നായയുടെ ആക്രമണത്തില്‍ ഏഴു വയസ്സുകാരി മരിച്ച സംഭവം; മുത്തച്ഛനും മുത്തശ്ശിയും അറസ്റ്റില്‍

വെര്‍ജിനിയ: ഏഴുവയസ്സുകാരി നായയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കേസ്സില്‍ മുത്തച്ഛനേയും, മുത്തശ്ശിയേയും പ്രതി ചേര്‍ത്ത് അറസ്റ്റു ചെയ്തതായി വൈന്‍സുബോറൊ കോമണ്‍വെല്‍ത്ത് അറ്റോര്‍ണി ഓഫീസ് അറിയിച്ചു.

ഒലിവിയ ഗ്രേയ്സ്സാണ് വീട്ടില്‍ വളര്‍ത്തിയിരുന്ന നാലുവയസ്സുള്ള റോട്ടു വെയ്‌ലറിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ജനുവരി 29നായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഈ സംഭവത്തില്‍ ഒലിവിയായുടെ മാതാപിതാക്കളആയ ആന്റ് ഫ്‌ളൗസ്(39), അലിഷിയ റെനെ(37) എന്നിവര്‍ക്കെതിരെ കുട്ടിക്കെതിരായ ക്രൂരത, പരിക്കേല്‍പ്പിക്കല്‍ എന്ന വകുപ്പുകള്‍(Cruelty/injury)ഉള്‍പ്പെടെ കേസ്സെടുത്തിരുന്നു.

മെയ് 13ന് കേസ്സിന്റെ വിചാരണ നടക്കുന്നതിനിടയിലാണ് ഗ്രാന്റ് ജൂറി കുട്ടിയുടെ ഗ്രാന്റ് പാരന്റ്‌സായ സ്റ്റീഫന്‍(60), പെനിലീ(64) എന്നിവരെ പ്രതി ചേര്‍ക്കാന്‍ തീരുമാനിച്ചത്. മനപൂര്‍വ്വമല്ലാത്ത നരഹത്യ, ആക്രമാസക്തമായ നായയെ സൂക്ഷിക്കല്‍, ചൈല്‍ഡ് അബ്യൂസ് എന്നീ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റം തെളിഞ്ഞാല്‍ 70 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. നാലുപേര്‍ക്കും ജാമ്യം നിഷേധിച്ചിട്ടുണ്ട്. ഇവരെ മിഡില്‍ റിവര്‍ റീജിയണ്‍ ജയിലിലേക്ക് മാറ്റിയിരുന്നു. പിന്നീട് അലീഷ്യക്ക് ജാമ്യം അനുവദിച്ചു.

Print Friendly, PDF & Email

Leave a Comment

More News