സിയോളിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ താമസിക്കുന്ന ഹോട്ടലിന് പുറത്ത് നൂറുകണക്കിന് ദക്ഷിണ കൊറിയക്കാർ ഒത്തുകൂടി, കൊറിയൻ പെനിൻസുലയിൽ സംഘർഷത്തിനും യുദ്ധത്തിനും കാരണമാകുമെന്ന് അവർ പറയുന്ന സന്ദർശനത്തിനെതിരെ പ്രതിഷേധിച്ചു. ബൈഡന്‍ താമസിക്കുന്ന സിയോളിലെ യോങ്‌സാൻ ഡിസ്ട്രിക്റ്റിലെ ഗ്രാൻഡ് ഹയാത്ത് സിയോൾ ഹോട്ടലിനും അടുത്തുള്ള പ്രസിഡൻഷ്യൽ ഓഫീസിനും മുന്നിൽ പ്രതിഷേധക്കാര്‍ തടിച്ചുകൂടി. ഉത്തര കൊറിയയുമായുള്ള സംഘർഷമുൾപ്പെടെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുക എന്ന ലക്ഷ്യത്തോടെ ദക്ഷിണ കൊറിയയിലേക്കും ജപ്പാനിലേക്കും ആറു ദിവസത്തെ പര്യടനത്തിന്റെ ഭാഗമായി വെള്ളിയാഴ്ചയാണ് യുഎസ് പ്രസിഡന്റ് സിയോളിലെത്തിയത്. ബൈഡന്റെ സന്ദർശനത്തെ എതിർത്ത് തെരുവ് പ്രകടനങ്ങൾക്കായി 50 ഓളം വ്യത്യസ്ത നോട്ടീസുകൾ ലഭിച്ചിട്ടുണ്ടെന്ന് സിയോൾ പോലീസ് പറഞ്ഞു. വെള്ളിയാഴ്ച അറുപതോളം വരുന്ന പ്രതിഷേധക്കാർ അദ്ദേഹത്തിന്റെ സാന്നിധ്യത്തെ എതിർത്തു. സിയോൾ-വാഷിംഗ്ടൺ ഉച്ചകോടി നടക്കുമ്പോൾ കൊറിയൻ അനുകൂല ഏകീകരണ ഗ്രൂപ്പിൽ നിന്നുള്ള 200 ഓളം പ്രതിഷേധക്കാരും മറ്റൊരു ഗ്രൂപ്പിൽ നിന്നുള്ള…
Category: AMERICA
ഏമി പെരുമണിശേരി ആർട്ട് ആൻഡ് ലിറ്റററി ചെയർ
ന്യൂയോർക്ക്: കെസിസിഎൻഎ കണ്‍വൻഷനോടനുബന്ധിച്ച് ഇൻഡ്യാന പോലിസിലെ ക്നായി തോമാ നഗറിൽ ജൂലൈ 21 മുതൽ 24 വരെ നടക്കുന്ന കലാമത്സരങ്ങളുടെ പ്രോഗ്രാം ചെയറായി ന്യൂയോർക്കിൽനിന്നുള്ള ഏമി പെരുമണിശേരിലിനെ നിയമിച്ചു. കെസിസിഎൻഎ കണ്‍വൻഷനോടനുബന്ധിച്ച് എല്ലാ പ്രായത്തിലുമുള്ളവർക്കായി നിരവധി കലാമത്സരങ്ങളാണ് ഇത്തവണ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് ആർട്ട് ആൻഡ് ലിറ്റററി പ്രോഗ്രാമിന്‍റെ കെസിസിഎൻഎ ലെയ്സണായി പ്രവർത്തിക്കുന്ന ജോമോൻ കുടിയിരിപ്പിൽ അറിയിച്ചു. മത്സരങ്ങളുടെ കോ-ചെയറായി ഷീബ ചെറുശേരിൽ, ബിസ്മി കുശക്കുഴിയിൽ, സുപ്രിയ ഇടുക്കുതറയിൽ, ജോബിൻ ചിറയിൽ എന്നിവരെ തെരഞ്ഞെടുത്തതായി കെസിസിഎൻഎ പ്രസിഡന്‍റ് സിറിയക് കൂവക്കാട്ടിൽ അറിയിച്ചു. മത്സരങ്ങളിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ കമ്മിറ്റി അംഗങ്ങളുമായോ അതാത് യൂണിറ്റ് ഭാരവാഹികളുമായോ ഉടൻതന്നെ ബന്ധപ്പെടണമെന്ന് ഏമി പെരുമണിശേരിയിൽ അറിയിച്ചു. നഴ്സറി സ്കൂളിലെ കുട്ടികൾ, ഒന്നാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെ, 5-ാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ , 9-ാം ക്ലാസ് മുതൽ 21 വയസുവരെ…
പതിനഞ്ചുകാരന്‍റെ വെടിയേറ്റു പതിനൊന്നുകാരിക്ക് ദാരുണാന്ത്യം
ബ്രോൺസ്(ന്യൂയോർക്ക്): രണ്ടു സംഘങ്ങൾ തമ്മിലുണ്ടായ സംഘടനത്തിനിടയിൽ പതിനൊന്നുകാരിക്ക് ദാരുണാന്ത്യം സംഭവിച്ച കേസിൽ പ്രതിയെന്നു സംശയിക്കുന്ന പതിനഞ്ചുകാരനെ പോലീസ് അസ്റ്റു ചെയ്തു. മേയ് 16നായിരുന്നു ദാരുണമായ സംഭവം അരങ്ങേറിയത്. ബ്രോൺസ് വെസ്റ്റ് ചെസ്റ്റർ അവന്യു സ്ട്രീറ്റിലൂടെ സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന പതിനഞ്ചുകാരനും ഒമർ എന്ന പതിനെട്ടുകാരനുമാണ് സംഭവത്തിനുത്തരവാദികൾ എന്നു പോലീസ് പറഞ്ഞു. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള തർക്കമാണ് വെടിവയ്പിൽ കലാശിച്ചത്. മറ്റൊരാളെ ലക്ഷ്യമാക്കിയാണ് വെടിയുതിർത്തത്. നിർഭാഗ്യവശാൽ വെടിയുണ്ട തുളച്ചുകയറിയത് അവിടെ ഉണ്ടായിരുന്ന കയ്റ ടെയ് എന്ന പതിനൊന്നുകാരിയുടെ ഉദരത്തിലായിരുന്നു. ഉടൻതന്നെ അടുത്തുള്ള ലിങ്കൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിനുശേഷം വെടിയുതിർത്ത അക്രമി സംഘം സ്കൂട്ടറിൽതന്നെ രക്ഷപെടുകയായിരുന്നു. വെടിയുതിർത്തതെന്നു സംശയിക്കുന്ന പതിനഞ്ചുകാരന്‍റെ അറസ്റ്റ് ഒഴിവാക്കാനായി മാതാവ് ഒരു ഹോട്ടലിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. അവിടെ എത്തിയാണ് പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സ്കൂട്ടറിലുണ്ടായിരുന്ന പതിനെട്ടുകാരനെക്കുറിച്ച് പോലീസ് അന്വേഷിച്ചുവരികയാണ്. പതിനഞ്ചുകാരനെ മുതിർന്നവനായി പരിഗണിച്ച് കൊലപാതകത്തിനും അനധികൃതമായി…
നാൻസി പെലോസിക്ക് ദിവ്യകാരുണ്യ സ്വീകരണത്തിനു വിലക്ക്
സാൻഫ്രാൻസിസ്കോ: യുഎസ് ഹൗസ് സ്പീക്കറും ഡമോക്രാറ്റിക് പാർട്ടി നേതാവുമായ നാൻസി പെലോസിക്ക് ദിവ്യകാരുണ്യ സ്വീകരണത്തിനു വിലക്കേർപ്പെടുത്തിയതായി സാൻഫ്രാൻസിസ്കോ ആർച്ച്ബിഷപ് സൽവറ്റോർ കോർഡിലിയോൺ ഉത്തരവിറക്കി. ഗർഭഛിദ്രത്തെ തുടർച്ചയായി പിന്തുണയ്ക്കുന്നതാണ് വിലക്കേർപ്പെടുത്തുന്നതിനു കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഇതു സംബന്ധിച്ച് മേയ് 19നു ആർച്ച്ബിഷപ്പും ചാൻസിലറും ഒപ്പിട്ട കത്ത് പുറത്തിറക്കി. രണ്ടാമത് വത്തിക്കാൻ കൗൺസിൽ തീരുമാന പ്രകാരം ഒരു കുഞ്ഞ് അമ്മയുടെ ഉദരത്തിൽ ഉരുവാകുന്നതോടെ ആ കുഞ്ഞു സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും ബഹുമാനിക്കപ്പെടേണ്ടതുണ്ടെന്നും മറിച്ചു കുഞ്ഞിനെ ഗർഭിഛിദ്രത്തിലൂടെ നശിപ്പിക്കുന്നത് വലിയ കുറ്റമാണെന്നും വ്യക്തമാക്കിയിട്ടുള്ളതാണ്. ഏതവസ്ഥയിലും മനുഷ്യ ജീവന്‍റെ മഹത്വം കാത്തു സൂക്ഷിക്കുവാൻ ക്രിസ്താനികൾ ബാധ്യസ്ഥരാണ്. കത്തോലിക്കാ വിശ്വാസിയായ ഒരു രാഷ്ട്രിയക്കാരൻ സഭയുടെ വിശ്വാസ പ്രമാണങ്ങൾക്കെതിരെ നിലകൊള്ളുന്നത് തെറ്റായ കീഴ്വഴക്കമാണ് സമൂഹത്തിനു നൽകുന്നത്. വിശ്വാസികൾ ആരെങ്കിലും ഇതിനെതിരെ പ്രവർത്തിച്ചാൽ അവരെ വൈദികർ നേരിട്ടു കണ്ട് ഇത്തരം പ്രവർത്തനങ്ങളിൽനിന്നും പിന്മാറമെന്ന് ആവശ്യപ്പെട്ടിട്ടും തുടർന്നും സഭയുടെ പ്രമാണങ്ങൾക്കെതിരെ പ്രവർത്തിച്ചാൽ ദിവ്യകാരുണ്യം…
ഉക്രെയ്ൻ സാംസ്കാരിക കേന്ദ്രത്തിൽ റഷ്യ നടത്തിയ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു
കൈവ്: കിഴക്കൻ ഉക്രെയ്‌നിലെ പുതുതായി അറ്റകുറ്റപ്പണികൾ നടത്തിയ സാംസ്‌കാരിക കേന്ദ്രം ശക്തമായ റഷ്യൻ മിസൈൽ ആക്രമണത്തിൽ നശിപ്പിച്ചതിനെത്തുടർന്ന് ഒരു കുട്ടിയടക്കം എട്ട് പേർക്ക് പരിക്കേറ്റതായി ഉക്രേനിയന്‍ അധികൃതർ പറഞ്ഞു. ഖാർകിവിന്റെ കിഴക്കൻ മേഖലയിലെ ലോസോവ പട്ടണത്തിലെ “പുതുതായി നവീകരിച്ച സാംസ്കാരിക ഭവനം” റഷ്യ ലക്ഷ്യമിട്ടതായി പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി സോഷ്യൽ മീഡിയയിലൂടെ പറഞ്ഞു. ആക്രമണത്തെ “സമ്പൂർണ തിന്മ” എന്നും “സമ്പൂർണ മണ്ടത്തരം” എന്നും അദ്ദേഹം വിശേഷിപ്പിച്ചു. 11 വയസ്സുള്ള ഒരു പെൺകുട്ടി ഉൾപ്പെടെ എട്ട് പേർക്ക് പരിക്കേറ്റതായി ഖാർകിവ് റീജിയണൽ ഗവർണർ ഒലെഗ് സിനെഗുബോവ് പറഞ്ഞു. പരിക്കേറ്റവരുടെ എണ്ണം ഏഴാണെന്ന് പ്രാദേശിക ആരോഗ്യ ഉദ്യോഗസ്ഥൻ നേരത്തെ വ്യക്തമാക്കിയിരുന്നു. സമീപത്തെ കെട്ടിടങ്ങൾക്കും കേടുപാടുകൾ വരുത്തിയ മിസൈൽ ആക്രമണത്തിന് ശേഷം സാംസ്കാരിക കേന്ദ്രത്തിൽ തീപിടുത്തമുണ്ടായി, മേഖലയിലെ ഏറ്റവും വലിയ സാംസ്കാരിക കേന്ദ്രമായ 1,000 ശേഷിയുള്ള കെട്ടിടത്തിന് നേരെ റഷ്യൻ സൈന്യം…
ന്യൂയോർക്ക് വീണ്ടും കോവിഡ് ഭീതിയിൽ
ന്യൂയോർക്ക്: കോവിഡ് മഹാമാരിയിൽ ഏറ്റവുമധികം ദുരിതം അനുഭവിക്കേണ്ടിവന്ന ന്യൂയോർക്ക് നഗരം സാധാരണ നിലയിലേക്ക് മടങ്ങിവരവേ വീണ്ടും കോവിഡ് ഭീതിയിലേക്ക് അമരുന്നതായി സെന്‍റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ മേയ് 19നു പുറത്തുവിട്ട റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. 2022 ജനുവരിക്കുശേഷം ആദ്യമായി ന്യൂയോർക്കിൽ പ്രതിദിന കേസുകളുടെ എണ്ണം 11,000 ത്തിലേക്ക് ഉയർന്നു. ന്യൂയോർക്കിലെ എല്ലാ സിറ്റികളും ഇതിനകം കോവിഡ് ഭീഷണി ഉയർന്ന (റെഡ് ലെവൽ) തോതിലേക്ക് ഉയർത്തിയിട്ടുണ്ട്. ന്യൂയോർക്കിലെ കൗണ്ടികളിൽ ബ്രോൺസ് മാത്രമാണ് ലൊ റിസ്ക് വിഭാഗത്തിൽ നിലകൊള്ളുന്നത്. ന്യൂയോർക്കിലെ ആകെയുള്ള 62 കൗണ്ടികളിൽ 54 എണ്ണവും (87 ശതമാനവും) ഓറഞ്ച് ലെവലിലാണ്. കോവിഡ് പോസിറ്റീവ് കേസുകൾ വർധിച്ചതോടെ ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും വർധനവുണ്ടായിട്ടുണ്ട്. ന്യൂയോർക്കിലെ 54 കൗണ്ടികൾ ഉൾപ്പെടെ അമേരിക്കയിലെ 297 കൗണ്ടികളിലും കോവിഡ് റിസ്ക് ലെവൽ ഓറഞ്ചിലേക്ക് മാറ്റിയിട്ടുണ്ട്. വരും മാസങ്ങളിൽ കോവിഡ് വ്യാപനം ശക്തിപ്പെടാൻ സാധ്യതയുണ്ടെന്നു രണ്ടു…
വേള്‍ഡ് മലയാളി കൗണ്‍സില്‍ 13മത് ബൈനിയൽ റീജിയണല്‍ കോണ്‍ഫറന്‍സ് മെയ് 21ന് എഡിസണിലെ ഷെറാട്ടണ്‍ ഹോട്ടലില്‍
ന്യൂജേഴ്‌സി: വേള്‍ഡ് മലയാളി കൗണ്‍സില്‍ (ഡബ്ള്യു. എം.സി ) അമേരിക്ക റീജിയന്റെ 13 മത് ബൈനിയൽ (ദൈവാർഷിക) കോണ്‍ഫറന്‍സ് മെയ് 21ന് ന്യൂജേഴ്‌സിയിലെ ഷെറാട്ടണ്‍ ഹോട്ടലില്‍ നടക്കും. ഡബ്ള്യു. എം.സി അമേരിക്ക റീജിയൻ പ്രസിഡണ്ട് സുധീർ നബ്യാർ അധ്യക്ഷത ചടങ്ങിൽ ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലെറ്റിലെ കമ്മ്യൂണിറ്റി അഫയേഴ്‌സ് കോൺസുലാർ വി. വിജയ കുമാർ മുഖ്യാഥിതിയായിരിക്കും. ന്യൂജേഴ്‌സി സ്റ്റേറ്റ് 18 ത് ലെജിസ്ലേറ്റിവ് അസംബ്ലി മാൻ സ്റ്റെർലി എസ് സ്റ്റാൻലി മുഖ്യാതിഥിയായിരിക്കും. ഗ്ലോബൽ പ്രസിഡണ്ട് ഗോപലപിള്ള, ഗ്ലോബൽ ആക്ടിങ് ചെയർ പേഴ്സൺ ഡോക്ടർ വിജയ ലക്ഷ്മി, ഗ്ലോബൽ അഡ്മിൻ വൈസ് പ്രസിഡന്റ് ജോൺ മത്തായി, ഗ്ലോബൽ വൈസ് പ്രസിഡന്റ് ഓർഗനൈസഷൻ ഡെവലൊപ്മെന്റ് പി. സി. മാത്യു, ജനറൽ സെക്രട്ടറി ജോസഫ് ഗ്രിഗറി, ഗ്ലോബൽ ട്രഷറർ തോമസ് അറമ്പൻകുടി, അസ്സോസിയേറ്റ് ജനറൽ സെക്രട്ടറി റോണാ തോമസ്, ഗ്ലോബൽ കോൺഫറൻസ് ബഹ്‌റൈൻ…
IANA-NT-യുടെ ലൈഫ് ടൈം അച്ചീവ്‌മെന്‍റ് പുരസ്കാരത്തിന് ശാന്ത പിള്ള അർഹയായി
ഡാളസ്: ഇന്ത്യൻ അമേരിക്കന്‍ നഴ്സസ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്സസ് (IANA-NT ) സംഘടന ഏർപ്പെടുത്തിരിക്കുന്ന “ലൈഫ് ടൈം അച്ചീവ്‌മെന്‍റ് പുരസ്കാരത്തിന് ഇത്തവണ ശാന്ത പിള്ള അർഹയായി. അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിനിടയിൽ ആതുര സേവനരംഗത്തെയും സാമൂഹ്യ സേവനരംഗത്തേയും മികച്ച സേവനങ്ങൾ പരിഗണിച്ചാണ് ഐനന്റ്(IANANT )പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്. സംഘടനയുടെ നിരവധി പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിരുന്ന ശാന്ത പിള്ള ഐനന്റ് (IANANT ) സംഘടനയുടെ സ്ഥാപക അംഗമാണ്. ഡോ. സൂസമ്മ എബ്രഹാം സ്വാഗതം പറഞ്ഞ പരിപാടിയിൽ പ്രസിഡന്റ് റിന ജോൺ അദ്ധ്യക്ഷ പ്രസംഗം നടത്തി. ആലീസ് മാത്യു നന്ദി രേഖപ്പെടുത്തി. ശാന്ത പിള്ള സംഘടനക്ക് മറ്റും ചെയ്ത പ്രവർത്തനത്തെക്കുറിച്ച് കവിത നായർ സംസാരിച്ചു. വിജി ജോർജ്, ഹരിദാസ് തങ്കപ്പൻ, മേഴ്‌സി അലക്സാണ്ടർ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. സംഘടനയുടെ ആദ്യ കാല പ്രസിഡന്റും സ്ഥാപകാംഗവുമായ മേരി എബ്രഹാം ന്ത പിള്ളക്ക് പുരസ്‌കാരം…
കലയുടെ സുവര്‍ണ്ണ ത്രികോണം (യാത്രാവിവരണം)
(കാരൂര്‍ സോമന്‍റെ ‘കാറ്റില്‍ പറക്കുന്ന പന്തുകള്‍’ സ്പെയിന്‍ യാത്രാവിവരണത്തില്‍ നിന്ന്) യാത്രകള്‍ ലോകത്തെയറിയാനാണ്. അത് ഭൂതകാലത്തെ ഇളക്കിമാറ്റി വര്‍ത്തമാന കാലത്തേ പ്രതിഷ്ഠിക്കുന്നു. പടിഞ്ഞാറേ ചക്രവാളം പഴുപ്പിച്ച ഇരുമ്പോലെപോലെ തിളങ്ങി നില്‍ക്കുമ്പോഴാണ് യാതൊരു കുണ്ടും കുഴിയുമില്ലാത്ത റോഡിലൂടെ ടാക്സി ഡ്രൈവര്‍ ഞങ്ങളെ ഹോട്ടല്‍ കോണ്‍വെന്‍ഷന്‍ ഡിഒഡോണിലെത്തിച്ചത്. ചെരിപ്പില്ലാതെയും യാത്ര ചെയ്യാവുന്ന തെരുവീഥികള്‍. കേരളത്തെപ്പറ്റി ലോകാപവാദമുള്ളത് യാത്രികര്‍ക്ക് സഞ്ചരിക്കാന്‍ പലയിടത്തും യോഗ്യമായ റോഡുകള്‍, ഭക്ഷണ ശാലകള്‍ ഇല്ലെന്നാണ്. സഞ്ചാരികളുടെ പറുദീസയായ യൂറോപ്യന്‍ രാജ്യങ്ങളെപോലെ കേരളവും പുരോഗമിക്കേണ്ടത് പടുത്തുയര്‍ത്തേണ്ടത് വന്യവും സുന്ദരവുമായ തിളക്കമാര്‍ന്ന റോഡുകളാണ്. പകല്‍ വിടവാങ്ങിയപ്പോള്‍ ലജ്ജാവതിയായ സന്ധ്യ നേര്‍ത്ത കറുപ്പും നീലയുമുള്ള നിറങ്ങളുമായിട്ടെത്തി ഇരുളിനെ പുണരാന്‍ കാത്തിരുന്നു. ഇനിയും വരാനിരിക്കുന്നത് ആശത്തു് മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളാണ്. സുഖനിദ്രയില്‍ നിന്നുണരുമ്പോള്‍ കാണുന്ന കാഴ്ച്ച ഹോട്ടലിന് മുന്നിലെ പൂക്കളില്‍ നിന്ന്ഒലിച്ചിറങ്ങുന്ന തെളിനീരു പോലുള്ള മഞ്ഞിന്‍ കണങ്ങളാണ്. ഹോട്ടല്‍ മുറിയിലെത്തിയപ്പോള്‍ നന്നേ യാത്രാക്ലേശം അനുഭവപ്പെട്ടു.…
ഒഐസിസി യുഎസ്എ പ്രവർത്തനോത്ഘാടനം മെയ് 21 നു; ഒരുക്കങ്ങൾ പൂർത്തിയായി
ഹൂസ്റ്റൺ :മെയ് 21 ശനിയാഴ്ച സംഘടിപ്പിക്കുന്ന ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി) യുഎസ്എയുടെ പ്രവർത്തനോത്ഘാടനവും തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമ്മേളനവും വൻ വിജയമാകുന്നതിനുള്ള പ്രവർത്തനങ്ങൾ പൂർത്തിയായതായി മെയ് 19 നു വ്യാഴാഴ്ച വൈകുന്നേരം കൂടിയ സൂം അവലോകന യോഗത്തിൽ സംഘാടകർ അറിയിച്ചു . ലോകത്തിന്റെ വിവിധ രാജ്യങ്ങളിലുള്ള മലയാളി പ്രവാസി കോൺഗ്രസ് പ്രവർത്തകരെ ഒരു കുടക്കീഴിൽ അണിനിരത്തി കോൺഗ്രസ് പ്രസ്ഥാനത്തിന് ശക്തി പകരുന്ന ഒഐസിസിയുടെ പ്രവർത്തനങ്ങളുടെ ഭാഗമായി അമേരിക്കയിൽ അടുത്തയിടെ രൂപീകരിച്ച ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി) യുഎസ്എ.. പ്രവർത്തനോത്ഘാടനവും തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമ്മേളനവും മെയ് 21 നു ശനിയാഴ്ച രാവിലെ 11:30 ന് (ന്യൂയോർക്ക് സമയം) ഇന്ത്യൻ സമയം ശനിയാഴ്ച വൈകിട്ട് 9 മണിക്ക് സൂം പ്ലാറ്റ് ഫോമിലൂടെയാണ് നടക്കുകയെന്ന് ഭാരവാഹികൾ അറിയിച്ചു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ തിരക്കിനിടയിലും കെ പി സിസി പ്രസിഡണ്ട് കെ…
