ഹൂസ്റ്റൺ : ചെങ്കടലിലെ ആർത്തിരമ്പുന്ന തിരമാലകൾക് മദ്ധ്യേ ഇസ്രായേൽ ജനതക്ക് പാതയൊരുക്കുകയും ഉണങ്ങിയ നിലത്തിലൂടെ മറുകര എത്തിക്കുകയും ചെയ്ത ദൈവം തന്നിൽ ആശ്രയിക്കുന്നവരുടെ ജീവിതത്തിൽ അഭിമുഗീകരിക്കുന്ന ഏതൊരു പ്രതിസന്ധികളേയും തരണം ചെയ്യുന്നതിന് വിശ്വസ്തനായി എപ്പോഴും കൂടെയുണ്ടായിരിക്കുമെന്നും അവനിൽ നമുക്ക് പൂർണമായി വിശ്വസിക്കാമെന്നും ചിൽഡ്രൻസ് ഫോർ ക്രൈസ്റ്റ് മിനിസ്ട്രി ഡയക്ടറും നിരവധി അനുഗ്രഹീത ആത്മീയ ഗാനങ്ങളുടെ രചിയിതാവും ഗായകനും സുവിശേഷകനുമായ തോമസ് മാത്യു ഉധബോധിപ്പിച്ചിച്ചു. 532-മത് രാജ്യാന്തര പ്രെയര്‍ലൈന്‍ ജൂലൈ 22നു വൈകിട്ട് സംഘടിപ്പിച്ച യോഗത്തില്‍ സംഗീർത്തനം അന്പത്തിയഞ്ചം അധ്യായത്തിൽ നിന്നുള്ള വാക്യങ്ങളെ ആധാരമാക്കി കേരളത്തിൽ നിന്നും സൂം പ്ലാറ്റഫോമിലൂടെ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ഇവാഞ്ചലിസ്റ് തോമസ് മാത്യു.ഫറോവന്റെ അടിമത്വത്തിൽ നിന്നും വിടുവിക്കപ്പെട്ട ഇസ്രായേൽ ജനതയെ വാഗ്നത്ത നാട്ടിലേക്കു കൊണ്ടുവരുന്നതിന് മോശ അനുഭവിച്ച ത്യാഗങ്ങളെയും , നേരിടേണ്ടിവന്ന പ്രതിസന്ധികളേയും തരണം ചെയ്ത മാർഗ്ഗങ്ങളേയും അദ്ദേഹം സവിസ്തരം പ്രതിപാദിച്ചു മോശയുടെ…
Category: AMERICA
ജറുസലേം പുണ്യസ്ഥലത്തിന് മാറ്റമില്ല; ഇനി മാറ്റാനും ഉദ്ദേശമില്ല: ബെഞ്ചമിന്‍ നെതന്യാഹു
വാഷിംഗ്ടണ്‍/ജറുസലേം: ജറുസലേമിലെ ഓൾഡ് സിറ്റിയിലെ പുണ്യസ്ഥലത്ത് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പ്രാർത്ഥനാ ക്രമീകരണങ്ങളിൽ മാറ്റമില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ബുധനാഴ്ച പറഞ്ഞു. അദ്ദേഹത്തിൻ്റെ ഭരണസഖ്യത്തിലെ തീവ്ര വലതുപക്ഷ മന്ത്രി നയമാറ്റം ഉണ്ടെന്ന് പറഞ്ഞതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. മതിലുകളാൽ ചുറ്റപ്പെട്ട പഴയ നഗരത്തിലെ ഈ കോമ്പൗണ്ടിൽ ഇസ്ലാമിൻ്റെ മൂന്നാമത്തെ വിശുദ്ധ ദേവാലയമായ അൽ-അഖ്സ പള്ളിയുണ്ട്. കൂടാതെ, രണ്ട് പുരാതന യഹൂദ ക്ഷേത്രങ്ങളുടെ അടയാളമായ ടെംപിൾ മൗണ്ട് ഉണ്ട്. ഇവ രണ്ടും യഹൂദ മതത്തില്‍ വിശ്വസിക്കപ്പെടുന്നവയാണ്. ഇസ്രായേൽ-പലസ്തീൻ സംഘർഷത്തിൻ്റെ കേന്ദ്രമാണ് ഈ സ്ഥലം. മുസ്ലീം അധികാരികളുമായുള്ള പതിറ്റാണ്ടുകൾ പഴക്കമുള്ള “സ്റ്റേറ്റ് ക്വ” ക്രമീകരണത്തിന് കീഴിൽ, മതപരമായ ആചാരങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്ന വ്യവസ്ഥയിൽ ജൂതന്മാരെ സന്ദർശിക്കാൻ ഇസ്രായേൽ അനുവദിക്കുന്നു. ടെമ്പിൾ മൗണ്ടിൽ തൽസ്ഥിതി തുടരുക എന്ന ഇസ്രയേലിൻ്റെ നയം മാറിയിട്ടില്ലെന്നും ഇനി മാറ്റമുണ്ടാകുകയില്ലെന്നും നെതന്യാഹുവിൻ്റെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു. നെതന്യാഹു…
യെല്ലോസ്റ്റോൺ നാഷണൽ പാർക്കിൽ ഭൂഗർഭ ജലതാപ സ്ഫോടനം
ന്യൂയോര്‍ക്ക്: തെക്കൻ മൊണ്ടാനയിലും കിഴക്കൻ ഐഡഹോയിലും സ്ഥിതി ചെയ്യുന്ന യെല്ലോ സ്റ്റോൺ ദേശീയ ഉദ്യാനം ഭൂഗർഭ ജലതാപ സ്ഫോടനത്തെത്തുടർന്ന് ബുധനാഴ്ച അടച്ചു. ഇതിൻ്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സ്ഫോടനം നടന്നയുടൻ അവിടെയുണ്ടായിരുന്നവർ ജീവരക്ഷാര്‍ത്ഥം പരക്കം പാഞ്ഞു. നാഷണൽ പാർക്കിലെ ബിസ്ക്കറ്റ് ബേസിൻ ഏരിയയിലാണ് സ്ഫോടനം നടന്നത്. നിരവധി വിനോദസഞ്ചാരികൾ ജീവൻ രക്ഷിക്കാൻ തലങ്ങും വിലങ്ങും ഓടുന്നത് വീഡിയോയിൽ കാണാം. ആളുകൾ നിലവിളിക്കുന്ന ശബ്ദം വീഡിയോയിൽ കേൾക്കാം. സ്ഫോടനത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് യു എസ് ജിയോളജിക്കൽ സർവേ അറിയിച്ചു. എന്നാല്‍, ബിസ്ക്കറ്റ് ബേസിനും അതിൻ്റെ പാർക്കിംഗ് സ്ഥലവും ബോർഡ്വാക്കും താൽക്കാലികമായി അടച്ചു. സ്ഫോടനത്തിന് ശേഷം എടുത്ത വീഡിയോയിൽ ബോർഡ് വാക്കിൽ അവശിഷ്ടങ്ങൾ നിറഞ്ഞിരിക്കുന്നത് കാണാം. “വെള്ളം പൊടുന്നനെ ഭൂഗർഭത്തിൽ നീരാവിയായി മാറുമ്പോൾ” ഇത്തരം പൊട്ടിത്തെറികൾ സംഭവിക്കുന്നതായി USGS പറഞ്ഞു. ഈ പ്രതിഭാസം യെല്ലോസ്റ്റോണിൽ വളരെ…
ടി.പി. ശ്രീനിവാസനു കേരള അസോസിയേഷൻ ഓഫ് ഡാളസ് സ്വീകരണം, ജൂലൈ 27നു
ഡാളസ് :കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെൻ്ററും ചേർന്ന് ബഹു. ടി.പി. ശ്രീനിവാസൻ (ഇന്ത്യയുടെ മുൻ അംബാസഡർ) സ്വീകരണം നൽകുന്നു 2024 ജൂലൈ 27 ശനിയാഴ്ച 3:30 മുതൽ 5:00 വരെ ഗാർലാൻഡ് ബ്രോഡ് വെയിലുള്ള ഇന്ത്യ കൾച്ചറൽ & എഡ്യൂക്കേഷൻ സെൻ്റർ ഓഡിറ്റോറിയത്തിൽ പ്രസിഡന്റ് പ്രദീപ് നാഗനൂലിന്റെ അധ്യക്ഷതയിലാണ് സ്വീകരണ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത് ഈ പരിപാടിയിൽ പങ്കെടുക്കാൻ എല്ലാവരെയും ക്ഷണിക്കുന്നതായി സെക്രട്ടറി മൻജിത് കൈനിക്കര അറിയിച്ചു
നരിമറ്റത്തിൽ റേച്ചൽ ജോർജ്ജ് നിര്യാതയായി
ഡാളസ്: അമേരിക്കൻ റിപ്പബ്ലിക്കൻ പാർട്ടി ടെക്സാസ് സ്റ്റേറ്റ് ചെയർമാൻ ഏബ്രഹാം ജോർജ്ജിൻ്റെ മാതാവ് പാലക്കാട് നരിമറ്റത്തിൽ റേച്ചൽ ജോർജ്ജ് (ചിന്നമ്മ -71) ജൂലൈ 24 ന് അന്തരിച്ചു. 1995-ൽ അമേരിക്കയിൽ സ്ഥിരതാമസമാക്കിയിരുന്ന കുടുംബം, പ്രേഷിത പ്രവർത്തനത്തിൻ്റെ ഭാഗമായി കേരളത്തിൽ താമസിച്ചുവരവെയാണ് അന്ത്യം. പാലക്കാട് ശാലേം ബൈബിൾ സെമിനാരിയുടെ ഡയറക്ടർമാരിൽ ഒരാളായിരുന്നു പരേത. കുടുംബം ഡാളസ് ഐ.പി.സി. ഹെബ്രോൻ സഭാംഗങ്ങൾ ആണ്. നരിമറ്റത്തിൽ പാസ്റ്റർ ജോർജ്ജ് എൻ. ഏബ്രഹാം ആണ് ഭർത്താവ്. അട്ടപ്പാടി എഴയ്ക്കാട് ഐ.പി.സി. സഭ, ഡാളസ് ഗ്രേസ് പെന്തകോസ്തൽ ചർച്ച് എന്നിവടങ്ങളിൽ വൈദിക ശുശ്രൂഷയിൽ ആയിരുന്നിട്ടുണ്ട്. ഭൗതീക സംസ്കാരം പിന്നീട്. മക്കൾ: ഏബ്രഹാം ജോർജജ് (റെജി) – ജീന (പ്രിയ), റോസ്ലിൻ ജോൺ – ഡോക്ടർ ജെയ്സൺ ജോൺ. കൊച്ചുമക്കൾ: സാറ, ഏബൽ, എസ്രാ, ജൂഡ്.
റോക്ക്ലാൻഡ് സെൻറ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ വെക്കേഷൻ ബൈബിൾ സ്കൂൾ ജൂലൈ 26 മുതൽ 28 വരെ നടത്തുന്നു
സഫേൺ (ന്യൂയോർക്ക്).: ഈ വർഷവും റോക്ക് ലാൻഡ് സെൻറ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ വെക്കേഷൻ ബൈബിൾ സ്കൂൾ ജൂലൈ 26 മുതൽ 28 വരെ നടത്തുന്നു. ഈ വർഷത്തെ ഓ വി ബി എസ് ജൂലൈ 26 വെള്ളിയാഴ്ച വൈകുന്നേരം 4 മുതൽ 8 വരെയും ഇരുപത്തിയേഴാം തീയതി ശനിയാഴ്ച രാവിലെ 10 മുതൽ നാലു വരെയും സമാപന സമ്മേളനം 28ആം തീയതി ഞായറാഴ്ച 8 45 തുടങ്ങുന്ന വിശുദ്ധ കുർബാനയ്ക്ക് ശേഷവും നടത്തുന്നതാണ്. ഓ വി ബി എസ് ഡയോസിഷൻ ഡയറക്ടർ രാജു ജോയ് ഉദ്ഘാടനം നടത്തും . ചർച്ച വികാരി മുൻ ഒ വിഎസ് ഡയറക്ടർ. Fr. ഡോ. രാജു വർഗീസ്, പ്രിൻസിപ്പൽ എലിസബത്ത് വർഗീസ്, വൈസ് പ്രിൻസിപ്പൽ ജിഷ തോമസ്, കോർഡിനേറ്റേഴ്സ് ജോബി വർഗീസ്, ദീപ ജേക്കബ് എന്നിവർ നേതൃത്വം നൽകും. സെന്റ്…
എഡ്മണ്ടനിലെ സ്വാമിനാരായൺ മന്ദിർ ‘ഇന്ത്യ വിരുദ്ധ’ ചുവരെഴുത്ത് ഉപയോഗിച്ച് വികൃതമാക്കി
എഡ്മോണ്ടൺ(കാനഡ): ആൽബെർട്ടയുടെ തലസ്ഥാനമായ എഡ്മണ്ടണിലെ ബാപ്സ് ക്ഷേത്രം ജൂലൈ 23-ന് നശിപ്പിച്ചു. കാനഡയിലെ ഹിന്ദു സ്ഥാപനങ്ങൾക്ക് നേരെ ഈയിടെ നടന്ന ആക്രമണങ്ങളുടെ പരമ്പരയുടെ ഭാഗമാണ് ഈ സംഭവം. “ഇന്ത്യ വിരുദ്ധ ചുവരെഴുത്തുകൾ ഉപയോഗിച്ച് #എഡ്മണ്ടനിലെ BAPS ശ്രീ സ്വാമിനാരായണ മന്ദിറിനെ വികൃതമാക്കിയതിനെ ഞങ്ങൾ അപലപിക്കുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാനും കുറ്റക്കാർക്കെതിരെ ഉടനടി നടപടിയെടുക്കാനും ഞങ്ങൾ കനേഡിയൻ അധികൃതരോട് അഭ്യർത്ഥിച്ചിട്ടുണ്ട്.വാൻകൂവറിലെ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ ഒരു പോസ്റ്റിൽ പറഞ്ഞു കനേഡിയൻ പാർലമെൻ്റ് അംഗം ചന്ദ്ര ആര്യ വികൃതമാക്കിയ ബിഎപിഎസ് സ്വാമിനാരായണ മന്ദിറിൽ ആശങ്ക രേഖപ്പെടുത്തി. “കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഗ്രേറ്റർ ടൊറൻ്റോ ഏരിയ, ബ്രിട്ടീഷ് കൊളംബിയ, കാനഡയിലെ മറ്റ് സ്ഥലങ്ങൾ എന്നിവിടങ്ങളിലെ ഹിന്ദു ക്ഷേത്രങ്ങൾ വിദ്വേഷകരമായ ചുവരെഴുത്തുകൾ ഉപയോഗിച്ച് നശിപ്പിക്കപ്പെടുന്നു,” അദ്ദേഹം ട്വീറ്റ് ചെയ്തു. ഇത്തരം സംഭവങ്ങൾക്ക് പ്രേരണ നൽകുന്ന തീവ്രവാദ ഘടകങ്ങളിലേക്ക് ശ്രദ്ധ ക്ഷണിച്ചുകൊണ്ട്, ബഹുസാംസ്കാരിക വിഷയങ്ങളിൽ…
സീറോ മലബാര്‍ ഇന്റര്‍ ചര്‍ച്ച് വോളിബോള്‍ ടൂര്‍ണമെന്റ് ആഗസ്റ്റ് 3 ശനിയാഴ്ച ഫിലഡല്ഫിയയില്
ഫിലഡല്‍ഫിയ: സെന്റ് തോമസ് സീറോ മലബാര്‍ എവര്‍ റോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള 13-ാമത് മലയാളി ഇന്റര്‍ചര്‍ച്ച് ഇന്‍വിറ്റേഷണല്‍ വോളിബോള്‍ ടൂര്‍ണമെന്റ് ആഗസ്റ്റ് 3 ശനിയാഴ്ച നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു. സെന്റ് തോമസ് സീറോ മലബാര്‍ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിന്റെ വോളിബോള്‍ കോര്‍ട്ടിലായിരിക്കും ടൂര്‍ണമെന്റ് ക്രമീകരിക്കുക. ടൂര്‍ണമെന്റിന്റെ വിജയത്തിനായി ദേവാലയ ഭാരവാഹികള്‍ക്കൊപ്പം ഫിലഡല്‍ഫിയയിലേയും പരിസര പ്രദേശങ്ങളിലേയും സ്പോര്‍ട്സ് സംഘാടകരും, വോളിബോള്‍ താരങ്ങളും, അഭ്യുദയകാംക്ഷികളും ഒരുമയോടെ പ്രവര്‍ത്തിക്കുന്നു. 12 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രാദേശിക തലത്തില്‍ ആരംഭിച്ച വോളിബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ മല്‍സരത്തില്‍ വിജയിക്കുന്ന ടീമിന് സീറോ മലബാര്‍ എവര്‍ റോളിംഗ് ട്രോഫിയും, കാഷ് അവാര്‍ഡും, വ്യക്തിഗത മിഴിവു പുലര്‍ത്തുന്നവര്‍ക്ക് പ്രത്യേക ട്രോഫികളും ലഭിക്കും. ആഗസ്റ്റ് 3 ശനിയാഴ്ച രാവിലെ 11 മണിമുതല്‍ ലീഗ്, സെമി ഫൈനല്‍, മത്സരങ്ങളും, ഫൈനലും നടക്കും. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തിരിക്കണം. ടൂര്‍ണമന്റില്‍…
ട്രംപിന്റെ സുരക്ഷാ വീഴ്ച: യുഎസ് സീക്രട്ട് സർവീസ് ഡയറക്ടർ കിംബർലി ചീറ്റിൽ ഔദ്യോഗികമായി രാജി വെച്ചു
വാഷിംഗ്ടണ്‍: മുൻ യു എസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന് തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ വെടിവെപ്പില്‍ പരിക്കേറ്റതിന് കാരണമായ സുരക്ഷാ വീഴ്ചയെച്ചൊല്ലി വിമർശനം ഉയരുന്നതിനിടെ യുഎസ് രഹസ്യാന്വേഷണ വിഭാഗം ഡയറക്ടർ കിംബർലി ചീറ്റിൽ രാജിവച്ചു. ജൂലൈ 13 ന് പെൻസിൽവാനിയയിലെ ബട്ട്ലറിൽ നടന്ന സംഭവത്തെത്തുടർന്ന് 2022 ഓഗസ്റ്റ് മുതൽ സീക്രട്ട് സര്‍വീസ് ഡയറക്ടര്‍ സ്ഥാനം അലങ്കരിച്ചിരുന്ന ചീറ്റില്‍ കടുത്ത വിമര്‍ശനം നേരിട്ടുകൊണ്ടിരിക്കുന്നതിനിടെയാണ് രാജി. റാലിയില്‍ പ്രസംഗിക്കവേ, എതിര്‍ദിശയിലുള്ള ഒരു കെട്ടിടത്തിന്റെ മേൽക്കൂരയിൽ നിന്ന് ഒരു തോക്കുധാരി ട്രംപിന് നേരെ വെടിയുതിർത്തതിനെത്തുടർന്ന് സീക്രട്ട് സർവീസ് പ്രതിസന്ധിയിലായി. അക്രമി, 20 കാരനായ തോമസ് ക്രൂക്ക്സ്, ആത്യന്തികമായി ഒരു സീക്രട്ട് സർവീസ് സ്നൈപ്പറാൽ കൊല്ലപ്പെട്ടു, പക്ഷേ, ട്രംപിൻ്റെ വലതു ചെവിയില്‍ വെടിയുണ്ടയേല്‍ക്കുകയും റാലിയിൽ പങ്കെടുത്ത ചിലര്‍ക്ക് മാരകമായി മുറിവേൽക്കുകയും ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തു. അക്രമി കയറിക്കൂടിയ കെട്ടിടം സുരക്ഷിതമാക്കുന്നതിൽ ഏജൻസി പരാജയപ്പെട്ടതില്‍ ഉഭയകക്ഷി…
അമ്പിളി ഫോമയുടെ ഉരുക്കു വനിതാ പിന്തുണയേകി സൗത്ത് ഈസ്റ്റ് റീജിയൻ
ഫോമായുടെ സൗത്ത് ഈസ്റ്റ് റീജിയനിൽനിന്നും ഫോമായുടെ തെരുഞ്ഞെടുപ്പിൽ ജോയിന്റ് ട്രെസ്സുറർ ആയി മത്സരിക്കുന്ന അമ്പിളിക്ക് മുഴുപിന്തുണയും ഏകി റീജിയന്റെ സാരഥികൾ മുന്നോട്ട് വന്നിരിക്കുന്നു എന്ന് റീജിയണൽ വൈസ് പ്രസിഡന്റ് ഡൊമിനിക് ചാക്കോനാൽ പ്രസ്താവിച്ചു. ഫോമയിലെ വനിതാ നേതാക്കളിൽ ഏറ്റവും കരുത്തുറ്റ, സേവനസന്നദ്ധതയുള്ള സ്ത്രീ അമ്പിളി സജിമോൻ തന്നെ എന്ന് നാഷണൽ കമ്മിറ്റി മെമ്പർ ദീപക് അലക്സാണ്ടർ അഭിപ്രയപെട്ടു. അമ്പിളി സജിമോൻ വര്‍ഷങ്ങളായി ഫോമയിൽ സജീവമായി നിൽക്കുകയും പല ഉത്തരവാദിതുങ്ങൾ ഏറ്റുടുത്തു പ്രവർത്തിച്ചുട്ടുള്ള വ്യത്തിയുമായതുകൊണ്ടു തീർച്ചയായും അമ്പിളിയെ അറിയാവുന്നവർ അമ്പിളിക്ക് വോട്ട് ചെയ്തു വിജയിപ്പിക്കുമെന്നു കൺവെൻഷൻ കോറോഡിനറ്റർ ലൂക്കോസ് തര്യൻ, സിദ്ദിഖ് അബൂബക്കറും പ്രത്യാശാ പ്രകടിപ്പിച്ചു. ടെന്നസി, സൗത്ത് കാരോളിനിയ,ജോർജിയ എന്നീ സ്റ്റേറ്റ്കളിൽനിന്നുമുള്ള മലയാളി സംഘടനകളിലെ നേതാക്കമാൻമാർ പലരും, ഡോമിനികൻ റിപ്പബ്ലിക്കിൽ, ഓഗസ്റ്റ് മാസത്തിൽ നടക്കുന്ന അന്താരാഷ്ട്ര കോൺവെൻഷനിൽ പങ്കെടുക്കുവാനിയിട്ടു തയാറെടുപ്പുകൾ നടത്തിക്കഴിഞ്ഞതായി സൗത്ത് ഈസ്റ്റ് വൈസ് ചെയർപേഴ്സൺ…
