പതിനഞ്ചാമത് ലൂക്കാച്ചൻ മെമ്മോറിയൽ വോളിബോൾ ടൂർണമെൻ്റ് ഹൂസ്റ്റണിൽ – സെപ്തംബർ 3 ന്

ഹൂസ്റ്റൺ: സെപ്റ്റംബർ 3 ന് ശനിയാഴ്ച ഹൂസ്റ്റൺ നഗരം വോളീബോളിൻ്റെ ആരവങ്ങൾക്ക് കാതോർക്കുന്ന വേദിയാകും.

പതിനഞ്ചാമത് ലൂക്കാച്ചൻ മെമ്മോറിയൽ നാഷണൽ ടൂർണമെൻ്റ് കെങ്കേമമാക്കുന്നതിന് വിവിധ കമ്മിറ്റികൾ പ്രവർത്തനമാരംഭിച്ചു. സെപ്റ്റംബർ 3 ന് ശനിയാഴ്ച രാവിലെ 9 മുതൽ ആൽവിൻ സിറ്റിയിലുള്ള അപ്സൈഡ് സ്‌പോർട്സ് പ്ലെക്സ് (Upside Sportsplex) എന്ന 6 ഇൻഡോർ വോളീബോൾ കോർട്ടുകളുള്ള സ്‌റ്റേഡിയത്തിൽ വച്ച് നടത്തുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പുരോഗമിച്ചു വരുന്നതായി ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്ന ഹൂസ്റ്റൺ ചലഞ്ചേർസിന്റെ പ്രസിഡൻ്റ് ജോസ് കുന്നത്ത്, സെക്രട്ടറി തോമസ് തോട്ടപ്ലാക്കിൽ എന്നിവർ അറിയിച്ചു.

പന്ത്രണ്ടോളം മികച്ച ടീമുകൾ എവർറോളിംഗ് ട്രോഫിക്കു വേണ്ടി മാറ്റുരക്കുന്ന ഈ ടൂർണമെൻറ് ഭംഗിയായി നടത്തുന്നതിന് മിസ്സൗറി സിറ്റി യിൽ വച്ച് ചേർന്ന മീറ്റിംഗിൽ ജോജി ജോസ് ജനറൽ കൺവീനറും, വിനോദ് ജോസഫ് ജനറൽ കോർഡിനേറ്ററുമായ വിപുലമായ ഒരു കമ്മിറ്റിയേയും തിരഞ്ഞെടുത്തു.

അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തുന്ന വോളീബോൾ കളിക്കാർക്കും കാണികൾക്കും ഏറ്റവും ഭംഗിയായ സൗകര്യങ്ങൾ ഒരുക്കുകയും അവരെ നല്ല രീതിയിൽ സ്വീകരിക്കുകയും ചെയ്യുക എന്നതാണ് നമ്മുടെ ടീമിൻ്റെ പ്രഥമ കർത്തവ്യം എന്ന് ജനറൽ കൺവീനർ ജോജി ജോസ് പറഞ്ഞു.

ടൂർണമെൻ്റ് ഏറ്റവും ഭംഗിയായ രീതിയിൽ നsത്തുന്നതിനുള്ള തങ്ങളുടെ എല്ലാ സഹകരണങ്ങളും മറ്റു ഭാരവാഹികളായ ജോസി ജേക്കബ് , പോളച്ചൻ കിഴക്കേടൻ, ബിജു തോട്ടത്തിൽ , സജി സൈമൺ, ജോജി ജോസഫ്, ഷിബു ജോസഫ്, അലോഷി മാത്യു എന്നിവർ അറിയിച്ചു.

സെപ്റ്റംബർ മൂന്നാം തിയതി നടക്കുന്ന മത്സരങ്ങൾ നേരിട്ട് കണ്ടാസ്വദിക്കുന്നതിനും തങ്ങൾക്കിഷ്ടപ്പെട്ട താരങ്ങളേയും ടീമിനേയും പിന്തുണച്ച് മത്സരങ്ങൾക്ക് മാറ്റ് കൂട്ടുന്നതിനും എല്ലാ കായിക പ്രേമികളേയും സ്വാഗതം ചെയ്യുന്നതായി ജനറൽ കോഓർഡിനേറ്റർ വിനോദ് ജോസഫ് പറഞ്ഞു.

ഹൂസ്റ്റൺ ചലഞ്ചേഴ്‌സ് വെബ്സൈറ്റ് : www.houstonchallengers.com

കൂടുതൽ വിവരങ്ങൾക്ക്:

ബിനോയ് ജോർജ്ജ് 832 535 6832.
ജോസ് കുന്നത്ത് 727 251 7768
ഷെറി ജേക്കബ് 423 508 2896
വിനോദ് ചെറിയാൻ 832 689 4742

Print Friendly, PDF & Email

Related posts

Leave a Comment