കഞ്ചാവ് കൈവശം വെക്കുന്നതു നിയമവിധേയമാക്കണമെന്ന് ഭൂരിപക്ഷം, അരുതെന്ന് ടെക്‌സസ് ഗവര്‍ണ്ണര്‍

ഓസ്റ്റിന്‍: ടെക്‌സസ്സിലെ ബഹുഭൂരിപക്ഷം ജനങ്ങളും കഞ്ചാവ് ഉപയോഗിക്കുന്നതു നിയമവിധേയമാക്കണമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ അതിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചു ടെക്‌സസ് ഗവര്‍ണ്ണര്‍.

ടെക്‌സസ്സ് യൂണിവേഴ്‌സിറ്റി നടത്തിയ അഭിപ്രായ സര്‍വ്വേയില്‍ പങ്കെടുത്ത 91 ശതമാനം ഡമോക്രാറ്റ്‌സും, 85 ശതമാനം സ്വതന്ത്രരും, 74 ശതമാനം റിപ്പബ്ലിക്കന്‍സും ശരാശരി 83 ശതമാനവും മാരിജുവാന മെഡിക്കല്‍, റിക്രിയേഷ്ണല്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനാവശ്യമായ നിയമനിര്‍മ്മാണവും വേണമെന്ന് സര്‍വ്വേ ചൂണ്ടികാട്ടി. മെയ് 18 ബുധനാഴ്ചയാണ് സര്‍വ്വെഫലം പുറത്തുവിട്ടത്.

മാരിജുവാന നിയമവിധേയമാക്കുവാന്‍ തയ്യാറല്ല എന്ന് ടെക്‌സസ് ഗവര്‍ണ്ണര്‍ അസന്നിഗ്ധം പ്രഖ്യാപിച്ചപ്പോഴും, ഇതിനെതിരെ ക്രിമിനല്‍ പെനാലിറ്റി ക്ലാസ്സ് സിമിസ് ഡിമീനര്‍ ആക്കുന്നതിനു ഗവര്‍ണ്ണര്‍ സന്നദ്ധത പ്രകടിപ്പിച്ചു.

മാരിജുവാന റിക്രിയേഷ്ണല്‍ ഉപയോഗത്തിന് 18 സംസ്ഥാനങ്ങളില്‍, ടെക്‌സസ്സിന്റെ അടുത്ത സംസ്ഥാനമായ ന്യൂമെക്‌സിക്കൊ പോലും നിയമവിധേയമാക്കിയപ്പോള്‍ ടെക്‌സസ് അതിനു തയ്യാറല്ല എന്നാണ് ഗവര്‍ണ്ണറുടെ നിലപാട്.

നവംബറില്‍ ടെക്‌സസില്‍ നടക്കുന്ന  ഗവര്‍ണ്ണര്‍ തിരഞ്ഞെടുപ്പില്‍ ഗ്രേഗ് ഏബട്ടിനെതിരെ മത്സരിക്കുന്ന ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ബെറ്റൊ ഓ. റൂര്‍ക്കെ മാരിജുവാനയുടെ ഉപയോഗം നിയമവിധേയമാക്കുന്നതിന് അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

ഫെഡറല്‍ നിയമമനുസരിച്ചു മാരിജുവാനയുടെ ഉപയോഗം നിയമവിരുദ്ധമാണ്. റിപ്പബ്ലിക്കന്‍ സംസ്ഥാനമായി അറിയപ്പെടുന്ന ടെക്‌സസ്സില്‍ ഗവര്‍ണ്ണര്‍ ഏബട്ടിന്റെ തീരുമാനം ഗവര്‍ണ്ണര്‍ തിരഞ്ഞെടുപ്പില്‍ എങ്ങനെ പ്രതിഫലിക്കുമെന്നാണ് കാത്തിരുന്നു കാണേണ്ടത്.

Print Friendly, PDF & Email

Leave a Comment

More News