ട്രംപ് യുഎസിന് അപകടമാണെന്ന് ബൈഡൻ

വാഷിംഗ്‌ടൺ ഡി സി:അമേരിക്കയിൽ ജനാധിപത്യം നിലനിർത്താനാണ് താൻ ഈ തിരെഞ്ഞെടുപ്പിൽ നിന്നും പിൻവാങ്ങാൻ  തീരുമാനമെടുത്തതെന്നും . ട്രംപ് യുഎസിന് അപകടമാണെന്നും  പ്രസിഡന്റ് സ്ഥാനാർഥ്യത്തിൽ നിന്നും പിൻവാങ്ങിയതിനു  ശേഷമുള്ള ആദ്യ അഭിമുഖത്തിൽ,പ്രസിഡൻ്റ് ജോ ബൈഡൻ  സൺഡേ മോർണിംഗ് പ്രോഗ്രാമിൽ   ബ്രോഡ്കാസ്റ്റർ സിബിഎസിനോട്  പറഞ്ഞു 81 കാരനായ നേതാവ് തൻ്റെ വീണ്ടും തിരഞ്ഞെടുപ്പ് ശ്രമം ഉപേക്ഷിച്ച് ജൂലൈയിൽ പ്രസിഡൻ്റ് സ്ഥാനാർത്ഥിയായി വൈസ് പ്രസിഡൻ്റ് കമല ഹാരിസിനെ പിന്തുണച്ചു. റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡൻ്റ് സ്ഥാനാർത്ഥിയായ മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെ പരാമർശിച്ച്, സർവേകൾ കാണിച്ചതിന് പുറമേ, തൻ്റെ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണം “ജനാധിപത്യം നിലനിർത്തുക”, “ട്രംപിനെ പരാജയപ്പെടുത്തുക” എന്നിവയാണെന്ന് ബൈഡൻ ഊന്നിപ്പറഞ്ഞു. “ഇത് പ്രധാനമാണെന്ന് ഞാൻ കരുതി. കാരണം, പ്രസിഡൻ്റായിരിക്കുക എന്നത് ഒരു വലിയ ബഹുമതിയാണെങ്കിലും, നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം ചെയ്യാൻ എനിക്ക് രാജ്യത്തോട്…

ഒ ഐ സി സിയുടെ പ്രവർത്തനം യു കെയിൽ ശക്തമാക്കുമെന്ന് കെ പി സി സി ഭാരവാഹികളായ വി പി സജീന്ദ്രനും എം എം നസീറും

ലണ്ടൻ: കെ പി സി സിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒ ഐ സി സി) ശക്തമായ സംഘടന പ്രവർത്തനം യു കെയിൽ ഉടനീളം വ്യാപിപ്പിക്കുവാൻ തീരുമാനിച്ചു. കെ പി സി സി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രനും ജനറൽ സെക്രട്ടറി എം എം നസീറും യു കെയുടെ സംഘടന ചുമതല ഏറ്റെടുത്തുകൊണ്ട് യു കെയിൽ ഉടനീളമുള്ള പ്രധാന റീജിയനുകൾ സന്ദർശിച്ചു അറിയിച്ചതാണ്. ഒ ഐ സി സി (യു കെ) നാഷണൽ കമ്മിറ്റി സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണത്തിൽ പങ്കെടുക്കാനായി യു കെയിൽ എത്തിയതാണ് കെ പി സി സി നേതാക്കൾ. ഉമ്മൻ ചാണ്ടി അനുസ്മരണം കെ പി സി സി പ്രസിഡന്റ് ശ്രീ. കെ സുധാകരൻ എം പി ഉദ്ഘാടനം ചെയ്തു. ചാണ്ടി ഉമ്മൻ എം എൽ എ ചടങ്ങിൽ…

ഡോ. മാത്യു കുഴൽനാടൻ എംഎൽഎയ്ക്കും ബേബി മണക്കുന്നേലിനും ഹൂസ്റ്റണിൽ സ്വീകരണം – ചൊവ്വാഴ്ച വൈകിട്ട്

ഹൂസ്റ്റൺ: ഹൃസ്വ  സന്ദർശനാർത്ഥം ഹൂസ്റ്റണിൽ എത്തി ചേരുന്ന മൂവാറ്റുപുഴ എംഎൽഎ ഡോ. മാത്യു കുഴൽനാടനും ഫോമായുടെ സൗത്ത് ഇന്ത്യൻ യുഎസ്‌  ചേംബർ ഓഫ് കോമേഴ്‌സ് മുൻ പ്രസിഡന്റുമായ പ്രസിഡന്റായി ഉജ്ജ്വല വിജയം കൈവരിച്ച ഓവർസീസ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് (ഒഐസിസിയുഎസ്എ ) നാഷണൽ പ്രസിഡണ്ടും ബേബി മണക്കുന്നേലിനും ഹൂസ്റ്റണിൽ സ്വീകരണമൊരുക്കുന്നു. ഒഐസിസി യൂഎസ്‌എ  ഹൂസ്റ്റൺ ചാപ്റ്ററിന്റെയും സൗത്ത് ഇന്ത്യൻ യുഎസ്  ചേംബർ ഓഫ് കോമേഴ്‌സിന്റെയും  സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന സ്വീകരണ സമ്മേളനത്തിൽ ഹൂസ്റ്റണിലെ പ്രമുഖ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ നേതാക്കളും  സംബന്ധിക്കും.  ഓഗസ്റ്റ് 13 നു ചൊവ്വാഴ്ച വൈകുന്നേരം 8  മണിക്ക് സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഹാളിലാണ് സ്വീകരണ സമ്മേളനം. (435 Murphy Rd, Ste 101, Stafford, Texas 77477) ഈ സ്വീകരണ സമ്മേളനത്തിലേക്ക് ഏവരെയും സഹർഷം സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്:…

ഒമ്പതാമത് ക്വീൻസ് ഇന്ത്യാ ഡേ പരേഡ് ആഗസ്റ്റ് 17 ശനിയാഴ്ച ഫ്ലോറൽ പാർക്കിൽ

ന്യൂയോർക്ക്: ഫ്ലോറൽപാർക്ക്-ബല്ലെറോസ് ഇന്ത്യൻ മെർച്ചൻറ്സ് അസ്സോസ്സിയേഷൻ (F-BIMA) കഴിഞ്ഞ എട്ട് വർഷമായി ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടത്തിവരുന്ന ഇന്ത്യാ ഡേ പരേഡിന്റെ ഒമ്പതാമത് പരേഡ് ഈ മാസം 17 ശനിയാഴ്ച ഉച്ചക്ക് 1 മണി മുതൽ നടത്തപ്പെടുന്നു. ഫ്ലോറൽപാർക്കിലെ ഹിൽസൈഡ് അവന്യൂ റോഡിൽ ലാങ്‌ഡെയിൽ സ്ട്രീറ്റ് (268th Street) മുതൽ 249 സ്ട്രീറ്റ് വരെയാണ് പരേഡ് നടത്തപ്പെടുന്നത്. ഒമ്പതാമത് ഇന്ത്യ ഡേ പരേഡിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തി ആയതായി പരേഡ് കമ്മറ്റി ചെയർമാൻ ഹേമന്ത് ഷാ, വൈസ് ചെയർമാൻ കോശി തോമസ്, F-BIMA പ്രസിഡൻറ് ഡിൻസിൽ ജോർജ്, വൈസ് പ്രസിഡൻറ് മേരി ഫിലിപ്പ് എന്നിവർ സംയുക്തമായി പ്രസ്താവിച്ചു. കഴിഞ്ഞ വർഷങ്ങളിൽ നടത്തിയതിനേക്കാൾ വളരെ വിപുലമായാണ് ഇത്തവണ പരേഡിൻറെ ക്രമീകരണങ്ങൾ ചെയ്തിരിക്കുന്നത്. ധാരാളം ഫ്ലോട്ടുകൾ സ്പോൺസർ ചെയ്യുവാൻ സന്നദ്ധമായി കൂടുതൽ സംഘടനകളും വ്യാപാര സ്ഥാപനങ്ങളും തയ്യാറായി എത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ…

നിർണായക മൂന്ന് ബ്ലൂ വാൾ സംസ്ഥാനങ്ങളിൽ ഹാരിസ് ലീഡ് ചെയ്യുന്നു, പുതിയ സർവേ

ന്യൂയോർക് :നിർണായക ബ്ലൂ വാൾ സംസ്ഥാനങ്ങളിൽ(മിഷിഗൺ, പെൻസിൽവാനിയ, വിസ്കോൺസിൻ) ഹാരിസ് ലീഡ് ചെയ്യുന്നു,ശനിയാഴ്ച പ്രസിദ്ധീകരിച്ച പുതിയ സർവേയിൽ പങ്കെടുത്ത ഭൂരിപക്ഷം വോട്ടർമാരും ട്രംപിനെക്കാൾ അവർക്ക് വോട്ട് ചെയ്യുമെന്നും അവർ  സത്യസന്ധയും മിടുക്കിയും  ഭരിക്കാൻ യോഗ്യയുമാണെന്ന് കരുതുന്നുവെന്നും പറഞ്ഞു.ന്യൂയോര്‍ക്ക് ടൈംസ്/ സിയാന കോളജ് നടത്തിയ വോട്ടെടുപ്പിലാണ് കമലയുടെ മുന്നേറ്റം ചൂണ്ടിക്കാണിക്കുന്നത് ആഗസ്റ്റ് 5 മുതൽ 9 വരെ നടന്ന വോട്ടെടുപ്പിൽ മിഷിഗൺ, പെൻസിൽവാനിയ, വിസ്കോൺസിൻ എന്നിവിടങ്ങളിലെ വോട്ടർമാരോട് ഹാരിസിനോടും ട്രംപിനോടുമുള്ള മനോഭാവത്തെക്കുറിച്ച് ചോദിച്ചറിഞ്ഞു. ഇന്ന് തിരഞ്ഞെടുപ്പ് നടന്നാൽ ആർക്ക് വോട്ട് ചെയ്യുമെന്ന് ചോദിച്ചപ്പോൾ, ട്രംപിൻ്റെ 46 ശതമാനത്തിന് 50 ശതമാനം പിന്തുണ ഹാരിസിന് ലഭിച്ചു.. ഈ വര്‍ഷമാദ്യം പെന്‍സില്‍വാനിയയില്‍ നടത്തിയ രണ്ട് വ്യത്യസ്ത ന്യൂയോര്‍ക്ക് ടൈംസ്/ സിയാന  സര്‍വേകളില്‍ ട്രംപിന് 48 ശതമാനം വോട്ട് ലഭിച്ചപ്പോള്‍ ബൈഡന് 45 ശതമാനം വോട്ടായിരുന്നു കിട്ടിയത്. ഈ ആഴ്ച വിസ്‌കോണ്‍സിന്‍, മിഷിഗണ്‍…

തൃശ്ശൂര്‍ ഗഡീസ് ഇന്‍ കാനഡയുടെ ആദ്യ സമാഗമം വന്‍ വിജയമായി

ഒന്റാരിയോ: കാനഡയിലെ തൃശൂർ ജില്ലക്കാരുടെ കൂട്ടായ്മയായ ‘തൃശൂർ ഗഡീസ് ഇൻ കാനഡ’ യുടെ ആദ്യ സമാഗമം ഗഡീസ് പിക്‌നിക് 2024 ആഗസ്റ്റ് 4ാം തിയ്യതി ഞായറാഴ്ച, ഒൻ്റാരിയോ പ്രൊവിൻസിലെ മിൽട്ടൻ സ്പോർട്സ് സെൻ്ററിലെ കമ്മ്യുണിറ്റി പാർക്കിൽ വച്ച് സംഘടിപ്പിച്ചു. ഈ സംഗമത്തിൽ, കാനഡയിലെ വിവിധ പ്രൊവിൻസുകളിലും പ്രദേശങ്ങളിലും ഉള്ള, തൃശൂർ സ്വദേശികളായ 200 ൽ പരം ആളുകൾ പങ്കെടുത്തു. അംഗങ്ങളുടെ കലാ-കായിക മത്സരങ്ങൾക്ക് പുറമെ, ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാനായി ചെണ്ട മേളവും അരങ്ങേറി. രുചികരമായ നാടൻ ഭക്ഷ്യ വിരുന്നിന് ശേഷം മത്സര വിജയികൾക്കും പങ്കെടുത്തവർക്കും സ്നേഹ സമ്മാനങ്ങളും വിതരണം ചെയ്തു. റിയൽറ്റർ ഹംദി അബ്ബാസ് ചോല, ഗോപിനാഥൻ പൊന്മനാടിയിൽ (രുദ്രാക്ഷ രത്ന) തുടങ്ങിയവരായിരുന്നു മുഖ്യ പ്രായോജകർ. തൃശൂരിൻ്റെ സാംസ്കാരിക പൈതൃകത്തിന്റെ പെരുമ നിലനിർത്തുന്നതിനും സൗഹാർദ്ദത്തിൻ്റെയും സാഹോദര്യത്തിൻ്റെയും സ്നേഹ സന്ദേശങ്ങൾ പടർത്തുന്നതിനും തൃശൂർ ഗഡീസ് കൂട്ടായ്മ പ്രതിജ്ഞാബദ്ധരാണെന്ന് സംഘാടകർ…

കേരള അസോസിയേഷൻ ഓഫ് ഡാളസ് സ്കൂൾ സപ്ലൈ വിതരണം നടത്തി

ഡാളസ് : കേരള അസോസിയേഷൻ ഓഫ് ഡാളസ് ,ഇന്ത്യ കൾച്ചറൽ & എഡ്യൂക്കേഷൻ സെൻ്റർ സംയുക്തമായി സ്കൂൾ സപ്ലൈ ഡ്രൈവ് സംഘടിപ്പിച്ചു. ജൂലൈ 20 – ആഗസ്ത് 10 വരെ അംഗങ്ങളിൽ നിന്നും ശേഖരിച്ച  വാട്ടർ ബോട്ടിലുകൾ , ബൈൻഡറുകൾ, നോട്ട്ബുക്കുകൾ, ക്രയോൺസ്, ഡിവൈഡർ ടാബുകൾ (കോളേജ് / വൈഡ് ലീഫുകൾ, റൂൾഡ് ലീഫുകൾ) പേനകൾ (കോളേജ്/വൈഡ്-റൂൾ), പേപ്പർ ക്ലിപ്പുകൾ, പെൻസിലുകൾ, ഹൈലൈറ്ററുകൾ, പെൻസിൽ കേസ്, കോമ്പോസിഷൻ ബുക്കുകൾ, ഷാർപ്പി മാർക്കറുകൾ, ലഞ്ച് ബാഗുകൾ എന്നിവയുടെ വാൻ ശേഖരം മെസ്‌ക്വിറ്റിലുള്ള സാം റഥർഫോർഡ് എലിമെൻ്ററി സ്കൂൾ അധിക്രതരെ ഏല്പിച്ചു ആഗസ്ത് 10  ശനിയാഴ്ച രാവിലെ പതിനൊന്നിന് കേരള അസോസിയേഷൻ ഓഫീസിൽ  സംഘടിപ്പിച്ച ലളിതമായ ചടങ്ങിൽ സോഷ്യൽ സർവീസ് ഡയറക്‌ടർ ജെയ്‌സി ജോർജ്ജ് സാം റഥർഫോർഡ് എലിമെൻ്ററി സ്കൂൾ  സ്റ്റുഡന്റ്  സക്സ്സസർ ഡോ ബ്രിയാന്ന ബ്രൂസ്‍സിനയെ ഏല്പിച്ചു. ഡാളസിലെ…

ബഹിരാകാശ നിലയത്തില്‍ നിന്ന് സുനിതാ വില്യംസിൻ്റെ മടങ്ങി വരവ് അനിശ്ചിതത്വത്തില്‍

ഫ്ലോറിഡ: ഇന്ത്യൻ-അമേരിക്കൻ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് 2024 ജൂൺ 5-നാണ് ബോയിംഗിന്റെ സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിൽ ബാരി വിൽമോറിനൊപ്പം ബഹിരാകാശത്തേക്ക് പറന്നത്. 8 ദിവസത്തിന് ശേഷം അവരുടെ തിരിച്ചുവരവ് നടക്കേണ്ടതായിരുന്നു. എന്നാൽ, പേടകത്തിലെ തകരാർ മൂലം അവര്‍ക്ക് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ തങ്ങേണ്ടി വന്നു. അവരുടെ തിരിച്ചുവരവിനെ കുറിച്ച് നാസ കാലാകാലങ്ങളിൽ അപ്‌ഡേറ്റുകൾ നൽകുന്നുണ്ട്. ഇപ്പോഴിതാ വീണ്ടും ഒരു പുതിയ അപ്ഡേറ്റ് നൽകിയിരിക്കുകയാണ് നാസ. പുതിയ അപ്‌ഡേറ്റ് അനുസരിച്ച്, 2024-ൽ സുനിതയുടെ തിരിച്ചുവരവ് സാധ്യമാകുമെന്നാണ് പുതിയ അപ്ഡേറ്റില്‍ പറയുന്നത്. അതിനർത്ഥം 2024 ലെ ശേഷിക്കുന്ന ദിവസങ്ങൾ അവര്‍ ബഹിരാകാശ നിലയത്തിൽ ചെലവഴിക്കേണ്ടി വരുമെന്നാണ്. ഏതാനും ആഴ്ചകളായി, സ്റ്റാർലൈനർ എന്ന ബോയിംഗ് ബഹിരാകാശ പേടകവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നാസ കുറച്ചുകാണിച്ചിരുന്നു. എന്നാൽ ബുധനാഴ്‌ച, പ്രശ്‌നങ്ങൾ ആദ്യം വിചാരിച്ചതിലും ഗുരുതരമായിരിക്കാമെന്നും ബഹിരാകാശയാത്രികർ ബോയിംഗ് ബഹിരാകാശ പേടകത്തിൽ തിരിച്ചെത്തിയേക്കില്ലെന്നും നാസ…

ആരാണ്‌ ഗുസ്തി താരം വിനേഷ്‌ ഫോഗാട്ടിയെ വീഴ്ത്തിയത്‌: കാരൂര്‍ സോമന്‍, ചാരുംമൂട്‌

ഓരോ ഭാരതീയന്റെ ഹൃദയത്തില്‍ മുറിവുണ്ടാക്കിയ പാരീസ്‌ ഒളിമ്പിക്സിലെ ഗുസ്തി താരത്തിന്റെ അയോഗ്യത രാജ്യസഭയില്‍ ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യം സഭാ ചെയര്‍മാന്‍ നിരോധിച്ചത്‌, എം.പിമാര്‍ സഭ ബഹിഷ്ക്കരിച്ചതോടെ രാഷ്ട്രീയ നിറവും കൈവന്നിരിക്കുന്നു. ഒരു ജനതയുടെ സ്വപ്നസാക്ഷത്ക്കാരമാണ്‌ ഓരോ ഒളിപിക്സ്‌. ഓരോ ഒളിമ്പിക്സിന്റെ ലക്ഷ്യം പുതിയ ഉയരം, പുതിയ വേഗം, പുതിയ മുഖം ഇതൊക്കെയാണ്‌. 2012-ല്‍ ലണ്ടന്‍ ഒളിമ്പിക്സ്‌ മാധ്യമം പ്രതത്തിന്‌ വേണ്ടി ഒരു മാസക്കാലം റിപ്പോര്‍ട്ട്‌ ചെയ്തപ്പോഴാണ്‌ ഈ വിസ്മയങ്ങളുടെ വാതായനം ഞാന്‍ തിരിച്ചറിഞ്ഞത്‌. അന്നും അല്ലറ ചില്ലറ കുഴപ്പങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തെങ്കിലും ലോക കായിക മാമാങ്കത്തിന്റെ പാരമ്പര്യ പ്രൗഢിക്ക് വെളിച്ചത്തിന്റെ നഗരമായ പാരീസ്‌ മിഴി തുറന്നപ്പോള്‍ ആ വെളിച്ചം നിഴലുകളായി മാറുമെന്ന്‌ പ്രതീക്ഷിച്ചില്ല. ഒളിമ്പിക്സ്‌ ഗുസ്തി സ്വര്‍ണ്ണം അല്ലെങ്കില്‍ വെള്ളി മെഡല്‍ ഇന്ത്യയിലേക്ക്‌ വിനേഷ്‌ ഫോഗാട്ട്‌ കൊണ്ടുവരാതെ “ഞാന്‍ തോറ്റു. ഗുസ്തി ജയിച്ചു” എന്ന വിങ്ങുന്ന…

ജനുവരി 6-ന് പോലീസിന് നേരെയുള്ള ക്രൂരമായ ആക്രമണത്തിന് പ്രതിക്ക് 20 വർഷം തടവ്

വാഷിംഗ്‌ടൺ ഡി സി :ഒരു പോലീസുകാരൻ്റെ മുഖം കവചം പൊട്ടിക്കുകയും മറ്റുള്ളവരുടെ മേൽ കുരുമുളക് സ്‌പ്രേ അഴിക്കുകയും തൂണുകളും ബോർഡുകളും കാലുകളും കൊണ്ട് എണ്ണമറ്റ ഉദ്യോഗസ്ഥരെ വെട്ടിവീഴ്ത്തുകയും ചെയ്ത ഡേവിഡ് ഡെംപ്‌സി എന്ന കാലിഫോർണിയക്കാരന് വെള്ളിയാഴ്ച 20 വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടു.ക്യാപിറ്റോളിൽ നടന്ന കലാപത്തിൽ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ഏറ്റവും തീവ്രമായ അക്രമത്തിൻ്റെ കേന്ദ്രമായിരുന്നു ഡേവിഡ് ഡെംപ്‌സി എന്ന് കോടതി കണ്ടെത്തി 2021 ജനുവരി 6-ന് ക്യാപിറ്റലിൽ അക്രമത്തിൽ പങ്കെടുത്ത ഏതൊരു വ്യക്തിക്കും ലഭിച്ച ഏറ്റവും ദൈർഘ്യമേറിയ ശിക്ഷയാണ് ഡേവിഡ് ഡെംപ്‌സിക്കു ലഭിച്ചത്. അധികാര കൈമാറ്റത്തെ അക്രമാസക്തമായി തടസ്സപ്പെടുത്താനുള്ള പദ്ധതി ആസൂത്രണം ചെയ്തതിന് കഴിഞ്ഞ വർഷം 18 വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട ഓത്ത് കീപ്പേഴ്‌സ് നേതാവ് സ്റ്റുവർട്ട് റോഡ്‌സിന് നൽകിയ ശിക്ഷയെപ്പോലും മറികടക്കുന്നതാണ് ഡെംപ്‌സിയുടെ ശിക്ഷ. പ്രസിഡൻ്റ് ജോ ബൈഡന് അധികാരം കൈമാറുന്നത് തടയാൻ മുൻ പ്രസിഡൻ്റ്…