സാക്രമെന്റോ (കാലിഫോർണിയ): ടെക്സസിലെ യുവാൽഡിയയിലെ പ്രൈമറി സ്കൂളിൽ വെടിയേറ്റ് മരിച്ച 19 കുട്ടികൾക്ക് സാക്രമെന്റോ സെന്റ് ജോൺ പോൾ സെക്കൻഡ് ക്‌നാനായ കത്തോലിക്കാ മിഷനിലെ ചെറുപുഷ്‌പ മിഷൻ ലീഗ് ആദരാഞ്ജലികൾ അർപ്പിച്ചു. മിഷൻ ലീഗ് യുണിറ്റ് ഭാരവാഹികളായ ഗബ്രിയേൽ മരങ്ങാട്ടിൽ, ഫ്ലേവിയ ബിനോയ്, സേറ പുത്തൻപുരയിൽ, ഡാനിയേൽ പറാത്തത് എന്നിവരുടെ നേതൃത്വത്തിൽ മെഴിത്തിരികൾ തെളിച്ചു പ്രത്യേക പ്രാത്ഥനകളും ജപമാലയും അർപ്പിച്ചു. മിഷൻ ലീഗ് യൂണിറ്റ് ഡയറക്ടർ ഫാ. റെജി തണ്ടാരശ്ശേരി, വൈസ് ഡയറക്ടർ റ്റുറ്റു ചെരുവിൽ, ഓർഗനൈസർ ആലിസ് ചാമക്കയിൽ, ഡി.ആർ.ഇ പ്രിൻസ് കണ്ണോത്തറ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Category: AMERICA
ഭാര്യയേയും ഒരു വയസ്സുള്ള മകളെയും വെടിവച്ചു കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു
റിവര്‍ഡെയ്ല്‍ (ജോര്‍ജിയ) : ഭാര്യയെയും ഒരു വയസ്സുള്ള മകളേയും വെടിവച്ചു കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. ജൂണ്‍ 11 ശനിയാഴ്ച ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍ വച്ചാണു ഭാര്യയെ ആദ്യം വെടിവച്ചു കൊലപ്പെടുത്തിയത്. പിന്നീട് അവിടെയുണ്ടായിരുന്ന ഭാര്യാ മാതാവിനേയും വെടിവച്ചു. ഇവര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. ഈ സംഭവത്തിനുശേഷം ഒരു വയസുള്ള മകളെ തട്ടിയെടുത്ത് ഭര്‍ത്താവ്(ഡാരിയന്‍ ബെനറ്റ്, 38) അവിടെ നിന്നു രക്ഷപ്പെട്ടു. തുടര്‍ന്ന് പൊലിസ് ആംബര്‍ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഞായറാഴ്ച രാവിലെ ഇയാള്‍ പൊലീസില്‍ വിളിച്ച. മകളെ വെടിവച്ചു കൊല്ലുവാന്‍ പോകുകയാണെന്ന് അറിയിച്ചു. റിവര്‍ഡെയ്ല്‍ റോഡിനു സമീപമുള്ള ഒരു പള്ളിക്കു സമീപം നിന്നായിരുന്നു ഡാരിയന്‍ പൊലീസിനെ വിളിച്ചത്. സംഭവ സ്ഥലത്തു പൊലീസ് എത്തിച്ചേരുന്നതിനു മുന്‍പ് ഒരു വയസ്സുള്ള കുട്ടിക്കു നേരെ നിറയൊഴിച്ചിരുന്നു. തുടര്‍ന്ന് തോക്ക് ഉപയോഗിച്ച് സ്വയം ആത്മഹത്യ ചെയ്യുകയും ചെയ്തു. സംഭവം നടന്ന ശനിയാഴ്ച വീട്ടില്‍…
ഫോമയുടെ സ്ത്രീ പക്ഷ നിലപാടുകളും മത്സരാർത്ഥികളും: ലളിത രാമമൂർത്തി
ഫോമയുടെ മയൂഖം 2022 സൗന്ദര്യ മത്സരത്തിന്റെ ഒന്നര വർഷക്കാലം നീണ്ട് നിന്ന വിവിധ ഘട്ടങ്ങൾ കടന്ന് വിജയത്തിലെത്തി കിരീടം ചൂടുവാനുള്ള അവസരം ലഭിച്ച വനിതയെന്നുള്ള നിലയിൽ , സ്ത്രീകളോട് ഫോമാ പുലർത്തി പോരുന്ന ബഹുമാനവും, ഫോമയുടെ വനിതാ ഫോറം പ്രവർത്തകർക്ക് ഫോമ നൽകുന്ന പരിഗണനയും കണ്ട് ഏറെ സന്തോഷിച്ചിരുന്നു. എന്നാൽ നിർഭാഗ്യകരമെന്ന് പറയട്ടെ, ഫോമയുടെ റ്റാമ്പായിൽ വെച്ച് നടന്ന സമ്മേളനവേദിയിൽ ചില സ്ഥാനാർത്ഥി മോഹികളുടെയും, സ്വാർത്ഥ താല്പര്യക്കാരുടെയും, പെരുമാറ്റം എന്നെ വല്ലാതെ വേദനിപ്പിച്ചു. ഫോമയുടെ സമ്മേളനത്തെ മൊത്തം ഹൈജാക്ക് ചെയ്യുന്ന മോശം പ്രവണതയെ തടയാൻ ആർക്കും കഴിഞ്ഞില്ല എന്നത് സങ്കടകരമായി തോന്നി. ഫോമാ നിലകൊള്ളുന്ന മൂല്യങ്ങൾക്കും ആശയങ്ങൾക്കും കടകവിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ചിലരെങ്കിലും ആ സമ്മേളനത്തെയും മയൂഖം പരിപാടിയെയും തകർക്കാൻ ശ്രമിച്ചുവെന്നത് വേദനാജനകമാണ്. അതും ഒരു പ്രസിഡന്റ് സ്ഥാനാർത്ഥിയുടെ നേതൃത്വത്തിൽ. അദ്ദേഹത്തിന്റെ മുന്നണിയിൽ നിന്ന് മത്സരിക്കുന്നവർ തന്നെയാണ്…
ഹൂസ്റ്റൺ എക്യൂമെനിക്കൽ ക്രിക്കറ്റ് ടൂർണമെന്റ് സമാപിച്ചു; സെന്റ് ജോസഫ് സീറോ മലബാർ ഫൊറോനാ ടീം ജേതാക്കൾ
ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ (ഐസിഇസിഎച്ച്) ആഭിമുഖ്യത്തിൽ രണ്ടു മാസമായി നടന്നു വന്നിരുന്ന എക്യൂമെനിക്കൽ ക്രിക്കറ്റ് ടൂർണമെന്റിന്റെ ആവേശകരമായ ഫൈനൽ മത്സരത്തിൽ സെന്റ് ജോസഫ് സീറോ മലബാർ ഫൊറോനാ ചർച്ച് ടീം ചാമ്പ്യന്മാരായി. പെയർലാൻഡ് സെന്റ് മേരീസ് സീറോ മലബാർ കാത്തലിക് ചർച്ച് റണ്ണർ അപ്പ് ട്രോഫിയിലും മുത്തമിട്ടു. വിജയികൾക്കുള്ള ട്രോഫി സ്റ്റാഫ്‌ഫോർഡ് സിറ്റി പ്രോടെം മേയർ കെൻ മാത്യു നൽകി. റണ്ണർ അപ്പ് ടീമിനുള്ള ട്രോഫി റവ.ഡോ. ജോബി മാത്യുവും നൽകി. വിജയികൾക്ക് എബി കെ. മാത്യു സംഭാവന ചെയ്ത കെ.കെ. മാത്യു മെമ്മോറിയൽ ട്രോഫിയും റണ്ണർ അപ്പിന് ബിജു ചാലക്കൽ സംഭാവന ചെയ്ത ട്രോഫിയും സമ്മാനിച്ചു. മറ്റ് വ്യക്തിഗത ട്രോഫികൾ ടൂർണമെന്റ് ഗ്രാൻഡ് സ്‌പോൺസർ ജോർജ് ജോസഫ് (യൂണൈറ്റഡ് ടാക്സ് ആൻഡ് ഇൻഷുറൻസ്) സംഭാവന ചെയ്തു. ജൂൺ 4 ശനിയാഴ്ച…
സീറോ മലബാര്‍ ഇന്‍റര്‍ചര്‍ച്ച് വോളിബോള്‍ ടൂര്‍ണമെന്‍റ് ജൂലൈ 9 നു ഫിലാഡല്‍ഫിയയില്‍
ഫിലാഡല്‍ഫിയ: സെന്‍റ് തോമസ് സീറോമലബാര്‍ എവര്‍ റോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള പതിനൊന്നാമതു മലയാളി ഇന്‍റര്‍ചര്‍ച്ച് ഇന്‍വിറ്റേഷണല്‍ വോളിബോള്‍ ടൂര്‍ണമെന്‍റ് ജൂലൈ 9 ശനിയാഴ്ച്ച നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു. സെന്‍റ് തോമസ് സീറോമലബാര്‍ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിന്‍റെ വോളിബോള്‍ കോര്‍ട്ടിലായിരിക്കും ടൂര്‍ണമെന്‍റ് ക്രമീകരിക്കുക. ടൂര്‍ണമെന്‍റിന്‍റെ വിജയത്തിനായി ദേവാലയഭാരവാഹികള്‍ക്കൊപ്പം ഫിലാഡല്‍ഫിയയിലേയും പരിസരപ്രദേശങ്ങളിലേയും സ്പോര്‍ട്ട്സ് സംഘാടകരും, വോളിബോള്‍ താരങ്ങളും, അഭ്യുദയകാംക്ഷികളും ഒരുമയോടെ പ്രവര്‍ത്തിക്കുന്നു. 10 വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്രാദേശികതലത്തില്‍ ആരംഭിച്ച വോളിബോള്‍ ടൂര്‍ണമെന്‍റിന്‍റെ ഫൈനല്‍ മല്‍സരത്തില്‍ വിജയിക്കുന്ന ടീമിനു സീറോമലബാര്‍ എവര്‍ റോളിംഗ് ട്രോഫിയും, കാഷ് അവാര്‍ഡും, വ്യക്തിഗതമിഴിവു പുലര്‍ത്തുന്നവര്‍ക്കു പ്രത്യേക ട്രോഫികളും ലഭിക്കും. ജൂലൈ 9 ശനിയാഴ്ച്ച ഉച്ചക്കു രണ്ടുമണിമുതല്‍ ലീഗ്, സെമിഫൈനല്‍, ഫൈനല്‍ മല്‍സരങ്ങള്‍ നടക്കും. ഫിലാഡല്‍ഫിയയിലേയും സമീപപ്രദേശങ്ങളിലേയും പള്ളികളില്‍നിന്നുള്ള ടീമുകള്‍ മല്‍സരങ്ങളില്‍ പങ്കെടുക്കും. മല്‍സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തിരിക്കണം. സീറോമലബാര്‍ ഇടവകവികാരി റവ. ഫാ.…
രത്നസ്വാമി തമിൾ സെൽവൻ അന്തരിച്ചു
ഫിലാഡൽഫിയ: രത്നസ്വാമി തമിൾ സെൽവൻ ഫിലാഡൽഫിയയിൽ അന്തരിച്ചു. പോളിൻ മേരി യുടെയും രത്നസ്വാമി എം ആർ ഇ യുടെയും സീമന്ത പുത്രനാണ്. മുംബൈ മുലൻഡിൽ റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ അസിസ്റ്റൻഡ് ജനറൽ മാനേജർ ആയി പ്രവർത്തിച്ചിട്ടുണ്ട്. തൊഴിൽ വിരമിച്ചതിനു ശേഷം ഹോംഗ് കോങ്ങ് , യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളിൽ വിശ്രമ ജീവിതം നയിച്ച് വരികയായിരുന്നു. പൊതു ദർശനം ജൂൺ 14 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് പെൻസിൽവാനിയ റൈഡൽ സെയിൻറ്റ് ഹിലാരി പോയിട്ടേഴ്‌സ് ചർച്ചിൽ വച്ച് നടത്തപ്പെടും. തുടർന്ന് സംസ്കാരം ബെൻസേലം റിസറൿഷൻ സെമിത്തേരിയിൽ 10 മണിക്ക് നടക്കും. മേഴ്‌സി തമിൾ സെൽവൻ ആണ് ഭാര്യ. പ്രിയ ആൻറ്റണി, പ്രവീൺ സെൽവൻ (ടിഷ) എന്നിവർ മക്കളാണ്. കൊച്ചുമക്കൾ ഇവാൻ, ടിയാര, അമേലിയ, എലിയോട്ട്. പൂംകുഴലി (തനരാജ്), സുന്ദർ (ഹിൽഡ), ആർ ഇളങ്കോ (അനിത) എന്നിവർ സഹോദരങ്ങളാണ്.
പലവഴി, പെരുവഴി (ഓട്ടംതുള്ളല്‍): ജോണ്‍ ഇളമത
പലവഴി പെരുവഴി പെരുമക്കായ്! കേരള സഭയില്‍ കേട്ടവരെല്ലാം ചാടികയറി ചാകര പോലെ! പലവഴി……. ഇനി ഒന്നിനുമൊരു കുറവല്ലിവിടെ മലയാളിക്കു മലനാട്ടിലംഗീകാരം! പലവഴി……. കോരനു കുമ്പിളീ കഞ്ഞിയതോര്‍ത്തോ! പിളരും സംഘടന വളരും പാരകളായ്! പലവഴി…….. നാട്ടില്‍ ചെളി വാരി എറിഞ്ഞു കളിക്കും രാഷ്ട്രീയമിവിടെയു- മങ്ങനെയെന്നോ! പലവഴി……. ഇക്കളി കണ്ടു മടുത്തു മലയാളി! മുക്കിനു മുക്കിനു സംഘടനകള്‍! പലവഴി……… പ്രസ് ക്ലബുകള്‍ നിരവധി! ഫോമാ, ഫോക്കാനാ ലാനായങ്ങനെ! പലവഴി……. ഒന്നിനുമൊരു കുറവില്ലിവിടെ എന്നിട്ടും- മലയാളി മടുത്തു! പലവഴി……..
ഗണ്‍ വയലന്‍സിനെതിരെ വിദ്യാര്‍ഥികളുടെ രാജ്യവ്യാപക പ്രതിഷേധം
വാഷിംഗ്ടണ്‍: സമീപകാലത്ത് അമേരിക്കയില്‍ നടന്ന മാസ് ഷൂട്ടിങ്ങിനും ഗണ്‍ വയലന്‍സിനുമെതിരെ രാജ്യവ്യാപകമായി വിദ്യാര്‍ഥികള്‍ പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിച്ചു. മാര്‍ച്ച് ഫോര്‍ അവര്‍ ലൈവ്‌സ് ആണു റാലി സംഘടിപ്പിച്ചത്. ആയിരക്കണക്കിനു പ്രതിഷേധക്കാര്‍ അമേരിക്കന്‍ തെരുവീഥികളെ പ്രകമ്പനം കൊളളിച്ചു. ഉവാള്‍ഡ, ടെക്‌സസ്, ബഫല്ലോ, ന്യൂയോര്‍ക്ക് ഉള്‍പ്പെടെ ഈയിടെ നടന്ന മാസ് ഷൂട്ടിങ്ങുകളില്‍ വിദ്യാര്‍ഥികളും അധ്യാപകരും ഉള്‍പ്പെടെ നിരവധിപ്പേര്‍ കൊല്ലപ്പെടുകയും ഒട്ടേറെപ്പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. അതിശക്തവും സുതാര്യവുമായ ഗണ്‍ കണ്‍ട്രോള്‍ നിയമങ്ങള്‍ വേണമെന്നു ലോ മേക്കേഴ്‌സ് ഉള്‍പ്പെടെയുള്ള ഭരണാധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതിനും വേണ്ടിയാണു വിദ്യാര്‍ഥികള്‍ രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ട 450 കേന്ദ്രങ്ങളില്‍ നൂറുകണക്കിനാളുകളെ ഉള്‍പ്പെടുത്തി റാലി സംഘടിപ്പിച്ചത്. വാഷിംഗ്ടണ്‍ ഡിസിയില്‍ ഉച്ചയ്ക്ക് 12 -ന് ആരംഭിച്ച റാലി പന്ത്രണ്ടു മണിയോടെ സമാപിച്ചു. മൊണ്ടാനയില്‍ നിന്നുള്ള ഡമോക്രാറ്റിക് പ്രതിനിധി കോറി ബുഷ് റാലിയെ സംബോധന ചെയ്ത തനിക്കു…
25 പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതിനു അനുമതി ആവശ്യപ്പെട്ട് അറ്റോർണി ജനറൽ കോടതിയിൽ
ഒക്കലഹോമ: ഒക്ലഹോമ ജയിലിൽ വധശിക്ഷ കാത്തു കഴിയുന്ന 25 പേരുടെ ശിക്ഷ നടപ്പാക്കുന്നതിനുള്ള തീയതി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട്ന അറ്റോർണി ജനറൽ സംസ്ഥാനത്തെ ഉയർന്ന അപ്പീൽസ് കോടതിയിൽ ജൂൺ 10 വെള്ളിയാഴ്ച അപേക്ഷ സമർപ്പിച്ചു .മാരകമായ വിഷം കുത്തിവെച്ച് കൊല്ലുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഫെഡറൽ കോടതിയിൽ സമർപ്പിച്ച 25 പേരുടെയും വ്യക്തിഗത ഹർജികൾ തള്ളിയതോടെയാണ് വധ ശിക്ഷയുമായി മുന്നോട്ടു പോകാൻ അറ്റോർണി ജനറൽ ജോൺ ഒ കോണർ തീരുമാനിച്ചത് , ആദ്യ വധശിക്ഷ നടപ്പാക്കേണ്ടത് 1997 ൽ ചോക്റ്റോയിൽ മയക്കുമരുന്നു വാങ്ങുന്നതിനു അമ്പതു ഡോളർ നല്കാൻ വിസമ്മതിച്ച സഹപ്രവർത്തകനെ ചുറ്റികകടിച്ചു കൊലപ്പെടുത്തിയ കേസിൽ വധശിക്ഷക് വിധിക്കപെട്ട ജെയിംസ് കോഡിങ്ട്ടന്റേത് ഓഗസ്റ് ആദ്യ വാരവും തുടർന്ന് ഓരോ ആഴ്ച ഇടവിട്ടും വേണമെന്നാണ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് ഓഫ് കറക്ഷൻസ് ആവശ്യപ്പെട്ടിരിക്കുന്നത്.
അമേരിക്കയില്‍ പെൺകുട്ടികള്‍ നേരത്തേ പ്രായപൂർത്തിയാകുന്നു: പഠനം
ന്യൂയോർക്ക്: അമേരിക്കയിലെ പെൺകുട്ടികൾ മുൻകാലങ്ങളെ അപേക്ഷിച്ച് നേരത്തെ പ്രായപൂർത്തിയാകുന്നു, ഇത് യുവതികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് ദീർഘകാല പ്രതികൂല ഫലങ്ങൾ ഉണ്ടാക്കുമെന്ന് ചില വിദഗ്ധർ ഭയപ്പെടുന്നു. പഠനമനുസരിച്ച്, യു എസിലെ പ്രായപൂർത്തിയാകുന്നതിന്റെ ശരാശരി പ്രായം സ്ത്രീകൾക്ക് ശാസ്ത്രീയമായി അംഗീകരിക്കപ്പെട്ട 12 വയസ്സിൽ നിന്ന് 10 ആയി കുറഞ്ഞു. വർദ്ധിച്ചുവരുന്ന പൊണ്ണത്തടിയാണ് ഇതിന് കാരണമെന്ന് വിദഗ്ധർ വിശ്വസിക്കുന്നു. ഇത് പ്രായപൂർത്തിയാകാൻ ത്വരിതപ്പെടുത്തുന്നതിന് മോശം ഭക്ഷണക്രമത്തിന് കാരണമാകുന്നു. മറ്റ് ചിലർ ഇത് പ്രത്യേക ഹോർമോണുകളുടെ അസന്തുലിതാവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വിശ്വസിക്കുന്നു, മറ്റുള്ളവർ ഇത് അക്രമാസക്തമായ ബാല്യകാലം മൂലമാണെന്ന് വിശ്വസിക്കുന്നു. നേരത്തെയുള്ള പ്രായപൂർത്തിയാകുന്നതും ക്യാൻസറിന്റെ വികാസവും തമ്മിലുള്ള വിശദീകരിക്കാനാകാത്ത ബന്ധം, ഒരു പെൺകുട്ടി വളരെ വേഗത്തിൽ വളരുന്നത് സൃഷ്ടിക്കുന്ന അസുഖകരമായ അനുഭവങ്ങൾ എന്നിവ പോലുള്ള ദീർഘകാല നെഗറ്റീവ് പ്രത്യാഘാതങ്ങളും ഉണ്ട്. നോർത്ത് കരോലിന സർവകലാശാലയിലെ പൊതുജനാരോഗ്യ ഗവേഷകയായ മാർസിയ ഹെർമൻ-ഗിഡൻസ്, 1990-കളുടെ മധ്യത്തിൽ…
