർ (24) ആണ് റുഷ്ദിയെ കുത്തിയതെന്ന് തിരിച്ചറിഞ്ഞതായി ന്യൂയോർക്ക് സ്റ്റേറ്റ് പോലീസിലെ മേജർ യൂജിൻ സ്റ്റാനിസ്‌സെവ്‌സ്‌കി വെള്ളിയാഴ്ച വൈകുന്നേരം പത്രസമ്മേളനത്തിൽ പറഞ്ഞു. തെക്കുപടിഞ്ഞാറൻ ന്യൂയോർക്ക് സ്റ്റേറ്റിലെ ചൗതൗക്വ…

ബന്ധം എന്ന “കുന്തം” (ലേഖനം): കുരിയാക്കോസ് മാത്യു

ബന്ധങ്ങൾക്ക്‌ യാതൊരു വിലയും ഇല്ലാത്ത ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ ഓരോരുത്തരും കടന്നു പോകുന്നത്. കുറച്ചുകൂടി ചുരുക്കിപ്പറഞ്ഞാൽ “കറിവേപ്പില” പോലെ. ഉപയോഗം കഴിഞ്ഞു വലിച്ചെറിയുക. ബന്ധം എന്നത് ഒരു “കുന്തം” ആയി മാറിയിക്കുകയാണ് ഇന്ന് നമുക്ക്, ഈ ബന്ധം എന്ന കുന്തം കൊണ്ട് അതിദാരുണമായി മുറിവേൽക്കുന്നവരും, പിടഞ്ഞു വീഴുന്നവരും കുറച്ചൊന്നുമല്ല നമ്മുടെ ഇടയിൽ. ഇത് കൂടുതലും കടന്നു കൂടിയിരിക്കുന്നത് കുടുംബ ബന്ധങ്ങളിലാണ്. മിക്കവാറും കുടുബ ബന്ധങ്ങളിൽ നമുക്ക് ഏറ്റവും വേണ്ടപ്പെട്ടവരെ സ്വന്തം നേട്ടങ്ങൾക്കും കാര്യസാധ്യതക്കും വേണ്ടി മാത്രം ഉപയോഗിച്ച് അവസ്സാനം പിച്ചി ചീന്തി വലിച്ചെറിയുന്നു. സ്വന്തം ഇഷ്ടങ്ങൾക്കു വേണ്ടിയും താൽപര്യങ്ങൾക്കു വേണ്ടിയും മനുഷ്യൻ ഏറ്റവും ഉറ്റവരെയും ഉടയവരെയും തള്ളി പറയുകയും മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്ന കാലഘട്ടമാണ്. മനുഷ്യന് ഏറ്റവും നല്ല നിലയിൽ ജീവിക്കാൻ വേണ്ടിയുള്ള എല്ലാ ചുറ്റുപാടുകളും ദൈവം തന്നു, എന്നാൽ നാമൊക്കെയും അത് ദുരുപയോഗം ചെയ്തു തോന്നിയവാസം…

കടലു കടന്നുവന്ന കറിയാച്ചായന്‍ (ചിത്രീകരണം) ജോണ്‍ ഇളമത

ഓര്‍ക്കാപ്പുറത്താണ് കറിയാച്ചനൊരു കുറിവീണത്. പെങ്ങടെ മോള് പെണ്ണമ്മേടെ ഫോണ്‍വിളി.. “അച്ചായനവിടെ ഇനി ഒറ്റക്ക് നിന്നിട്ട് എന്തോടുക്കാനാ!” “കാര്യം പറേടി, പെണ്ണമ്മെ!” റോയിച്ചന്‍ പറഞ്ഞു.. “അച്ചായനെ നമ്മുക്കങ്ങോട്ടൊന്ന് വരുത്താന്ന്!” “അതെന്താടി അങ്ങനൊരു തോന്നല്‍!” “അച്ചായനിഷ്ടമില്ലേ?” “എന്തൊരു ചോദ്യം, എന്നെ നീ കൊണ്ടുപോകുമോടീ, നേരാന്നോ പറഞ്ഞെ!” “പിന്നല്ലതെ!” എന്തോ ഒരു സൂത്രം പോലെ അച്ചായനുതോന്നി. കണ്ടറിയാതെ ജീവിച്ച അച്ചായന്, നീല്‍ ആംസ്‌ട്രോംഗ് ചന്ദ്രനിലേക്ക് പൊറപ്പെടാന്‍ പോയ ആവേശം പോലെ തന്നെ തോന്നി. പത്താം ക്ലാസി പഠിച്ചോണ്ടിരുന്ന അന്നു പഠനം നിര്‍ത്തി പൊറപ്പെട്ടു പോയതാ. അതൊരു ജേര്‍ണിയായിരുന്നു. ഡല്‍ഹി, ബോംബെ, കല്‍ക്കട്ട, മദ്രാസ് എന്നിവിടങ്ങളില്‍ ഒരു ഓള്‍ ഇന്ത്യാ ടൂര്‍. കറങ്ങി ധൂര്‍ത്തടിച്ച് നടത്തിയ യാത്ര. അതിനൊരു കാരണോണ്ടാരുന്നു. ധാരാളം സൊത്തൊണ്ടായിരുന്നിട്ടും പിശുക്കി ജീവിക്കാന്‍ പ്രേരിപ്പിച്ച അപ്പനോടൊരു വൈരാഗ്യ ബുദ്ധി! ദൈവം തമ്പുരാന്‍ കൈനിറിയെ സമ്പത്തു കൊടുത്തിട്ടും അടിച്ചു പൊളിച്ചു ജീവിക്കാനറിയാത്ത…

ഇന്‍സ്റ്റഗ്രാം മോഡല്‍ കോര്‍ട്ട്‌നി ക്ലെന്നി കാമുകനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റില്‍

ഹവായ് :  ഇന്‍സ്റ്റാഗ്രാമില്‍ 20 ദശലക്ഷത്തോളം അനുയായികളുള്ള പ്രശസ്ത ഇന്‍സ്റ്റാഗ്രാം മോഡല്‍ കോര്‍ട്ട്‌നി ക്ലെന്നിയെ കാമുകന്‍ കുത്തേറ്റ് മരിച്ച കേസില്‍ അറസ്റ്റു ചെയ്തു. മയാമി സ്റ്റേറ്റ് അറ്റോര്‍ണി കാതറിന്‍ ഫെര്‍ണാണ്ടസ് വ്യാഴാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഓഗസ്റ്റ് 10ന് ഹാവായില്‍ വെച്ചാണ് കോര്‍ട്ട്‌നി ക്ലെന്നിയെ അറസ്റ്റു ചെയ്തത്. ഇവര്‍ക്കെതിരെ സെക്കന്റ് ഡിഗ്രി മര്‍ഡറിനു കേസെടുത്തിട്ടുണ്ട്. തുടര്‍ന്ന് ഈസ്റ്റ് ഹവായ് ഡിറ്റന്‍ഷന്‍ സെന്ററിലേക്ക് മാറ്റി. ഏപ്രില്‍ മൂന്നിനു ഫ്‌ലോറിഡയിലെ അപ്പാര്‍ട്ട്‌മെന്റില്‍ പുലര്‍ച്ചെ നാലരക്കും അഞ്ചിനും ഇടയിലാണ് കാമുകനായ ക്രിസ്റ്റ്യന്‍ ടോബി ഒബംസെലി കുത്തേറ്റു മരിച്ച്. പൊലീസെത്തി ടോബിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 2020ല്‍ തുടങ്ങിയ ഇവരുടെ ബന്ധം പലപ്പോഴും പ്രശ്‌നങ്ങള്‍ നിറഞ്ഞതായിരുന്നു. ഇവര്‍ തമ്മില്‍ പലപ്പോഴും കുടുംബകലഹങ്ങള്‍ ഉണ്ടായിരുന്നതായും അറസ്റ്റ് വാറന്റില്‍ പറയുന്നു. സംഭവ ദിവസം ക്രിസ്റ്റ്യന്‍ ടോബി തന്റെ കഴുത്തിനു കുത്തിപിടിച്ചു ചുമരില്‍ ചേര്‍ത്തു…

ന്യൂയോർക്കിലെ പ്രഭാഷണ വേദിയിൽ എഴുത്തുകാരൻ സൽമാൻ റുഷ്ദിക്ക് നേരെ ആക്രമണം

ചൗതൗക്വ (ന്യൂയോര്‍ക്ക്): 1980-കളിൽ ഇറാനിൽ നിന്നുള്ള വധഭീഷണിയിലേക്ക് നയിച്ച എഴുത്തുകാരൻ സൽമാൻ റുഷ്ദി വെള്ളിയാഴ്ച പടിഞ്ഞാറൻ ന്യൂയോർക്കിൽ പ്രഭാഷണം നടത്താനിരിക്കെ ആക്രമിക്കപ്പെട്ടു. ദൃക്‌സാക്ഷികൾ പറയുന്നതനുസരിച്ച്, ഒരു അജ്ഞാത വ്യക്തിയാണ് റുഷ്ദിയെ വേദിയിൽ കയറി ആക്രമിച്ചത്. സംഭവം കണ്ടുനിന്ന ഒരു അസോസിയേറ്റഡ് പ്രസ് റിപ്പോർട്ടർ പറഞ്ഞത്, ആ മനുഷ്യൻ വേദിയിലേക്ക് ഇരച്ചുകയറുകയും റുഷ്ദിയെ പരിചയപ്പെടുത്തുന്നതിനിടെ ഇടിക്കുകയോ കുത്തുകയോ ചെയ്തു എന്നാണ്. റുഷ്ദിയുടെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് അറിവായിട്ടില്ല. റുഷ്ദിയുടെ ‘The Satanic Verses’ എന്ന പുസ്തകം 1988 മുതൽ ഇറാനിൽ നിരോധിച്ചിരുന്നു. കാരണം, പല മുസ്ലീങ്ങളും ഇത് ദൈവനിന്ദയാണെന്ന് കരുതുന്നു. ഒരു വർഷത്തിനുശേഷം, ഇറാന്റെ അന്തരിച്ച നേതാവ് ആയത്തുള്ള റുഹോല്ല ഖൊമേനി റുഷ്ദിയുടെ മരണത്തിന് ആഹ്വാനം ചെയ്തുകൊണ്ട് ഒരു ഫത്വ അല്ലെങ്കിൽ ശാസന പുറപ്പെടുവിച്ചു. റുഷ്ദിയെ കൊല്ലുന്നവർക്ക് 3 മില്യൺ ഡോളറിലധികം ഇനാം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇറാൻ സർക്കാർ…

ഹൂസ്റ്റൺ ഒഐസിസി യൂഎസ്എ: പ്രവർത്തനോത്‌ഘാടനം ആഗസ്റ്റ് 14 ന്

ഹൂസ്റ്റൺ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) ഹൂസ്റ്റൺ ചാപ്റ്ററിന്റെ പ്രഥമ പ്രവർത്തക സമിതിയും പ്രവർത്തനോത്‌ഘാടനവും ആഗസ്റ്റ് 14 ന് ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് നടത്തപ്പെടും. ഉത്‌ഘാടന സമ്മേളനത്തിന് ശേഷം വിപുലമായ പരിപാടികളോടെ ഇന്ത്യൻ സ്വാതന്ത്ര്യ പ്ലാറ്റിനം ജൂബിലി ആഘോഷവും ഹൂസ്റ്റണിലുള്ള ഇന്ത്യയിലെ മുൻ സൈനികരെ ആദരിക്കൽ ചടങ്ങും 5.30 നു നടത്തപ്പെടും. മിസ്സോറി സിറ്റിയിലുള്ള അപ്നാ ബസാർ ഹാളിൽ ( 2437, FM 1092 Rd, Missouri City, TX 77459) വച്ച് നടക്കുന്ന ചടങ്ങിൽ പ്രസിഡണ്ട് വാവച്ചൻ മത്തായി അദ്ധ്യക്ഷത വഹിയ്ക്കും. നാഷണൽ ചെയർമാൻ ജെയിംസ് കൂടലും നാഷണൽ പ്രസിഡണ്ട് ബേബി മണക്കുന്നേലും നിലവിളക്കു കൊളുത്തി ഉത്‌ഘാടനം നിർവഹിക്കും. ഹൂസ്റ്റൺ ചാപ്റ്റർ ഭാരവാഹികളോടൊപ്പം നാഷണൽ ജനറൽ സെക്രട്ടറി ജീമോൻ റാന്നി, ഹൂസ്റ്റണിൽ നിന്നുള്ള സതേൺ റീജിയണൽ കമ്മിറ്റി ഭാരവാഹികളായ ജനറൽ സെക്രട്ടറി…

ഹൂസ്റ്റൺ എക്യൂമെനിക്കൽ വോളീബോൾ ടൂർണമെന്റ് ഓഗസ്റ്റ് 13 ന് ശനിയാഴ്ച

ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ഐസിഇസിഎച്ച്) ആഭിമുഖ്യത്തിൽ നടത്തപെടുന്ന എക്യൂമെനിക്കൽ വോളിബാൾ ടൂർണമെന്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായാതായി ഭാരവാഹികൾ അറിയിച്ചു. ഓഗസ്റ്റ് 13 ശനിയാഴ്ച രാവിലെ 9 മുതൽ രാത്രി 9 വരെ നടക്കുന്ന ടൂർണമെന്റിൽ ഹൂസ്റ്റണിലെ വിവിധ ഇടവകകളിൽ നിന്നുള്ള ടീമുകൾ പങ്കെടുക്കും. ട്രിനിറ്റി സെന്ററിൽ (5810,Almeda Genoa Road, Hoston, TX 77048) വച്ച് നടക്കുന്ന ടൂർണമെന്റ് വിജയിപ്പിയ്ക്കുന്നതിനു എല്ലാ കായിക പ്രേമികളെയും ട്രിനിറ്റി സെന്ററിലേക്ക് ക്ഷണിക്കുന്നവെന്നു സംഘടകർ അറിയിച്ചു, വിജയികൾക്ക്‌ ചാമ്പ്യൻഷിപ്പ് ട്രോഫികളും എംവിപി, ബസ്റ്റ് ഡിഫെൻസ്, ബസ്റ്റ് ഒഫൻസ്, ബെസ്റ്റ് സെറ്റ്ലെർ തുടങ്ങിയ വ്യക്തിഗത ട്രോഫികളും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: റവ.ഫാ.ജെക്കു സഖറിയ (പ്രസിഡണ്ട്) – 832 466 3153 റവ.ഡോ.ജോബി മാത്യു (സ്പോർട്സ് കൺവീനർ) – 832 806 7144 റജി കോട്ടയം (കോർഡിനേറ്റർ) 832 723…