ഫ്‌ളോറിഡ: നടന വിസ്മയം മോഹന്‍ലാലിന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി കലാവാസന യു.എസ്.എ അണിയിച്ചൊരുക്കിയ ഹ്രസ്വ സിനി ഷോ ‘മഞ്ഞില്‍ വിരിഞ്ഞ ലാലേട്ടന്‍’ തരംഗമാകുന്നു. സിറാജ് പയ്യോളിയാണ് മോഹന്‍ലാല്‍ ആയി വേഷമിടുന്നത്. മോഹന്‍ലാലിന്റെ സിനിമകളിലെ ഗാനങ്ങളും സംഭാഷണങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു ദൃശ്യ വിരുന്നാണ് ഈ പ്രോഗ്രാം. എം എസ് വിശ്വനാഥ് നയിക്കുന്ന റിതു രാഗസ് ബാന്‍ഡ് ആണ് ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്.ലാലേട്ടന്റെ സിനിമകളിലെ മൂഡിലേക്കു ഈ ഷോ നമ്മളെ കൂട്ടിക്കൊണ്ടുപോകും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ജിജോ ചിറയില്‍ സംവിധാനവും ഗിരീഷ് നായര്‍ നിര്‍മ്മാണവും നിര്‍വഹിച്ചിരിക്കുന്ന ഈ പ്രോഗ്രാം കലാവാസന ഡടഅ എന്ന യൂട്യൂബ് ചാനലില്‍ ആണ് റിലീസ് ചെയ്തിരിക്കുന്നത് .
Category: AMERICA
സ്വവർഗ്ഗാനുരാഗികളും ബൈസെക്ഷ്വൽ പുരുഷന്മാരും സൂക്ഷിക്കുക!; കുരങ്ങു പനിയെക്കുറിച്ച് മുന്നറിയിപ്പ് നൽകി ബ്രിട്ടീഷ് ആരോഗ്യ വിദഗ്ധര്‍
ശരീരത്തിൽ അസാധാരണമായ ചൊറിച്ചിൽ അല്ലെങ്കിൽ വ്രണങ്ങൾ കണ്ടെത്തിയാൽ, ഗേ, ബൈസെക്ഷ്വൽ പുരുഷന്മാർ വൈകാതെ ഡോക്ടറെ സമീപിക്കണമെന്ന് യുകെയിലെ ഹെൽത്ത് പ്രൊട്ടക്ഷൻ ഏജൻസി (UKHSA) മുന്നറിയിപ്പ് നൽകി. മെയ് 6 മുതൽ ഒമ്പതാമത്തെ കുരങ്ങുപനി കേസ് റിപ്പോർട്ട് ചെയ്തതിന് ശേഷമാണ് ബ്രിട്ടൻ ഈ മുന്നറിയിപ്പ് നൽകിയത്. ജനങ്ങള്‍ക്കിടയില്‍ വൈറസ് എളുപ്പത്തിൽ പടരില്ലെന്ന് യുകെ പബ്ലിക് ഹെൽത്ത് ബോഡി പറഞ്ഞു. എന്നാൽ, “സ്വവർഗ്ഗാനുരാഗികൾ, ബൈസെക്ഷ്വൽ, എംഎസ്എം കമ്മ്യൂണിറ്റികളിൽ അടുത്തിടെ കേസുകൾ കണ്ടെത്തിയിട്ടുണ്ട്. ഈ ഗ്രൂപ്പുകളോട് ജാഗ്രത പാലിക്കാൻ ഞങ്ങൾ ഉപദേശിക്കുന്നു,” ഏജൻസി പറഞ്ഞു. അവരുടെ ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത്, പ്രത്യേകിച്ച് അവരുടെ ജനനേന്ദ്രിയത്തിൽ അസാധാരണമായ ചൊറിച്ചിൽ അല്ലെങ്കിൽ വ്രണങ്ങൾ ഉണ്ടെങ്കിൽ ലൈംഗിക ആരോഗ്യ സേവനവുമായി ബന്ധപ്പെടണമെന്നും വിദഗ്ധര്‍ പറഞ്ഞു. ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ നേരിട്ടുള്ള സമ്പർക്കത്തിലൂടെ പകരാമെങ്കിലും കുരങ്ങുപനിയെ ലൈംഗികമായി പകരുന്ന അണുബാധയായി മുമ്പ് വിവരിച്ചിട്ടില്ല. കമ്മ്യൂണിറ്റി ട്രാൻസ്മിഷൻ ഭയന്ന് ഈ…
കാലന്റെ കാലൊച്ച കാതോർത്ത്
അഞ്ചു ലക്ഷം ഡോളര്‍ വിലമതിക്കുന്ന വീട്. അര ലക്ഷം ഡോളര്‍ വീതം വിലയുള്ള രണ്ടു കാര്‍. ലക്ഷക്കണക്കിന് ഡോളര്‍ ബാങ്കില്‍ ഡെപ്പോസിറ്റ്, ഓഹരിവിപണിനിക്ഷേപം, റിട്ടയര്‍മെന്റ് ഫണ്ട് തുടങ്ങിയവയില്‍ ലക്ഷക്കണക്കിന് ഡോളര്‍. സോഷ്യല്‍ സെക്യൂരിറ്റി ഇനത്തില്‍ ഗവണ്‍മെന്റ് നിന്നും ലഭിക്കുന്ന തുക വേറെയും. ഏകദേശം അഞ്ചു ദശാബ്ദങ്ങള്‍ക്ക് മുന്‍പ് അമേരിക്കയിലെത്തിയ ദമ്പതിമാരുടെ വിയര്‍പ്പ് രക്തമാക്കി ഉണ്ടാക്കിയ സമ്പാദ്യം. സപ്തതി ആഘോഷിച്ചു ആറു വര്‍ഷം പിന്നിട്ട കുടുംബനാഥന്‍ . സപ്തതതിക്ക് ചില മാസങ്ങള്‍ക്കു കൂടി കാത്തിരിക്കുന്ന കുടുംബനാഥ. രോഗങ്ങളുടെ പെരുപ്പം നിമിത്തം ഇരുവരും ശാരീരികമായി ക്ഷീണിതരാണ്. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങു. രണ്ടുപേരുടെയും കൈവശം ചെറിയ ഒരു ബാഗ് ഉണ്ട് മൂന്നുനേരവും കഴിക്കുന്ന ഭക്ഷണത്തിന് തുല്യമായി മരുന്നുകള്‍ സൂക്ഷിക്കുന്ന ബാഗാണിത്. വീട്ടില്‍ ഇരിക്കുമ്പോഴും പുറത്തു പോകുമ്പോഴും ജീവന്‍ നിലനിര്‍ത്തുന്നത് ഈ ബാഗാണ്. വീട്ടില്‍ ഭക്ഷണം പാകം ചെയ്യുന്നത് എന്നേ നിര്‍ത്തിയിരിക്കുന്നു.…
ഷൂസ്സിനു വേണ്ടി പതിനാലുകാരനെ വെടിവെച്ചു കൊലപ്പെടുത്തിയ ഘാതകനെ കണ്ടെത്തുന്നതിന് 25,000 ഡോളര്‍ പ്രതിഫലം
ഹൂസ്റ്റണ്‍: ഒരു ജോഡി ഷൂസ്സിനു വേണ്ടി പതിനാലുകാരനെ വെടിവെച്ചു കൊലപ്പെടുത്തിയ മൂന്ന് യുവാക്കളെ കണ്ടെത്തുവാന്‍ സഹായിക്കുന്നവര്‍ക്ക് 25,000 ഡോളര്‍ പ്രതിഫലം പ്രഖ്യാപിച്ചു. ഹൂസ്റ്റണ്‍ പോലീസ് ചീഫ് ട്രോയ് ഫിന്നര്‍ മെയ് 18 വ്യാഴാഴ്ച നടത്തിയ വാര്‍ത്താ, സമ്മേളനത്തിലാണ് ഈ വിവരം വെളിപ്പെടുത്തിയത്. മെയ് 6ന് വെസ്റ്റ് ഹ്യൂസ്റ്റണില്‍ ടാങ്കിള്‍വൈല്‍സ് സ്ട്രീറ്റില്‍ രാത്രി 8 മണിയോടെയായിരുന്നു സംഭവം. പുറകില്‍ വെടിയേറ്റ് നിലത്തുവീണ് അലക്‌സിന്റെ ശരീരത്തില്‍ നിന്നും രക്തം ഒഴുകികൊണ്ടിരിക്കെ വെടിവെച്ചുവെന്ന് പോലീസ് കരുതുന്ന മൂന്നുപേര്‍ അലക്‌സിന്റെ കാലില്‍ നിന്നും ഷൂസ് ഊരിയെടുത്തു ഓടി രക്ഷപ്പെടുകയായിരുന്നു. വെടിയേറ്റു നിലത്തുവീണ അലക്‌സിനെ സഹായിക്കാനെത്തിയ ഒരാളോട് അലക്‌സ് സംഭവിച്ചതെല്ലാം പറഞ്ഞു. പിന്നീട് മരിക്കുകയായിരുന്നു. അലക്‌സ് വെടിയേറ്റു വീണ സ്ഥലത്തു നിന്നും മൂന്നു യുവാക്കള്‍ ഓടിപോകുന്നതായി കണ്ടുവെന്നും ദൃക്‌സാക്ഷി പറഞ്ഞു. രണ്ടാഴ്ചയോളം പിന്നിട്ടിട്ടും പ്രതികളെ കണ്ടെത്താനാകാതെ പോലീസ് അന്വേഷണം തുടരുകയാണ്. ഒരു ജോടി ചെരിപ്പിനു…
ഭക്ഷ്യക്ഷാമമുള്ള രാജ്യങ്ങള്‍ക്ക് ഗോതമ്പ് നല്‍കും: മന്ത്രി മുരളീധരന്‍
ന്യൂയോര്‍ക്ക് : ഗോതമ്പ് കയറ്റുമതിക്ക് ഇന്ത്യ ഗവണ്‍മെന്റ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും, ഭക്ഷ്യക്ഷാമം അനുഭവപ്പെടുന്ന രാജ്യങ്ങള്‍ക്ക് ഗോതമ്പ് നല്‍കാന്‍ സന്നദ്ധമാണെന്ന് ഇന്ത്യന്‍ വിദേശകാര്യവകുപ്പ് സഹമന്ത്രി വി.മുരളീധരന്‍ ഉറപ്പു നല്‍കി. റഷ്യ-യുക്രെയ്ന്‍ യുദ്ധത്തെ തുടര്‍ന്ന് ലക്ഷകണക്കിനാളുകളാണ് ഭക്ഷണം ലഭിക്കാതെ പട്ടിണികിടക്കേണ്ടിവന്നിരിക്കുന്നത്. പോഷകാഹാര കുറവും, വിശപ്പു ബാധിച്ച നിരവധി പേര്‍ ഭക്ഷയസുരക്ഷാ ഭീഷിണി നേരിടുന്നു. ഇവരെ സഹായിക്കേണ്ട ഉത്തരവാദിത്വം ഇന്ത്യയെ പോലുള്ള രാജ്യങ്ങള്‍ക്കുണ്ട് എന്ന് യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയൊ ഗുട്ടറസ് പരസ്യമായി പ്രസ്താവിച്ചതിന് അനുകൂലമായി പ്രതികരിക്കുകയായിരുന്നു മന്ത്രി മുരളീധരന്‍. അമേരിക്കാ മുന്‍കൈയെടുത്തു വിളിച്ചു ചേര്‍ത്ത ഗ്ലോബല്‍ ഫുഡ് സെക്യൂരിറ്റി കോള്‍ റ്റു ആക്ഷന്‍(Global Food Security Cold to Action) മീറ്റിംഗില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മന്ത്രി മുരളീധരന്‍. ഗോതമ്പ് കയറ്റുമതിക്ക്് നിയന്ത്രണം ഏര്‍പ്പെടുത്തി കഴിഞ്ഞ ആഴ്ച ഇന്ത്യ ഗവണ്‍മെന്റ് പുറത്തിറക്കിയ ഉത്തരവ്. ദാരിദ്ര്യം അനുഭവിക്കുന്ന രാജ്യങങളെ കൂടുതല്‍ പട്ടിണിയിലേക്ക് തള്ളിവിടുമെന്ന…
Indo-American Press Club: Induction ceremony of the new Board of Directors and National Executive Committee on May 21, 2022
The Indo-American Press Club, the largest organization of Indian descent journalists operating in North America since 2014, is pleased to announce the swearing-in ceremony and inauguration of new office bearers for the years 2022-2024 on Saturday, May 21 from 5pm to 8pm. This induction ceremony is organized at the Indian Consulate in New York. Ambassador Randhir Jaiswal, Consul General, will be the chief guest inaugurating the event at the Grand Ballroom of the Consulate. The new Board of Directors, including Chairman Kamlesh C Mehta and Secretary Ajay Ghosh, and members…
അംഗത്വത്തിന് ശേഷവും ഫിൻലൻഡിന്റെ മണ്ണിൽ ആണവായുധങ്ങളോ നേറ്റോ താവളങ്ങളോ ഉണ്ടാവില്ലെന്ന് ഫിൻലൻഡ് പ്രധാനമന്ത്രി
ഹെൽസിങ്കി യുഎസിന്റെ നേതൃത്വത്തിലുള്ള പാശ്ചാത്യ സൈനിക സഖ്യത്തിൽ അംഗമാകുന്ന സാഹചര്യത്തിൽ പോലും ആണവായുധങ്ങൾ വിന്യസിക്കാനോ നേറ്റോ സൈനിക താവളങ്ങൾ സ്വന്തം മണ്ണിൽ സ്ഥാപിക്കാനോ ഉള്ള സാധ്യത ഫിൻലൻഡ് പ്രധാനമന്ത്രി സന്ന മരിൻ നിരസിച്ചു. ഫിൻലാന്റിൽ നേറ്റോ ആണവായുധങ്ങൾ വിന്യസിക്കുന്നതിനോ ബേസുകൾ തുറക്കുന്നതിനോ ഉള്ള ചോദ്യം ഹെൽസിങ്കിയുടെ സൈനിക സഖ്യവുമായുള്ള അംഗത്വ ചർച്ചകളുടെ ഭാഗമല്ലെന്ന് ഒരു ഇറ്റാലിയന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിൽ മാരിൻ പറഞ്ഞു, “ആണവായുധങ്ങൾ വിന്യസിക്കുന്നതിനോ നാറ്റോ താവളങ്ങൾ തുറക്കുന്നതിനോ ഫിന്‍ലാന്‍ഡിന് താൽപ്പര്യമുണ്ടെന്ന് ഞാൻ കരുതുന്നില്ല.” ഫിൻലാൻഡിനെപ്പോലെ നേറ്റോ അംഗത്വത്തിന് അപേക്ഷിക്കുന്ന അയൽരാജ്യമായ സ്വീഡനിലെ പ്രധാനമന്ത്രി മഗ്ദലീന ആൻഡേഴ്സണും തങ്ങളുടെ രാജ്യത്ത് സ്ഥിരമായ നേറ്റോ താവളങ്ങളോ ആണവായുധങ്ങളോ ആവശ്യമില്ലെന്ന് പ്രഖ്യാപിച്ചു. യുക്രെയിനിനെതിരായ റഷ്യൻ സൈനിക ആക്രമണത്തെത്തുടർന്ന് ഫിൻലൻഡും സ്വീഡനും നേറ്റോയിൽ ചേരാൻ ഔപചാരികമായി അപേക്ഷിച്ചതിനുശേഷവും യുഎസ് നേതൃത്വത്തിലുള്ള സൈനിക സഖ്യത്തിന്റെ കിഴക്കോട്ട് വിപുലീകരണത്തിനെതിരായ റഷ്യൻ മുന്നറിയിപ്പുകൾ വകവയ്ക്കാതെയും…
കഞ്ചാവ് കൈവശം വെക്കുന്നതു നിയമവിധേയമാക്കണമെന്ന് ഭൂരിപക്ഷം, അരുതെന്ന് ടെക്‌സസ് ഗവര്‍ണ്ണര്‍
ഓസ്റ്റിന്‍: ടെക്‌സസ്സിലെ ബഹുഭൂരിപക്ഷം ജനങ്ങളും കഞ്ചാവ് ഉപയോഗിക്കുന്നതു നിയമവിധേയമാക്കണമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ അതിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചു ടെക്‌സസ് ഗവര്‍ണ്ണര്‍. ടെക്‌സസ്സ് യൂണിവേഴ്‌സിറ്റി നടത്തിയ അഭിപ്രായ സര്‍വ്വേയില്‍ പങ്കെടുത്ത 91 ശതമാനം ഡമോക്രാറ്റ്‌സും, 85 ശതമാനം സ്വതന്ത്രരും, 74 ശതമാനം റിപ്പബ്ലിക്കന്‍സും ശരാശരി 83 ശതമാനവും മാരിജുവാന മെഡിക്കല്‍, റിക്രിയേഷ്ണല്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനാവശ്യമായ നിയമനിര്‍മ്മാണവും വേണമെന്ന് സര്‍വ്വേ ചൂണ്ടികാട്ടി. മെയ് 18 ബുധനാഴ്ചയാണ് സര്‍വ്വെഫലം പുറത്തുവിട്ടത്. മാരിജുവാന നിയമവിധേയമാക്കുവാന്‍ തയ്യാറല്ല എന്ന് ടെക്‌സസ് ഗവര്‍ണ്ണര്‍ അസന്നിഗ്ധം പ്രഖ്യാപിച്ചപ്പോഴും, ഇതിനെതിരെ ക്രിമിനല്‍ പെനാലിറ്റി ക്ലാസ്സ് സിമിസ് ഡിമീനര്‍ ആക്കുന്നതിനു ഗവര്‍ണ്ണര്‍ സന്നദ്ധത പ്രകടിപ്പിച്ചു. മാരിജുവാന റിക്രിയേഷ്ണല്‍ ഉപയോഗത്തിന് 18 സംസ്ഥാനങ്ങളില്‍, ടെക്‌സസ്സിന്റെ അടുത്ത സംസ്ഥാനമായ ന്യൂമെക്‌സിക്കൊ പോലും നിയമവിധേയമാക്കിയപ്പോള്‍ ടെക്‌സസ് അതിനു തയ്യാറല്ല എന്നാണ് ഗവര്‍ണ്ണറുടെ നിലപാട്. നവംബറില്‍ ടെക്‌സസില്‍ നടക്കുന്ന ഗവര്‍ണ്ണര്‍ തിരഞ്ഞെടുപ്പില്‍ ഗ്രേഗ്…
ഉക്രൈൻ സംഘർഷം മൂലം ആഗോളതലത്തിൽ ഭക്ഷ്യ അരക്ഷിതാവസ്ഥ വർദ്ധിക്കുമെന്ന് യുഎൻ മുന്നറിയിപ്പ്
ന്യൂയോര്‍ക്ക്: യുക്രെയ്‌നിലെ സംഘർഷത്തെത്തുടർന്ന് വരും മാസങ്ങളിൽ “ആഗോള ഭക്ഷ്യക്ഷാമം” ഉണ്ടാകുമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് മുന്നറിയിപ്പ് നൽകി. ബുധനാഴ്ച ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്ത് നടന്ന ആഗോള പട്ടിണിയെക്കുറിച്ചുള്ള യോഗത്തിലാണ് അദ്ദേഹം ഈ പരാമര്‍ശം നടത്തിയത്. ഈ സംഘർഷം “ദശലക്ഷക്കണക്കിന് ആളുകളെ പോഷകാഹാരക്കുറവ്, കൂട്ടമായ പട്ടിണി, ദാരിദ്ര്യം എന്നിവയ്ക്ക് ശേഷം ഭക്ഷ്യ അരക്ഷിതാവസ്ഥയിലേക്ക് നയിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉക്രേനിയൻ ധാന്യ കയറ്റുമതിയും റഷ്യൻ വളം കയറ്റുമതിയും പുനരാരംഭിക്കുന്നതിന് ശ്രമിക്കുന്നതിനും സുരക്ഷിതമാക്കുന്നതിനും റഷ്യ, ഉക്രെയ്ൻ, തുർക്കി, യുഎസ്, യൂറോപ്യൻ യൂണിയൻ എന്നിവയുമായി താൻ “തീവ്രമായ സമ്പർക്കം” പുലർത്തുന്നതായി അദ്ദേഹം പറഞ്ഞു. രാസവളത്തിന്റെ പ്രധാന ഘടകമായ പൊട്ടാഷിന്റെ ലോകത്തെ രണ്ടും മൂന്നും സ്ഥാനങ്ങളിൽ റഷ്യയും ബെലാറസും ആണ്. റഷ്യയും ഉക്രെയ്നും ചേർന്ന് ആഗോള ഗോതമ്പ്, ബാർലി വിതരണത്തിന്റെ മൂന്നിലൊന്ന് ഭാഗവും സൂര്യകാന്തി എണ്ണയുടെ പകുതിയും വഹിക്കുന്നു. യുദ്ധത്തിന്…
നായയുടെ ആക്രമണത്തില്‍ ഏഴു വയസ്സുകാരി മരിച്ച സംഭവം; മുത്തച്ഛനും മുത്തശ്ശിയും അറസ്റ്റില്‍
വെര്‍ജിനിയ: ഏഴുവയസ്സുകാരി നായയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കേസ്സില്‍ മുത്തച്ഛനേയും, മുത്തശ്ശിയേയും പ്രതി ചേര്‍ത്ത് അറസ്റ്റു ചെയ്തതായി വൈന്‍സുബോറൊ കോമണ്‍വെല്‍ത്ത് അറ്റോര്‍ണി ഓഫീസ് അറിയിച്ചു. ഒലിവിയ ഗ്രേയ്സ്സാണ് വീട്ടില്‍ വളര്‍ത്തിയിരുന്ന നാലുവയസ്സുള്ള റോട്ടു വെയ്‌ലറിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ജനുവരി 29നായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഈ സംഭവത്തില്‍ ഒലിവിയായുടെ മാതാപിതാക്കളആയ ആന്റ് ഫ്‌ളൗസ്(39), അലിഷിയ റെനെ(37) എന്നിവര്‍ക്കെതിരെ കുട്ടിക്കെതിരായ ക്രൂരത, പരിക്കേല്‍പ്പിക്കല്‍ എന്ന വകുപ്പുകള്‍(Cruelty/injury)ഉള്‍പ്പെടെ കേസ്സെടുത്തിരുന്നു. മെയ് 13ന് കേസ്സിന്റെ വിചാരണ നടക്കുന്നതിനിടയിലാണ് ഗ്രാന്റ് ജൂറി കുട്ടിയുടെ ഗ്രാന്റ് പാരന്റ്‌സായ സ്റ്റീഫന്‍(60), പെനിലീ(64) എന്നിവരെ പ്രതി ചേര്‍ക്കാന്‍ തീരുമാനിച്ചത്. മനപൂര്‍വ്വമല്ലാത്ത നരഹത്യ, ആക്രമാസക്തമായ നായയെ സൂക്ഷിക്കല്‍, ചൈല്‍ഡ് അബ്യൂസ് എന്നീ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റം തെളിഞ്ഞാല്‍ 70 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. നാലുപേര്‍ക്കും ജാമ്യം നിഷേധിച്ചിട്ടുണ്ട്. ഇവരെ…
