നിഖിതാ മേനോന്റെ ഭരതനാട്യം അരങ്ങേറ്റം ശ്രദ്ധേയമായി

ഹൂസ്റ്റൺ: ഇന്ത്യൻ ക്ലാസിക്കൽ നൃത്തരൂപങ്ങളായ “ഭരതനാട്യത്തോടും” “മോഹിനിയാട്ടത്തോടും” അടങ്ങാത്ത അഭിനിവേശം; 5 – മത്തെ വയസ് മുതൽ തുടങ്ങിയ നൃത്ത പഠനവും കഠിന പരിശീലനവും; ഇന്ത്യൻ ക്ലാസിക്കൽ നൃത്തവേദിയിൽ പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത പ്രശസ്തയായ ഗുരു കലാശ്രീ ഡോ. സുനന്ദ നായരുടെ കീഴിൽ 8 വർഷത്തെ പരിശീലനം; ഈ ഗുരുവിന്റെ ശിഷ്യയായ നിഖിത മേനോന്റെ അരങ്ങേറ്റം കാണികളായ നൂറു കണക്കിന് അതിഥികൾക്ക് ആനന്ദത്തിന്റെ വിസ്മയാനുഭവങ്ങൾ പകർന്നു നൽകി. പെയർലാൻഡിൽ ശ്രീ മീനാക്ഷി ദേവസ്ഥാനം കല്യാണ മണ്ഡപത്തിൽ ജൂൺ 12 നു ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ആരംഭിച്ച് ഏകദേശം 3 മണിക്കൂറോളം നീണ്ടു നിന്ന നടന വിസ്മയം. സർവ്വ ഐശ്വര്യങ്ങൾക്കും കാരണഭൂതനായ ഈശ്വരനെയും ഗുരുവിനെയും സദസ്സിനെയും വണങ്ങി പുഷ്പങ്ങൾ അർപ്പിയ്ക്കുന്ന “അമൃത വർഷിണി പുഷ്പാഞ്ജലി” യോടുകൂടിയായിരുന്നു അരങ്ങേറ്റം തുടക്കം കുറിച്ചത്. ‘അമൃതവർഷിണി’ രാഗത്തിൽ ‘ആദി’ താളത്തിൽ ജി. ശ്രീകാന്ത്…

ബ്രസീലിയൻ ജിജിട്സു ഗുസ്തി മത്സരത്തിൽ മലയാളിയായ ഷിനു ഫിലിപ് വിജയി

ന്യുയോർക്ക്: ബ്രസീലിയൻ ജിജിട്സു ഗുസ്തി മത്സരത്തിൽ മലയാളിയായ ഷിനു ഫിലിപ് വിജയിയായി. രണ്ട് എതിരാളികളെ പരാജയപ്പെടുത്തിയാണ് വിജയം നേടിയത്. എതിരാളിയെ ശ്വാസം മുട്ടിച്ച് പരാജയപ്പെടുത്തുന്ന രീതിയാണിത്. പിടി വിടുവിക്കാൻ കഴിയാതെ വരുമ്പോൾ എതിരാളി തന്നെ വിടാൻ ആംഗ്യം കാണിക്കും. അതോടെ ആർക്കും സംശയമില്ലാതെ വിജയി ആരെന്നു വ്യക്തമാകും. അഞ്ചു മിനിട്ടാണ് ഗുസ്തി സമയം. ഏറ്റവും പെട്ടെന്ന് തന്നെ എതിരാളിയെ പരാജയപ്പെടുത്തുന്നതിലാണ് കാര്യം. കൈകാൽ കൊണ്ട് എതിരാളിയെ ചുറ്റി വളഞ്ഞ് പിടിയിലാക്കി കൈക്കുള്ളിലാക്കുന്നതാണ് ഒരു രീതി. ശ്വാസം മുട്ടിക്കുന്നു എന്നൊക്കെ കേൾക്കുമ്പോൾ പേടി തോന്നാമെങ്കിലും അതിന്റെയൊന്നും ആവശ്യമില്ല. പങ്കെടുക്കുന്നവരൊക്കെ പ്രൊഫഷണൽ കളിക്കാരാണ്. ചട്ടങ്ങളൊക്കെ നന്നായി നിശ്ചയമുള്ളവർ. എങ്കിലും എന്തെങ്കിലും അപകടം വന്നാൽ തങ്ങൾ ഉത്തരവാദി അല്ലെന്നു സംഘാടകരായ ‘ഗുഡ് ഫൈറ്റ്’ നേരത്തെ എഴുതി വാങ്ങും. കൃഷി കൊണ്ട് ശ്രദ്ധേയനായ റോക്ക്‌ലാൻഡിലുള്ള ഫിലിപ്പ് ചെറിയാന്റെ പുത്രനായ ഷിനു ഫിലിപ്പ് 2015…

ഫിലാഡല്‍ഫിയയില്‍ നടത്തപ്പെട്ട ബൈബിള്‍ സ്പെല്ലിംഗ് ബീ മല്‍സരം അവേശോജ്വലമായി

ഫിലാഡല്‍ഫിയ: മതബോധനസ്കൂള്‍ കുട്ടികളൂടെ വിശ്വാസപരിപോഷണ ത്തിന്‍റെ ഭാഗമായി ഫിലാഡല്‍ഫിയ സെന്‍റ് തോമസ് സീറോമലബാര്‍ ഫൊറോനാ ദേവാലയത്തില്‍ നടത്തപ്പെട്ട നാലാമതു ബൈബിള്‍ സ്പെല്ലിംഗ് ബീ മല്‍സരം മല്‍സരാര്‍ത്ഥികളുടെ പങ്കാളിത്തം, ഉന്നതനിലവാരം എന്നിവയാല്‍ ശ്രദ്ധേയമായി. കൊവിഡ് ഇടവേളക്കുശേഷം കഴിഞ്ഞ മാസം നടത്തപ്പെട്ട സ്ക്രിപ്സ് നാഷണല്‍ സ്പെല്ലിംഗ് ബീ പോലുള്ള പതിവു സ്പെല്ലിംഗ് ബീകളില്‍നിന്നു വ്യത്യസ്തമായി ബൈബിളിലെ തെരഞ്ഞെടുക്കപ്പെട്ട ഗ്രന്ഥത്തില്‍നിന്നുള്ള വാക്കുകള്‍ ഉപയോഗിച്ചു നടത്തപ്പെട്ട ബൈബിള്‍ സ്പെല്ലിംഗ് ബീ മല്‍സരാര്‍ത്ഥികള്‍ക്കൊപ്പം കാണികളിലും ആവേശമുണര്‍ത്തി. ദിവംഗതരായ കത്രീന മെതിക്കളം, ജോസഫ് മെതിക്കളം എന്നിവരുടെ സ്മരണാര്‍ത്ഥം അവരൂടെ മക്കളും, മതാധ്യാപകരുമായ ഡോ. ബ്ലസി മെതിക്കളം, ഡോ. ബിന്ദു മെതിക്കളം എന്നിവരാണു സ്പെല്ലിംഗ് ബീ വിജയികള്‍ക്കുള്ള കാഷ് അവാര്‍ഡ് സ്പോണ്‍സര്‍ ചെയ്തത്. കൊവിഡ് മഹാമാരിമൂലം രണ്ടുവര്‍ഷത്തെ ഇടവേളക്കുശേഷമാണു ഈ വര്‍ഷം മതബോധനസ്കൂള്‍ ബൈബിള്‍ സ്പെല്ലിംഗ് ബീ മല്‍സരം സംഘടിപ്പിച്ചത്. ബൈബിള്‍ ദിവസേന വായിക്കുന്നതിനും, പഠിക്കുന്നതിനുമുള്ള പ്രചോദനം…

സർവലോക പാസ്റ്റർ പരാഹ്ന ഭുക്കുകൾക്കും, സംഘടിത മത-ശാസ്ത്ര-സാമൂഹ്യ ചൂഷകർക്കും ഒരു തുറന്ന കത്ത്

അല്ലയോ മഹാനു ഭാവന്മാരേ, പത്തു രണ്ടായിരം കൊല്ലങ്ങൾക്ക് മുൻപ് മുതൽ നിങ്ങളുടെ വർഗ്ഗത്തിന്റെ ഇടക്കിടെയുള്ള ലോകാവസാന ഭീഷണിയുടെ ഉമ്മാക്കിക്കഥകളിൽ പേടിച്ചരണ്ടായിരുന്നുവല്ലോ ഞങ്ങൾ പാവങ്ങൾ തലമുറ തലമുറയായി ഇത്വരെയും ജീവിച്ചു വന്നത് എന്നതിൽ നിങ്ങൾ വിജയശ്രീലാളിതന്മാർ! എന്ത് കൊണ്ടെന്നാൽ നിങ്ങൾ അത് തക്കസമയത്ത് പറഞ്ഞ് തന്നത് കൊണ്ടായിരുന്നുവല്ലോ പേടിച്ചരണ്ട ഞങ്ങൾ അണ്ടി കളഞ്ഞ അണ്ണാന്മാരെപ്പോലെയും, വരിയുടച്ച ഉഴവ് കാളകളെപ്പോലെയും നിങ്ങളുടെ കൂടെ നിന്ന് മുദ്രാവാക്യം മുഴക്കിയതും, സർക്കാർഖജനാവുകളുടെ ചക്കരകുടങ്ങളിൽ നിന്ന് വരെ ന്യൂന പക്ഷാവകാശങ്ങളുടെ പേരിൽ എന്തെങ്കിലുമൊക്കെഅമക്കി ഞണ്ണാൻ അവസരം ലഭിച്ചതുമൊക്കെ എന്നതിനാൽ നിങ്ങൾ പരിശുദ്ധന്മാർ ! അതൊക്കെ പഴയ കഥ സാറന്മാരെ. പണ്ട് ഒരു ജൂലായ് പതിന്നാലാം തീയതി ലോകാവസാനം എന്ന നിങ്ങളുടെകൂട്ടായ പത്ര വാർത്തയിൽ മനമുടക്കിപ്പോയ ഞങ്ങളുടെ പാവം അന്തു, കൂലിപ്പണിയിൽ നിന്ന് അതുവരെ മിച്ചംപിടിച്ച അൽപ്പം സമ്പാദ്യം മുഴുവനും കൊണ്ട് കിട്ടാവുന്നിടത്തോളം ബോണ്ട വാങ്ങിത്തിന്…

യൂണിവേഴ്‌സിറ്റി ഓഫ് ടെക്സാസ് ഏഷ്യൻ സ്റ്റഡീസ് മലയാള പാഠ്യ പദ്ധതി: ജിജു കുളങ്ങര, ജോർജ് ചെറായിൽ ഇന്ത്യാ പ്രസ് ക്ലബ് കോഓർഡിനേറ്റർമാർ

യൂണിവേഴ്‌സിറ്റി ഓഫ് ടെക്സാസ് ഏഷ്യൻ സ്റ്റഡീസിന് കീഴിൽ നടന്ന് വരുന്ന, അമേരിക്കൻ യൂണിവേഴ്‌സിറ്റികളിൽ നടത്തുന്ന ഏക മലയാള പാഠ്യപദ്ധതിക്ക്, ലോകമെങ്ങുമുള്ള മലയാളി സമൂഹത്തിൻറെ സഹകരണം ലഭ്യമാക്കാൻ ഇന്ത്യാ പ്രസ് ക്ലബ് രംഗത്ത്. ഭാഗികമായി ഫെഡറൽ ഗവൺമെന്റിന്റേയും, യൂണിവേഴ്സിറ്റിയുടെയും, മലയാള ഭാഷാ സ്നേഹികളുടെയും, മറ്റ് സംഭാവനകളുടെയും പിൻബലത്തിലാണ് നിലവിൽ മലയാള പാഠ്യ പദ്ധതി നടന്നുവന്നിരുന്നത്. എന്നാൽ, നിലവിലെ പ്രതികൂല സാമ്പത്തിക സ്ഥിതി ഈ പദ്ധതിയുടെ നിലനിൽപിനെ തന്നെ ബാധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പാഠ്യ പദ്ധതി നിലനിർത്താൻ സാമ്പത്തിക സഹായം ലഭ്യമാക്കാനുള്ള പ്രചാരണ പരിപാടികൾ ഏറ്റെടുത്ത് നടപ്പിലാക്കാൻ ഇന്ത്യ പ്രസ് ക്ലബ് തീരുമാനമെടുത്തത്. കേരള നിയമസഭാ സ്‌പീക്കർ എം.ബി രാജേഷും, ഇന്ത്യാ പ്രസ് ക്ലബ് ഭാരവാഹികളും യൂണിവേഴ്‌സിറ്റി ഓഫ് ടെക്സാസ് ഏഷ്യൻ സ്റ്റഡീസ് സന്ദർശിച്ച വേളയിലാണ് ഈ നിർദ്ദേശം മുന്നോട്ട് വെച്ചത്. പ്രചാരണ പരിപാടികൾക്ക് രൂപം നൽകാൻ ജിജു തോമസ്…

ഫോമാ ടാമ്പ ജനറൽ ബോഡിയുടെ സത്യാവസ്ഥ (അരമന രഹസ്യം അങ്ങാടിപ്പാട്ട്)

ടാമ്പ/ഫ്ലോറിഡ: കഴിഞ്ഞ 10-12 കൊല്ലങ്ങളായി ഫോമാ എന്ന സംഘടന, പ്രവർത്തന ശൈലി കൊണ്ടും യുവ-വനിതാ പ്രതിനിധി ബലം കൊണ്ടും സമ്പുഷ്ടമായി വരുകയായിരുന്നു. അനിയൻ ജോർജ് സെക്രട്ടറിയായി തുടങ്ങി, പ്രസിഡൻറായി അവസാനിക്കുന്നിടത്തു നിന്നാണ് കഥകളുടെ തുടക്കം. എല്ലാ വർഷവും ജനറൽ ബോഡി നടത്തണമെന്നിരിക്കെ, 2021-ൽ നടക്കേണ്ടിയിരുന്ന ഫോമാ ജനറൽ ബോഡി, കോവിഡ് എന്ന കാരണം പറഞ്ഞ് തീയതികൾ പലതും മാറ്റി, നീട്ടി, നീട്ടി (ആദ്യം തീരുമാനിച്ചത് ജനുവരി 16, ഞായറാഴ്ച്ച ആയിരുന്നു. അന്ന് ടിക്കറ്റെടുത്ത അധികം പേരും 16 ന് തന്നെ ടാമ്പയിൽ എത്തിയിരുന്നു) അവസാനം ഏപ്രിൽ 30-ന് ടാമ്പായിൽ വച്ചു നടത്തപ്പെട്ടു. രംഗം-1 ഏപ്രിൽ 30 ന് നടക്കുന്ന ജനറൽ ബോഡിയിൽ പങ്കെടുക്കാനെത്തുന്ന പ്രതിനിധികളെ, ഏപ്രിൽ 26 ന് രാവിലെ പത്ത് മണിയോടു കൂടി, വെള്ളിയാഴ്ച്ച 29 ന് വൈകിട്ടത്തേക്ക് ജെയിംസ് ഇല്ലിക്കൽ തൻ്റെ വീട്ടിലേക്ക് ക്ഷണിക്കുന്നു.…

ദേശാടനക്കിളികള്‍ കരയാറില്ല (യാത്രാ വിവരണം): ഹണി സുധീര്‍

അംബര ചുംബികളായ നീലമലകൾ എന്നും മനസിനൊരു ദൗർഭല്യമാണ്. ആ കാഴ്ചകൾ കാണുമ്പോൾ മനസ്സിൽ മലപോലെ ഉറച്ചു നിൽക്കുന്ന പല പ്രയാസങ്ങളും അലിഞ്ഞില്ലാതാകുന്നത് വളരെ കൗതുകത്തോടെ തിരിച്ചറിയാറുമുണ്ട്. കൂടാതെ, ഗ്രാമങ്ങളിലൂടെയുള്ള യാത്രകളും. പച്ചവിരിച്ചനാടും പച്ച മനുഷ്യരും. ഹരിതത്തിന് മനുഷ്യന്റെ മേലുള്ള സ്വാധീനം ഏറേ വലുതാണ്. കാടിന്റെ മണമറിഞ്ഞു, ചീവിടുകളുടെ മർമ്മരം അറിഞ്ഞു പല പല ലതാദികൾ കണ്ടു, ചില നേരങ്ങളിൽ മാത്രം കിട്ടുന്ന അസുലഭ നിമിഷങ്ങൾ ആണതെല്ലാം. കാടിന്റെ മക്കൾ എന്നോ മണ്ണിന്റെ മക്കൾ എന്നോ ഒക്കെ നമ്മൾ പേരിട്ടു വിളിക്കുന്ന പച്ചയായ മനുഷ്യർ. നീണ്ട മഴദിവസങ്ങൾക്കു ശേഷം വരുന്നൊരു തെളിവെയിലിൽ, മാനം വെള്ളിമേഘങ്ങളെ പറത്തിവിട്ടു ഇളം നീല കമ്പളം ഉണങ്ങാൻ വിരിച്ചിടും. മഴ തുള്ളികൾ പെയ്തിറങ്ങിയ ഉന്മാദത്താൽ ഭൂമിയവൾ പച്ചപട്ടുവിരിച്ചു കിടക്കുന്നുണ്ടാകുമപ്പോൾ. തെളിനീരുറവകളിൽ വെയിൽ തട്ടി സ്ഫടികം പോലെ ചിതറുന്ന നേരങ്ങൾ. വെയിൽ മങ്ങുമ്പോൾ നീലമലകൾ ഇരുണ്ടു…

അക്രമിയുടെ വെടിയേറ്റ് ഡപ്യൂട്ടി ഷെറീഫ് കൊല്ലപ്പെട്ടു

മെരിലാന്‍ഡ്: മെരിലാന്‍ഡ് വിക്കോമിക്കൊ കൗണ്ടി ഡപ്യൂട്ടി ഷെറീഫ് ഗ്ലെന്‍ ഹില്ലാര്‍ഡ് അക്രമിയുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഓസ്റ്റിന്‍ ഡേവിഡ്സനാണ് (20) ഷെറിഫിനെ വെടിവെച്ച് കൊലപ്പെടുത്തിയത്. ഞായറാഴ്ച വൈകിട്ട് പ്രതി ഹിറ്റ്സ്‌വില്ല അപ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടെന്നറിഞ്ഞാണ് ഓഫിസര്‍ എത്തിയത്. പൊലീസിനെ കണ്ട ഓസ്റ്റിന്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസിനെതിരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ ഹില്ലാര്‍ഡിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഓസ്റ്റിനെ പിന്നീട് പോലീസ് പിടികൂടി ജയിലിലടച്ചു. പോലീസ് ഡിപ്പാര്‍ട്ട്മെന്റില്‍ 16 വര്‍ഷത്തെ സര്‍‌വ്വീസുള്ള ഗ്ലെന്‍ ഹില്ലാര്‍ഡിന്റെ 42-ആം ജന്മദിനം ഈ മാസമായിരുന്നു. മൂന്നു മക്കളുണ്ട്. സഹപ്രവര്‍ത്തകന്റെ ആകസ്മിക വിയോഗത്തില്‍ വികോമിക്കൊ കൗണ്ടി ജീവനക്കാര്‍ അനുശോചനം രേഖപ്പെടുത്തി.

ഐ.ഓ.സി വൈസ് ചെയർമാന്‍ ജോർജ് എബ്രഹാം ലോക കേരള സഭ അംഗം

ന്യൂയോർക്ക്: ഈ മാസം 16,17,18 തീയതികളിൽ തിരുവനന്തപുരത്തു നടക്കുന്ന മൂന്നാം ലോക കേരള സഭയിൽ ഇന്ത്യൻ ഓവർസീസ് കോൺഗസ് വൈസ് ചെയർമാനും എഴുത്തുകാരനും മുൻ യു.എൻ. ഉദ്യോഗസ്ഥനുമായ ജോർജ് എബ്രഹാമും അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. നിയമന അറിയിപ്പ് നേരത്തെ ലഭിച്ചിരുന്നു. കഴിഞ്ഞ തവണ കോൺഗ്രസ് അനുകൂല സംഘടനകൾ ലോക കേരളം സഭയിൽ നിന്ന് വിട്ടു നിന്നുവെങ്കിലും ഇത്തവണ സഹകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. അമേരിക്കയിൽ ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് തൊണ്ണൂറുകളിൽ രൂപം കൊണ്ടത് ജോർജ് എബ്രഹാമിന്റെ വസതിയിൽ വച്ചായിരുന്നു. തുടർന്ന് ദീർഘകാലം ഐ.എൻ.ഓസി. ജനറൽ സെക്രട്ടറിയായി. ഐ എൻ ഒ സിയുടെ ക്ഷണപ്രകാരം 2001 ൽ ന്യൂയോർക്കിലെത്തിയ സോണിയാഗാന്ധിയാണ് അതിന്റെ ഉദ്ഘാടനം നിർവഹിച്ചത്. സോണിയാ ഗാന്ധിയുടെ കൂടെ മുൻ പ്രധാനമന്ത്രി മന്മോഹൻ സിംഗ്, മുൻ വിദേശകാര്യമന്ത്രി നട്‌വര്‍ സിംഗ്, മുരളി ദിയോറ, ജയറാം രമേശ് എന്നിവരും സന്നിഹിതരായിരുന്നു. ന്യൂയോർക്കിലെ ഷെറട്ടൺ…

യുവ കലാപ്രതിഭകള്‍ക്ക് ബോണ്‍ ടു ഷൈന്‍ സ്‌ക്കോളര്‍ഷിപ്പുമായി സീ, ഗിവ് ഇന്ത്യ സംയുക്ത സംരംഭം

കൊച്ചി: രാജ്യത്തെ വളര്‍ന്നുവരുന്ന ബാല കലാകാരന്‍മാര്‍ക്കുളള ചവിട്ടുപടിയായി ബോണ്‍ ടു ഷൈന്‍ എന്ന സ്‌കോളർഷിപ്പ് സംരംഭവുമായി സീ എന്റടെയിന്‍മെന്റ് എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ സി.എസ്.ആർ വിഭാഗവും ഗിവ് ഇന്ത്യയും. കലാപരമായ കഴിവ് പ്രകടമാക്കുന്ന മികച്ച പ്രതിഭകളെ തിരിച്ചറിഞ്ഞ് അവരുടെ തിളക്കം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യമാണ് ഈ ശ്രമത്തിന് പിന്നിലുള്ളത്. പെണ്‍കുട്ടികളെ ശാക്തീകരിക്കുന്നതിനും ഇന്ത്യന്‍ കലാരൂപങ്ങള്‍ക്ക് ഒരു പുനര്‍ജനി നല്‍കാനുമുള്ള ഒരു മാര്‍ഗമായിട്ടാണ് ഈ സ്‌ക്കോളര്‍ഷിപ്പിനെ കാണുന്നത്. വിവിധ കലാരൂപങ്ങളിലായി എത്രയോ പ്രതിഭകള്‍ ഉള്ള രാജ്യമാണ് ഇന്ത്യ. എന്നാല്‍ വളരെ അപൂര്‍വ്വമായി മാത്രമാണ് അവരുടെ കഴിവുകള്‍ അംഗീകരിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്നത്. പരിമിതമായ മാര്‍ഗ്ഗങ്ങളിലൂടെ മാത്രം തങ്ങളുടെ കഴിവുകള്‍ക്ക് പ്രചോദനം ലഭിക്കുന്നുള്ളൂ എന്ന് ആശങ്ക കാരണം വിവിധ കലാരൂപങ്ങളില്‍ വൈദഗ്ധ്യം തെളിയിച്ച കരകൗശല കലാകാരന്‍മാരുടെ എണ്ണം കുറഞ്ഞ് വരുന്നതായിട്ടാണ് കാണുന്നത്. ഇത്തരം മതില്‍ക്കെട്ടുകള്‍ തകര്‍ത്ത് രാജ്യത്തെ അടുത്ത തലമുറയുടെ റോള്‍ മോഡലുകളാകാനും…