എപ്സ്റ്റീന്‍ ഫയല്‍സ്: ട്രംപിനെതിരെ ബലാത്സംഗ ആരോപണം ഫയൽ ചെയ്തിരുന്നതായി രേഖകള്‍; ആരോപണം നിഷേധിച്ച് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ്

ജെഫ്രി എപ്സ്റ്റീൻ ഫയലുകളിലെ ട്രംപിനെതിരായ ബലാത്സംഗ ആരോപണങ്ങൾ തെറ്റാണെന്ന് യുഎസ് നീതിന്യായ വകുപ്പ് (DOJ) തള്ളിക്കളഞ്ഞു. ട്രംപിനെതിരെ ഒരിക്കലും ഔപചാരിക അന്വേഷണം നടന്നിട്ടില്ലെന്ന് DOJ പറയുന്നു. രേഖകളിൽ അടങ്ങിയിരിക്കുന്ന ആരോപണങ്ങൾക്ക് സ്ഥിരീകരണമൊന്നുമില്ല. വാഷിംഗ്ടണ്‍: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട അന്വേഷണ ഫയലുകൾ അമേരിക്കയിൽ വീണ്ടും രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചിരിക്കുന്നു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ പതിറ്റാണ്ടുകൾ പഴക്കമുള്ള ബലാത്സംഗ ആരോപണങ്ങൾ ഈ ഫയലുകളിൽ പരാമർശിക്കുന്നുണ്ട്. എന്നാല്‍, യുഎസ് നീതിന്യായ വകുപ്പ് ഈ ആരോപണങ്ങൾ പൂർണ്ണമായും തള്ളിക്കളഞ്ഞു, അവയെ വ്യാജവും, അടിസ്ഥാനരഹിതവുമാണെന്ന് വിശേഷിപ്പിച്ചു. ഡൊണാൾഡ് ട്രംപിനെതിരെ ഒരിക്കലും ഔപചാരിക അന്വേഷണം നടന്നിട്ടില്ലെന്ന് DOJ വ്യക്തമാക്കി. എപ്സ്റ്റീൻ ഫയൽസ് ട്രാൻസ്പരൻസി ആക്ട് പ്രകാരമാണ് ഈ രേഖകൾ പരസ്യമാക്കിയത്. നീതിന്യായ വകുപ്പിന്റെ അഭിപ്രായത്തിൽ, ഉള്ളിലെ ആരോപണങ്ങൾ തെളിയിക്കപ്പെട്ടിട്ടില്ല. നിരവധി വർഷങ്ങളായി എഫ്ബിഐക്ക് അയച്ച അസംസ്‌കൃത വിവരങ്ങൾ ഈ ഫയലുകളിൽ അടങ്ങിയിരിക്കുന്നു.…

കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിന് നവനേതൃത്വം

ന്യൂയോർക്ക്: അമേരിക്കയിലെ മലയാളീ സംഘടനകളുടെ മുത്തശ്ശി സംഘടന എന്നറിയപ്പെടുന്ന കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിൻറെ അൻപത്തിനാലാമത് വർഷത്തെ സാരഥ്യം ഏറ്റെടുക്കുന്നതിനായി നവ നേതൃത്വത്തെ വാർഷിക പൊതുയോഗം തെരഞ്ഞെടുത്തു. കഴിഞ്ഞ ശനിയാഴ്ച ഫ്ലോറൽ പാർക്കിലെ ടൈസൺ സെൻറർ ഓഡിറ്റോറിയത്തിൽ കൂടിയ വാർഷിക പൊതുയോഗത്തിൽ ഏകകണ്‌ഠമായാണ് പുതിയ ടീമിനെ തെരഞ്ഞെടുത്തത്. 2026-ലെ പ്രസിഡന്റായി ഹേമചന്ദ്രൻ പെരിയാൽ, സെക്രട്ടറിയായി മാത്യുക്കുട്ടി ഈശോ, ട്രഷററായി വിനോദ് കെആർക്കേ, വൈസ് പ്രസിഡന്റായി ഷാജി വർഗ്ഗീസ്, ജോയിന്റ് സെക്രട്ടറിയായി ജോസി സ്‌കറിയ, ജോയിന്റ് ട്രഷററായി മാമ്മൻ എബ്രഹാം എന്നിവരാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. അതോടൊപ്പം തന്നെ ഒൻപത് കമ്മറ്റി അംഗങ്ങളും രണ്ട് ഓഡിറ്റർമാരും പുതിയ ഒരു ബോർഡ് ഓഫ് ട്രസ്റ്റീ അംഗവും തെരഞ്ഞെടുക്കപ്പെട്ടു. കമ്മറ്റി അംഗങ്ങളായി ലീലാ മാരേട്ട്, വർഗ്ഗീസ് പോത്താനിക്കാട്, ഷാജു സാം, ബെന്നി ഇട്ടീറ, ഏലിയാമ്മ അപ്പുകുട്ടൻ, സജി തോമസ്, പ്രകാശ് തോമസ്,…

കാലിഫോർണിയയിൽ നൂറിലധികം ‘അനധികൃത’ ട്രക്ക് ഡ്രൈവർമാർ അറസ്റ്റിൽ; ‘ഓപ്പറേഷൻ ഹൈവേ സെന്റിനൽ’ നടപടിയുമായി യുഎസ്

വാഷിംഗ്ടൺ: കാലിഫോർണിയയിലെ ഹൈവേകളിൽ നടത്തിയ വൻ തിരച്ചിലിൽ (‘ഓപ്പറേഷൻ ഹൈവേ സെന്റിനൽ’) നൂറിലധികം അനധികൃത കുടിയേറ്റക്കാരായ ട്രക്ക് ഡ്രൈവർമാരെ യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ICE) അറസ്റ്റ് ചെയ്തു. മതിയായ രേഖകളില്ലാതെ ട്രക്ക് ഓടിക്കുന്നവർ രാജ്യവ്യാപകമായി അപകടങ്ങൾ വരുത്തിവെക്കുന്ന പശ്ചാത്തലത്തിലാണ് ഈ നടപടി. ഇന്ത്യ, മെക്സിക്കോ, കൊളംബിയ, റഷ്യ, വെനസ്വേല തുടങ്ങി പന്ത്രണ്ടോളം രാജ്യങ്ങളിൽ നിന്നുള്ളവർ അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. ഇന്ത്യക്കാരനായ ഹർജീന്ദർ സിംഗ് ഉൾപ്പെട്ട മാരകമായ അപകടം ഉൾപ്പെടെയുള്ള സംഭവങ്ങളാണ് ഇത്തരമൊരു നടപടിക്ക് അധികൃതരെ പ്രേരിപ്പിച്ചത്. ട്രക്ക് ഡ്രൈവർമാർക്ക് ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം നിർബന്ധമാക്കിക്കൊണ്ട് ട്രംപ് ഭരണകൂടം പുതിയ നിയമം കൊണ്ടുവന്നിരുന്നു. ഇത് പാലിക്കാത്തതിനാൽ കാലിഫോർണിയയ്ക്ക് നൽകാനുള്ള 40 മില്യൺ ഡോളറിന്റെ ഫണ്ട് കേന്ദ്ര സർക്കാർ തടഞ്ഞുവെച്ചു. “അനധികൃതമായി ഡ്രൈവിംഗ് ലൈസൻസ് നേടുന്നവർ അമേരിക്കക്കാരുടെ ജീവൻ അപകടത്തിലാക്കുകയാണ്” എന്ന് ഗതാഗത സെക്രട്ടറി ഷോൺ ഡഫി പറഞ്ഞു.…

എഡ്മിന്റൻ എക്യുമെനിക്കൽ ഫെലോഷിപ്പിൻറെ ‘ക്രിസ്ബെൽസ് 2025’ ഡിസംബർ 26-ന്

എഡ്മിന്റൻ : കാനഡയിലെ എഡ്മന്റണിലെ വിവിധ കേരളാ ക്രൈസ്തവ സഭകളുടെ ഐക്യവേദിയായ എഡ്മിന്റൻ എക്യുമെനിക്കൽ ഫെലോഷിപ്പ് (ഇ.ഇ.എഫ്) അതിന്റെ പത്താം വാർഷികത്തിന്റെ നിറവിൽ. 2015-ൽ കേരളത്തിലെ ഏഴ് അപ്പസ്തോലിക സഭകളിൽ നിന്നുള്ള വിശ്വാസികൾ ഒത്തുചേർന്ന് രൂപീകരിച്ച ഈ കൂട്ടായ്മ, കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ എഡ്മന്റണിലെ സാമൂഹിക, സാംസ്കാരിക, ആത്മീയ മണ്ഡലങ്ങളിൽ ശ്രദ്ധേയമായ സാന്നിധ്യമായി മാറി. സഭകൾ തമ്മിലുള്ള ഐക്യം ഊട്ടിയുറപ്പിക്കുന്നതിനൊപ്പം, വിശ്വാസികളുടെ വളർച്ച ലക്ഷ്യമാക്കി വർഷംതോറും സംഘടിപ്പിക്കുന്ന ആത്മീയ പരിപാടികളും ക്രിസ്മസ് സംഗമങ്ങളും എഡ്മിന്റൻ മലയാളികളുടെ പ്രവാസി ജീവിതത്തിൽ നിർണ്ണായക പങ്കുവഹിക്കുന്നുണ്ട്. പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന വാർഷിക ക്രിസ്മസ് സംഗമം ‘ക്രിസ്ബെൽസ് 2025 ‘ ഡിസംബർ 26-ന് 50-ാം സ്ട്രീറ്റിലെ മിറേജ് ബാങ്ക്വറ്റ് ഹാളിൽ നടക്കും. ഫോർട്ട് സസ്‌കാച്വൻ എം.പി ഗാർനെറ്റ് ജീനിയസ് ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും, അതോടൊപ്പം ഫെലോഷിപ്പിന്റെ പുതിയ വെബ്സൈറ്റിന്റെ പ്രകാശനവും അദ്ദേഹം…

സ്വന്തം മകളെ വെടിവെച്ചുകൊന്ന കേസിൽ അമ്മ അറസ്റ്റിൽ: ക്രൂരമായ ആസൂത്രണമെന്ന് പോലീസ്

സാന്താ ബാർബറ (കാലിഫോർണിയ): ഒൻപത് വയസ്സുകാരിയായ മെലോഡി ബസാർഡിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ അമ്മ ആഷ്‌ലി ബസാർഡിനെ  പോലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബർ മാസം മുതൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം യുട്ടായിലെ  വിജനമായ പ്രദേശത്ത് തലയ്ക്ക് വെടിയേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. 40 കാരിയായ ആഷ്‌ലി ബസാർഡിനെതിരെയുള്ള വ്യാജ തടവുശിക്ഷകൾ കഴിഞ്ഞ മാസം ഒഴിവാക്കിയിരുന്നു. ചൊവ്വാഴ്ച രാവിലെ പോലീസ് അവരെ കൈകൂപ്പി ഒരു സ്ക്വാഡ് കാറിലേക്ക് കൊണ്ടുപോകുന്നത് കണ്ടതായി  കെ‌എസ്‌ബി‌വൈ റിപ്പോർട്ട് ചെയ്തു. രാവിലെ 8 മണിക്ക് തൊട്ടുമുമ്പാണ് അറസ്റ്റ് നടന്നതെന്ന് സാന്താ ബാർബറ കൗണ്ടി ഷെരീഫ് ബിൽ ബ്രൗൺ പറഞ്ഞു. ഒക്ടോബർ 7-ന് കാലിഫോർണിയയിൽ നിന്ന് ഒരു റോഡ് ട്രിപ്പിന് പോയ ആഷ്‌ലിയും മകളും ഒക്ടോബർ 9-ന് കൊളറാഡോ-ഉട്ടാ അതിർത്തിയിലാണ് അവസാനമായി ഒരുമിച്ച് കാണപ്പെട്ടത്. ഒക്ടോബർ 10-ന് ആഷ്‌ലി തനിച്ച് വീട്ടിൽ തിരിച്ചെത്തിയെങ്കിലും മകളെക്കുറിച്ച് വിവരമൊന്നുമുണ്ടായിരുന്നില്ല. പിടിക്കപ്പെടാതിരിക്കാൻ…

കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ തടയുന്നതിനായി യുഎസിൽ വൻ നടപടി: 205 കുട്ടികളെ രക്ഷപ്പെടുത്തി, 293 പേർ അറസ്റ്റിൽ

വാഷിംഗ്ടൺ: കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ തടയുന്നതിനായി അമേരിക്കൻ നീതിന്യായ വകുപ്പ് (DOJ) രാജ്യവ്യാപകമായി നടത്തിയ ‘ഓപ്പറേഷൻ റിലൻ്റ്‌ലെസ് ജസ്റ്റിസ്’  എന്ന ദൗത്യത്തിലൂടെ 205 കുട്ടികളെ രക്ഷപ്പെടുത്തി. രണ്ട് ആഴ്ച നീണ്ടുനിന്ന ഈ പരിശോധനയിൽ ലൈംഗികാതിക്രമ കേസുകളിൽ പ്രതികളായ 293 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എഫ്.ബി.ഐയുടെ (FBI) 56 ഫീൽഡ് ഓഫീസുകളും വിവിധ യു.എസ് അറ്റോർണി ഓഫീസുകളും സംയുക്തമായാണ് ഈ ഓപ്പറേഷൻ നടത്തിയത്. അപകടാവസ്ഥയിലുള്ള കുട്ടികളെ കണ്ടെത്തുന്നതിനും അവർക്ക് സുരക്ഷ ഉറപ്പാക്കുന്നതിനുമായിരുന്നു മുൻഗണന. അറസ്റ്റിലായവരിൽ വിമാനപ്പടയിലെ ഉദ്യോഗസ്ഥൻ, പോലീസ് ഓഫീസർ എന്നിവർ മുതൽ വിദേശ പൗരന്മാർ വരെ ഉൾപ്പെടുന്നു. കുട്ടികളെ കടത്തുക, അശ്ലീല ദൃശ്യങ്ങൾ നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുക, ഓൺലൈൻ വഴി കുട്ടികളെ ചൂഷണം ചെയ്യുക തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. വെർജീനിയയിൽ നിന്നുള്ള ഒരാൾ 14 വയസ്സുകാരിയെ ചൂഷണം ചെയ്യുകയും തുടർന്ന് ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുകയും ചെയ്ത…

അമേരിക്കയിലെ എൻ്റെ ആദ്യ ക്രിസ്മസ്: വിശ്വാസത്തിൻ്റെയും ദൈവീക പരിപാലനയുടെയും അത്ഭുത യാത്ര!

അമേരിക്കൻ മണ്ണിൽ ഞാൻ കാലുകുത്തിയിട്ട് അമ്പത് വർഷത്തിലധികം കഴിഞ്ഞിരിക്കുന്നു. എങ്കിലും, 1971-ലെ ആ ആദ്യ ക്രിസ്മസ് ഓർമ്മകൾക്ക് ഇന്നും പുതുമയേറെയാണ്. വിർജീനിയയിലെ ഹാരിസൺബർഗിൽ എത്തി കൃത്യം മുപ്പത്തിയഞ്ചാം ദിവസം ആഘോഷിച്ച ആ ക്രിസ്മസ്, എൻ്റെ ജീവിതത്തിലെ ദൈവീക കരുതലിൻ്റെ ഏറ്റവും വലിയ സാക്ഷ്യമായി മാറി. പുതിയ നാട്ടിലെ മഞ്ഞുവീഴ്ചയും പത്ത് ഡോളറും 1971 നവംബർ 21-നാണ് ഈസ്റ്റേൺ മെനോനൈറ്റ് യൂണിവേഴ്സിറ്റിയിലെ (EMU) ഉപരിപഠനത്തിനായി ഞാൻ അമേരിക്കയിലെത്തുന്നത്. പിറ്റേന്ന് ആദ്യമായി ക്ലാസ്സിൽ പോകുമ്പോൾ ആകാശത്തുനിന്ന് മഞ്ഞുകണങ്ങൾ ശാന്തമായി താഴേക്ക് വീഴുന്ന കാഴ്ച എന്നെ വിസ്മയിപ്പിച്ചു. അന്ന് എൻ്റെ കൈവശം ഉണ്ടായിരുന്നത് വെറും പത്ത് ഡോളർ മാത്രമായിരുന്നു. അന്നത്തെ ഇന്ത്യൻ നിയമപ്രകാരം വിദേശയാത്രക്കാർക്ക് കൊണ്ടുപോകാവുന്ന പരമാവധി തുകയായിരുന്നു അത്. ഇതിൽ അഞ്ച് ഡോളർ കൊടുത്ത് വിന്റർ ഗ്ലൗസും മറ്റും വാങ്ങി. പിന്നീട് ന്യൂജേഴ്‌സിയിലുള്ള ഒരു സുഹൃത്തിൻ്റെ മാതാപിതാക്കൾ അയച്ചുതന്ന ഏഴ്…

ഗാനവ്യ ദൊരൈസ്വാമിയുടെ മറാത്തി പ്രാർത്ഥനാ ഗീതത്തിന് ഒബാമയുടെ പ്രശംസ

കാലിഫോർണിയ :മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയുടെ 2025-ലെ പ്രിയപ്പെട്ട പാട്ടുകളുടെ പട്ടികയിൽ ഇന്ത്യൻ വംശജയായ ഗാനവ്യ ദൊരൈസ്വാമി ഇടംപിടിച്ചു. പരമ്പരാഗത മറാത്തി പ്രാർത്ഥനയായ “പസായദാൻ” (Pasayadan) എന്ന ഗാനത്തിന്റെ പുനരാവിഷ്കാരമാണ് ഒബാമയെ ആകർഷിച്ചത്. കെൻഡ്രിക് ലാമർ, ലേഡി ഗാഗ തുടങ്ങിയ ലോകപ്രശസ്ത താരങ്ങൾക്കൊപ്പമാണ് ഗാനവ്യയും ഈ പട്ടികയിൽ സ്ഥാനം നേടിയത്. തമിഴ്‌നാട്ടിൽ ജനിച്ച ഗാനവ്യ, ന്യൂയോർക്കിലും കാലിഫോർണിയയിലുമായാണ് വളർന്നത്. ഗായിക, സംഗീതസംവിധായിക, കലാകാരി എന്നീ നിലകളിൽ പ്രശസ്തയാണ്. ദക്ഷിണേന്ത്യൻ ശാസ്ത്രീയ സംഗീതം, നാടൻ പാട്ടുകൾ, ജാസ് (Jazz), ആധുനിക സംഗീതം എന്നിവ സമന്വയിപ്പിച്ചുകൊണ്ടുള്ളതാണ് ഗാനവ്യയുടെ ശൈലി. സൈക്കോളജിയിലും തിയേറ്ററിലും ബിരുദം നേടിയ ശേഷം ബെർക്ലി കോളേജ് ഓഫ് മ്യൂസിക്കിൽ നിന്ന് സംഗീതത്തിൽ ബിരുദാനന്തര ബിരുദവും ഹാർവാർഡ് സർവകലാശാലയിൽ നിന്ന് പി.എച്ച്.ഡിയും നേടി. 2025-ൽ പുറത്തിറങ്ങിയ ഈ ആൽബത്തിലെ “പസായദാൻ” എന്ന ഗാനമാണ് ഒബാമയുടെ ശ്രദ്ധ നേടിയത്.…

പൊൻകുന്നം പൊന്നമ്മയുടെ പൊന്നരഞ്ഞാണം (ഹാസ്യ ചെറുകഥ): സുനിൽ വല്ലാത്തറ, ഫ്ലോറിഡ

പൊൻകുന്നം മാർക്കറ്റിലെ മീൻ കച്ചവടക്കാരിയാണ് പൊന്നമ്മ. പൊൻകുന്നത്തിനടുത്തു ചിറക്കടവിൽ ഭർത്താവ് പൊന്നച്ഛനോടും ഏക മകൾ പൊന്നമ്പിളിയോടുമൊപ്പം താമസിക്കുന്ന പൊന്നമ്മ എല്ലാ ദിവസവും അതിരാവിലെ എണീറ്റു പൊന്നച്ഛനോടൊപ്പം കോട്ടയത്ത് നിന്നും കുമളിയ്ക്കു പോകുന്ന ആദ്യത്തെ കൊണ്ടോടി ബസിൽ കയറി മുണ്ടക്കയത്തു പോയി മീൻ ഹോൾസെയിൽ വ്യാപാരികളോട് വാങ്ങിയാണ് പൊൻകുന്നത്തു വന്നു വിൽക്കുന്നത് അതി കഠിനമായി അധ്വാനിക്കുന്ന പൊന്നമ്മയ്ക്കു ജീവിതത്തിൽ ഒരു സ്വപ്നമേ ഉള്ളൂ തന്റെ പുന്നാര മകൾ അതി സുന്ദരി ആയ പൊന്നമ്പിളിയെ ഏതെങ്കിലും സ്വഭാവ ശുദ്ധിയുള്ളവനും നല്ലവനുമായ ചെറുപ്പക്കാരനെ കൊണ്ടു വിവാഹം കഴിപ്പിക്കണം വിവാഹ ദിവസം മകൾക്കു കൊടുക്കുവാൻ കുറച്ചു സ്വർണം ഒക്കെ പൊന്നമ്മ കരുതിയിട്ടുണ്ടെങ്കിലും താൻ ചോര നീരാക്കി ഉണ്ടാക്കിയ പണം കൊണ്ടു ഒരു മൂന്നു പവന്റെ പൊന്നാരഞ്ഞാണം പൊന്നമ്മ പ്രത്യേക സമ്മാനമായി മകൾക് വിവഹ ദിവസം കൊടുക്കുവാൻ പൊന്നച്ചനെ പോലും കാണിക്കാതെ പൊന്നമ്മ അലമാരയിൽ…

പ്രത്യാശയാണ് ജീവിതം (കഥ): ജോര്‍ജ് തുമ്പയില്‍

മരങ്ങളില്‍ മഞ്ഞ് പൂവിട്ടു നില്‍ക്കുന്ന ക്രിസ്മസ് രാത്രിയില്‍, നക്ഷത്രങ്ങള്‍ ഭൂമിയിലേക്ക് ഇറങ്ങി വരുന്നത് ശരത്ക്കാലത്ത് പൂക്കള്‍ വിരിയുന്നത് പോലെയാണ്. അതിന്റെ വര്‍ണ്ണരാജികളിലേക്ക് നോക്കിനില്‍ക്കുമ്പോള്‍ ഈ നിറച്ചാര്‍ത്താണ് ജീവിക്കാന്‍ മുന്നോട്ടു നയിക്കുന്ന പ്രത്യാശ എന്നു തോന്നിപ്പോകും. ഓരോ ജീവിതവും ഇങ്ങനെയാണ്. പ്രതീക്ഷാനിര്‍ഭരമായ ജീവിതത്തെ ദൈവവുമായി ബന്ധിപ്പിക്കുന്ന ആ സമയമാണ് ഏറ്റവും മനോഹരമായ നിമിഷം. അതിനാണ് ക്രിസ്മസ് പിന്നെയും പിറവിയെടുക്കുന്നത്. വാട്‌സ് ആപ്പിലൂടെ പ്രചരിച്ചിരുന്ന ഒരു കാര്യമാണ് എനിക്കിപ്പോള്‍ ഓര്‍മ്മവരുന്നത്. ഇപ്പോഴത് ഏറെ പ്രസക്തമാണെന്നു തോന്നുന്നു. സാരംശകഥകള്‍ ചേര്‍ത്തു വച്ച് ഞാനെഴുതുകയാണ്. അതിങ്ങനെയാണ്, ആദ്യ ദിവസം ദൈവം കാളയെ സൃഷ്ടിച്ചു. എന്നിട്ട് പറഞ്ഞു, “നീ ഭൂമിയില്‍ പോയി സൂര്യനു കീഴില്‍ കഠിനമായി അദ്ധ്വാനിയ്ക്കുക. അതിനു വേണ്ടി നിനക്കു ഞാന്‍ 60 വര്‍ഷത്തെ ആയുസ്സ് തരുന്നു.” അതു കേട്ടു കാള ദൈവത്തോടു വിനീതമായി അപേക്ഷിച്ചു, “അല്ലയോ പ്രഭോ, ഇത്ര കഠിനമായ ജീവിതവുമായി…