ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ എല്ലായ്‌പ്പോഴും ലോകത്തെവിടെയുമുള്ള യുദ്ധത്തെയും നാശത്തെയും എതിർത്തിട്ടുണ്ടെന്നും, അതേസമയം നിലവിലെ ഉക്രെയ്ൻ പ്രതിസന്ധിക്ക് അമേരിക്കൻ ഭരണകൂടമാണ് കുറ്റക്കാരെന്നും ഇസ്ലാമിക് വിപ്ലവത്തിന്റെ നേതാവ് ആയത്തുല്ല സെയ്ദ് അലി ഖമേനി. ഉക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രവാചകൻ മുഹമ്മദ് നബി (സ)യെ ദൈവത്തിന്റെ അന്തിമ ദൂതനായി തിരഞ്ഞെടുത്ത് തന്റെ പ്രവാചക ദൗത്യം ആരംഭിച്ച ദിനത്തെ അടയാളപ്പെടുത്തുന്ന ഈദ് അൽ മബ്അത്തിന്റെ സുപ്രധാന അവസരത്തിൽ ഒരു ടെലിവിഷൻ പ്രസംഗത്തിലാണ് ആയത്തുല്ല ഖമേനി ഇക്കാര്യം പറഞ്ഞത്. അമേരിക്കയുടെ നയങ്ങൾക്കും വാഷിംഗ്ടൺ സൃഷ്ടിച്ച പ്രതിസന്ധികൾക്കും ഉക്രെയ്ൻ ഇരയായെന്നും അദ്ദേഹം പറഞ്ഞു. “അവരുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെട്ടും, റാലികൾ സംഘടിപ്പിച്ചും നിറം പിടിപ്പിച്ച കഥകള്‍ മെനഞ്ഞ് അട്ടിമറി സൃഷ്ടിച്ചും, അമേരിക്ക ആ രാജ്യത്തിന്റെ (ഉക്രെയ്ന്‍) സ്ഥിരത തകർത്തു,” അദ്ദേഹം പറഞ്ഞു. ആളുകളെ കൊല്ലുന്നതിനെയും രാഷ്ട്രങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കുന്നതിനെയും ഞങ്ങൾ…
Category: AMERICA
കോട്ടയം അസോസിയേഷന്‍ ചാരിറ്റി ബാങ്ക്വറ്റ് ഏപ്രില്‍ 30-ന്
ഫിലാഡല്‍ഫിയ: അക്ഷര നഗരിയില്‍ നിന്നും ചരിത്ര സ്മരണകളുണര്‍ത്തുന്ന സാഹോദരീയ നഗരത്തില്‍ എത്തിയവരുടെ കൂട്ടായ്മയായ കോട്ടയം അസോസിയേഷന്റെ നേതൃത്വത്തില്‍ ഏപ്രില്‍ 30 ശനിയാഴ്ച വൈകുന്നേരം 4.30-ന് MEI Catering Hall, 4900 E Street RD, Trevose, PA 19053-ല്‍ വച്ച് ഇതര സാമൂഹിക സംഘടനകളുടെ സഹകരണത്തില്‍ ചാരിറ്റി ബാങ്ക്വറ്റ് നൈറ്റ് നടത്തുന്നു. വടക്കേ അമേരിക്കയിലെ കോട്ടയം നിവാസികളുടെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ പ്രതിനിധികളായി നിലകൊള്ളുന്ന കോട്ടയം അസോസിയേഷന്‍ നിര്‍ധനരായ കുടുംബങ്ങള്‍ക്കു ഭവനപദ്ധതി നഴ്‌സിങ് വിദ്യാര്‍ഥികള്‍ക്ക് സാമ്പത്തിക പഠനസഹായം, രോഗികള്‍ക്കായുള്ള സാമ്പത്തിക സഹായം തുടങ്ങി നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞകാലഘട്ടങ്ങളിലായി അമേരിക്കയിലും കേരളത്തിലുമായി നടത്തുകയും നേതൃത്വം കൊടുക്കുകയും പുതിയ പദ്ധതികള്‍ ഇതിനോടകം തന്നെ തുടക്കം കുറിക്കുകയും െചയ്തിട്ടുണ്ട്. കോട്ടയം അസോസിയേഷന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുന്ന െചറുതും വലുതുമായ എല്ലാ സഹായങ്ങളും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി മാത്രമേ ഉപയോഗിക്കുകയുള്ളെന്നും അതിലുപരി എല്ലാ ചാരിറ്റി…
യൂറോപ്പിൽ യുഎസ് ആണവായുധങ്ങളുടെ സാന്നിധ്യം അംഗീകരിക്കാനാവില്ല: റഷ്യന്‍ വിദേശകാര്യ മന്ത്രി
റഷ്യയുടെ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് യൂറോപ്പിലെ യുഎസ് ആണവായുധങ്ങളുടെ സാന്നിധ്യം മോസ്കോയ്ക്ക് “സ്വീകാര്യമല്ല” എന്ന് വിശേഷിപ്പിക്കുകയും, ഉക്രെയ്ൻ അത്തരം മാരകമായ ആയുധങ്ങൾ സ്വന്തമാക്കുന്നത് തടയാൻ റഷ്യ ഒരു ശ്രമവും നടത്തില്ലെന്ന് മുന്നറിയിപ്പ് നൽകി. നിരായുധീകരണം സംബന്ധിച്ച ജനീവ കോൺഫറൻസിൽ ചൊവ്വാഴ്ച നടത്തിയ വീഡിയോ പ്രസംഗത്തിൽ, നിരവധി യൂറോപ്യൻ രാജ്യങ്ങളിൽ യുഎസ് ആണവായുധങ്ങളുടെ സാന്നിധ്യം നോൺ-പ്രൊലിഫറേഷൻ ഉടമ്പടിയുടെ (എൻപിടി) ലംഘനമാണെന്നും, ഒരു പുതിയ റൗണ്ട് ആയുധ മത്സരം തടയാൻ അത്തരം ആയുധങ്ങൾ അമേരിക്കക്ക് തിരികെ നൽകണമെന്നും ലാവ്‌റോവ് പറഞ്ഞു “നോൺ-പ്രൊലിഫറേഷൻ ഉടമ്പടിയുടെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമായി, ചില യൂറോപ്യൻ രാജ്യങ്ങളുടെ പ്രദേശത്ത് യുഎസ് ആണവായുധങ്ങൾ ഇപ്പോഴും നിലവിലുണ്ട് എന്നത് ഞങ്ങൾക്ക് അംഗീകരിക്കാനാവില്ല,” അദ്ദേഹം സമ്മേളനത്തിൽ പറഞ്ഞു. ന്യൂക്ലിയർ ഇതര നേറ്റോ അംഗങ്ങൾ ഉൾപ്പെടുന്ന “സംയുക്ത ആണവ ദൗത്യങ്ങൾ” എന്ന് വിളിക്കപ്പെടുന്ന സമ്പ്രദായത്തെയും ലാവ്‌റോവ് അപലപിച്ചു. “ന്യൂക്ലിയർ ഇതര…
യുഎസ്എ ഇന്‍ഡോര്‍ മീറ്റില്‍ കൃഷ്ണ ജയശങ്കറിന് വെള്ളി മെഡല്‍
ബിര്‍മിന്‍ഗാം (അലബാമ): 19 വയസ്സുള്ള ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥിനി കൃഷ്ണ ജയശങ്കറിന് കോണ്‍ഫറന്‍സ് യുഎസ്എ ഇന്‍ഡോര്‍ മീറ്റ് ഷോട്ട് പുട്ടില്‍ സില്‍വര്‍ മെഡല്‍. ഇന്‍ഡോര്‍ മീറ്റിന്റെ ചരിത്രത്തില്‍ രണ്ടാം സ്ഥാനത്തെത്തുന്ന രണ്ടാമത്തെ ഇന്ത്യന്‍ വനിതയാണ് കൃഷ്ണ. ഫെബ്രുവരി മൂന്നാം വാരത്തില്‍ അലബാമ ബിര്‍മിന്‍ഗാമില്‍ നടന്ന ഷോട്ട് പുട്ട് മത്സരത്തില്‍ 15 മീറ്റര്‍ ദൂരം എറിഞ്ഞാണ് ടെക്‌സസിലെ എല്‍പാസോയില്‍ നിന്നുള്ള യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് വിദ്യാര്‍ത്ഥിനി ഈ വലിയ നേട്ടത്തിന് അര്‍ഹയായത്. ഈ സീസണില്‍ 14.10 മീറ്ററിലാണ് ആരംഭിച്ചതെങ്കിലും, നിരവധി മീറ്റുകളില്‍ പങ്കെടുത്ത ഇവര്‍ നിരന്തര പരിശീലനം നടത്തിയാണ് ഇത്രയും ദൂരം ഷോട്ട് പുട്ടില്‍ കണ്ടെത്താനായത്. 2016-ല്‍ ദോഹയില്‍ നടന്ന മീറ്റില്‍ അലബാമയില്‍ നിന്നുള്ള മന്‍പ്രീത് സിംഗാണ് ആദ്യമായി 15.21 മീറ്റര്‍ ഷോട്ട് പുട്ട് എറിഞ്ഞ് വെള്ളി മെഡല്‍ കരസ്ഥമാക്കിയ ഇന്ത്യന്‍ വനിത. ചെന്നൈ ജൂണിയര്‍ കോളജിലാണ് ഇവര്‍…
സാക്രമെന്റോ പള്ളിയില്‍ കയറി മൂന്നു കുട്ടികളെ കൊലപ്പെടുത്തിയശേഷം പിതാവ് ആത്മഹത്യ ചെയ്തു
സാക്രമെന്റോ: ഫെബ്രുവരി 28-ന് തിങ്കളാഴ്ച വൈകിട്ട് പള്ളിയിലുണ്ടായിരുന്നവരുടെ ഇടയിലേക്ക് തോക്കുമായെത്തിയ പിതാവ് അവിടെയുണ്ടായിരുന്ന 15 വയസിനുതാഴെയുള്ള മൂന്നു കുട്ടികളെ വെടിവെച്ച് കൊലപ്പെടുത്തിയശേഷം സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്തതായി സാക്രമെന്റോ പോലീസ് അറിയിച്ചു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ കുട്ടികളുടെ മാതാവിനെ വെടിയേറ്റ് കൊല്ലപ്പെട്ട നിലയിലും കണ്ടെത്തിയാതായും വാര്‍ത്താ സമ്മേളനത്തില്‍ കൗണ്ടി ഷെരീഫ് ഓഫീസിലെ സെര്‍ജന്റ് റോഡ് ഗ്രാസ്മാന്‍ പറഞ്ഞു. ഇതോടെ ഒരു കുടുംബത്തിലെ അഞ്ചു പേരാണ് കൊല്ലപ്പെട്ടത്. പോര് വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. സംഭവം നടക്കുമ്പോള്‍ പള്ളയില്‍ മറ്റുള്ളവരുണ്ടായിരുന്നുവെങ്കിലും അക്രമി ആരേയും വെടിവച്ചില്ല. പള്ളിയിലുണ്ടായിരുന്നവര്‍ അവിടുത്തെ ജോലിക്കാരായിരുന്നുവെന്ന് പോലീസ് പിന്നീട് വെളിപ്പെടുത്തി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. സംഭവ സ്ഥലത്തുനിന്നും ഒഴിഞ്ഞുനില്‍ക്കണമെന്ന് പൊതുജനങ്ങളോട് പോലീസ് അഭ്യര്‍ത്ഥിച്ചു. അമേരിക്കയില്‍ നടക്കുന്ന ഗണ്‍ വയലിന്‍സിനെ ഗവര്‍ണര്‍ ഗവിന്‍ സ്യൂസം അപലപിച്ചു. കൊല്ലപ്പെട്ടവര്‍ ഈ ചര്‍ച്ചിലെ അംഗമാണോ എന്ന് വ്യക്തമല്ലെന്നും, കുടുംബ കലഹമായിരിക്കാം കൊലപാതകത്തിന്…
വിവര സാങ്കേതിക മാനേജ്‌മെന്റ് വിദഗ്‌ധന്‍ ഓജസ് ജോൺ ഫോമാ ജനറൽ സെക്രട്ടറി സ്ഥാനാർത്ഥി
സിയാറ്റിൽ: വിവര സാങ്കേതിക മാനേജ്‌മെന്റ് വിദഗ്‌ധൻ ഓജസ് ജോൺ ഫോമാ 2022 – 24 നാഷണൽ എക്സിക്യൂട്ടീവ് കമ്മറ്റിയുടെ ജനറൽ സെക്രട്ടറി സ്ഥാനാർഥിയായി മത്സരിക്കുന്നു. കേരള അസ്സോസിയേഷൻ ഓഫ് വാഷിംഗ്‌ടണിനെ (KAW) അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായി വളർത്തുന്നതിൽ വളരെയേറെ പങ്കു വഹിച്ച, സംഘടനയുടെ ശബ്ദവും മുഖവുമായ ഓജസ് ജോൺ മലയാളി സംഘടനകളുടെ സംഘടനയായ ഫോമയുടെ നയിക്കുവാൻ മത്സരരംഗത്ത് കളം പിടിക്കുന്നത് നാളിതു വരെ നടത്തിയ പ്രവർത്തനങ്ങളുടെ ഉജ്ജ്വല വിജയങ്ങളുടെ തിളക്കവുമായിട്ടാണ്. വാക്കുകളിലെ മിതത്വമല്ല പ്രവർത്തിയിൽ ഏറ്റെടുക്കുന്ന ഏത് പരിപാടിയിലും ഒരു കുറവും കാണിക്കാതെ രാപ്പകൽ അദ്ധ്വാനിച്ചു വിജയപഥത്തിൽ എത്താതെ വിശ്രമിക്കാത്ത ഓജസ് സാമൂഹ്യ രംഗത്തെ പ്രവർത്തകർക്ക് ഒരു മാതൃകയാണ്. 1,47,000 ഡോളറിന്‍റെ സഹായം വിവിധ പ്രവർത്തനങ്ങളിലൂടെയും അഭ്യുദയകാംഷികളുടെയും സഹായത്തോടെ സമാഹരിച്ച് അർഹതപ്പെട്ടവർക്ക് വിതരണം ചെയ്തത് മാത്രം മതി ഓജസ്സിന്റെ നേത്യത്വപാടവത്തെ തിരിച്ചറിയാൻ. കോവിഡ് മഹാമാരിയുടെ മൂർദ്ധന്യകാലത്ത്…
ജോസുകുട്ടി തോപ്പില്‍ (78) ഡാളസില്‍ നിര്യാതനായി
ഡാളസ് : ചങ്ങനാശ്ശേരി ചീരഞ്ചിറ ചങ്ങങ്കേരിയിൽ ജോസുകുട്ടി തോപ്പിൽ (78) ഡാളസില്‍ നിര്യാതനായി. ഭാര്യ ചിന്നമ്മ അറുന്നൂറ്റിമംഗലം കരികുളം കുടുംബാംഗമാണ്. മക്കള്‍ : ജൂലി, ജോബി. മരുക്കള്‍ : സിനിച്ചൻ, റീനി. കൊച്ചുമക്കള്‍ : സഞ്ജന, സലീന, സോണിയ, സമാന്ത, അഖിൽ. ബാബു ( യു.എസ് ), സി. ഈവ (ജർമ്മനി), അന്നമ്മ മുക്കാടൻ എന്നിവരും പരേതരായ ബേബി വെട്ടുകാട്, പാപ്പച്ചൻ, ജെയിംസ്കുട്ടി, തോമസുകുട്ടി, ലീലാമ്മ വാടപ്പറമ്പിൽ, ലൂസമ്മ, കുട്ടപ്പൻ എന്നിവരും സഹോദരങ്ങളാണ്. പൊതുദര്‍ശനം: മാർച്ച് 4 വൈകീട്ട് 6 മണി മുതല്‍ 9 മണി വരെ ഡാളസ് ഗാർലാൻഡ് സെന്റ് തോമസ് സീറോ മലബാർ ദേവാലയത്തിൽ. സംസ്‌കാര ശുശ്രൂഷകള്‍: മാർച്ച് 5 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഡാളസ് ഗാർലാൻഡ് സെന്റ് തോമസ് സീറോ മലബാർ പള്ളിയില്‍. തുടര്‍ന്ന് സംസ്‌കാരം റൗളറ്റ് സേക്രഡ് ഹാർട്ട് സെമിത്തെരിയിൽ.…
ഉക്രെയ്നിൽ മനുഷ്യശരീരം ബാഷ്പീകരിക്കാൻ ശേഷിയുള്ള നിരോധിത വാക്വം ബോംബ് റഷ്യ ഉപയോഗിച്ചു: ഉക്രേനിയൻ ഉദ്യോഗസ്ഥൻ
കിയെവ്: പോരാട്ടം തുടരുന്നതിനിടെ, റഷ്യ തങ്ങൾക്കെതിരെ വാക്വം ബോംബുകളും ക്ലസ്റ്റർ ബോംബുകളും പ്രയോഗിച്ചതായി ഉക്രെയ്ൻ അധികൃതർ ആരോപിച്ചു. വിവിധ മനുഷ്യാവകാശ ഗ്രൂപ്പുകളും യുഎസിലെ ഉക്രെയ്ൻ അംബാസഡറും സിവിലിയൻമാർ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ റഷ്യ നിരോധിത ആയുധങ്ങൾ ഉപയോഗിച്ചതായി പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, ഉക്രെയ്ൻ-റഷ്യ സംഘർഷം രൂക്ഷമാകുകയും പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ തന്റെ ആണവ സേനയെ അണിനിരത്താൻ ഉത്തരവിടുകയും ചെയ്തപ്പോൾ, ലോകത്തിലെ ഏറ്റവും ശക്തമായ ആണവ ഇതര ബോംബായി കണക്കാക്കപ്പെടുന്ന വാക്വം ബോംബ് വരുമോ എന്ന ആശങ്കകൾ വർദ്ധിച്ചുവരികയാണ്. കഴിഞ്ഞ ശനിയാഴ്ച മുതലുള്ള റിപ്പോർട്ട് അനുസരിച്ച്, സിഎന്‍എന്‍ ടീമാണ് ഉക്രേനിയൻ അതിർത്തിക്ക് സമീപം ഒരു റഷ്യൻ തെർമോബാറിക് മൾട്ടിപ്പിൾ റോക്കറ്റ് ലോഞ്ചർ കണ്ടത്. ‘എല്ലാ ബോംബുകളുടെയും പിതാവ്’ (father of all bombs), എന്ന് പലപ്പോഴും കണക്കാക്കപ്പെടുന്ന തെർമോബാറിക് ആയുധം ഉയർന്ന താപനിലയിൽ സ്ഫോടനം സൃഷ്ടിക്കുന്നതിനായി ചുറ്റുമുള്ള വായുവിൽ…
റവ. ഡോ. റോയി വർഗീസ് അമേരിക്കൻ എപ്പിസ്കോപ്പൽ സഭയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ബോർഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു
ഹൂസ്റ്റൺ: ഫെബ്രുവരി 25, 26 തീയതികളിൽ വുഡ് ലാൻഡ്‌സ് മാരിയോട്ട് ഹോട്ടൽ ആൻഡ് കൺവെൻഷൻ സെന്ററിൽ വച്ച് നടന്ന ടെക്സാസ് എപ്പിസ്കോപ്പൽ ഭദാസനത്തിന്റെ 173- മത് കൗൺസിൽ റവ. ഡോ.റോയി വർഗീസിനെ സഭയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ബോർഡ് അംഗമായി തിരഞ്ഞെടുത്തു. ഹൂസ്റ്റണിലെ സ്റ്റാഫ്‌ഫോർഡ് സിറ്റിയിലുള്ള ഗുഡ് ഷെപ്പേർഡ് എപ്പിസ്കോപ്പൽ ഇന്ത്യൻ ഇടവകയുടെ വികാരിയാണ് റവ.ഡോ.റോയി വർഗീസ്. ഭദ്രാസനത്തിലെ ഇടവകകൾ , വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രീകൾ, മറ്റു ഇതര സംഘടനകൾ എന്നിവയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട രണ്ടായിരത്തിൽ പരം വരുന്ന പ്രതിനിധികളുടെ സമ്മേളനമാണ് ഭദ്രാസന കൗൺസിൽ. ആഗോള ആംഗ്ലിക്കൻ സഭയുടെ വിശാല കൂട്ടായ്മയുടെ ഭാഗമായ അമേരിക്കൻ എപ്പിസ്‌കോപ്പൽ സഭ ഇന്ത്യയിലെ ആംഗ്ലിക്കൻ പാരമ്പര്യമുള്ള ദക്ഷിണേന്ത്യ സഭ (സിഎസ്ഐ) ഉത്തരേന്ത്യ സഭ (സിഎൻഐ ) എന്നീ സഭകളുടെ സഹോദരീ സഭയും പൗരസ്ത്യ പാരമ്പര്യമുള്ള മാർത്തോമ്മ സഭയുമായി പൂർണ കൂട്ടായ്മയിലും നിലകൊള്ളുന്ന സഭയാണ്.…
മാര്‍ത്തോമാ സഭാ വികാരി ജനറല്‍മാരുടെ സ്ഥാനാരോഹണ ശുശ്രൂഷ നിര്‍വ്വഹിച്ചു
ഡാളസ്: മലങ്കര മാര്‍ത്തോമാ സുറിയാനി സഭയില്‍ പുതുതായി നിയമിക്കപ്പെട്ട മൂന്നു വികാരി ജനറല്‍മാരുടെ സ്ഥാനാരോഹണ ശുശ്രൂഷ ഫെബ്രുവരി 28 തിങ്കളാഴ്ച രാവിലെ 7.30 ന് തിരുവല്ല സെന്റ് തോമസ് മാര്‍ത്തോമാ ചര്‍ച്ചില്‍ വെച്ച് ഭക്ത്യാദര ചടങ്ങുകളോടെ നടത്തി. മാരാമണ്‍ കണ്‍വന്‍ഷന് ശേഷം നടന്ന മാര്‍ത്തോമാ സഭാ സിനഡാണ് പുതിയതായി മൂന്നു വികാരി ജനറല്‍മാരെ നിയമിക്കാന്‍ തീരുമാനിച്ചത്. അഭിവന്ദ്യ തിയോഷ്യസ് മാര്‍ത്തോമാ മെത്രപൊലീത്തയുടെ അദ്ധ്യക്ഷതയിൽ നടത്തിയ ചടങ്ങിൽ ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപോലിത്ത മുഖ്യ കാർമികത്വം വഹിച്ചു. സഭയിലെ ഇതര എപ്പിസ്കൊപ്പാമാരുടെയും നിരവധി പട്ടക്കാരുടെയും സാന്നിധ്യം ചടങ്ങിന് മാറ്റുകൂട്ടി. ആറന്മുളയില്‍ നിന്നുള്ള റവ. ഡോ. ഈശോ മാത്യു (മാങ്ങാനം സെന്റ് പീറ്റേഴ്‌സ് മാര്‍ത്തോമാ ചര്‍ച്ച് വികാരി), കൊട്ടാരക്കര പുലമണ്‍ വികാരി റവ. കെ.വൈ. ജേക്കബ് (നിരണം ജറുസലേം മാര്‍ത്തോമാ ചര്‍ച്ച് വികാരി) , കീകൊഴൂര്‍ റവ. മാത്യു…
