നികുതി സമര്‍പ്പിക്കുമ്പോള്‍ ഗര്‍ഭസ്ഥ ശിശുവിനെയും ഒരു അംഗമായി കണക്കാക്കണമെന്ന് ജോര്‍ജിയ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് റവന്യൂ

ജോര്‍ജിയ: ജോര്‍ജിയ സംസ്ഥാനത്ത് നികുതി റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ ഗര്‍ഭസ്ഥ ശിശുവിനെ ആശ്രിതനായി ക്ലെയിം ചെയ്യാമെന്ന് ജോര്‍ജിയ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് റവന്യു പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. ഗര്‍ഭസ്ഥ ശിശുവിനു 3000 ഡോളറിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കും. ലിവിങ് ഇന്‍ഫന്റ് ആന്‍ഡ് ഫാമലിസ് ഈക്വാലിറ്റി ആക്ടിനു വിധേയമായാണ് പുതിയ പ്രഖ്യാപനം. ഹൃദയ സ്പന്ദനമുള്ള ഗര്‍ഭസ്ഥ ശിശുവിനാണ് ആനുകൂല്യങ്ങള്‍ക്ക് അര്‍ഹത ലഭിക്കുകയെന്ന് റവന്യു ഡിപ്പാര്‍ട്ട്‌മെന്റിന്റെ വിജ്ഞാപനത്തില്‍ പറയുന്നു. 2022 ല്‍ വ്യക്തിഗത ടാക്‌സ് റിട്ടേണ്‍സ് ഫയല്‍ ചെയ്തവര്‍ക്ക് 3000 ഡോളറിന്റെ ആനുകൂല്യം ലഭിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഹൃദയ സ്പന്ദനം ആരംഭിച്ച ഗര്‍ഭസ്ഥ ശിശുവിന് ആനുകൂല്യം എങ്ങനെയെല്ലാം അവകാശപ്പെടാമെന്നതിനെകുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഈ വര്‍ഷാവസാനത്തോടെ പ്രസിദ്ധീകരിക്കുമെന്നും റവന്യു വകുപ്പ് അധികൃതര്‍ അറിയിച്ചു.

തലച്ചോറില്‍ ആറ് ശസ്ത്രക്രിയക്ക് വിധേയയായ ഡോക്ടര്‍ രോഗികളെ പരിശീലിപ്പിക്കുന്നു

ഹൂസ്റ്റണ്‍ : മെമ്മോറിയല്‍ റിഹാബ് ആശുപത്രിയില്‍ ഡോക്ടറായി സേവനം അനുഷ്ഠിക്കുന്ന ഡോ.ക്ളോഡിയ മാര്‍ട്ടിനസ് ചില വര്‍ഷങ്ങള്‍ക്ക് മുന്‍പ് രോഗിയായിരുന്നുവെങ്കിലും വിജയകരമായി അതിനെ അതിജീവിച്ചു ഇപ്പോള്‍ ഇവിടെ രോഗികളെ പരിശീലിപ്പിക്കുന്നു . യൂണിവേഴ്‌സിറ്റി ഓഫ് ഹൂസ്റ്റണില്‍ കോളേജ് വിദ്യാര്‍ത്ഥി ആയിരിക്കുമ്പോഴാണ് തലച്ചോറിനെ ബാധിക്കുന്ന മാല്‍ഫോര്‍മേഷന്‍ എന്ന അപൂര്‍വ രോഗത്തിന് വിധേയയായത് . ബ്രെയിന്‍ ടിഷ്യു സ്‌പൈനല്‍ കോഡിലേക്ക് വളര്‍ന്നു വരുന്ന ഈ രോഗം ശരീരത്തെ മുഴുവന്‍ തളര്‍ത്താന്‍ കഴിയുന്ന ഒന്നായിരുന്നു . രോഗം സ്ഥിരീകരിച്ചതോടെ രണ്ടു വലിയ ബ്രെയിന്‍ ശാസ്ത്രക്രിയക്കാണ് ഇവര്‍ വിധേയരായത് എന്നാല്‍ ചെറുപ്പം മുതല്‍ ഡോക്ടറാകണമെന്ന മോഹത്തിന് ഈ ശസ്ത്രക്രിയ തടസ്സമാകരുതെന്ന നിര്‍ബന്ധം ഇവര്‍ക്കുണ്ടായിരുന്നു . എന്നാല്‍, ആറാമത്തെ ശസ്ത്രക്രിയ ഇവരുടെ പ്രതീക്ഷകളില്‍ കരിനിഴല്‍ വീഴ്ത്തി പെട്ടെന്നുണ്ടായ പക്ഷാഘാതം കഴുത്തു മുതലുള്ള ശരീരാവയവങ്ങളെ തളര്‍ത്തി , എഴുതുന്നതിനോ ലാപ്ടോപ് ഉപയോഗിക്കുന്നതിനോ പുസ്തകത്തിന്റെ പേജുകള്‍ പോലും മറിക്കുന്നതിനോ…

മനുഷ്യന്റെ ചെറിയ ആവശ്യങ്ങളിലും ദൈവത്തെ കാണുവാൻ സാധിക്കേണ്ടത് ഈ കാലഘട്ടത്തിന് അനിവാര്യം: റവ.ഫാ. ജേക്കബ് അനീഷ് വർഗീസ്

ഡാലസ്: മനുഷ്യന്റെ ചെറിയ ആവശ്യങ്ങളിലും ദൈവത്തെ കാണുവാൻ സാധിക്കേണ്ടത് ഈ കാലഘട്ടത്തിന് അനിവാര്യമെന്ന് കേരള എക്ക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ (KECF) ആഭിമുഖ്യത്തിൽ ഡാലസ് സെന്റ്.മേരീസ് ഓർത്തഡോക്സ് വലിയപള്ളിയിൽ (14133 Dennis Lane, Farmers Branch, Tx 75234) വെച്ച് നടന്ന ഇരുപത്തി അഞ്ചാമത് സംയുക്ത സുവിശേഷ കൺവെൻഷന്റെ പ്രാരംഭ ദിവസത്തെ മുഖ്യ സന്ദേശത്തിലൂടെ നാഗപ്പൂർ സെന്റ്.തോമസ് ഓർത്തഡോക്സ് സെമിനാരി അധ്യാപകനും, വേദ പണ്ഡിതനും ആയ റവ.ഫാ.ജേക്കബ് അനീഷ് വർഗീസ് അഹ്വാനം ചെയ്തു. ദൈവസാന്നിധ്യം നഷ്ടപ്പെടുമ്പോൾ ആണ് മനുഷ്യൻ സംശയത്തിന് അടിമകൾ ആകുന്നതെന്നും വേദവചനത്തെ അടിസ്ഥാനമാക്കി ഉത്‌ബോധിപ്പിച്ചു. . കെഇസിഎഫ് പ്രസിഡന്റ് വെരി.റവ.രാജു ഡാനിയേൽ കോർ എപ്പിസ്കോപ്പായുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ വിവിധ സഭാവിഭാഗത്തിൽപ്പെട്ട അനേക വൈദീകരും, വിശ്വാസികളും പങ്കെടുത്തു. ഇന്നും, നാളെയും വൈകിട്ട് 6.30 മുതൽ 9 മണി വരെ നടക്കുന്ന കൺവെൻഷനിലും ഫാ.ജേക്കബ് അനീഷ് വർഗീസ്…

ഇന്റര്‍ പാരീഷ് സ്പോർട്സ് ഫെസ്റ്റിനു ഓസ്റ്റിനിൽ വർണ്ണശബളമായ തുടക്കം

ഓസ്റ്റിന്‍: ഷിക്കാഗോ സീറോ മലബാര്‍ രൂപതയിലെ ടെക്‌സാസ് – ഒക്ലഹോമ റീജണിലെ സീറോ മലബാർ പാരീഷുകൾ പെങ്കെടുക്കുന്ന നാലാമത് ഇന്റര്‍ പാരീഷ് സ്‌പോര്‍ട്‌സ് ഫെസ്റ്റിനു (ഐപിഎസ്എഫ് 2022) ഓസ്റ്റിനിൽ വർണ്ണശബളമായ തുടക്കം. ഷിക്കാഗോ സീറോ മലബാര്‍ രൂപതാ മെത്രാൻ മാർ ജോയ് ആലപ്പാട്ട്‌ തിരി തെളിച്ചു ഉദ്ഘാടനം നിർവഹിച്ചു. ഫാ കുര്യൻ നെടുവേലിചാലുങ്കൽ (പ്രൊക്യൂറേറ്റർ), ഫെസ്റ്റ് ചെയർമാനും ഓസ്റ്റിൻ ഇടവക വികാരിയുമായ ഫാ.ആന്റോ ആലപ്പാട്ട്, ഐപിഎസ്എഫ് ചീഫ് കോര്‍ഡിനേറ്റര്‍ മേജര്‍ ഡോ.അനീഷ് ജോര്‍ജ്, ഫാ ജോണിക്കുട്ടി പുലിശ്ശേരി, ഫാ ക്രിസ്റ്റി പറമ്പുക്കാട്ടിൽ , ഫാ പോൾ കൊടകരക്കാരൻ , ഫാ കെവിൻ മുണ്ടക്കൽ തുടങ്ങി റീജണിലെ മറ്റു വൈദികരും, ജിബി പാറയ്ക്കൽ ( മുഖ്യ സ്പോൺസർ, പിഎസ്ജി ഗ്രൂപ്പ് ഓഫ് കമ്പനീസ് ) മറ്റു റീജണൽ കോർഡിനേറ്റേറുമാരും ചടങ്ങുകളിൽ സന്നിഹിതരായിരുന്നു. റീജണിലെ വിശ്വാസികളുടെ കൂട്ടായ്മാക്കും ദൈവമഹത്വത്തിനായും ഈ…

ഒഐസിസി യൂഎസ്എ ഹൂസ്റ്റൺ-സ്വാതന്ത്ര്യ ദിനാഘോഷവും മുൻ സൈനികരെ ആദരിക്കലും ഓഗസ്റ്റ് 14 ന്

ഹൂസ്റ്റൺ: ഇന്ത്യൻ സ്വാതന്ത്ര്യ പ്ലാറ്റിനം ജൂബിലി ആഘോഷത്തോടനുബന്ധിച്ച്‌ മാതൃരാജ്യത്തിന്റെ കര – നാവിക – വ്യോമ സേനകളിൽ സേവനമനുഷ്ടിച്ചുള്ള ഹൂസ്റ്റൺ നിവാസികളായ സൈനികരെ ആദരിക്കുന്നു. ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ (ഒഐസിസിയുഎസ്എ) ഹൂസ്റ്റൺ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75 – മത് വാർഷികാഘോഷത്തോടനുബന്ധിച്ചാണ് ആദരിക്കൽ ചടങ്ങു നടത്തപ്പെടുന്നത്. ഓഗസ്റ്റ് 14 നു ഞായറാഴ്ച വൈകുന്നേരം 5.30 നു മിസ്സോറി സിറ്റിയിലുള്ള അപ്നാ ബസാർ ഹാളിൽ ( 2437, FM 1092 Rd, Missouri City, TX 77489) വച്ച് നടക്കുന്ന ചടങ്ങിൽ പ്രസിഡണ്ട് വാവച്ചൻ മത്തായി അദ്ധ്യക്ഷത വഹിയ്ക്കും. മലയാളികളുടെ അഭിമാനവും ആദരണീയരുമായ ഫോർട്ബെൻഡ് കൗണ്ടി ജഡ്ജ് കെ.പി.ജോർജ്, മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട്, ഫോർട്ബെൻഡ് കൗണ്ടി കോർട്ട് ജഡ്ജ് ജൂലി മാത്യു, സ്റ്റാഫോർഡ് സിറ്റി പ്രോടെം മേയർ കെൻ മാത്യു…

മാപ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന മോട്ടോർ സൈക്കിൾ റാലി വൻ വിജയം

ഫിലഡൽഫിയാ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലാഡൽഫിയയും ഫില്ലി ഇന്ത്യൻസ് റൈഡേഴ്‌സ് ടീമും ചേർന്ന് ‘റൈഡേഴ്‌സ് എഗൈൻസ്റ്റ് ഗൺ വയലൻസ്’ എന്ന ടാഗ് ലൈനോടെ സംഘടിപ്പിച്ച മോട്ടോർ സൈക്കിൾ റാലി പുതുമകൊണ്ടും ജനപങ്കാളിത്തം കൊണ്ടും വൻ വിജയമായി. സമീപകാലത്ത് അമേരിക്കയില്‍ നടന്ന മാസ് ഷൂട്ടിംഗിലും ഗണ്‍ വയലന്‍സിലും നൂറുകണക്കിന് ജീവനുകളാണ് അപഹരിക്കപ്പെട്ടത് . ഫിലാഡൽഫിയയിൽ മാത്രം ഇതുവരെ 315-ലധികം ജീവൻ അപഹരിച്ചു. ഇത്തരം അതിക്രമങ്ങൾക്കെതിരെ അതിശക്തവും സുതാര്യവുമായ ഗണ്‍ കണ്‍ട്രോള്‍ നിയമങ്ങള്‍ വേണമെന്ന് ലോമേക്കേഴ്‌സ് ഉള്‍പ്പെടെയുള്ള ഭരണാധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതിനും വേണ്ടിയാണ് മോട്ടോർ സൈക്കിൾ റാലി സംഘടിപ്പിച്ചത്. ഇതിന്റെ രജിസ്ട്രേഷനിൽക്കൂടി ലഭിച്ച തുക ഫിലാഡൽഫിയയിലും സമീപപ്രദേശങ്ങളിലും ഭക്ഷണമില്ലാതെ അലഞ്ഞുതിരിഞ്ഞു നടക്കുന്ന പാവങ്ങൾക്ക് ഭക്ഷണം നൽകുവാനായി വിനിയോഗിക്കും. ലാങ്‌ഹോണിലെ സ്റ്റാർസ് ആൻഡ് സ്ട്രൈപ്‌സ് ഹാർലി ഡേവിസണിൽ നിന്ന് രാവിലെ 11 മണിക്ക് ആരംഭിച്ച റാലി…

ഫൊക്കാന ട്രസ്റ്റീ ബോർഡിന് നവ നേതൃത്വം

അമേരിക്കൻ മലയാളികളുടെ കേന്ദ്ര സംഘടനയായ ഫൊക്കാനയുടെ 2022-24 വർഷങ്ങളിലേക്കുള്ള ട്രസ്റ്റി ബോർഡ് ഭാരവാഹികളായി സജി എം പോത്തൻ (ചെയർമാൻ), സണ്ണി മറ്റമന (വൈസ് ചെയർമാൻ), ഏബ്രഹാം ഈപ്പൻ (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു. ഫൊക്കാന മുൻ ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ട്രസ്റ്റി ബോർഡ് യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. സ്ഥാനമൊഴിയുന്ന അംഗങ്ങളായ മാമ്മൻ സി ജേക്കബ്, ഫിലിപ്പോസ് ഫിലിപ്പ്,ബെൻ പോൾ,സ്റ്റാൻലി എത്തുനിക്കൽ എന്നിവരെ യോഗം പ്രത്യേകം അനുമോദിക്കുകയും സ്തുത്യർഹമായ സേവനങ്ങൾക്ക് നന്ദി രേഖപ്പെടുത്തുകയും,പുതുതായി തെരഞ്ഞെടുക്കപ്പെട്ട സണ്ണി മറ്റമന, ജോജി തോമസ്, ടോണി കല്ല് കാവുങ്കൽ ,ഈ വർഷം മുതൽ പൂർണ്ണ ഔദ്യോഗീക അംഗങ്ങളാകുന്ന മുൻ പ്രസിഡൻ്റ് ജോർജി വർഗീസ്,മുൻ സെക്രട്ടറി സജിമോൻ ആൻറണി, എക്സ് ഓഫീഷ്യോ അംഗങ്ങളായ പുതിയ പ്രസിഡൻ്റ് ഡോ.ബാബു സ്റ്റീഫൻ, സെക്രട്ടറി ഡോ.കലാ ഷാഹി എന്നിവരെ സ്വാഗതം ചെയ്യുകയും ചെയ്തു. പുതിയ…

ബ്രിട്ട്നി ഗ്രിനറുടെ ശിക്ഷ: തടവുകാരെ കൈമാറ്റം ചെയ്യാന്‍ ചർച്ചയ്ക്ക് തയ്യാറാണെന്ന് റഷ്യ

വാഷിംഗ്ടണ്‍: യുഎസ് ബാസ്‌ക്കറ്റ്‌ബോൾ താരം ബ്രിട്ട്‌നി ഗ്രിനർ മയക്കുമരുന്ന് കള്ളക്കടത്ത് കേസില്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തുകയും ഒമ്പത് വർഷത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തതിന് ശേഷം തടവുകാരെ കൈമാറാനുള്ള സാധ്യത ചർച്ച ചെയ്യാൻ മോസ്കോയും വാഷിംഗ്ടണും തയ്യാറായി. 2021 ജൂണിൽ ജനീവയിൽ നടന്ന ഉച്ചകോടിയിൽ ബൈഡനും പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും സമ്മതിച്ച നിലവിലുള്ള നയതന്ത്ര ചാനലിലൂടെ വാഷിംഗ്ടണുമായി തടവുകാരുടെ കൈമാറ്റം ചർച്ച ചെയ്യാൻ മോസ്കോ തയ്യാറാണെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് ഇന്ന് പ്രസ്താവനയില്‍ പറഞ്ഞു. “ഞങ്ങൾ ഈ വിഷയം ചർച്ച ചെയ്യാൻ തയ്യാറാണ്, പക്ഷേ പ്രസിഡന്റുമാരായ പുടിനും ബൈഡനും സമ്മതിച്ച ചാനലിന്റെ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് മാത്രം,” ഇന്ന് (ആഗസ്റ്റ് 5) കംബോഡിയയിൽ നടന്ന ആസിയാൻ യോഗത്തോടനുബന്ധിച്ച് നടത്തിയ വാർത്താ സമ്മേളനത്തിൽ ലാവ്‌റോവ് പറഞ്ഞു. സാധ്യമായ തടവുകാരുമായുള്ള കൈമാറ്റം ചർച്ച ചെയ്യാനുള്ള റഷ്യയുടെ ഓഫർ വാഷിംഗ്ടൺ “പിന്തുടരുമെന്ന്” യുഎസ്…

പെൻസിൽവാനിയയില്‍ വീടിന് തീപിടിച്ച് മൂന്ന് കുട്ടികളടക്കം പത്തു പേര്‍ മരിച്ചു

നെസ്കോപെക്ക് (പെന്‍സില്‍‌വാനിയ): പെന്‍സില്‍‌വാനിയയില്‍ വെള്ളിയാഴ്ച പുലർച്ചെ വീടിന് തീപിടിച്ചതിനെ തുടർന്ന് ഏഴ് മുതിർന്നവരും മൂന്ന് കുട്ടികളും മരിച്ചതായി പെൻസിൽവാനിയ സ്റ്റേറ്റ് പോലീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. പ്രദേശവാസികളെ ഞെട്ടിച്ച സംഭവത്തില്‍ അഗ്നിശമന സേനാംഗങ്ങളില്‍ ഒരാള്‍ ഈ വീട് തന്റെ ബന്ധുക്കളുടേതാണെന്ന് കണ്ടെത്തി. അവരിൽ പലരും മരണത്തിനു കീഴടങ്ങിയെന്ന് പോലീസ് പറഞ്ഞു. ക്രിമിനൽ അന്വേഷണം നടക്കുകയാണെന്ന് അധികൃതർ അറിയിച്ചു. മരണപ്പെട്ടവരില്‍ 5 ഉം 6 ഉം വയസ്സുള്ള രണ്ട് ആൺകുട്ടികളും 7 വയസ്സുള്ള ഒരു പെൺകുട്ടിയുമുണ്ടെന്ന് പെൻസിൽവാനിയ സ്റ്റേറ്റ് പോലീസ് അറിയിച്ചു. മുതിര്‍ന്നവര്‍ 19 മുതൽ 79 വയസ്സു വരെ പ്രായമുള്ളവരാണ്. ഇരകൾ തന്റെ ബന്ധുക്കളാണെന്ന് സംഭവസ്ഥലത്ത് എത്തിയപ്പോൾ മനസ്സിലായതായി നെസ്‌കോക്ക് വോളണ്ടിയർ ഫയർ സ്റ്റേഷനിലെ അഗ്നിശമന സേനാംഗമായ ഹരോൾഡ് ബേക്കർ മാധ്യമങ്ങളോട് പറഞ്ഞു. പെന്‍സില്‍‌വാനിയയില്‍ ബന്ധുക്കളെ സന്ദർശിക്കാനെത്തിയ ഏതാനും പേർ ഉൾപ്പെടെ 14 പേർ വീട്ടിൽ താമസിച്ചിരുന്നതായി ബേക്കർ…

ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയ നീല്‍ ആംസ്‌ട്രോംഗിന്റെ ആദ്യ വിമാന യാത്ര അഞ്ചാം വയസ്സില്‍

വാഷിംഗ്ടണ്‍: ചന്ദ്രനില്‍ ആദ്യമായി കാലുകുത്തിയ നീല്‍ ആം‌സ്ട്രോംഗിന്റെ ജനനം 1930 ഓഗസ്റ്റ് 5 ന് ഒഹായോയിലെ വാപ്‌കോണേറ്റയിലായിരുന്നു. പിതാവ് സ്റ്റീഫൻ ആംസ്ട്രോംഗ്, അമ്മ ലൂയിസ് ഏഞ്ചൽ. നീലിന് രണ്ട് സഹോദരങ്ങളുണ്ടായിരുന്നു – ജൂണും ഡീനും. ഇരുവരും നീലിനേക്കാൾ ഇളയവരായിരുന്നു. ഫാദർ സ്റ്റീഫൻ ഒഹായോ ഗവൺമെന്റിൽ ഓഡിറ്ററായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ കുടുംബം ഒഹായോയിലെ പല പട്ടണങ്ങളിലും യാത്ര ചെയ്യാറുണ്ടായിരുന്നു. നീൽ ആംസ്‌ട്രോംഗിന്റെ കുട്ടിക്കാലത്ത് 20-ഓളം പട്ടണങ്ങളിലേക്ക് അവര്‍ താമസം മാറ്റിയിട്ടുണ്ട്. അതിനിടയിലാണ് നീലിന്റെ വിമാനയാത്രകളോടുള്ള താൽപര്യം ഉടലെടുത്തത്. നീലിന് അഞ്ച് വയസ്സുള്ളപ്പോൾ. 1936 ജൂൺ 20-ന് ഒഹായോയിലെ വാറനിൽ, ഒരു ഫോർഡ് ട്രൈമോട്ടർ വിമാനത്തിൽ പിതാവ് അവനെ കൊണ്ടുപോയി, നീൽ തന്റെ ആദ്യത്തെ വിമാനയാത്ര അനുഭവിച്ചു. 1947-ൽ, പതിനേഴാം വയസ്സിൽ, നീൽ ആംസ്ട്രോംഗ് പർഡ്യൂ സർവകലാശാലയിൽ എയറോനോട്ടിക്കൽ എഞ്ചിനീയറിംഗ് പഠിക്കാൻ തുടങ്ങി. കോളേജിൽ പോകുന്ന കുടുംബത്തിലെ രണ്ടാമത്തെ കുട്ടിയായിരുന്നു…