ന്യൂയോര്‍ക്ക്: മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ കുടുംബത്തിന്റെ ബിസിനസ്സ് രീതികളെക്കുറിച്ചുള്ള സിവിൽ അന്വേഷണത്തിൽ ന്യൂയോർക്ക് അറ്റോർണി ജനറലിന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ വിസമ്മതിച്ചുകൊണ്ട് അഞ്ചാം ഭേദഗതി അവകാശങ്ങൾ ഉന്നയിച്ചു. താന്‍ ന്യൂയോർക്കിലെ ട്രംപ് ടവറിൽ പോയ സമയത്ത് ഫ്ലോറിഡയിലെ പാം ബീച്ചിലെ മാർ-എ-ലാഗോ വസതിയിൽ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) ഏജന്റുമാർ റെയ്ഡ് നടത്തിയതായി ട്രംപ് സ്ഥിരീകരിച്ചു. ഒരു ദിവസത്തിനുശേഷം, ഹൗസ് റിപ്പബ്ലിക്കൻ നേതാക്കൾ ട്രംപിന്റെ വീട്ടിൽ സെർച്ച് വാറണ്ട് നടപ്പിലാക്കിയതിന്റെ യുക്തിയെ ചോദ്യം ചെയ്ത് നീതിന്യായ വകുപ്പിനു മേല്‍ (DOJ) സമ്മർദ്ദം ചെലുത്തി. അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നും അവർ ആരോപിച്ചു. ബുധനാഴ്ച, ന്യൂയോർക്ക് അറ്റോർണി ജനറൽ ലെറ്റിഷ്യ ജെയിംസിന് മുമ്പാകെ സത്യവാങ്മൂലത്തിന് ഹാജരായപ്പോൾ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ താൻ വിസമ്മതിച്ചതായി ട്രംപ് പറഞ്ഞു. “എന്റെ ഉപദേശകന്റെ ഉപദേശപ്രകാരം, മുകളിൽ പറഞ്ഞ എല്ലാ…
Category: AMERICA
മുന്നറിയിപ്പില്ലാതെ സെല്‍ ഫോണ്‍ എഫ്.ബി.ഐ. പിടിച്ചെടുത്തെന്ന് റിപ്പബ്ലിക്കന്‍ നേതാവ് സ്‌കോട്ട് പെറി
പെന്‍സില്‍വാനിയ : മുന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ വസതി എഫ്.ബി.ഐ. റെയ്ഡ് ചെയ്തതിന്റെ തൊട്ടടുത്ത ദിവസം യു.എസ്. കോണ്‍ഗ്രസ് അംഗവും, ട്രംപിന്റെ ശക്തനായ അനുയായിയുമായ പെന്‍സില്‍വാനിയ റിപ്പബ്ലിക്കന്‍ നേതാവ് സ്‌കോട്ട് പെറിയുടെ സെല്‍ഫോണും എഫ്.ബി.ഐ. യാതൊരു മുന്നറിയിപ്പും കൂടാതെ പിടിച്ചെടുത്തതായി ആരോപണം. ആഗസ്റ്റ് 9 ചൊവ്വാഴ്ച രാവിലെ കുടുംബാംഗങ്ങളുമായി യാത്രയ്‌ക്കൊരുങ്ങവെ മൂന്ന് എഫ്.ബി.ഐ. ഏജന്റുമാര്‍ തന്നെ സമീപിച്ച് തന്റെ സെല്‍ഫോണ്‍ പിടിച്ചെടുത്തതായി സ്‌കോട്ടിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. എഫ്.ബി.ഐക്ക് എന്റെ ഫോണ്‍ ആവശ്യമായിരുന്നുവെങ്കില്‍ തന്റെ അറ്റോര്‍ണിയുമായി ബന്ധപ്പെട്ട് അതിനുള്ള സൗകര്യം താന്‍ തന്നെ ഒരുക്കികൊടുക്കുമായിരുന്നെന്നും പെറി പറഞ്ഞു. പെറിയുടെ അറ്റോര്‍ണിയും ട്രംപിന്റെ ലീഗല്‍ ടീം അംഗവുമായ ജോണ്‍ റോലി ഇതിനെകുറിച്ചു പ്രസ്താവന നടത്തുന്നതിന് വിസമ്മതിച്ചു. 2020 തിരഞ്ഞെടുപ്പു അട്ടിമറിക്കുന്നതിന് ട്രംപ് നടത്തിയ നീക്കങ്ങളില്‍ സുപ്രധാന പങ്കുവഹിച്ച സ്‌കോട്ട് പെറിയെ കണ്‍ഗ്രഷ്ണല്‍ ഇന്‍വെസ്റ്റിഗേറ്റേഴ്‌സ് പ്രത്യേകം നോട്ടമിട്ടിരുന്നു. വൈറ്റ്…
വാക്സിൻ ക്ഷാമത്തിനിടയിൽ കാലിഫോർണിയയിൽ കുരങ്ങുപനി കേസുകൾ അതിവേഗം ഉയരുന്നു
കാലിഫോര്‍ണിയ: സാംക്രമിക വൈറൽ രോഗത്തിനെതിരെ പരിരക്ഷിക്കുന്നതിനായി ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) അംഗീകരിച്ച ഒരേയൊരു വാക്സിൻ അമേരിക്കയിലുടനീളം കുറഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, കാലിഫോർണിയയിൽ മങ്കിപോക്സ് കേസുകൾ ക്രമാതീതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഔവർ വേൾഡ് ഇൻ ഡാറ്റ പ്രകാരം ചൊവ്വാഴ്ച അവസാനിച്ച ഏഴ് ദിവസത്തെ കാലയളവിൽ യുഎസിൽ പ്രതിദിനം 450 കുരങ്ങുപനി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രണ്ടാഴ്ച മുമ്പുള്ളതിനേക്കാൾ ഇരട്ടിയാണിത്. അടുത്തിടെയുള്ള കണക്കുകൾ പ്രകാരം കാലിഫോർണിയയിൽ ബുധനാഴ്ച വരെ 1800-ലധികം കുരങ്ങുപനി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വൈറസിന്റെ വർദ്ധിച്ചുവരുന്ന വ്യാപനം യുഎസിൽ ആശങ്കാജനകമായ ഒരു പുതിയ രോഗമായി ആരോഗ്യ അധികാരികൾക്ക് ഇത് ഇല്ലാതാക്കുന്നത് അസാധ്യമാക്കുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകി. “വർദ്ധന നിരക്ക് നോക്കുമ്പോൾ അത് ശരിക്കും നിര്‍ണ്ണായകമായ ഒരു പ്രതിസന്ധിയിലേക്ക് അടുക്കുന്നതായി നിങ്ങൾക്ക് കാണാൻ കഴിയും,” പകർച്ചവ്യാധി വിദഗ്ധൻ ഡോ. പീറ്റർ ചിൻ-ഹോംഗ് മുന്നറിയിപ്പ് നൽകി. നിർഭാഗ്യവശാൽ, ഈ സംഖ്യകളുടെ…
ടെക്‌സസ് സംസ്ഥാനത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഏബട്ടിന് കഴിയില്ലെന്ന് ബെറ്റൊ റൂര്‍ക്കെ
ക്ലിബേണ്‍( ടെക്‌സസ്): കഴിഞ്ഞ രണ്ടു ടേമായി ടെക്‌സസ്സില്‍ ഗവര്‍ണ്ണറായി തുടരുന്നു ഗ്രേഗ് ഏബട്ടിന് സംസ്ഥാനം ഇന്നഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ലെന്ന് ഡമോക്രാറ്റിക് പാര്‍ട്ടി ഗവര്‍ണ്ണര്‍ സ്ഥാനാര്‍ത്ഥിയായ ബെറ്റൊ ഒ.റൂര്‍ക്കെ അഭിപ്രായപ്പെട്ടു. ഗണ്‍ വയലന്‍സ്, പവര്‍ ഗ്രിഡ് ഫിക്‌സേഷന്‍, ടെക്‌സസ്സിലെ എല്ലാവരും ആരോഗ്യപരിരക്ഷ എന്നീ സുപ്രധാന വിഷയങ്ങള്‍ നേരിടുന്നതില്‍ എബട്ട് പരാജയപ്പെട്ടുവെന്ന് ബെറ്റൊ കുറ്റപ്പെടുത്തി. ഡമോക്രാറ്റിക് ഗവര്‍ണ്ണര്‍ സ്ഥാനാര്‍്തഥി തിരഞ്ഞെടുപ്പു പ്രചരണാര്‍്തഥം ടെക്‌സസ്സിലെ ക്ലീബോണില്‍ ആഗസ്റ്റ് 10 ബുധനാഴ്ച വോട്ടന്മാരെ അഭിസംബോധന ചെയ്യുകയായിരുന്നു. നാല്‍പത്തി ഒമ്പതു ദിവസത്തെ പ്രചരണ യാത്രയുടെ മദ്ധ്യത്തിലാണ് ക്ലീബോണില്‍ എത്തിചേര്‍ന്നത്. മിനറല്‍ പെല്‍സിയും ബെറ്റോ പ്രചരണം നടത്തി. ഈ രണ്ടു സ്ഥലങ്ങളും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രമാണ്. രണ്ടാം തവണ അധികാരത്തിലെത്തിയ ഗവര്‍ണ്ണര്‍ ഏബട്ട് അധികാര ദുര്‍വിനിയോഗവും, അഴിമതിയും, പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനം ഒരു മാറ്റം ആഗ്രഹിക്കുന്നു. ഇന്നത്തെ ഈ സ്ഥിതിയില്‍ നിന്നും സംസ്ഥാനത്തെ…
ജോർജ്ജ് ഫിലിപ്പ് ഹ്യൂസ്റ്റണിൽ നിര്യാതനായി
ഹ്യൂസ്റ്റൺ: തുമ്പമൺ പേഴുംകാട്ടിൽ പരേതരായ പി. ജോർജിൻറെയും, അന്നമ്മ ജോർജിൻറെയും മകൻ ജോർജ് ഫിലിപ്പ് (ജെയിംസ് 71) അന്തരിച്ചു. ഭാര്യ ആനി ഫിലിപ്പ് കൊല്ലകടവ് തലയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: നിജിനി, ജിബിൻ മരുമകൻ: അനൂപ് വർഗീസ്. കൊച്ചുമക്കൾ: നേഥന്‍, നേവ്. സഹോദരങ്ങൾ: മറിയം ഫ്രാൻസിസ്, ജോർജ് തോമസ്, ഐസി ജേക്കബ്, ജോർജ്ജ് ജോസഫ്, ജോർജ്ജ് ജോൺ (എല്ലാവരും ഹ്യൂസ്റ്റൺ) . പരേതൻ ഹ്യൂസ്റ്റൺ ഇമ്മാനുവേൽ മാർത്തോമ്മാ ഇടവക അംഗമാണ്.
“രാമായണ മാസത്തിൽ ഹൃദയപൂർവം”; കാവാലം ശ്രീകുമാർ മന്ത്രയോടൊപ്പം
രാമായണ ശീലുകൾ മുഖരിതമാകുന്ന കർക്കിടകമാസത്തിൽ ,രാമായണ പാരായണത്തിനു പുതിയ ഭാവതലങ്ങൾ നൽകിയ കാവാലം ശ്രീകുമാർ മന്ത്രയോടൊപ്പം (മലയാളീ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദൂസ് ) ചേരുന്നു. രാമായണം നിത്യജീവിതത്തിൽ എന്ന വിഷയത്തിൽ ഓഗസ്റ്റ് 13 ശനിയാഴ്ച രാവിലെ 10: 30( CST ) കാവാലം ഓൺലൈനിൽ ഭക്തരോട് സംവദിക്കും .ആരും കേട്ടിരുന്നു പോകുന്ന ശബ്ദത്തിനും, ഭാവത്തിനും, വരികൾക്കും പ്രാധാന്യം നൽകുന്ന വ്യത്യസ്തമായ ആലാപന ശൈലിക്കും ഉ ടമയാണ് അദ്ദേഹം. കർക്കിടകം 1 മുതൽ മന്ത്രയുടെ ആഭിമുഖ്യത്തിൽ എല്ലാ ദിവസവും നടത്തി വരുന്ന രാമായണ പാരായണത്തിന് അമേരിക്കയിലെ മലയാളീ ഹൈന്ദവ ഭവനങ്ങളിൽ നിന്ന് അഭൂതപൂർവമായ പങ്കാളിത്തം ലഭിച്ചു വരുന്നു . കാവാലം ശ്രീകുമാർ, പ്രശസ്ത നാടക സംവിധായകനും ഗാനരചയിതാവുമായ കാവാലം നാരായണ പണിക്കരുടേയും ജെ ശാരധാമണിയുടേയും മകനായി ആലപ്പുഴയിൽ ജനനം. അഞ്ചാം വയസ്സിൽ തന്നെ ശാസ്ത്രീയ സംഗീതം…
സാൻഫ്രാൻസിസ്കോ ഒഐസിസി യൂഎസ്എ : സ്വാതന്ത്ര്യദിനാഘോഷവും പ്രവർത്തനോത്ഘാടനവും ഓഗസ്റ്റ് 14 ന്
സാൻഫ്രാൻസിസ്‌കോ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) യൂഎസ്‌എ സാൻഫ്രാൻസിസ്കോ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യ പ്ലാറ്റിനം ജൂബിലി ആഘോഷത്തോടനുബന്ധിച്ച് വിപുലമായ രീതിയിൽ ആഘോഷ പരിപാടികൾ നടത്തും. ഓഗസ്റ്റ് 14 നു ഞായറാഴ്ച വൈകുന്നേരം 6.30 നു ചാപ്റ്റർ പ്രസിഡണ്ട് അനിൽ ജോസഫ് മാത്യുവിന്റെ അധ്യക്ഷതയിൽ ഗ്രീൻവാലി ലൈൻ മന്റിക്ക യിലാണ് (Green Valley Lane, Manteca CA 95336)ചടങ്ങുകൾ സംഘടിപ്പിക്കുന്നത് ചടങ്ങിന്റെ ഭാഗമായി ഇന്ത്യൻ പതാകയും ഉയർത്തും. സമ്മേളത്തിന് ശേഷം ചാപ്റ്ററിന്റെ പ്രഥമ പ്രവർത്തക സമിതിയോഗവും പ്രവത്തനോൽഘാടനവും നടക്കും. അടുത്തയിടെ പ്രഖ്യാപിച്ച സാൻഫ്രാൻസിസ്കോ ചാപ്റ്റർ നടപ്പാക്കുവാൻ പോകുന്ന വിവിധ പരിപാടികളെ കുറിച്ച് വിശദമായ ചർച്ചയും നടക്കും. ചാപ്റ്റർ ഭാരവാഹികളോടൊപ്പം സാൻഫ്രാൻസിസ്‌ക്കോയിൽ നിന്നുള്ള നാഷണൽ വൈസ് ചെയർമാൻ ഡോ.ചെക്കോട്ട് രാധാകൃഷ്ണൻ, മീഡിയ ആൻഡ് സൈബർ വിങ് ചെയർമാൻ ടോം തരകൻ,വെസ്റ്റേൺ റീജിയൻ സെക്രട്ടറി സജി ചെന്നോത്ത്…
ഹൂസ്റ്റൺ സെൻറ് മേരീസ് ദേവാലയത്തില്‍ വി. ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാള്‍
ഹൂസ്റ്റൺ സെൻറ് മേരീസ് ദേവാലയത്തില്‍ വി. ദൈവമാതാവിന്റെ വാങ്ങിപ്പ്പ്പെരുന്നാൾ 2022 ഓഗസ്റ്റ് 12, 13, 14 (വെള്ളി, ശനി, ഞായർ) തീയതികളിൽ നടക്കും. 12 -ന് വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് സന്ധ്യാ നമസ്കാരവും, വചന ശുശ്രൂഷയും നടക്കും. വചനശുശ്രൂഷക്ക് റവ.ഫാ.തോമസ് മാത്യൂ (വികാരി, സെന്റ് മേരീസ് ഓർത്തോഡോക്സ് ഇടവക, ചിക്കാഗോ) നേതൃത്വം നൽകും. 13 -ന് ശനിയാഴ്ച രാവിലെ 9 -മണിമുതൽ 3 -മണിവരെ നടക്കുന്ന ഹൂസ്റ്റൺ റീജിയൺ OCYM യുവജന സംഗമത്തിൽ റവ.ഫാ. ജേക്കബ് അനീഷ് വർഗീസ് (മുംബൈ) മുഖ്യ പ്രഭാഷകനായിരിക്കും. ഹൂസ്റ്റണിലെ വിവിധ ദേവാലയങ്ങളിൽ നിന്നും പ്രതിനിധികൾ പങ്കെടുക്കും. വൈകിട്ട് 6.00 -മണിക്ക് സന്ധ്യാ നമസ്കാരവും, തുടര്‍ന്ന് വചന ശുശ്രൂഷയും, റാസയും, നേർച്ചവിളമ്പും നടക്കും. വചനശുശ്രൂഷക്ക് റവ.ഫാ.ഡോ. ഐസക് ബി.പ്രകാശ് (വികാരി, സെൻറ് പീറ്റേഴ്‌സ് ആൻഡ് സെൻറ് പോൾസ് ഓർത്തോഡോക്സ് ഇടവക, ഹൂസ്റ്റൺ)…
കഥ പറയുന്ന കല്ലുകള്‍ (നോവല്‍ – 7): ജോണ്‍ ഇളമത
മൈക്കെലാഞ്ജലോ, മെഡിസി കൊട്ടാരശില്പിയായ ബെര്‍റ്റോള്‍ഡോ ഡി ജിയോവാനിയുടെ കീഴില്‍ ശില്പപഠനം പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കവേയാണ് ആ ഡൊമിനിക്കല്‍ സന്യാസിയെപ്പറ്റി കേട്ടുതുടങ്ങിയത്. കൊടും യാഥാസ്ഥിതികന്‍! തന്നെപ്പോലെ, ലോറന്‍സോ മാഗ്നിഫിസന്റ് പ്രഭുവിന്റെ ഓദാര്യത്തില്‍ വളര്‍ന്ന് ഖ്യാതി നേടിയ സന്യാസ പുരോഹിതന്‍. സന്യാസ വതമെടുത്തതിന്റെ അടയാളമായി തലയുടെ മുകള്‍ഭാഗം വൃത്താകാരമായി വടിച്ച് കാഷായ കുപ്പായമണിഞ്ഞ് അരയില്‍ ബ്രഹ്മചര്യത്തിന്റെ അടയാളമായി തുകല്‍ ബെല്‍റ്റ് ധരിച്ച സന്യാസി പുരോഹിതന്‍! അദ്ദേഹത്തിന്റെ പ്രസംഗം ആദ്യമായി മൈക്കെലാഞ്ജലോ കേട്ടത്, ലോറന്‍സോ മാഗ്നിഫിസന്റ് പ്രഭു മരണപ്പെടുന്നതിന് തൊട്ടുമുമ്പാണ്. പ്രഭുവിന്റെ മുത്തപുത്രന്‍ പിയറോയും താനും കൂടി സായാഹ്ന കുതിരസവാരി കഴിഞ്ഞ് കൊട്ടാരത്തിലേക്ക് മടങ്ങുംവഴി ഫ്ളോറന്‍സിലെ പ്രസിദ്ധമായ “പിയാസ ഡെല്ലാ സിഗ്നോറ’ മൈതാനത്ത് വലിയ ഒരു ജനക്കുട്ടത്തിന്റെ ആരവം കേട്ട് അങ്ങോട്ടേക്കു ചെന്നു. അവിടെ തടികൊണ്ട് നിര്‍മ്മിച്ച വേദിയില്‍ കാഷായ കുപ്പായമണിഞ്ഞ ഒരു സന്യാസി പുരോഹിതന്‍! അദ്ദേഹത്തിന്റെ കൈയ്യില്‍ തകരം കൊണ്ട് നിര്‍മ്മിച്ച ഒരു…
മാലിനി നായർ, റോയ് മാത്യു, സ്വപ്ന രാജേഷ്, ബൈജു വർഗീസ് എന്നിവർ കാൻജ് മെഗാ ഓണം കൺവീനർമാർ
ന്യൂജേഴ്‌സി : കേരളാ അസ്സോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സി (കാൻജ് ) മെഗാ ഓണം ആഘോഷങ്ങളുടെ കമ്മറ്റി കൺവീനർമാരായി മാലിനി നായർ, റോയ് മാത്യു, സ്വപ്ന രാജേഷ്, ബൈജു വർഗീസ് എന്നിവരെ കാൻജ് എക്സിക്യുട്ടിവ് കമ്മിറ്റി പ്രഖ്യാപിച്ചു. എല്ലാ വർഷത്തെയും പോലെ തന്നെ ഓണം ഇത്തവണയും അതിവിപുലമായി ആഘോഷിക്കുവാൻ തീരുമാനിച്ചതിനു പിന്നാലെയാണ് ആഘോഷങ്ങളുടെ നടത്തിപ്പിന് വിപുലമായ ഒരു കമ്മറ്റിയെ നിയോഗിക്കുവാൻ കാൻജ് എക്സിക്യു്ട്ടിവ് കമ്മിറ്റി തീരുമാനിച്ചത്, കാൻജിന്റെ മുൻ പ്രസിഡന്റും മുൻ ട്രസ്റ്റി ബോർഡ് ചെയറും പ്രമുഖ നർത്തകിയുമായ മാലിനി നായർ, മുൻ പ്രസിഡന്റും ട്രസ്റ്റി ബോർഡ് ചെയറും പലതവണ ഓണാഘോഷങ്ങളുടെ കൺവീനറുമായി ചുമതല വഹിച്ചിട്ടുള്ള റോയ് മാത്യു, മുൻ പ്രസിഡന്റും സെക്രട്ടറിയും കൂടാതെ ഓണം കൺവീനർ, അനേകം കാൻജ് പരിപാടികളുടെ കോർഡിനേറ്റർ ഒക്കെ ആയി ചുമതല വഹിച്ചിട്ടുമുള്ള സ്വപ്ന രാജേഷ്, കാൻജ് മുൻ സെക്രട്ടറിയും ഇപ്പോളത്തെ…
