ഉവാള്‍ഡെയിലെ വേദനയില്‍ പങ്കു ചേരുന്നുവെന്നു ബൈഡൻ

ടെക്സാസ് (ഉവാള്‍ഡെ): അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഞായറാഴ്ച ടെക്‌സസിലെ ഉവാള്‍ഡെയിലെത്തി വെടിവെപ്പില്‍ മരിച്ച റോബ് എലിമെന്ററി സ്‌കൂളിലെ 19 കുട്ടികളുടെയും രണ്ട് അധ്യാപികമാരുടെയും കുടുംബാംഗങ്ങളെ കണ്ടു നേരിട്ട് അനുശോചനം രേഖപ്പെടുത്തി . അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും മാരകമായ മൂന്നാമത്തെ സ്‌കൂള്‍ കൂട്ടക്കൊലയിൽ രാജ്യം നടുങ്ങിയിരിക്കുകയാണെന്ന് പ്രസിഡന്റ് പറഞ്ഞു . കമ്മ്യൂണിറ്റി നേതാക്കള്‍, വിശ്വാസികള്‍, വെടിവയ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ എന്നിവരുമായി ബൈഡന്‍ കൂടിക്കാഴ്ച നടത്തി. ”ഈ വിനാശകരമായ സമയത്ത് സമൂഹത്തിന് പിന്തുണ നല്‍കേണ്ടതും ഇരകളുടെ കുടുംബങ്ങള്‍ക്കൊപ്പം ഉണ്ടായിരിക്കേണ്ടതും പ്രധാനമാണെന്ന് പ്രസിഡന്റും പ്രഥമ വനിതയും വിശ്വസിക്കുന്നുവെന്ന് പ്രസ് സെക്രട്ടറി കരീന്‍ ജീന്‍പിയറി നേരത്തെ മാധ്യമപ്രവര്‍ത്തകരോട് നേരത്തെ പറഞ്ഞിരുന്നു പ്ര സിഡന്റും പ്രഥമ വനിതയും ഉവാള്‍ഡെയിലെ കുടുംബാംഗങ്ങളുടെയും കമ്മ്യൂണിറ്റി അംഗങ്ങളുടെയും വേദനയില്‍ പങ്കു ചേരുന്നുവെന്നും ,അവരുടെ സങ്കടത്തിലും ആഘാതത്തിലും കുറച്ച് ആശ്വാസമാകും തങ്ങളെന്നും എന്ന് പ്രസിഡന്റ് പറഞ്ഞു. ”ഒരു രാഷ്ട്രമെന്ന…

യുഎസ് ക്യാപിറ്റോള്‍ ആക്രമണം: പ്രൗഡ് ബോയ്സ് നേതാവ് ടാറിയോയുടെ ഹര്‍ജി കോടതി തള്ളി

വാഷിംഗ്ടണ്‍: കഴിഞ്ഞ വർഷം യുഎസ് ക്യാപിറ്റോളിനു നേരെ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട ക്രിമിനൽ കുറ്റങ്ങൾ ചുമത്തി വിചാരണ കാത്തിരിക്കുന്നതിനിടെ, ജയിലിൽ നിന്ന് മോചിപ്പിക്കാനുള്ള വലതുപക്ഷ ഗ്രൂപ്പായ പ്രൗഡ് ബോയ്‌സിന്റെ മുൻ ഉന്നത നേതാവ് എൻറിക് ടാരിയോയുടെ ഏറ്റവും പുതിയ അഭ്യർത്ഥന ജഡ്ജി നിരസിച്ചു. ടാറിയോയ്‌ക്കെതിരായ തെളിവുകൾ “വളരെ ശക്തമാണ്” എന്നും, ഒരു ബോണ്ടും വീട്ടു തടങ്കലും പോലുള്ള നടപടികൾ “ടാരിയോ ഉയർത്തുന്ന അപകട ഭീഷണിയെ വേണ്ടത്ര ലഘൂകരിക്കുന്നില്ല” എന്നും യുഎസ് ജില്ലാ ജഡ്ജി തിമോത്തി കെല്ലി ഉത്തരവില്‍ പറഞ്ഞു. ഭാവിയിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് ഗവൺമെന്റിന്റെ നിയമാനുസൃതമായ പ്രവർത്തനത്തിന് സമാനമായ വെല്ലുവിളികൾ ആസൂത്രണം ചെയ്യാനുള്ള വൈദഗ്ധ്യവും വിഭവങ്ങളും നെറ്റ്‌വർക്കുകളും ടാറിയോയ്‌ക്കുണ്ടെന്നും ജസ്റ്റിസ് കെല്ലി പറഞ്ഞു. ഫ്ലോറിഡയിലെ ഒരു ജഡ്ജി മുമ്പ് ടാറിയോയുടെ പ്രീട്രയൽ റിലീസിനുള്ള അഭ്യർത്ഥന നിരസിച്ചിരുന്നു. ആ ഉത്തരവ് പുനഃപരിശോധിക്കാനാണ് ടാരിയോ കെല്ലിയോട് ആവശ്യപ്പെട്ടത്. ജോ ബൈഡന്റെ…

ടെക്സസിലെ സ്കൂൾ വെടിവയ്പ്പ്: തോക്ക് നിയന്ത്രിക്കാനുള്ള ആഹ്വാനത്തിനിടയിൽ ബൈഡൻ ഉവാള്‍ഡെ സന്ദര്‍ശിക്കുന്നു

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ടെക്സസിലെ ഉവാൾഡെ സന്ദർശിക്കുന്നു. റോബ് എലിമെന്ററി സ്‌കൂളിൽ നടന്ന കൂട്ട വെടിവയ്പിൽ പരിക്കേറ്റവരേയും കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളേയും കാണുമ്പോൾ തോക്ക് നിയന്ത്രണ നിയമം പാസാക്കാൻ കോൺഗ്രസിനോട് ആവശ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. റോബ് എലിമെന്ററി സ്കൂളിൽ വെടിവയ്പ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍, കമ്മ്യൂണിറ്റി നേതാക്കൾ, മതനേതാക്കള്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്താൻ ബിഡനും ഭാര്യ ജിൽ ബൈഡനും ഞായറാഴ്ച ടെക്സസിലെത്തും. താനും പ്രഥമ വനിതയും ഉവാൾഡെയിലെ കുടുംബങ്ങളെയും കമ്മ്യൂണിറ്റി അംഗങ്ങളെയും “അവരുടെ വേദനയിലും, ഞെട്ടലിലും സങ്കടത്തിലും ആഘാതത്തിലും തങ്ങളും പങ്കു ചേരുന്നതായി അറിയിക്കും. അത് സമൂഹത്തിന് കുറച്ച് ആശ്വാസം നൽകുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രസിഡന്റ് പറഞ്ഞു. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും മാരകമായ മൂന്നാമത്തെ സ്കൂൾ വെടിവയ്പ്പാണ് ഇക്കഴിഞ്ഞ ചൊവ്വാഴ്ച നടന്നത്. ഏറ്റവും പുതിയ കൂട്ടക്കൊല അമേരിക്കയില്‍ തോക്ക് നിയന്ത്രണത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് തിരികൊളുത്തി. തോക്ക് നിയന്ത്രണ നിയമം പാസാക്കാൻ കോൺഗ്രസിനോട്…

നാല് നായ്ക്കൾ ചൂടേറ്റ് ചത്ത സംഭവം; യുവതി അറസ്റ്റിൽ

ഫ്ളോറിഡ: ചുട്ടുപൊള്ളുന്ന വെയിലിൽ കാറിനകത്ത് അടക്കപ്പെട്ട 4 നായ്ക്കൾ ചൂടേറ്റ് ചത്ത സംഭവത്തിൽ മിസൗറിയിൽ നിന്നുള്ള 25 വയസുകാരിയെ മെയ് 26 വ്യാഴാഴ്ച അറസ്റ്റ് ചെയ്തതായി സെൻട്രൽ ഫ്ളോറിഡാ പോലീസ് അറിയിച്ചു. മിസ്സൗറി ഗെയ്ൻസ് വില്ലയിലാണ് സംഭവം. റസ്റ്റോറന്റിനു സമീപം പാർക്ക് ചെയ്തിരുന്ന കാറിൽ നായ്ക്കളെ കണ്ട വഴിയാത്രക്കാരി ക്കാരിയാണ് വിവരം ബീച്ച് പോലീസിനെ അറിയിച്ചത്. നാലു ഡോർ ഗ്ളാസ്സുകളും കയറ്റിയിട്ടു. എയർ കണ്ടീഷണർ പ്രവർത്തന രഹിതമായ കാറിനകത്തായിരുന്നു നാലും രണ്ടും വയസ്സുള്ള രണ്ടും പന്ത്രണ്ട് ആഴ്ച പ്രായമുള്ള രണ്ടും നായ്ക്കൾ ചത്തു കിടക്കുന്നതായി പോലീസ് കണ്ടെത്തിയത്. ഈ സമയം കാറിന്റെ ഉടമസ്ഥയായിരുന്ന റ്റീഷ്യ വൈറ്റ് (25) റെസ്റ്ററന്റിലായിരുന്നു. ഒരു മണിക്കൂർ മുമ്പാണ് നായ്ക്കളെ പരിശോധിച്ച ശേഷം റെസ്റ്റോറന്റിലേക്കു പോയതെന്നും തിരിച്ചു വരുമ്പോൾ ചത്തുകിടക്കുകയായിരുന്നുവെന്നും ഇവർ പോലീസിനെ അറിയിച്ചു. ആനിമൽ ക്രൂവൽറ്റി ചാർജ്ജ് ചെയ്ത അറസ്റ്റ് ചെയ്ത…

മാധ്യമ പ്രവർത്തകർക്ക് അഭിമാനം പകരുന്ന പ്രസ് ക്ലബ് സമ്മേളനം ഇന്ന്

ഹ്യൂസ്റ്റൺ: സ്റ്റാഫോർഡ് അൺഫോർഗറ്റബിൾ മെമ്മറീസ് ഇവൻറ് സെന്ററിൽ ഇന്ന് നടക്കുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ദേശീയ പ്രവർത്തകസമിതിയുടെ പ്രവർത്തനോദ്ഘാടനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. അമേരിക്കയിലെ യഥാർത്ഥ മാധ്യമ പ്രവർത്തകർക്ക് അഭിമാനം പകരുന്ന മറ്റൊരു സമ്മേളനത്തിനാണ് ഹ്യൂസ്റ്റൺ വേദിയാകുന്നത്. കേരള നിയമസഭ സ്പീക്കർ എം. ബി രാജേഷിനു പുറമെ കൈരളി ന്യൂസ് എഡിറ്റർ പി.ആർ സുനിൽ, ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്‌ജ്‌ കെ.പി ജോർജ്, മിസ്സോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട് , ഫോർട്ട് ബെൻഡ് കൗണ്ടി കോർട്ട് ഓഫ് ലോ (No.3 ) ജഡ്‌ജ്‌ ജൂലി മാത്യു, സ്റ്റാഫോർഡ് സിറ്റി പ്രൊടെം മേയർ കെൻ മാത്യു എന്നിവർ പങ്കെടുക്കുന്ന സമ്മേളനം എന്ത് കൊണ്ടും വ്യത്യസ്ഥമായിരിക്കും.വിവിധ കലാപരിപാടികൾ ഇതോടൊപ്പം നടക്കും അതിരുകളില്ലാത്ത വാർത്താസംഭരണ ദൗത്യവുമായി ലോകംചുറ്റിയിരുന്ന വടക്കെ അമേരിക്കയിലെ മലയാള മാധ്യമ പ്രവർത്തകരെ കെട്ടുറപ്പിന്റെ മതിൽകെട്ടിലാക്കുകയായിരുന്നു…

വിനീതയ്ക്ക് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസിന്റെ അനുമോദനം

ഡാളസ് :കേരള പത്രപ്രവർത്തക യൂണിയൻ പ്രഥമ വനിതാ പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ട ശ്രീമതി എം വിനീതയ്ക്ക് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് കമ്മിറ്റിയുടെ അനുമോദനം സന്ദേശം അയച്ചതായി പ്രസിഡന്റ് സിജു വി ജോർജ് ,സെക്രട്ടറി സാം മാത്യൂസ് എന്നിവർ അറിയിച്ചു തൃശ്ശൂർ വീക്ഷണം ദിനപത്രത്തിന്റെ ചീഫ് എഡിറ്ററാണ് വിനീത. മാധ്യമ പ്രവർത്തകരുടെ വിവിധ തുറകളിലുള്ള ഉന്നമനത്തിനായി ആത്മാർത്ഥമായി പ്രവർത്തിക്കുന്നതിന് വിനീതക് കഴിയട്ടെ എന്നു ആശംസിക്കുന്നതായും അതിനാവശ്യമായ സഹായസഹകരണങ്ങൾ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ്സിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും പ്രസിഡന്റ് പറഞ്ഞു.

ഉക്രൈൻ സഹായത്തേക്കാൾ സ്‌കൂൾ സുരക്ഷാ ഫണ്ടിംഗിന് യുഎസ് മുൻഗണന നൽകണം: ഡൊണാൾഡ് ട്രംപ്

ഹൂസ്റ്റൺ: യുദ്ധത്തിൽ തകർന്ന ഉക്രെയ്‌നിന് സഹായം നൽകുന്നതിന് പകരം രാജ്യത്തെ സ്‌കൂൾ സുരക്ഷയ്‌ക്ക് യുഎസ് സർക്കാർ മുൻഗണന നൽകണമെന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അഭിപ്രായപ്പെട്ടു. 19 വിദ്യാർത്ഥികളും രണ്ട് അധ്യാപകരും കൊല്ലപ്പെട്ട ടെക്സസിലെ ഉവാൾഡെയിലെ റോബ് എലിമെന്ററി സ്കൂളിൽ നടന്ന ദാരുണമായ വെടിവയ്പ്പിന് മൂന്ന് ദിവസത്തിന് ശേഷം വെള്ളിയാഴ്ച ഹ്യൂസ്റ്റണിൽ നാഷണൽ റൈഫിൾ അസോസിയേഷന്റെ (എൻആർഎ) ത്രിദിന വാർഷിക സമ്മേളനത്തിലാണ് ട്രംപ് പ്രസ്താവന നടത്തിയത്. “നമ്മള്‍ ഇറാഖിലും അഫ്ഗാനിസ്ഥാനിലും ട്രില്യൺ കണക്കിന് ഡോളർ ചെലവഴിച്ചു, പകരം ഒന്നും ലഭിച്ചില്ല. ലോകം മുഴുവൻ രാഷ്ട്രം കെട്ടിപ്പടുക്കുന്നതിന് മുമ്പ് നമ്മുടെ സ്വന്തം രാജ്യത്ത് നമ്മുടെ സ്വന്തം കുട്ടികൾക്കായി സുരക്ഷിതമായ സ്കൂളുകൾ സ്ഥാപിക്കണം,” പതിനായിരക്കണക്കിന് അനുയായികളെ സംബോധന ചെയ്ത് മുൻ പ്രസിഡന്റ് പറഞ്ഞു. അതേസമയം, കർശനമായ തോക്ക് നിയമങ്ങൾക്കായുള്ള നിർദ്ദേശങ്ങള്‍ ട്രംപ് നിരസിച്ചു. ധാർമ്മികരായ അമേരിക്കക്കാർക്ക് തോക്കുകൾ ഉപയോഗിച്ച്…

മറിയാമ്മ പിള്ളയുടെ വേര്‍പാടില്‍ ഫൊക്കാനയുടെ അനുശോചന പ്രവാഹം; ഉരുക്കു വനിതയുടെ നിര്യാണം ശൂന്യത സൃഷ്ട്ടിച്ചുവെന്ന് നേതാക്കൾ

ഫൊക്കാനയുടെ പ്രഥമ വനിതാ പ്രസിഡന്റായിരുന്ന മറിയാമ്മ പിള്ളയുടെ നിര്യാണത്തില്‍ ഫൊക്കാന നേതാക്കളുടെ അനുശോചന പ്രവാഹം. വ്യാഴാച്ച ഉച്ചയ്ക്കായിരുന്നു ഫൊക്കാനയുടെ ശക്തയായ വനിതാ നേതാവായിരുന്ന മറിയാമ്മ പിള്ള ഈ ലോകത്തോട് വിട വാങ്ങിയത്. മൃതസംസ്ക്കാരം ബുധനാഴ്ച്ച രാവിലെയാണ്. വ്യൂവിങ്ങ് (പൊതു ദർശനം) ചൊവ്വാഴ്ച്ച വൈകുന്നരവുമാണ്. ചൊവ്വ ബുധൻ ദിവസങ്ങളിലായി തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ ആശ്രുപൂജയർപ്പിക്കാൻ ഫൊക്കാനയുടെ ഒട്ടു മിക്ക നേതാക്കളും ചിക്കാഗോയിലേക്ക് എത്തിച്ചേരും. കഴിഞ്ഞ കാൽ നൂറ്റാണ്ടിലേറെയായി ഫൊക്കാനയുടെ നിറ സാന്നിധ്യമായിരുന്ന ഫൊക്കാനയുടെ ഉരുക്കു വനിതയെന്നറിയപ്പെട്ടിരുന്ന മറിയാമ്മ പിള്ളയുടെ വേർപാട് ഫൊക്കാനയിലെ വല്ലാത്ത ശൂന്യതയാണ് സൃഷ്ടിച്ചതെന്ന് ഫൊക്കാന നേതാക്കൾ പറയുന്നു. ഫൊക്കാനയുടെ പ്രഥമ വനിതാ പ്രസിഡന്റും മുതിര്‍ന്ന നേതാവുമായിരുന്ന മറിയാന്ന പിള്ളയുടെ വേര്‍പാട് ഫൊക്കാനയ്ക്ക് തീരാ നഷ്ടമാണെന്ന് പ്രസിഡന്റ് ജോര്‍ജി വര്‍ഗ്ഗീസ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. വരും തലമുറയ്ക്ക് മികച്ച മാര്‍ഗ്ഗദര്‍ശിയായിരുന്ന മനുഷ്യസ്‌നേഹിയായിരുന്നു മറിയാമ്മ പിള്ളയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.…

നാസി സ്വസ്തിക്കും ഹിന്ദു സ്വസ്തിക്കും വ്യത്യസ്തമാണ്: കാലിഫോർണിയ

കാലിഫോർണിയ: നാസി ജർമ്മനി ഉപയോഗിച്ചിരുന്ന പകയുടെയും നശീകരണത്തിനും ചിഹ്നമായി ചരിത്രം സാക്ഷിക്കുന്ന സ്വസ്തിക്കും (ഹാക്കൻക്രൂസ്‌) ഹിന്ദു വിശ്വാസികൾ ഉപയോഗിച്ചു വരുന്ന ശാന്തിയുടെയും സമാധാനത്തിന്റെയും വിശുദ്ധിയുടെയും ചിഹ്നമായ സ്വസ്തിക്കും തമ്മിൽ വലിയ അന്തരമുണ്ട് എന്ന് കാലിഫോർണിയ സ്റ്റേറ്റ് അസംബ്ലി. ഇതുസംബന്ധിച്ച് കാലിഫോർണിയയിൽ നിന്നുള്ള ഡെമോക്രാറ്റിക് അംഗം റെബേക്കാ ബെയർ മെയ് 26നു അസംബ്ലിയിൽ അവതരിപ്പിച്ച ഹേറ്റ് ക്രൈം ബിൽ (എ ബി 2282)സഭ ചർച്ച ചെയ്തു പാസാക്കി. രണ്ട് ചിഹ്നങ്ങളും തമ്മിലുള്ള അന്തരം പരസ്യമായി അംഗീകരിക്കുന്ന ആദ്യ സംസ്ഥാനമാണ് കാലിഫോർണിയ . നാലുമാസത്തെ തുടർച്ചയായ പഠനങ്ങൾക്കും ചർച്ചകൾക്കും ശേഷമാണ് ബിൽ അസംബ്ലിയിൽ അവതരിപ്പിച്ചത് . നാസികളുടെ ചിഹ്നമായ അംഗീകരിക്കപ്പെട്ടിരുന്ന ഹാക്കൻ ക്രൂസ് പരസ്യമായി പ്രദർശിപ്പിക്കുന്നവർക്ക് ജയിൽ ശിക്ഷ ലഭിക്കുന്ന നിയമം അമേരിക്കയിൽ വര്ഷങ്ങളായി നിലവിലുണ്ടായിരുന്നു. ഇതുവരെ നിലവിലുണ്ടായിരുന്ന കാഴ്ചപ്പാടുകളെ തിരുത്തിക്കുറിക്കുന്ന ബില്ലാണ് കാലിഫോർണിയ അസംബ്ലി പാസാക്കിയ എബി 22…

ഫൊക്കാനയിലെ ഉരുക്കു വനിത: ചിക്കാഗോ മലയാളികളുടെ സ്നേഹനിധിയായ മറിയാമ്മ ചേച്ചി ഇനി ഓർമ്മകളിൽ

മാണി സാർ നാമകരണം ചെയ്തു; “മറിയാമ്മ പിള്ള ഫൊക്കാനയുടെ ഉരുക്കു വനിത” ന്യൂജേഴ്‌സി: മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി മാർഗരറ്റ് താച്ചറെയാണ് ലോകം ആദ്യമായി ഉരുക്കു വനിതാ (iron lady) എന്നു വിളിച്ചത്. പിന്നീട് ഇന്ത്യയിലെ മാത്രമല്ല, ലോകത്തിലെ തന്നെ ഏറ്റവും ശക്തയായ വനിതാ നേതാവായി മാറിയ ഇന്ത്യയുടെ പ്രധാന മന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയെ ലോകം ആ പേരു ചൊല്ലി വിളിച്ചു. വർഷങ്ങൾക്ക് ശേഷം അമേരിക്കയിലെ ചിക്കോഗോയിലും ഒരു ശകതയായ വനിതാ നേതാവിനെ അമേരിക്കൻ മലയാളികൾ ഫൊക്കാനയുടെ “ഉരുക്കു വനിത” എന്ന് വിശേഷിപ്പിച്ചു തുടങ്ങി. ” ഉരുക്കു വനിത” എന്ന നാമകരണം മറ്റാരുമല്ല മറിയാമ്മ പിള്ളയ്ക്ക് ചാർത്തി നൽകിയത് ; മുൻ മന്ത്രി സാക്ഷാൽ കെ.എം. മാണിയാണ് ഫൊക്കാനയുടെ ഒരു കൺവെൻഷനിൽ പങ്കെടുക്കാനെത്തിയപ്പോൾ മറിയാമ്മ പിള്ളയെ ഉരുക്കു വനിതാ എന്ന് വിശേഷിപ്പിച്ചത്. മറിയാമ്മ പിള്ളയുടെ ചറുചുറുക്കും ആജ്ഞാശക്തിയും നേതൃപാടവും…