സാൻഫ്രാൻസിസ്കോ ഒഐസിസി യൂഎസ്എ : സ്വാതന്ത്ര്യദിനാഘോഷവും പ്രവർത്തനോത്ഘാടനവും ഓഗസ്റ്റ് 14 ന്

സാൻഫ്രാൻസിസ്‌കോ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) യൂഎസ്‌എ സാൻഫ്രാൻസിസ്കോ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യ പ്ലാറ്റിനം ജൂബിലി ആഘോഷത്തോടനുബന്ധിച്ച്‌ വിപുലമായ രീതിയിൽ ആഘോഷ പരിപാടികൾ നടത്തും.

ഓഗസ്റ്റ് 14 നു ഞായറാഴ്ച വൈകുന്നേരം 6.30 നു ചാപ്റ്റർ പ്രസിഡണ്ട് അനിൽ ജോസഫ് മാത്യുവിന്റെ അധ്യക്ഷതയിൽ ഗ്രീൻവാലി ലൈൻ മന്റിക്ക യിലാണ് (Green Valley Lane, Manteca CA 95336)ചടങ്ങുകൾ സംഘടിപ്പിക്കുന്നത് ചടങ്ങിന്റെ ഭാഗമായി ഇന്ത്യൻ പതാകയും ഉയർത്തും.

സമ്മേളത്തിന് ശേഷം ചാപ്റ്ററിന്റെ പ്രഥമ പ്രവർത്തക സമിതിയോഗവും പ്രവത്തനോൽഘാടനവും നടക്കും. അടുത്തയിടെ പ്രഖ്യാപിച്ച സാൻഫ്രാൻസിസ്കോ ചാപ്റ്റർ നടപ്പാക്കുവാൻ പോകുന്ന വിവിധ പരിപാടികളെ കുറിച്ച് വിശദമായ ചർച്ചയും നടക്കും.

ചാപ്റ്റർ ഭാരവാഹികളോടൊപ്പം സാൻഫ്രാൻസിസ്‌ക്കോയിൽ നിന്നുള്ള നാഷണൽ വൈസ് ചെയർമാൻ ഡോ.ചെക്കോട്ട് രാധാകൃഷ്ണൻ, മീഡിയ ആൻഡ് സൈബർ വിങ് ചെയർമാൻ ടോം തരകൻ,വെസ്റ്റേൺ റീജിയൻ സെക്രട്ടറി സജി ചെന്നോത്ത് തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുത്ത് ആശംസകൾ അറിയിക്കും.

സാൻഫ്രാൻസിസ്‌കോയിലും പരിസരപ്രദേശങ്ങളിലുമുള്ള എല്ലാ ദേശസ്നേഹികളും ഈ സ്വാതന്ത്ര്യ ദിന സമ്മേളനത്തിൽ പങ്കെടുത്ത് വിജയിപ്പിക്കണമെന്നും ഏവരെയും സഹർഷം സ്വാഗതം ചെയ്യുന്നുവെന്നും സംഘാടകർ അറിയിച്ചു.

ചാപ്റ്ററിന്റെ സമ്മേളനങ്ങൾക്ക് നാഷണൽ കമ്മിറ്റിക്കുവേണ്ടി ഒഐസിസിയുഎസ്എ നാഷണൽ കമ്മിറ്റിയ്ക്കുവേണ്ടി ചെയർമാൻ ജെയിംസ് കൂടൽ, പ്രസിഡണ്ട് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ജീമോൻ റാന്നി, ട്രഷറർ സന്തോഷ് എബ്രഹാം വെസ്റ്റേൺ റീജിയൻ ഭാരവാഹികളായ ജോസഫ് ഔസോ, പ്രസിഡണ്ട് ഈശോ സാം ഉമ്മൻ, ജനറൽ സെക്രട്ടറി രാജേഷ് മാത്യു, ട്രഷറർ ജെനു മാത്യു തുടങ്ങിയവർ ഭാവുകങ്ങൾ നേർന്നു.

കൂടുതൽ വിവരങ്ങൾക്ക്:

അനിൽ ജോസഫ് മാത്യു (പ്രസിഡണ്ട്) – 209 624 6555
ജോമോൻ ജോസ് (ജനറൽ സെക്രട്ടറി) – 209 312 3388
സജി ജോർജ് ( ട്രഷറർ) – 209 679 5963

Print Friendly, PDF & Email

Leave a Comment

More News