ഹൂസ്റ്റൺ: ട്രിനിറ്റി മാർത്തോമാ ഇടവകയിലെ ഇടവക മിഷൻന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ കൺവെൻഷൻ മെയ് 19, 20, 21 തീയതികളിൽ (വ്യാഴം, വെള്ളി,ശനി) നടത്തപ്പെടും. ഈ വർഷവും ഇടവകയുടെ യൂട്യൂബ് ചാനലിൽ കൂടി പ്രസംഗങ്ങൾ തത്സമയം ശ്രവിക്കുന്നതിനുള്ള ക്രമീകരണങ്ങളാണ് ചെയ്തിരിക്കുന്നത്. എല്ലാ ദിവസവും വൈകുന്നേരം 7 മണിക്ക് കൺവെൻഷൻ ഗായകസംഘത്തിന്റെ നേതൃത്വത്തിൽ ഗാനശുശ്രൂഷയോടു കൂടി യോഗങ്ങൾ ആരംഭിയ്ക്കും. അനുഗ്രഹീത കൺവെൻഷൻ പ്രസംഗകരായ റവ.സാം.ടി.കോശി (വികാരി, ഏനാത്ത് മാർത്തോമാ ഇടവക) ഇവാഞ്ചലിസ്റ്റ് ബാബു പുല്ലാട് (മാർത്തോമാ സന്നദ്ധ സുവിശേഷക സംഘം വൈസ് പ്രസിഡണ്ട്) ഇവാഞ്ചലിസ്റ്റ് സജു അയിരൂർ (ഡയറക്ടർ, ഫോളോവേഴ്സ് ഓഫ് ക്രൈസ്റ്റ്) എന്നിവർ വ്യാഴം,വെള്ളി. ശനി ദിവസങ്ങളിൽ ദൈവവചന പ്രഘോഷണം നടത്തും. പ്രസ്തുത കൺവെൻഷൻ യോഗങ്ങളിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും സ്വാഗതം ചെയ്യുന്നുവെന്ന് ഇടവക മിഷൻ ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: റവ.സാം.കെ. ഈശോ (വികാരി)…
Category: AMERICA
മാര്‍ത്തോമാ സൗത്ത് വെസ്റ്റ് സെന്റര്‍ സമ്മേളനം മെയ് 27നു
ഡാളസ്സ്: മാര്‍ത്തോമ്മാ ചര്‍ച്ച് നോര്‍ത്ത് അമേരിക്കാ- യൂറോപ്പ് ഭദ്രാസനം സന്നദ്ധ സുവിശേഷക സംഘം സൗത്ത് വെസ്റ്റ് സെന്റര്‍ എ വാർഷീക സമ്മേളനം മെയ് 27നു വൈകീട്ട് 8 മണിക്ക് സൂം കോൺഫ്രസ് വഴി .സംഘടിപ്പിക്കുന്നു .2021 വര്‍ഷത്തെ വാർഷീക റിപ്പോർട്ടും, കണക്കും , പുതിയ വർഷത്തെ ബഡ്ജറ്റും അവതരിപ്പിച്ചു പാസ്സാക്കും . തുടർന്ന് അധ്യക്ഷൻ അനുവദിക്കുന്ന വിഷയങ്ങളും ചർച്ചചെയ്യുമെന്നു സെക്രട്ടറി സജി ജോർജ് അറിയിച്ചു , സൗത്ത് വെസ്റ്റ് സെന്ററിൽ(എ) ഉൾപ്പെടുന്ന എല്ലാ മാര്‍ത്തോമ ഇടവകളിലെയും പാരിഷ് മിഷൻ അംഗങ്ങളും സമ്മേളനത്തില്‍ പങ്കെടുക്കുമെന്നു സെക്രട്ടറി അഭ്യർത്ഥിച്ചു .
FIA CREATES HISTORY – ENTERS CONGRESSIONAL RECORDS
Federation of Indian Associations commemorated the 75 years of Indian Independence and honored the Asia Heritage Month on 12 May 2022 at Rayburn Building, Capitol Hill Complex Washington D.C.FIA was recognized for the event in Congressional Record Vol.168, No. 81. The event saw unprecedented participation from the states of New York, New Jersey, Connecticut, and the states from the region of New England. Influential and Prominent Lawmakers graced the occasion with their presence. Among the attendees were Congressmen Raja Krishnamoorthy, Frank Pallone, Tom Malinowski, Vicente González, Hakeem Jefferies, Adriano Espaillat,…
ശാന്തമ്മ ഉണ്ണിത്താൻ (78) അന്തരിച്ചു
ന്യൂയോർക്ക്/അടൂർ: അടൂർ മണക്കാല കോടംവിളയിൽ പരേതനായ സുകുമാരൻ ഉണ്ണിത്താന്റെ ഭാര്യ ശാന്തമ്മ ഉണ്ണിത്താൻ (78) അന്തരിച്ചു. മക്കൾ: ഫൊക്കാന നേതാവ് ശ്രീകുമാർ ഉണ്ണിത്താൻ (ന്യൂയോർക്ക്), ശ്രീലത രമേശ് (മുൻ ജില്ലാ പഞ്ചായത്തു മെംബർ) മരുമക്കൾ: ആർ രമേശ്, പരേതയായ ഉഷ ഉണ്ണിത്താൻ. കൊച്ചുമക്കൾ: അരവിന്ദ് രമേശ്, അഭിനന്ദ് രമേശ്, ശിവ ഉണ്ണിത്താൻ, വിഷ്ണു ഉണ്ണിത്താൻ. സംസ്കാരം മെയ് 17-നു രണ്ടു മണിക്ക് ശേഷം വീട്ടുവളപ്പിൽ നടത്തും.
കൊച്ചുമ്മൻ ജേക്കബിന്റെ ഒന്നാം ചരമ വാഷികത്തോടനുബന്ധിച്ചു വെസ്ചെസ്റ്റർ മലയാളി അസ്സോസിയേഷൻ ഭവന ദാനം ചെയ്യുന്നു.
ന്യൂയോര്‍ക്ക്: വെസ്റ്റ്ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്റ മുൻ പ്രസിഡന്റും പ്രധാന പ്രവർത്തകരിൽ ഒരാളുമായിരുന്ന കൊച്ചുമ്മൻ ജേക്കബിന്റെ ഒന്നാം ചരമ വാര്‍ഷികത്തോനുബന്ധിച്ച് അസ്സോസിയേഷനും ടെറൻസൺ തോമസ് നേതൃത്വം നൽകുന്ന കാരുണ്യ ചാരിറ്റബിൾ കൂട്ടായ്മയും സംയുക്തമായി കൊട്ടാരക്കരയിൽ വീടില്ലാത്ത ഒരു വ്യക്തിക്ക് വീട് നിര്‍മ്മിച്ചു നൽകുന്നു. കേരളത്തിൽ നൂറു കണക്കിനു നിർധന കുടുംബങ്ങളാണ് സ്വന്തമായി ഒരു കിടപ്പാടം ഇല്ലാതെ അന്തിയുറങ്ങാൻ വിഷമിക്കുന്നത്. ചിലർ കൈക്കുഞ്ഞുങ്ങളുമായി കോരിച്ചൊരിയുന്ന മഴയത്തും , വെയിലത്തും കടത്തിണ്ണകളിലാണ് ജീവിക്കുന്നത്. അങ്ങനെ അതിജീവനത്തിന് ബുദ്ധിമുട്ടുന്നവരെ സഹായിക്കുന്ന സഘടനകളിൽ മുഖ്യ സ്ഥാനമാണ് വെസ്ചെസ്റ്റർ മലയാളി അസ്സോസിയേഷനുള്ളത്. വീടു നിർമ്മാണത്തിനായി സ്വന്തമായി കഴിവില്ലാത്തവര്‍ക്ക് വീട് നിര്‍മ്മിച്ചു നൽകുവാനുള്ള പദ്ധതിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഏറ്റവും അർഹരായ ഒരു കുടുംബത്തിന് ആദ്യമായി ഒരു ഭവനം അനുവദിക്കുക എന്നതാണ് അസോസിയേഷന്റെ ഇപ്പോഴത്തെ ലക്ഷ്യം. വീടില്ലാത്തവരുടെ “സുരക്ഷിതവും ആരോഗ്യകരവുമായ ജീവിതവും മുന്നോട്ട് കൊണ്ടുപോകുവാൻ കൈത്താങ്ങാവുക എന്നതാണ് അസോസിയേഷന്റെ…
ബഫലോയിലെ സൂപ്പർമാർക്കറ്റിൽ വെടിവെപ്പ്: ആഭ്യന്തര ഭീകരത തടയാൻ ശ്രമിക്കണമെന്ന് പ്രസിഡന്റ് ജോ ബൈഡന്
വാഷിംഗ്ടൺ: ന്യൂയോർക്കിലെ ബഫല്ലോയിൽ സൂപ്പർ മാർക്കറ്റിലുണ്ടായ വെടിവയ്പിൽ കൊല്ലപ്പെട്ട പത്ത് പേരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തിയ പ്രസിഡന്റ് ജോ ബൈഡൻ, “ആഭ്യന്തര ഭീകരത തുടച്ചുനീക്കാൻ എല്ലാ ശ്രമങ്ങളും” നടത്തണമെന്ന് അഭ്യർത്ഥിച്ചു. “വിവേചനരഹിതമായി ജീവൻ അപഹരിക്കപ്പെട്ട 10 ഇരകളുടെ കുടുംബങ്ങൾക്കും അതുപോലെ തന്നെ ഈ ഭീകരമായ ആക്രമണത്തിന്റെ ശാരീരികവും വൈകാരികവുമായ പ്രത്യാഘാതങ്ങൾ നേരിടുന്ന എല്ലാവരും ഞങ്ങളുടെ മനസ്സിലുണ്ട്. അവരുടെ ധൈര്യത്തിന് ഞങ്ങൾ അഭിനന്ദിക്കുന്നു. നിയമ നിർവ്വഹണ ഉദ്യോഗസ്ഥരുടെയും ജീവൻ സംരക്ഷിക്കുന്നതിനും വേഗത്തിൽ പ്രവർത്തിച്ച മറ്റ് ആദ്യ പ്രതികരണക്കാർക്കും ഞാനും പ്രഥമവനിതയും ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു, ബഫല്ലോയിലെ ജനങ്ങൾ ഞങ്ങളുടെ ചിന്തകളിലും പ്രാർത്ഥനയിലും ഉണ്ട്,” ബൈഡൻ ഒരു വൈറ്റ് ഹൗസ് പ്രസ്താവനയിൽ പറഞ്ഞു. “ആഭ്യന്തര ഭീകരതയുടെ ഏതൊരു പ്രവൃത്തിയും, പ്രത്യേകിച്ച് ഒരു നീചമായ വെളുത്ത ദേശീയവാദ പ്രത്യയശാസ്ത്രത്തിന്റെ പേരില്‍ ചെയ്യുന്ന ഒന്ന്, അമേരിക്ക നിലകൊള്ളുന്ന എല്ലാത്തിനും എതിരാണ്.…
വര്‍ധിപ്പിച്ച പ്രോപ്പര്‍ട്ടി ടാക്സിനെതിരേ പ്രൊട്ടസ്റ്റ് ചെയ്യണമെന്ന് ഡാളസ് കൗണ്ടി ജഡ്ജി, അവസാന തീയതി മെയ് 16
ഡാളസ്: ടെക്സസിലെ പല കൗണ്ടികളിലും പ്രോപ്പര്‍ട്ടി ടാക്സ് വര്‍ധിപ്പിച്ചതിനെതിരേ പ്രൊട്ടസ്റ്റ് ഫയല്‍ ചെയ്യണമെന്ന് ഡാളസ് കൗണ്ടി ജഡ്ജി ക്ലെ ജങ്കിന്‍സ് അഭ്യര്‍ത്ഥിച്ചു. പ്രൊട്ടസ്റ്റ് ചെയ്യുന്നതിനുള്ള അവസാന തീയതി മെയ് 16-ന് വൈകിട്ട് വരെയാണ്. ഡാളസ് കൗണ്ടിയിലെ ടാക്സില്‍ വര്‍ധനവ് ഉണ്ടായിട്ടില്ലെന്നും, ഈവര്‍ഷം പ്രോപ്പര്‍ട്ടി വിലയില്‍ ഇരുപത്തിനാല് ശതമാനം വര്‍ധനവുണ്ടായിട്ടും ഇവിടെ ടാക്സ് കുറയ്ക്കുകയാണ് ചെയ്തതെന്നും ജഡ്ജി പറഞ്ഞു. ഡമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുള്ള ഡാളസ് കൗണ്ടയിലെ ടാക്സ് വര്‍ധിപ്പിക്കാത്ത സാഹചര്യത്തില്‍ ടെക്സസിലെ മറ്റു കൗണ്ടികളും ടാക്സ് വര്‍ധിപ്പിക്കുന്നതില്‍ നിന്നും പിന്മാറണമെന്നും ജഡ്ജി അഭ്യര്‍ത്ഥിച്ചു. സംസ്ഥാന അധികൃതര്‍ കൗണ്ടികളുടെ ഫണ്ടിംഗ് വെട്ടിക്കുറയ്ക്കുന്നതിനാല്‍ ടാക്സ് കുറയ്ക്കുന്നതിനു മറ്റു കൗണ്ടികള്‍ തയാറാകുന്നില്ല. പല കൗണ്ടി അധികൃതരോടും, സ്കൂള്‍ ഡിസ്ട്രിക്ട് അധികൃതരോടും ഇതിനെ കുറിച്ച് ചര്‍ച്ച ചെയ്തെങ്കിലും അവര്‍ ഭയാശങ്കയിലാണെന്നും ജഡ്ജി പറഞ്ഞു. സംസ്ഥാനം പ്രോപ്പര്‍ട്ടി ടാക്സ് കുറയ്ക്കുന്നതുവരെ എല്ലാവരും തങ്ങളുടെ പ്രൊട്ടസ്റ്റ് ഫയല്‍ ചെയ്യണമെന്നും…
മാഗ് ഷട്ടിൽ ബാഡ്മിൻറൺ ടൂർണമെൻറ് ‘ടീം പെർഫെക്ട് ഓക്കെ’ ചാമ്പ്യന്മാർ
ഹൂസ്റ്റൺ: മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹ്യൂസ്റ്റൻ (മാഗ്) ൻ്റെ നേതൃത്വത്തിൽ നടന്ന രണ്ടാമത് ഷട്ടിൽ ബാഡ്മിൻറൺ ഓപ്പൺ ഡബിൾസ് ടൂർണമെൻ്റിൽ ‘ടീം പെർഫെക്റ്റ് ഓക്കെ’ ജേതാക്കളായി. മെഗാ സ്പോൺസർ അലക്സ് പാപ്പച്ചൻ (എം. ഐ. എച്ച്. റിയൽറ്റി) സ്പോൺസർ ചെയ്ത ടി. എം. ഫിലിപ്പ്സ് മെമ്മോറിയൽ എവറോളിംഗ് ട്രോഫി തുടർച്ചയായ രണ്ടാം വർഷവും നേടിയാണ് ‘ടീം പെർഫെക്ട് ഓക്കെ’ ചാമ്പ്യൻമാരായത്. ഏപ്രിൽ 30 ശനി, മെയ് 1 ഞായർ തീയതികളിൽ ഹൂസ്റ്റൺ ബാഡ്മിൻ്റൺ സെൻ്ററിൽ നടത്തപ്പെട്ട ടൂർണ്ണമെൻ്റിൽ ഹൂസ്റ്റണിലെയും ഡാളസിലെയും 30 പ്രമുഖ ടീമുകൾ അണിനിരന്ന മത്സരങ്ങൾ കാണുവാൻ നൂറുകണക്കിന് ബാഡ്മിൻറൺ പ്രേമികളാണ് എത്തിച്ചേർന്നത്. ഓപ്പൺ ഡബിൾസ് വിഭാഗത്തിൽ 20 ടീമുകളും, 50 വയസ്സിനു മുകളിലുള്ളവർക്കുള്ള സീനിയർ ഡബിൾസ് വിഭാഗത്തിൽ 8 ടീമുകളും, പ്രോത്സാഹന മത്സരത്തിൽ പെൺകുട്ടികളുടെ രണ്ട് ടീമുകളും പങ്കെടുത്തു. മികച്ച ടീമുകൾ ഏറ്റുമുട്ടിയ…
ബഫല്ലോയിലെ ടോപ്സ് സൂപ്പര്‍ മാര്‍ക്കറ്റില്‍ പത്തു പേര് വെടിയേറ്റ് മരിച്ചു; മൂന്നു പേർക്ക് പരിക്കേറ്റു
ബഫല്ലോ (ന്യൂയോര്‍ക്ക്): ന്യൂയോർക്കിലെ ബഫല്ലോയില്‍ ടോപ്സ് ഫ്രണ്ട്ലി സൂപ്പര്‍ മാര്‍ക്കറ്റില്‍ അക്രമിയുടെ വെടിയേറ്റ് സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്തിരുന്ന റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ പത്തു പേര് കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അക്രമിയെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. ഇതൊരു വംശീയ വിദ്വേഷ കുറ്റകൃത്യമായിരുന്നു എന്ന് എറി കൗണ്ടി ഷെരീഫ് ജോൺ ഗാർഷ്യ ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു. കൂട്ട വെടിവയ്പ്പ് വിദ്വേഷ കുറ്റകൃത്യമായി അന്വേഷിക്കുകയാണെന്ന് എഫ്ബിഐ ഉദ്യോഗസ്ഥർ പറഞ്ഞു. സൈനികന്റെ വേഷം ധരിച്ചെത്തിയ പെയ്ടണ്‍ ജെന്‍ഡ്രന്‍ എന്ന 18 വയസ്സുള്ള വെള്ളക്കാരൻ, ഉച്ചയ്ക്ക് 2:30 ഓടെ സൂപ്പര്‍മാര്‍ക്കറ്റിലേക്ക് ഇരച്ചുകയറുകയായിരുന്നുവെന്ന് ബഫല്ലോ സിറ്റി പോലീസ് കമ്മീഷണർ ജോസഫ് ഗ്രാമഗ്ലിയ പറഞ്ഞു. അക്രമി സൂപ്പർമാർക്കറ്റിലേക്ക് ആദ്യം കയറുകയും പിന്നീട് പുറത്തിറങ്ങി വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലത്തെത്തി ആളുകൾക്ക് നേരെ വെടിയുതിർക്കുകയുമായിരുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ ഹെൽമെറ്റിൽ ഘടിപ്പിച്ച ക്യാമറയിലൂടെ…
ഫോമാ സൺഷൈൻ മേഖല കുടുബ സംഗമം വിവിധ കലാപരിപാടികളോടെ റ്റാമ്പായിൽ ആഘോഷിച്ചു
ഫോമാ സൺഷൈൻ മേഖലയുടെ മെയ് ഏഴാം തീയതി റ്റാമ്പയിലെ സെന്റ് ജോസഫ് സീറോ മലബാർ പള്ളിവക ഹാളിൽ വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. അംഗങ്ങളുടെ പ്രാതിനിധ്യം കൊണ്ടും, കലാപരിപാടികളുടെ മികവ് കൊണ്ടും, കുടുംബ സംഗമം ശ്രദ്ധേയമായി. നാളുകൾക്ക് ശേഷമുള്ള കൂടിച്ചേരൽ എല്ലാവർക്കും വ്യത്യസ്തമായ ഒരു അനുഭവമായി. വിൽസൺ ഉഴത്തിൽ (ആർവിപി), ബിനൂബ് കുമാർ (ദേശീയ സമിതി അംഗം,), ടി ഉണ്ണികൃഷ്ണൻ (ഫോമാ ജനറൽ സെക്രട്ടറി), അമ്മിണി ചെറിയാൻ (റീജിയണൽ വനിതാ പ്രധിനിധി ), റെജി സെബാസ്റ്റ്യൻ (റീജിയണൽ വൈസ് ചെയർമാൻ ), ഷാന്റി വർഗീസ് (മേഖലാ സെക്രട്ടറി) ടിറ്റോ ജോൺ (റീജിയണൽ ട്രഷറർ) എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തിയതോടെ ചടങ്ങുകൾ ഒദ്യോഗികമായി ആരംഭിച്ചു. ഫോമാ സൺഷൈൻ റീജിയൻ വൈസ് പ്രസിഡന്റ് വിത്സൺ ഉഴത്തിൽ അധ്യക്ഷ പ്രസംഗം നടത്തി. 2020 ൽ മേഖല വൈസ് പ്രസിഡന്റ് ആയി സ്ഥാനം ഏറ്റെടുത്ത…
