ന്യൂയോർക്ക് : കേരള സമാജം ഓഫ് ഗ്രേറ്റർ ന്യൂയോർക്ക് സുവർണ ജൂബിലി സുവനീർ പ്രസിദ്ധീകരിക്കുന്നു. അമ്പത് വർഷത്തെ അർത്ഥപൂർണ്ണമായ സാന്നിദ്ധ്യം അടയാളപ്പെടുത്തിക്കൊണ്ട് അമേരിക്കൻ വൻകരയിലെ മലയാളി സംഘടനകളുടെ തറവാട് എന്നു വിശേഷിപ്പിക്കപ്പെടുന്ന കേരള സമാജം ഓഫ് ഗ്രേറ്റർ ന്യൂയോർക്ക് സുവർണ്ണജൂബിലി ഒക്ടോബർ 29 ന് വിപുലമായി ആഘോഷിക്കുന്നു. ജൂബിലി ആഘോഷ വേളയിൽ മുഖ്യ അഥിതി ഡോക്ടർ ശരി തരൂർ കേരളാ സന്ദേശം ജൂബിലി സ്മരണിക പ്രകാശനം ചെയ്യുന്നതാണ്. ദ്രുതവേഗത്തിൽ പൂർത്തീകരിക്കേണ്ട സ്മരണികയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. സുവനീറിലേക്കുള്ള കൃതികൾ അയച്ചു തരാൻ ആഗ്രഹിക്കുന്നവർ എത്രയും വേഗം അവ തയ്യാറാകേണ്ടതാണ്. ഒപ്പം സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നുള്ള പരസ്യങ്ങളും ഉൾപ്പെടുത്താനുള്ള അവസവും ഉണ്ടായിരിക്കുന്നതാണെന്ന് എഡിറ്റോറിയൽ ബോർഡ് അറിയിച്ചു. സുവനീറിൽ പരസ്യങ്ങൾ നൽകാൻ താൽപ്പര്യമുള്ളവർ പരസ്യത്തിനുള്ള നിരക്കുകൾക്കും കൂടുതൽ വിവരങ്ങൾക്കും എഡിറ്റോറിയൽ ബോർഡിൽ ഉള്ളവരുമായി ബന്ധപ്പെടേണ്ടതാണ്. സുവനീറിൽ പ്രസിദ്ധീകരിക്കാനുള്ള…
Category: AMERICA
ഗർഭച്ഛിദ്രാവകാശ പ്രവർത്തകരുടെ യോഗം വൈറ്റ് ഹൗസില്‍ ഇന്ന്
വാഷിംഗ്ടണ്‍: കഴിഞ്ഞ മാസം റോയ് വേഴ്സസ് വേഡ് അസാധുവാക്കാനുള്ള യുഎസ് സുപ്രീം കോടതിയുടെ തീരുമാനത്തെത്തുടർന്ന്, ഗർഭച്ഛിദ്രാവകാശത്തെ പിന്തുണയ്ക്കുന്ന പ്രോ ബോണോ അഭിഭാഷകരും ആക്ടിവിസ്റ്റുകളും ഇന്ന് (വെള്ളിയാഴ്ച) വൈറ്റ് ഹൗസിൽ ആദ്യമായി ഒത്തുകൂടും. സ്ത്രീകളുടെ പ്രത്യുത്പാദന അവകാശങ്ങൾക്കായുള്ള ഏകദേശം 50 വർഷത്തെ സംരക്ഷണം അസാധുവാക്കിയ ചരിത്രപരമായ വിധിയെത്തുടർന്ന്, ഡെമോക്രാറ്റിക് പ്രസിഡന്റ് ജോ ബൈഡൻ നടപടിയെടുക്കാൻ സ്വന്തം പാർട്ടിക്കുള്ളിൽ നിന്ന് സമ്മർദ്ദം ചെലുത്തി. അറ്റോർണി ജനറൽ മെറിക് ഗാർലൻഡ്, സെക്കന്റ് ജെന്റിൽമാൻ ഡഗ് എംഹോഫ്, അസോസിയേറ്റ് അറ്റോർണി ജനറൽ വനിതാ ഗുപ്ത, വൈറ്റ് ഹൗസ് കൗൺസൽ സ്റ്റുവർട്ട് ഡെലറി, രാജ്യത്തുടനീളമുള്ള അഭിഭാഷകർ, ബാർ അസോസിയേഷനുകൾ, പൊതുതാൽപര്യ ഗ്രൂപ്പുകൾ എന്നിവർ യോഗത്തിൽ പങ്കെടുക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ഗർഭച്ഛിദ്രം നിരോധിച്ചിട്ടുള്ള സ്ഥലങ്ങളിൽ താമസിക്കുന്ന സ്ത്രീകളെ നിയമാനുസൃതമായ സംസ്ഥാനങ്ങള്‍ക്ക് എങ്ങനെ സഹായിക്കാമെന്നും ഗർഭച്ഛിദ്രം ആവശ്യപ്പെട്ടതിന് അവർക്കെതിരെ കുറ്റം ചുമത്തിയിട്ടില്ലെന്ന് എങ്ങനെ ഉറപ്പുനൽകാമെന്നും ചർച്ച…
മലങ്കര ഓര്‍ത്തഡോക്സ് സഭ മാനേജിംഗ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഷാജി വര്‍ഗ്ഗീസിന് മാതൃ ഇടവകയുടെ സ്വീകരണം
മൗണ്ട് ഒലീവ് (ന്യൂജേഴ്സി): മലങ്കര ഓര്‍ത്തഡോക്സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തില്‍ നിന്ന് സഭയുടെ ഉന്നതാധികാര സമിതിയായ മാനേജിംഗ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഷാജി വര്‍ഗ്ഗീസിന് മൗണ്ട് ഒലീവ് സെയിന്റ് തോമസ് ഇടവകയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നല്കി. ജൂലൈ 24ന് ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം ചേര്‍ന്ന യോഗത്തില്‍ വികാരി ഫാ. ഷിബു ഡാനിയല്‍ കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തെ പ്രതിനിധീകരിക്കുന്നതും ഓഗസ്റ്റ് മാസത്തില്‍ സ്ഥാനം ഒഴിയുന്നതുമായ ജോര്‍ജ് തുമ്പയിലിന് ആശംസകള്‍ നേര്‍ന്നു. ഇടവകയുടെ തന്നെ പുതിയ സഭാ മാനേജിംഗ് കമ്മിറ്റി അംഗമായ ഷാജി വര്‍ഗ്ഗീസിന് അഭിനന്ദിക്കുന്നതോടൊപ്പം രണ്ടുപേരും ഇടവകയുടെ പ്രതിനിധികള്‍ ആണെന്നതും ഇടവകയുടെ വലിയൊരു നേട്ടമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇടവകാ ജോയിന്റ് ട്രസ്റ്റി റോഷന് ജോര്‍ജ്, ജോയിന്റെ സെക്രട്ടറി ഫിലിപ്പ് ജോസഫ് തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു. ഈ സ്ഥാനലബ്ധിയോടെ ഷാജി വർഗീസിന്…
തോമസ് ചാഴിക്കാടന് ഹ്യൂസ്റ്റനിൽ ഉജ്ജ്വല സ്വീകരണം
ഹ്യൂസ്റ്റൺ: കോട്ടയം എം പി തോമസ് ചാഴിക്കാടന് ഹ്യൂസ്റ്റനിൽ ഊഷ്മളമായ വരവേൽപ്പ്. സ്റ്റാഫോർഡിലെ സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്സ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പ്രൗഡ്ഢ ഗംഭീരമായ സ്വീകരണ ചടങ്ങു് സൗത്തിന്ത്യൻ ചേംബർ ഓഫ് കോമേഴ്സും പ്രവാസി കേരളാ കോൺഗ്രസ് ഹ്യൂസ്റ്റൺ ചാപ്റ്ററും സംയുക്തമായാണ് സംഘടിപ്പിച്ചത്. ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്കാരിക മണ്ഡലങ്ങളിലെ പ്രവർത്തകരും നേതാക്കളുമായി 50-ലധികം പേർ ഒത്തുചേർന്ന സമ്മേളനത്തിന് ചേംബർ പ്രസിഡന്റ് ജിജി ഓലിക്കൻ അദ്ധ്യക്ഷത വഹിച്ചു. പ്രവാസി കേരളാ കോൺഗ്രസ് (പികെസി) ഹ്യൂസ്റ്റൺ ചാപ്റ്റർ പ്രസിഡന്റ് ഫ്രാൻസിസ് ചെറുകര സ്വാഗതം ആശംസിച്ചു. തനിക്കു നൽകിയ സ്നേഹാർദ്രവും ഉജ്ജ്വലവുമായ സ്വീകരണത്തിൽ നന്ദി പറഞ്ഞ തോമസ് ചാഴികാടൻ എം പി, രാഷ്ട്രീയക്കാരിൽ അമ്പതു ശതമാനവും അഴിമതിക്കാരാണ് എന്ന ജിജി ഓലിക്കന്റെ പ്രസ്താവനയോട് വിയോജിപ്പ് പ്രകടിപ്പിച്ചു. രാഷ്ടീയക്കാരിൽ കള്ളന്മാർ ഉണ്ട് പക്ഷെ, അത് ചുരുക്കം ചിലരെ ഉള്ളു എന്ന് അദ്ദേഹം…
മൂന്നു സഹോദരങ്ങളെ വെടിവെച്ചു കൊലപ്പെടുത്തി 15കാരന് ആത്മഹത്യ ചെയ്തു
അലാസ്ക്ക: പതിനഞ്ചു വയസ്സുകാരന് മൂന്നു സഹോദരങ്ങളെ വെടിവെച്ച് കൊലപ്പെടുത്തിയശേഷം സ്വയം വെടിയുതിര്‍ത്തു കൊല്ലപ്പെട്ട സംഭവം അലാസ്കാ ഫെയര്‍ ബാങ്ക്സില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ചൊവ്വാഴ്ചയായിരുന്നു ഈ ദാരുണ സംഭവം. അഞ്ചും, എ്ട്ടും, 17 ഉം വയസ്സുള്ള കുട്ടികളാണ് പതിനഞ്ചുകാരന്റെ തോക്കിന് ഇരയായത്. ചൊവ്വാഴ്ച വൈകീട്ട് അപ്പാര്‍ട്ട്മെന്റില്‍ നിന്നും വെടിയൊച്ച കേട്ടതായി സമീപവാസികള്‍ പോലീസിനെ അറിയിച്ചു. പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് നാലു മൃതദ്ദേഹങ്ങളും കണ്ടെത്തിയത്. ഇതേ സമയം അവിടെയുണ്ടായിരുന്ന 7 വയസ്സിനു താഴെയുള്ള മൂന്നുപേര്‍ക്ക് പരിക്കൊന്നും ഉണ്ടായിരുന്നില്ല. ഏഴ് മക്കളും, മതാപിതാക്കളുമായിരുന്നു ഈ അപ്പാര്‍ട്ട്മെന്റില്‍ താമസിച്ചിരുന്നത്. വീട്ടില്‍ ഉപയോഗിച്ചിരുന്ന തോക്കാണ് 15 വയസ്സുകാരന് വെടിവെക്കാന്‍ ഉപയോഗിച്ചിരുന്നതെന്ന് ട്രൂപ്പേഴ്സ് പറഞ്ഞു. മൃതദ്ദേഹങ്ങള്‍ സ്റ്റേറ്റ് മെഡിക്കല്‍ എക്സാമിനറുടെ ഓഫീസില്‍ എത്തിച്ചു. എന്താണ് വെടിവെക്കാന്‍ പ്രേരിപ്പിച്ചതെന്ന് അന്വേഷിച്ചു കൊണ്ടിരിക്കുന്നു. കുട്ടികളുടെ പ്രായം പരിഗണിച്ചു കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തു വിട്ടിട്ടില്ല.
ഗർഭച്ഛിദ്രത്തെക്കുറിച്ചുള്ള വിദേശ വിമർശകരെ പരിഹസിച്ച് യുഎസ് സുപ്രീം കോടതി ജസ്റ്റിസ് സാമുവല്‍ അലിറ്റോ
വാഷിംഗ്ടണ്‍: ലോകപ്രശസ്തരായ ആളുകളിൽ നിന്നുള്ള യു എസിന്റെ ഗർഭഛിദ്രാവകാശത്തെക്കുറിച്ചുള്ള 1973 ലെ അടിസ്ഥാന വിധിയെ അസാധുവാക്കിക്കൊണ്ട് കഴിഞ്ഞ മാസം എഴുതിയ സുപ്രധാന വിധിയെക്കുറിച്ചുള്ള വിമർശനം കൺസർവേറ്റീവ് യുഎസ് സുപ്രീം കോടതി ജസ്റ്റിസ് സാമുവൽ അലിറ്റോ തള്ളിക്കളഞ്ഞു. തീരുമാനത്തിന് ശേഷമുള്ള തന്റെ ആദ്യ പൊതുപ്രസ്താവനയിൽ, ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ബോറിസ് ജോൺസൺ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ തുടങ്ങിയവരുടെ തീരുമാനത്തെക്കുറിച്ചുള്ള വിമർശനവും അലിറ്റോ തള്ളിക്കളഞ്ഞു. കൂടാതെ, കഴിഞ്ഞ ആഴ്ച ഐക്യരാഷ്ട്രസഭയിൽ നടത്തിയ പ്രസംഗത്തിൽ ഗർഭച്ഛിദ്ര തീരുമാനത്തെ പരാമർശിച്ച ബ്രിട്ടനിലെ ഡ്യൂക്ക് ഓഫ് സസെക്സ് എന്നറിയപ്പെടുന്ന ഹാരി രാജകുമാരനും അലിറ്റോയിൽ നിന്ന് വിമർശനം നേരിട്ടു. ജൂലൈ 21-ന്, റോമില്‍ നോട്രെ ഡാം യൂണിവേഴ്സിറ്റി ലോ സ്കൂള്‍ സംഘടിപ്പിച്ച മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ഒരു കോൺഫറൻസിലാണ് അലിറ്റോ ഒരു അപ്രതീക്ഷിത പ്രസംഗം നടത്തിയത്. വ്യാഴാഴ്ച നോട്രെ ഡാം പ്രസംഗത്തിന്റെ…
മകളുടെ വിവാഹനിശ്ചയം ട്വിറ്ററില്‍ പങ്കു വെച്ച് നിക്കി ഹേലി
ചാള്‍സ്റ്റണ്‍ (സൗത്ത് കരോലിന) : യു.എന്നിലെ മുന്‍ യുഎസ് അംബാസിഡറും, സൗത്ത് കരോലിന ഗവര്‍ണ്ണറുമായ നിക്കി ഹേലിയുടെ മകള്‍ റെനയുടെ വിവാഹനിശ്ചയം നടന്നതായി നിക്കി ഹെയ്ലി ജൂലൈ 24ന് ട്വീറ്റ് ചെയ്തു. റെനയുടേയും പ്രതിശ്രുത വരന്റെയും ഫോട്ടോയും പ്രസിദ്ധീകരിച്ചിരുന്നു. ജോഷ്വ ജാക്സനാണ് റെനയുടെ പ്രതിശ്രുത വരന്. ക്ലെംസണ്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളായിരുന്നു ഇരുവരും. യൂണിവേഴ്സിറ്റി ഫുട്ബോള്‍ ടീമിലെ അംഗമായിരുന്നു ജോഷ്വ. റെന പീഡിയാട്രിക് നഴ്സും. 2021ലാണ് ഇരുവരും യൂണിവേഴ്സിറ്റിയില്‍ നിന്നും ഗ്രാജുവേറ്റ് ചെയ്തത്. ഞങ്ങള്‍ക്ക് ഒരു മകനെ കൂടി ലഭിച്ചിരുന്നു. ഞങ്ങള്‍ അതില്‍ അഭിമാനിക്കുന്നു. നിക്കി ഹേലി ട്വിറ്ററില്‍ കുറിച്ചു. നിക്കിഹേലി 2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് വ്യാപകമായ പ്രചരണമുണ്ട്. റെനെ ഇപ്പോള്‍ പ്രിസ്മ ഹെല്‍ത്തില്‍ പീഡിയാട്രിക് നഴ്സായി ജോലി ചെയ്യുന്നു. ജോഷ്വ ക്രൈസ്റ്റ് ചര്‍ച്ച് എപ്പിസ്ക്കോപ്പല്‍ സ്ക്കൂളില്‍ മിഡില്‍ സ്ക്കൂള് അദ്ധ്യാപകനാണ്. റെനെ (24) നളിന്‍…
ട്രൈസ്റ്റേറ്റ് കേരള ഫോറം ഓണാഘോഷ മഹോത്സവം ആഗസ്റ്റ് 20 ശനിയാഴ്ച
ഫിലഡല്‍ഫിയ: സാഹോദര്യ നഗരത്തിലെ ഇതര സംഘടനകളുടെ ഐക്യവേദിയായ ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 20-ാം തീയതി ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണി മുതല്‍ Canstater Volkfest Vereien (9130 Academy Rd, Philadelphia PA 19114) വച്ച് നടത്തുന്ന ഓണാഘോഷ മഹോത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പ്രവാസി മലയാളികള്‍ക്കിടയിലെ ഏറ്റവും വലിയ ഓണാഘോഷങ്ങളിലൊന്നായ ‘അതിരുകാണാ തിരുവോണം’ എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ ഓണാഘോഷ മഹോത്സവത്തിന്റെ കേളികൊട്ടിനായിട്ടുള്ള ഒരുക്കങ്ങള്‍ അരങ്ങൊരുങ്ങി വരികയാണ് നാളിതുവരെയുള്ള ഓണാഘോഷങ്ങളില്‍ നിന്നും തികച്ചും വേറിട്ട ഒരനുഭവമായി മാറ്റിയെടുക്കുവാനുള്ള ഒരുക്കത്തിലാണ് സംഘാടകരുടെ നിര തന്നെ. ഓണാഘോഷത്തിന്റെ തന്നെ ഭാഗമായ വാശിയേറിയ വടംവലി മത്സരത്തോടു കൂടി ഈ വര്‍ഷത്തെ ഓണാഘോഷത്തിന് ആരംഭം കുറിക്കുകയായി. ആഘോഷത്തിന്റെയും ആവേശത്തിരയുടെയും മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ടുള്ള ഓരോ നിമിഷവും അക്ഷരാര്‍ത്ഥത്തില്‍ കാണികളെ വിസ്മയ പുളകിതരാക്കി വാശിയും ആവേശവും സന്നിവേശിപ്പിച്ചുകൊണ്ടുള്ള ഒരു പ്രത്യേക രസതന്ത്രം മെനഞ്ഞെടുക്കുകയാണ്.…
ജെസ്സി സണ്ണി (68) ഹൂസ്റ്റണിൽ നിര്യാതയായി
ഹൂസ്റ്റൺ: ഓമല്ലൂർ സെന്റ് തോമസ് ഓർത്തഡോക്സ് ഇടവക അംഗവും, കാട്ടൂർ വലിയക്കാലയിൽ വീട്ടിൽ വി.ടി. തോമസിന്റെയും ഏലിയാമ്മ തോമസിൻറെയും മകളും, ഓമല്ലൂർ തറയിൽ വീട്ടിൽ സണ്ണി സാമിൻറെ സഹധർമ്മിണിയുമായ ജെസ്സി സണ്ണി (68) ഹൂസ്റ്റണിൽ നിര്യാതയായി. സംസ്ക്കാര ശുശ്രൂഷകൾ ഹൂസ്റ്റൺ സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ വെള്ളി, ശനി ദിവസങ്ങളിൽ നടക്കും. ജെസ്സിയും കുടുംബവും ദീർഘകാലമായി അബുദാബി സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ഇടവക അംഗങ്ങളായിരുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി അമേരിക്കയിൽ മക്കളോടൊപ്പം താമസിക്കുകയായിരുന്നു. മക്കൾ: വിപിൻ സണ്ണി സാം, സിബിൻ സണ്ണി സാം, കെവിൻ സണ്ണി തോമസ്. മരുമക്കൾ: പ്രിൻസി യോഹന്നാൻ സാം, എലിസബത്ത് ജോസഫ്. കൊച്ചുമക്കൾ: ആഞ്ജലീന സൂസൻ സാം, കരോലിന സൂസൻ സാം, സാറ ഗ്രേസ് തോമസ്, സയൺ സാമുവൽ തോമസ്. ബ്രാഹ്മവാർ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ യാക്കോബ് മാർ ഏലിയാസ്, അബുദാബി…
കൊച്ചുമകളുടെ വിവാഹം വര്‍ഷാവസാനം വൈറ്റ്ഹൗസില്‍: പ്രഥമ വനിത
വാഷിംഗ്ടണ്‍: പ്രസിഡന്റ് ബൈഡന്റേയും പ്രഥമ വനിത ജില് ബൈഡന്റേയും കൊച്ചു മകളുടെ വിവാഹം ഈ വര്‍ഷാവസാനം വൈറ്റ് ഹൗസ് സൗത്ത് ലോണില്‍ വെച്ചു നടക്കുമെന്ന് ജില്ബൈഡന് ജൂലായ് 28 വ്യാഴാഴ്ച പ്രഖ്യാപിച്ചു. നയോമി ബൈഡനും, ഫിയാന്‍സ് പീറ്റര്‍ നീലും തമ്മിലുള്ള വിശുദ്ധ വിവാഹം 1600 പെന്‍സില്‍വാനിയ അവന്യുവിലാണ് നടക്കുക എന്ന് നയോമി പറഞ്ഞു. ഏക്കറുകള്‍ പരന്നു കിടക്കുന്ന പച്ചപുല്‍ മൈതാനം ഉള്‍പ്പെടുന്നതാണ് വൈറ്റ് ഹൗസ് സൗത്ത് ലോണ്‍. പ്രസിഡന്റിന്റെ വിമാനം ഇവിടെ നിന്നാണ് വ്യത്യസ്ത സ്ഥലങ്ങളിലേക്ക് പറയുന്നുയരുന്നത്. 28 വയസ്സു പ്രായമുള്ള നയോമി ബൈഡന് ഹണ്ടര്‍ ബൈഡന്റേയും, കാതലിന്റേയും മകളാണ്. വാഷിംഗ്ടണില്‍ ലോയറായിട്ടാണ് നയോമി പ്രവര്‍ത്തിക്കുന്നത്. 24 വയസ്സുക്കാരനായ പീറ്റര്‍ നീലിനെ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ ഡേറ്റിംഗ് ചെയ്യുകയായിരുന്നു നയോമി. നികുതിദായകരുടെ ഒരു പെനിപോലും ഈ വിവാഹത്തിനുപയോഗിക്കുകയില്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീന്‍ ജീന്‍…
