വാഷിംഗ്ടണ്‍: ഗ്രീൻലാൻഡിലേക്കുള്ള ട്രംപിന്റെ കണ്ണും സൈനിക നടപടിയുടെ സാധ്യതയും യൂറോപ്യൻ രാഷ്ട്രീയത്തെ ഇളക്കിമറിച്ചു. ആക്രമണമുണ്ടായാൽ ഉത്തരവുകളില്ലാതെ തന്നെ തങ്ങളുടെ സൈന്യം ഉടനടി തിരിച്ചടിക്കുമെന്ന് യു എസിന് ഡെൻമാർക്ക് വ്യക്തമായ മുന്നറിയിപ്പ് നൽകി.. ഇന്നും പ്രാബല്യത്തിൽ തുടരുന്ന ശീതയുദ്ധകാലത്തെ നിയമത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ മുന്നറിയിപ്പ്. ട്രംപ് ഭരണകൂടത്തിന്റെ പ്രസ്താവനകൾ നേറ്റോ, ആർട്ടിക് സുരക്ഷ എന്നിവയെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങളാണ് ഉയർത്തിയിട്ടുള്ളത്. ഡാനിഷ് പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, 1952 ലെ ഒരു നിർദ്ദേശം ഇന്നും പ്രാബല്യത്തിൽ ഉണ്ട്. ‘ആദ്യം വെടി.. പിന്നീട് ചോദ്യം’ എന്ന ഈ നിർദ്ദേശപ്രകാരം, ഒരു വിദേശ ശക്തി ഡാനിഷ് പ്രദേശം ആക്രമിച്ചാൽ, സൈന്യം ഉത്തരവുകൾക്കായി കാത്തുനിൽക്കാതെ ഉടൻ വെടിവയ്ക്കും. 1940-ലെ നാസി ജർമ്മൻ അധിനിവേശത്തിനുശേഷം, രാജ്യത്തിന്റെ ആശയവിനിമയ സംവിധാനം തകർന്നപ്പോഴാണ് ഈ നിയമം പ്രാബല്യത്തിലാക്കിയത്. ഡെൻമാർക്കിന് കീഴിലുള്ള സ്വയംഭരണ പ്രദേശമാണ് ഗ്രീൻലാൻഡ്. എന്നാൽ, അതിന്റെ തന്ത്രപ്രധാനമായ സ്ഥാനം…
Category: AMERICA
കേരള അസ്സോസിയേഷന് ഓഫ് ഡാളസ് സുവർണ്ണ ജൂബിലി/ക്രിസ്മസ്/പുതുവത്സര ആഘോഷങ്ങൾ ജനുവരി 10-ന്
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ 50-ാം വാർഷികാഘോഷങ്ങൾക്കും ക്രിസ്മസ്-പുതുവത്സര പരിപാടികൾക്കും ജനുവരി 10-ന് തുടക്കമാകും. ഗാർലൻഡിലെ എം.ജി.എം ഓഡിറ്റോറിയത്തിൽ വെച്ച് വൈകുന്നേരം 6 മണി മുതൽ 8:30 വരെ പ്രസിഡന്റ് പ്രദീപ് നാഗനൂലിന്റെ അധ്യക്ഷതയിലാണ് ചടങ്ങുകൾ സംഘടിപ്പിച്ചിരിക്കുന്നത്..ചടങ്ങിൽ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ഷിജു എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതി ചുമതലയേൽക്കും ഇന്ത്യൻ കായികരംഗത്തെ ഇതിഹാസ ദമ്പതികളായ പത്മശ്രീ ഷൈനി വിത്സനും വിത്സൻ ചെറിയാനുമാണ് ഈ ആഘോഷ പരിപാടികളിലെ മുഖ്യാതിഥികൾ. ഒളിമ്പ്യനും അർജുന അവാർഡ് ജേതാവുമായ ഷൈനി വിത്സനും, മുൻ അന്താരാഷ്ട്ര നീന്തൽ താരവും അർജുന അവാർഡ് ജേതാവുമായ വിത്സൻ ചെറിയാനും പങ്കെടുക്കുന്നത് സുവർണ്ണ ജൂബിലി വർഷത്തിന് ഏറെ മാറ്റുകൂട്ടുമെന്നു പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ പറഞ്ഞു സാംസ്കാരിക സമ്മേളനത്തിന് പുറമെ ആര്‍ട്ട് ഡയറക്ടർ സുബി ഫിലിപ്പ്, ട്രഷറർ ദീപക് നായർ എന്നിവരുടെ നേതൃത്വത്തിൽ ഡാളസിലെ കലാപ്രതിഭകൾ അണിനിരക്കുന്ന…
മിഡ്ലാൻഡ് പാർക്ക് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ദേവാലയത്തിൽ തിരുന്നാൾ ആഘോഷത്തിന് ഇന്ന് തുടക്കം
ന്യൂജേഴ്സി: മിഡ്ലാൻഡ് പാർക്ക് സെന്റ് സ്റ്റീഫൻസ് ഓർത്തഡോൿസ് ദേവാലയത്തിൽ വിശുദ്ധ സ്തെപ്പാനോസ് സഹദായുടെ തിരുനാൾ ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം കുറിക്കും. ജനുവരി 9,10 (വെള്ളി /ശനി ) തീയതികളിലാണ് ആഘോഷങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ദേവാലയത്തിന്റെ നാല്പത്തിരണ്ടാം വാർഷികാഘോഷവും തിരുന്നാൾ ചടങ്ങുകളുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട് റവ:ഫാ.മോഹൻ ജോസഫ് (വികാരി, എബനേസർ ഓർത്തഡോൿസ് ദേവാലയം, മാങ്ങാനം), റവ:ഫാ.ഡോ. ബാബു കെ മാത്യു (വികാരി, സെന്റ് സ്റ്റീഫൻസ് ഓർത്തഡോൿസ് ദേവാലയം, മിഡ് ലാൻഡ് പാർക്ക്, ന്യൂജേഴ്സി), റവ:ഫാ. ഷിബു ഡാനിയൽ (വികാരി,സെന്റ് തോമസ് ഓർത്തഡോൿസ് ദേവാലയം, മൗണ്ട് ഒലീവ്, ന്യൂജേഴ്സി), റവ:ഫാ. എബി പൗലോസ് (വികാരി,സെന്റ് ജോൺസ് ഓർത്തഡോൿസ് ദേവാലയം, റോക്ലാൻഡ് ,ഓറഞ്ച്ബെർഗ്, ന്യൂയോർക് ) എന്നീ വൈദീക സ്രേഷ്ടരുടെ മുഖ്യ കാർമീകത്വത്തിൽ നടക്കുന്ന തിരുന്നാൾ ആഘോഷ ചടങ്ങുകളിൽ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് ക്ലിഫ്ടൺ ദേവാലയ വികാരി വെരി .റവ:ഫാ. യേശുദാസൻ പാപ്പൻ,…
ഡോ. മേരി ആൻ ഗോഡ്ലി അന്തരിച്ചു
തൃക്കാക്കര/ യു.എസ്.എ: മാവേലി നഗർ പ്ലാവിനിൽക്കുന്നതിൽ ഹൗസിൽ (MNRA 146A, ക്രോസ് റോഡ് No. 8) ഡോ. മേരി ആൻ ഗോഡ്ലി (66) അന്തരിച്ചു. തൃശ്ശൂർ നെല്ലിക്കുന്ന് പരേതരായ കെ.പി. സാമുവലിന്റെയും അമ്മിണി സാമുവലിന്റെയും പുത്രിയാണ്. ഭർത്താവ്: ഗോഡ്ലി മാത്യു (എൽഡർ, സി.ബി.സി പാലാരിവട്ടം, മുൻ ദുബായ്). മക്കൾ: ജെഫ്രി ഗോഡ്ലി – ലിഡിയ (യു.എസ്.എ) ജോഷ് സാം ഗോഡ്ലി – ആൻ സാന്ദ്ര (കാനഡ) സഹോദരൻ: സ്റ്റീവൻ സാമുവൽ (നെല്ലിക്കുന്ന്, തൃശ്ശൂർ – മുൻ ദുബായ്). കൊച്ചുമക്കൾ: തിമോത്തി, ഡാനിയൽ. സംസ്കാര ശുശ്രൂഷാ വിവരങ്ങൾ സംസ്കാര ശുശ്രൂഷകൾ 2026 ജനുവരി 12 (തിങ്കൾ) താഴെ പറയുന്ന ക്രമത്തിൽ നടക്കും: പൊതുദർശനവും ശുശ്രൂഷയും: രാവിലെ 9:30 മുതൽ പാലാരിവട്ടം ബൈപാസ് റോഡിലുള്ള ബെർക്വിസ്റ്റ് ഓഡിറ്റോറിയത്തിൽ (Ecclesia). സംസ്കാരം: ഉച്ചയ്ക്ക് 12 മണിക്ക് തേങ്ങോട് ബ്രദറൺ സെമിത്തേരിയിൽ. കൂടുതൽ…
സ്റ്റാറ്റൻ ഐലൻഡ് സെയിന്റ് മേരീസ് ഇടവകയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് മികച്ച തുടക്കം
സ്റ്റാറ്റൻ ഐലൻഡ് (ന്യൂയോർക്ക്): മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ ഏറ്റവും വലിയ ആത്മീയ സമ്മേളനമായ ഫാമിലി & യൂത്ത് കോൺഫറൻസിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ഭദ്രാസനത്തിലുടനീളമുള്ള ഇടവകകളിൽ നിന്നുള്ള വൈദികരും യുവാക്കളും വിശ്വാസികളും ഈ നാല് ദിവസത്തെ ആത്മീയ പരിപാടിയിൽ പങ്കെടുക്കും. സ്റ്റാറ്റൻ ഐലൻഡ് സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവകയിൽ കോൺഫറൻസിനുള്ള രജിസ്ട്രേഷൻ 2026 ജനുവരി 4 ഞായറാഴ്ച ആരംഭിച്ചു. ഫാ. ബോബി ഗീവർഗീസ് (അസിസ്റ്റന്റ് വികാരി) നേതൃത്വം നൽകിയ കുർബാനയെത്തുടർന്ന് രജിസ്ട്രേഷൻ കിക്കോഫ് നടത്തി. കോൺഫറൻസ് ടീമിലെ താഴെപ്പറയുന്നവർ പങ്കെടുത്തു: • ജെയ്സൺ തോമസ് (കോൺഫറൻസ് സെക്രട്ടറി) • ആശ ജോർജ് (ജോയിന്റ് സെക്രട്ടറി) • അകില സണ്ണി (റാഫിൾ കോർഡിനേറ്റർ) • ഡോ. ഉമ്മൻ സ്കറിയ (ഫിനാൻസ് കമ്മിറ്റി) • മെൽവിൻ ബിജു (ഫിനാൻസ് കമ്മിറ്റി) ക്യാപ്റ്റൻ രാജു ഫിലിപ്പ് (ഇടവക…
അർജുൻ മോദി അമേരിക്കൻ സോഷ്യൽ സെക്യൂരിറ്റി ഡെപ്യൂട്ടി കമ്മീഷണറായി ചുമതലയേറ്റു
വാഷിംഗ്ടൺ ഡി സി :ഇന്ത്യൻ വംശജനായ അർജുൻ മോദി അമേരിക്കൻ സോഷ്യൽ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ (SSA) ഡെപ്യൂട്ടി കമ്മീഷണറായി ജനുവരി 5-ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. 2031 ജനുവരി വരെയാണ് അദ്ദേഹത്തിന്റെ കാലാവധി. ഏകദേശം 50,000 ജീവനക്കാരും 1.5 ട്രില്യൺ ഡോളർ വാർഷിക ബജറ്റുമുള്ള ഈ ഭീമൻ ഏജൻസിയുടെ പ്രവർത്തനങ്ങൾക്ക് ഇനി അർജുൻ മോദി നേതൃത്വം നൽകും. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് അദ്ദേഹം നന്ദി രേഖപ്പെടുത്തി. വെറും 8 ഡോളറുമായി അമേരിക്കയിലെത്തിയ തന്റെ പിതാവിൽ നിന്നാണ് പൊതുസേവനത്തിന്റെ പാഠങ്ങൾ ഉൾക്കൊണ്ടതെന്ന് ചുമതലയേറ്റ ശേഷം അദ്ദേഹം വൈകാരികമായി പ്രതികരിച്ചു.
കാനഡയിലെ മലയാളി സംഘടനകളുടെ ദേശീയ കൂട്ടായ്മ NFMA CANADA പുതു ചരിത്രത്തിലേക്ക്
കാനഡയിലെ വലുതും ചെറുതുമായ സംഘടനകളെ എല്ലാം ഒരു കുടക്കീഴിൽ കോര്‍ത്തിണക്കി രൂപീകൃതമായ നാഷണൽ ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഇൻ കാനഡ (NFMAC) എന്ന സംഘടന അതിന്റെ ചരിത്രപരമായ ചുവടു വെയ്പ്പിലേക്ക് നീങ്ങുന്നു. ചരിത്രത്തിലാദ്യമായി ഒന്റാരിയൊ പ്രൊവിന്‍സില്‍ എന്‍ എഫ് എം എ റീജിനല്‍ കണ്വെന്ഷന് സംഘടിപ്പിക്കുന്നു. കിച്ചനറിലെ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ വെച്ചാണ് 2026 ജനുവരി 24 നു സംഘടനയുടെ ആദ്യ റീജിയനല്‍ കണ്വെന്ഷന് നടക്കുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് പത്മശ്രീ ഡോ എം എ യൂസഫലി ഓണ്‍ലൈന്‍ ആയി സംഘടനയുടെ ഉത്ഘാടനം നിര്‍വഹിച്ചെങ്കിലും ഇതാദ്യമായാണ് സംഘടനകള്‍ ഒത്തൊരുമിച്ചു ഒരു കണ്‍വെന്‍ഷനു തയ്യാറാകുന്നത്. ജാതിമതരാഷ്ട്രീയ ചിന്തകൾക്ക് അതീതമായി കാനഡയിൽ പ്രവർത്തിക്കുന്ന മലയാളി സംഘടനകളെ ഏകോപിപ്പിച്ച് കുര്യൻ പ്രക്കാനത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച നാഷണൽ ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഇൻ കാനഡ സംഘടനാരംഗത്ത് ഒരു പുതു ശക്തിയായി…
‘സാന്റാസ് ആഫ്റ്റർ പാർട്ടി 2026’: പുതുവത്സര സൗഹൃദ സംഗമവുമായി ലോക മലയാളി കൗൺസിൽ ഫ്ലോറിഡ
ടാമ്പ (ഫ്ലോറിഡ): ലോക മലയാളി കൗൺസിലിന്റെ നേതൃത്വത്തിൽ അമേരിക്ക മേഖലയും ഫ്ലോറിഡ പ്രൈം പ്രോവിൻസും ചേർന്ന് സംഘടിപ്പിക്കുന്ന പുതുവത്സര സൗഹൃദ–സാംസ്കാരിക സംഗമം ‘സാന്റാസ് ആഫ്റ്റർ പാർട്ടി 2026’ ജനുവരി 17-ന് ടാമ്പയിൽ നടക്കും. ജനുവരി 17 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് വാൽറിക്കോയിലുള്ള സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ സമൂഹകേന്ദ്രത്തിലാണ് പരിപാടി. ലോക മലയാളി കൗൺസിൽ ആഗോള പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്റെ നേതൃത്വത്തിൽ നടക്കുന്ന ചടങ്ങിന് അമേരിക്ക മേഖല പ്രസിഡന്റ് ബ്ലെസൺ മന്നിൽ, ഫ്ലോറിഡ പ്രൈം പ്രവിശ്യ പ്രസിഡന്റ് കരോളിൻ ബ്ലെസൺ എന്നിവർ നേതൃത്വം നൽകും. ഗ്ലോബൽ ചെയർമാൻ തോമസ് മൊട്ടക്കൽ അമേരിക്ക റീജിയൻ ചെയർമാൻ ഡോ ഷിബു സാമുവൽ തുടങ്ങിയവർ പങ്കടുക്കും സിനിമാരംഗത്തെ പ്രശസ്ത ആക്ഷൻ താരം ബാബു ആന്റണി മുഖ്യാതിഥിയായിരിക്കും. ഹിൽസ്ബോറോ കൗണ്ടി കമ്മീഷണർ സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡോക്ടർ നീൽ മണിമലയും ചടങ്ങിൽ…
കുട്ടിക്ക് നേരെ ക്രൂരത: കൊടും തണുപ്പിൽ നാല് വയസ്സുകാരിയെ അടിവസ്ത്രം മാത്രം ധരിപ്പിച്ച് പുറത്തുനിർത്തി
കാൻസസ്: അമേരിക്കയിലെ കാൻസസിൽ നാല് വയസ്സുകാരിയായ പെൺകുട്ടിയോട് പിതാവും കാമുകിയും കാട്ടിയ ക്രൂരത പുറംലോകത്തെ ഞെട്ടിക്കുന്നു. അബദ്ധത്തിൽ മൂത്രമൊഴിച്ചുവെന്ന കാരണത്താൽ മഞ്ഞുവീഴ്ചയുള്ള കൊടും തണുപ്പിൽ അടിവസ്ത്രം മാത്രം ധരിപ്പിച്ച് കുട്ടിയെ വീടിന് പുറത്തുനിർത്തിയതായാണ് പരാതി. ബ്രൂഡി ബർ (26), കാമുകി ആബി ബ്രാഡ്സ്ട്രീറ്റ് (36) എന്നിവർക്കെതിരെ ശിശു പീഡനത്തിനും കുട്ടിയുടെ ജീവൻ അപകടപ്പെടുത്തിയതിനും പോലീസ് കേസെടുത്തു. ഡിസംബർ 7-ന് കുട്ടികളെ തിരികെ അമ്മയുടെ അടുത്ത് എത്തിച്ചപ്പോഴാണ് ക്രൂരത പുറത്തറിഞ്ഞത്. കുട്ടിയുടെ കാലുകൾ ചുവന്നുതടിച്ചിരിക്കുന്നതായും ഐസ് പോലെ തണുത്തിരിക്കുന്നതായും ശ്രദ്ധയിൽപ്പെട്ട അമ്മ കാര്യം തിരക്കി. പിതാവിന്റെ വീട്ടിൽ ക്രിസ്മസ് മരം അലങ്കരിക്കുമ്പോൾ താൻ എന്തുകൊണ്ട് പങ്കുചേർന്നില്ല എന്ന് ചോദിച്ചപ്പോഴാണ് കുട്ടി നടന്ന കാര്യങ്ങൾ വിവരിച്ചത്. മൂത്രമൊഴിച്ചതിന് ശിക്ഷയായി അടിവസ്ത്രം മാത്രം ധരിപ്പിച്ച് വീടിന് പുറത്തെ പോർച്ചിൽ നിർത്തുകയായിരുന്നു. കുടുംബം മുഴുവൻ ഉള്ളിൽ ക്രിസ്മസ് മരം ഒരുക്കുമ്പോൾ തനിക്ക് അതിന്…
ജോർജ് വർഗീസ് (88) ഡാളസിൽ അന്തരിച്ചു
ഡാളസ്: കലഞ്ഞൂർ | ജോയ് വില്ല കായംകുളം സ്വദേശിയും ഡാളസിലെ കരോൾട്ടൺ ബിലീവേഴ്സ് ബൈബിൾ ചാപ്പൽ അംഗവുമായ ബ്രദർ ജോർജ് വർഗീസ് (ജോർജുകുട്ടി – 88 വയസ്സ്) 2026 ജനുവരി 5-ന് രാത്രി 10:45-ന് (ഡാളസ് സമയം) അന്തരിച്ചു . കഴിഞ്ഞ ഏതാനും വർഷങ്ങളായി അദ്ദേഹം വാർദ്ധക്യസഹജമായ അസുഖങ്ങളാൽ വിശ്രമത്തിലായിരുന്നു. റാഞ്ചി ഇലക്ട്രിസിറ്റി ബോർഡിലെ ദീർഘകാല സേവനത്തിന് ശേഷം വിരമിച്ച അദ്ദേഹം കായംകുളത്തും തുടർന്ന് ഡാളസിലും താമസിച്ചുവരികയായിരുന്നു. ദൈവമഹത്വത്തിനായി ജീവിച്ച മാതൃകാപരമായ ഒരു ക്രിസ്തീയ ജീവിതത്തിനുടമയായിരുന്നു അദ്ദേഹം. സുവിശേഷകരെയും പ്രയാസമനുഭവിക്കുന്ന വിശുദ്ധരെയും ഉദാരമായി സഹായിക്കുന്നതിൽ അദ്ദേഹം എന്നും മുൻപന്തിയിലായിരുന്നു. ഭാര്യ: സിസ്റ്റർ ഗ്രേസി ജോർജ് (പരേതനായ ഇവാഞ്ചലിസ്റ്റ് സി. എം. വർഗീസിൻ്റെ മകൾ, പള്ളിക്കൽ, കായംകുളം). മക്കളും മരുമക്കളും: സുമ & എ. ഒ. കോശി (അനി), മിനസോട്ട വർഗീസ് പി. ജോർജ് (ബാബു) & ഷേർളി,…
