റഷ്യ ‘പ്രധാന’ ജി20 അംഗമാണ്, മറ്റുള്ളവർക്ക് പുറത്താക്കാനാകില്ല: ചൈന

ബീജിംഗ്: മോസ്‌കോയെ ഗ്രൂപ്പിൽ നിന്ന് ഒഴിവാക്കാനുള്ള സാധ്യത വാഷിംഗ്ടൺ ഉയർത്തിയതിന് പിന്നാലെ റഷ്യയെ ജി20യിലെ “പ്രധാന അംഗം” എന്ന് ബെയ്ജിംഗ് ബുധനാഴ്ച വിശേഷിപ്പിച്ചു. ഉപരോധങ്ങളാൽ സമ്പദ്‌വ്യവസ്ഥയെ ബന്ധിപ്പിച്ച് ഉക്രെയ്‌ൻ അധിനിവേശത്തിന്റെ പേരിൽ കൂടുതൽ ഒറ്റപ്പെടുന്ന റഷ്യയ്ക്ക് ചൈന ഒരു തലത്തിലുള്ള നയതന്ത്ര സംരക്ഷണം നൽകി. അന്താരാഷ്ട്ര സാമ്പത്തിക സഹകരണത്തിനുള്ള പ്രധാന വേദിയാണ് ജി20യെന്ന് ചൈനീസ് വിദേശകാര്യ വക്താവ് വാങ് വെൻബിൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. റഷ്യ ഒരു പ്രധാന അംഗമാണ്, മറ്റൊരു രാജ്യത്തെ പുറത്താക്കാൻ ഒരു അംഗത്തിനും അവകാശമില്ല എന്നും വെന്‍ബിന്‍ കൂട്ടിച്ചേര്‍ത്തു. ശീതകാല ഒളിമ്പിക്‌സിനായി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ബീജിംഗിൽ നടത്തിയ സന്ദർശനത്തെത്തുടർന്ന് ഇരുരാജ്യങ്ങളുടെയും നേതാക്കൾ “പരിധികളില്ലാത്ത” ബന്ധം പ്രഖ്യാപിച്ചു. വാഷിംഗ്ടണിലെ ഒരു ഉന്നത സുരക്ഷാ ഉപദേഷ്ടാവ് ചൊവ്വാഴ്ച നടത്തിയ ഒരു ബ്രീഫിംഗിനെ തുടർന്നാണ് വാങിന്റെ അഭിപ്രായങ്ങൾ. റഷ്യയുടെ അയൽരാജ്യത്തെ അധിനിവേശത്തിന്റെ പേരിൽ അന്താരാഷ്ട്ര…

ബൈഡന്റെ യൂറോപ്പ് പര്യടനം പാശ്ചാത്യ ഐക്യം ലക്ഷ്യമിട്ട്; റഷ്യയ്ക്കു മേല്‍ കർശനമായ പുതിയ ഉപരോധം ഏര്‍പ്പെടുത്തും

വാഷിംഗ്‌ടൺ: ഈയാഴ്‌ച യൂറോപ്പിൽ നടക്കുന്ന ഉച്ചകോടികളുടെ പരമ്പരയിൽ പാശ്ചാത്യ ഐക്യം ഊട്ടിയുറപ്പിക്കാന്‍ പ്രസിഡന്റ് ജോ ബൈഡൻ ശ്രമിക്കുമെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഉക്രെയ്‌നിലെ യുദ്ധത്തിന്റെ പേരിൽ റഷ്യയ്‌ക്കെതിരെ പുതിയ ഉപരോധങ്ങൾ പ്രഖ്യാപിക്കുമെന്നും അദ്ദേഹം ചൊവ്വാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. നേറ്റോയുമായും യൂറോപ്യൻ കൗൺസിലുമായുള്ള ഉച്ചകോടിക്ക് ഒരു ദിവസം മുമ്പായി ബൈഡന്‍ ഇന്ന് (ബുധനാഴ്ച) ബ്രസൽസിലേക്ക് പുറപ്പെടും. തുടർന്ന് നാളെ (വ്യാഴാഴ്ച) പ്രസിഡന്റ് ആൻഡ്രസെജ് ഡൂഡയുമായുള്ള കൂടിക്കാഴ്ചയ്ക്കായി വെള്ളിയാഴ്ച പോളണ്ടിലേക്കു പോകും. സഖ്യകക്ഷികളുമായും പങ്കാളികളുമായും ഞങ്ങൾ നിർമ്മിച്ച അവിശ്വസനീയമായ ഐക്യം ശക്തിപ്പെടുത്താൻ ബൈഡൻ ശ്രമിക്കുമെന്ന് വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. റഷ്യയുടെ ധനസ്ഥിതിയെ തകർക്കാൻ ലക്ഷ്യമിട്ടുള്ള അഭൂതപൂർവമായ സാമ്പത്തിക ഉപരോധം കൂടുതൽ ആഴത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. മറ്റൊരു പാക്കേജ് ഞങ്ങളുടെ സഖ്യകക്ഷികളുമായി ചേർന്ന് വ്യാഴാഴ്ച പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു. പാക്കേജ്…

ഗ്യാസിന്‍റെ വില കുതിച്ചുയരുന്നു; നൂറു ഡോളർ സ്റ്റിമുലസ് ചെക്കിനുള്ള ബിൽ യുഎസ് ഹൗസിൽ

വാഷിംഗ്ടൺ: ഒരു മാസത്തിലേറെയായി റഷ്യ- യുക്രെയ്ൻ യുദ്ധത്തെ തുടർന്നു അമേരിക്കയിൽ കുതിച്ചുയരുന്ന ഗ്യാസ് വില മൂലം പൊറുതി മുട്ടിയ ജനതക്ക് ആശ്വാസം നൽകുന്നതിന് 2022 ന്‍റെ അവശേഷിക്കുന്ന മാസങ്ങളിൽ നൂറു ഡോളർ സ്റ്റിമുലസ് ചെക്ക് അനുവദിക്കുന്ന ഗ്യാസ് റിബേറ്റ് ആക്ട് ഓഫ് 2022 ബിൽ യുഎസ് ഹൗസിൽ അവതരിപ്പിക്കാനൊരുങ്ങുന്നു. യുഎസ് ഹൗസ് പ്രതിനിധികളായ ഡമോക്രാറ്റ് പാർട്ടി അംഗങ്ങൾ മൈക്ക് തോംപ്സൺ (കലിഫോർണിയ), ജോൺ ലാർസൻ (കണക്റ്റിക്കട്ട്), ലോറൻ അണ്ടർ വുഡ് (ഷിക്കാഗോ) എന്നിവരാണ് എനർജി റിബേറ്റ് ബില്ല് ഹൗസിൽ അവതരിപ്പിക്കുന്നതിൽ തയാറെടുക്കുന്നത്. ദേശീയതലത്തിൽ ഗ്യാലന് നാലു ഡോളറിനു മുകളിൽ വരുന്ന മാസങ്ങളിലാണ് ചെക്ക് നൽകേണ്ടതെന്ന് ഇവർ ആവശ്യപ്പെടുന്നു. നിലവിൽ അമേരിക്കയിൽ ട്രിപ്പിൾ എയുടെ സർവേ അനുസരിച്ചു ശരാശരി ഗ്യാസു വില ഗ്യാലന് 4.24 ഡോളറാണ്. 75000 ഡോളർ വാർഷിക വരുമാനവും വ്യക്തിഗത ടാക്സ് ഫയൽ ചെയ്യുന്നവർക്കും 150,000…

സ്നേഹം അമൂല്യം – പരസ്‌പരം തിരിച്ചറിയാനാകാതെ ഇരുട്ടിൽ

ഈശ്വരൻ കനിഞ്ഞു നൽകിയ അനുഗ്രഹവും സമ്പത്തുമാണ് മക്കളെന്നു ചിന്തിക്കുന്ന എത്ര മാതാപിതാക്കളുണ്ട്? അങ്ങനെയുള്ളവരെയാണ് സമ്പന്നമായ മാതാപിതാക്കളുടെ പട്ടികയിൽ ആദ്യമായി ഉൾപ്പെടുത്തേണ്ടത് . കുഞ്ഞുങ്ങളെ ജീവനു തുല്യം സ്നേഹിക്കുകയും അവർക്ക് വേണ്ടി എത്രമാത്രം ത്യാഗങ്ങൾ സഹിക്കാമോ അത്രയും സഹിച്ചിട്ടും പരിഭവമില്ലാതെ അതിൽ നിന്നും ആനന്ദവും സംതൃപ്‌തിയും കണ്ടെത്തുന്ന ധാരാളം മാതാപിതാക്കന്മാരും ഈ കാലഘട്ടത്തിൽ ഉണ്ടെന്നുള്ളതും വിസ്മരിക്കാനാവില്ല. മക്കളെ വളർത്തുന്നത് വലിയ ബുദ്ധിമുട്ടും ചിലവുമാണെന്ന് മാത്രമല്ല തങ്ങളുടെ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്നതും, ഹനിക്കുന്നതും, ലക്ഷ്യപ്രാപ്തിക്കു തടസ്സമുണ്ടാക്കുന്നുവെന്നും ചിന്തിക്കുന്ന ചില ദമ്പതിമാരും ഇല്ലാതില്ല. ഇത്തരത്തിൽ വ്യത്യസ്തങ്ങളായ ചിന്താഗതികൾ വച്ചു പുലർത്തുന്ന, അമൂല്യ സ്നേഹത്തിന്റെ ആഴം പരസ്‌പരം തിരിച്ചറിയാനാകാതെ ഇരുട്ടിൽ തപ്പിത്തടയുന്ന മാതാപിതാക്കന്മാരോ , ദമ്പതിമാരോ കുട്ടികളോ ഉൾകൊള്ളുന്ന ഒരു സമൂഹത്തിലാണ് നാം ഇന്ന് അധിവസിക്കുന്നത്. ഒരിക്കൽ ഒരു ഭാര്യയും ഭർത്താവും ഇപ്രകാരം പറയുന്നത് കേൾക്കാനിടയായി ഞങ്ങൾ വിവാഹിതരായിട്ടു പതീറ്റാണ്ടുകൾ പിന്നിട്ടു. ഞങ്ങൾക്ക് ദൈവം…

ഫിലഡൽഫിയ പോലീസ് അഡ്വൈസറി ബോർഡ് ഏഷ്യൻ കമ്മ്യൂണിറ്റി പ്രതിനിധിയായി ശാലു പുന്നൂസും

ഫിലഡൽഫിയ: ഫിലഡൽഫിയ പോലീസ് അഡ്വൈസറി ബോർഡ് ഏഷ്യൻ കമ്മ്യൂണിറ്റി പ്രതിനിധിയായി ഷാലു പുന്നൂസിനെ നിയമിച്ചു. രണ്ടു വർഷത്തേക്കാണ് നിയമന കാലാവധി. ഏഷ്യൻ വംശജരുടെ പ്രശ്നങ്ങൾ പഠിച്ച്കമ്മറ്റിയിൽ അവതരിപ്പിക്കുക, ഫിലഡൽഫിയയിലെ ക്രമസമാധാന പ്രശ്നങ്ങളിൽ പോലീസ് ഇടപെടലുകളുടെപരാതികൾ ഉണ്ടെങ്കിൽ അത് അറിയിക്കുക, പോലീസിൻറെ പ്രവർത്തനങ്ങളിൽ വരുത്തേണ്ട കാതലായ മാറ്റങ്ങൾകമ്മറ്റിയുടെ ശ്രദ്ധയിൽ കൊണ്ടുവരിക, ഏഷ്യൻ വംശജരുടെ പ്രശ്നപരിഹാരത്തിന് പോലീസിൻറെ ഭാഗത്തുനിന്ന്ഏതെങ്കിലും കാലതാമസം നേരിട്ട് എന്ന് കമ്മറ്റിയുടെ ശ്രദ്ധയിൽ കൊണ്ടു വരുക എന്നതെല്ലാം പോലീസ്അഡ്വൈസറി ബോർഡ് നമ്പർ എന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങൾ ആണ്. ശാലു പൊന്നൂസ്ഫിലഡൽഫിയയിലെ മലയാളികളുടെ ഇടയിലെ നിറസാന്നിധ്യമാണ്. വലിയ ഒരു സുഹൃത്ത് വലയം ഉള്ള ശാലുഏഷ്യൻ വംശജരുടെ പ്രത്യേകിച്ച് മലയാളികളുടെ ഏതൊരാവശ്യത്തിനും മുൻപന്തിയിൽ നിന്ന് പ്രവർത്തിക്കുന്നഒരു മഹത് വ്യക്തിത്വമാണ്. ഫോമാ convention co chair, മാപ്പ് മുൻ പ്രസിഡണ്ടായ ശാലു പൊന്നൂസ്സ്ഥാനലബ്ധിയിൽ മാപ്പ് പ്രസിഡൻറ് തോമസ് ചാണ്ടി അനുമോദനം അറിയിച്ചു.…

ഹൂസ്റ്റൺ സെൻറ് ജോസഫ് ഫെറോന ദേവാലയത്തിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ഭക്തിസാന്ദ്രം

ഹൂസ്റ്റൺ :ഷിക്കാഗോ സീറോ മലബാർ രൂപതയിലെ പ്രധാനപ്പെട്ട ഇടവകകളിൽ ഒന്നായ ഹൂസ്റ്റൺ സെൻറ് ജോസഫ് സീറോ മലബാർ പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ആചരണം മാർച്ച് 19 ,20 തീയതികളിൽ ആഘോഷമായി നടത്തപ്പെട്ടു. ഇടവക വികാരി ഫാദർ ജോണിക്കുട്ടി പുലിശേരിൽ , തിരുനാൾ കൊടി ഉയർത്തിയതോടെ ആരംഭിച്ച മധ്യസ്ഥ പ്രാർത്ഥനാ പത്തൊമ്പതാം തിയതി പൂർത്തീകരിച്ചു. തിരുനാൾ ദിനമായ മാർച്ച് 19ന് രൂപത സഹായമെത്രാൻ മാർ ജോയി ആലപ്പാട്ട് റാസ കുർബാനക്കു മുഖ്യകാർമ്മികൻ ആയി .രൂപത പ്രോക്യുറേറ്റർ റവ ഫാ:കുര്യൻ നെടുവേലി ചാലുങ്കൽ ,ഹൂസ്റ്റൺ ക്നാനായ പള്ളി വികാരി ഫാ:സുനി പടിഞ്ഞാറേക്കര, പെയർലാൻഡ് സെൻറ് മേരീസ് പള്ളി വികാരി ഫാദർ ജോബി ചേലക്കുന്നേൽ, ഫാ:റോയ് ജേക്കബ്, റവ ഫാ:കെവിൻ മുണ്ടയ്ക്കൽ ,റവ ഫാ: ജോണിക്കുട്ടി പുലിശേരിൽ, എന്നിവർ സഹകാർമികരായി. റാസാ കുർബാനയെ തുടർന്ന് സെൻറ് ജോസഫ് ഹാളിൽ സംഘടിപ്പിച്ച…

മന്ത്ര കുടുംബ സംഗമം നവ്യാനുഭവമായി

ഹ്യൂസ്റ്റണ്‍: മലയാളി അസ്സോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിഹിന്ദൂസ് (മന്ത്ര) ഹ്യൂസ്റ്റണിൽ നടത്തിയ കുടുംബ സംഗമം അടുത്ത വർഷം ജൂലൈയിൽ നടക്കുന്ന വിശ്വ ഹിന്ദു സമ്മേളനത്തിന്റെ ഒരുക്കങ്ങളിലേക്കുള്ള കേളികൊട്ടായി മാറി. സംഘടനയുടെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ പ്രസിഡന്റ് ഹരി ശിവരാമൻ, ട്രസ്റ്റീ ചെയർ ശശിധരൻ നായർ, സെക്രട്ടറി അജിത് നായർ എന്നിവർ വിശദീകരിച്ചു. പുതിയ സംഘടന, പുത്തൻ ദിശാബോധത്തോടു കൂടി മുന്നോട്ടു പോകുമ്പോൾ ഹ്യുസ്റ്റണിലെ പ്രബുദ്ധരായ മലയാളി ഹൈന്ദവ സമൂഹത്തിന്റെ അകൈതവമായ പിന്തുണ പ്രതീക്ഷിക്കുന്നതായി ഹരി അഭിപ്രായപ്പെട്ടു. ഒരു സംഘടന എന്ന നിലയിൽ വളരെ പെട്ടെന്ന് തന്നെ ജനഹൃദയങ്ങൾ കീഴടക്കാൻ കഴിഞ്ഞ മന്ത്രയുടെ അനേകം കർമ്മ പദ്ധതികൾ അണിയറയിൽ ഒരുങ്ങുന്നതായി ശശിധരൻ നായർ അറിയിച്ചു. ഹ്യുസ്റ്റണിലെ സമ്മേളനം വിജയകരമായി നടത്താൻ വിവിധ കമ്മിറ്റികളുടെ ഏകോപനത്തിൽ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി അജിത് നായർ വിശദീകരിച്ചു. കൺ‌വന്‍ഷൻ രജിസ്ട്രേഷൻ മികച്ച രീതിയിൽ മുന്നേറുന്നതായി…

മേരി ഫിലിപ്പോസ് ഫ്ലോറിഡയിൽ നിര്യാതയായി

ഒർലാന്റോ: ലേക്ക്ലാന്റ് ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ സ്ഥാപക ശുശ്രുഷകൻ കുമ്പനാട് കരിയാലിൽ പരപ്പാട്ട് പരേതനായ പാസ്റ്റർ പി.എസ് ഫിലിപ്പോസിന്റെ സഹധർമ്മിണി മേരിക്കുട്ടി ഫിലിപ്പോസ് (86) നിര്യാതയായി. കുമ്പനാട് പൊടിമല കുടുംബാംഗമാണ്. 1982ൽ ഫ്‌ലോറിഡയിൽ എത്തിയ മേരിക്കുട്ടി ഫിലിപ്പോസ് ഭർത്താവ് പാസ്റ്റർ പി.എസ് ഫിലിപ്പോസിനോടൊപ്പം സഭയുടെ പരിപാലന ശുശ്രുഷകളിൽ സജീവ പങ്കാളിയായിരുന്നു. മക്കൾ: ഗ്രേസ് ജോൺ , മേഴ്‌സി തോംസൺ , സാം ഫിലിപ്പ് (മിഷൻ ഡയറക്ടർ, ഐ.പി.സി ഒർലാന്റോ) പാസ്റ്റർ റെജി ഫിലിപ്പ് (എല്ലാവരും യു.എസ്.എ). മരുമക്കൾ: പാസ്റ്റർ തോംസൺ ജോർജ്, റോയി ജോൺ , ലിജി ഫിലിപ്പ്, നിത ഫിലിപ്പ് (എല്ലാവരും യു.എസ്.എ) സഹോദരങ്ങൾ: അന്നമ്മ തോമസ്, പ്രൊഫ. മാത്യു പി. തോമസ്, ബെഞ്ചമിൻ തോമസ് (ഡാളസ്), ജോസഫ് തോമസ് സംസ്കാര ശുശ്രൂഷയോട് അനുബദ്ധിച്ചുള്ള പൊതുദർശനം മാർച്ച് 25 വെള്ളിയാഴ്ച വൈകിട്ട് 6 മുതൽ 9…

ഫിലഡല്‍ഫിയായില്‍ കാറിടിച്ച് രണ്ടു ട്രൂപ്പര്‍മാര്‍ ഉള്‍പ്പെടെ മൂന്നു മരണം

ഫിലഡല്‍ഫിയ: സൗത്ത് ഫിലഡല്‍ഫിയ ഇന്റര്‍സ്റ്റേറ്റ് 95 ല്‍ തിങ്കളാഴ്ച രാവിലെ ഒരു വഴിയാത്രക്കാരനെ സഹായിക്കുകയായിരുന്ന രണ്ടു പെന്‍സില്‍വാനിയ സ്റ്റേറ്റ് ട്രൂപ്പര്‍മാരെ അതിവേഗം വന്നിരുന്ന ഒരു വാഹനം ഇടിച്ചു തെറിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റു ഇരുവരും വഴിയാത്രക്കാരനും പിന്നീട് മരിച്ചതായി അധികൃതര്‍ അറിയിച്ചു. മാര്‍ട്ടിന്‍ എഫ് മാക്ക് (33), ബ്രാന്‍ഡന്‍ ടി ഡിസിക്ക (29) എന്നിവരാണ് മരിച്ച ട്രൂപ്പര്‍മാര്‍. ഇവര്‍ സഹായിച്ച വഴിയാത്രക്കാരനും മരിച്ചെങ്കിലും പേരുവിവരം പുറത്തുവിട്ടിട്ടില്ല. ഐ.95 സൗത്തില്‍ ഒരാള്‍ നടന്നുവരുന്നുവെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് ഇയാളെ സഹായിക്കാന്‍ സ്ഥലത്തെത്തിയത്. ഇയാളേയും കൂട്ടി പോലീസ് വാഹനത്തില്‍ മടങ്ങുന്നതിനിടയില്‍ അതിവേഗം പാഞ്ഞുവന്നിരുന്ന കാറാണ് മൂന്നു പേരേയും ഇടിച്ചു വീഴ്ത്തിയത്. ഇവരുടെ വാഹനത്തിനും, കാറിനും സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സംഭവത്തിനുശേഷം കാര്‍ ഓടിച്ചിരുന്ന സ്ത്രീ വാഹനം അവിടെ തന്നെ നിര്‍ത്തിയിരുന്നു. സംഭവസ്ഥലത്തു ഓടിയെത്തിയവര്‍ ട്രൂപ്പര്‍മാര്‍ക്ക് സി.പി.ആര്‍. നല്‍കിയിരുന്നുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.…

മോസ്കോ-വാഷിംഗ്ടണ്‍ ബന്ധം തകരുന്നു; റഷ്യ യുഎസ് അംബാസഡറെ വിളിച്ചുവരുത്തി മുന്നറിയിപ്പ് നല്‍കി

മോസ്കോ: ഉക്രെയ്നിലെ റഷ്യൻ സൈനിക നടപടി 26-ാം ദിവസത്തിലേക്ക് കടക്കുമ്പോൾ മോസ്കോ-വാഷിംഗ്ടൺ ബന്ധം തകർച്ചയുടെ വക്കിലാണെന്ന് മുന്നറിയിപ്പ് നൽകി റഷ്യയുടെ വിദേശകാര്യ മന്ത്രാലയം യുഎസ് അംബാസഡർ ജോൺ സള്ളിവനെ വിളിച്ചുവരുത്തി. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അടുത്തിടെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ “യുദ്ധക്കുറ്റവാളി” എന്ന് മുദ്രകുത്തിയതിന് ശേഷം അമേരിക്കയും റഷ്യയും തമ്മിലുള്ള സംഘർഷം വർദ്ധിച്ചു വരികയാണ്. ഫെബ്രുവരി 24 ന് ശേഷം ഒരു യുഎസ് ഉദ്യോഗസ്ഥൻ പുടിനെ ചിത്രീകരിക്കാൻ ആദ്യമായി ഈ വാക്ക് ഉപയോഗിച്ചതായി ക്രേം‌ലിന്‍ വക്താവ് ദിമിത്രി പെസ്കോവ് ആരോപിച്ചു. “അമേരിക്കൻ പ്രസിഡന്റിന്റെ അത്തരം പ്രസ്താവനകൾ, ഇത്രയും ഉയർന്ന പദവിയിലുള്ള ഒരു രാഷ്ട്രതന്ത്രജ്ഞന് യോജിച്ചതല്ല, അത് റഷ്യൻ-അമേരിക്കൻ ബന്ധത്തെ വിള്ളലിന്റെ വക്കിലെത്തിച്ചു,” മന്ത്രാലയം തിങ്കളാഴ്ച പ്രസ്താവനയിൽ പറഞ്ഞു. റഷ്യയ്‌ക്കെതിരായ ശത്രുതാപരമായ നടപടികൾ “നിർണ്ണായകവും ഉറച്ചതുമായ പ്രതികരണം” നേരിടേണ്ടിവരുമെന്നും യു എസ് അംബാസഡറോട് പറഞ്ഞു. മാർച്ച്…