മകളുടെ വിവാഹനിശ്ചയം ട്വിറ്ററില്‍ പങ്കു വെച്ച് നിക്കി ഹേലി

ചാള്‍സ്റ്റണ്‍ (സൗത്ത് കരോലിന) : യു.എന്നിലെ മുന്‍ യുഎസ് അംബാസിഡറും, സൗത്ത് കരോലിന ഗവര്‍ണ്ണറുമായ നിക്കി ഹേലിയുടെ മകള്‍ റെനയുടെ വിവാഹനിശ്ചയം നടന്നതായി നിക്കി ഹെയ്‌ലി ജൂലൈ 24ന് ട്വീറ്റ് ചെയ്തു.

റെനയുടേയും പ്രതിശ്രുത വരന്റെയും ഫോട്ടോയും പ്രസിദ്ധീകരിച്ചിരുന്നു. ജോഷ്വ ജാക്‌സനാണ് റെനയുടെ പ്രതിശ്രുത വരന്‍.

ക്ലെംസണ്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളായിരുന്നു ഇരുവരും. യൂണിവേഴ്‌സിറ്റി ഫുട്‌ബോള്‍ ടീമിലെ അംഗമായിരുന്നു ജോഷ്വ. റെന പീഡിയാട്രിക് നഴ്‌സും.

2021ലാണ് ഇരുവരും യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഗ്രാജുവേറ്റ് ചെയ്തത്. ഞങ്ങള്‍ക്ക് ഒരു മകനെ കൂടി ലഭിച്ചിരുന്നു. ഞങ്ങള്‍ അതില്‍ അഭിമാനിക്കുന്നു. നിക്കി ഹേലി ട്വിറ്ററില്‍ കുറിച്ചു. നിക്കിഹേലി 2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് വ്യാപകമായ പ്രചരണമുണ്ട്.

റെനെ ഇപ്പോള്‍ പ്രിസ്മ ഹെല്‍ത്തില്‍ പീഡിയാട്രിക് നഴ്‌സായി ജോലി ചെയ്യുന്നു. ജോഷ്വ ക്രൈസ്റ്റ് ചര്‍ച്ച് എപ്പിസ്‌ക്കോപ്പല്‍ സ്‌ക്കൂളില്‍ മിഡില്‍ സ്‌ക്കൂള്‍ അദ്ധ്യാപകനാണ്.

റെനെ (24) നളിന്‍ (21) എന്നീ രണ്ടു മക്കളാണ് മൈക്കിള്‍ – നിക്കി ഹേലി ദമ്പതികള്‍ക്കുള്ളത്. ഭര്‍ത്താവ് മൈക്കിള്‍ ഹേലി സൗത്ത് കരോലിന ആര്‍മി നാഷണല്‍ ഗാര്‍ഡിലെ കമ്മീഷന്റ് ഓഫീസറാണ്.

Print Friendly, PDF & Email

Leave a Comment

More News