ടെക്‌സസ് സംസ്ഥാനത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഏബട്ടിന് കഴിയില്ലെന്ന് ബെറ്റൊ റൂര്‍ക്കെ

ക്ലിബേണ്‍( ടെക്‌സസ്): കഴിഞ്ഞ രണ്ടു ടേമായി ടെക്‌സസ്സില്‍ ഗവര്‍ണ്ണറായി തുടരുന്നു ഗ്രേഗ് ഏബട്ടിന് സംസ്ഥാനം ഇന്നഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ലെന്ന് ഡമോക്രാറ്റിക് പാര്‍ട്ടി ഗവര്‍ണ്ണര്‍ സ്ഥാനാര്‍ത്ഥിയായ ബെറ്റൊ ഒ.റൂര്‍ക്കെ അഭിപ്രായപ്പെട്ടു. ഗണ്‍ വയലന്‍സ്, പവര്‍ ഗ്രിഡ് ഫിക്‌സേഷന്‍, ടെക്‌സസ്സിലെ എല്ലാവരും ആരോഗ്യപരിരക്ഷ എന്നീ സുപ്രധാന വിഷയങ്ങള്‍ നേരിടുന്നതില്‍ എബട്ട് പരാജയപ്പെട്ടുവെന്ന് ബെറ്റൊ കുറ്റപ്പെടുത്തി. ഡമോക്രാറ്റിക് ഗവര്‍ണ്ണര്‍ സ്ഥാനാര്‍്തഥി തിരഞ്ഞെടുപ്പു പ്രചരണാര്‍്തഥം ടെക്‌സസ്സിലെ ക്ലീബോണില്‍ ആഗസ്റ്റ് 10 ബുധനാഴ്ച വോട്ടന്മാരെ അഭിസംബോധന ചെയ്യുകയായിരുന്നു. നാല്‍പത്തി ഒമ്പതു ദിവസത്തെ പ്രചരണ യാത്രയുടെ മദ്ധ്യത്തിലാണ് ക്ലീബോണില്‍ എത്തിചേര്‍ന്നത്. മിനറല്‍ പെല്‍സിയും ബെറ്റോ പ്രചരണം നടത്തി. ഈ രണ്ടു സ്ഥലങ്ങളും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രമാണ്. രണ്ടാം തവണ അധികാരത്തിലെത്തിയ ഗവര്‍ണ്ണര്‍ ഏബട്ട് അധികാര ദുര്‍വിനിയോഗവും, അഴിമതിയും, പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനം ഒരു മാറ്റം ആഗ്രഹിക്കുന്നു. ഇന്നത്തെ ഈ സ്ഥിതിയില്‍ നിന്നും സംസ്ഥാനത്തെ…

ജോർജ്ജ് ഫിലിപ്പ് ഹ്യൂസ്റ്റണിൽ നിര്യാതനായി

ഹ്യൂസ്റ്റൺ: തുമ്പമൺ പേഴുംകാട്ടിൽ പരേതരായ പി. ജോർജിൻറെയും, അന്നമ്മ ജോർജിൻറെയും മകൻ ജോർജ് ഫിലിപ്പ് (ജെയിംസ് 71) അന്തരിച്ചു. ഭാര്യ ആനി ഫിലിപ്പ് കൊല്ലകടവ് തലയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: നിജിനി, ജിബിൻ മരുമകൻ: അനൂപ് വർഗീസ്. കൊച്ചുമക്കൾ: നേഥന്‍, നേവ്. സഹോദരങ്ങൾ: മറിയം ഫ്രാൻസിസ്, ജോർജ് തോമസ്, ഐസി ജേക്കബ്, ജോർജ്ജ് ജോസഫ്, ജോർജ്ജ് ജോൺ (എല്ലാവരും ഹ്യൂസ്റ്റൺ) . പരേതൻ ഹ്യൂസ്റ്റൺ ഇമ്മാനുവേൽ മാർത്തോമ്മാ ഇടവക അംഗമാണ്.

“രാമായണ മാസത്തിൽ ഹൃദയപൂർവം”; കാവാലം ശ്രീകുമാർ മന്ത്രയോടൊപ്പം

രാമായണ ശീലുകൾ മുഖരിതമാകുന്ന കർക്കിടകമാസത്തിൽ ,രാമായണ പാരായണത്തിനു പുതിയ ഭാവതലങ്ങൾ നൽകിയ കാവാലം ശ്രീകുമാർ മന്ത്രയോടൊപ്പം (മലയാളീ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദൂസ് ) ചേരുന്നു. രാമായണം നിത്യജീവിതത്തിൽ എന്ന വിഷയത്തിൽ ഓഗസ്റ്റ് 13 ശനിയാഴ്ച രാവിലെ 10: 30( CST ) കാവാലം ഓൺലൈനിൽ ഭക്തരോട് സംവദിക്കും .ആരും കേട്ടിരുന്നു പോകുന്ന ശബ്ദത്തിനും, ഭാവത്തിനും, വരികൾക്കും പ്രാധാന്യം നൽകുന്ന വ്യത്യസ്തമായ ആലാപന ശൈലിക്കും ഉ ടമയാണ് അദ്ദേഹം. കർക്കിടകം 1 മുതൽ മന്ത്രയുടെ ആഭിമുഖ്യത്തിൽ എല്ലാ ദിവസവും നടത്തി വരുന്ന രാമായണ പാരായണത്തിന് അമേരിക്കയിലെ മലയാളീ ഹൈന്ദവ ഭവനങ്ങളിൽ നിന്ന് അഭൂതപൂർവമായ പങ്കാളിത്തം ലഭിച്ചു വരുന്നു . കാവാലം ശ്രീകുമാർ, പ്രശസ്ത നാടക സംവിധായകനും ഗാനരചയിതാവുമായ കാവാലം നാരായണ പണിക്കരുടേയും ജെ ശാരധാമണിയുടേയും മകനായി ആലപ്പുഴയിൽ ജനനം. അഞ്ചാം വയസ്സിൽ തന്നെ ശാസ്ത്രീയ സംഗീതം…

സാൻഫ്രാൻസിസ്കോ ഒഐസിസി യൂഎസ്എ : സ്വാതന്ത്ര്യദിനാഘോഷവും പ്രവർത്തനോത്ഘാടനവും ഓഗസ്റ്റ് 14 ന്

സാൻഫ്രാൻസിസ്‌കോ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) യൂഎസ്‌എ സാൻഫ്രാൻസിസ്കോ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യ പ്ലാറ്റിനം ജൂബിലി ആഘോഷത്തോടനുബന്ധിച്ച്‌ വിപുലമായ രീതിയിൽ ആഘോഷ പരിപാടികൾ നടത്തും. ഓഗസ്റ്റ് 14 നു ഞായറാഴ്ച വൈകുന്നേരം 6.30 നു ചാപ്റ്റർ പ്രസിഡണ്ട് അനിൽ ജോസഫ് മാത്യുവിന്റെ അധ്യക്ഷതയിൽ ഗ്രീൻവാലി ലൈൻ മന്റിക്ക യിലാണ് (Green Valley Lane, Manteca CA 95336)ചടങ്ങുകൾ സംഘടിപ്പിക്കുന്നത് ചടങ്ങിന്റെ ഭാഗമായി ഇന്ത്യൻ പതാകയും ഉയർത്തും. സമ്മേളത്തിന് ശേഷം ചാപ്റ്ററിന്റെ പ്രഥമ പ്രവർത്തക സമിതിയോഗവും പ്രവത്തനോൽഘാടനവും നടക്കും. അടുത്തയിടെ പ്രഖ്യാപിച്ച സാൻഫ്രാൻസിസ്കോ ചാപ്റ്റർ നടപ്പാക്കുവാൻ പോകുന്ന വിവിധ പരിപാടികളെ കുറിച്ച് വിശദമായ ചർച്ചയും നടക്കും. ചാപ്റ്റർ ഭാരവാഹികളോടൊപ്പം സാൻഫ്രാൻസിസ്‌ക്കോയിൽ നിന്നുള്ള നാഷണൽ വൈസ് ചെയർമാൻ ഡോ.ചെക്കോട്ട് രാധാകൃഷ്ണൻ, മീഡിയ ആൻഡ് സൈബർ വിങ് ചെയർമാൻ ടോം തരകൻ,വെസ്റ്റേൺ റീജിയൻ സെക്രട്ടറി സജി ചെന്നോത്ത്…

ഹൂസ്റ്റൺ സെൻറ് മേരീസ് ദേവാലയത്തില്‍ വി. ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാള്‍

ഹൂസ്റ്റൺ സെൻറ് മേരീസ് ദേവാലയത്തില്‍ വി. ദൈവമാതാവിന്റെ വാങ്ങിപ്പ്പ്പെരുന്നാൾ 2022 ഓഗസ്റ്റ് 12, 13, 14 (വെള്ളി, ശനി, ഞായർ) തീയതികളിൽ നടക്കും. 12 -ന് വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് സന്ധ്യാ നമസ്കാരവും, വചന ശുശ്രൂഷയും നടക്കും. വചനശുശ്രൂഷക്ക് റവ.ഫാ.തോമസ് മാത്യൂ (വികാരി, സെന്റ് മേരീസ് ഓർത്തോഡോക്സ് ഇടവക, ചിക്കാഗോ) നേതൃത്വം നൽകും. 13 -ന് ശനിയാഴ്ച രാവിലെ 9 -മണിമുതൽ 3 -മണിവരെ നടക്കുന്ന ഹൂസ്റ്റൺ റീജിയൺ OCYM യുവജന സംഗമത്തിൽ റവ.ഫാ. ജേക്കബ് അനീഷ് വർഗീസ് (മുംബൈ) മുഖ്യ പ്രഭാഷകനായിരിക്കും. ഹൂസ്റ്റണിലെ വിവിധ ദേവാലയങ്ങളിൽ നിന്നും പ്രതിനിധികൾ പങ്കെടുക്കും. വൈകിട്ട് 6.00 -മണിക്ക് സന്ധ്യാ നമസ്കാരവും, തുടര്‍ന്ന് വചന ശുശ്രൂഷയും, റാസയും, നേർച്ചവിളമ്പും നടക്കും. വചനശുശ്രൂഷക്ക് റവ.ഫാ.ഡോ. ഐസക് ബി.പ്രകാശ് (വികാരി, സെൻറ് പീറ്റേഴ്‌സ് ആൻഡ് സെൻറ് പോൾസ് ഓർത്തോഡോക്സ് ഇടവക, ഹൂസ്റ്റൺ)…

കഥ പറയുന്ന കല്ലുകള്‍ (നോവല്‍ – 7): ജോണ്‍ ഇളമത

മൈക്കെലാഞ്ജലോ, മെഡിസി കൊട്ടാരശില്പിയായ ബെര്‍റ്റോള്‍ഡോ ഡി ജിയോവാനിയുടെ കീഴില്‍ ശില്പപഠനം പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കവേയാണ്‌ ആ ഡൊമിനിക്കല്‍ സന്യാസിയെപ്പറ്റി കേട്ടുതുടങ്ങിയത്‌. കൊടും യാഥാസ്ഥിതികന്‍! തന്നെപ്പോലെ, ലോറന്‍സോ മാഗ്നിഫിസന്റ്‌ പ്രഭുവിന്റെ ഓദാര്യത്തില്‍ വളര്‍ന്ന്‌ ഖ്യാതി നേടിയ സന്യാസ പുരോഹിതന്‍. സന്യാസ വതമെടുത്തതിന്റെ അടയാളമായി തലയുടെ മുകള്‍ഭാഗം വൃത്താകാരമായി വടിച്ച്‌ കാഷായ കുപ്പായമണിഞ്ഞ്‌ അരയില്‍ ബ്രഹ്മചര്യത്തിന്റെ അടയാളമായി തുകല്‍ ബെല്‍റ്റ്‌ ധരിച്ച സന്യാസി പുരോഹിതന്‍! അദ്ദേഹത്തിന്റെ പ്രസംഗം ആദ്യമായി മൈക്കെലാഞ്ജലോ കേട്ടത്‌, ലോറന്‍സോ മാഗ്നിഫിസന്റ്‌ പ്രഭു മരണപ്പെടുന്നതിന്‌ തൊട്ടുമുമ്പാണ്‌. പ്രഭുവിന്റെ മുത്തപുത്രന്‍ പിയറോയും താനും കൂടി സായാഹ്ന കുതിരസവാരി കഴിഞ്ഞ്‌ കൊട്ടാരത്തിലേക്ക്‌ മടങ്ങുംവഴി ഫ്ളോറന്‍സിലെ പ്രസിദ്ധമായ “പിയാസ ഡെല്ലാ സിഗ്നോറ’ മൈതാനത്ത്‌ വലിയ ഒരു ജനക്കുട്ടത്തിന്റെ ആരവം കേട്ട്‌ അങ്ങോട്ടേക്കു ചെന്നു. അവിടെ തടികൊണ്ട്‌ നിര്‍മ്മിച്ച വേദിയില്‍ കാഷായ കുപ്പായമണിഞ്ഞ ഒരു സന്യാസി പുരോഹിതന്‍! അദ്ദേഹത്തിന്റെ കൈയ്യില്‍ തകരം കൊണ്ട്‌ നിര്‍മ്മിച്ച ഒരു…

മാലിനി നായർ, റോയ് മാത്യു, സ്വപ്ന രാജേഷ്, ബൈജു വർഗീസ് എന്നിവർ കാൻജ്‌ മെഗാ ഓണം കൺവീനർമാർ

ന്യൂജേഴ്‌സി : കേരളാ അസ്സോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സി (കാൻജ് ) മെഗാ ഓണം ആഘോഷങ്ങളുടെ കമ്മറ്റി കൺവീനർമാരായി മാലിനി നായർ, റോയ് മാത്യു, സ്വപ്ന രാജേഷ്, ബൈജു വർഗീസ് എന്നിവരെ കാൻജ്‌ എക്സിക്യുട്ടിവ് കമ്മിറ്റി പ്രഖ്യാപിച്ചു. എല്ലാ വർഷത്തെയും പോലെ തന്നെ ഓണം ഇത്തവണയും അതിവിപുലമായി ആഘോഷിക്കുവാൻ തീരുമാനിച്ചതിനു പിന്നാലെയാണ് ആഘോഷങ്ങളുടെ നടത്തിപ്പിന് വിപുലമായ ഒരു കമ്മറ്റിയെ നിയോഗിക്കുവാൻ കാൻജ്‌ എക്സിക്യു്ട്ടിവ് കമ്മിറ്റി തീരുമാനിച്ചത്, കാൻജിന്റെ മുൻ പ്രസിഡന്റും മുൻ ട്രസ്റ്റി ബോർഡ് ചെയറും പ്രമുഖ നർത്തകിയുമായ മാലിനി നായർ, മുൻ പ്രസിഡന്റും ട്രസ്റ്റി ബോർഡ് ചെയറും പലതവണ ഓണാഘോഷങ്ങളുടെ കൺവീനറുമായി ചുമതല വഹിച്ചിട്ടുള്ള റോയ് മാത്യു, മുൻ പ്രസിഡന്റും സെക്രട്ടറിയും കൂടാതെ ഓണം കൺവീനർ, അനേകം കാൻജ് പരിപാടികളുടെ കോർഡിനേറ്റർ ഒക്കെ ആയി ചുമതല വഹിച്ചിട്ടുമുള്ള സ്വപ്ന രാജേഷ്, കാൻജ് മുൻ സെക്രട്ടറിയും ഇപ്പോളത്തെ…

ഇന്ത്യൻ അമേരിക്കൻ കരിഷ്മ മർച്ചന്റ് ജോബ്‌സ് ഫോർ ദ ഫ്യൂച്ചറിന്റെ (ജെഎഫ്‌എഫ്) അസോസിയേറ്റ് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു

വാഷിംഗ്ടണ്‍: ജോബ്‌സ് ഫോർ ദ ഫ്യൂച്ചറിന്റെ (ജെഎഫ്‌എഫ്) പോളിസി ആൻഡ് അഡ്വക്കസിയുടെ അസോസിയേറ്റ് വൈസ് പ്രസിഡന്റായി ഇന്ത്യൻ അമേരിക്കൻ കരിഷ്മ മർച്ചന്റ് തിരഞ്ഞെടുക്കപ്പെട്ടു. മുമ്പ് സെനറ്റര്‍ ടിം കെയ്‌നിന്റെ (ഡെമോക്രാറ്റ്-വാഷിംഗ്ടണ്‍) സീനിയർ എജ്യുക്കേഷൻ ആൻഡ് വർക്ക്ഫോഴ്‌സ് പോളിസി അഡ്വൈസര്‍ ആയിരുന്നു. വിദ്യാഭ്യാസം, തൊഴിൽ ശക്തി വികസനം, തുല്യമായ സാമ്പത്തിക പുരോഗതി എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പക്ഷപാതരഹിതവും അറിയപ്പെടുന്നതുമായ പൊതുനയം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള JFF ന്റെ പ്രവർത്തനങ്ങൾ അവർ നയിക്കും. “എല്ലാവർക്കും തുല്യമായ സാമ്പത്തിക പുരോഗതി കൈവരിക്കുന്നതിന് അമേരിക്കൻ തൊഴിൽ ശക്തിയിലും വിദ്യാഭ്യാസ സമ്പ്രദായത്തിലും പരിവർത്തനം നടത്താനാണ് JFF ലക്ഷ്യമിടുന്നത്,” വെബ്സൈറ്റില്‍ കരിഷ്മ മര്‍ച്ചന്റ് പറയുന്നു. വിദ്യാഭ്യാസം, ശിശുക്ഷേമം, തൊഴിൽ നയ സംരംഭങ്ങൾ എന്നിവയ്ക്ക് മേൽനോട്ടം വഹിക്കുന്നതിനായി സെനറ്റര്‍ കെയ്‌നിന്റെ സീനിയർ എജ്യുക്കേഷൻ ആൻഡ് വർക്ക്ഫോഴ്‌സ് പോളിസി അഡ്വൈസറായി മർച്ചന്റ് ഒരു ദശാബ്ദത്തിലേറെയായി ക്യാപിറ്റോൾ ഹില്ലിൽ ചെലവഴിച്ചിട്ടുണ്ട്. എന്റെ…

ഷിക്കാഗോ മലയാളി അസോസിയേഷന്റെ മെഗാ തിരുവാതിര സെപ്തംബര്‍ 10-ന്

ഷിക്കാഗോ ∙ ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 10 –ാ തീയതി ശനിയാഴ്‍ച വൈകുന്നേരം 4 മണിക്ക് ഓണസദ്യയോടെ ഓണാഘോഷം തുടങ്ങും. ഓണാഘോഷത്തോടനുബന്ധിച്ചു ഷിക്കാഗോയിൽ 101 പേരുടെ മെഗാ തിരുവാതിര അരങ്ങേറും ഷിക്കാഗോ മലയാളി അസോസിയേഷന്റെ 50–ാം വാർഷികത്തിന്റെ മുന്നോടിയായി നടത്തുന്ന മെഗാ തിരുവാതിരയിൽ പങ്കെടുക്കുവാൻ താല്പര്യപ്പെടുന്നവർ പ്രോഗ്രാം കോഓർഡിനേറ്റർ സാറാ അനിലുമായി (630 914 0713) ബന്ധപ്പെടേണ്ടതാണ്. ഓണാഘോഷപരിപാടിയിലേക്ക് എല്ലാവരെയും ഷിക്കാഗോ മലയാളി അസോസിയേഷൻ എക്സിക്യൂട്ടീവ് ബോർഡ് ക്ഷണിക്കുന്നു.

ന്യൂജേഴ്‌സി ഇടവകയുടെ ബൈബിള്‍ പഠനയാത്ര നവ്യാനുഭവമായി

ന്യൂജേഴ്‌സി: ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയില്‍ വിശ്വാസ പരിശീലന ഡിപാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ ലാന്‍കാസ്റ്ററിലേക്ക് നടത്തപ്പെട്ട ബൈബിള്‍ പഠനയാത്ര നവ്യാനുഭവമായി മാറി. ഡേവിഡ് എന്ന ബൈബിള്‍ കഥാപാത്രത്തെ ആസ്പദമാക്കി നടത്തപ്പെട്ട ലൈറ്റ് ആന്‍ഡ് സ്റ്റെജ് ഷോയില്‍ പഠനസംഘം പങ്കെടുക്കുകയുണ്ടായി. ബൈബിള്‍ കഥാപാത്രങ്ങളെ ഇതുവഴി കൂടുതല്‍ പഠിക്കാനും മനസ്സിലാക്കുവാനും കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും കഴിഞ്ഞു. മിനിസ്ട്രി കോര്‍ഡിനേറ്റര്‍ റ്റോം കടിയംപളിയില്‍ പ്രിന്‍സിപ്പല്‍ ജൂബി കിഴക്കേപ്പുറം എന്നിവര്‍ നേതൃത്വം നല്‍കി.