കേരളസഭയില്‍ കേമന്‍മാര്‍ ചിലര്‍ ബാഡ്ജും തൂക്കി ബഡായി പറഞ്ഞുനടന്നു. പേയവര്‍ പോയവര്‍ വീണ്ടും പോയി ഒരു മാമാങ്കത്തിനു പോകും പോലെ! ഉണ്ടും, തിന്നും വെള്ളമടിച്ചും ജാഡയില്‍ വിലസി വീരന്മാരവര്‍! വീണ്ടും കണ്ടു ഗീര്‍വ്വാണടിച്ചു വമ്പമരെ ചുംബിച്ചയൊരു ഫോട്ടൊ കാച്ചി! കേരളസഭയില്‍ മുറവിളികേട്ടു കെറെയില്‍ നീട്ടണമിവിടെവരേക്കും! പ്ലയിന്‍ ടിക്കറ്റു കുറക്കണമെന്നും, ഇരട്ട സിറ്റിസണേ- കണമെന്നും! നോര്‍ക്കായുടെ നേര്‍ക്കാഴ്ച്ചയുടെ നേരിയ മങ്ങല്‍ നീക്കണമെന്നും! ഉത്തരമൊന്നും ഉരിയാടാതെ വമ്പമ്മാര് തടിതപ്പി പൊടി തട്ടിയെറിഞ്ഞു അണ്ടികളഞ്ഞ അണ്ണാനെപോലെ പോയവരെല്ലാം തിരികെ പോന്നു! പൊതുജനമെല്ലാം ഞെട്ടിവിറച്ചു കേരളസഭയുടെ വിറയല്‍ കേട്ട്! കാശുമുടക്കാന്‍ ഒരുവനുമില്ല സൂത്രത്തില്‍ ഒരു പൂശല്‍ പുശാനല്ലാതെ! കോടികള്‍ കടമായെന്നൊരു കൂട്ടര്‍ കേരള ജനതയെ പറ്റിച്ചുന്നൊരു കൂട്ടര്‍! ഇതുകൊണ്ടൊന്നും മതിയാകാതെ പരസ്പരമവരു ചെളി വാരിയെറിഞ്ഞൂ! ●
Category: AMERICA
ഉക്രെയ്നില്‍ കൊല്ലപ്പെട്ട രണ്ടാമത്തെ അമേരിക്കൻ പൗരനെ തിരിച്ചറിഞ്ഞു: യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്
വാഷിംഗ്ടണ്‍: ഉക്രെയ്നിൽ റഷ്യക്കാർക്കെതിരെ പോരാടുന്നതിനിടെ കൊല്ലപ്പെട്ട രണ്ടാമത്തെ അമേരിക്കൻ പൗരനെ തിരിച്ചറിഞ്ഞതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് സ്ഥിരീകരിച്ചു. ഫ്ലോറിഡയിലെ ഹെർണാണ്ടോയിൽ നിന്നുള്ള യുഎസ് പൗരനായ സ്റ്റീഫൻ സബീൽസ്‌കിയാണ് കൊല്ലപ്പെട്ടത്. കൂടുതൽ വിവരങ്ങളൊന്നും നൽകാതെ ഉക്രെയ്‌നിൽ വച്ച് റഷ്യന്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ മരിച്ചുവെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥൻ ചൊവ്വാഴ്ച പറഞ്ഞു. സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥർ കുടുംബവുമായി ബന്ധപ്പെടുകയും സാധ്യമായ എല്ലാ കോൺസുലാർ സഹായവും നൽകുകയും ചെയ്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേർത്തു. “സായുധ സംഘട്ടനം സജീവമായതിനാലും റഷ്യൻ സർക്കാർ സുരക്ഷാ ഉദ്യോഗസ്ഥർ ഉക്രെയ്നിലെ യുഎസ് പൗരന്മാരെ ഒറ്റപ്പെടുത്തുന്നതിനാലും യുഎസ് പൗരന്മാർ ഉക്രെയ്നിലേക്ക് യാത്ര ചെയ്യരുതെന്ന് ഞങ്ങൾ വീണ്ടും ആവർത്തിക്കുന്നു,” സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ പ്രസ്താവനയില്‍ പറഞ്ഞു. ഉക്രെയ്നിലെ യുഎസ് പൗരന്മാർ ഏതെങ്കിലും വാണിജ്യപരമോ സ്വകാര്യമായി ലഭ്യമായതോ ആയ ഗതാഗത മാർഗ്ഗങ്ങൾ ഉപയോഗിച്ച് സുരക്ഷിതമാണെങ്കിൽ ഉടൻ ഉക്രെയിന്‍ വിടണമെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്. ഒരു പ്രാദേശിക…
ഉഭയകക്ഷി സെനറ്റ് തോക്ക് സുരക്ഷാ ബില്ലിനെതിരെ ശക്തമായ യുഎസ് തോക്ക് ലോബി ഗ്രൂപ്പ്
വാഷിംഗ്ടണ്‍: യു.എസ് നാഷണൽ റൈഫിൾ അസോസിയേഷൻ (എൻആർഎ) ഒരു ഉഭയകക്ഷി സെനറ്റർമാർ നിർദ്ദേശിച്ച തോക്ക് സുരക്ഷാ പരിഷ്കാരങ്ങളെ എതിർക്കുന്നുവെന്ന് പ്രഖ്യാപിച്ചു. പുതിയ നിയമനിർമ്മാണം “ഭരണഘടനയിലെ രണ്ടാം ഭേദഗതി സ്വാതന്ത്ര്യത്തിന്റെ പ്രയോഗത്തിൽ അനാവശ്യ ഭാരം” ഉണ്ടാക്കുമെന്നാണ് അവരുടെ വാദം. സ്‌കൂൾ സുരക്ഷ മെച്ചപ്പെടുത്തുന്നതിനും മാനസികാരോഗ്യ സേവനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും അക്രമങ്ങൾ കുറയ്ക്കുന്നതിനും സഹായിക്കുന്ന നിർദ്ദിഷ്ട നിയമനിർമ്മാണത്തെ പിന്തുണയ്ക്കുമെന്ന് തോക്ക് ലോബി ചൊവ്വാഴ്ച പ്രസ്താവനയിൽ പറഞ്ഞു. “ഈ തോക്ക് നിയന്ത്രണ നിയമനിർമ്മാണത്തെ ഞങ്ങൾ എതിർക്കുന്നു. കാരണം, നിയമം അനുസരിക്കുന്ന തോക്ക് ഉടമകൾ രണ്ടാം ഭേദഗതി സ്വാതന്ത്ര്യം വിനിയോഗിക്കുന്നതിൽ അനാവശ്യമായ ഇടപെടലുകള്‍ ഒഴിവാക്കണം. നിയമാനുസൃത തോക്ക് വാങ്ങലുകൾ നിയന്ത്രിക്കുന്നതിനും പ്രാദേശിക, സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കുന്ന തോക്ക് നിയന്ത്രണ നടപടികൾ അവതരിപ്പിക്കുന്നതിനും ബിൽ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ട്. നിയമനിർമ്മാണം നമ്മുടെ ‘ഭരണഘടനാ സ്വാതന്ത്ര്യങ്ങളെ’ നിയന്ത്രിക്കാനും സാധ്യത കൂടുന്നു,” പ്രസ്താവനയില്‍ പറയുന്നു. “ഹെല്ലർ, മക്ഡൊണാൾഡ് കേസുകളിൽ…
17.7 അടി നീളവും 215 പൗണ്ട് തൂക്കവുമുള്ള പെരുമ്പാമ്പിനെ പിടികൂടി
നേപ്പിള്‍സ് (ഫ്‌ലോറിഡ): ഫ്‌ലോറിഡയില്‍ പതിനെട്ട് അടിയോളം നീളവും 215 പൗണ്ട് തൂക്കവുമുള്ള പെരുമ്പാമ്പിനെ പിടികൂടി. പെരുമ്പാമ്പിനെ കുറിച്ച് ഗവേഷണം നടത്തുന്നവര്‍ നടത്തിയ പരിശോധനയിലാണ് ഇത്രയും വലിയ പാമ്പിനെ പിടിച്ചത്. ഇതുവരെ ഫ്‌ലോറിഡയില്‍ പിടികൂടിയിട്ടുള്ള പെരുമ്പാമ്പുകളില്‍വച്ച് ഏറ്റവും വലുതാണിത്. എവര്‍ഗ്ലേയ്ഡില്‍ നിന്നാണ് ഇതിനെ പിടികൂടിയത്. സാധാരണ ഫ്‌ലോറിഡയില്‍ നിന്നു പിടികൂടുന്ന പെരുമ്പാമ്പുകള്‍ക്ക് ആറു മുതല്‍ 10 അടിവരെയാണ് വലിപ്പം ഉണ്ടാകാറ്. പെരുമ്പാമ്പുകള്‍ക്ക് 20 അടിവരെ നീളം ഉണ്ടാകുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. സൗത്ത് ഏഷ്യയില്‍ കൂടുതല്‍ കണ്ടുവരുന്ന ഇത്തരം പെരുമ്പാമ്പിനെ 1970 ലാണ് ഫ്‌ലോറിഡയില്‍ ആദ്യമായി കണ്ടു തുടങ്ങിയത്. 2000 മുതല്‍ ഇതുവരെ ഫ്‌ലോറിഡാ ഫിഷ് ആന്റ് വൈല്‍ഡ് ലൈഫ് 15,000 പെരുമ്പാമ്പുകളെ കൊല്ലുകയോ, നീക്കം ചെയ്യുകയോ ചെയ്തിട്ടുണ്ട്. എവര്‍ഗ്ലേയ്ഡ് പൈതോണ്‍ ഹണ്ടിഡ് സീസണില്‍ ഇതിനെ പിടികൂടുന്നവര്‍ക്ക് പ്രതിഫലവും നല്‍കുന്നുണ്ട്.
നായയെ ചൊല്ലി അയല്‍ക്കാര്‍ തമ്മില്‍ തര്‍ക്കം; യുവ ദമ്പതിമാര്‍ വെടിയേറ്റു മരിച്ചു
ഹാര്‍ട്ട്‌ഫോര്‍ഡ് (കണക്ടികട്ട്): അയല്‍വാസികള്‍ തമ്മില്‍ ആരംഭിച്ച നായയെ കുറിച്ചുള്ള നിസ്സാര തര്‍ക്കം ഒടുവില്‍ യുവദമ്പതിമാരുടെ മരണത്തിലും ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുന്നതിലും കലാശിച്ചു. ചെയ്‌സ് ഗാരറ്റ് (39), ക്രിസ്റ്റീന ഡാങ്ങ് (27) എന്നിവരാണ് കൊല്ലപ്പെട്ട ദമ്പതികള്‍. ഹാര്‍ട്ട്ഫോര്‍ഡ് മേയര്‍ ലൂക്ക് ബ്രോണില്‍ തിങ്കളാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഫാദേഴ്‌സ് ഡേയില്‍ (ജൂണ്‍ 19ന്) നടന്ന ഈ ദാരുണ സംഭവത്തില്‍ അനാഥമായത് കൊല്ലപ്പെട്ട ദമ്പതിമാരുടെ 6 മാസം മാത്രം പ്രായമുള്ള കുഞ്ഞാണ്. ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന സ്ത്രീയുടെ വിശദവിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. വെടിവെയ്പ്പിനുശേഷം അറസ്റ്റ് നടന്നിട്ടില്ലെങ്കിലും വെടിവെച്ചയാളെ തിരിച്ചറിഞ്ഞതായി ഹാര്‍ട്ട് ഫോര്‍ഡ് പൊലീസ് അറിയിച്ചു. ചെറിയ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ നിരവധി വഴികളുണ്ടെന്നും പൊലീസിനെ കൃത്യ സമയത്തു വിളിച്ചു വിവരം അറിയിക്കണമെന്നും ഹാര്‍ട്ട് ഫോര്‍ഡ് പൊലീസ് ചീഫ് ജേസന്‍ തോടി പറഞ്ഞു. ലഭ്യമായ വിവരമനുസരിച്ച് സംഭവം ഇങ്ങനെ: അയല്‍വീട്ടിലെ…
ഇന്ത്യൻ-അമേരിക്കന്‍ ഡോ. ആരതി പ്രഭാകറിനെ ശാസ്ത്ര ഉപദേഷ്ടാവായി പ്രസിഡന്റ് ജോ ബൈഡന്‍ നാമനിർദ്ദേശം ചെയ്തു
വാഷിംഗ്ടൺ: ശാസ്ത്രം, സാങ്കേതികവിദ്യ, നൂതനാശയങ്ങൾ എന്നിവ പ്രയോജനപ്പെടുത്താൻ തന്റെ ഭരണകൂടം ലക്ഷ്യമിടുന്നതിനാൽ ഇന്ത്യൻ അമേരിക്കൻ ഡോ. ആരതി പ്രഭാകറിനെ വൈറ്റ് ഹൗസിലെ അടുത്ത ശാസ്ത്ര ഉപദേഷ്ടാവായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ചൊവ്വാഴ്ച നാമനിർദ്ദേശം ചെയ്തു. സെനറ്റ് സ്ഥിരീകരിച്ചാൽ, ഡോ. പ്രഭാകർ ബൈഡന്റെ ശാസ്ത്ര സാങ്കേതിക ഉപദേഷ്ടാവ്, ശാസ്ത്ര സാങ്കേതിക ഉപദേശക സമിതിയുടെ കോ-ചെയർ, പ്രസിഡന്റിന്റെ കാബിനറ്റ് അംഗം എന്നീ സ്ഥാനങ്ങള്‍ വഹിക്കും. “ഇന്ന്, ഡോ. ആരതി പ്രഭാകറിനെ ഓഫീസ് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി പോളിസിയുടെ (OSTP) ഡയറക്ടറായി നാമനിർദ്ദേശം ചെയ്യാനുള്ള തന്റെ ഉദ്ദേശ്യം പ്രസിഡന്റ് ബൈഡൻ പ്രഖ്യാപിച്ചു. കൂടാതെ, സ്ഥിരീകരിക്കപ്പെട്ടു കഴിഞ്ഞാല്‍ സയൻസ് ആൻഡ് ടെക്‌നോളജിയുടെ പ്രസിഡന്റിന്റെ അസിസ്റ്റന്റ് ആയും അവര്‍ പ്രവര്‍ത്തിക്കും,” വൈറ്റ് ഹൗസ് പ്രസ്താവനയില്‍ പറഞ്ഞു. മിടുക്കിയും ഏറെ ബഹുമാനിക്കപ്പെടുന്നതുമായ എഞ്ചിനീയറും പ്രായോഗിക ഭൗതികശാസ്ത്രജ്ഞയുമാണ് ഡോ. ആരതി പ്രഭാകര്‍ എന്നാണ് ബൈഡന്‍…
ലോക കേരള സഭയിലെ പുല്ലാംകുഴൽ: കാരൂർ സോമൻ, ലണ്ടൻ
പ്രസന്നകോമളമധുരം തുളുമ്പിയ മൂന്നാം ലോക കേരള സഭയിലേക്ക് പുഞ്ചിരിതൂകി വിടർന്ന നേത്രങ്ങളും ഇടുങ്ങിയ അരക്കെട്ടുള്ള കുലാചാരമറിയാവുന്ന പുരാവസ്തു തട്ടിപ്പുകാരൻ മാവുങ്കലിന്റെ തോളിൽ കൈയ്യിട്ടു നടന്ന പുല്ലാം കുയിലിനെ രാജകൊട്ടാരത്തിന്റെ മട്ടുപ്പാവിലേക്ക് ഏത് സാങ്കേതിക വിദ്യയിലൂടെയാണ് ഒളിച്ചു കടത്തിയത്? ഈ ചോദ്യത്തിന് എന്ത് പ്രസക്തിയെന്ന് പലരും ചോദിക്കുന്നു. സ്ത്രീ സാന്നിധ്യം കുറഞ്ഞതുകൊണ്ടാണ് പുരുഷ കേന്ദ്രികൃത സഭയായി പലർക്കും തോന്നുന്നത്. ലോക കേരള സിംഹാസനത്തിൽ പുല്ലാംകുഴൽ എല്ലാവർക്കും വീണമീട്ടാനുള്ള ഒരു ഉപകരണമായി മാറാൻ കഴിഞ്ഞു. ആ ചിരിയുടെ കാന്തികൊണ്ടാകണം ക്യാമറ കണ്ണുകൾ പ്രകാശകിരണങ്ങൾ പരത്തിക്കൊണ്ടിരിന്നു. പ്രവാസിയുടെ പ്രശ്‌നജടിലമായ ജീവിത ഗാഥകൾ സൂക്ഷ്മമായി പഠിക്കാനും പുരോഗമനാത്മകമായ മുന്നേറ്റത്തിനും പുത്തൻ സാധ്യതകൾക്കും വേണ്ടിയാണല്ലോ അമൂർത്തമായ ഒരാശയവുമായി ലോക കേരള മഹാസഭ കടന്നുവന്നത്. പ്രവാസിയുടെ എല്ലാം കഷ്ടതകളും പരിഹരിക്കാൻ സാധിച്ചില്ലെങ്കിലും ഒരു പരിവർത്തനത്തിന്റെ പാതയിലൂടെ സഞ്ചരിച്ചാൽ നല്ലത്. ഈ പ്രവാസി സിംഹാസനം മുതലാളിത്വ വ്യാമോഹങ്ങളുടെ,…
രമേശ് ചെന്നിത്തലക്ക് സ്വീകരണവും ഒഐസിസി യുഎസ്‌എ സതേണ്‍ റീജിയൻ ഉത്‌ഘാടനവും ഡാളസിൽ – ജൂൺ 26 ന്
ഗാർലന്റ് (ഡാളസ്): കെപിസിസി മുൻ പ്രസിഡന്റും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലക്കു ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) ഡാളസ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഡാളസില്‍ സ്വീകരണം നല്‍കുന്നു. സമ്മേളനത്തിൽ ഓഐസിസി യുഎസ്‌എ സതേൺ റീജിയണിന്റെ പ്രവർത്തനോത്ഘാടനവും ഉണ്ടായിരിക്കും. ജൂൺ 26 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് ഗാർലന്റിലുള്ള കിയാ ഓഡിറ്റോറിയത്തിലാണ് സ്വീകരണ സമ്മേളനം നടക്കുന്നതെന്ന് സംഘാടകർ അറിയിച്ചു കോൺഗ്രസ് പ്രവർത്തകരേയും അനുഭാവികളേയും നേരിൽ കണ്ട് ആശയ വിനിമയം നടത്തുക, കേരളത്തിൽ ഈയിടെ നടന്ന ഉപതിരഞ്ഞെടുപ്പിൽ യു ഡി എഫ് നേടിയ വിജയത്തെ വിലയിരുത്തുക എന്നതും സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നതിന്റെ ലക്ഷ്യമാണെന്നു ഓഐസി സി നേതാക്കൾ അറിയിച്ചു. ഒഐസിസി യുഎസ്എ ചെയർമാൻ ജെയിംസ് കൂടൽ, പ്രസിഡന്റ് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ജീമോൻ റാന്നി, വൈസ് പ്രസിഡന്റ് ബോബൻ കൊടുവത്ത്, മീഡിയ ചെയർമാൻ പി.പി. ചെറിയാൻ തുടങ്ങിയ…
എ.വി. എബ്രഹാം എടപ്പാട്ട് (എബി) ഹ്യൂസ്റ്റണിൽ അന്തരിച്ചു
ഹ്യൂസ്റ്റൺ: കോതമംഗലം പോത്താനിക്കാട് എടപ്പാട്ട് പരേതരായ മാത്യു വർക്കിയുടെയും സൂസൻ വർക്കിയുടെയും മകൻ എ.വി. എബ്രഹാം (എബി – 76) ഷുഗർലാൻഡിൽ നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ ലൗലി എബ്രഹാം കടക്കനാട് പുതുശ്ശേരിൽ കുളങ്ങാട്ടിൽ കുടുംബാംഗമാണ്. മക്കൾ: ജയ്സൺ എബ്രഹാം, ജാനിസ് ജോസഫ്. മരുമകൻ: റെജി ജോസഫ്. കൊച്ചുമക്കൾ: നിക്കോളസ്, ഒലീവിയ. പരേതൻ ഹൂസ്റ്റൺ സെന്റ് മേരിസ് മലങ്കര യാക്കോബായ സുറിയാനി പള്ളി മുതിര്‍ന്ന അംഗമാണ്.
പത്രസ്വാതന്ത്ര്യത്തിൽ യുകെയുടെയും യുഎസിന്റെയും കാപട്യമാണ് അസാൻജ് കേസ്: ചൈനീസ് വിദേശകാര്യ മന്ത്രാലയം
പത്രസ്വാതന്ത്ര്യത്തിന്റെ മറവിൽ തങ്ങളുടെ പ്രവർത്തനങ്ങളെ ന്യായീകരിക്കുന്ന ലണ്ടന്റെയും വാഷിംഗ്ടണിന്റെയും കാപട്യമാണ് വിക്കിലീക്‌സ് സ്ഥാപകന്റെ കേസ് പ്രതിഫലിപ്പിക്കുന്നതെന്ന് യുകെയും യുഎസും ജൂലിയൻ അസാൻജ് കേസ് കൈകാര്യം ചെയ്യുന്നതിനെ ചൈനീസ് സർക്കാർ അപലപിച്ചു. ചൊവ്വാഴ്ച ബീജിംഗിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കവേ, ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെൻബിൻ ഈ കേസിനെ ഒരു “കണ്ണാടി” ആയി ചിത്രീകരിച്ചു. ഇത് “യുഎസിന്റെയും യുകെയുടെയും പത്രസ്വാതന്ത്ര്യത്തെ പ്രതിഫലിപ്പിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. “മറ്റ് രാജ്യങ്ങളെ തുറന്നുകാട്ടാൻ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്, പക്ഷേ അവർ യുഎസിനെ തുറന്നു കാട്ടിയല്‍ കഠിനമായ ശിക്ഷയ്ക്ക് വിധേയരാകേണ്ടി വരും,” വാങ് പറഞ്ഞു. യുകെ കോടതികളിലെ പരാജയപ്പെട്ട നിയമപോരാട്ടങ്ങളെത്തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ അസാന്‍ജിനെ യുഎസിലേക്ക് കൈമാറാനുള്ള ഉത്തരവിൽ ഒപ്പുവെച്ചതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പത്രസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള പാശ്ചാത്യ നിലവാരത്തെക്കുറിച്ച് വാങ് പറഞ്ഞത്, “മറ്റ് രാജ്യങ്ങളെ തുറന്നുകാട്ടുമ്പോൾ…
