കാനഡയിൽ ബോട്ടപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു; ഒരാളെ കാണാതായി

കാല്‍ഗറി (കാനഡ):  കാനഡയിലെ കാൽഗറിയിലെ കാൻമോറിൽ ഞായറാഴ്ചയുണ്ടായ ബോട്ടപകടത്തിൽ എറണാകുളം ജില്ലയിൽ നിന്നുള്ള രണ്ട് മലയാളികൾ മരിച്ചു. മലയാറ്റൂർ നീലേശ്വരം വെസ്റ്റ് നടുവട്ടം പൈലിയുടെയും ജാൻസിയുടെയും മകൻ ജിയോ പൈലി (33), കളമശേരി സ്വദേശികളായ ഷാജി വർഗീസ്-ലില്ലി ദമ്പതികളുടെ മകൻ കെവിൻ വർഗീസ് (21) എന്നിവരാണ് മരിച്ചത്. കാനഡയിലെ മലയാളി അസ്സോസിയേഷനുകളുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ പ്രകാരം ആതിരപ്പിള്ളി സ്വദേശി ലിയോ മാത്യുവിനെ (41) യാണ് കാണാതായത്. തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. തൃശൂർ സ്വദേശി ജിജോ ജോസഫിനെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സയിലാണ്. കാൻമോറിലെ സ്പ്രേ ലേക്ക് റിസർവോയറിൽ പ്രാദേശിക സമയം രാവിലെ 10.30 ഓടെയാണ് അപകടം നടന്നത്. ജിയോയുടെ ഉടമസ്ഥതയിലുള്ള ബോട്ടിൽ മത്സ്യബന്ധനത്തിന് പോയവരാണ് ഇവർ നാലുപേരും. ബോട്ട് അബദ്ധത്തിൽ മറിഞ്ഞ് റിസർവോയറിലെ തണുത്തുറഞ്ഞ വെള്ളത്തിൽ എല്ലാവരും വീഴുകയായിരുന്നു. ബുധനാഴ്ച പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം മൃതദേഹം…

ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ റഷ്യയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് ഡീസൽ വാങ്ങാനുള്ള കരാർ അവസാനിച്ചതായി ബ്രസീലിന്റെ ബോൾസോനാരോ

അയൽരാജ്യമായ ഉക്രെയ്‌നിലെ സൈനിക ആക്രമണത്തെ തുടർന്ന് മോസ്‌കോയെ ലക്ഷ്യമിട്ട് പാശ്ചാത്യ ഉപരോധത്തിന്റെ പശ്ചാത്തലത്തിൽ ആഗോള ഊർജ പ്രതിസന്ധിക്കിടയിലും റഷ്യയിൽ നിന്ന് വിലകുറഞ്ഞ ഡീസൽ വാങ്ങാനുള്ള കരാറിന് തന്റെ രാജ്യം അടുത്തതായി ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസോനാരോ പറഞ്ഞു. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ അടുത്ത സഖ്യകക്ഷിയായ ബോൾസോനാരോ തിങ്കളാഴ്ചയാണ് കരാറിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകാതെ പ്രഖ്യാപനം നടത്തിയത്. ഇടപാടിനെക്കുറിച്ച് മാധ്യമങ്ങളുടെ അഭ്യർത്ഥനകളോട് ബോൾസോനാരോയുടെ ഓഫീസോ ബ്രസീലിന്റെ മൈനിംഗ് ആൻഡ് എനർജി മന്ത്രാലയമോ പ്രതികരിച്ചില്ല. ഉക്രേനിയൻ സംഘർഷത്തെത്തുടർന്ന് കുതിച്ചുയരുന്ന ഇന്ധന വില ഒക്ടോബറിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുമ്പുള്ള ബോൾസോനാരോയുടെ വീണ്ടും തിരഞ്ഞെടുപ്പ് പ്രതീക്ഷകളെ തകർത്തു, 67 കാരനായ മുൻ ഇടതുപക്ഷ നേതാവ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയെ വോട്ടെടുപ്പിൽ പിന്നിലാക്കി. ഫെബ്രുവരി അവസാനം റഷ്യ ഉക്രെയ്നിൽ സൈനിക ക്യാമ്പയിൻ ആരംഭിച്ചതിന് ശേഷം ലോകമെമ്പാടുമുള്ള ഊർജ്ജ വില കുത്തനെ…

ബ്രിട്ടീഷ് സൈന്യം 54 അഫ്ഗാൻ പൗരന്മാരെ ‘ക്രൂരമായി’ കൊന്നൊടുക്കിയതായി റിപ്പോർട്ട് വെളിപ്പെടുത്തുന്നു

ബ്രിട്ടനിലെ എലൈറ്റ് സ്‌പെഷ്യൽ എയർ സർവീസ് (എസ്‌എഎസ്) കോർപ്‌സിലെ കമാൻഡോകൾ കുറഞ്ഞത് 54 അഫ്ഗാൻ സിവിലിയന്മാരെ വിവാദപരമായ സാഹചര്യങ്ങളിൽ ‘ക്രൂരമായി’ കൊലപ്പെടുത്തിയെങ്കിലും മുതിർന്ന സൈനിക ഉദ്യോഗസ്ഥർ അത് അറിഞ്ഞിട്ടും നടപടിയെടുക്കാൻ വിസമ്മതിച്ചതായി റിപ്പോര്‍ട്ട്. ചൊവ്വാഴ്‌ച പ്രസിദ്ധീകരിച്ച നാല് വർഷത്തെ അന്വേഷണ ഫലങ്ങൾ, യുദ്ധം നാശം വിതച്ച രാജ്യത്ത് വിന്യാസത്തിനിടെ നിരായുധരായ അഫ്ഗാൻ പുരുഷന്മാരെ രാത്രികാല റെയ്ഡുകളിൽ എസ്‌എ‌എസ് സൈനികർ “രക്തം തണുപ്പിക്കും വിധം” വെടിവെച്ച് കൊല്ലുകയും കുറ്റകൃത്യങ്ങളെ ന്യായീകരിക്കാന്‍ വേണ്ടി ആയുധങ്ങൾ അവരുടെ മേൽ നാട്ടുകയും ചെയ്തുവെന്ന് കണ്ടെത്തി. 2010 നവംബർ മുതൽ 2011 മെയ് വരെ തെക്കൻ ഹെൽമണ്ട് പ്രവിശ്യയിൽ ആറ് മാസത്തെ പര്യടനത്തിനിടെ അഫ്ഗാൻ സിവിലിയൻമാരെ ഒരു എസ്എഎസ് യൂണിറ്റ് വെടിവച്ചു കൊന്നുവെന്നാണ് റിപ്പോർട്ട്. അക്കാലത്ത് യുകെ സ്‌പെഷ്യൽ ഫോഴ്‌സിന്റെ തലവനായ ജനറൽ മാർക്ക് കാൾട്ടൺ-സ്മിത്ത് ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർക്ക് കുറ്റകൃത്യങ്ങളെക്കുറിച്ച് അറിയാമായിരുന്നെങ്കിലും സൈനിക…

കിഡ്‌നി ദാനം ചെയ്യുന്നതിന് വധശിക്ഷ നീട്ടിവെക്കണമെന്ന് പ്രതി

ഹണ്ട്‌സ് വില്ല (ടെക്സസ്): വധിശിക്ഷക്കു വിധേയനാകുന്നതിന് മുമ്പ് കിഡ്‌നി ദാനം ചെയ്യണമെന്നും, കിഡ്‌നി ആവശ്യമായ രണ്ടു പേര്‍ക്ക് ഇതുതന്നെ യോജ്യമായി കണ്ടെത്തിയിട്ടുണ്ടെന്നും ചൂണ്ടികാണിച്ചു വധശിക്ഷ നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ടു പ്രതി അധികൃതരെ സമീപിച്ചു. 2006 ല്‍ മെഡീനാ കൗണ്ടിയില്‍ ഒരു സ്ത്രീയെ കൊലപ്പെടുത്തിയ കേസ്സിലാണ് റമിടൈ ഫെലിക്‌സ് ഗൊണ്‍സലോസിനു കോടതി വധശിക്ഷ വിധിച്ചത്. ജൂലായ് 13 ബുധനാഴ്ചയാണ് വധിശിക്ഷക്ക് തിയ്യതി നിശ്ചയിച്ചിരുന്നത്. പ്രതിയുടെ അറ്റോര്‍ണി ടെക്‌സസ് ഗവര്‍ണ്ണറോടാണ് ശിക്ഷ 30 ദിവസത്തേക്ക് മാറ്റിവെക്കണമെന്നാവശ്യപ്പെട്ടു അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. ജീവിച്ചിരിക്കുമ്പോള്‍ കിഡ്‌നി ദാനം ചെയ്യണമെന്ന് ഒരു വര്‍ഷം മുമ്പാണ് പ്രതി തീരുമാനിച്ചത്. അതിനു തന്നെ പ്രേരിപ്പിച്ചത് തന്റെ ആത്മീയാചാര്യനാണെന്നും അദ്ദേഹം വെളിപ്പെടുത്തി. ഗൊണ്‍സാലോഡിനെ അവയവദാനക്കാരുടെ ലിസ്റ്റില്‍ അംഗീകരിച്ചു ഡോക്ടര്‍മാര്‍ അധികൃതര്‍ക്ക് കത്തു നല്‍കി. ടെക്‌സസ് ഗവര്‍ണ്ണറുടെ ഓഫീസ് ഇതിനെ കുറിച്ചു അഭിപ്രായം പറയാന്‍ വിസമ്മതിച്ചു. തിങ്കളാഴ്ച ചേര്‍ന്ന് ബോര്‍ഡ് യാതൊരു വിധത്തിലും…

ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഓണാഘോഷം സെപ്റ്റംബര്‍ 10 ശനിയാഴ്ച

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ 50-ാം വാര്‍ഷികത്തിന്റെ മുന്നോടിയായി ഓണാഘോഷം സെപ്റ്റംബര്‍ 10-ന് ശനിയാഴ്ച വൈകീട്ട് സെന്റ് തോമസ് സീറോ മലബാര്‍ ഹാളില്‍ വച്ച് നടത്തുന്നു. അസോസിയേഷന്‍ മുന്‍ പ്രസിഡന്റുമാരും മറ്റു പ്രമുഖ വ്യക്തികളും തിരി തെളിച്ച് ഉദ്ഘാടനം ചെയ്യുന്നതാണ്. 101 പേരുടെ മെഗാ തിരുവാതിര, മീറ്റിംഗ്, ഷിക്കാഗോയിലെ വിവിധ ഡാന്‍സ് റ്റീച്ചേഴ്‌സിന്റെ നേതൃത്വത്തില്‍ വിവിധ ടാന്‍സുകളും തദവസരത്തില്‍ ഉണ്ടായിരിക്കുന്നതാണ്. ഓണാഘോഷത്തിന്റെ ജനറല്‍ കോഓര്‍ഡിനേറ്റര്‍ സജി തോമസ് (773-531-8329), കോ-ഓര്‍ഡിനേറ്റേഴ്‌സ് ജയന്‍ മുളങ്ങാട്(630 640 5007) സാറാ അനില്‍(630 914 0713) എന്നിവരും ജോഷി വള്ളിക്കളം-പ്രസിഡന്റ്-312 685 6749, ലീല ജോസഫ്-സെക്രട്ടറി-(224 578 5262), ഷൈനി ഹരിദാസ്-ട്രഷറാര്‍-(630 290 7143) മൈക്കിള്‍ മാണി പറമ്പില്‍& വൈസ് പ്രസിഡന്റ്(630 926 8799), ഡോ.സിബിള്‍ ഫിലിപ്പ്-ജോ.സെക്രട്ടറി(630 697 224), വിവിഷ് ജേക്കബ്-ജോ ട്രഷറര്‍(7734992530) ഓണാഘോഷ പരിപാടിയിലേക്ക് എല്ലാവരെയും സ്‌നേഹപൂര്‍വ്വം ക്ഷണിച്ചു…

ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച പാര്‍ക്ക് ലാന്റ് ആശുപത്രി ഇനി ഓര്‍മ്മകളിലേക്ക്

ഡാളസ് : ഡാളസ്സിന്റെ ആതുരശുശ്രൂഷരംഗത്തു അഭിമാനമായി തലയുയര്‍ത്തി നിന്നിരുന്ന പാര്‍ക്ക്‌ലാന്റ് മെമ്മോറിയില്‍ ഹോസ്പിറ്റല്‍ ഇനി ചരിത്രതാളുകളിലേക്ക് പിന്‍വാങ്ങുന്നു. 1963 നവംബര്‍ 22ന് ഡാളസ്സിലെ തിരഞ്ഞെടുപ്പു പ്രചരണത്തിനിടയില്‍ ലി ഹാര്‍വി ഓസവാള്‍ഡിന്റെ തോക്കില്‍ നിന്നും ചീറി പാഞ്ഞു വന്ന വെടിയുണ്ട പ്രസിഡന്റ് ജോണ്‍ എഫ്. കെന്നഡിയുടെ മാറില്‍ തുളച്ചുകയറിയപ്പോള്‍ രക്ഷാപ്രവര്‍ത്തകര്‍ ആദ്യമായി കൊണ്ടുവന്നത് പാര്‍ക്ക്‌ലാന്റ് ആശുപത്രിയിലേക്കാണ്. അന്നു മുതല്‍ ഈ ആശുപത്രി ചരിത്രതാളുകളില്‍ സ്ഥാനം പിടിച്ചിരുന്നു. 1954 സെപ്റ്റംബര്‍ 25ന് ഹാരി ഹൈന്‍വ് ബിലവഡില്‍ പണിത്തീര്‍ത്ത് ഏഴ് നില  കെട്ടിടം 61 വര്‍ഷത്തെ ദീര്‍ഘസേവനത്തിനുശേഷം ജൂലായ് 11ന് പൊളിച്ചു മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. 24 മാസം കൊണ്ടു പൊളിച്ചു നീക്കല്‍  പൂര്‍ത്തികരിക്കുന്നതിനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. പൊളിച്ചുമാ്റ്റല്‍ കിക്ക് ഓപ് ഇന്നാരംഭിച്ചപ്പോള്‍ പൂര്‍വ്വകാലസ്മരണകള്‍ അയവിറക്കി ആശുപത്രി സ്റ്റാഫും, രോഗികളും ഈ അപൂര്‍വ്വ നിമിഷത്തിന് സാക്ഷ്യം വഹിച്ചു. 2015-ആഗസ്റ്റ് 16ന്…

ജൂലൈ 15ആം തീയതി പ്രഫസർ ഗോപിനാഥ് മുതുകാട് ന്യൂയോർക്കിൽ മോട്ടിവേഷൻ സ്‌പീച്ച് നടത്തുന്നു

പ്രമുഖ മജീഷ്യനും മോട്ടിവേഷൻ സ്‌പീക്കറുമായ പ്രഫസർ ഗോപിനാഥ് മുതുകാട് ന്യൂ യോർക്കിലെ കേരളാ സെൻട്രലിൽ വെച്ച് ജൂലൈ 15ആം തീയതി വൈകിട്ട് 6.30 മോട്ടിവേഷൻ സ്‌പീച്ച് നടത്തുന്നു. ഇന്ത്യയിലും വിദേശത്തുമായി നിരവധി വേദികളിൽ മാജിക് പരിപാടികൾ അവതരിപ്പിച്ചു ലോക പ്രശസ്തി നേടിയ മുതുകാട് ഈ രംഗത്ത് ഒട്ടേറെ പുതുമകൾ സൃഷ്ടിച്ചിരുന്നു. .മാജിക് എന്ന കലയെ കേരളത്തിലെ സാധാരണക്കാര്‍ക്കിടയില്‍ ജനപ്രിയമാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് മജീഷ്യന്‍ ഗോപിനാഥ് മുതുകാട്. സ്റ്റേജ് ഷോകളിലൂടെയും ടെലിവിഷന്‍ ഷോകളിലൂടെയും നിരവധി യുവാക്കളെ ഈ രംഗത്തേക്ക് ആകര്‍ഷിക്കാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. എന്നാല്‍, ആരാധകരെ വിഷമത്തിലാഴ്ത്തി പ്രൊഫഷണല്‍ മാജിക് ജീവിതത്തോട് വിടപറഞ്ഞു ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനനത്തിനു വേണ്ടി പ്രവർത്തിക്കുന്നു . ആ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുവാൻ ശ്രമിക്കുന്ന ഒരു പ്രോജെക്ടിന്റെ പ്രവർത്തനത്തിൽ ആണ് അദ്ദേഹം . അതിനു വേണ്ടി തിരുവനന്തപുരത്ത് മാജിക് പ്ലാനറ്റു എന്ന…

ഫാ :ഡേവിഡ് ചിറമേൽ “മീറ്റ് ആൻഡ് ഗ്രീറ്റ്” ജൂലൈ 17 നു കാൻസസിൽ

കാൻസെസ് :ജൂലൈ 17 നു കാൻസസ് ഒലെത്തെ അഡ്വെണ്ട് ചർച്ച് ഓഡിറ്റോറിയത്തിൽ ഫാ :ഡേവിഡ് ചിറമേൽ “മീറ്റ് ആൻഡ് ഗ്രീറ്റ്”പരിപാടി സംഘടിപ്പിക്കുന്നു സ്വന്തം വൃക്ക അപരിചിതനായ ഒരു വ്യക്തിക്ക് ധാനം ചെയ്തു അവയവദാനത്തിൻറെ മഹത്വം ലോകത്തിന് കാണിച്ചുകൊടുത്ത ബഹുമാനപ്പെട്ട ഡേവിഡ് ചിറമേൽ അച്ചനെ നേരിൽ കാണുവാനും കേൾക്കുവാനും അമേരിക്കൻ മലയാളികൾക്ക് ഒരു സുവർണാവസരം കിഡ്നി ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡൻറ്, ഒട്ടനവധി ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മുന്നിൽനിന്ന് പ്രവർത്തിക്കുന്ന ഒരു മഹനീയ വ്യക്തിത്വം ,ജാതി മത വർഗ്ഗ വർണ്ണ വ്യത്യാസങ്ങളില്ലാതെ എല്ലാവരും സ്വന്തം സഹോദരന്മാരാണെന്നുള്ള തിരിച്ചറിവിലൂടെ തൻറെ സഹായം ഏത് സമയത്തും പകർന്നുകൊടുക്കുന്ന അച്ചന്റെ നിസ്വാർഥ സേവനങ്ങൾ കോവിഡ് എന്ന മഹാമാരിയുടെ കാലത്ത് നേരിട്ട് കണ്ട് അനുഭവിച്ചവരാണ് കേരള മക്കൾ. മനുഷ്യ മനസ്സിൻറെ ആഴങ്ങളിൽ ഇറങ്ങിച്ചെന്നു ആർദ്രതയുടെ കാരുണ്യത്തിന് സഹോദരിത്വത്തിന്റെ , സ്നേഹത്തിൻറെ വിത്തുകൾ പാകി നല്ല ഫലങ്ങൾ…

പതിനഞ്ചാമത് ലൂക്കാച്ചൻ മെമ്മോറിയൽ വോളിബോൾ ടൂർണമെൻ്റ് ഹൂസ്റ്റണിൽ – സെപ്തംബർ 3 ന്

ഹൂസ്റ്റൺ: സെപ്റ്റംബർ 3 ന് ശനിയാഴ്ച ഹൂസ്റ്റൺ നഗരം വോളീബോളിൻ്റെ ആരവങ്ങൾക്ക് കാതോർക്കുന്ന വേദിയാകും. പതിനഞ്ചാമത് ലൂക്കാച്ചൻ മെമ്മോറിയൽ നാഷണൽ ടൂർണമെൻ്റ് കെങ്കേമമാക്കുന്നതിന് വിവിധ കമ്മിറ്റികൾ പ്രവർത്തനമാരംഭിച്ചു. സെപ്റ്റംബർ 3 ന് ശനിയാഴ്ച രാവിലെ 9 മുതൽ ആൽവിൻ സിറ്റിയിലുള്ള അപ്സൈഡ് സ്‌പോർട്സ് പ്ലെക്സ് (Upside Sportsplex) എന്ന 6 ഇൻഡോർ വോളീബോൾ കോർട്ടുകളുള്ള സ്‌റ്റേഡിയത്തിൽ വച്ച് നടത്തുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പുരോഗമിച്ചു വരുന്നതായി ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്ന ഹൂസ്റ്റൺ ചലഞ്ചേർസിന്റെ പ്രസിഡൻ്റ് ജോസ് കുന്നത്ത്, സെക്രട്ടറി തോമസ് തോട്ടപ്ലാക്കിൽ എന്നിവർ അറിയിച്ചു. പന്ത്രണ്ടോളം മികച്ച ടീമുകൾ എവർറോളിംഗ് ട്രോഫിക്കു വേണ്ടി മാറ്റുരക്കുന്ന ഈ ടൂർണമെൻറ് ഭംഗിയായി നടത്തുന്നതിന് മിസ്സൗറി സിറ്റി യിൽ വച്ച് ചേർന്ന മീറ്റിംഗിൽ ജോജി ജോസ് ജനറൽ കൺവീനറും, വിനോദ് ജോസഫ് ജനറൽ കോർഡിനേറ്ററുമായ വിപുലമായ ഒരു കമ്മിറ്റിയേയും തിരഞ്ഞെടുത്തു. അമേരിക്കയുടെ വിവിധ…

ഐ.പി.എസ്.എഫ് 2022-ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി ആശംസകള്‍ നേര്‍ന്നു

ഓസ്റ്റിന്‍: ഓഗസ്റ്റ് 5,6,7 തീയതികളില്‍ ഓസ്റ്റിനില്‍ വച്ചു നടക്കുന്ന സീറോ മലബാര്‍ ചിക്കാഗോ രൂപതയുടെ ഇന്റര്‍ പാരീഷ് സ്‌പോര്‍ട്‌സ് ഫെസ്റ്റ് 2022 (ഐ.പി.എസ്.എഫ് 2022)-ന്റെ മെഗാ സ്‌പോണ്‍സറും അമേരിക്കയിലെ പ്രമുഖ മലയാളി വ്യവസായിയുമായ ജിബി പാറയ്ക്കലിന് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി ആശംകളും അഭിനന്ദനങ്ങളും അറിയിച്ചു. കൊച്ചി കാക്കനാട് ബിഷപ്പ് ഹൗസില്‍ വച്ച് നടന്ന കൂടിക്കാഴ്ചയില്‍ ജിബിയുടെ ഉടമസ്ഥതയില്‍ അമേരിക്കയിലെ ഓസ്റ്റിനില്‍ പ്രവര്‍ത്തിക്കുന്ന പി.എസ്.ജി ഗ്രൂപ്പിന്റെ സാമൂഹ്യ- ജീവകാരുണ്യ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സഭയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ പിതാവ് സംതൃപ്തിയും അഭിനന്ദനങ്ങളും അറിയിച്ചു. ഐ.പി.എസ്.എഫ് 2022 മെഗാ സ്‌പോര്‍ട്‌സ് ഫെസ്റ്റിന് ഏകദേശം 2500 -ത്തോളം കായിക താരങ്ങളും ആറായിരത്തിലധികം കായികപ്രേമികളും പങ്കെടുക്കുമെന്ന് ചീഫ് കോര്‍ഡിനേറ്റര്‍ മേജര്‍ ഡോ. ജോര്‍ജ് അറിയിച്ചു. ഓസ്റ്റിനിലെ സെന്റ് അല്‍ഫോന്‍സാ ദേവാലയം അതിഥ്യമരുളുന്ന ഈ ഇന്റര്‍ പാരാഷ് സ്‌പോര്‍ട്‌സ് മേളയുടെ വിജയത്തിനായി വിവിധ…