പ്രശസ്ത സാഹിത്യകാരന്‍ ജോണ്‍ ഇളമതയുടെ ഏറ്റവും പുതിയ നോവല്‍ “കഥ പറയുന്ന കല്ലുകള്‍” ഉടന്‍ ആരംഭിക്കുന്നു. നവോത്ഥാനം (റിനൈസന്‍സ്) മുതല്‍ പുനരുദ്ധാരണം(റിഫര്‍മേഷന്‍) വരെയുള്ള മധ്യകാല യൂറോപ്പിനെ അടയാളപ്പെടുത്തുമ്പോള്‍, മൈക്കെലാഞ്ജലോ എന്ന മഹാശില്‍പി ഉയര്‍ത്തെഴുന്നേല്‍ക്കുന്നു. ആ കഥ പറയുകയാണ് ജോണ്‍ ഇളമത “കഥ പറയുന്ന കല്ലുകള്‍” എന്ന ചരിത്ര നോവലിലൂടെ. ഇരുളടഞ്ഞ മധ്യകാല യൂറോപ്പിന്റെ ഇടനാഴികളിലൂടെയുള്ള ഒരു അന്വേഷണം.1300 മുതല്‍ 1600 വരെ, അല്ലെങ്കില്‍ പതിനാലു മുതല്‍ പതിനേഴു ശതകങ്ങള്‍ വരെ മെഡിറ്ററേനിയന്‍ തീരങ്ങളില്‍ ആഞ്ഞടിച്ച പുതിയ ഉണര്‍വ്വാണ് നവോത്ഥാനത്തിനാധാരം. ഫ്ളോറന്‍സിലെ ആര്‍നോ നദിയുടെ തീരങ്ങളിലെ ടുസ്കനി മലയിലെ മാര്‍ബിള്‍ കല്ലുകളില്‍നിന്ന് ആ ഉണര്‍വ്വ് ആരംഭിക്കുന്നു. ഫ്ലോറന്‍സിലെ പഴയ തടിക്കെട്ടിടങ്ങള്‍ തകര്‍ത്ത്, വിവിധ നിറമുള്ള മാര്‍ബിള്‍ കല്ലുകളിലൂടെ മഹാസൗധങ്ങളും, ഗോഥിക് ആകൃതിയിലുള്ള കത്തീഡ്രലുകളും, അരമനകളും, ഉയരുമ്പോള്‍, അതോടൊപ്പം ശില്പകലയും ചിത്രകലയും പുതിയ രൂപവും ആകൃതിയും കൈവരിക്കുന്നു. അവിടെ ആരംഭിക്കുന്നു.…
Category: AMERICA
ഋതുസ്പർശം (കവിത)
ഈ നട്ടുച്ചയിൽ നിൻറെ സൂര്യനസ്തമിച്ചുവോ? ഇന്നീ ഗ്രഹണാന്ധകാരത്തിന്നിടനാഴിയിൽ പലവഴിപിരിഞ്ഞുപോകുമീയിടത്തിൽ ദിശയും ദിക്കുമറിയാതെ പകച്ചു നിൽക്കയോ? നിഴൽ പോലെയനുഗമിച്ച നോവിലും നീ നിൻറെ മോഹമുല്ലയ്‌ക്ക് തണ്ണീർ തേവി വെയിൽ തട്ടാതെ കാത്തിട്ടുമതിൽ നിനക്കായൊരു പൂവലർന്നില്ലിന്നുമെന്തോ! പിന്നെയും പിന്നെയും മനസ്സിലൊരു വസന്തത്തിൻറെ കിളിപ്പാട്ടുമായ് അരുമയായൊരു മോഹനടനമുണ്ടോ? പ്രിയമുള്ളൊരാളുടെ പാട്ടിന് കാതോർക്കയോ? നിലാവുടുത്തിലഞ്ഞിപ്പൂമണം ചൂടി ജാലകവിരിയുലച്ചു ചൂളം വിളിക്കുമിളം തെമ്മാടിക്കാറ്റിന്നറിയുമോ നിന്നുള്ളിൽ കുളിരായ് വിടർന്നൊരീ പാഴ്കിനാവിനെ? എങ്കിലും കേൾക്കുന്നു ഞാൻ നിൻറെയീ പഴകിപ്പിഞ്ഞിയ കടലാസു പോലുള്ള മനസ്സിൻ മയില്പീലിയെങ്ങോ കളഞ്ഞു പോയൊരാത്മ ദുഃഖത്തിൻ തേങ്ങലുകൾ! ഇനിവരും വസന്തമെങ്കിലും നിൻറെ വിജനവീഥിയിൽ പൂ വിതറട്ടെ ഇനിവരും വർഷമെങ്കിലും നിൻറെ മുഖം കഴുകിയുമ്മ വെക്കട്ടെ എവിടെയോ പഞ്ചമം പാടുന്നൊരു കിളി എവിടെയോ മാരിവിൽ നൂലിലൊരു വസന്തഹാരം തീർക്കുന്നു മാദകസ്വപ്നം നിനക്കു മാത്രമൊരു ഋതുഭേദമുണ്ടെങ്ങോ! ഋതുസ്പർശത്തിൻറെ മുന്നേ നിനക്കൊരു ദൂതുമായോടി വന്നതാണ് ഞാൻ നിന്നരികിലിത്തിരി നേരമിരിക്കാം…
യുഎസ് നേതൃത്വത്തിലുള്ള സ്റ്റേറ്റ് പാർട്ണർഷിപ്പ് പ്രോഗ്രാമിൽ ചേരാൻ നേപ്പാൾ വിസമ്മതിച്ചു
ദുരന്തനിവാരണം, സൈന്യം-സൈനികം, പ്രതിരോധവുമായി ബന്ധപ്പെട്ട മറ്റ് സഹകരണ സംരംഭങ്ങൾ എന്നിവ പങ്കിടുന്നതിനായി രൂപീകരിച്ച യുഎസ് നേതൃത്വത്തിലുള്ള സ്റ്റേറ്റ് പാർട്ണർഷിപ്പ് പ്രോഗ്രാമിൽ (എസ്പിപി) ചേരാൻ നേപ്പാൾ വിസമ്മതിച്ചു. എസ്പിപിയിൽ ചേരാൻ നേപ്പാളിന് 2015ലും വീണ്ടും 2017ലും കത്ത് നൽകി, പിന്നീട് 2019ൽ യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഡിഫൻസ് ഇൻഡോ-പസഫിക് സ്ട്രാറ്റജിയിൽ ഉൾപ്പെടുത്തി. അതിനുശേഷം നേപ്പാൾ എസ്പിപിയിൽ ചേരണമോ എന്നതിനെക്കുറിച്ച് നിരവധി ചർച്ചകളും ആലോചനകളും നടന്നിട്ടുണ്ട്. ഒരു സൈനിക സഖ്യത്തിലോ ഗ്രൂപ്പിലോ ചേരില്ലെന്ന് കാഠ്മണ്ഡു വ്യക്തമാക്കിയിട്ടുണ്ട്. ജൂലൈ പകുതിയോടെ നേപ്പാൾ പ്രധാനമന്ത്രി ഷെർ ബഹാദൂർ ദ്യൂബയുടെ വാഷിംഗ്ടൺ സന്ദർശനത്തിന് മുന്നോടിയായി, യുണൈറ്റഡ് സ്റ്റേറ്റ്സ് ആർമി പസഫിക്കിന്റെ കമാൻഡിംഗ് ജനറൽ ചാൾസ് ഫ്‌ലിൻ അടുത്തിടെ കാഠ്മണ്ഡുവിൽ നടത്തിയ സന്ദർശനവും നേപ്പാൾ സൈന്യത്തിന് യുഎസ് നൽകുമെന്ന് അവകാശപ്പെടുന്ന ഒരു രേഖയും ചോർന്നിരുന്നു. എസ്പിപി ഒപ്പിട്ടതിന് ശേഷം അഞ്ച് വർഷത്തേക്ക് 500 മില്യൺ ഡോളർ…
പ്രസിഡന്റ് ജോ ബൈഡന്‍ സൈക്കിളിൽ നിന്ന് വീണു; പരിക്കില്ല
ഡെലവെയര്‍: ഡെലവെയറിൽ സൈക്കിൾ സവാരിക്കിടെ പ്രസിഡന്റ് ജോ ബൈഡൻ തെറിച്ചു വീണു. എന്നാല്‍, അപകടത്തിൽ അദ്ദേഹത്തിന് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല, സുഖമായിരിക്കുന്നു. “എനിക്ക് കുഴപ്പമൊന്നുമില്ല, ഐ ആം ഓകെ” എന്ന് അപകടത്തിന് ശേഷം അദ്ദേഹം പറഞ്ഞു. ഇന്നലെ (ജൂൺ 18 ശനിയാഴ്ച) യാണ് ജോ ബൈഡൻ പ്രഥമ വനിത ജിൽ ബൈഡനൊപ്പം ഡെലവെയറിലെ റെഹോബോത്ത് ബീച്ചിൽ വാരാന്ത്യ യാത്ര ആഘോഷിക്കാൻ എത്തിയത്. അവിടെ വെച്ചാണ് സൈക്കിൾ സവാരി നടത്തിയത്. അദ്ദേഹത്തെ നേരിട്ട് കാണാൻ നിരവധി അനുയായികളും റെഹോബോത്ത് ബീച്ചിലെ കേപ് ഹെൻലോപ്പൻ സ്റ്റേറ്റ് പാർക്കിൽ എത്തിയിരുന്നു. ജോ ബൈഡൻ സൈക്കിളില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ അദ്ദേഹത്തിന്റെ കാൽ പെഡലിൽ കുടുങ്ങുകയായിരുന്നു. അതോടെ കാല്‍ തെറ്റി വീഴുകയായിരുന്നു. സവാരി നടത്താന്‍ ബൈഡൻ ടി-ഷർട്ടും ഷോർട്ട്സും ഹെൽമറ്റും ധരിച്ചിരുന്നു. സൈക്കിളിൽ നിന്ന് വീണയുടനെ, അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ അദ്ദേഹത്തെ…
6 മാസത്തിനു മുകളിലുള്ള കുട്ടികൾക്കും കോവിഡ് വാക്‌സിൻ സിഡിസി ഡയറക്ടർ ഉത്തരവിൽ ഒപ്പുവെച്ചു
ന്യൂയോര്‍ക്ക്: അഞ്ചു വയസിനു താഴെ ആറു മാസം വരെയുള്ള കുട്ടികള്‍ക്കു കോവിഡ് വാക്‌സിൻ നൽകുന്നതിന് യുഎസ് റെഗുലേറ്റര്‍മാര്‍ അംഗീകാരം നല്‍കി. ഇതു സംബാധിച്ചുള്ള എഫ് ഡി എ യുടെ ഉത്തരവിൽ ജൂൺ 18 ശനിയാഴ്ച .സിഡിസി ഡയറക്ടര്‍ ഡോ. റോഷെല്‍ വാലെന്‍സ്‌കി ഒപ്പുവെച്ചു അടുത്ത ആഴ്ച മുതൽ വാക്‌സിനേഷൻ .നൽകി തുടുങ്ങും . മോഡേണ, ഫൈസര്‍ എന്നിവയില്‍ നിന്നുള്ള ഷോട്ടുകള്‍ക്കായി ഉപദേശക സമിതിയുടെ ഏകകണ്ഠമായ ശുപാര്‍ശയെ തുടര്‍ന്നാണ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ നടപടി. അതായത് അഞ്ച് വയസിന് താഴെ പ്രായമുള്ള ഏകദേശം 18 ദശലക്ഷം യുഎസിലെ കുട്ടികള്‍ കുത്തിവയ്പ്പുകള്‍ക്ക് യോഗ്യരാണ്. സ്‌കൂള്‍ പ്രായത്തിലുള്ള കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും വേണ്ടിയുള്ള മോഡേണയുടെ വാക്‌സിന്‍ എഫ്ഡിഎ അംഗീകരിച്ചു. ഫൈസറിന്റെ ഷോട്ടുകള്‍ മുമ്പ് ആ പ്രായക്കാര്‍ക്ക് മാത്രമായിരുന്നു. സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ വാക്സിനുകള്‍ എങ്ങനെ ഉപയോഗിക്കണമെന്ന് ശുപാര്‍ശ…
വരുന്നു ഡേഞ്ചറസ് ആൺപിള്ളേർ !
“ഇത്രയും കാലം മുതു കിളവന്മാരെ പേടിച്ചാൽ മതിയായിരുന്നു. ദേ , സംഗതി കൈവിട്ടു പോകുന്നുവോ എന്നൊരു സംശയം”. രണ്ടു വയസുകാരൻ ഗുഹ്യരോമങ്ങളുമായി അസാമാന്യ വലുപ്പമുള്ള ലിംഗവുമായി ലോകത്തെ അമ്പരപ്പിക്കുകയും ശാസ്ത്രലോകത്തെ വെല്ലുവിളിക്കയും ചെയ്‌യുന്ന ഒരു സംഭവത്തിലേക്ക് വിരൽ ചൂണ്ടട്ടെ. സ്വന്തം അച്ഛന്റെ റ്റെസ്റ്റോസ്‌റ്ററോൺ ജെല്ലുമായി സമ്പർക്കം പുലർത്തിയ 2 വയസ്സുകാരൻ, ബാർണബി ബ്രൗൺസെൽ പ്രായപൂർത്തിയാകുന്നതിന്റെ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങിയതിനോടൊപ്പം, അവന്റെ ഉയരം സാധാരണ ചാർട്ടുകളിൽ നിന്ന് കുതിച്ചുയർന്നതും കണിശമായും മറ്റൊരു ഭീതിയുണർത്തുന്നു. എറിക്ക ബ്രൗൺസെൽ തന്റെ 2 വയസ്സുള്ള ബാർണബിയെ കളിസ്ഥലത്തേക്ക് കൊണ്ടുപോകുമ്പോഴെല്ലാം, മറ്റ് മാതാപിതാക്കൾ ചോദിക്കും, “എന്തുകൊണ്ടാണ് ഇത്രയും വലുപ്പമുള്ള കുട്ടി ഇപ്പോഴും കുപ്പിയിൽ നിന്ന് കുടിക്കുന്നത്.” ഒരു അവസരത്തിൽ, ഒരു അപരിചിതൻ “അവൻ ഒരു ചെറിയ വളർന്ന മനുഷ്യനെപ്പോലെയാണ്” എന്ന് അഭിപ്രായപ്പെട്ടു. പേശീബലം കാരണം ചിലർ അവനെ “വൈക്കിംഗ്” അല്ലെങ്കിൽ “സാംസൺ” എന്ന് വിളിച്ചിരുന്നുവെന്ന് അവർ…
ചിക്കാഗോ രൂപതാ ഇന്റര്‍ പാരീഷ് മെഗാ സ്‌പോര്‍ട്‌സ് ഫെസ്റ്റിവല്‍ തീം മ്യൂസിക് റിലീസ് ചെയ്തു
ഓസ്റ്റിന്‍: അമേരിക്കയിലെ സീറോ മലബാര്‍ രൂപതയായ ചിക്കാഗോ രൂപതയിലുള്ള ടെക്‌സസ്, ഒക്കലഹോമ എന്നീ സംസ്ഥാനങ്ങളിലെ ഇന്റര്‍ പാരീഷ് മെഗാ സ്‌പോര്‍ട്‌സ് ഫെസ്റ്റിവല്‍ (ഐ.പി.എസ്.എഫ് 2022)ഓഗസ്റ്റ് 5,6,7 തീയതികളില്‍ ഓസ്റ്റിനില്‍ വച്ചു നടക്കും. ഈ മെഗാ കായിക മേളയ്ക്ക് ആതിഥ്യമരുളുന്നത് ഓസ്റ്റിന്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയമാണ്. രണ്ടായിരത്തിഅഞ്ഞൂറോളം കായിക താരങ്ങളും, ആറായിരത്തിലധികം കാണികളും പങ്കെടുക്കുന്ന ഈ മെഗാ സ്‌പോര്‍ട്‌സിന്റെ അഭിവാജ്യഘടകമായ തീം മ്യൂസിക്കിന്റെ റിലീസ് കര്‍മം മലയാളികളുടെ പ്രിയപ്പെട്ട വാനമ്പാടിയും, ഈവര്‍ഷത്തെ മലയാളി സിനിമാ പിന്നണി ഗായിക അവാര്‍ഡ് ജേതാവുമായ സിത്താര കൃഷ്ണകുമാര്‍ നിര്‍വഹിച്ചു. നിരവധി പ്രമുഖ വ്യക്തികള്‍ പങ്കെടുത്ത ചടങ്ങില്‍ ഐ.പി.എസ്.എഫ് ചീഫ് കോര്‍ഡിനേറ്റര്‍ മേജര്‍ ഡോ. അനീഷ് ജോര്‍ജ് ഏവരേയും സ്വാഗതം ചെയ്ത് സംസാരിച്ചു. ആമുഖ പ്രഭാഷണവും പ്രാര്‍ത്ഥനയും വികാരി ഫാ. ആന്റോ ആലപ്പാട്ട് നിര്‍വഹിച്ചു. ആശംസകള്‍ നേര്‍ന്നുകൊണ്ട് സ്‌പോര്‍ട്‌സ് താരം ഒളിമ്പ്യന്‍ പ്രീതാ ശ്രീധരനും,…
ട്രാന്‍സ്ജന്‍ഡര്‍ (ചിതീകരണം): ജോണ്‍ ഇളമത
ചേട്ടാ, പടവലത്തിന്റെ തൈയ്യൊണ്ടോ? ഒരെണ്ണം തന്നാ മതി… അഞ്ചെട്ടു കാ കിട്ടിയാ മതി. ചേട്ടന്റേതാകുമ്പം ‘വിത്തു ഗുണം, പത്തുഗുണം’. കഴിഞ്ഞ പ്രാവശ്യം തന്ന പടവലത്തേന്ന് പതിനൊന്നു കാപറിച്ചു. അതോണ്ടാ ചേട്ടനോട് ചോദിക്കുന്നെ!” ഫോണിന്റെ അങ്ങേ തലക്കല്‍ മോളിക്കുട്ടി നിന്ന് ചിണുങ്ങുന്നു. പെട്ടന്ന് എന്റെ ഭാര്യേടെ ചോദ്യം! ആരാ വിളിച്ചേ? ഞാമ്പറഞ്ഞു ങാ, അവര്! ആര്… ആരാന്നാ, ആ അവര് ഓ, ഡക്ക് ക്ലീനിംഗ്.. എന്നിട്ടത് കേട്ടോണ്ട് നിക്കരുത്, അങ്ങനെ കുറേ എണ്ണം എറങ്ങീട്ടൊണ്ട്. ഫോണ്‍ പടോന്നങ്ങ് വെക്കണം. പിന്നെ വിളിക്കാത്ത വിധം! ഞാന്‍ അങ്ങനെ പറയാം കാരണം, ഭാര്യക്ക് മോളിക്കുട്ടിയെ അത്ര പിടുത്തമല്ല. മോളിക്കുട്ടി തൊട്ടും പിടിച്ചും വര്‍ത്താനം പറേം. വാസ്തവത്തി മോളിക്കുട്ടിയെ അത്രേം ഭയപ്പെടണ്ട കാര്യോന്നുമില്ല! ആള്‍ പാവമാ. ഉത്തരം കിട്ടാത്ത മോളിക്കുട്ടി കൊറേ കഴിഞ്ഞ് പിന്നേം വിളിച്ചു. ഭാഗ്യത്തിന് ഭാര്യ വെളീല്‍ ഞങ്ങടെ പച്ചക്കറി…
ഫിലഡല്‍ഫിയയില്‍ മതബോധന സ്കൂള്‍ ബിരുദധാരികളെ ആദരിച്ചു
ഫിലഡല്‍ഫിയ: സെന്‍റ് തോമസ് സീറോ മലബാര്‍ ഫൊറോനാ ദേവാലയത്തില്‍ നടന്ന ലളിതമായ ചടങ്ങില്‍ ഈ വര്‍ഷം മതബോധന സ്കൂള്‍ പന്ത്രണ്ടാം ക്ലാസില്‍ നിന്നും ഡിപ്ലോമ നേടിയ 17 യുവതീയുവാക്കളെ ഇടവക സമൂഹം ആദരിച്ചു. ഇടവക വികാരി റവ. ഫാ. കുര്യാക്കോസ് കുമ്പക്കീല്‍ ദിവ്യബലി അര്‍പ്പിച്ച് പ്രത്യേക പ്രാര്‍ത്ഥനകളും ബിരുദധാരികളെ അനുമോദിച്ചു അനുഗ്രഹപ്രഭാഷണവും നടത്തി. സണ്‍ഡേ സ്കൂള്‍ പ്രിന്‍സിപ്പാള്‍ ജേക്കബ് ചാക്കോ ചടങ്ങുകള്‍ ഏകോപിപ്പിച്ചു. പന്ത്രണ്ടാം ക്ലാസ് അദ്ധ്യാപിക ഡോ. ബിന്ദു മെതിക്കളം ക്ലാസ് ഓഫ് 2022-ന് ആശംസകളര്‍പ്പിച്ചു. തുടര്‍ന്ന് ബിരുദധാരികള്‍ക്ക് ചിക്കാഗൊ സീറോ മലബാര്‍ രൂപതയുടെ മതബോധനവകുപ്പ് നല്‍കുന്ന ഡിപ്ലോമ സര്‍ട്ടിഫിക്കറ്റും, പാരിതോഷികവും വികാരി ഫാ. കുര്യാക്കോസ് കുമ്പക്കീല്‍ നല്‍കി ആദരിച്ചു. പന്ത്രണ്ടാം ക്ലാസ് അദ്ധ്യാപകരായ ഡോ. ബിന്ദു മെതിക്കളത്തിനെയും, ജോസ് ജോസഫിനെയും ബൊക്കെ നല്‍കി തദവസരത്തില്‍ ആദരിച്ചു. അതോടൊപ്പം, സി.സി.ഡി. പന്ത്രണ്ടാം ക്ലാസില്‍നിന്നും ഈ വര്‍ഷം…
ന്യൂയോർക്ക് മല്ലു ഫിഷിംഗ് ക്ലബ്ബ് “ഫിഷിംഗ് കോമ്പറ്റിഷൻ” സംഘടിപ്പിക്കുന്നു
ന്യൂയോർക്ക്: ലോങ്ങ് ഐലൻഡ് ഫ്ലോറൽ പാർക്കിൽ രൂപം കൊണ്ട ന്യൂയോർക്ക് മല്ലു ഫിഷിംഗ് ക്ലബ്ബ് ഒരു നൂതന മത്സരവുമായി വരുന്നു. ചൂണ്ട ഉപയോഗിച്ച് മീൻ പിടിക്കുന്നതിനുള്ള കഴിവ് പരിശോധിക്കുന്നതിനായി “ഫിഷിംഗ് കോമ്പറ്റിഷൻ” സംഘടിപ്പിക്കുന്നതിന് ഫിഷിംഗ് ക്ലബ്ബ് ഭാരവാഹികൾ തയ്യാറെടുക്കുകയാണ്. ചൂണ്ട ഉപയോഗിച്ച് മീൻ പിടിക്കുന്നതു പ്രത്യേക കലയാണെന്ന് ക്ലബ്ബ് കോർഡിനറ്റർ ഫിലിപ്പ് മഠത്തിൽ ഫ്ലോറൽ പാർക്കിൽ പ്രസ്താവിച്ചു. പുഴകളും അരുവികളും കായലുകളും ധാരാളം ഉള്ള കേരള നാട്ടിൽ നിന്നും ചൂണ്ടയിട്ട് മീൻ പിടിക്കുന്നതിനു പ്രത്യേക കഴിവും താല്പര്യവുമുള്ള ധാരാളം അമേരിക്കൻ പ്രവാസികൾ ഉണ്ടെന്നു മനസ്സിലാക്കിയാണ് ഇതുപോലൊരു മത്സരം നടത്തുന്നതിന് ക്ലബ്ബ് അംഗങ്ങൾക്ക് ആശയം ഉദിച്ചത്. അമേരിക്കയിൽ പല കായലുകളിലും ബീച്ചുകളിലും മീൻ പിടിക്കുന്നതിനു പ്രത്യേക ലൈസൻസ് ആവശ്യമുണ്ട്. ലൈസൻസ് ഉള്ളവർക്ക് മാത്രമേ ചൂണ്ടയിട്ട് മീൻ പിടിക്കുന്നതിനുള്ള അവകാശം ഉള്ളു. ഉപ്പു വെള്ളത്തിലും ശുദ്ധ ജലത്തിലുമുള്ള മീനുകളെ പിടിക്കുന്നതിനു…
